72 കാരിയെ കൂട്ടമാനഭംഗം ചെയ്ത കേസ്: രണ്ടുപേര്‍ പിടിയില്‍
പ്രതികളുടെ സി.സി ടി.വി ദൃശ്യങ്ങള്‍ പുറത്ത്
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ 72 കാരിയായ
കന്യാസ്ത്രിയെ കൂട്ടമാനഭംഗം ചെയ്ത സംഭവത്തില്‍ രണ്ടുപേരെ പൊലീസ് പിടികൂടി.
സി.സി ടിവിയില്‍ പതിഞ്ഞ പ്രതികളുടെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ്
രണ്ടുപേരെ പിടികൂടിയത്.
പ്രതികളില്‍ നാലുപേരുടെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. പ്രതികളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പൊലീസ് ഒരു ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. സി.സി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ മറ്റു പ്രതികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയതായി നാഡിയ പൊലീസ് സൂപ്രണ്ട് അര്‍ണാബ് ഘോഷ് പറഞ്ഞു.
റാണാഘട്ടിലെ കോണ്‍വെന്‍റില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കന്യാസ്ത്രീക്ക് ശസ്ത്രക്രിയ നടത്തി. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്.
സംഭവത്തെകുറിച്ച് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്മെന്‍റിനോട് ആവശ്യപ്പെട്ടു. ശക്തമായ നടപടി കൈക്കോള്ളുമെന്ന് പറഞ്ഞ മമത സംഭവത്തെ ശക്തമായി അപലപിച്ചു.
ശനിയാഴ്ച പലേര്‍ച്ചെ നാലുമണിയോടെയാണ് കവര്‍ച്ചാസംഘം സ്കൂളിനോട് ചേര്‍ന്ന കോണ്‍വെന്‍റിനുള്ളില്‍ കടന്നത്. മൂന്ന് കന്യാസ്ത്രീകളെ കെട്ടിയിട്ടതിന് ശേഷം പ്രിന്‍സിപ്പലിന്‍െറ മുറിയില്‍ കയറിയ കവര്‍ച്ചക്കാര്‍ പണവും സാധനങ്ങളും അപഹരിച്ചു.ഇവരെ തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് നാല് പേര്‍ചേര്‍ന്ന് വൃദ്ധസന്യാസിനിയെ മാനഭംഗം ചെയ്തത്.
http://www.madhyamam.com/news/345035/150315

അറുപത് ( 60 ) വയസ്സിനു മുകളിലുള്ളവരേയും പത്ത് ( 10 ) വയസ്സിനു താഴെയുള്ളവരേയും
ReplyDeleteബലാസംഗം ചെയ്ത് പീഡിപ്പിക്കുന്നവർക്ക് ശിക്ഷയായി കുറഞ്ഞപക്ഷം അവരുടെ ലിംഗം മുറിച്ച്
കളയുകയെങ്കിലും ചെയ്യണം. കാരണം അവർക്ക് കാഴ്ചശക്തി നഷ്ടപ്പെട്ടവരാണ്. അമ്മ ആരെന്നോ
പെങ്ങൽ ആരെന്നോ, എന്ന് മനസിലാക്കാനുള്ള കാഴ്ചശക്തി ഈ ക്രൂരത ചെയ്യുന്നവർക്ക് എന്നേക്കുമായി
നഷ്ടപെട്ടിരിക്കുന്നു. ഇവരെ സമൂഹത്തിൽ ഒറ്റപ്പെടുത്തണം.