സര്‍ക്കാര്‍ ജീവനക്കാര്‍ ജോലി സമയത്ത് ലഹരി ഉപയോഗിച്ചാല്‍ നടപടി
തിരുവനന്തപുരം: ജോലി സമയത്ത് ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരേ കര്‍ശനമായ അച്ചടക്ക നടപടിക്കു നിര്‍ദേശം. സര്‍ക്കാര്‍ ഡ്രൈവര്‍മാര്‍ ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിച്ചു വാഹനമോടിച്ചാല്‍ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്യണം. അതിനു തയാറാകാത്ത വകുപ്പ് മേധാവികള്‍ക്കെതിരേ ഗുരുതരമായ കൃത്യവിലോപത്തിനു നടപടിയെടുക്കുമെന്നും ഉദ്യോഗസ്‌ഥ ഭരണപരിഷ്‌കാര വകുപ്പിന്റെ ഉത്തരവ്. ജോലി സമയത്ത് ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിക്കരുതെന്ന് 1960 ലെ കേരള സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളില്‍ വ്യവസ്‌ഥ ചെയ്യുന്നുണ്ട്.
എന്നാല്‍ ചില ജീവനക്കാരെങ്കിലും ഈ നിര്‍ദേശങ്ങള്‍ പാലിക്കാതെ ഓഫീസ് സമയത്ത് പുകവലി, മദ്യപാനം, മറ്റ് ലഹരിവസ്‌തുക്കളുടെ ഉപയോഗം എന്നിവയില്‍ ഏര്‍പ്പെടുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
ഇവര്‍ക്കെതിരേ നടപടി എടുക്കാന്‍ മേലുദ്യോഗസ്‌ഥര്‍ പലപ്പോഴൂം വിമുഖത കാട്ടുന്നതായി കണ്ടെത്തിതിനെത്തുടര്‍ന്നാണ് ഉത്തരവ് ഇറക്കിയത്.
http://www.mangalam.com/print-edition/keralam/298050
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin