അസഭ്യം ചൊരിഞ്ഞ യുവാവിനെ മലര്‍ത്തിയടിച്ച് യുവതി; പ്രകടനം റസ്‌ലിങിന് തുല്യം
http://youtu.be/aXY4_9QRBmY
യുവാവുമായുള്ള തര്‍ക്കം അവസാനിപ്പിച്ചു പിന്‍മാറാന്‍ യുവതി ആദ്യം തയ്യാറാകുന്നുണ്ട്. ഇതിനിടയില്‍ കൈ ഓങ്ങിയ യുവാവിനെ ചെരുപ്പൂരിക്കാണിച്ച് ബാഗുമായി നടന്നകലാന്‍ ശ്രമിക്കുന്ന യുവതിയെ വീണ്ടും യുവാവ് പ്രലോഭിപ്പിക്കുന്നു. ഒടുവില്‍ അസഭ്യവര്‍ഷം കലശലായതോടെയാണ് യുവതി ശക്തമായി പ്രതികരിക്കുന്നത്. ആദ്യം കൈ മുട്ടുകൊണ്ടൊരു പ്രയോഗം. പിന്നീട് യുവാവിന്റെ അരക്കെട്ടില്‍ ചുറ്റിപ്പിടിച്ച് പൊക്കിയെടുത്ത് നിലത്തൊരടി. കാഴ്ചയില്‍ സാധാരണക്കാരിയായ യുവതി ഒരു അഭ്യാസിയുടെ മെയ്‌വഴക്കത്തോടെയാണ് ഇത്രയും ചെയ്യുന്നത്. യുവാവിന്റെ അസഭ്യ വര്‍ഷത്തേക്കാള്‍ യുവതിയുടെ പ്രകടനം കണ്ടാണ് പലരും തലയില്‍ കൈ വച്ചത്.
ദൃശ്യങ്ങള്‍ വൈറലായതോടെ യുവതിയുടെ പ്രകടനം റസ്‌ലിങ് താരങ്ങള്‍ക്ക് തുല്യമെന്നു പലരും വിലയിരുത്തി. റസ്‌ലിങിലെ 'സ്‌പൈന്‍ ബസ്റ്റര്‍' എന്ന ടെക്‌നിക്കാണ് യുവതി പ്രയോഗിച്ചതെന്ന അഭിപ്രായവുമായി റസ്‌ലിങ് വിദഗ്ദ്ധരും രംഗത്തെത്തിയിട്ടുണ്ട്.
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin