Tuesday, 10 March 2015

ഗോവധ നിരോധം വ്യാപകമാക്കിയാല്‍ ഇന്ത്യ നാറുമെന്ന് എം.എം. മണി

 

ഗോവധ നിരോധം വ്യാപകമാക്കിയാല്‍ ഇന്ത്യ നാറുമെന്ന് എം.എം. മണി
http://www.madhyamam.com/news/344289/150309
കരുവാരകുണ്ട്: ഗോവധ നിരോധം രാജ്യവ്യാപകമായി നടപ്പാക്കിയാല്‍ ഇന്ത്യ നാറുമെന്നും ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ ആര്‍.എസ്.എസ് കാര്യവാഹകുമാര്‍ ഏറെ പണിയെടുക്കേണ്ടി വരുമെന്നും സി.പി.എം സംസ്ഥാന സമിതിയംഗം എം.എം. മണി. കേരള കര്‍ഷക സംഘത്തിന്‍െറ സംസ്ഥാന വാഹന പ്രചാരണ ജാഥക്ക് കിഴക്കത്തെലയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘ്പരിവാര്‍ ആജ്ഞകള്‍ക്കനുസരിച്ച് ജാതി-മത ആചാരങ്ങളല്ല രാജ്യം ഭരിക്കുന്നവര്‍ നടപ്പാക്കേണ്ടത്, വികസന പ്രവര്‍ത്തനങ്ങളാണ്. വിലക്കയറ്റത്തില്‍ നടുവൊടിഞ്ഞ സാധാരണക്കാരന്‍െറ പോഷകാഹാരം കൂടി മുടക്കാനാണ് ഗോവധ നിരോധംവഴി മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്നും മണി പറഞ്ഞു.
കര്‍ഷക സംഘം സെക്രട്ടറി പി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. പ്രകാശന്‍ മാസ്റ്റര്‍, ജെ. ക്ളീറ്റസ്, ചിത്രഭാനു, എം.കെ. കബീര്‍, ബാലന്‍ കക്കറ, എം. അബ്ദു എന്നിവര്‍ സംസാരിച്ചു.
....................................................................................................................

 

ഗോവധ നിരോധം: ബില്‍ തയാറെന്ന് ഹരിയാന മന്ത്രി

ഗോവധ നിരോധം: ബില്‍ തയാറെന്ന് ഹരിയാന മന്ത്രി
ന്യൂഡല്‍ഹി: ഗോവധം തടയലും തനത് കന്നുകാലി ഇനങ്ങളുടെ സംരക്ഷണവും ലക്ഷ്യംവെച്ച ഗോ വംശ് സംരക്ഷണ്‍-സംവര്‍ധന്‍ ബില്‍ നിയമസഭയുടെ ബജറ്റ് സെഷനില്‍ അവതരിപ്പിക്കാന്‍ സജ്ജമാണെന്ന് ഹരിയാന കൃഷിമന്ത്രി ഓം പ്രകാശ് ധന്‍കര്‍ അറിയിച്ചു. നിരോധത്തോടെ മാട്ടിറച്ചിയും മറ്റ് ഇറച്ചികളും വേര്‍തിരിച്ചറിയാനും പരിശോധിക്കാനുമായി സര്‍ക്കാര്‍ ലബോറട്ടറികള്‍ തുടങ്ങുന്ന കാര്യം ആലോചനയിലുണ്ട്. ഗോശാലകള്‍ക്ക് സര്‍ക്കാര്‍ സാങ്കേതിക-സാമ്പത്തിക സഹായം നല്‍കും. പുതുതായി തുടങ്ങുന്നതിനും നാടന്‍ പശുക്കളെ വളര്‍ത്തുന്ന ക്ഷീര കര്‍ഷകര്‍ക്കും പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കും. സംസ്ഥാനത്ത് വിവിധ സംഘടനകള്‍ നടത്തുന്ന 400 ഗോശാലകളിലായി 3000 പശുക്കളെയാണ് സംരക്ഷിക്കുന്നത്. തെരുവുകളിലും പറമ്പുകളിലുമായി അലഞ്ഞുനടക്കുന്ന ഒന്നര ലക്ഷം പശുക്കള്‍ക്കു കൂടി അഭയമൊരുക്കാനുതകുന്ന രീതിയില്‍ ഗോശാലകള്‍ വികസിപ്പിക്കും.
തിങ്കളാഴ്ച ബജറ്റ് സമ്മേളനം ആരംഭിച്ച നിയമസഭയിലേക്ക് ഭൂമി ഏറ്റെടുക്കല്‍ നിയമം ദുര്‍ബലമാക്കുന്നതിനെതിരെ കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി.
http://www.madhyamam.com/news/344291/150310

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin