മതപരിവര്‍ത്തനം വീണ്ടും ചര്‍ച്ചയാക്കി രാജ്‌നാഥ് സിങ്ങ്
ന്യൂഡല്‍ഹി: മതപരിവര്‍ത്തനം വീണ്ടും വിവാദവിഷയമാക്കി കേന്ദ്രസര്‍ക്കാര്‍. മതപരിവര്‍ത്തനം ആവശ്യമുള്ള കാര്യമാണോ എന്ന് ആലോചിക്കേണ്ടതുണ്ടെന്ന പ്രസ്‌താവനയുമായി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങാണു രംഗത്തെത്തിയിരിക്കുന്നത്. മതപരിവര്‍ത്തനത്തിനെതിരേ സമഗ്രനിയമം വേണമെന്നും എല്ലാ വിഭാഗങ്ങളുമായും ആലോചിച്ച്‌് ഈ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും കഴിഞ്ഞ ദിവസം ഒരു ചടങ്ങില്‍ അദ്ദേഹം വ്യക്‌തമാക്കി.
ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഒരുവിധത്തിലും അട്ടിമറിക്കപ്പെടില്ല. ന്യൂനപക്ഷങ്ങളുടെ മനസില്‍ ഒരക്ഷിതാവസ്‌ഥയുണ്ട്. അതു മാറ്റി അവര്‍ക്ക് സുരക്ഷിതത്വ ബോധം നല്‍കേണ്ടതു സര്‍ക്കാരിന്റെ ബാധ്യതയാണ്. അതു ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ലോകത്തില്‍ ന്യൂനപക്ഷ സമൂഹങ്ങള്‍ തങ്ങളുടെ ഐഡന്റിറ്റി നിലനിര്‍ത്താന്‍ മതപരിവര്‍ത്തന നിരോധന നിയമത്തിനു വേണ്ടി വാദിക്കുമ്പോള്‍ ഇവിടെ തിരിച്ചാണു സംഭവിക്കുന്നത്. എന്തിനാണു മറ്റു മതവിശ്വാസങ്ങളെ ഹനിക്കുന്നതെന്നും മറ്റു മതങ്ങളിലേക്കു മാറുന്നതെന്നും ആലോചിക്കേണ്ട വിഷയമാണ്. അതുകൊണ്ടു തന്നെ മതപരിവര്‍ത്തനം ആവശ്യമില്ലാത്ത കാര്യമാണ്. അതിനായി സമഗ്രനിയമം വേണമെന്നും അദ്ദേഹം പറഞ്ഞു.
ഘര്‍വാപസി വിഷയം വിവാദമാകുകയും പിന്നീട് സംഘപരിവാര്‍ നേതൃത്വം തന്നെ ഇടപെട്ട് ഘര്‍വാപസി നിര്‍ത്തിവയ്‌പ്പിക്കുകയും ചെയ്‌ത പശ്‌ചാത്തലത്തിലാണു രാജ്‌നാഥ് സിങ്ങിന്റെ പ്രസ്‌താവന.
http://www.mangalam.com/print-edition/india/297331
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin