Friday 14 February 2014


കര്‍ദിനാളിനെ നഗ്നസുന്ദരികള്‍ ആക്രമിച്ചു; പെണ്‍പിശാചുക്കളെന്ന് സഭ



മാറുമറയ്ക്കാതെ പ്രതിഷേധിക്കുന്ന വനിതാ സംഘടനയായ ഫെമെന്‍ സ്വീഡനിലും സ്‌പെയിനിലും തുടര്‍ച്ചയായ രണ്ടു ദിവസം ക്രൈസ്തവസഭയ്‌ക്കെതിരേ ആക്രമണവുമായി രംഗത്ത്. സഭയ്‌ക്കെതിരേ യൂറോപ്പിലുടനീളം നടത്തുന്ന പ്രതിഷേധം ഇനിയും ശക്തമാക്കുമെന്ന മുന്നറിയിപ്പോടെയായിരുന്നു അവരുടെ പ്രകടനം.

രണ്ടാം തീയതി മാഡ്രിഡില്‍ കര്‍ദിനാളിനെയാണ് ഈ നഗ്ന സുന്ദരിമാര്‍ ആക്രമിച്ചത്. കര്‍ദിനാള്‍ അന്റോണിയോ റൂക്കോ വരേല മാഡ്രിഡിലെ ഒരു ഇടവകയില്‍ പ്രാര്‍ഥനയ്ക്ക് എത്തിയപ്പോള്‍ തക്കം പാര്‍ത്തിരുന്ന ഫെമെന്‍ അംഗങ്ങള്‍ വസ്ത്രം വലിച്ചെറിഞ്ഞ് ചാടിവീഴുകയായിരുന്നു. 'ഗര്‍ഭച്ഛിദ്രം ദിവ്യമാണ്' എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് അവര്‍ അദ്ദേഹത്തെ കടന്നു പിടിച്ച് ആശ്ലേഷിക്കുകയും ചെയ്തു. കര്‍ദിനാളിന് എന്താണ് സംഭവിച്ചതെന്നു മനസിലാകും മുന്‍പ് അദ്ദേഹം അവരുടെ പിടിയിലായിക്കഴിഞ്ഞിരുന്നു. നൈറ്റ് ക്ലബ്ബുകളിലെ രംഗങ്ങള്‍ അനുസ്മരിപ്പിക്കുമാറ് നഗ്‌ന മാറിടം പ്രദര്‍ശിപ്പിച്ച യുവതികള്‍ക്കിടയില്‍ നിന്നു കുതറാന്‍ ശ്രമിക്കുന്ന കര്‍ദിനാളിനെക്കണ്ട് ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ നിന്നു പോയി വിശ്വാസികള്‍. ചോരപുരണ്ട അടിവസ്ത്രങ്ങളും അവര്‍ അദ്ദേഹത്തിനെതിരേ വലിച്ചെറിഞ്ഞു. ''പാന്റീസിന്റെ മഴയില്‍ ആര്‍ച്ച് ബിഷപ്പ് കുളിച്ചു. അദ്ദേഹത്തിന് ഇതൊരു ആത്മീയ അനുഭവമായിട്ടുണ്ടാവണം'' എന്നായിരുന്നു ഫെമെന്‍ സംഭവത്തെ വിശേഷിപ്പിച്ചത്. പെട്ടെന്നു തന്നെ അദ്ദേഹത്തെ വിശ്വാസികള്‍ പള്ളിക്കകത്ത് കയറ്റി വാതിലടച്ചു.

സ്‌പെയിനിലെ ഗര്‍ഭച്ഛിദ്ര വിരുദ്ധനിയമം കര്‍ദിനാളിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നാണ് അവരുടെ ആരോപണം. ' ഗര്‍ഭച്ഛിദ്രം നിയമ വിധേയമാക്കിയില്ലെങ്കില്‍ ഞങ്ങളുടെ നഗ്നയുദ്ധം തുടരും' എന്നും അവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.'
ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ സ്വീഡനിലെ സ്‌റ്റോക്ക്‌ഹോമില്‍ കത്തോലിക്കാ കത്തീഡ്രലിലെ കുര്‍ബാന തടസപ്പെടുത്തി മറ്റൊരു സംഘവും 'നഗ്ന യുദ്ധം' നടത്തി. ഇവിടെയും ഗര്‍ഭഛിദ്രത്തിനെതിരായ സ്പാനിഷ് നീക്കം അവസാനിപ്പിക്കണമെന്നതായിരുന്നു ആവശ്യം. ഇവരെ ഉടന്‍ തന്നെ നീക്കി.സ്‌പെയിനിലെ നിയമത്തിനെതിരേ യൂറോപ്പ് മുഴുവന്‍ ഇത്തരം സമരം നടത്തുമെന്ന് ഫെമെന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ക്രൈസ്തവ സഭ തങ്ങളുടെ ശരീരത്തിന്റെ അവകാശങ്ങളെ ആക്രമിക്കുകയാണെന്നു പറഞ്ഞ് വിവിധ സഭാ സ്ഥാപനങ്ങള്‍ക്കെതിരേ ഇവര്‍ ഇത്തരം പ്രകടനങ്ങള്‍ നടത്തിവരികയാണ്.

അടുത്തിടെ ബ്രസല്‍സിലെ ആര്‍ച്ച് ബിഷപ്പിന്റെ മേല്‍ വെള്ളം ഒഴിച്ചു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ പ്രകടനം നടത്തി. റഷ്യയിലെ ഓര്‍ത്തഡോക്‌സ് സഭയുടെ ഒരു പള്ളിയില്‍ പ്രതിഷേധിച്ച റോക്ക് ബാന്‍ഡിനെ ജയിലിലടച്ചതിനെതിരേ റഷ്യയില്‍ പ്രതിഷേധം നടത്തി.
ക്യുബെക്ക് ദേശീയ അസംബ്ലിയില്‍ കുരിശ് രൂപം പ്രദര്‍ശിപ്പിച്ചിരിക്കുന്നതിനെതിരേ അസംബ്ലിയില്‍ അവര്‍ തങ്ങളുടെ വിശ്വരൂപം പ്രദര്‍ശിപ്പിച്ചു. ക്രിസ്മസിന്റെ തലേന്ന് കൊളോണിലെ ഒരു പള്ളിയില്‍ കുര്‍ബാന നടക്കവേയാണ് ഒരു പെണ്‍കുട്ടി വസ്ത്രം വലിച്ചെറിഞ്ഞ് വിശ്വാസികള്‍ക്കിടയില്‍ നടുക്കം സൃഷ്ടിച്ചത്.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്റെ ഏകാധിപത്യ നയങ്ങള്‍ക്കെതിരേ യുക്രൈനിലെ ഒരു സംഘം യുവതികള്‍ തുടങ്ങിവച്ച സംഘടനയാണിത്. പുടിനെതിരേ തുണിയുരിഞ്ഞ് പ്രതിഷേധിക്കാന്‍ കിട്ടുന്ന എല്ലാ അവസരങ്ങളും ഉപയോഗിക്കും. സോച്ചിയില്‍ വിന്റര്‍ ഒളിമ്പിക്‌സ് തുടങ്ങുന്ന ദിവസവും പുടിനെതിരേ പ്രതിഷേധം ഉണ്ടായിരുന്നു.

പിന്നീട് സംഘം യൂറോപ്പില്‍ പല രാജ്യങ്ങളിലേക്കും വ്യാപിച്ചു. ഇപ്പോള്‍ അമേരിക്കയിലുമുണ്ട് ഈ സംഘടന.
ഇവര്‍ക്കെതിരേ സഭയുമായി ബന്ധപ്പെട്ട പലരും രംഗത്തെത്തി. അമേരിക്കയിലെ വിസ്‌കോണ്‍സിനില്‍ ബെല്ലാര്‍മൈന്‍ ഫോറം എന്ന കാത്തലിക് വെബ്‌സൈറ്റ് ഫെമെനെ പിശാചുക്കള്‍ എന്നു വിളിച്ചുകൊണ്ട് ലേഖനം പ്രസിദ്ധീകരിച്ചു.

mangalam.com


മോഡിക്കുവേണ്ടി നടിയുടെ നഗ്നതാമരപ്രചാരണം; ബിജെപി കുരുക്കില്‍?


             നഗ്നതാമരപ്പൂവുകള്‍
           

 ന്യൂഡല്‍ഹി: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിക്കുവേണ്ടി ചലച്ചിത്ര നടിയുടെ നഗ്ന പ്രചാരണം ബിജെപിയെ കുരുക്കിലാക്കുന്നു. ബോളിവുഡ് താരങ്ങളും മോഡലുകളും മോഡിക്കു പിന്തുണ പ്രഖ്യാപിച്ചെത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണു അത്രയൊന്നും അറിയപ്പെടാത്ത മേഘ്ന പിന്തുണയില്‍ പുത്തന്‍ മാതൃക കാണിച്ചത്. താമരകള്‍ വിരിച്ച ശയ്യയില്‍ കിടന്നും താമരപ്പൂവുകള്‍ കൊണ്ടു നാണം മറച്ചും നരേന്ദ്രമോഡിക്കു വോട്ട് ചെയ്യുക എന്ന മുദ്രാവാക്യമെഴുതിയ ചിത്രവുമായാണു മേഘ്ന പ്രചരണത്തിനിറങ്ങിയത്. മോഡിക്കു വോട്ട് ചെയ്യുക എന്ന പോസ്റര്‍ കൊണ്ടു നാണം മറച്ച് മറ്റൊരു ചിത്രവും മേഘ്ന പുറത്തിറക്കി.

മേഘ്നയുടെ പ്രചാരണം ഇന്റര്‍നെറ്റിലുള്‍പ്പടെ ഹിറ്റായെങ്കിലും മോഡിയുടെ പ്രതിച്ഛായയ്ക്ക് ഇതു വിനയാകുന്ന മട്ടാണ്. മേഘ്നക്കെതിരേ പാര്‍ട്ടി നിയമ നടപടി സ്വീകരിക്കാന്‍ ആലോചിക്കുകയാണു ബിജെപി നേതൃത്വം. അതേസമയം മേഘ്നയ്ക്കു കുലുക്കമൊന്നുമില്ല. താന്‍ ഇങ്ങനെയാണു മോഡിക്ക് പിന്തുണ പ്രഖ്യാപിക്കുന്നതെന്നു മേഘ്ന പറഞ്ഞു. ഈ രീതിയില്‍ ഒരു തരത്തിലുള്ള അശ്ളീലവും ആഭാസവും താന്‍ കാണുന്നില്ല. വേണ്ട വസ്ത്രങ്ങളൊക്കെ താന്‍ ധരിച്ചിട്ടുണ്െടന്ന വാദത്തില്‍ മേഘ്ന ഉറച്ചുനില്‍ക്കുകയാണ്.

 deepika.com

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin