വേശ്യകളെപ്പോലെ വേണ്ട; പ്രലോഭിപ്പിക്കുന്ന വസ്‌ത്രമിട്ടാല്‍ അഴിയെണ്ണും
വേശ്യകള്‍ക്ക് പേരുകേട്ട പാരീസിലെ റു സെന്റ് ഡെനിസ്, പിഗല്ലേ ജില്ലകളുടെ മുഖഛായ മാറ്റി വരയ്‌ക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. ചുവന്നതെരുവുകള്‍ക്ക് പ്രസിദ്ധമായ ജില്ലകളില്‍ ഈ രീതിയിലുള്ള വസ്‌ത്രങ്ങള്‍ ധരിച്ച് വേശ്യകള്‍ തെരുവില്‍ കാത്തു നില്‍ക്കുന്നത് പതിവാണ്. ഇതിനെയാണ് നിയമം കൊണ്ട് തടയിടാന്‍ ഫ്രാന്‍സ് ഒരുങ്ങുന്നത്. നിയമം വരുന്നതോടെ വേശ്യകളും സാധാരണ വസ്‌ത്രധാരണരീതി പിന്തുടരേണ്ടി വരും. അതേസമയം ആര്‍ട്ടിക്കിള്‍ 225 നെ മുന്‍ നിര്‍ത്തി സൃഷ്‌ടിച്ചിരിക്കുന്ന നിയമത്തിന് ലൈംഗിക തൊഴിലാളികളുടെ സംഘടനകളില്‍ നിന്നും ശക്‌തമായ പ്രതിഷേധവും ഉയരുന്നുണ്ട്. തങ്ങളുടെ ഉപജീവനമാര്‍ഗ്ഗത്തെ പിന്നോട്ടടിക്കുന്നതാണെന്ന് ഫ്രാന്‍സിലെ ലൈംഗിക തൊഴിലാളികളുടെ യൂണിയന്‍ പറഞ്ഞു.
സര്‍വേ പ്രകാരം ഫ്രാന്‍സില്‍ 20,000 വേശ്യകള്‍ ഉണ്ടെന്നാണ് കണക്കുകള്‍. പത്തില്‍ ആറ് ഫ്രഞ്ചുകാരും വേശ്യാലയം നിയമവിധേയമാക്കണം എന്ന ആവശ്യപ്പെടുകയും ചെയ്യുന്നു. 1946 ല്‍ നിരോധിക്കുന്നതിന് മുമ്പായി ഫ്രാന്‍സില്‍ 1,400 വേശ്യാലയങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. പൊതുവേദിയില്‍ ലൈംഗിക വ്യാപാരം നിയമവിധേയമാക്കണോ എന്ന കാര്യം ഫ്രഞ്ച് ഉപരിസഭ അടുത്തയാഴ്‌ച വോട്ടിനിടാനിരിക്കുകയുമാണ്. യൂറോപ്പില്‍ പല രാജ്യങ്ങളും പെയ്‌ഡ് സെക്‌സ് അനുവദിക്കുന്നുണ്ടെങ്കിലും വേശ്യാത്തെരുവുകളെ അനുകൂലിക്കുന്നില്ല.
http://www.mangalam.com/odd-news/299466
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin