Monday 8 September 2014

അള്‍ത്താരയില്‍ നിലവിളക്കും പൂക്കളും; ഓണത്തോട്‌ താതാത്മ്യം പ്രാപിച്ച്‌ പള്ളികളും

 

 

കൊച്ചി: ജാതിമതഭേദമെന്യേ എല്ലാ മലയാളികളുടേയും ആഘോഷമായ ഓണ ദിവസം വന്നെത്തിയ ഞായറാഴ്‌ച സീറോ മലബാര്‍ സഭ ആഘോഷിച്ചത്‌ ഓണത്തെ അനുസ്‌മരിച്ച്‌ കൊണ്ട്‌. വാഴക്കാല സെന്റ്‌ജോണ്‍സ്‌ പള്ളിയില്‍ വിശ്വാസികളെ ചന്ദനം തൊട്ടു പള്ളിയില്‍ സ്വീകരിക്കുകയും അള്‍ത്താരയില്‍ നിലവിളക്കും നിറപറയും വെച്ചായിരുന്നു വിശുദ്ധ കുര്‍ബ്ബാന. ഇതിന്‌ പുറമേ പള്ളിയില്‍ പൂക്കളവും സദ്യയും ഉണ്ടായിരുന്നു.

അള്‍ത്താരയില്‍ നിലവിളക്കും പൂക്കളും നിറഞ്ഞ താലം നിരത്തിയിരുന്നു. ഓണത്തെ അനുസ്‌മരിപ്പിക്കുന്ന രീതിയിലുള്ളതായിരുന്നു പാട്ടുകള്‍. നിറപറയും നിലവിളക്കും പൂക്കളവും പള്ളിയുമായി ബന്ധപ്പെട്ട്‌ ഉണ്ടായിരുന്നു. പുരോഹിതര്‍ തിരുവസ്‌ത്രത്തിന്‌ പുറത്ത്‌ കോടി ധരിച്ച്‌ കുര്‍ബാന നടത്തിയതും കൗതുകമായി. എല്ലാറ്റിനും ഒടുവില്‍ ഓണസദ്യയും പള്ളിയില്‍ നടത്തി.
http://www.mangalam.com/latest-news/226165

3 comments:

  1. ഇതിൽനിന്നും ഒരുകാര്യം മനസിലായി , നമ്മുടെ സീറോ മലബാർ കത്തോലിക്കാസഭയിലുള്ള ഏകദേശം
    മുക്കാൽ ശതമാനം കർദ്ദിനാൾ ഉൽപ്പടെ മെത്രാന്മാരും വൈദികരും വിഡ്ഡികളായ കോമാളികളാണെന്ന്.
    ക്രിസ്ത്യാനിയായി നിലനിന്നുകൊണ്ട് ഹിന്ദുമതത്തെ പ്രോത്സാഹിപ്പിക്കുന്നു. അവരുടെ ആരാധനാശൈലികൽ
    കത്തോലിക്കാസഭയുടെ ആരാധനാക്രമങ്ങളുമായി കൂട്ടികലർത്തി സഭയുടെ അന്ത്യം കുറിക്കാൻ വെംബൽ
    കൊള്ളുന്നു. കർദ്ദിനാൽ ശിവന്റെ രുഗ്ദ്രാക്ഷമാലയും ധരിച്ച് ശിവ സ്വാമിയായി പള്ളിയിലേക്ക് എഴുന്നുള്ളുന്നു.
    പള്ളിയിൽ ശിവന്റെ ലിംഗത്തിന് സദൃശ്യമായ നിലവിളക്കും, പൈശാചികത നിഴലിക്കുന്ന മാനിക്കേയൻ
    ക്ലാവർകുരിശും പ്രതിഷ്ടിച്ചിരിക്കുന്നു. അല്മായരെ പിഴിഞ്ഞ് തിന്ന് കൊഴുത്ത് കൊള്ളയടിക്കാനല്ലാതെ
    ഇവറ്റകളെകൊണ്ട് എന്ത് പ്രയോചനം സഭക്ക്. വില കൂടിയ ആഡംബര കാറുകളും എയർകണ്ടീഷൻ ചെയ്ത
    മണിമന്ദിരങ്ങളും പാർക്കാൻ മുന്തിരിത്തോപ്പുകളും വേണം ഈ വിഡ്ഡികൊമാളികൽക്ക്. പറുദീശായിൽ
    വസിക്കാൻ ഇവന്മാർ ആരാണ്. ഏശുവിനുവേണ്ടി വേലചെയ്യാൻ തിരഞ്ഞെടുക്കപ്പെട്ട് പരിശുദ്ധാത്മാവിനാൽ
    അഭിഷിക്തരായവർ ആണോ ഇവർ. പിന്നെ എന്തിനാണ് ഇവർ ദൈവമായ കർത്താവിനെ നിന്ദിക്കുന്നത്.
    പരശിവന്റെ ലിംഗവും രുഗ്ദ്രാക്ഷവും ദൈവാലയത്തിൽ കയറ്റുന്നതെന്തിന്. ദൈവമായ കർത്താവിന്റെ
    ആലയത്തിൽ അന്യ മതസ്ത്ഥർ ആരാധിക്കുന്ന പിശാചുക്കളുടെ പൂജാവസ്തുക്കൽ കയറ്റി പള്ളി അശുദ്ധ-
    മാക്കുന്നതെന്തിന്. അന്യദേവന്മാരുടെ വിശേഷദിവസങ്ങൽ വിശുദ്ധദിനമായി ആചരിച്ച് വിശുദ്ധബലി
    അർപ്പിക്കുന്നത് കത്തോലിക്കാസഭക്ക് യോചിച്ചതാണോ. വിശുദ്ധബലിയുടെ അർത്ഥവും വ്യാപ്തിയും
    അറിഞ്ഞുവച്ച്കൊണ്ടാണോ ഓണത്തിനും വിഷുവിനുമൊക്കെ പൂക്കളം ഒരുക്കി വിശുദ്ധബലിയർപ്പിക്കുന്നത്.
    ഇങ്ങനെപോയാൽ കർദ്ദിനാൽ ഉടനെതന്നെ അയ്യപ്പദർശനത്തിന് വേണ്ടി ശബരിമല സന്ദർശിക്കുമല്ലോ. മാല
    പണ്ടേ അങ്ങേരു കഴുത്തിലിട്ടുകഴിഞ്ഞു. രുദ്രാക്ഷമാല ആ കുറവ് നികത്തിയിട്ടുണ്ട്. 40 ദിവസമടങ്ങുന്ന ഒരു
    മണ്ഡലകാലമാണ് സാധാരണയായി ഹിന്ദുക്കൽ വൃതമനുഷ്ടിക്കാറുള്ളത്. ആലഞ്ചേരി എത്ര മണ്ഡലകാലമാണ്
    വൃതമനുഷ്ടിക്കുന്നതെന്ന് നമുക്കറിയില്ലല്ലോ. അയ്യപ്പസന്യതാനത്തും വിശുദ്ധ ബലിയർപ്പിക്കുമോ ആലഞ്ചേരി.
    കെട്ടുനിറക്ക് മെത്രാന്മാരും വൈദികരും മാത്രമെയുള്ളോ അതയോ അല്മായരായ ഞങ്ങളേയുംകൂടി വിളിക്കുമോ.
    അടുത്തത് പളനിക്കായിരിക്കും പോകുന്നത്. മയിലും മയിൽ പീലിയും ഒക്കെ നേരത്തെതന്നെ തലയിലെ
    തൊപ്പിയിൽ പ്രതിഷ്ടിച്ചല്ലോ. അവിടെയും വൃതം നോക്കിയാണോ പോകുന്നത്. പളനിക്ക്പോകുബം അങ്ങാടിയത്ത്
    കൂട്ടുപോരുമോ. ഏത് കാവടിയാണ് ആടുന്നത്. കാവടി പലതരം ഉണ്ട്, അതുകൊണ്ട് ചോദിച്ചതാണ്.
    ബാലസുബ്രമണ്ഢ്യന്റെ പീലിക്കാവടി ആടി എന്നാണാവോ മടക്കയാത്ര. ദരിദ്രവാസികൽ. കത്തോലിക്കാസഭയുടെ
    ശാപങ്ങൽ. കുറെ ശ്രീകൃഷ്ണന്മാരെ കൂട്ടുപിടിച്ച് കത്തോലിക്കാസഭയെ നശിപ്പിക്കുവാനായി ജനിച്ചവന്മാർ.
    വിത്തുകാള ജോജി, റോസാപൂ ശാശ്ശേരി, ശുക്രിയ തോട്ടിലെവേലി തുടങ്ങിയവർ അമേരിക്കയിലെ സീറോ
    മലബാർ ശ്രീകൃഷ്ണന്മാർ.

    ReplyDelete

  2. കൊപ്പേൽ:-

               സെന്റ് അല്ഫോൻസാ ചർച്ചിന്റെ വികസന നടപടികളും , 
               വികാരി ഫാ. ജോൺസ്റ്റിയുടെ തലതിരിഞ്ഞ കർശന താക്കീതും!

    വിശുദ്ധ കുർബാന സ്വീകരിക്കാൻ ആഗ്രഹിക്കുന്നവർ കൈകൽ കൂപ്പി വായ് പൊളിച്ച് നാക്ക് നീട്ടി കാണിച്ചാൽ
    മാത്രമെ ഈശോയുടെ ശരീരമായ തിരുവോസ്തി നൽകുകയുള്ളു. ഇനിമുതൽ വിശുദ്ധ കുർബാന ആർക്കും
    കൈകളിൽ തരുകയില്ല. അതുപോലെ കൈയ്യുംകെട്ടി പള്ളിയിൽ ആരും നിൽക്കരുത്. ഫാ. ജോൺസ്റ്റിയുടെ ഈ
    താക്കീത് 8/8/2014 മുതൽ കൊപ്പേലിൽ പ്രാഫല്ല്യത്തിൽ വന്നിരിക്കുന്നു. എന്താ കഥ. ഫാ. ജോൺസ്റ്റിക്കും മാംസം
    എല്ലിന്റെയിടയിൽ കയറാൻ തുടങ്ങി. പോടാ ദിനേശാ എന്നുപറയാൻ ഇടവരുത്തുമോ ആവോ.

    വിശുദ്ധ കുർബാന വായിൽ സ്വീകരിക്കുന്നത്  വൈദികൻ തിരുവോസ്തി വീഞ്ഞിൽമുക്കി നൽകുബോളാണ്.
    വീഞ്ഞിൽ മുക്കിയ തിരുവോസ്തി കയ്യിൽ കൊടുത്താലുണ്ടാകുന്ന പവിഴത്ത് പറയാതെ എല്ലാവർക്കുമറിയാം.
    നാട്ടിൽ ( കേരളത്തിൽ ) പല പള്ളികളിലും കുർബാനയിൽ അപ്പവും വീഞ്ഞും വാഴ്ത്തി വീഞ്ഞ് മുഴുവൻ
    കാർമ്മികൻ ( വൈദികൻ ) അകത്താക്കും. ഓസ്തി മാത്രമാണ് മറ്റുള്ളവർക്ക് നൽകുക. ഇവിടെ അമേരിക്കയിൽ
    കുർബാനയിൽ വാഴ്ത്തുന്ന അപ്പവും വീഞ്ഞുമാണ് വിശ്വാസികൽക്ക് നൽകുക. തിരുവോസ്തി കൈയ്യിൽവാങ്ങുന്നവരും
    വായിൽ സ്വീകരിക്കുന്നവരുമുണ്ട്. വീഞ്ഞാണെങ്കിൽ കാസയിൽനിന്ന് നേരിട്ട് പാനംചെയ്യുന്നു. ഇതിൽ എന്താണ് തെറ്റ്.
    ഫാ. ജോൺസ്റ്റിക്ക് വായിൽ കൊടുത്താണ് പരിചയമെങ്കിൽ വിശ്വാസികൽ എന്ത്പിഴച്ചു. കുറെ നാളുകളായിട്ട് നമ്മുടെ
    ദൈവാലയം ഒരുവിധം നല്ല രീതിയിലാണ് പോയിക്കൊണ്ടിരിക്കുന്നത്. അത് കളഞ്ഞുകുളിക്കാനാണ് ഫാ. ജോൺസ്റ്റി
    തുനിയുന്നതെന്നു തോന്നുന്നു. പള്ളിയുടെ ഉൾക്കാടനവും വെഞ്ചിരിപ്പും നടത്തിയവരുടെ പേരു എഴുതിയ ഫലകങ്ങൽ
    ഇളക്കിമാറ്റി പുതിയത് വയ്ക്കുംബോൽ പഴയതിലുണ്ടായിരുന്ന പേരുകൽ അപ്രതിക്ഷമാകാതിരുന്നാൽ നന്ന്. ഫലകങ്ങളുടെ
    എണ്ണത്തിലുള്ള വർദ്ധനവ് ഭംഗികേടായതിനാൽ ആണ് ഒരു ഫലകമാക്കുന്നതെന്ന് പറയപ്പെടുന്നു. അങ്ങനെയാണെങ്കിൽ
    ഞാൻ ഒന്ന് ചോദിക്കട്ടെ, അൽത്താരയിൽ കർത്താവായ ഏശുവിന്റെ കുരിശുമരണം സൂചിപ്പിക്കുന്ന ഒരു ക്രൂശിതരൂപം
    ഉണ്ടായിട്ടും പിന്നെ എന്തിനാണ് വണക്കയോഗ്യമല്ലാത്ത ആ മാനിക്കേയൻ ക്ലാവർകുരിശുകൽ. കാക്ക കാഷ്ടിച്ചതുപോലെ
    ഈ വക വസ്തുക്കൽ പള്ളിയിൽ കുത്തിനിറക്കുന്നത് എന്തിന്. അതും ഒരു ഭംഗികേടല്ലെ. 

    പള്ളിയിൽ വരുന്നവർ പല സ്വഭാവകാരാണ്. അതുപോലെതന്നെ അവരുടെ വസ്ത്രധാരണത്തിലും പല മാറ്റങ്ങളും
    കണ്ടേക്കാം. രോഗികളായവരും നിരവതിപേർ കാണും. വിശുദ്ധ ബലിപീഠത്തിങ്കൽ നിന്ന് ബലിയർപ്പിക്കുന്ന വൈദികൻ
    പലവിചാരചിന്ത കളഞ്ഞു ബലിയർപ്പിക്കണം. പള്ളിയിൽ ഉള്ളവർ ഇരിക്കുന്നുണ്ടോ കിടക്കുന്നുണ്ടോ, കൈകെട്ടിയാണോ
    നിൽക്കുന്നത് ഇതൊക്കെ നോക്കുന്നതെന്തിന്. ഇതൊന്നും ഒരു വൈദികന്റെ അധികാരപരിതിയിൽപ്പെടുന്ന കാര്യങ്ങളല്ല.
    പള്ളിയെന്നാൽ അല്മായരുടെ കൂട്ടായ്മയാണ്. അല്മായർക്ക് വേണ്ടുന്ന ശുസ്ത്രൂക്ഷകൽ കൃത്യതയോടെ നിർവഹിച്ച്
    കൊടുക്കുകയെന്ന ദൗത്യമാണ് അഭിഷക്തനായ ഒരു വൈദികനു വേണ്ടത്. ഒരു കുടുംബത്തിലെ ഗൃഹനാഥൻ എന്നപോലെ
    അല്മായരുടെ പ്രീതിയിൽ നിലനിന്നുപോകണം ഒരു വൈദികൻ. അല്ലാതെ വ്യക്തിപരമായ വൈരാഗ്യം ഉണ്ടെങ്കിൽ അത്  
    തീർക്കാനായി പള്ളിയുമായുള്ള അധികാരം അതിന് ഉപയോഗിക്കരുത്. എനിക്ക് മാത്രമേ വിവരമുള്ളു എന്ന് ആരും
    ചിന്തിക്കരുത്. നമ്മൽ ഓരോരുത്തരും ചിന്തിക്കണം എന്നേക്കാൽ കൂടുതൽ ഓണം ഉണ്ടവരും ക്രിസ്തുമസ് ഘോഷിച്ചവരും
    നമ്മുടെയിടയിൽ ഉണ്ടെന്ന്. അതുകൊണ്ട് അവനവൻ സംബാദിച്ച അറിവ് മറ്റുള്ളവരെവച്ച് നോക്കുംബോൽ ഒന്നുമല്ലെന്ന്.
    അത്കൊണ്ട് വൈദികനായാലും അല്മായനായാലും കൂടുതൽ നിഗളിക്കുന്നത് ആർക്കും ദോഷമേ വരുത്തൂ. ഓർത്താൽ
    നല്ലത്. തന്നത്താൻ ഉയർത്തുന്നവൻ താഴ്ത്തപ്പെടും, തന്നത്താൻ താഴ്ത്തുന്നവൻ ഉയർത്തപ്പെടും എന്നാണല്ലോ തിരുവെഴുത്ത്.
    വെറുതെ വടികൊടുത്ത് അടിമേടിക്കരുത്. സൂക്ഷിച്ചാൽ ദു:ഖിക്കേണ്ടിവരില്ല. ഒരു ദ്യേക്ഷ്യത്തിന് കിണറ്റിൽ ചാടരുത്,
    ചിലപ്പോൽ കയറിവരാൻ പറ്റിയെന്നുവരില്ല. ഓർമ്മയിരിക്കട്ടെ.

    ReplyDelete

  3. ഓണവും ഓണവിരുന്നും ഓണക്കളികളും കത്തോലിക്കാ ദൈവാലയങ്ങളിൽ!

                        മാവേലി മന്നന്റെ വേഷത്തിൽ കോടിയുടുപ്പുമിട്ട് കത്തോലിക്കാ പുരോഹിതൻ അൽത്താരയിൽ
    സജ്ജമാക്കിയിരിക്കുന്ന അത്ത പൂക്കളത്തിന് നടുവിൽ രാജകീയപ്രൗഡിയിൽ ഉപവിഷ്ടനായി ഇരുന്നു. ചുറ്റും കൂടി-
    നിന്നവർ മാവേലി നാട് വാണിടുംകാലം.........എന്നുതുടങ്ങുന്ന ഗാനം ആലപിച്ച് തിരുവാതിര കളിക്കുന്നു. ശേഷം
    മാവേലിമന്നന് വൈദികൻ വിശുദ്ധ ബലിയർപ്പിച്ച് കാഴ്ച്ച വച്ചു. എല്ലാത്തിനും ഒടുവിൽ തൂശൻ ഇലയിൽ നാലുതരം 
    പായസം കൂട്ടി കെങ്കേമമായ സത്യ. എങ്ങനെയുണ്ട് സീറോ മലബാർ കത്തോലിക്കരുടെ ഓണം. പരിശുദ്ധ അമ്മയുടെ
    പിറന്നാൽ ആയിട്ടുപോലും അതുവരെ മറന്നു കർത്താവിന്റെ ആലയത്തിൽതന്നെ വച്ച് മാവേലിക്ക് കീർത്തനം പാടി.
    പണ്ട് ഓണം ക്രിസ്ത്യാനികൽ ആരുംതന്നെ ഘോഷിക്കാറില്ലായിരുന്നു. ഓണം കേരളീയരുടെ മാത്രം ഒരു ഉത്സവമാണ്.
    എന്നിരുന്നാലും അത് ഹിന്ദുക്കൽ മാത്രമെ ഘോഷിക്കാറുണ്ടായിരുന്നുള്ളു. അതിന്റെ കാരണം ഇത് ഒരു സാങ്കൽപിക
    കഥ ആയിരുന്നതിനാളും അതിലെ കഥാപാത്രങ്ങൽ കെട്ടിച്ചമച്ചതായിരുന്നതിനാളും സത്യ ദൈവത്തിൽ വിശ്വസിക്കുന്ന
    ക്രിസ്ത്യാനികൽ അതിൽനിന്നു വിട്ടുനിന്നു. ഹിന്ദുക്കൽക്കു അനേകം ദേവന്മാരുണ്ട്. ഈ കഥയിലെ കഥാപാത്രങ്ങളും
    ഹിന്ദുക്കളുടെ ദേവന്മാരിൽ പെടും. അവർക്കു ദേവന്മാരെയുള്ളു, ദൈവം ഇല്ല. ക്രിസ്ത്യാനികളുടെ ദൈവമായ 
    കർത്താവിന്റെ ആലയത്തിൽ അന്യ മതസ്ത്ഥരുടെ ആരാധനകളും ആഘോഷങ്ങളും നടത്തിയത് ഒട്ടും ശരിയായിട്ടു
    തോന്നുന്നില്ല. ഇതൊക്കെ നമ്മുടെ കർത്താവായ ഏശുതംബുരാൻ കുരിശിൽ മരിക്കുന്നവരെ അനുഭവിച്ച മുറിവും
    വേദനയും ഇത്രത്തോളം വരുമെന്ന് തോന്നുന്നില്ല. കർത്താവിനെ വീണ്ടും കുത്തിമുറിവേൽപ്പിച്ച് വേദനിപ്പിക്കുകയല്ലെ
    ഇതുവഴി മാം ചെയ്യുന്നത്.

                 സീറോ മലബാർ സഭയുടെ കീഴിലുള്ള ഒട്ട് മിക്ക പള്ളികളിലും ഈ ഹീനപ്രവൃത്തി നടന്നിരിക്കുന്നു.
    9/9/2014 ലെ ദീപിക ദിനപത്രത്തിൽ വായിക്കാനിടയായി. കറുകുറ്റി മരങ്ങാടം ഹോളി ഗോസ്റ്റ് പള്ളിയിൽ നടന്ന
    ഓണാഘോഷത്തോടനുബന്തിച്ച് 150 വനിതകൽ ( തരുണീമണികൽ ) ചേർന്ന് തിരുവാതിരയും കൈക്കൊട്ടിക്കളിയും
    നടത്തി ഓണം ആഘോഷിച്ചുവെന്ന്. നമ്മുടെ വീട്ടിൽ ഒരു മരണം നടന്നദിവസം ആരെങ്കിലും ഇതുപോലുള്ള ആഘോഷം
    വീടുകളിൽനടത്തുമോ. കുരിശിനെ നാം കാണുന്നത് ഈശോയുടെ പീഠാനുഭവം അവിടുത്തെ മരണവും നാം ഓർക്കാനാണ്.
    ഭയഭക്തിബഹുമാനത്തോടെയാണ് നാം കുരിശിനെ കാണുന്നതും വണങ്ങുന്നതും. ആ കുരിശിനെ വലംവച്ചാണ് മേൽപ്പറഞ്ഞ
    150 വനിതകൽ തിരുവാതിരയും കൈക്കൊട്ടിക്കളിയും നടത്തിയത്. ശിവലിംഗനിലവിളക്കിനുപകരം കുരിശുംതൊട്ടിയിൽ
    സ്ഥാപിച്ചിരുന്ന കുരിശ് അവർ നിലവിളക്കായി ഉപയോഗിച്ചു. നമ്മൽ എന്തിനാണ് ( മാസാദ്യ വെള്ളി ) ആദ്യ വെള്ളി
    ദിവസങ്ങളിൽ മാംസം വർജ്ജിക്കുകയും  ഈശോയുടെ പീഠാനുഭവം ഓർത്ത് ധ്യാനിച്ച് പ്രാർത്ഥിക്കുന്നത്. ആ ഈശോ
    മരിച്ച കുരിശിനെ അന്യ മതക്കാരുടെ ദേവന്മാരെ പ്രീതിപ്പെടുത്താൻ നടത്തുന്ന പേക്കൂത്തിന് വിധേയമാക്കണോ. കർത്താവായ
    ഏശുവിനെ പരസ്യമായി ഈവണ്ണം നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്യണോ. പള്ളിയുടെ അൽത്താരയിൽ വച്ചിരിക്കുന്ന
    കുരിശിനെ നോക്കി നമ്മുടെ കർദ്ദിനാൾ ജോർജ് ആലഞ്ചേരിയുടെ സഹോദരൻ ഫാ. ജോസ് ആലഞ്ചേരി പറഞ്ഞതു ചത്ത ശവം
    കെട്ടിത്തൂക്കി ഇട്ടിരിക്കുന്നുവെന്നാണ്. ഒരു പുരോഹിതൻ അത് പറഞ്ഞെങ്കിൽ അദ്ദേഹം മദ്യലഹരിയിലായിരുന്നോ എന്ന്
    സംശയിക്കേണ്ടിരിക്കുന്നു. ദു:ഖ വെള്ളിയാഴ്ചകളിൽ ഈ ശവം ചുമന്നുകൊണ്ട് തെരുവിലൂടെ പ്രതിക്ഷണം വയ്ക്കുന്നുവെന്നും
    ആ മാന്യദേഹം പള്ളിയുടെ അൽത്താരയിൽ നിന്നുകൊണ്ട് കുർബാനമദ്ധ്യേ വിളിച്ചുപറഞ്ഞ കാര്യമാണിത്. ഇവനൊക്കെ
    പുരോഹിതനോ പുരോഹിതവേഷംകെട്ടിവന്ന തീവ്രവാദിയോ. കള്ളന്മാരും കൊള്ളക്കാരും തീവ്രവാദികളൂം, കാമവെറിയന്മാരും
    എന്നുവേണ്ട എല്ലാതരത്തിലുമുള്ള നികൃഷ്ടരെകൊണ്ട് നിറഞ്ഞു സീറോ മലബാർ കത്തോലിക്കാസഭ. നുണക്കഥകളും കള്ളത്തരവും
    ഇവരെ വിട്ടുപോകില്ല ഒരിക്കലും. 

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin