Friday 7 February 2014

ചരിത്രം കുറിച്ചുകൊണ്ട് മാര്‍പാപ്പയെ സന്ദര്‍ശിക്കാന്‍ എലിസബത്ത് രാജ്ഞി വത്തിക്കാനിലേക്ക്!!
























ചരിത്രം കുറിച്ചുകൊണ്ട് മാര്‍പാപ്പയെ സന്ദര്‍ശിക്കാന്‍ എലിസബത്ത് രാജ്ഞി വത്തിക്കാനിലേക്ക്
ലണ്ടന്‍ : ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിക്കുന്നതിന് ബ്രിട്ടീഷ് രാജ്ഞി വത്തിക്കാനിലെത്തുന്നു. മൂന്നുവര്‍ഷമായി വിദേശരാജ്യങ്ങളിലൊന്നും സന്ദര്‍ശനം നടത്തിയില്ലാത്ത രാജ്ഞി ചരിത്രം കുറിച്ചുകൊണ്ട് പുതിയ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നത് യു.കെയിലെ നാല്‍പത് ലക്ഷത്തോളം റോമന്‍ കത്തോലിക്കര്‍ക്ക് ആവേശവും ആഹ്ലാദവുമാകും. ആംഗ്ലിക്കന്‍, കത്തോലിക്ക സഭകള്‍ തമ്മിലുള്ള ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ആംഗ്ലിക്കന്‍ സഭയുടെ പുതിയ മേധാവിയെയും കഴിഞ്ഞവര്‍ഷമാണ് നിയമിച്ചത്. പുതിയ കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി നേരത്തെതന്നെ വത്തിക്കാനിലെത്തി മാര്‍പാപ്പയെ സന്ദര്‍ശിച്ചിരുന്നു.

പരമ്പരാഗതമായ ശൈലിയില്‍നിന്ന് വ്യതിചലിച്ചുകൊണ്ട് അപ്പസ്‌തോലിക കൊട്ടാരത്തിനുള്ളിലെ പേപ്പര്‍ സ്റ്റേറ്റ് അപ്പാര്‍ട്ട്‌മെന്റ്ിലായിരിക്കില്ല മാര്‍പാപ്പ രാജ്ഞിയെ സ്വീകരിക്കുക. ഇക്കാലമത്രയും പല കീഴ്‌വഴക്കങ്ങളും ലംഘിച്ച മാര്‍പാപ്പ രാജ്ഞിയുമായുള്ള കൂടിക്കാഴ്ച കൂടുതല്‍ അടുത്തതും സൗഹൃദപരവുമാക്കുന്നതിന് തന്റെ ലളിതമായ ബോര്‍ഡിങ് ഹൗസിലായിരിക്കും അവരെ സ്വീകരിക്കുക. അതിലെ കൊച്ചുമുറിയിലിരുന്ന് അദ്ദേഹം രാജ്ഞിയ്‌ക്കൊപ്പം ഒരു കപ്പ് ചായയും പങ്കിടും.

രാജ്ഞിയുടെ എണ്‍പത്തിയെട്ടാം പിറന്നാളിന് തൊട്ടുപിന്നാലെ ഏപ്രിലിലായിരിക്കും സന്ദര്‍ശനമെന്ന് കരുതുന്നു. ഫിലിപ്പ് രാജകുമാരനും അവരോടൊപ്പമുണ്ടാകും.

http://4malayalees.com

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin