ശിവദാസൻ നായരുടെ കൈയും കാലും എവിടെയിരിക്കുന്നു എന്ന് നോക്കൂ
Posted on: Wednesday, 18 March 2015
ജമീലാ പ്രകാശത്തിന്റെ ആരോപണം ഫോട്ടോകൾ പ്രദർശിപ്പിച്ച്
തിരുവനന്തപുരം: വെള്ളിയാഴ്ച നിയമസഭയിലെ സംഘർഷത്തിനിടയിൽ ദൂരെ നിൽക്കുകയായിരുന്ന കെ. ശിവദാസൻനായർ മനഃപൂർവം തന്റെ അടുക്കലേക്ക് വഴിയുണ്ടാക്കി വന്ന് തന്നെ ശാരീരികമായി ഉപദ്രവിക്കുകയായിരുന്നെന്ന് ജമീലാ പ്രകാശം എം.എൽ.എ ആരോപിച്ചു. അന്നത്തെ ബഹളത്തിന്റെ ഓരോ നിമിഷത്തിലെയും ഫോട്ടോകൾ ഒന്നൊന്നായി പ്രദർശിപ്പിച്ചാണ് ശിവദാസൻ നായർ ഉപദ്രവിച്ച വിധം ജമീലാ പ്രകാശം വിവരിച്ചത്. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ വസതിയിൽ അദ്ദേഹത്തോടൊപ്പം മറ്റു വനിതാ സാമാജികരുമായാണ് വാർത്താസമ്മേളനം നടത്തിയത്. നിയമസഭാ മന്ദിരം ജനാധിപത്യത്തിന്റെ ശ്രീകോവിലല്ലെന്നും വനിതാ അംഗങ്ങളടെ മാനം ചുട്ടെരിക്കുന്ന അരക്കില്ലമാണെന്നും ജമീലാ പ്രകാശം ആരോപിച്ചു.
മുഖ്യമന്ത്രിയെ വനിതാ എം.എൽ.എമാർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചപ്പോൾ പ്രതിരോധിക്കാൻ തങ്ങൾ നിർബന്ധിതരാകുകയായിരുന്നെന്ന ഭരണപക്ഷത്തിന്റെ വാദം ശരിയല്ല. ' നിയമസഭയിൽ മാർച്ച 13ന് രാവിലെ 8.46നും 8.48നുമിടയിലാണ് ഈ അക്രമസംഭവങ്ങൾ അരങ്ങേറിയത്. മന്ത്രി കെ.എം. മാണിയെ തടയാനായിരുന്നു ഞങ്ങൾ നിന്നത്. ഞങ്ങളുടെ നേരെ ആസൂത്രിതമായി അക്രമം നടത്തുകയായിരുന്നു. മുഖ്യമന്ത്രിയെ കൈയേറ്റം ചെയ്യാൻ ഞങ്ങൾ ശ്രമിച്ചിട്ടില്ലെന്ന് ദൃശ്യങ്ങളിൽ നിന്നു വ്യക്തമാണ്. ആദ്യം അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണത്തിൽ ഇ.എസ്. ബിജിമോൾ നിലവിളിക്കുന്നതും അത് കേട്ട് മുഖ്യമന്ത്രി പിന്നിലേക്ക് തിരിഞ്ഞു നോക്കുന്നതും കാണാം"- ജമീലാ പ്രകാശം ചിത്രങ്ങൾ പ്രദർശിപ്പിച്ചു കൊണ്ടു പറഞ്ഞു.
മുഖ്യമന്ത്രിക്ക് അഭിമുഖമായി താനൊരിക്കലും വന്നിട്ടില്ല. തനിക്കും മുഖ്യമന്ത്രിക്കുമിടയിൽ കെ.പി. മോഹനനുണ്ടായിരുന്നു. അതിനിടയിലൂടെ വിടവുണ്ടാക്കി ശിവദാസൻ നായർ തന്റെ അടുത്തേക്ക് വരുന്നത് ഫോട്ടോകൾ കാണിച്ച് ജമീലാ പ്രകാശം വിവരിച്ചു. കൈകൊണ്ടും പിന്നീട് കാലുകൊണ്ടും ശിവദാസൻ നായർ തന്നെ ഉപദ്രവിച്ചു. 'ശിവദാസൻ നായരുടെ കൈയും കാലും എവിടെയിരിക്കുന്നു എന്ന് നോക്കൂ'- ചിത്രങ്ങൾ ചൂണ്ടിക്കാട്ടി ജമീലാ പ്രകാശം പറഞ്ഞു.
തന്നെ വിട്ടില്ലെങ്കിൽ താൻ കടിക്കുമെന്ന് പറഞ്ഞപ്പോൾ 'എന്നാൽ കടിക്കെടീ " എന്നായിരുന്നു ശിവദാസൻ നായർ പറഞ്ഞതെന്ന് ജമീലാ പ്രകാശം ആരോപിച്ചു.' അപ്പോൾ ഞാൻ എന്നെ ഉപദ്രവിച്ച കൈയിൽ തന്നെ കടിച്ചു. എന്നാൽ കടിച്ചിട്ടും ശിവദാസൻനായർ വിട്ടില്ല. വീണ്ടും തള്ളി. ഒടുവിൽ വാച്ച് ആൻഡ് വാർഡ് എത്തി അയാളെ തള്ളിമാറ്റുകയായിരുന്നു.
മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഈ അതിക്രമമെല്ലാം കാണുന്നുണ്ടായിരുന്നു.
വനിതാ അംഗങ്ങളെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ സഭയിലെ ദൃശ്യങ്ങൾ ഒരുമിച്ച് കണ്ട് തീരുമാനിക്കാമെന്നാണല്ലോ മുഖ്യമന്ത്രി പറഞ്ഞത്. ഞാനിപ്പോൾ കാണിച്ച ദൃശ്യങ്ങൾ മുഖ്യമന്ത്രിയുടെ ഭാര്യ മറിയാമ്മയുടെയും കുട്ടികളുടെയും സാന്നിദ്ധ്യത്തിൽ കാണാൻ കഴിയുന്നതാണോ ?"
ബിജിമോളെ കൂട്ടം ചേർന്നാണ് ആക്രമിച്ചത്. ഗീതാഗോപിയെ തള്ളിയിട്ടു. തന്നെ ശാരീരികമായി പീഡിപ്പിച്ചെന്ന് അന്നുതന്നെ താൻ പ്രതിപക്ഷ നേതാവിനെ അറിയിച്ചിരുന്നു. സ്പീക്കർക്ക് പരാതിയും നൽകി.
ഇ.എസ്. ബിജിമോൾ, കെ.കെ. ലതിക, കെ.എസ്. സലീഖ, ഗീതാഗോപി എന്നീ എം.എൽ.എമാരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
http://news.keralakaumudi.com/news.php?nid=002d30b52456ec2b4d25365a2c5bdb49

No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin