സംസ്ഥാന നിയമസഭയില്‍ ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ധനമന്ത്രി കെഎം
മാണി ബജറ്റ് അവതരിപ്പിച്ചു. വാച്ച് ആന്‍ഡ് വാര്‍ഡുകളുടെ സഹായത്തോടെ
പിന്‍വാതിലിലൂടെ സഭയ്ക്കകത്തുകടന്ന മാണി ഭരണപക്ഷ എംഎല്‍എമാരുടെ
സുരക്ഷാവലയത്തിനുള്ളിലാണ് ബജറ്റ് അവതരിപ്പിച്ചത്. സ്പീക്കറെ പ്രതിപക്ഷം
തടഞ്ഞു. ചേംബറിലിരുന്നാണ് സ്പീക്കര്‍ ബജറ്റ് അവതരിപ്പാക്കാന്‍ കെഎം
മാണിക്ക് അനുമതി നല്‍കിയത്. സമാനതകളില്ലാത്ത പ്രതിഷേധങ്ങള്‍ക്കാണ് സഭ
സാക്ഷിയായത്. സഭയ്ക്കകത്ത് ശക്തമായ പ്രതിപക്ഷ പ്രതിരോധം തുടരുകയാണ്.
പ്രതിപക്ഷ ഭരണപക്ഷ എംഎല്‍എമാര്‍ തമ്മില്‍ ഉന്തും തള്ളലുമുണ്ടായി. തന്റെ
പതിമൂന്നാമത്തെ ബജറ്റാണ് മാണി അവതരിപ്പിച്ചത്. ബജറ്റിലെ വളരെ കുറച്ച് ഭാഗം
മാത്രം വായിച്ച മാണി ബജറ്റ് നിയമസഭയില്‍ വെച്ചു. മുന്‍വാതിലൂടെ രണ്ടു തവണ
സഭയ്ക്കകത്തു കടക്കാന്‍ ശ്രമിച്ച കെഎം മാണിയെ പ്രതിപക്ഷം തടഞ്ഞു.
തുടര്‍ന്ന് കൂടുതല്‍ വാച്ച് ആന്‍ഡ് വാര്‍ഡുകളുടെ സഹായത്തോടെ മാണി
പിന്‍വാതിലിലൂടെ അകത്തുകടന്നു. വനിതാ എംഎല്‍എമാര്‍ക്ക് നേരെ
ഭരണപക്ഷത്തിന്റെ കയ്യേറ്റമുണ്ടായി. വി ശിവന്‍കുട്ടി എംഎല്‍എക്ക്
ദേഹാസ്വാസ്ഥ്യമുണ്ടായി. സ്പീക്കറിന്റെ കസേരയും കംപ്യൂട്ടറും പ്രതിപക്ഷ
എംഎല്‍എമാര്‍ തട്ടിമറിച്ചു. തിരുവനന്തപുരം യുദ്ധസ്മാരകത്തിലെ യുവമോര്‍ച്ച
ഉപരോധം സംഘര്‍ഷത്തില്‍ കലാശിച്ചു. കല്ലേറില്‍ മാധ്യമപ്രവര്‍ത്തകന്
പരുക്കേറ്റു. പൊലീസിനും മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയും പ്രവര്‍ത്തകര്‍
കുപ്പികളും കമ്പുകളും വലിച്ചെറിഞ്ഞു. പ്രതിഷേധത്തിനിടെ വി.ശിവന്‍കുട്ടി
എംഎല്‍എയും കെകെ ലതിക എംഎല്‍എയും അജിത്ത് എംഎല്‍എയും നിയമസഭയില്‍
കുഴഞ്ഞുവീണു.
http://4malayalees.com/index.php?page=newsDetail&id=58629
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin