Wednesday 25 May 2016

ഐ.എസ്‌. ജിഹാദികളുടെ മനംമാറ്റത്തിനായി മാര്‍പാപ്പയുടെ പ്രാര്‍ഥന

mangalam malayalam online newspaper
വത്തിക്കാന്‍ സിറ്റി: മരണവും വിനാശവും വിതയ്‌ക്കുന്ന ഇസ്ലാമിക്‌ സ്‌റ്റേറ്റ്‌ ഭീകരര്‍ക്കു മനം മാറ്റമുണ്ടാക്കണമെന്ന്‌ ഫ്രാന്‍സിസ്‌ മാര്‍പാപ്പയുടെ പ്രാര്‍ഥന. ഇന്നലെ സെന്റ്‌ പീറ്റേഴ്‌സ്‌ ചത്വരത്തിലെ പ്രതിവാര ശുശ്രൂഷാ മധ്യേയാണ്‌ മാര്‍പാപ്പ സിറിയന്‍ ജനതയ്‌ക്കുവേണ്ടി പ്രാര്‍ഥിച്ചത്‌.
തിങ്കളാഴ്‌ച നടന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട നൂറ്റമ്പതിലേറെപ്പേരുടെ നിത്യശാന്തിക്കായി മാര്‍പാപ്പ പ്രാര്‍ഥിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക്‌ സമാശ്വാസവാക്കുകളും പ്രാര്‍ഥനാ മധ്യേ മാര്‍പാപ്പ നേര്‍ന്നു.
ജബ്‌ലേയിലെയും ടാര്‍ട്ടസിലെയും ബസ്‌ സ്‌റ്റാന്‍ഡുകളും ആശുപത്രികളും മറ്റും ലക്ഷ്യമിട്ടു നടന്ന ഏഴ്‌ സ്‌ഫോടനങ്ങളിലും കൊല്ലപ്പെട്ടത്‌ ആയുധധാരികളല്ലാത്ത സാധാരണക്കാരാണ്‌. അവരില്‍ എട്ടുപേര്‍ കുട്ടികളാണെന്നും മാര്‍പാപ്പ അനുസ്‌മരിച്ചു.
പ്രസിഡന്റ്‌ ബാഷര്‍ അല്‍ അസദിന്റെ ശക്‌തികേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടു നടന്ന സ്‌ഫോടനങ്ങളില്‍ മുന്നൂറിലേറെപ്പേര്‍ക്കാണ്‌ പരുക്കേറ്റത്‌. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ്‌. ഏറ്റെടുത്തിരുന്നു. സിറിയന്‍ സൈന്യത്തിനും ജിഹാദികള്‍ക്കെതിരായ റഷ്യന്‍ വ്യോമാക്രമണത്തിനുമുള്ള മറുപടിയാണതെന്നും ഐ.എസ്‌. പ്രതികരിച്ചിരുന്നു.
http://www.mangalam.com/print-edition/international/438115

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin