Saturday 13 September 2014


ബാര്‍ പൂട്ടല്‍ നടപടികള്‍ എക്സൈസ് വകുപ്പ് റദ്ദാക്കി

ബാര്‍ പൂട്ടല്‍ നടപടികള്‍ എക്സൈസ് വകുപ്പ് റദ്ദാക്കി

തിരുവനന്തപുരം: ബാറുടമകള്‍ക്ക് അനുകൂല വിധി ലഭിച്ചതോടെ ബാറുകള്‍ പൂട്ടാനുള്ള നടപടിക്രമങ്ങള്‍ എക്സൈസ് വകുപ്പ് പിന്‍വലിച്ചു. ബാറുകള്‍ അടച്ചുപൂട്ടാനും അവശേഷിക്കുന്ന മദ്യശേഖരം തിരിച്ചെടുക്കാനുമുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലത്തെിയപ്പോഴാണ് ബാറുകള്‍ക്ക് 30 വരെ പ്രവര്‍ത്തനാനുമതി നല്‍കി സുപ്രീംകോടതി വിധി വന്നത്. വ്യാഴാഴ്ച രാത്രി 11ന് ശേഷം ബാറുകളില്‍ അവശേഷിക്കുന്ന മദ്യശേഖരം മുദ്രവെച്ച് കണ്ടുകെട്ടാനായിരുന്നു നിര്‍ദേശം. വിദേശ നിര്‍മിത വിദേശമദ്യം ഉള്‍പ്പെടെ ഏറ്റെടുക്കാന്‍ പാകത്തില്‍ അബ്കാരി നിയമത്തിലെ ഭേദഗതി നിയമവകുപ്പ് അംഗീകരിച്ചിരുന്നു. പുതിയ മദ്യനയത്തിന്‍െറ ഭാഗമായി ഒക്ടോബര്‍ രണ്ടിന് 34 ബിവറേജസ് ഒൗട്ട്ലെറ്റുകള്‍ പൂട്ടാനും തീരുമാനിച്ചിരുന്നു. പ്രത്യേക മാനദണ്ഡത്തിന്‍െറ അടിസ്ഥാനത്തില്‍ വര്‍ഷന്തോറും 10 ശതമാനം ഒൗട്ട്ലെറ്റുകള്‍ അടക്കാനായിരുന്നു തീരുമാനം. ഗാന്ധിജയന്തി ദിനത്തില്‍ പൂട്ടേണ്ട ഷോപ്പുകളുടെ പട്ടിക ബിവറേജസ് തയാറാക്കിയിട്ടുണ്ട്. ജനങ്ങളുടെ എതിര്‍പ്പുകാരണം പൂട്ടിയ ഏഴുഷോപ്പും പ്രതിദിനവരുമാനം രണ്ടുലക്ഷത്തില്‍ താഴെയുള്ള ഷോപ്പുകളും ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വാടക കാലയളവ് തീരുന്ന ഷോപ്പുകള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ കണ്ടത്തെണം. ഇതിന് അസൗകര്യമുള്ള ഷോപ്പുകളെയും പട്ടികയില്‍പെടുത്തിയിട്ടുണ്ട്. 4.5 ലക്ഷം രൂപയെങ്കിലും പ്രതിദിനവരുമാനമുണ്ടെങ്കിലേ ഷോപ് ലാഭകരമായി കണക്കാക്കൂ. ഇതില്ലാത്തവയും പൂട്ടല്‍ പട്ടികയില്‍ വരും. ആകെ 338 ഷോപ്പുകളാണ് ബിവറേജസിനുള്ളത്. പൂട്ടാനുള്ളവയുടെ പട്ടിക സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും കേസ് കോടതി പരിഗണനയിലുള്ളതിനാല്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല.
അതിനിടെ, വ്യാഴാഴ്ച പൂട്ടേണ്ടിവരുമെന്ന ധാരണയില്‍ ഓണക്കച്ചവടം കഴിഞ്ഞിട്ടും ബാറുകള്‍ പുതിയ സ്റ്റോക് എടുത്തിരുന്നില്ല. എന്നാല്‍, അനുകൂല വിധി ലഭിച്ചതോടെ ബാറുകള്‍ മദ്യസ്റ്റോക് എടുക്കാന്‍ നടപടി ആരംഭിച്ചു. അപേക്ഷ ലഭിക്കുന്ന മുറക്ക് ഇവര്‍ക്ക് മദ്യം എടുക്കാന്‍ എക്സൈസ് അനുമതി നല്‍കും.

 https://www.blogger.com/blogger.g?blogID=3405608279508582992#editor/target=post;postID=9170447773221723260

1 comment:


  1. കൊപ്പേൽ:-

        ആദ്യമായിട്ടാണ് ഞങ്ങൽ ഇന്ന് കൊപ്പേൽ പള്ളിയിൽ പോയത്. പള്ളിയോട് ചേർന്നുള്ള ഓഡിറ്റോറിയത്തിലായിരുന്നു
    വിശുദ്ധ കുർബാന. പള്ളിയുടെ വികസനപരമായ അറ്റകുറ്റപണികൽ നടക്കുന്നത്കൊണ്ടാണ് വിശുദ്ധ്കുർബാന കുറെനാളായി
    ഓഡിറ്റോറിയത്തിലാണ് നടത്തുന്നത്. ഞാനും എന്റെ കുടുംബവും പള്ളികകം ഒന്നുകാണുവനായി പള്ളിക്കകത്ത് കയറി.
    അവിടെ കണ്ട കാഴ്ച ഞങ്ങളെ അംബരപ്പിച്ചു. രണ്ട് യുവാക്കൽ തമ്മിൽ വാക്ക് തർക്കവും കശപിശയും. അതിൽ ഒരാൾ
    കോളണിയിൽ താമസമാക്കിയ രാജീവ് എന്ന രാജീവുകാന്തിയും അടുത്തയാൽ നല്ല ഉയരമുള്ള കറുത്തിട്ട് ഒരാളുമായിരുന്നു.
    കുരിശ് സംബന്തമായ കാര്യങ്ങളാണ് അവർ ചർച്ച ചെയ്തുകൊണ്ടിരുന്നത്. വിശുദ്ധ കുർബാനയിൽ അച്ചൻ മൂന്ന് കുരിശിനെ
    പറ്റി പറഞ്ഞിരുന്നു. അത് ശരിയല്ലെന്നും അങ്ങനെ ഉള്ളതാണെങ്കിൽ അത് ബൈബിളിൽ എഴുതിയിട്ടില്ലന്നുമാണ് രാജീവിന്റെ
    വാതം. അടുത്തയാൽ അതിന് മറുപടി പറഞ്ഞത് ക്ലാവർകുരിശ് ബൈബിളിൽ ഉണ്ടോ എന്നായി. വിശുദ്ധകുരിശിനെപറ്റി  
    ബൈബിളിൽ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ രാജീവ് തന്റെ കൈൽകെട്ടിയിരിക്കുന്ന വാച്ച് ഊരി നൽകാമെന്നും
    പറഞ്ഞു വെല്ലുവിളിച്ചു. അതുമല്ലങ്കിൽ വാച്ചിനുപകരം എന്തു ചോദിച്ചാലും കൊടുക്കാമെന്നുവരെ രാജീവ് ഉറപ്പുനൽകി.
    അവസാനം എതിർകക്ഷി രാജീവിനോട് ഭാര്യയെ വരെ ആവശ്യപ്പെട്ടതായി കേൽക്കുകയുണ്ടായി. ഏതായാലും കൊപ്പേൽ
    പള്ളിയിൽ വരാൻ തോന്നിയത് ഇതൊക്കെ കേൽക്കാനായിട്ടായിരിക്കും. ഈ രാജീവിന് എന്തുപറ്റി. ഇവന് ജന്മം നൽകിയ
    സമയത്ത് അങ്ങേർക്കു മൂത്രത്തിൽ പഴുപ്പോ, കല്ലോ വല്ലതും ഉണ്ടായിരുന്നോ. കണ്ടതിനും തൊട്ടതിനുമൊക്കെ ഈ കണ്ണ്കടി.
    ഇവനൊക്കെ അച്ചനെ മര്യാദ പടിപ്പിക്കാനും നാട്ടുകാരുടെമേൽ കുതിരകേറാനും ഇവനാരാണ്. ഇവന് അനുജൻ ഒരാൾ
    ബന്തിക്കോസിലുണ്ടല്ലോ, അവന്റെ കൂടെ കൂടരുതോ. ജന്മദോഷം മാത്രമല്ല വളർത്ത്ദോഷവും കാണുന്നുണ്ട്. അല്ലങ്കിൽ
    പിന്നെ കുറച്ചുപേർ ക്രിസ്ത്യാനി, കുറെപേർ ബന്തിക്കോസ്, ഇനിയും കാണും ഇതുപോലെ പലതും കുടുംബത്തിൽ.
    ഇവന്റെയൊക്കെ വിവരക്കേടിന് വീട്ടിലിരിക്കുന്നവർ എന്തുപിഴച്ചു. സ്വന്തം ഭാര്യയെ...........ഓ ഓർക്കാനേ വയ്യ.

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin