Thursday, 19 March 2015

ജ്യത്ത് ബലാത്സംഗ കേസുകള്‍ വര്‍ദ്ധിച്ചതായി കണക്കുകള്‍



രാജ്യത്ത് ബലാത്സംഗ കേസുകള്‍ വര്‍ദ്ധിച്ചതായി കണക്കുകള്‍
ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളുടെ കേസുകള്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്ത് സ്ത്രീകളെ ബലാത്സംഗം ചെയ്യുന്ന കേസുകളിലാണ് വര്‍ദ്ധനവുണ്ടായിരിക്കുന്നത്. 2013 മുതല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളുടെ എണ്ണം വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ട്. വളരെ ഗൌരവമേറിയ വിഷയമാണ് ഇതെന്ന് സര്‍ക്കാര്‍ രാജ്യസഭയില്‍ പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഫലം കാണുമെന്ന പ്രതീക്ഷയും സര്‍ക്കാര്‍ പങ്കുവെച്ചു. ബലാത്സംഗകേസുകളുടെ എണ്ണം കൂടുന്നത് സര്‍ക്കാര്‍ ഗൌരവത്തോടെയാണ് കാണുന്നതെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരിന്‍ റിജിജു പറഞ്ഞു. ലൈംഗിക പീഡനം സംബന്ധിച്ച് പരാതി ലഭിച്ചാല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നത് നിര്‍ബന്ധമാണ്. ഐപിസിയില്‍ ഇക്കാര്യം ഉറപ്പുവരുത്തുന്നുണ്ട്. അതുകൊണ്ടാവാം രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളുടെ എണ്ണം വര്‍ധിച്ചതെന്നും മന്ത്രി പറഞ്ഞു. സ്ത്രീകളുടെ സുരക്ഷ എന്നത് ഈ സര്‍ക്കാരിനെ സംബന്ധിച്ച് മാത്രമല്ല ഏത് സര്‍ക്കാരിനെ സംബന്ധിച്ചും പ്രധാനമാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ സ്വീകരിച്ച മുന്‍കരുതലുകള്‍ ഫലം കാണുക തന്നെ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
 http://4malayalees.com/index.php?page=newsDetail&id=59029

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin