Tuesday 16 September 2014

ചങ്ങനാശേരിയില്‍ വൈദികനെ ആക്രമിച്ചു; രണ്ടുപേര്‍ അറസ്റില്‍, ഒരാള്‍ ഒളിവില്‍






 
ചങ്ങനാശേരി: ബൈക്കില്‍ സഞ്ചരിച്ചിരുന്ന വൈദികനെ പിന്തുടര്‍ന്നെത്തിയ മൂന്നംഗ ഗുണ്ടാസംഘം അടിച്ചുവീഴ്ത്തി നിഷ്ഠുരമായി മര്‍ദിച്ചു. ചങ്ങനാശേരി വെരൂര്‍ സെന്റ് ജോസഫ്സ് പള്ളി അസിസ്റന്റ് വികാരി ഫാ. ടോം കൊറ്റത്തിലിനാണ് (33) ഗുരുതരമായി പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി 12നു വാഴൂര്‍ റോഡില്‍ മടുക്കംമൂട് ജംഗ്ഷനിലാണു സംഭവം. ഇടവകയുടെ ഡയറക്ടറി തയാറാക്കുന്ന ജോലിക്കുശേഷം അതിന്റെ എഡിറ്റിംഗ് നടത്തുന്ന ആന്റണി മലയിലിനെ ചീരഞ്ചിറ പുതുച്ചിറയിലുള്ള വീട്ടില്‍ ബൈക്കില്‍ കൊണ്ടുപോയി വിട്ടശേഷം പള്ളിയിലേക്കു വരുമ്പോഴാണു ഫാ. ടോമിനു നേരേ ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് മാമ്മൂട് മാടപ്പറമ്പില്‍ രതീഷ്(27), മാടപ്പള്ളി പങ്കിപ്പുറം പുതുപ്പറമ്പില്‍ അഫ്സല്‍(25) എന്നിവരെ ചങ്ങനാശേരി സിഐ കെ.കെ. സജീവിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ് ചെയ്തു. അക്രമിസംഘത്തിലെ ഒരുപ്രതിയെക്കൂടി പിടികിട്ടാനുള്ളതായി പോലീസ് പറഞ്ഞു.

ബൈക്കില്‍ പള്ളിയിലേക്കുള്ള യാത്രയില്‍ മടുക്കംമൂട് ജംഗ്ഷനിലെ എടിഎമ്മിനു മുന്നില്‍ മൂന്നു യുവാക്കള്‍ സംശയാസ്പദമായി നില്‍ക്കുന്നതു ഫാ.ടോമിന്റെ ശ്രദ്ധയില്‍പ്പെട്ടു. ബൈക്കിന്റെ വേഗത കുറച്ചു ഫാ.ടോം ഇവരെ ശ്രദ്ധിച്ചു. പിന്നീട് ബൈക്ക് ഓടിച്ചുപോയ വൈദികന്റെ പിന്നാലെ സംഘം മറ്റൊരു ബൈക്കില്‍ പിന്തുടര്‍ന്നു മടുക്കംമൂട് ലൈബ്രറിയുടെ മുമ്പിലെത്തി തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് സംഘത്തിലുണ്ടായിരുന്ന ഒരാള്‍ ഫാ.ടോമിനെ ബൈക്കില്‍നിന്നു ചവിട്ടി താഴെയിട്ടു. മറ്റൊരാള്‍ വയറ്റിലും മുഖത്തും ചവിട്ടുകയും ഹെല്‍മറ്റുപയോഗിച്ച് മുഖത്തടിക്കുകയും ചെയ്തു. താന്‍ വെരൂര്‍ പള്ളിയിലെ അച്ചനാണെന്നു പറഞ്ഞിട്ടും അക്രമം തുടരുകയായിരുന്നുവെന്ന് ഫാ.ടോം മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു.

ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വൈദികനെ സ്കാനിംഗിനും മറ്റുവിദഗ്ധപരിശോധനകള്‍ക്കും വിധേയനാക്കി. രാത്രിതന്നെ ചങ്ങനാശേരി സിഐ കെ.കെ. സജീവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം രണ്ടുപേരെ കസ്റഡിയിലെടുത്തു. ഫാ.ടോമിനെ ആക്രമിച്ച കേസിലെ പ്രതികളെ കസ്റഡിയിലെടുത്തു മാതൃകാപരമായി ശിക്ഷിക്കണമെന്ന് ഇടവക വികാരി ഫാ.ഗ്രിഗറി നടുവിലേടത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര പാരിഷ് കൌണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ വൈകുന്നേരം നാലിനു വെരൂര്‍ ഇന്‍ഡസ്ട്രിയല്‍ നഗര്‍ ജംഗ്ഷനില്‍നിന്നു കുരിശുംമൂട്ടിലേക്കു പ്രതിഷേധ റാലിയും മടുക്കംമൂട്ടില്‍ സമ്മേളനവും നടത്തി. 
 https://www.blogger.com/blogger.g?blogID=3405608279508582992#editor/target=post;postID=4976572908190302993

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin