കൊച്ചി: മദര്‍
തെരേസയെക്കുറിച്ചുള്ള ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവന
വേദനാജനകമാണെന്ന് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍
പറഞ്ഞു.
കനിവിന്റെ മാലാഖയായ മദര്‍ തെരേസ ഓരോ ഭാരതീയന്റെയും മനസില്‍
എന്നും സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ജീവിതമാതൃകയാണ്. പാവങ്ങളുടെ ഈ അമ്മ
സ്വന്തമായി ഒന്നും കരുതാതെ തനിക്കു ലഭിച്ചത് ഏവര്‍ക്കുമായി നല്‍കി.
പാവപ്പെട്ടവന്റെ സ്വരമായി, പട്ടിണിപ്പാവങ്ങളുടെ രക്ഷകയായി, ജാതിമതഭേദമെന്യേ
ഏവര്‍ക്കും എല്ലാമായി മാറി ഈ അമ്മ. പേരും പ്രശസ്തിയും തേടിയെത്തിയപ്പോള്‍
കൂടുതല്‍ വിനയാന്വിതയാവുകയായിരുന്നു മദര്‍ തെരേസ. കോല്‍ക്കത്തയിലെ
ചേരികള്‍ക്ക് അവര്‍ അമ്മയായി. അങ്ങനെയുള്ള മഹത് വ്യക്തിത്വം നടത്തിയ
കാരുണ്യപ്രവൃത്തികള്‍ക്കു പിന്നിലെ ലക്ഷ്യം മതപരിവര്‍ത്തനമാണെന്നു
പറയുന്നതിന്റെ പിന്നിലെ മനോവികാരം എന്താണെന്ന് ആര്‍ച്ച്ബിഷപ് ചോദിച്ചു. അത്
തികച്ചും വേദനാജനകമാണ്.
ഭാരതത്തിലെ എല്ലാ പൌരന്മാര്‍ക്കും
മതസ്വാതന്ത്യ്രമുണ്ട്. ഇതിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ എല്ലാം
മതപരിവര്‍ത്തനമാണെന്നു ശഠിക്കുന്ന പ്രത്യയശാസ്ത്രങ്ങള്‍ സ്വയം
വിലയിരുത്തുന്നതു നല്ലതാണ്. ദൈവസ്നേഹം ഏവര്‍ക്കും പകര്‍ന്ന, കരയുന്നവന്റെ
കണ്ണീരൊപ്പിയ മദര്‍ തെരേസയുടെ ഈ സേവനത്തെ മതപരിവര്‍ത്തനം എന്നു വിളിക്കാന്‍
സാധിക്കുമോ? ഈ പ്രസ്താവനയില്‍ താന്‍ അഗാധമായി ദുഃഖിക്കുന്നുവെന്ന്
ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ പറഞ്ഞു.
അപലപനീയം: സുധീരന്‍
തിരുവനന്തപുരം:
ലോകം ആദരിക്കുന്ന മദര്‍ തെരേസയെ വികലമായി ചിത്രീകരിക്കുന്നതു തികച്ചും
അപലപനീയമാണെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍.
മദര്‍
തെരേസയുടെ കാരുണ്യപ്രവര്‍ത്തനങ്ങളെ ആദരിക്കുന്നതിനും ഉള്‍ക്കൊള്ളുന്നതിനും
പകരം വികലമായി ചിത്രീകരിക്കുന്നവര്‍ക്കു പ്രോ ത്സാഹനം നല്‍കുന്ന
സമീപനമാണു മോദി സര്‍ക്കാരിന്റേത്. വര്‍ഗീയവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കു
തണല്‍ നല്‍കുകയാണു സര്‍ക്കാര്‍. പ്രതിഷേധം വരുമ്പോള്‍
നിഷേധക്കുറിപ്പിറക്കുകയും പിന്നീട് വര്‍ഗീയ അജന്‍ഡയുടെ തനിനിറം
പുറത്തുകാട്ടുകയുമാണു കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. ഗോഡ്സെയെ
മഹത്വവത്കരിച്ചവര്‍ ഇപ്പോള്‍ മദര്‍ തെരേസയ്ക്കെതിരേ രംഗത്തു വരുന്നതുവഴി
അവരുടെ അജന്‍ഡ വ്യക്തമാകുകയാണെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി.
സീറോ മലബാര്‍ മാതൃവേദി
മൂവാറ്റുപുഴ:
മദര്‍ തെരേസയുടെ സേവനങ്ങളെ അധിക്ഷേപിച്ച് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്
നടത്തിയ പ്രസ്താവന അപലപനീയവും നി ന്ദ്യവുമാണെന്ന് സീറോ മല
ബാര്‍ മാതൃവേദി.
തെരുവില്‍ ഉപേക്ഷിക്കപ്പെട്ട ആയിരക്കണക്കിന്
അനാഥര്‍ക്കും ദരിദ്രര്‍ക്കുംവേണ്ടി ജീവിതം സമര്‍പ്പിച്ച പാവങ്ങളുടെ അമ്മയായ
മദര്‍ തെരേസയെ രാജ്യം ഭാരതരത്നം നല്‍കി ആദരിച്ചിരുന്നു. ഇത്തരത്തിലുള്ള
ഒരു വ്യക്തിയെക്കുറിച്ച് ആര്‍എസ്എസ് നേതാവ് നടത്തിയ പരാമര്‍ശം
പ്രതിഷേധാര്‍ഹമാണ്. പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറയാന്‍ ഭാഗവത് തയാറാകണം.
രാഷ്ട്രപിതാവിനെ വധിച്ച ഗോഡ്സെയെ മഹത്വീകരിക്കുന്ന ആര്‍എസ്എസിന്റെ
ശ്രമങ്ങള്‍ രാജ്യത്തിന്റെ അഖണ്ഡതയ്ക്കും മതേതരത്വത്തിനും വെല്ലുവിളി
ഉയര്‍ത്തുകയാണെന്നും മാതൃവേദി വിലയിരുത്തി. യോഗത്തില്‍ ഡയറക്ടര്‍ റവ. ഡോ.
ജോസഫ് കൊച്ചുപറമ്പില്‍, ആനിമേറ്റര്‍ സിസ്റര്‍ ജോണ്‍സി, പ്രസിഡന്റ് ഡെല്‍സി
ലൂക്കാച്ചന്‍ നമ്പ്യാപറമ്പില്‍, ജനറല്‍ സെക്രട്ടറി ലിസി വര്‍ഗീസ്
ആലപ്പാട്ട്, ട്രഷറര്‍ ജിജി ജേക്കബ് പുലിയംകുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.
മോഹന്‍ ഭാഗവതിനെ പ്രധാനമന്ത്രി തിരുത്തണം: എല്‍സിവൈഎം
കൊച്ചി:
ലോകം മുഴുവന്‍ ആദരിക്കുന്ന മദര്‍ തെരേസയെ സംബന്ധിച്ച ആര്‍എസ്എസ് മേധാവി
മോഹന്‍ ഭാഗവതിന്റെ തരംതാണ വിലയിരുത്തല്‍ പിന്‍വലിക്കാന്‍ അദ്ദേഹം തയാറാവണം,
അല്ലെങ്കില്‍ അദ്ദേഹത്തെ തിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി
ഇടപെടണമെന്ന് ലാറ്റിന്‍ കാത്തലിക് യൂത്ത് മൂവ്മെന്റ് (എല്‍സിവൈഎം) സംസ്ഥാന
പ്രസിഡന്റ് സോണി പവേലില്‍ ആവശ്യപ്പെട്ടു. മനുഷ്യന്‍ കാണാനോ തൊടാനോ
അറച്ചിരുന്ന കുഷ്ഠരോഗികള്‍ക്കും അശരണര്‍ക്കുംവേണ്ടി ജീവിതം മാറ്റിവച്ച
മദര്‍ തെരേസ പാവങ്ങള്‍ക്കു നല്‍കിയത് മതപരിവര്‍ത്തനമാണോ
മനുഷ്യനന്മയാണോയെന്നു ലോകം വിലയിരുത്തേണ്ടതുണ്ട്. താത്കാലിക രാഷ്ട്രീയ
നേട്ടങ്ങള്‍ക്കോ വിവാദങ്ങള്‍ക്കോ വേണ്ടി ഇത്തരം മനുഷ്യത്വരഹിതമായ
പരാമര്‍ശങ്ങള്‍ നടത്തുന്നത് തടയാന്‍ ഭരണാധികാരികള്‍ തയാറാവണമെന്ന് എല്‍സിവൈ
എം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന ഡയറക്ടര്‍ ഫാ. പോള്‍ സണ്ണി,
സംസ്ഥാന ഭാര വാഹികളായ ഇമ്മാനുവേല്‍ മൈക്കില്‍, വി.സി. സെബാസ്റ്റ്യന്‍, ഷംജി
മാട്ടൂള്‍, പോള്‍ ജോസ്, അജീഷ് നെയ്യാറ്റിന്‍കര, ആന്റണി കൊഴിഞ്ഞാമ്പാറ,
എബിന്‍ ബര്‍ണാഡ് എന്നിവര്‍ പ്രസംഗിച്ചു. കെഎല്‍സിഎ
കൊച്ചി: മദര്‍
തെരേസയുടെ സേവനത്തിന്റെ ലക്ഷ്യം മതപരിവര്‍ത്തനമായിരുന്നുവെന്ന ആര്‍എസ്എസ്
മേധാവി മോഹന്‍ ഭഗവത്തിന്റെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണെന്ന് കേരള
ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ) സംസ്ഥാന സമിതി
ആഭിപ്രായപ്പെട്ടു. സമൂഹം തെരുവിലേക്ക് വലിച്ചെറിഞ്ഞ കുഷ്ഠരോഗികളെയും
മരണാസന്നരെയും സംരക്ഷിച്ച് സ്നേഹത്തിന്റെ സന്ദേശം പകര്‍ന്നുനല്‍കിയ
വ്യക്തിയാണ് മദര്‍ തെരേസ. മദര്‍ തെരേസയുടെ സേവനങ്ങളെക്കുറിച്ച് പഠിക്കാന്‍
ആര്‍എസ്എസ് നേതാക്കള്‍ മിഷണറീസ് ഓഫ് ചാരിറ്റിയുടെ സ്ഥാപനങ്ങള്‍
സന്ദര്‍ശിക്കണമെന്നും കെഎല്‍സിഎ ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ്
ഷാജി ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഫാ. ജോയ് ചക്കാലക്കല്‍, നെല്‍സണ്‍
കോച്ചേരി, രതീഷ് ആന്റണി, പി.ജെ. തോമസ്, ലില്ലി ജോര്‍ജ്, ആന്റണി
ആല്‍ബര്‍ട്ട്, ജോയ് സി. കമ്പക്കാരന്‍, മൈക്കിള്‍ പി. ജോണ്‍, ജോര്‍ജ്
നാനാട്ട് എന്നിവര്‍ പങ്കെടുത്തു.
http://www.deepika.com/ucod/
|
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin