ഭീകരരില്‍നിന്നു വൈദികനെ രക്ഷെപ്പടുത്തിയത് മോചനദ്രവ്യം കൊടുത്തിട്ട്
ന്യൂഡല്‍ഹി: താലിബാന്‍ ഭീകരരുടെ പിടിയിലകപ്പെട്ട ജസ്യൂട്ട് വൈദികന്‍ അലക്‌സ് പ്രേംകുമാറി(47)നെ മോചനദ്രവ്യം നല്‍കി മോചിപ്പിക്കുകയായിരുന്നെന്നു ബന്ധുക്കള്‍. സംഭവത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി.
കഴിഞ്ഞ വര്‍ഷം ജൂണിലാണു ഫാ. അലക്‌സ് താലിബാന്‍ ഭീകരരുടെ പിടിയിലായത്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലാണു അദ്ദേഹത്തിന്റെ മോചനത്തിനു വഴിതെളിച്ചതെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിലപാട്. മോചനദ്രവ്യം നല്‍കിയെന്ന വാര്‍ത്ത ഫാ. അലക്‌സിന്റെ സഹോദരന്‍ ആല്‍ബര്‍ട്ട് മനോഹരനാണു പുറത്തുവിട്ടത്.
ദോഹയില്‍വച്ചാണു വിലപേശല്‍ നടന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഖത്തര്‍ സര്‍ക്കാരാണു ചര്‍ച്ചകള്‍ക്ക് മാധ്യസ്‌ഥം വഹിച്ചത്.
എന്നാല്‍ മോചനദ്രവ്യ വാര്‍ത്ത കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചു. താലിബാന്‍ ഒരിക്കലും പണം ആവശ്യപ്പെട്ടിട്ടില്ലെന്നു വിദേശകാര്യ മന്ത്രാലയ വക്‌താവ് സയിദ് അക്‌ബറുദ്ദീന്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നു കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ആവശ്യപ്പെട്ടു.
http://www.mangalam.com/print-edition/india/290637
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin