Wednesday, 18 March 2015

ഭീമന്‍ മരക്കുരിശുമായി വിശ്വാസികള്‍ മലയാറ്റൂര്‍ തീര്‍ഥാടനത്തിന്‌

mangalam malayalam online newspaperകട്ടപ്പന: പേഴുംകണ്ടം, തൊവരയാര്‍ മേഖലയിലെ വിശ്വാസികള്‍ ഭീമന്‍ മരക്കുരിശുമായി മലയാറ്റൂര്‍ കാല്‍നട തീര്‍ഥാടനത്തിന്‌. 1800 കിലോഗ്രാം ഭാരമുള്ള മരക്കുരിശും ചുമന്നു കാല്‍നട തീര്‍ഥാടനം നടത്താനാണ്‌ ഇവര്‍ ഒരുങ്ങുന്നത്‌. ഇതിനായി വെള്ളിലവ്‌ മരത്തിന്റെ തടിയില്‍ 12 അടി ഉയരവും എട്ടടി വീതിയുമുള്ള മരക്കുരിശാണു പേഴുംകണ്ടം സെന്റ്‌ ജോസഫ്‌ പള്ളിയിലെയും തൊവരയാര്‍ ഇന്‍ഫന്റ്‌ ജീസസ്‌ പള്ളിയിലെയും വിശ്വാസികള്‍ രൂപകല്‌പന ചെയ്‌തിരിക്കുന്നത്‌. പേഴുംകണ്ടം പള്ളി വികാരി ഫാ. ജോസഫ്‌ കാരിക്കൂട്ടത്തിന്റെ നേതൃത്വത്തില്‍ നാലുദിവസംകൊണ്ടു കുരിശ്‌ തയാറായി.
25 നു രാവിലെ ഏഴിനു ഫാ. ജോസഫ്‌ കാരിക്കൂട്ടത്തിന്റെ നേതൃത്വത്തില്‍ കാഞ്ചിയാറില്‍ നിന്നു കാല്‍നട തീര്‍ഥാടനം ആരംഭിക്കും. വാഴവര, പത്താംമൈല്‍, മരിയാപുരം, തടിയമ്പാട്‌, ചുരുളി, കഞ്ഞിക്കുഴി, മുള്ളരിങ്ങാട്‌, കോതമംഗലം, കുറുപ്പംപടി, കോടനാട്‌ വഴി 27 നു രാവിലെ മലയാറ്റൂര്‍ വലിയ പള്ളിയില്‍ എത്തും. തുടര്‍ന്നു മലകയറും.
 http://www.mangalam.com/print-edition/keralam/295551

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin