Tuesday, 17 March 2015

കന്യാസ്‌ത്രീയെ മാനഭംഗപ്പെടുത്തിയ കേസില്‍ എട്ടുപേര്‍ പിടിയില്‍

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളില്‍ 71വയസുള്ള കന്യാസ്‌ത്രീയെ മാനഭംഗപ്പെടുത്തിയ കേസില്‍ എട്ടുപേര്‍ പിടിയില്‍. ഇവരെ ചോദ്യംചെയ്‌തു വരികയാണെന്ന്‌ നദിയ ജില്ലാ പോലീസ്‌ സൂപ്രണ്ട്‌ അര്‍ണാബ്‌ ഘോഷ്‌ പറഞ്ഞു. നദിയ ജില്ലയിലെ ഗഞ്ച്‌നാപുരിലായിരുന്നു സംഭവം. ജീസസ്‌ ആന്‍ഡ്‌ മേരി കോണ്‍വെന്റ്‌ സ്‌കൂളിലെ സിസ്‌റ്റര്‍ സുപ്പീരിയറാണ്‌ ക്രൂര പീഡനത്തിന്‌ ഇരയായത്‌. കന്യാസ്‌ത്രീയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നു പോലീസ്‌ അറിയിച്ചു. മതസ്‌ഥാപനങ്ങള്‍ക്കു നേരേ ആക്രമണങ്ങള്‍ പാടില്ലെന്ന്‌ ഗവര്‍ണര്‍ കെ.എന്‍. തൃപാഠി മുന്നറിയിപ്പ്‌ നല്‍കി.
പശ്‌ചിമ ബംഗാളില്‍ ക്രിസ്‌ത്യാനികള്‍ക്കെതിരേ ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന്‌ ബങിയ ക്രിസ്‌ത്യന്‍ പരിസേബ വര്‍ക്കിങ്‌ പ്രസിഡന്റ്‌ ഹെറോദ്‌ മുല്ലിക്ക്‌ പറഞ്ഞു. മാനഭംഗത്തിനിരയായ കന്യാസ്‌ത്രിക്ക്‌ വധഭീഷണിയുണ്ടായിരുന്നു. അവര്‍ പോലീസ്‌ സംരക്ഷണം തേടിയിരുന്നെന്നും ഹെറോദ്‌ പറഞ്ഞു. ശനിയാഴ്‌ച പുലര്‍ച്ചെ 12.30 നു കോണ്‍വന്റില്‍ കടന്ന അക്രമിസംഘത്തെ തടയാന്‍ ശ്രമിക്കുമ്പോഴാണു മാനഭംഗം നടന്നത്‌. സംഘം കോണ്‍വന്റില്‍നിന്നു 12 ലക്ഷം രൂപയോളം കവരുകയും ചെയ്‌തു.
 http://www.mangalam.com/print-edition/india/294397

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin