കടിയുടെ മദുരം കാരണം പിടിമുറുകുന്നു: കടി, പിടി, തൊഴി, പിന്നെ ചവിട്ട് നാടകം. ഇതാണൊ
നിയമസഭ!
കടി കിട്ടിയിട്ടും ശിവദാസന്‍ പിടി വിട്ടില്ല - ജമീല പ്രകാശം
പ്രതിഷേധം നടക്കുന്നതിനിടെ മുഖ്യമന്ത്രിയെ സംരക്ഷിക്കാനാണ് താന്‍ ശ്രമിച്ചതെന്ന് ശിവദാസന്‍ നായര്‍ നേരത്തേ വിശദീകരിച്ചിരുന്നു. ഇത് കളവാണെന്നും തങ്ങള്‍ മുഖ്യമന്ത്രിയുടെ സമീപത്തേക്ക് പോയിട്ടില്ലെന്നും തെളിവുകള്‍ നിരത്തി ജമീല പ്രകാശം പറഞ്ഞു. ആ സമയത്ത് മുഖ്യമന്ത്രിക്ക് ചുറ്റും വാച്ച് ആന്റ് വാര്‍ഡന്മാര്‍ ഉണ്ടായിരുന്നു, അപ്പോഴാണ് ശിവദാസന്‍ നായര്‍ താനും ഇ.എസ് ബിജി മോളും നില്‍ക്കുന്നിടത്തേക്ക് വന്നത്. തിരക്ക് കാരണം താഴേ വീഴുന്ന അവസ്ഥയിലായിരുന്നു തങ്ങള്‍. ശിവദാസന്‍ നായര്‍ വന്ന് എന്നെ ലൈംഗികമായി സ്പര്‍ശിക്കാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ കാല്‍മുട്ട് എവിടെയാണെന്ന് ചിത്രങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകും.
ആ സമയത്ത് മുഖ്യമന്ത്രി അദ്ദേഹത്തെ പിന്നില്‍ നിന്നും ഉന്തുകയാണ് ചെയ്യുന്നത്. ഇയാളുടെ പരാക്രമത്തില്‍ തങ്ങള്‍ വീണു പോകുമെന്ന് അവസ്ഥ വന്നു .ആ സമയത്ത് താന്‍ ശിവദാസനോട് കയ്യെടുക്കാനും മാറി നില്‍ക്കാനും ആവശ്യപ്പെട്ടു. അല്ലെങ്കില്‍ കടിക്കുമെന്നും വ്യക്തമാക്കി. തന്റെ ഒരു കൈ അയാള്‍ പിടിച്ചു വെച്ചിരിക്കുകയായിരുന്നു. തന്റെ മുന്നറിയിപ്പുകള്‍ അവഗണിച്ചപ്പോഴാണ് കടിച്ചത്. സ്ത്രീയെന്ന നിലയില്‍ അപമാനിക്കപ്പെട്ടപ്പോഴാണ് പ്രതികരിച്ചതെന്ന് ജമീല പ്രകാശം വ്യക്തമാക്കി. ശരീരത്തിന്റെ പിന്നിലും അരക്കെട്ടിലും ശിവദാസന്‍ നായരുടെ കൈയ്യും കാലും അശ്ലീലച്ചുവയോടെ പതിഞ്ഞപ്പോള്‍ ഏതൊരു സ്ത്രീയും ചെയ്യുന്നതേ ചെയ്തുള്ളൂ. അപ്പോള്‍ കടിക്കാന്‍ മാത്രമേ പറ്റിയുള്ളു. കടിച്ച കാര്യം പറയുന്നതില്‍ തനിക്ക് മടിയില്ലെന്നും അവര്‍ വ്യക്തമാക്കി.
കടി കിട്ടിയിട്ടും ശിവദാസന്‍ പിടി വിട്ടില്ല.അയാള്‍ കൂടുതല്‍ അടുക്കുകയായിരുന്നുവെന്ന് ദൃശ്യങ്ങള്‍ സഹിതം വ്യക്തമാക്കി ജമീല പ്രകാശം വിശദീകരിച്ചു. കടി നടക്കുമ്പോള്‍ മുഖ്യമന്ത്രി എല്ലാം കാണുന്നുണ്ടായിരുന്നു. ശിവദാസന്‍ നായര്‍ കാല്‍മുട്ടു കൊണ്ട് തള്ളി നീക്കുകയായിരുന്നു. ഇതിനിടെ ബിജി മോള്‍ ഒച്ചയിടുന്നുണ്ടായിരുന്നു. അല്‍പ സമയത്തിനകം കോടിയേരി ബാലകൃഷ്ണന്‍, സി.ദിവാകരന്‍, ഇ.പി ജയരാജന്‍ എന്നിവര്‍ തങ്ങളുടെ അടുത്തേക്ക് വന്നു. മുഖ്യമന്ത്രി കുടുംബത്തോടൊപ്പം ഈ ദൃശ്യങ്ങള്‍ കാണുമോയെന്നും ജമീല ചോദിച്ചു. സുപ്രിംകോടതിയുടെ വിശാഖ നിര്‍ദേശങ്ങള്‍ വായിച്ചു കൊണ്ടാണ് സഭയില്‍ തനിക്കു നേരെയുണ്ടായ ചെയ്തികള്‍ക്കെതിരെ ജമീല പ്രകാശം ആഞ്ഞടിച്ചത്.
പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ വാര്‍ത്താസമ്മേളനത്തിന് ശേഷമായിരുന്നു ജമീല വിശദീകരണം നല്‍കിയത്. പതിപക്ഷ വനിതാ എം.എല്‍.എമാരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. സംഭവ ദിവസം ജമീല പ്രകാശം തന്നെ കടിച്ചു എന്ന് പറഞ്ഞ് ശിവദാസന്‍ നായര്‍ പത്രസമ്മേളനം നടത്തിയിരുന്നു. കടികൊണ്ട വലത് തോള്‍ അദ്ദേഹം മാധ്യമങ്ങള്‍ക്കു മുന്നില്‍ കാണിച്ചു. പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin