Tuesday 17 May 2016

ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം; പുതിയ വെളിപ്പെടുത്തലുമായി ജര്‍മ്മന്‍ പത്രം


ബര്‍ലിന്‍: യെമനില്‍ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടു പോയ ഫാ. ടോം ഉഴുന്നാലിലിന്റെ മേചനവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തു വന്നു.
ഫാ. ഉഴുന്നാലില്‍ ഉടനെ മോചിതനാകുമെന്നാണ് റിപ്പോര്‍ട്ട്. ‘ബില്‍ഡ്’ എന്ന ജര്‍മ്മന്‍ പത്രമാണ് ടോമച്ചന്റെ മോചനവുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വാര്‍ത്ത പുറത്തുവിട്ടത്.
ദക്ഷിണ അറോബ്യന്‍ ബിഷപ്പും സ്വിറ്റ്‌സര്‍ലണ്ടുകാരനുമായ പോള്‍ ഹിന്‍ഡറുമായി പത്രം നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിവായത്.
ക്രൈസ്തവര്‍ മാത്രമല്ല, ലോകത്തെ കോടിക്കണക്കിനു ജനങ്ങളും ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം ആഗ്രഹിക്കുന്നുവെന്നു ബിഷപ്പ് പറഞ്ഞു. ഫാ.ടോമിനെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കഴിഞ്ഞയാഴ്ച ലഭിച്ചിരുന്നു. അദ്ദേഹം ഉടനെ മോചിതനാകും. അതിനായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും ബിഷപ്പ് ആഹ്വാനം ചെയ്തു.

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin