അതിരില്ലാത്ത സ്വര്‍ഗ'ത്തിലേക്കുള്ള വഴി കണ്ടെത്തി
ഭൂമി, സൗരയൂഥം, ക്ഷീരപഥം, ആകാശ ഗംഗ, ഇനി നമുക്ക് ഒരു വിലാസം കൂടി അവകാശപ്പെടാം... അതിരില്ലാത്ത സ്വര്‍ഗം. അനേകം ക്ഷീരപഥങ്ങള്‍ ചേര്‍ന്നുള്ള അതിരില്ലാത്ത സ്വര്‍ഗം എന്ന സങ്കല്‍പം തയാറാക്കിയത് വിവിധ രാജ്യങ്ങളിലെ ഗവേഷകര്‍ അടങ്ങിയ സംഘമാണ്.
10 വര്‍ഷം നീണ്ട ഗവേഷണത്തിനൊടുവില്‍ ക്ഷീരപഥംപോലുള്ള ഒരു ലക്ഷം ഗാലക്‌സികള്‍ ചേര്‍ത്താണ് ഇവര്‍ അതിരില്ലാത്ത സ്വര്‍ഗം എന്ന പുതിയ തലത്തിനു രൂപം നല്‍കിയത്. ഹവാള്‍ സര്‍വകലാശാലയിലെ ഡോ. ബ്രന്റ് ടുളിയാണു അതിരില്ലാത്ത സ്വര്‍ഗവും അതിലെ നക്ഷത്രങ്ങളെയും വേര്‍തിരിക്കുന്നതിനു ദൃശ്യ രൂപം നല്‍കിയത്.
പ്രപഞ്ചത്തില്‍ അതിരില്ലാത്ത സ്വര്‍ഗങ്ങളും അനവധിയാണെന്നു ഗവേഷകര്‍ പറയുന്നുണ്ട്. അതിരില്ലാത്ത സ്വര്‍ഗത്തിനു മധ്യേ വന്‍ആകര്‍ഷണ ശക്‌തിയുള്ള കേന്ദ്രമുണ്ടെന്നു ഗവേഷകര്‍ പറയുന്നു. ഗവേഷണഫലങ്ങള്‍ നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 100 ക്വാഡ്രില്യണ്‍(ഒരു ക്വാഡ്രില്യണ്‍= 1015 കോടി) സൂര്യന്മാരുടെ ഭാരമാണു അതിരില്ലാത്ത സ്വര്‍ഗത്തിനു പ്രതീക്ഷിക്കുന്നത്.
എല്ലാം അറിയാമെന്ന് അഭിമാനിച്ചു പ്രകൃതിയെ കീഴ്‌പ്പെടുത്താന്‍ ഇറങ്ങുന്ന മനുഷ്യനെ പ്രപഞ്ചത്തില്‍ അവന്റെ യാഥാര്‍ഥ വലുപ്പം മനസിലാക്കാന്‍ ഇത്തരം കണക്കുകള്‍ സഹായിക്കും.
http://www.mangalam.com/print-edition/international/294413
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin