താമര വാടുന്നു:
താമരകള്‍ വാടുന്നു:
ചിക്കാഗോ ബിഷപ്പ് അങ്ങാടിയത്തി൯റെ താമരകള്‍ വാടുമോ?
താമര വാടുന്നു: ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി
ന്യൂഡല്‍ഹി: നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ കേന്ദ്രഭരണം പിടിച്ചടക്കിയ ബി.ജെ.പിക്ക് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടി. പത്തു സംസ്‌ഥാനങ്ങളിലെ 33 നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിലാണ് താമര വാടിയത്. തെരഞ്ഞെടുപ്പു നടന്ന 33 മണ്ഡലങ്ങളിലെ ഫലം പ്രഖ്യാപിച്ച 32 എണ്ണത്തില്‍ 12 സീറ്റുകള്‍ മാത്രമാണ് ബി.ജെ.പിക്ക് സ്വന്തമാക്കാനായത്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. തൂത്തുവാരിയ ഉത്തര്‍പ്രദേശിലെ 11 മണ്ഡലങ്ങളില്‍ എട്ടും തിരികെപ്പിടിച്ച് സമാജ്‌വാദി പാര്‍ട്ടി കരുത്തുതെളിയിച്ചപ്പോള്‍ ബി.ജെ.പി. മൂന്നു സീറ്റിലൊതുങ്ങി. രാജസ്‌ഥാനിലെ നാലു സീറ്റുകളില്‍ മൂന്നും സ്വന്തം അക്കൗണ്ടിലെത്തിച്ച് കോണ്‍ഗ്രസ് അപ്രതീക്ഷിത ജയം കുറിച്ചു. ബി.ജെ.പിയുടെ മൂന്നു സിറ്റിംഗ് സീറ്റുകളില്‍ ജയിക്കാനായത് കോണ്‍ഗ്രസിന് ഇരട്ടിമധുരമായി.
ഗുജറാത്തിലെ ഒന്‍പതു സീറ്റുകളില്‍ ആറെണ്ണത്തില്‍ ജയിക്കാനായെങ്കിലും മൂന്നു സിറ്റിംഗ് സീറ്റുകള്‍ കോണ്‍ഗ്രസിന് അടിയറവയ്‌ക്കേണ്ടിവന്നത് ബി.ജെ.പിക്ക് ആഘാതമായി. പശ്‌ചിമബംഗാളില്‍ സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് നിയമസഭയില്‍ വീണ്ടും സാന്നിധ്യമറിയിക്കാനായത് മറ്റു സംസ്‌ഥാനങ്ങളിലെ തിരിച്ചടിയിലും ബി.ജെ.പിക്ക് നേട്ടമായി. തെരഞ്ഞെടുപ്പു നടന്ന ശേഷിച്ച ഒരു മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസാണ് ജയിച്ചത്. രണ്ടു സീറ്റുകളിലും സി.പി.എം. നാലാം സ്‌ഥാനത്തേക്കു പിന്തള്ളപ്പെട്ടു. അസമിലെ മൂന്നു സീറ്റുകളില്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനും എ.ഐ.യു.ഡി.എഫിനും അനുകൂലമായാണ് വിധിയെഴുതിയത്. ഇവിടെ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റില്‍ ബി.ജെ.പി. വെന്നിക്കൊടി പാറിച്ചു. ത്രിപുരയില്‍ തെരഞ്ഞെടുപ്പു നടന്ന ഏകസീറ്റ് സി.പി.എം. നിലനിര്‍ത്തി. സിക്കിമിലെ ഏകസീറ്റില്‍ ജയം സ്വതന്ത്രനാണ്. ഛത്തീസ്‌ഗഡിലെ അന്തഗഡിലെ വോട്ടെണ്ണല്‍ ഈമാസം 20 നു നടക്കും.
ഉപതെരഞ്ഞെടുപ്പു നടന്ന ലോക്‌സഭാമണ്ഡലങ്ങളില്‍ വഡോദര ബി.ജെ.പിയും യു.പിയിലെ മേഡക് ടി.ആര്‍.എസും മെയിന്‍പുരി സമാജ്‌വാദി പാര്‍ട്ടിയും നിലനിര്‍ത്തി. പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജിവച്ച ഒഴിവില്‍ തെരഞ്ഞെടുപ്പു നടന്ന വഡോദരയില്‍ ബി.ജെ.പി. സ്‌ഥാനാര്‍ഥി രഞ്‌ജനബെന്‍ ഭട്ട് മൂന്നുലക്ഷത്തി ഇരുപത്തിയൊന്‍പതിനായിരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ചു.
മോഡി 5.7 ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് ജയിച്ച മണ്ഡലമാണിത്. മെയിന്‍പുരി ലോക്‌സഭാ മണ്ഡലത്തില്‍ മുലായം സിംഗ് യാദവ് കുടുംബത്തിലെ ഇളംതലമുറക്കാരന്‍ തേജ്‌പ്രതാപ് സിംഗ് മൂന്ന് ലക്ഷത്തില്‍പരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
തെലുങ്കാനയിലെ മേഡക് ലോക്‌സഭാ മണ്ഡലത്തില്‍ ടി.ആര്‍.എസ്. സ്‌ഥാനാര്‍ഥി കോത പ്രഭാകര്‍ റെഡ്‌ഡിയുടെ ജയം മൂന്നു ലക്ഷത്തില്‍പരം വോട്ടിനാണ്.
ബിഹാര്‍ മാതൃകയില്‍ പ്രതിപക്ഷം ഒരുവശത്തും ബി.ജെ.പി. മറുവവശത്തുമായി അണിനിരന്ന പോരാട്ടത്തില്‍ ഉത്തര്‍പ്രദേശിലും രാജസ്‌ഥാനിലുമാണ് ബി.ജെ.പിയുടെ പ്രതീക്ഷകള്‍ കരിഞ്ഞത്. ഉത്തര്‍പ്രദേശില്‍ ലഖ്‌നൗ ഈസ്‌റ്റ്, സഹാറന്‍പുര്‍ നഗര്‍, നോയിഡ എന്നീ സീറ്റുകളിലൊഴികെ ജയം എസ്.പി. സ്വന്തമാക്കി. കഴിഞ്ഞ തവണ ഉമാഭാരതി വിജയിച്ച ചര്‍ഖാരി മണ്ഡലത്തില്‍ 50,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എസ്.പി. സ്‌ഥാനാര്‍ഥിയുടെ വിജയം. ഇവിടെ ബി.ജെ.പി. മൂന്നാം സ്‌ഥാനത്തായി. പശ്‌ചിമബംഗാളിലെ ബഷീര്‍ഗട്ട് മണ്ഡലത്തില്‍ വിജയതിലകമണിഞ്ഞ സൈമിക് ഭട്ടാചാര്യയിലൂടെ ബി.ജെ.പി. വീണ്ടും നിയമസഭയില്‍ ചരിത്രമെഴുതി.
മകനെ മന്ത്രിയാക്കാത്തിന്റെ പേരില്‍ മോഡിയുമായി വസുന്ധര കലഹിച്ചതും രാജസ്‌ഥാനില്‍ വിനയായി. പാര്‍ട്ടിയില്‍ മോഡി-അമിത്‌ഷാ കൂട്ടുകെട്ടിനെതിരേ അണികളുടെ താക്കീതാണ് ഇതെന്ന വിലയിരുത്തലുണ്ട്.
മമതയെ പ്രതിരോധിക്കാന്‍ ബി.ജെ.പി മാത്രം എന്ന മുദ്രാവാക്യം ബംഗാളില്‍ ഫലപ്രദമായി ഉപയോഗിക്കാനായി. തൃണമൂല്‍ വിജയിച്ച മണ്ഡലത്തില്‍ ബി.ജെ. പി. സ്‌ഥാനാര്‍ഥി രണ്ടാമതെത്തി. ഇവിടെ സി.പി.എം. നാലാം സ്‌ഥാനത്താണ്.
https://www.blogger.com/blogger.g?blogID=3405608279508582992#editor/target=post;postID=1726147675679254324
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin