Tuesday 17 May 2016

സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ എ.ഡി.ജി.പി: ആര്‍. ശ്രീലേഖ -


    

ജിഷ കൊലക്കേസ്‌: നിര്‍ണായക തെളിവ്‌ പോലീസ്‌ നശിപ്പിച്ചു


mangalam malayalam online newspaper
കൊച്ചി : പെരുമ്പാവൂര്‍ ജിഷ കൊലക്കേസില്‍ നിര്‍ണായകമാകുമായിരുന്ന തെളിവ്‌ നശിപ്പിച്ചത്‌ കൊലപാതക വിവരമറിഞ്ഞ്‌ സ്‌ഥലത്തെത്തിയ പോലീസുകാര്‍. ജിഷ കൊല്ലപ്പെട്ട മുറിയില്‍ കൊലയാളി ഊരിവച്ചിരുന്ന ബള്‍ബ്‌ പോലീസുകാര്‍ തിരികെ ഹോള്‍ഡറില്‍ ഇട്ടതാണു വിനയായത്‌. ബള്‍ബില്‍ പതിഞ്ഞിരുന്ന കൊലയാളിയുടെ വിരലടയാളം അതോടെ നഷ്‌ടമായി. ഇതു ഗുരുതര വീഴ്‌ചയാണെന്നാണ്‌ പുതിയ അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
മുറിയില്‍ നടന്നത്‌ പുറത്തുകാണാതിരിക്കാനായാണ്‌ കൊലയാളി ബള്‍ബ്‌ ഊരിവച്ചത്‌. കൊലപാതക വിവരമറിഞ്ഞ്‌ എത്തിയ പോലീസുകാര്‍ മുറിയില്‍ ഇരുട്ടായതിനാല്‍ ബള്‍ബ്‌ തിരികെ ഇടുകയായിരുന്നു.
ഇതിനിടെ, കൊലയാളിയെ നേരിട്ടു കണ്ടവര്‍ പോലീസിനു നിര്‍ണായക മൊഴികള്‍ നല്‍കി. സംഭവദിവസം ജിഷയുടെ നിലവിളി കേട്ടെത്തിയ അയല്‍ക്കാരായ നാലു പേരുടേതാണ്‌ ഈ മൊഴികള്‍. ജിഷയുടെ വീടിനടുത്തുള്ള കനാലിനപ്പുറമാണ്‌ ഇവര്‍ നിന്നത്‌. നിലവിളിക്കു ശേഷം ഒരാള്‍ ജിഷയുടെ വീടിനു പുറത്തിറങ്ങിയെന്ന്‌ ഇവര്‍ പോലീസിനോടു പറഞ്ഞു. പുറത്തു കിടന്ന മഞ്ഞ ഷാളുമായി ഇയാള്‍ വീണ്ടും അകത്തുകയറി. പിന്നീടും ജിഷയുടെ നിലവിളി കേട്ടെങ്കിലും മഴ പെയ്‌തതിനാല്‍ തങ്ങള്‍ വീട്ടില്‍ കയറി ജനലിലൂടെ നോക്കിയെന്നും അവര്‍ പറഞ്ഞു. ഇയാള്‍ ജിഷയുടെ വീടിനു പിന്നിലുള്ള വട്ട മരത്തിലൂടെ ഇറങ്ങി വസ്‌ത്രങ്ങള്‍ കഴുകിയെന്നും അതു കണ്ട്‌ സ്‌തംഭിച്ചു പോയെന്നും മൊഴിയിലുണ്ട്‌. കൊലപാതകിയെ ഭയപ്പെടുന്നതായും ഇവര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്‌.
ആദ്യമൊക്കെ ഇക്കാര്യങ്ങള്‍ പുറത്തുപറയാതിരിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു. ആദ്യചോദ്യംചെയ്യലില്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയുമില്ല. പിന്നീട്‌ വിശദമായി ചോദിച്ചപ്പോഴാണ്‌ നിര്‍ണായക മൊഴി ലഭിച്ചത്‌. കൊലയാളിയെക്കുറിച്ചുള്ള നാലു പേരുടെയും വിവരണം സമാനമാണ്‌. കൊല നടത്തിയ ശേഷം പ്രതി കനാലില്‍ ഇറങ്ങി വസ്‌ത്രം കഴുകിയെന്ന വിവരവും പോലീസിനു ലഭിച്ചു. അയാള്‍ ധരിച്ചിരുന്ന വസ്‌ത്രം പൂര്‍ണമായും നനഞ്ഞിരുന്നു. എന്നാല്‍, നനഞ്ഞ വസ്‌ത്രം ധരിച്ച ഒരാളെ പ്രദേശത്തെ മറ്റാരും കണ്ടിട്ടുമില്ല.
ജിഷയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്താനുള്ള പോലീസിന്റെ ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല. അതിനാലാണ്‌ പ്രതിയുടെ അറസ്‌റ്റ്‌ രേഖപ്പെടുത്താത്തതെന്നും അന്വേഷണ ഉദ്യോഗസ്‌ഥര്‍ പറയുന്നു.
ജിഷയുടെ വീട്ടില്‍ നിന്നു കണ്ടെടുത്ത വാക്കത്തിയും കത്തിയും കോടതിയില്‍ നിന്നു തിരിച്ചുവാങ്ങി ശാസ്‌ത്രീയ പരിശോധനകള്‍ക്കയച്ചു. നേരത്തെ തൊണ്ടി സാധനങ്ങളില്‍ ചെരുപ്പുകള്‍ മാത്രമാണ്‌ പരിശോധനയ്‌ക്കയച്ചത്‌.
ഇന്നലെയും ജിഷയുടെ സഹോദരിയുടെയും അമ്മയുടെയും മൊഴിയെടുത്തു. ജിഷ കൊല്ലപ്പെട്ടേക്കുമെന്ന്‌ അമ്മ രാജേശ്വരി നേരത്തേ തന്നെ ഭയപ്പെട്ടിരുന്നു. തെളിവെടുപ്പിനായി കഴിഞ്ഞ വെള്ളിയാഴ്‌ച മുതല്‍ കസ്‌റ്റഡിയിലുള്ളയാളെ പോലീസ്‌ രാജേശ്വരിക്കു കാട്ടിക്കൊടുത്തു.
കസ്‌റ്റഡിയിലുള്ളയാളുടെ സമുദായം രാഷ്‌ട്രീയ തര്‍ക്കത്തിന്‌ ഉപയോഗിച്ചേക്കാമെന്ന ആശങ്ക സര്‍ക്കാരിനു മേല്‍ സമ്മര്‍ദമുണ്ടാക്കുന്നുണ്ട്‌.
ജിഷയുടെ ദേഹത്ത്‌ പല്ലുകളുടെ പാടും
കൊച്ചി: ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ നേരത്തേ ചോദ്യംചെയ്‌തവരില്‍നിന്നു പോലീസ്‌ ഇന്നലെ വീണ്ടും മൊഴിയെടുത്തു.
ജിഷയുടെ ദേഹത്ത്‌ പല്ലില്‍ വിടവുള്ള ഒരാള്‍ കടിച്ചതുപോലുള്ള പാടുകളുണ്ടെന്ന്‌ വ്യക്‌തമായ സാഹചര്യത്തില്‍ സമീപവാസികളുടെ പല്ലുകളിലെ വിടവും ദന്തഡോക്‌ടറുടെ സാന്നിധ്യത്തില്‍ പരിശോധിച്ചു. ഇതുവരെ നാനൂറോളം പേരുടെ വിരലടയാളവും ശേഖരിച്ചിട്ടുണ്ട്‌.
മിഥുന്‍ പുല്ലുവഴി
- See more at: http://www.mangalam.com/print-edition/keralam/434171#sthash.6gfryeRt.dpuf

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin