Monday 10 April 2017

മാർപാപ്പ ഭീകരതയ്ക്കും അക്രമത്തിനുമെതിരെ മാർപാപ്പ

Pope Francis ഓശാന ഞായർ ചടങ്ങുകൾക്ക് നേതൃത്വം നൽകുന്ന ഫ്രാൻസിസ് മാർപാപ്പ.
വത്തിക്കാൻ സിറ്റി∙ അക്രമം, ഭീകരത എന്നിവയുടെ ഇരകളായവർക്കുവേണ്ടി താൻ പ്രാർഥിക്കുന്നതായും അക്രമത്തിലും ഭീകരതയിലും അഭിരമിക്കുന്നവരുടെ മനംമാറ്റത്തിനായി ദൈവം തന്നെ പ്രവർത്തിക്കട്ടെയെന്നും ഫ്രാൻസിസ് മാർപാപ്പ. ഓശാന ഞായറാഴ്ച വിശുദ്ധ വാരാചരണത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് കുരുത്തോലകളും ഒലിവ് ശാഖകളും ആശീർവദിച്ചശേഷം പ്രസംഗിക്കവെയാണു മാർപാപ്പ ഭീകരപ്രവർത്തനങ്ങൾക്കെതിരെ ശബ്ദം ഉയർത്തിയത്.
അടിമവേല, കുടുംബദുരന്തങ്ങൾ, രോഗങ്ങൾ എന്നിവ മൂലം കഷ്ടപ്പെടുന്നവരോടും മാർപാപ്പ സഹാനുഭൂതി അറിയിച്ചു. ഭീകരതയും അക്രമവും യുദ്ധവും മൂലവും ആളുകൾ വലിയ അളവിൽ ദുരിതം അനുഭവിക്കേണ്ടിവരുന്നു–മാർപാപ്പ ചൂണ്ടിക്കാട്ടി. ഈജിപ്തിൽ പള്ളിയിൽ ഓശാന ശുശ്രൂഷകൾക്കിടയിലെ ഭീകരാക്രമണത്തിൽ നിരപരാധികൾ കൊല്ലപ്പെടാനിടയായ പശ്ചാത്തലത്തിലാണ് ഈ സംഭവത്തെക്കുറിച്ചു നേരിട്ടു പരാമർശിക്കാതെ മാർപാപ്പ ഭീകരതയെ അപലപിച്ചു സംസാരിച്ചത്. ഈ മാസം 28, 29 തീയതികളിൽ ഫ്രാൻസിസ് മാർപാപ്പ ഈജിപ്ത് സന്ദർശിക്കാനിരിക്കുകയാണ്.
http://www.manoramaonline.com/news/world/2017/04/09/in-pope-in-palm-sunday.html

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin