Tuesday, 10 March 2015

ക്രൈസ്തവര്‍ക്കെതിരായ ആക്രമണം: യുഎന്‍ സുരക്ഷാ കൌണ്‍സില്‍ യോഗം 27 ന്




 
 
 

യുഎന്‍: ഇറാക്കിലും സിറിയയിലും മറ്റ് മധ്യേഷ്യന്‍ രാജ്യങ്ങളിലും ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു യുഎന്‍ സുരക്ഷാ കൌണ്‍സില്‍ മാര്‍ച്ച് 27-നു യോഗം ചേരും. മൊറോക്കോയുടെ തലസ്ഥാനത്താണു സുരക്ഷാ കൌണ്‍സില്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനു യോഗം കൂടുന്നത്. ഫ്രഞ്ച് വിദേശകാര്യമന്ത്രി ലൌറന്റ് ഫാബിയസിന്റെ അധ്യക്ഷതയിലാണു യോഗം. ഐഎസ് തീവ്രവാദികള്‍ ക്രൈസ്തവര്‍ക്കു നേരെ മധ്യേഷന്‍ രാജ്യങ്ങളില്‍ നടത്തുന്ന ആക്രമണങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ഫാബിയസ് പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്കു ജീവിക്കാനുള്ള അവകാശമുണ്ട്. ഇതിനെതിരേ നടക്കുന്ന ഒരു നടപടിയേയും ആരുംതന്നെ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിറിയ, ഇറാക്ക്, ഈജിപ്ത്, ലിബിയ തുടങ്ങിയ രാജ്യങ്ങളില്‍ ക്രൈസ്തവരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോകുന്നതും കഴുത്തറത്തു കൊല്ലുന്നതും നിത്യസംഭവമായി മാറിയിരിക്കുകയാണ്. ഐഎസ് തീവ്രവാദികള്‍ പിടിമുറിക്കിയതോടെ സ്വന്തം നാട്ടില്‍ അഭയര്‍ഥികളാകേണ്ട ഗതികേടിലാണു ക്രൈസ്തവരുള്‍പ്പെടെയുള്ള മറ്റു ന്യൂനപക്ഷ വിഭാഗങ്ങള്‍.
 http://www.deepika.com/ucod/

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin