Wednesday, 11 March 2015

ബൈബിളുമായി മാണിയെ 'രക്ഷിക്കാൻ' വി.എസ്,​ ചെകുത്താൻ വേദം ഓതേണ്ടെന്ന് മാണി
Posted on: Wednesday, 11 March 2015


  ബിജു രമേശിന് എതിരെ ഒരാഴ്‌ചയ്ക്കുള്ളിൽ മാനനഷ്‌ടക്കേസ് ഫയൽ ചെയ്യും

തിരുവനന്തപുരം: 'കെടാത്ത തീയും ചാകാത്ത പുഴുവും നിറഞ്ഞ നരകത്തിൽ കെ.എം. മാണി വീണു പോകുന്നത് ഓർക്കാൻ വയ്യെ"ന്ന്  പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ. 'അന്തിക്രിസ്‌തു ജനിക്കും എന്നൊരു ചൊല്ലുണ്ടെന്നും വി.എസിന്റെ വാക്കുകൾ ചെകുത്താൻ വേദം ഓതും പോലെയാണെ"ന്നും കെ.എം. മാണി. ബാർകോഴ വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് ഇറങ്ങിപ്പോക്ക്  പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് നടത്തിയ പ്രസംഗത്തിലാണ് ബൈബിൾ വചനങ്ങൾ ഉദ്ധരിച്ച് മാണിക്കെതിരെ ആഞ്ഞടിച്ചത്. ബിജു രമേശിന് എതിരെ മാനനഷ്‌ടക്കേസ് ഫയൽ ചെയ്യാത്തതെന്തെന്ന ചോദ്യത്തിന് മറുപടിയായി ഒരാഴ്‌ചയ്‌ക്കുള്ളിൽ കേസ് ഫയൽ ചെയ്യുമെന്ന് മാണി പറഞ്ഞു.

'ഈ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവ് നഷ്‌ടപ്പെടുത്തിയാൽ പിന്നെ എന്തു പ്രയോജനം" എന്ന മത്തായിയുടെ സുവിശേഷം ഉദ്ധരിച്ച ശേഷം, 'കള്ളത്തരങ്ങളും മോഷണങ്ങളും നീ നടത്തിയാൽ കെടാത്ത തീയും ചാകാത്ത പുഴുവും നിറഞ്ഞ നരകത്തിൽ നീ വീണുപോകും" എന്ന വചനവും എടുത്തു പറഞ്ഞു. അതുകൊണ്ട് മന്ത്രി സ്ഥാനം രാജിവച്ച് ചെയ്‌തുപോയ അപരാധങ്ങളെല്ലാം ഏറ്റു പറഞ്ഞ് ഈ മഹാപാപത്തിൽ നിന്നു കരകയറണമെന്നും വി.എസ് പറഞ്ഞു.
മാണിയുടെ വക്കീൽ നോട്ടീസിനു മറുപടിയായി ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നു എന്ന്  ബിജു രമേശ് വ്യക്തമാക്കിയിട്ടും ബിജുവിനെതിരെ  മാനനഷ്‌ടക്കേസ് കൊടുക്കുന്നില്ല. കേസ് വിജയിച്ചാൽ ആരോപണ മുക്തനായി അഗ്നിശുദ്ധി വരുത്തി തിരിച്ചു വരാം, ഒപ്പം പത്തു കോടി രൂപയുംകിട്ടും. പത്തു കോടി കിട്ടിയാൽ ഇനിയുള്ള വർഷങ്ങളിലെങ്കിലും കോഴ വാങ്ങാതിരിക്കാൻ കഴിയുമായിരുന്നില്ലേയെന്നും വി.എസ് ചോദിച്ചു.
ബാർകോഴ കേസിൽ പ്രതിയായ മാണിയെ അറസ്‌റ്റു ചെയ്‌ത് ചോദ്യം ചെയ്യണമെന്ന് അടിയന്തരപ്രമേയം അവതരിപ്പിച്ചു കൊണ്ട് എസ്. ശർമ്മ ആവശ്യപ്പെട്ടു. മാണി നുണ പരിശോധനയ്‌ക്കു തയ്യാറുണ്ടോയെന്ന് ഇറങ്ങിപ്പോക്ക് പ്രഖ്യാപിച്ചു കൊണ്ട് സി.പി.ഐ നിയമസഭാകക്ഷി നേതാവ് സി. ദിവാകരൻ ചോദിച്ചു. തുടർന്ന് കക്ഷി നേതാക്കളായ മാത്യു ടി. തോമസ്, എ.കെ. ശശീന്ദ്രൻ എന്നിവരും അവരുടെ കക്ഷികളുടെ  ഇറങ്ങിപ്പോക്ക് പ്രഖ്യാപിച്ച് സഭ വിട്ടിറങ്ങി.

 http://news.keralakaumudi.com/news.php?nid=3fde8a803e9b260fb4d13eab89a3a067

മാണി നരകത്തില്‍ പോകുമെന്നു വി.എസ്‌: അന്തിക്രിസ്‌തുവാണ്‌ വി.എസെന്നു മാണി

mangalam malayalam online newspaper
mangalam malayalam online newspaper


തിരുവനന്തപുരം: ബൈബിള്‍ ഉദ്ധരിച്ച്‌ നിയമസഭയില്‍ പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദനും മന്ത്രി കെ.എം. മാണിയും കൊമ്പുകോര്‍ത്തു. കെടാത്ത തീയും ചാകാത്ത പുഴുക്കളുമുള്ള നരകത്തിലേക്കാണ്‌ കെ.എം. മാണി പോകുന്നതെന്നു വി.എസ്‌. ആഞ്ഞടിച്ചു. വി.എസ്‌. അന്തിക്രിസ്‌തുവാണെന്നായിരുന്നു കെ.എം. മാണിയുടെ തിരിച്ചടി. വി.എസിന്റെ പ്രസംഗം ചെകുത്താന്‍ വേദമോതുന്നതു പോലെയാണെന്നും മാണി പറഞ്ഞു.
ബാര്‍ കോഴക്കേസിന്റെ അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന്‌ ആരോപിച്ച്‌ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന്‌ അവതരണാനുമതി നിഷേധിച്ചപ്പോഴാണ്‌ വി.എസ്‌. എഴുതിത്തയാറാക്കിയ പ്രസംഗവുമായി എണീറ്റത്‌. കോഴ വാങ്ങിയതും കീശ വീര്‍പ്പിച്ചതും മാണിയാണെങ്കിലും നാണക്കേട്‌ കേരളത്തിനാണെന്നു വി.എസ്‌. പറഞ്ഞു.
മാണി അമ്പതു വര്‍ഷമായി ഇതാണു ചെയ്യുന്നത്‌. ഇപ്പോള്‍ കള്ളി വെളിച്ചത്തായി. മാണി കോഴ വാങ്ങിയെന്ന്‌ ബാര്‍ ഉടമ ബിജു രമേശാണ്‌ ആദ്യം പറഞ്ഞതെങ്കിലും അതിനു മുമ്പേ അക്കാര്യം അറിയാമായിരുന്ന ചിലര്‍ ഇവിടെയുണ്ട്‌. വിജിലന്‍സ്‌ പോലീസ്‌ സൂപ്രണ്ട്‌ സമര്‍പ്പിച്ച എഫ്‌.ഐ.ആറില്‍ ഇതു വ്യക്‌തമാക്കുന്നുണ്ട്‌. ബിജു രമേശിനെതിരേ ഒരു മാനനഷ്‌ടക്കേസ്‌ നല്‍കാന്‍പോലും മാണി തുനിഞ്ഞിട്ടില്ല. ഈ ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്മാവ്‌ നഷ്‌ടപ്പെടുത്തിയാല്‍ പിന്നെ എന്തു പ്രയോജനമെന്നാണു മത്തായിയുടെ സുവിശേഷത്തില്‍ പറയുന്നത്‌. മാണിയും ഉമ്മന്‍ചാണ്ടിയും പി.സി. ജോര്‍ജുമൊക്കെ വിശുദ്ധഗ്രന്ഥം വായിച്ചിട്ടുള്ളവരല്ലേ. എന്നിട്ടാണ്‌ കള്ളത്തരങ്ങള്‍ കാണിക്കുന്നത്‌. ബൈബിളിലെ മറ്റൊരു തിരുവചനം കൂടിയുണ്ട്‌. "കള്ളത്തരങ്ങളും മോഷണങ്ങളും നീ നടത്തിയാല്‍ കെടാത്ത തീയും ചാകാത്ത പുഴുവും നിറഞ്ഞ നരകത്തില്‍ നീ വീണുപോകും" എന്നതാണത്‌. മാണി എല്ലാ കള്ളത്തരങ്ങളും കാണിച്ചിട്ട്‌ കടിച്ചുതൂങ്ങി ഇരുന്നാലും ബൈബിള്‍ വചനം സത്യമായി അനുഭവപ്പെടുന്ന കാലം വരും. മാണി നരകത്തില്‍ വീണുപോകുന്നത്‌ ഓര്‍ക്കാന്‍ പോലും കഴിയുന്നില്ല. അതുകൊണ്ട്‌ അദ്ദേഹം മന്ത്രിസ്‌ഥാനം രാജിവച്ച്‌, ചെയ്‌തുപോയ അപരാധങ്ങള്‍ ഏറ്റുപറഞ്ഞ്‌ ഈ മഹാപാപത്തില്‍ നിന്നു കരകയറാന്‍ ശ്രമിക്കണം. ഉമ്മന്‍ചാണ്ടിയും ഇതൊക്കെ ഓര്‍ക്കുന്നതു നല്ലതാണ്‌.
മാണിക്കു ചുറ്റും ചില ബ്രൂട്ടസുമാര്‍ ഉണ്ടെന്ന്‌ ഓര്‍ക്കുന്നതും നല്ലതാണ്‌. അവരുടെ പേരുപറഞ്ഞ്‌ അത്തരക്കാരെ മഹത്വവത്‌കരിക്കാന്‍ ആഗ്രഹിക്കുന്നില്ല. മാണിയുടെ പതനം ഉറപ്പാകുമ്പോള്‍ അദ്ദേഹത്തേക്കാള്‍ കൂടുതല്‍ യു.ഡി.എഫിനെ സ്‌നേഹിക്കുന്നതു കൊണ്ടാണ്‌ കുത്തിമലര്‍ത്തിയതെന്നു പറയുന്ന അവസ്‌ഥയും ഉണ്ടാകും. എഫ്‌.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്‌തതിന്റെ പേരില്‍ ജയിംസ്‌ മാത്യൂ എം.എല്‍.എയെ അറസ്‌റ്റ്‌ ചെയ്‌തു. എഫ്‌.ഐ.ആര്‍ രജിസ്‌റ്റര്‍ ചെയ്യപ്പെട്ടെങ്കിലും മാണി ഇവിടെ ഇരിക്കുന്നു. അദ്ദേഹത്തെയും അറസ്‌റ്റ്‌ ചെയ്‌ത്‌ ജയിലിലാക്കണമെന്നും വി.എസ്‌. പറഞ്ഞു.
തുടര്‍ന്ന്‌ സി. ദിവാകരന്‍ പ്രസംഗിക്കാന്‍ എഴുന്നേല്‍ക്കുന്നതിനു മുന്‍പ്‌ കെ.എം. മാണി എണീറ്റു. പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ അന്തിക്രിസ്‌തുവാണെന്നായിരുന്നു മാണിയുടെ മറുപടി. ചെകുത്താന്‍ വേദമോതുന്നതു പോലെയാണ്‌ വി.എസിന്റെ വാക്കുകള്‍. ഒരാഴ്‌ചയ്‌ക്കകം ബിജു രമേശിനെതിരേ മാനനഷ്‌ടക്കേസ്‌ കൊടുക്കുമെന്നും മാണി പറഞ്ഞു. നിയമസഭയില്‍ മാണിയോടു നേരിട്ടു ചോദ്യങ്ങള്‍ ചോദിക്കില്ലെന്ന നിലപാടിലായിരുന്നു പ്രതിപക്ഷം.

http://www.mangalam.com/print-edition/keralam/292484
PLEASE CLICK  THE MEDIA VIDEOS (BREAKING NEWS)

Video1                 Video 2

നന്മചെയ്യുക കാപട്യം ഒഴിവാക്കുക : പാപ്പായുടെ വചനസമീക്ഷ


Courtesy:Radio Vatican

നന്മചെയ്യുന്നവരുടെ പാപങ്ങള്‍ ദൈവം ഉദാരമായി ക്ഷമിക്കുന്നു. കപട്യം കാണിക്കുന്നവരോട് അവിടുന്നു ക്ഷമിക്കുന്നില്ല. കാപട്യം നന്മയുടെ നാട്യം മാത്രമാണ്. മാര്‍ച്ച് 3-ാം തിയതി ചൊവ്വാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ വചനചിന്തകള്‍ പങ്കുവച്ചത്.

വിശുദ്ധാത്മാക്കള്‍ ചെയ്യുന്ന നന്മയുടെ പതിന്മടങ്ങ് തിന്മയാണ് കടപഭക്തര്‍ ചെയ്തുകൂട്ടുന്നത്. ദൈവതിരുമുന്‍പില്‍ ന്യായീകരിക്കപ്പെടുന്നത് ആരായിരിക്കുമെന്ന് തുടര്‍ന്നുള്ള ചിന്തയില്‍ പാപ്പാ വ്യക്തമാക്കി. നന്മചെയ്യുവാനും തിന്മയില്‍നിന്നകന്നു ജീവിക്കുവാനുമുള്ള ദൈവികാഹ്വാനത്തിന്‍റെ തനിയാവര്‍ത്തനമാണ് ഏശയായുടെ പ്രവാചക ശബ്ദത്തില്‍ മുഴങ്ങുന്നത്. തിന്മ ഒഴിവാക്കുക, നന്മ ചെയ്യുക. അനാഥരെയും വിധവകളെയും സംരക്ഷിക്കുക. പരിത്യക്തരായ പാവങ്ങളെയും, ഏകാന്തത അനുഭവിക്കുന്ന വയോജനങ്ങളെയും സഹായിക്കുക. അവരെ സംരക്ഷിക്കുക. വിദ്യാഭ്യാസ സൗകര്യമില്ലാത്ത പാവങ്ങളായ കുട്ടികളെയും വേദപാഠം കേള്‍ക്കാത്ത കുഞ്ഞുങ്ങളെയും പഠിപ്പിക്കുക. നാം ശ്രവിക്കുന്ന പ്രവാചക പ്രബോധനങ്ങള്‍ക്കും നന്മചെയ്യുവാനുള്ള ആഹ്വാനത്തിനും പിന്നില്‍ മാനസാന്തരത്തിനുള്ള വിളിയാണ്, ക്ഷണമാണ്. മാനസാന്തരത്തിന്‍റെ പാത വ്യത്യസ്തവും ക്ലേശകരവുമാണ്. അഴുക്കുവസ്ത്രം അലക്കി വെളുപ്പിക്കാം. അതുപോലെ മാനസാന്തരം നന്മയുടെ മാര്‍ഗ്ഗമാണ്, അത് നന്മ പ്രവര്‍ത്തിക്കുന്നതുമാണ്. ഓര്‍ക്കുന്നുണ്ടാകാം, ഇസ്രായേലിലെ പാവങ്ങള്‍ അനാഥരും വിധവകളുമായിരുന്നു. അവരോട് നീതി കാണിക്കുക. അനാഥരെ സംരക്ഷിക്കുക. വിധവയ്ക്ക് നീതി നടപ്പാക്കിക്കൊടുക്കുക. മനുഷ്യ യാതനയുടെയും പീഡനങ്ങളുടെയും ഇടങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലുക. അങ്ങനെ നന്മ ചെയ്തുകൊണ്ടാണ് നമ്മുടെ ഹൃദയം നിര്‍മ്മലമാക്കേണ്ടത്, നാം മാനസാന്തരപ്പെടേണ്ടതെന്ന്, ഏശയായുടെ വചനങ്ങള്‍ ഓര്‍പ്പിച്ചുകൊണ്ടും പാപ്പാ സമര്‍ത്ഥിച്ചു.

നമ്മുടെ പാപങ്ങളുടെ കണക്കു പറയാതെയും, അതിരുകളില്ലാതെ നമ്മെ സ്നേഹിച്ചും, നമുക്കു മാപ്പു നല്കിയും ഹൃദയനൈര്‍മ്മല്യം വളര്‍ത്തുവാന്‍ കരുത്തുള്ളവന്‍ ദൈവമാണ്. ദൈവം അളവില്ലാത്ത സ്നേഹത്തിന്‍റെയും ക്ഷമയുടെയും സ്രോതസ്സാണ്. ജീവിതത്തില്‍ ഇങ്ങനെ നന്മയുടെ പാത തിരഞ്ഞെടുത്താല്‍ നമ്മുടെ പാപങ്ങള്‍ രക്താംബരംപോലെ ചുവന്നിരുന്നാലും എത്ര കഠിനമായിരുന്നാലും അവിടുന്ന് അവ കഴുകി മഞ്ഞുപോലെ വെണ്മയുള്ളതാക്കി തീര്‍ക്കുമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. ഇത് അവിടുത്തെ അതിശയോക്തി കലര്‍ന്ന പ്രസ്താവമാണെങ്കിലും, അത് സത്യമാണ്, യാഥാര്‍ത്ഥ്യവുമാണ്. ക്ഷമയുടെയും മാനസാന്തരത്തിന്‍റെയും കൃപ നല്കുന്നത് കര്‍ത്താവാണ്. മനുഷ്യര്‍ കാണിക്കുന്ന ക്ഷമയ്ക്ക് പരിമിതികളുണ്ട്. എന്നാല്‍ കര്‍ത്താവ് ഉദാരമായി നമ്മോടു ക്ഷമിക്കുന്നു. അവിടുന്ന് സകലതും പൊറുക്കുന്നു. ക്ഷമ ദൈവിക ഭാവവും സ്വഭാവവുമാണ്. ക്ഷമ നമുക്ക് ലഭിക്കണമെങ്കില്‍ നന്മചെയ്യണം, നമ്മുടെ സഹോദരങ്ങളോട് ക്ഷമിക്കണം. ക്ഷമ ദൈവിക ദാനമാണ്! അത് ഭൂമിയില്‍ സമാധാന മാര്‍ഗ്ഗമാണ്!

കാപട്യക്കാരായ ഫരിസേയരെക്കുറിച്ചാണ് ഇന്നത്തെ സുവിശേഷം പ്രതിപാദിക്കുന്നത്. അവര്‍ നല്ല കാര്യങ്ങള്‍ പറയുകയും, എന്നാല്‍ മോശമായി പെരുമാറുകയും ചെയ്യുന്നു. മിടുക്കു കാണിക്കുകയും, നീതി നടിക്കുകയും തിന്മ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഇതാണ് കാപട്യം. ഇതാണ് ഫരിസേയ മനോഭാവം. ഫരിസേയര്‍ അനുതാപം നടിക്കുന്നു. എന്നാല്‍ അവരുടെ ഹൃദയത്തില്‍ കാപട്യമാണ്, അസത്യമാണ്. അതിനാല്‍ അവരുടെ ജീവിതത്തില്‍ ദൈവമില്ല, എന്നാല്‍ സകല കാപട്യങ്ങളുടെയും ഉറവിടമായ സാത്താനുണ്ടവിടെ! ക്രിസ്തു നൂറുവട്ടം പാപികളെ സനേഹിക്കുകയും, കപടഭക്തരെ വെറുക്കുകയും ചെയ്തുവെന്നും സുവിശേഷകന്‍ പ്രസ്താവിക്കുന്നു (മത്തായി 23, 1-12). കാരണം പാപികള്‍, പാപബോധമുള്ളവര്‍ സത്യമായും അവരുടെ കുറവുകള്‍ ഏറ്റുപറയുകയും അംഗീകരിക്കുകയും ചെയ്യുന്നു. പത്രോശ്ലീഹായുടെ വാക്കുകള്‍ ഇവിടെ അനുസ്മരണീയമാണ്. ‘കര്‍ത്താവേ, ഞാന്‍ പാപിയാണ്. അങ്ങ് എന്നില്‍നിന്നും അകന്നു പോകണമേ.’ അങ്ങനെ ബലഹീനരായവര്‍ അല്ലെങ്കില്‍ പാപികള്‍ തങ്ങളെക്കുറിച്ചു പറയുന്നത്, അവര്‍ ഏറ്റു പറയുന്നത് സത്യമാണ്.

തപസ്സിലെ രണ്ടാം വാരത്തില്‍ ഉപയുക്തമാകുന്ന മൂന്നു ചെറിയ ചിന്താ ശകലങ്ങള്‍കൂടി ധ്യാന വിഷയമായി നല്കിക്കൊണ്ടാണ് പാപ്പാ വചനസമീക്ഷ ഉപസംഹരിച്ചത്: ആദ്യത്തേത്, മാനസാന്തരത്തിനുള്ള ക്ഷണമാണ്. രണ്ടാമത്തേത്, കര്‍ത്താവിന്‍റെ ദാനമാകുന്ന മനഃസ്താപം, മൂന്നാമത്തേത്, അനുതാപം നടിക്കുന്ന കാപട്യത്തിന്‍റെ കെണിയും. 
  http://laityvoice.blogspot.com/
എവുപ്രാസ്യമ്മയുടെ അനുഗ്രഹം തേടി
ഫോട്ടോ: എം വി സിനോജ്‌ 
 
 



http://www.mathrubhumi.com/photos/news/gallery/8923_1/index.html

Tuesday, 10 March 2015

സന്യാസ സഭാംഗങ്ങളായ അധ്യാപകര്‍ക്ക് നികുതി ചുമത്താമെന്ന ഉത്തരവിനു സ്റേ






 
കൊച്ചി: സന്യാസ സഭാംഗങ്ങളായ സംസ്ഥാനത്തെ എയ്ഡഡ് സ്കൂള്‍-കോളജ് അധ്യാപകരുടെ ശമ്പളത്തില്‍നിന്ന് ആദായനികുതി പിരിക്കാനുള്ള നികുതിവകുപ്പിന്റെ ഉത്തരവ് ശരിവച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ജസ്റീസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റീസ് കെ. ഹരിലാല്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് സ്റേ ചെയ്തു. ഇടുക്കി രാജമുടി എസ്എച്ച് നവജ്യോതി പ്രോവിന്‍സ് മദര്‍ സുപ്പീരിയര്‍ ഉള്‍പ്പെടെ ഒരുകൂട്ടം സന്യാസിനി സമൂഹങ്ങള്‍ നല്‍കിയ അപ്പീലിലാണു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് ഹര്‍ജിയുടെ കാര്യത്തില്‍ നിലപാട് അറിയിച്ചിട്ടില്ലെന്നും വര്‍ഷങ്ങളായി ലഭിച്ചിരുന്ന അവകാശം ഇല്ലാതാക്കുന്നതു ശരിയല്ലെന്നുമുള്ള വാദം പരിഗണിച്ചാണ് ഉത്തരവ്. അപ്പീല്‍ ജൂണ്‍ പത്തിനു വീണ്ടും പരിഗണിക്കും. അതിനു മുമ്പു സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് നിലപാടു വ്യക്തമാക്കണമെന്നു കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സന്യാസ സഭാംഗങ്ങളുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും ഉള്‍പ്പെടുന്ന വരുമാനത്തിനു നികുതി ബാധകമാക്കേണ്ടതില്ലെന്ന് 1944ല്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് റവന്യൂവും 1977ല്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസും നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു വിരുദ്ധമായി ചില നികുതിവകുപ്പ് ഉദ്യോഗസ്ഥര്‍ സന്യാസ സഭാംഗങ്ങളായ അധ്യാപകരില്‍നിന്നു നികുതി പിരിക്കാന്‍ നിര്‍ദേശം നല്‍കിയതിനെ ചോദ്യംചെയ്താണു സന്യാസസഭകള്‍ ഹര്‍ജി സമര്‍പ്പിച്ചത്. സന്യാസ സഭാംഗങ്ങളായ സ്കൂള്‍-കോളജ് അധ്യാപകരുടെ ശമ്പളവും പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും സഭയുടെ നിയമപ്രകാരം സഭയ്ക്കു നല്‍കണമെന്നു വ്യവസ്ഥയുണ്െടങ്കില്‍ തന്നെ അവര്‍ വ്യക്തിപരമായി ശമ്പളവും പെന്‍ഷനും മറ്റും കൈപ്പറ്റുന്ന സാഹചര്യത്തില്‍ അവരില്‍നിന്ന് ആദായ നികുതി ഈടാക്കാമെന്നാണു സിംഗിള്‍ ബെഞ്ച് വിധിച്ചത്. ഈ വിധി സ്റേ ചെയ്തുകൊണ്ടാണു ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, ഇന്‍കം ടാക്സ് ഓഫീസര്‍ (ടിഡിഎസ്) കോട്ടയം, റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ (എഡ്യൂക്കേഷന്‍) കോട്ടയം, ഡെപ്യൂട്ടി ട്രഷറി ഓഫീസര്‍ ഇടുക്കി എന്നിവരാണു കേസിലെ എതിര്‍കക്ഷികള്‍.
 http://www.deepika.com/ucod/

ക്രൈസ്തവര്‍ക്കെതിരായ ആക്രമണം: യുഎന്‍ സുരക്ഷാ കൌണ്‍സില്‍ യോഗം 27 ന്




 
 
 

യുഎന്‍: ഇറാക്കിലും സിറിയയിലും മറ്റ് മധ്യേഷ്യന്‍ രാജ്യങ്ങളിലും ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു യുഎന്‍ സുരക്ഷാ കൌണ്‍സില്‍ മാര്‍ച്ച് 27-നു യോഗം ചേരും. മൊറോക്കോയുടെ തലസ്ഥാനത്താണു സുരക്ഷാ കൌണ്‍സില്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനു യോഗം കൂടുന്നത്. ഫ്രഞ്ച് വിദേശകാര്യമന്ത്രി ലൌറന്റ് ഫാബിയസിന്റെ അധ്യക്ഷതയിലാണു യോഗം. ഐഎസ് തീവ്രവാദികള്‍ ക്രൈസ്തവര്‍ക്കു നേരെ മധ്യേഷന്‍ രാജ്യങ്ങളില്‍ നടത്തുന്ന ആക്രമണങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ഫാബിയസ് പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്കു ജീവിക്കാനുള്ള അവകാശമുണ്ട്. ഇതിനെതിരേ നടക്കുന്ന ഒരു നടപടിയേയും ആരുംതന്നെ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിറിയ, ഇറാക്ക്, ഈജിപ്ത്, ലിബിയ തുടങ്ങിയ രാജ്യങ്ങളില്‍ ക്രൈസ്തവരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോകുന്നതും കഴുത്തറത്തു കൊല്ലുന്നതും നിത്യസംഭവമായി മാറിയിരിക്കുകയാണ്. ഐഎസ് തീവ്രവാദികള്‍ പിടിമുറിക്കിയതോടെ സ്വന്തം നാട്ടില്‍ അഭയര്‍ഥികളാകേണ്ട ഗതികേടിലാണു ക്രൈസ്തവരുള്‍പ്പെടെയുള്ള മറ്റു ന്യൂനപക്ഷ വിഭാഗങ്ങള്‍.
 http://www.deepika.com/ucod/

ഗോവധ നിരോധം വ്യാപകമാക്കിയാല്‍ ഇന്ത്യ നാറുമെന്ന് എം.എം. മണി

 

ഗോവധ നിരോധം വ്യാപകമാക്കിയാല്‍ ഇന്ത്യ നാറുമെന്ന് എം.എം. മണി
http://www.madhyamam.com/news/344289/150309
കരുവാരകുണ്ട്: ഗോവധ നിരോധം രാജ്യവ്യാപകമായി നടപ്പാക്കിയാല്‍ ഇന്ത്യ നാറുമെന്നും ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ ആര്‍.എസ്.എസ് കാര്യവാഹകുമാര്‍ ഏറെ പണിയെടുക്കേണ്ടി വരുമെന്നും സി.പി.എം സംസ്ഥാന സമിതിയംഗം എം.എം. മണി. കേരള കര്‍ഷക സംഘത്തിന്‍െറ സംസ്ഥാന വാഹന പ്രചാരണ ജാഥക്ക് കിഴക്കത്തെലയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘ്പരിവാര്‍ ആജ്ഞകള്‍ക്കനുസരിച്ച് ജാതി-മത ആചാരങ്ങളല്ല രാജ്യം ഭരിക്കുന്നവര്‍ നടപ്പാക്കേണ്ടത്, വികസന പ്രവര്‍ത്തനങ്ങളാണ്. വിലക്കയറ്റത്തില്‍ നടുവൊടിഞ്ഞ സാധാരണക്കാരന്‍െറ പോഷകാഹാരം കൂടി മുടക്കാനാണ് ഗോവധ നിരോധംവഴി മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്നും മണി പറഞ്ഞു.
കര്‍ഷക സംഘം സെക്രട്ടറി പി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. പ്രകാശന്‍ മാസ്റ്റര്‍, ജെ. ക്ളീറ്റസ്, ചിത്രഭാനു, എം.കെ. കബീര്‍, ബാലന്‍ കക്കറ, എം. അബ്ദു എന്നിവര്‍ സംസാരിച്ചു.
....................................................................................................................

 

ഗോവധ നിരോധം: ബില്‍ തയാറെന്ന് ഹരിയാന മന്ത്രി

ഗോവധ നിരോധം: ബില്‍ തയാറെന്ന് ഹരിയാന മന്ത്രി
ന്യൂഡല്‍ഹി: ഗോവധം തടയലും തനത് കന്നുകാലി ഇനങ്ങളുടെ സംരക്ഷണവും ലക്ഷ്യംവെച്ച ഗോ വംശ് സംരക്ഷണ്‍-സംവര്‍ധന്‍ ബില്‍ നിയമസഭയുടെ ബജറ്റ് സെഷനില്‍ അവതരിപ്പിക്കാന്‍ സജ്ജമാണെന്ന് ഹരിയാന കൃഷിമന്ത്രി ഓം പ്രകാശ് ധന്‍കര്‍ അറിയിച്ചു. നിരോധത്തോടെ മാട്ടിറച്ചിയും മറ്റ് ഇറച്ചികളും വേര്‍തിരിച്ചറിയാനും പരിശോധിക്കാനുമായി സര്‍ക്കാര്‍ ലബോറട്ടറികള്‍ തുടങ്ങുന്ന കാര്യം ആലോചനയിലുണ്ട്. ഗോശാലകള്‍ക്ക് സര്‍ക്കാര്‍ സാങ്കേതിക-സാമ്പത്തിക സഹായം നല്‍കും. പുതുതായി തുടങ്ങുന്നതിനും നാടന്‍ പശുക്കളെ വളര്‍ത്തുന്ന ക്ഷീര കര്‍ഷകര്‍ക്കും പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കും. സംസ്ഥാനത്ത് വിവിധ സംഘടനകള്‍ നടത്തുന്ന 400 ഗോശാലകളിലായി 3000 പശുക്കളെയാണ് സംരക്ഷിക്കുന്നത്. തെരുവുകളിലും പറമ്പുകളിലുമായി അലഞ്ഞുനടക്കുന്ന ഒന്നര ലക്ഷം പശുക്കള്‍ക്കു കൂടി അഭയമൊരുക്കാനുതകുന്ന രീതിയില്‍ ഗോശാലകള്‍ വികസിപ്പിക്കും.
തിങ്കളാഴ്ച ബജറ്റ് സമ്മേളനം ആരംഭിച്ച നിയമസഭയിലേക്ക് ഭൂമി ഏറ്റെടുക്കല്‍ നിയമം ദുര്‍ബലമാക്കുന്നതിനെതിരെ കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി.
http://www.madhyamam.com/news/344291/150310

ഗോവധ നിരോധനം ആര്‍ക്കുവേണ്ടി?

mangalam malayalam online newspaperമഹാരാഷ്‌ട്രയില്‍ ഗോവധനിരോധനനിയമം നടപ്പാക്കിയതിന്റെ ചുവടുപിടിച്ച്‌ രാജ്യത്തൊട്ടാകെ ആ നിയമം നടപ്പാക്കാനുള്ള നീക്കത്തിലാണു കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. സര്‍ക്കാര്‍. ബി.ജെ.പി. ഭരിക്കുന്ന സംസ്‌ഥാനങ്ങളില്‍ നിരോധനം നടപ്പാക്കാനുള്ള തീരുമാനം ആ പാര്‍ട്ടി കൈക്കൊണ്ടിട്ടുണ്ട്‌. അതിന്റെ ഭാഗമായി ഹരിയാനയില്‍ നിയമം നടപ്പില്‍വരുത്തുകയാണ്‌.
ഇനി മറ്റു സംസ്‌ഥാനങ്ങളിലേക്കു കൂടി ഇതു പ്രാബല്യത്തില്‍ വരുത്താനുള്ള ശ്രമമാണ്‌. ഇതിനായി നിയമമന്ത്രാലയത്തിന്റെ അഭിപ്രായം തേടിക്കൊണ്ട്‌ പ്രധാനമന്ത്രിയുടെ ഓഫീസ്‌ കത്തയയ്‌ക്കുകയും ചെയ്‌തു. നിരോധനം നടപ്പിലുള്ള ഗുജറാത്ത്‌ മാതൃകയില്‍ ബില്ല്‌ രൂപീകരിക്കാനാണു പരിപാടി. ഈ ബില്ല്‌ കേരളമടക്കമുള്ള സംസ്‌ഥാനങ്ങളുടെ അഭിപ്രായത്തിനയച്ചുകൊടുക്കും.
മഹാരാഷ്‌ട്രയില്‍ പുതിയനിയമം നടപ്പായതുമൂലം പശുവിനേയോ കാളയേയോ കൊല്ലുകയോ ഇറച്ചി കൈവശം വയ്‌ക്കുകയോ വില്‍ക്കുകയോ കയറ്റുമതി ചെയ്ുകയയോ ചെയ്‌താല്‍ അഞ്ചുവര്‍ഷം തടവും പതിനായിരം രുപ പിഴയും ശിക്ഷ വിധിക്കാം. പത്തൊന്‍പതു വര്‍ഷംമുമ്പ്‌ രൂപപ്പെടുത്തി രാഷ്‌ട്രപതിയുടെ അംഗീകാരത്തിനു കൊടുത്ത നിയമത്തില്‍ ഇക്കഴിഞ്ഞ ദിവസം രാഷ്‌ട്രപതി ഒപ്പുവച്ചതോടെയാണ്‌ ഗോവധം വിവാദമായത്‌.
ഇതിനെ അനൂകൂലിക്കുന്നവരുണ്ടാകാം. അതുപോലെ എതിര്‍ക്കുന്നവരും ധാരാളം. വിവിധ ജാതിമത വര്‍ഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇന്ത്യയില്‍ ഗോവധനിരോധനം വേണ്ടതുതന്നെയോ എന്നതാണു മുഖ്യവിഷയം.
പശു വിശുദ്ധമാണെന്ന വാദമാണ്‌ നിരോധനപക്ഷക്കാര്‍ ഉയര്‍ത്തുന്നത്‌. ഹിന്ദുമതത്തില്‍ത്തന്നെ അനേകം വഴിപിരിച്ചിലുകളില്‍ നന്നേ ചുരുക്കം വരുന്ന ബ്രാഹ്‌മണ സമൂഹമാണ്‌ പശുക്കളെ ദൈവതുല്യവിശുദ്ധിയോടെ കാണുന്നത്‌. മറ്റു സമൂഹങ്ങള്‍ക്ക്‌ പാലും ചാണകവും തരുന്ന മൃഗമെന്നതിലാണ്‌ പശുവിന്റെ വിശുദ്ധി. ക്ഷീരകര്‍ഷകനെ സംബന്ധിച്ച്‌ പതിനായിരവും ലക്ഷങ്ങളും മുടക്കി വളര്‍ത്തുന്ന പശു കറവവറ്റി ഉത്‌പാദനക്ഷമമല്ലാതാകുന്നതോടെ വില്‍ക്കുന്നത്‌ സ്വാഭാവികമാണ്‌. അതാകട്ടെ പശുവില്‍നിന്നു ലഭിക്കുന്ന മറ്റൊരു വരുമാനമാര്‍ഗവും കൂടിയാണ്‌. പാല്‍ തരുന്ന മൃഗങ്ങളെ കറവക്കാലത്ത്‌ കശാപ്പ്‌ ചെയ്യാറില്ലെന്നതും അതിന്റെ പവിത്രയ്‌ക്കുള്ള പൊതു അംഗീകാരമായി വിലയിരുത്താം.
ഇന്ത്യയെ സംബന്ധിച്ച്‌ ബ്രസീലിനു പിന്നാലെ ബീഫ്‌ കയറ്റുമതിയില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ രണ്ടാംസ്‌ഥാനമാണുള്ളത്‌. ഇതുവഴി കര്‍ഷകനു ലഭിക്കുന്ന വിദേശനാണ്യം വളരെ വലുതാണെന്നും വ്യക്‌തമാകുന്നു. ഇതിലൊക്കെയുപരിയായി ജനങ്ങളുടെ ഭക്ഷണശീലത്തിലേക്കുള്ള കടന്നുകയറ്റമാണ്‌ ഗോവധനിരോധന നിയമം. ഇതു ജനാധിപത്യ സര്‍ക്കാരിനു ചേര്‍ന്ന നയമായി കാണാനും കഴിയില്ല. ഭക്ഷണവും, പാര്‍പ്പിടവും, വസ്‌ത്രവും, വിശ്വാസവുമെല്ലാം ഓരോരുത്തരുടെയും സ്വാതന്ത്ര്യമാണ്‌. അതിനുള്ള അവകാശം ഭരണഘടന നല്‍കുന്നുമുണ്ട്‌. ഒരു സുപ്രഭാതം മുതല്‍ ഈ വസ്‌ത്രം മാത്രം ധരിച്ചാല്‍ മതി, ഇറച്ചി കഴിക്കാന്‍ പാടില്ല തുടങ്ങിയ നിയമങ്ങള്‍ വരികയെന്നത്‌ പൗരസ്വാതന്ത്ര്യത്തെ കശാപ്പു ചെയ്യുന്നതിനു തുല്യമാകും.
ഗോമാതാവിന്റെ വിശുദ്ധി ചോദ്യം ചെയേ്േണ്ടതില്ലെങ്കിലും വേറിട്ടു ചിന്തിക്കുന്ന മതവിഭാഗങ്ങള്‍ക്ക്‌ അവരവരുടെ വിശ്വാസങ്ങളെ സംരക്ഷിക്കേണ്ട ബാധ്യതയുണ്ട്‌. സര്‍ക്കാരിനും അതില്‍ നിന്ന്‌ ഒഴിഞ്ഞുമാറാനാകുമെന്നു തോന്നുന്നില്ല. മതവും വിശ്വാസവും ആചാരവും തന്നെയാണ്‌ ഇക്കാര്യത്തില്‍ പൊതുമാനദണ്ഡമാക്കേണ്ടത്‌. ഒരു വിഭാഗത്തിന്റെ താല്‍പര്യം മറ്റുള്ളവരിലേക്ക്‌ അടിച്ചേല്‍പ്പിക്കുന്നത്‌ അധാര്‍മികവും ജനാധിപത്യ ധ്വംസനവുമാണ്‌.
കേരളം അടക്കമുള്ള സംസ്‌ഥാനങ്ങളില്‍ ഗോമാംസം നിരോധിച്ചാലുണ്ടാകുന്ന ഭവിഷ്യത്ത്‌ ഗുരുതരമായിരിക്കും. നിരവധിപേരുടെ ഉപജീവനമാര്‍ഗം അടഞ്ഞുപോകും. അതിലുപരി കുറഞ്ഞചെലവില്‍ പോഷക സമൃദ്ധമായ ഗോമാംസത്തിന്റെ ലഭ്യതയും ഇല്ലാതാകുന്നത്‌ ജനാരോഗ്യത്തെയും ബാധിക്കും. ഏതു നിലയ്‌ക്കു നോക്കിയാലും പൊതുസമൂഹത്തിനിടയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കാന്‍ പോന്നതുതന്നെയാണ്‌ ഗോവധനിരോധനം.
http://www.mangalam.com/print-edition/editorial/292233
സ്ത്രീ പീഡനം തടയാന്‍ ഇന്ത്യയില്‍ ഫ്രീ സെക്‌സ് അനുവദിക്കണം ; നിയമ പരമായി വേശ്യാലയങ്ങള്‍ തുടങ്ങണം, നടി നവ്യാനായരുടെ പരാമര്‍ശങ്ങള്‍ വിവാദത്തിലേക്ക്


സ്ത്രീ പീഡനം തടയാന്‍ ഇന്ത്യയില്‍ ഫ്രീ സെക്‌സ് അനുവദിക്കണം ; നിയമ പരമായി വേശ്യാലയങ്ങള്‍ തുടങ്ങണം, നടി നവ്യാനായരുടെ പരാമര്‍ശങ്ങള്‍ വിവാദത്തിലേക്ക്
ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നത് തടയാനായി രാജ്യത്ത് ഫീ സെക്‌സ് അനുവദിയ്ക്കണമെന്ന് നടി നവ്യ നായര്‍. വേശ്യാലയങ്ങള്‍ നിയമ വിധേയമാക്കുകയും ഫ്രീ സെക്‌സ് അനുവദിയ്ക്കുകയും ചെയ്താല്‍ പീഡനം കുറയുമെന്നാണ് നവ്യയുടെ അഭിപ്രായം. രാജ്യത്ത് എല്ലാ മേഖലയിലും വളര്‍ച്ചയുണ്ടായെന്നാണ് പറയുന്നത്. എന്നാല്‍ സ്ത്രീകള്‍ക്കെതിരായ പീഡനം ഓരോ ദിവസവും വര്‍ദ്ധിച്ചുവരികയാണ്. അതേ സമയം ഇന്ത്യയെക്കാള്‍ ചെറിയ രാജ്യങ്ങളില്‍ സ്ത്രീപീഡനം കുറഞ്ഞുവരികയാണ്. നിയമപരമായി വേശ്യാലയങ്ങളുള്ള രാജ്യങ്ങളില്‍ ഇത്രയും പീഡനം നടക്കുന്നില്ല. നമ്മുടെ നാട്ടില്‍ നിയമപരമായി വേശ്യാലയങ്ങള്‍ ഇല്ലാത്തതാണ് കാരണം നവ്യ പറയുന്നു. കാമവും ക്രോധവുമെല്ലാം ചെറുപ്പത്തില്‍ തന്നെ മനസ്സില്‍ കയറിപ്പറ്റുന്നതാണ്. പീഡന പരമ്പരകളില്‍ ഭാഗമാകുന്ന കുട്ടകളുടെ കുടുംബ പശ്ചാത്തലം വളരെ മോശമാണെന്നാണ് കാണാന്‍ കഴിയുന്നത്. കുറ്റവാളികളെ ബോധവാന്മാരാക്കാന്‍ നമുക്ക് സാധിക്കില്ല. നല്ല ശീലങ്ങള്‍ വീട്ടില്‍ നിന്നും സ്‌കൂളില്‍ നിന്നും പഠിപ്പിച്ചു തുടങ്ങണമെന്ന് നവ്യ അഭിപ്രായപ്പെടുന്നു. സ്ത്രീകള്‍ ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. എന്നാല്‍ തന്റെ അഭിപ്രായത്തില്‍ സ്ത്രീകളെ നശിപ്പിക്കാതിരിയ്ക്കാന്‍ സ്ത്രീകള്‍ തന്നെ ശ്രമിക്കണമെന്ന് നവ്യ പറയുന്നു. ഏത് കേസെടുത്താലും സ്ത്രീകളെ ചതിയിലേക്ക് തള്ളിവിടുന്നതിന് പിന്നില്‍ ഒരു സ്ത്രീയുണ്ടാകുമെന്ന് നവ്യ ചൂണ്ടി കാണിയ്ക്കുന്നു.
http://4malayalees.com/index.php?page=newsDetail&id=58340

Sunday, 8 March 2015

അസഭ്യം ചൊരിഞ്ഞ യുവാവിനെ മലര്‍ത്തിയടിച്ച് യുവതി; പ്രകടനം റസ്‌ലിങിന് തുല്യം

 

http://youtu.be/aXY4_9QRBmY

mangalam malayalam online newspaperമുംബൈ: റസ്‌ലിങ് മത്സരാര്‍ത്ഥികളെ മറികടക്കുന്ന പ്രകടനം. മുംബൈയിലെ റെയില്‍വേ സ്‌റ്റേഷനില്‍ തനിക്കെതിരെ അസഭ്യ വര്‍ഷം ചൊരിഞ്ഞ ചെറുപ്പക്കാരനെ പെരുമാറുന്ന യുവതിയുടെ ദൃശ്യങ്ങള്‍ ഇങ്ങനെയാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. ഒരു ട്രെയിന്‍ യാത്രക്കാരനാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
യുവാവുമായുള്ള തര്‍ക്കം അവസാനിപ്പിച്ചു പിന്‍മാറാന്‍ യുവതി ആദ്യം തയ്യാറാകുന്നുണ്ട്. ഇതിനിടയില്‍ കൈ ഓങ്ങിയ യുവാവിനെ ചെരുപ്പൂരിക്കാണിച്ച് ബാഗുമായി നടന്നകലാന്‍ ശ്രമിക്കുന്ന യുവതിയെ വീണ്ടും യുവാവ് പ്രലോഭിപ്പിക്കുന്നു. ഒടുവില്‍ അസഭ്യവര്‍ഷം കലശലായതോടെയാണ് യുവതി ശക്തമായി പ്രതികരിക്കുന്നത്. ആദ്യം കൈ മുട്ടുകൊണ്ടൊരു പ്രയോഗം. പിന്നീട് യുവാവിന്റെ അരക്കെട്ടില്‍ ചുറ്റിപ്പിടിച്ച് പൊക്കിയെടുത്ത് നിലത്തൊരടി. കാഴ്ചയില്‍ സാധാരണക്കാരിയായ യുവതി ഒരു അഭ്യാസിയുടെ മെയ്‌വഴക്കത്തോടെയാണ് ഇത്രയും ചെയ്യുന്നത്. യുവാവിന്റെ അസഭ്യ വര്‍ഷത്തേക്കാള്‍ യുവതിയുടെ പ്രകടനം കണ്ടാണ് പലരും തലയില്‍ കൈ വച്ചത്.
ദൃശ്യങ്ങള്‍ വൈറലായതോടെ യുവതിയുടെ പ്രകടനം റസ്‌ലിങ് താരങ്ങള്‍ക്ക് തുല്യമെന്നു പലരും വിലയിരുത്തി. റസ്‌ലിങിലെ 'സ്‌പൈന്‍ ബസ്റ്റര്‍' എന്ന ടെക്‌നിക്കാണ് യുവതി പ്രയോഗിച്ചതെന്ന അഭിപ്രായവുമായി റസ്‌ലിങ് വിദഗ്ദ്ധരും രംഗത്തെത്തിയിട്ടുണ്ട്.


 http://www.deepika.com/ucod/nri/UTFPravasi_News.aspx?newscode=62413
Americas
ഹൂസ്റണ്‍ സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്കാ ദേവാലയ കൂദാശ മാര്‍ച്ച് ഏഴിന് 
 
Share
ഹൂസ്റണ്‍: മലങ്കര കത്തോലിക്കാ ഇടവകാംഗങ്ങളുടെ ചിരകാലാഭിലാഷമായി വിശുദ്ധ പത്രോസ് ശ്ളീഹായുടെ നാമധേയത്തില്‍ പുതുതായി നിര്‍മ്മിച്ച ദേവാലയത്തിന്റെ കൂദാശയും പ്രഥമ ബലിയര്‍പ്പണവും മാര്‍ച്ച് ഏഴ്, എട്ട് തീയതികളില്‍ നടക്കും. മലങ്കര കത്തോലിക്കാ സഭയുടെ അമേരിക്കന്‍ എക്സാര്‍ക്കേറ്റിന്റെ അധ്യക്ഷന്‍ ഡോ. തോമസ് മാര്‍ യൌസേബിയോസ് തിരുമേനി വിശ്വാസ സമൂഹത്തെ സാക്ഷിനിര്‍ത്തി കൂദാശ കര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കും.

ഗാവല്‍സ്റണ്‍ഹൂസ്റണ്‍ അതിരൂപതാക്ഷന്‍ അഭിവന്ദ്യ കര്‍ദിനാള്‍ ദാനിയേല്‍ ദിനാര്‍ഡോ, ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപത സഹായമെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട്, ഗാല്‍വസ്റണ്‍ഹൂസ്റണ്‍ അതിരൂപത സഹായമെത്രാന്‍ ജോര്‍ജ് എ. ഷെല്‍ട്സ് എന്നിവര്‍ സഹകാര്‍മികരായിരിക്കും. സഹോദരസഭകളിലെ വൈദികരോടൊപ്പം മലങ്കര എക്സാര്‍ക്കേറ്റിലെ എല്ലാ വൈദികരും ഈ മഹനീയ ചടങ്ങില്‍ സന്നിഹിതരാവും.

മാര്‍ച്ച് ഏഴ്, രാവിലെ ഒമ്പതിനു ദേവാലയത്തില്‍ വിശിഷ്ടാതിഥികളെ സ്വീകരിച്ച ശേഷം 9.30നു കൂദാശചടങ്ങുകള്‍ ആരംഭിക്കും. സ്റാഫോര്‍ഡ് സിറ്റി മേയര്‍ ലെനാര്‍ഡ് സ്കാര്‍സെല, കൌണ്‍സില്‍മാന്‍ കെന്‍ മാത്യു തുടങ്ങിയവരും തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. മാര്‍ച്ച് എട്ടാം തീയതി രാവിലെ 9.30ന് പ്രഭാത നമസ്കാരം, തുടര്‍ന്ന് പൊന്തിഫിക്കല്‍ കുര്‍ബാന, ആദ്യകുര്‍ബാന സ്വീകരണം, സ്നേഹവിരുന്ന് തുടങ്ങിയവ ഉണ്ടായിരിക്കും.

ദേവാലയത്തിന്റെ ശിലാസ്ഥാപന കര്‍മ്മം 2012 നവംബര്‍ 27 നാണ് അഭി. തോമസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്ത, മുന്‍ വികാരി ഫാ. ജോബ് കല്ലുവിളയില്‍, ഇടവക ജനങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നിര്‍വഹിച്ചത്.

വികാരി ഫാ. ജോണ്‍ എസ്. പുത്തന്‍വിളയ്ക്കൊപ്പം ജോര്‍ജ് മണ്ണിക്കരോട്ട് (ജന. കണ്‍വീനര്‍),റെജി മാത്യു(കണ്‍സ്ട്രക്ഷന്‍ സെക്രട്ടറി), ജോസ് കെ.ജോണ്‍ (കണ്‍സ്ട്രക്ഷന്‍ ട്രഷറര്‍), ഷാജി കല്ലൂര്‍ (സെക്രട്ടറി), ജോര്‍ജ് സാമുവല്‍ (ട്രസ്റി) എന്നിവരടങ്ങുന്ന കമ്മറ്റിയാണ് പുതിയ ദേവാലയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കിയത്.

റിപ്പോര്‍ട്ട്: ജോര്‍ജ് കാക്കനാട്ട്
   

ആറു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത ശേഷം ലൈംഗികാവയവത്തില്‍ ഇരുമ്പു കമ്പി കുത്തിക്കയറ്റി

Asianet News 13 hours ago India
 ആറു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത ശേഷം  ലൈംഗികാവയവത്തില്‍ ഇരുമ്പു കമ്പി കുത്തിക്കയറ്റി
08 Mar
ഭോപ്പാല്‍: ആറു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത ശേഷം ലൈംഗികാവയവത്തില്‍ ഇരുമ്പു കമ്പി കുത്തിക്കയറ്റി. മധ്യപ്രദേശിലെ സോലയിലാണ് ഞെട്ടിക്കുന്ന സംഭവം. സംഭവത്തില്‍ നിര്‍മാണ കമ്പനിയിലെ സുരക്ഷാ ജീവനക്കാരന്‍ അറസ്റ്റിലായി. പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജബുവ നിവാസിയായ കൂലിപ്പണിക്കാരന്റെ മകളാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. വീടിനടുത്തുള്ള നിര്‍മാണ സൈറ്റില്‍ ചെന്ന ആറു വയസ്സുകാരിയെ സുരക്ഷാ ജീവനക്കാരനായ കുശാല്‍ ചൌഹാന്‍ പിടിച്ചു കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത ശേഷം ലൈംഗികാവയവത്തില്‍ ഇരുമ്പു കമ്പി കയറ്റുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
രക്തത്തില്‍ കുളിച്ച നിലയില്‍ ബാലികയെ കണ്ട പിതാവിനോട് നടന്ന സംഭവം കുട്ടി പറയുകയായിരുന്നു. ഉടന്‍ തന്നെ ബാലികയെ ആശുപത്രിയില്‍ എത്തിച്ചു. സമീപവാസികള്‍ സെക്യൂരിറ്റി ജീവനക്കാരനെ തിരഞ്ഞു പോയെങ്കിലും ഇയാള്‍ മുങ്ങിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ അറസ്റ്റിലായത്. ഇയാളില്‍നിന്ന് രക്തം പുരണ്ട ഇരുമ്പു കമ്പി കണ്ടെടുത്തു. ബലാല്‍സംഗം അടക്കമുള്ള കുറ്റങ്ങള്‍ ഇയാള്‍ക്കെതിരെ ചുമത്തിയതായി പൊലീസ് പറഞ്ഞു.
കുട്ടിയുടെ കുടുംബവുമായുള്ള മുന്‍ വൈരാഗ്യമാണ് സംഭവത്തിന് ഇടയാക്കിയതെന്ന് പിടിയിലായ സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. എന്നാല്‍, അങ്ങനെയൊരു മുന്‍ വൈരാഗ്യത്തിന് ഒരു കാരണവും ഇല്ലെന്ന് ബാലികയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു.
http://www.asianetnews.tv/crime/article/24329_Man-rapes-6-yr-old-girl-with-4-ft-iron-rod-in-Ahmedabad

Saturday, 7 March 2015

 പാലായുടെ സങ്കീര്‍ത്തനം 113...
മാണിയുടെ സങ്കീർത്തനങ്ങൾ!!!

http://youtu.be/ZPROcWvovzw...
15 hrs · 
7,993 Views
http://youtu.be/ZPROcWvovzw പാലായുടെ സങ്കീര്‍ത്തനം 113..... ഉമ്മച്ചന്‍ എന്‍റെ ഇടയന്‍ ആകുന്നു.....
https://www.youtube.com/watch?v=ZPROcWvovzw

പാലായുടെ സങ്കീര്‍ത്തനം; youtube-ല്‍ നിന്ന്.........................................!

യുവതിയുടെ നഗ്നമാറിടത്തില്‍ സ്‌പര്‍ശിച്ച സന്യാസി വെട്ടിലായി

 http://www.mangalam.com/latest-news/291327  

Story Dated: Saturday, March 7, 2015 04:46

mangalam malayalam online newspaperബാങ്കോക്ക്‌: സന്യാസിക്ക്‌ യുവതിയുടെ മാറില്‍ സ്‌പര്‍ശിക്കുവാനുള്ള അനുമതിയുണ്ടോ? അനുമതി ഉണ്ടെങ്കിലും ഇല്ലെങ്കിലും യുവതിയുടെ നഗ്നമാറില്‍ ഒരു ബുദ്ധ സന്യാസി സ്‌പര്‍ശിച്ചതിനെ തുടര്‍ന്ന്‌ ഉണ്ടായ പുകില്‌ ഇപ്പോളും അടങ്ങിയിട്ടില്ല. തായ്‌ലന്‍ഡിലാണ്‌ യുവതിയുടെ നഗ്നമായ മാറിടത്തില്‍ സ്‌പര്‍ശിച്ച്‌ സന്യാസി പുലിവാല്‌ പിടിച്ചത്‌. ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ്‌ വൃദ്ധ സന്യാസി വെട്ടിലായത്‌.
സ്‌ത്രീകളുമായി ഒരുതരത്തിലുള്ള സമ്പര്‍ക്കവും ഇല്ലെന്ന അവകാശപ്പെടുന്ന സന്യാസിയുടെ ഈ പ്രവര്‍ത്തി ഒരിക്കലും ന്യായീകരിക്കുവാന്‍ കഴിയുന്നതല്ലെന്നാണ്‌ പ്രതിഷേധക്കാരുടെ വാദം. കംബോഡിയയില്‍ നിന്നും ഭക്‌തര്‍ക്ക്‌ ദര്‍ശനം നല്‍കുവാനാണ്‌ സന്യാസി ബാങ്കോക്കില്‍ എത്തിയത്‌. ഇവിടെ സന്യാസിയെ സന്ദര്‍ശിക്കാനെത്തിയ യുവതിയുടെ നഗ്നമാറില്‍ സ്‌പര്‍ശിക്കുന്ന സന്യാസിയുടെ ചിത്രമാണ്‌ ആരോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്‌. എന്നാല്‍ ചിത്രം വ്യാജമാണെന്ന്‌ സന്യാസിയെ അനുകൂലിക്കുന്ന ഒരു വിഭാഗം ആരോപിക്കുന്നുണ്ട്‌.
അതേസമയം സന്യാസിയെ പ്രതിരോധിക്കുന്ന നിലപാടാണ്‌ ചിത്രത്തിലെ യുവതി സ്വീകരിച്ചിരിക്കുന്നത്‌. താന്‍ ജന്മനാ പുരുഷനായിരുന്നു ഹോര്‍മോണ്‍ ചികിത്സയിലൂടെ മാറിടത്തിന്‌ വലുപ്പം കൂട്ടിയാണ്‌ താന്‍ പെണ്ണായതെന്നും പെണ്‍കുട്ടി ഒരു സ്വകാര്യ ടി.വി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തന്റെ മാറില്‍ തൊടുന്നത്‌ പുരുഷന്റെ മാറില്‍ തൊടുന്നതിന്‌ തുല്യമാണെന്നും യുവതി പറഞ്ഞു. അതുകൊണ്ടു തന്നെ സന്യാസി ഒന്ന്‌ സ്‌പര്‍ശിച്ചത്‌ ഇത്ര വിവാദമാക്കേണ്ടതില്ലെന്നാണ്‌ യുവതിയുടെ വാദം.

Friday, 6 March 2015

മദര്‍ തെരേസയെക്കുറിച്ചുള്ള പ്രസ്താവന വേദനാജനകം: ആര്‍ച്ച്ബിഷപ് ഡോ. കല്ലറയ്ക്കല്‍






കൊച്ചി: മദര്‍ തെരേസയെക്കുറിച്ചുള്ള ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവന വേദനാജനകമാണെന്ന് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ പറഞ്ഞു.

കനിവിന്റെ മാലാഖയായ മദര്‍ തെരേസ ഓരോ ഭാരതീയന്റെയും മനസില്‍ എന്നും സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ജീവിതമാതൃകയാണ്. പാവങ്ങളുടെ ഈ അമ്മ സ്വന്തമായി ഒന്നും കരുതാതെ തനിക്കു ലഭിച്ചത് ഏവര്‍ക്കുമായി നല്‍കി. പാവപ്പെട്ടവന്റെ സ്വരമായി, പട്ടിണിപ്പാവങ്ങളുടെ രക്ഷകയായി, ജാതിമതഭേദമെന്യേ ഏവര്‍ക്കും എല്ലാമായി മാറി ഈ അമ്മ. പേരും പ്രശസ്തിയും തേടിയെത്തിയപ്പോള്‍ കൂടുതല്‍ വിനയാന്വിതയാവുകയായിരുന്നു മദര്‍ തെരേസ. കോല്‍ക്കത്തയിലെ ചേരികള്‍ക്ക് അവര്‍ അമ്മയായി. അങ്ങനെയുള്ള മഹത് വ്യക്തിത്വം നടത്തിയ കാരുണ്യപ്രവൃത്തികള്‍ക്കു പിന്നിലെ ലക്ഷ്യം മതപരിവര്‍ത്തനമാണെന്നു പറയുന്നതിന്റെ പിന്നിലെ മനോവികാരം എന്താണെന്ന് ആര്‍ച്ച്ബിഷപ് ചോദിച്ചു. അത് തികച്ചും വേദനാജനകമാണ്.

ഭാരതത്തിലെ എല്ലാ പൌരന്മാര്‍ക്കും മതസ്വാതന്ത്യ്രമുണ്ട്. ഇതിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ എല്ലാം മതപരിവര്‍ത്തനമാണെന്നു ശഠിക്കുന്ന പ്രത്യയശാസ്ത്രങ്ങള്‍ സ്വയം വിലയിരുത്തുന്നതു നല്ലതാണ്. ദൈവസ്നേഹം ഏവര്‍ക്കും പകര്‍ന്ന, കരയുന്നവന്റെ കണ്ണീരൊപ്പിയ മദര്‍ തെരേസയുടെ ഈ സേവനത്തെ മതപരിവര്‍ത്തനം എന്നു വിളിക്കാന്‍ സാധിക്കുമോ? ഈ പ്രസ്താവനയില്‍ താന്‍ അഗാധമായി ദുഃഖിക്കുന്നുവെന്ന് ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ പറഞ്ഞു.

അപലപനീയം: സുധീരന്‍

തിരുവനന്തപുരം: ലോകം ആദരിക്കുന്ന മദര്‍ തെരേസയെ വികലമായി ചിത്രീകരിക്കുന്നതു തികച്ചും അപലപനീയമാണെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍.

മദര്‍ തെരേസയുടെ കാരുണ്യപ്രവര്‍ത്തനങ്ങളെ ആദരിക്കുന്നതിനും ഉള്‍ക്കൊള്ളുന്നതിനും പകരം വികലമായി ചിത്രീകരിക്കുന്നവര്‍ക്കു പ്രോ ത്സാഹനം നല്‍കുന്ന സമീപനമാണു മോദി സര്‍ക്കാരിന്റേത്. വര്‍ഗീയവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കു തണല്‍ നല്‍കുകയാണു സര്‍ക്കാര്‍. പ്രതിഷേധം വരുമ്പോള്‍ നിഷേധക്കുറിപ്പിറക്കുകയും പിന്നീട് വര്‍ഗീയ അജന്‍ഡയുടെ തനിനിറം പുറത്തുകാട്ടുകയുമാണു കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. ഗോഡ്സെയെ മഹത്വവത്കരിച്ചവര്‍ ഇപ്പോള്‍ മദര്‍ തെരേസയ്ക്കെതിരേ രംഗത്തു വരുന്നതുവഴി അവരുടെ അജന്‍ഡ വ്യക്തമാകുകയാണെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി.

സീറോ മലബാര്‍ മാതൃവേദി

മൂവാറ്റുപുഴ: മദര്‍ തെരേസയുടെ സേവനങ്ങളെ അധിക്ഷേപിച്ച് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത് നടത്തിയ പ്രസ്താവന അപലപനീയവും നി ന്ദ്യവുമാണെന്ന് സീറോ മല ബാര്‍ മാതൃവേദി.

തെരുവില്‍ ഉപേക്ഷിക്കപ്പെട്ട ആയിരക്കണക്കിന് അനാഥര്‍ക്കും ദരിദ്രര്‍ക്കുംവേണ്ടി ജീവിതം സമര്‍പ്പിച്ച പാവങ്ങളുടെ അമ്മയായ മദര്‍ തെരേസയെ രാജ്യം ഭാരതരത്നം നല്‍കി ആദരിച്ചിരുന്നു. ഇത്തരത്തിലുള്ള ഒരു വ്യക്തിയെക്കുറിച്ച് ആര്‍എസ്എസ് നേതാവ് നടത്തിയ പരാമര്‍ശം പ്രതിഷേധാര്‍ഹമാണ്. പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറയാന്‍ ഭാഗവത് തയാറാകണം.

രാഷ്ട്രപിതാവിനെ വധിച്ച ഗോഡ്സെയെ മഹത്വീകരിക്കുന്ന ആര്‍എസ്എസിന്റെ ശ്രമങ്ങള്‍ രാജ്യത്തിന്റെ അഖണ്ഡതയ്ക്കും മതേതരത്വത്തിനും വെല്ലുവിളി ഉയര്‍ത്തുകയാണെന്നും മാതൃവേദി വിലയിരുത്തി. യോഗത്തില്‍ ഡയറക്ടര്‍ റവ. ഡോ. ജോസഫ് കൊച്ചുപറമ്പില്‍, ആനിമേറ്റര്‍ സിസ്റര്‍ ജോണ്‍സി, പ്രസിഡന്റ് ഡെല്‍സി ലൂക്കാച്ചന്‍ നമ്പ്യാപറമ്പില്‍, ജനറല്‍ സെക്രട്ടറി ലിസി വര്‍ഗീസ് ആലപ്പാട്ട്, ട്രഷറര്‍ ജിജി ജേക്കബ് പുലിയംകുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.

മോഹന്‍ ഭാഗവതിനെ പ്രധാനമന്ത്രി തിരുത്തണം: എല്‍സിവൈഎം

കൊച്ചി: ലോകം മുഴുവന്‍ ആദരിക്കുന്ന മദര്‍ തെരേസയെ സംബന്ധിച്ച ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ തരംതാണ വിലയിരുത്തല്‍ പിന്‍വലിക്കാന്‍ അദ്ദേഹം തയാറാവണം, അല്ലെങ്കില്‍ അദ്ദേഹത്തെ തിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് ലാറ്റിന്‍ കാത്തലിക് യൂത്ത് മൂവ്മെന്റ് (എല്‍സിവൈഎം) സംസ്ഥാന പ്രസിഡന്റ് സോണി പവേലില്‍ ആവശ്യപ്പെട്ടു. മനുഷ്യന്‍ കാണാനോ തൊടാനോ അറച്ചിരുന്ന കുഷ്ഠരോഗികള്‍ക്കും അശരണര്‍ക്കുംവേണ്ടി ജീവിതം മാറ്റിവച്ച മദര്‍ തെരേസ പാവങ്ങള്‍ക്കു നല്‍കിയത് മതപരിവര്‍ത്തനമാണോ മനുഷ്യനന്മയാണോയെന്നു ലോകം വിലയിരുത്തേണ്ടതുണ്ട്. താത്കാലിക രാഷ്ട്രീയ നേട്ടങ്ങള്‍ക്കോ വിവാദങ്ങള്‍ക്കോ വേണ്ടി ഇത്തരം മനുഷ്യത്വരഹിതമായ പരാമര്‍ശങ്ങള്‍ നടത്തുന്നത് തടയാന്‍ ഭരണാധികാരികള്‍ തയാറാവണമെന്ന് എല്‍സിവൈ എം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന ഡയറക്ടര്‍ ഫാ. പോള്‍ സണ്ണി, സംസ്ഥാന ഭാര വാഹികളായ ഇമ്മാനുവേല്‍ മൈക്കില്‍, വി.സി. സെബാസ്റ്റ്യന്‍, ഷംജി മാട്ടൂള്‍, പോള്‍ ജോസ്, അജീഷ് നെയ്യാറ്റിന്‍കര, ആന്റണി കൊഴിഞ്ഞാമ്പാറ, എബിന്‍ ബര്‍ണാഡ് എന്നിവര്‍ പ്രസംഗിച്ചു. കെഎല്‍സിഎ

കൊച്ചി: മദര്‍ തെരേസയുടെ സേവനത്തിന്റെ ലക്ഷ്യം മതപരിവര്‍ത്തനമായിരുന്നുവെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്തിന്റെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ) സംസ്ഥാന സമിതി ആഭിപ്രായപ്പെട്ടു. സമൂഹം തെരുവിലേക്ക് വലിച്ചെറിഞ്ഞ കുഷ്ഠരോഗികളെയും മരണാസന്നരെയും സംരക്ഷിച്ച് സ്നേഹത്തിന്റെ സന്ദേശം പകര്‍ന്നുനല്‍കിയ വ്യക്തിയാണ് മദര്‍ തെരേസ. മദര്‍ തെരേസയുടെ സേവനങ്ങളെക്കുറിച്ച് പഠിക്കാന്‍ ആര്‍എസ്എസ് നേതാക്കള്‍ മിഷണറീസ് ഓഫ് ചാരിറ്റിയുടെ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കണമെന്നും കെഎല്‍സിഎ ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് ഷാജി ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഫാ. ജോയ് ചക്കാലക്കല്‍, നെല്‍സണ്‍ കോച്ചേരി, രതീഷ് ആന്റണി, പി.ജെ. തോമസ്, ലില്ലി ജോര്‍ജ്, ആന്റണി ആല്‍ബര്‍ട്ട്, ജോയ് സി. കമ്പക്കാരന്‍, മൈക്കിള്‍ പി. ജോണ്‍, ജോര്‍ജ് നാനാട്ട് എന്നിവര്‍ പങ്കെടുത്തു.
 http://www.deepika.com/ucod/

സര്‍വ്വസംഘ പരിത്യാഗിയായ സന്യാസിക്കും കണ്‍ട്രോളില്ല, അര്‍ദ്ധ നഗ്നയായെത്തിയ യുവതിയുടെ മാറിടത്തില്‍ പിടിച്ച സന്യാസിയുടെ ദൃശ്യം വൈറലാകുന്നു (വീഡിയോ കാണാം)

 https://www.youtube.com/watch?v=EemCifI6Cl4#t=14



സര്‍വ്വസംഘ പരിത്യാഗിയായ സന്യാസിക്കും കണ്‍ട്രോളില്ല, അര്‍ദ്ധ നഗ്നയായെത്തിയ യുവതിയുടെ മാറിടത്തില്‍ പിടിച്ച സന്യാസിയുടെ ദൃശ്യം വൈറലാകുന്നു (വീഡിയോ കാണാം)
സര്‍വ്വസംഘ പരിത്യാഗിയായ സന്യാസിയാണെന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല, യുവതിയുടെ നഗ്നത കണ്ട് സന്യാസിയുടെ കണ്‍ട്രോള്‍ പോയി. തായലന്‍ഡില്‍ ഇത്തരത്തില്‍ 'തനിനിറം' പുറത്ത് കാട്ടിയ ഒരു ബുദ്ധ സന്യാസിയെ പ്രതിഷേധം നേരിടുകയാണ് സോഷ്യല്‍ മീഡിയ. തന്നെ കാണാനെത്തിയ വിശ്വാസിയായ യുവതിയുടെ മാറിടത്തില്‍ സന്യാസി സ്പര്‍ശിച്ചതാണ് കാരണം. ബ്രഹ്മചാരിയായ സന്യാസിയെ കാണാന്‍ യുവതി എത്തിയതാകട്ടേ മേല്‍വസ്ത്ര ഇല്ലാതെയും. കമ്പോഡിയയിലെ ക്ഷേത്രത്തില്‍ സ്ത്രീകളുടെ സാമീപ്യം പോലും ഇല്ലാതെ കഴിയുന്ന സന്യാസിയാണ് അര്‍ദ്ധ നഗ്‌നയായി എത്തിയ ഭക്തയുടെ മാറിടത്തില്‍ സ്പര്‍ശിച്ചത്. ഈ ദൃശ്യങ്ങള്‍ ഒരാഴ്ച മുമ്പാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യപ്പെട്ടത്. അതോടെയാണ് വിവാദങ്ങള്‍ ആളിപ്പടരാനും തുടങ്ങിയത്. അതേ സമയം ജന്മനാ താനൊരു പുരുഷനായിരുന്നവെന്നും ഹോര്‍മോണ്‍ ചികിത്സയിലൂടെ പെണ്ണായി മാറാന്‍ ശ്രമിയ്ക്കുകയാണെന്നും സന്യാസിയെ കാണാനെത്തിയ യുവതി പറയുന്നു. പുരുഷന്റെ മാറിടങ്ങള്‍ പോലെയാണ് തന്റെ മാറിടങ്ങളെന്നും ഹോര്‍മോണ്‍ ചികിത്സയിലൂടെ ഇവയുടെ വലിപ്പം വര്‍ധിപ്പിയ്ക്കുകയാണ് താനെന്നും മോണിംഗ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ യുവതി പറഞ്ഞു. കംബോഡിയയില്‍ നിന്നും തായ്‌ലന്‍ഡില്‍ ശിക്ഷ്യര്‍ക്ക് ദര്‍ശനും അനുഗ്രഹവും നല്‍കാനെത്തിയതായിരുന്നു സന്യാസി. യുവതിയാകട്ടേ സന്യാസിയെ സംരക്ഷിയ്ക്കുന്ന തരത്തിലാണ് പ്രതികരിയ്ക്കുന്നത്. എന്നാല്‍ ഭക്തിയുടെ പേരില്‍ യുവതിയുടെ മാറിടത്തില്‍ സ്പര്‍ശിച്ച സന്യാസിയെ വെറുതെ വിടാന്‍ തായ്‌ലന്‍ഡിലെ ഫേസ്ബുക്കികള്‍ തയ്യാറല്ല.
 http://4malayalees.com/index.php?page=newsDetail&id=58067

ഭീകരരില്‍നിന്നു വൈദികനെ രക്ഷെപ്പടുത്തിയത്‌ മോചനദ്രവ്യം കൊടുത്തിട്ട്‌

ന്യൂഡല്‍ഹി: താലിബാന്‍ ഭീകരരുടെ പിടിയിലകപ്പെട്ട ജസ്യൂട്ട്‌ വൈദികന്‍ അലക്‌സ്‌ പ്രേംകുമാറി(47)നെ മോചനദ്രവ്യം നല്‍കി മോചിപ്പിക്കുകയായിരുന്നെന്നു ബന്ധുക്കള്‍. സംഭവത്തെക്കുറിച്ച്‌ അന്വേഷണം ആവശ്യപ്പെട്ട്‌ കോണ്‍ഗ്രസ്‌ രംഗത്തെത്തി.
കഴിഞ്ഞ വര്‍ഷം ജൂണിലാണു ഫാ. അലക്‌സ്‌ താലിബാന്‍ ഭീകരരുടെ പിടിയിലായത്‌. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലാണു അദ്ദേഹത്തിന്റെ മോചനത്തിനു വഴിതെളിച്ചതെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിലപാട്‌. മോചനദ്രവ്യം നല്‍കിയെന്ന വാര്‍ത്ത ഫാ. അലക്‌സിന്റെ സഹോദരന്‍ ആല്‍ബര്‍ട്ട്‌ മനോഹരനാണു പുറത്തുവിട്ടത്‌.
ദോഹയില്‍വച്ചാണു വിലപേശല്‍ നടന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഖത്തര്‍ സര്‍ക്കാരാണു ചര്‍ച്ചകള്‍ക്ക്‌ മാധ്യസ്‌ഥം വഹിച്ചത്‌.
എന്നാല്‍ മോചനദ്രവ്യ വാര്‍ത്ത കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചു. താലിബാന്‍ ഒരിക്കലും പണം ആവശ്യപ്പെട്ടിട്ടില്ലെന്നു വിദേശകാര്യ മന്ത്രാലയ വക്‌താവ്‌ സയിദ്‌ അക്‌ബറുദ്ദീന്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്തണമെന്നു കോണ്‍ഗ്രസ്‌ നേതാവ്‌ മനീഷ്‌ തിവാരി ആവശ്യപ്പെട്ടു.

 http://www.mangalam.com/print-edition/india/290637

Tuesday, 3 March 2015

ക്രിസ്‌തുവിന്റെ നസ്രേത്തിലെ വീട്‌ കണ്ടെത്തി

mangalam malayalam online newspaperജറുസലേം: യേശു ക്രിസ്‌തു ബാലനായിരുന്നപ്പോള്‍ താമസിച്ചിരുന്ന നസ്രേത്തിലെ വീട്‌ കണ്ടെത്തിയതായി അവകാശവാദം.
എ.ഡി. 670 ല്‍ ഐറിഷ്‌ സന്യാസി ആബോട്ട്‌ ആഡംനാം എഴുതിയ യാത്രാവിവരണത്തിന്റെ സഹായത്തോടെയാണു പ്രഫ. കെന്‍ ഡാര്‍ക്കിന്റെ നേതൃത്വത്തിലുള്ള സംഘം വീട്‌ കണ്ടെത്തിയത്‌. ഫ്രാങ്കിഷ്‌ മെത്രാനായിരുന്ന ആര്‍കള്‍ഫിന്റെ ജറുസലേം സന്ദര്‍ശനം അടിസ്‌ഥാനമാക്കിയാണു യാത്രാവിവരണം തയാറാക്കിയത്‌.
രണ്ട്‌ ശവകുടീരങ്ങള്‍ക്കു മധ്യേ ഒരു പള്ളിയുടെ അടിയിലാണു ക്രിസ്‌തുവിന്റെ നസ്രേത്തിലെ വീടെന്നാണു യാത്രാക്കുറിപ്പിലുള്ളത്‌. മെത്രാന്‍ സഞ്ചരിച്ച പാതയെക്കുറിച്ചുള്ള വിവരവും ഉണ്ടായിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണു ഗവേഷണം നടത്തിയത്‌. പ്രതികൂല സാഹചര്യം മറികടന്നാണു വീട്‌ കണ്ടെത്തിയതെന്നു പ്രഫ. കെന്‍ അറിയിച്ചു. 12- ാം നൂറ്റാണ്ടില്‍ ഈ മേഖലയിലെ പള്ളികള്‍ തകര്‍ക്കപ്പെട്ടിരുന്നു. എന്നാല്‍ ആദ്യ നൂറ്റാണ്ടിലെ നിര്‍മാണ വിദ്യ നസ്രേത്തിലെ വീട്‌ തിരിച്ചറിയാന്‍ സഹായകമായതായി അദ്ദേഹം പറഞ്ഞു. ആദ്യനൂറ്റാണ്ടുകളിലെ യഹൂദ ഭവനങ്ങളുടെ മാതൃകയിലാണു നസ്രേത്തിലെ വീട്‌ നിര്‍മിച്ചിരിക്കുന്നത്‌.
കുമ്മായവും ചുണ്ണാമ്പുകല്ലുകളും ചേര്‍ത്തു നിര്‍മിച്ച വീടാണു ക്രിസ്‌തുവിന്റേതായി ഗവേഷകര്‍ നിര്‍ദേശിക്കുന്നത്‌. സിസ്‌റ്റേഴ്‌സ്‌ നസ്രേത്ത്‌ കോണ്‍വന്റ്‌ മന്ദിരത്തിന്‌ അടിയിലാണു ക്രിസ്‌തുവിന്റെ വീടെന്നു കരുതുന്ന കെട്ടിടം.
2009 ല്‍ ഇസ്രയേല്‍ ഗവേഷകര്‍ ക്രിസ്‌തുവിന്റേതെന്നു കരുതുന്ന ഭവനം കണ്ടെത്തിയിരുന്നു. എന്നാല്‍ പീന്നീട്‌ ഇതിനു സ്‌ഥിരീകരണം ലഭിച്ചില്ല. പുതുതായി കണ്ടെത്തിയ ഭവനം സംബന്ധിച്ചും ക്രിസ്‌തീയ ചരിത്രകാരന്മാര്‍ക്കിടെ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്‌.

http://www.mangalam.com/print-edition/international/289935

Monday, 2 March 2015

തെറ്റു തിരുത്തി സഭയിലേക്കു മടങ്ങിവരൂ; ഇറ്റാലിയന്‍ മാഫിയയോട്‌ മാര്‍പാപ്പ

റോം: പാപം ചെയ്യുന്നത്‌ അവസാനിപ്പിച്ചു സഭയിലേക്കു മടങ്ങിവരാന്‍ ഇറ്റാലിയന്‍ മാഫിയയ്‌ക്കു ഫ്രാന്‍സിസ്‌ മാര്‍പാപ്പയുടെ ആഹ്വാനം.
സാത്താന്റെ പാത ഉപേക്ഷിക്കുന്നവരെ സഭയിലേക്കു സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. കാസനോ അല്ലോ ജോനിയോ രൂപതയിലെ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. "നിങ്ങള്‍ ദൈവത്തിനു മുന്നില്‍ ഹൃദയം തുറക്കൂ.
ദൈവത്തെ സേവിക്കാന്‍ മനസൊരുക്കു, സഭയും നിങ്ങളെ സ്വാഗതം ചെയ്യും"- അദ്ദേഹം പറഞ്ഞു. മാഫിയ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നവരെയും മാര്‍പാപ്പ സന്ദര്‍ശിച്ചു.

http://www.mangalam.com/print-edition/international/286517