Sunday 9 February 2014

വാഴ്‌സ(പോളണ്ട്‌): ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ സ്വകാര്യ കുറിപ്പുകള്‍ പുസ്‌തകമാക്കാനുള്ള മുന്‍ പ്രൈവറ്റ്‌ സെക്രട്ടറിയുടെ നടപടി വിവാദത്തിലേക്ക്‌.
നാലു പതിറ്റാണ്ടോളം മാര്‍പാപ്പയുടെ സെക്രട്ടറിയായിരുന്ന കര്‍ദിനാള്‍ സ്‌റ്റാനിസ്ലോ ദിവീസാണു മാര്‍പാപ്പയുടെ ആഗ്രഹത്തിനു വിരുദ്ധമായി അദ്ദേഹത്തിന്റെ കുറിപ്പുകള്‍ പ്രസിദ്ധീകരിക്കാന്‍ ഒരുങ്ങുന്നത്‌. എന്നാല്‍ ഇതിനെതിരേ പോളണ്ടില്‍ തന്നെ പ്രതിഷേധം തലപൊക്കിതുടങ്ങി.
തന്റെ കാലശേഷം കുറിപ്പുകള്‍ കത്തിച്ചുകളയണമെന്നായിരുന്നു മാര്‍പാപ്പയുടെ ആഗ്രഹം. എന്നാല്‍, മാര്‍പാപ്പയുടെ ജീവിതത്തിലേക്കും ചിന്താധാരകളിലേക്കും വെളിച്ചംവീശുന്ന അമൂല്യമായ കുറിപ്പുകളാണ്‌ ഇവയെന്നും കത്തിച്ചുകളയാനുള്ള ധൈര്യമില്ലാത്തതുകൊണ്ടാണ്‌ ഇത്രനാള്‍ സൂക്ഷിച്ചതെന്നുമാണ്‌ സ്‌റ്റാനിസ്ലോ പറയുന്നത്‌. ആത്മീയ ദര്‍ശനങ്ങളിലേക്കു വഴിതുറക്കുന്ന ഈ കുറിപ്പുകള്‍ നശിപ്പിക്കുന്നത്‌ തൊറ്റാണെന്നും അദ്ദേഹം കരുതുന്നു.
640 പേജുള്ള പുസ്‌തകം 1962 മുതല്‍ 2003 വരെയുള്ള മാര്‍പാപ്പയുടെ കുറിപ്പുകളുടെ സമാഹാരമാണ്‌. ഈ നാലു പതിറ്റാണ്ടുകാലം കര്‍ദ്ദിനാള്‍ സ്‌റ്റാനിസ്ലോ നിഴല്‍പോലെ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. മാര്‍പാപ്പ കാലംചെയ്‌തശേഷം തെക്കന്‍ പോളണ്ടിലെ ക്രാക്കോയില്‍ ആര്‍ച്‌ ബിഷപാണ്‌ സ്‌റ്റാനിസ്ലോ ദിവീസ്‌.

mangalam.com

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin