Monday 25 November 2013

ക്രിസ്തുവിന്റെ പിന്നാലെ പോവാതെ, ഭൌതിക നേട്ടങ്ങളില്‍ മനസിനെ ഒതുക്കി നിര്‍ത്തരുതെന്നു ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍.

 ക്രിസ്തുവിന്റെ പിന്നാലെ പോവാതെ, ഭൌതിക നേട്ടങ്ങളില്‍ മനസിനെ ഒതുക്കി നിര്‍ത്തരുതെന്നു ( മാണിക്ക൯ ക്രോസിന്റെ പിന്നാലെ പോകുവി൯ ) ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍.
തിരുവനന്തപുരം: ഭൌതിക നേട്ടങ്ങളില്‍ മനസിനെ ഒതുക്കി നിര്‍ത്തരുതെന്നു ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍. ചങ്ങനാശേരി അതിരൂപതയുടെ വിശ്വാസവര്‍ഷ സമാപനചടങ്ങ് അമ്പൂരി സെന്റ് ജോര്‍ജ് ഫൊറോന ദേവാലയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസ വര്‍ഷാചരണം അവസാനിക്കുന്നുവെങ്കിലും വിശ്വാസം മനസില്‍ ഉറപ്പിക്കുന്നതിനും കൈമാറുന്നതിനും നമുക്കു സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നല്ല സമൂഹം ഉണ്ടാകണമെങ്കില്‍ ധാര്‍മികബോധമുള്ള ജനങ്ങള്‍ വേണം. നന്മതിന്മകളെ തിരിച്ചറിയുന്നതിനു സാധിക്കണം. ജീവിതരീതിയിലാണു മാറ്റം വരേണ്ടത്. ജീവിതത്തില്‍ സത്യസന്ധതയും നീതിബോധവും വളര്‍ത്തണം. വിശ്വാസവും സ്നേഹവും ജീവിതത്തിന്റെ രണ്ടു വശങ്ങള്‍ ആണ്. വഴിതെറ്റിപ്പോകുന്ന ലോകത്തിനു മാതൃകയായി മാറാന്‍ വിശ്വാസിസമൂഹത്തിനു സാധിക്കണം. വചനം സ്വീകരിച്ചു വിശ്വാസത്തില്‍ ആഴപ്പെടണം. വിശ്വാസം ആഴപ്പെടണമെങ്കില്‍ നാം ദൈവ സാക്ഷ്യത്തില്‍ മാറ്റം വരുത്തണം. ലോകത്തിനു കൂടുതല്‍ മാതൃക കാണിക്കുന്നതിനു വിശ്വാസ സമൂഹത്തിനു സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസത്തിനു നവോന്മേഷം പകരുന്നതിനു വിശ്വാസവര്‍ഷംകൊണ്ട് സാധിച്ചതായി ചടങ്ങില്‍ അധ്യക്ഷനായിരുന്ന ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു. വിശ്വാസവര്‍ഷാചരണം വര്‍ണാഭമായ ചടങ്ങുകളോടെയാണ് ഇന്നലെ സമാപിച്ചത്.

രാവിലെ നടന്ന വിശ്വാസ പ്രഘോഷണ റാലിക്ക് അമ്പൂരി, തിരുവനന്തപുരം, കൊല്ലം ഫൊറോനകളില്‍ നിന്നായി ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു. വിശ്വാസ വര്‍ഷത്തോടനുബന്ധിച്ചു അമ്പൂരി ഫൊറോന നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാനം വികാരി ജനറാള്‍ മോണ്‍. ഡോ. ജോണ്‍ വി. തടത്തില്‍ നിര്‍വഹിച്ചു. അമ്പൂരി ഫൊറോന വികാരി ഫാ. ജോസഫ് പുതുപ്പറമ്പില്‍, സഹ വികാരി ഫാ.തോമസ് പുത്തന്‍തൈയില്‍, മോണ്‍. ജയിംസ് പാലയ്ക്കല്‍, കണ്‍വീനര്‍ റോയ് വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു. 11ന് ആരംഭിച്ച ആഘോഷമായ വിശുദ്ധ കുര്‍ബാനയില്‍ ആര്‍ച്ച ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യകാര്‍മികനായിരുന്നു.
 deepikaglobal.com

2 comments:

  1. റിട്ടയിഡ് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന് ഈ പേ൪ഷ൯ നിലവിളക്കിന്റെ പിന്നാലെ പോവാതേ രണ്ട് ജപമാല എത്തിച്ചിരുന്നാല്‍ പോരെ. ജോസഫ് പവ്വത്തിലിന്റെ കുടുബപാര്യബര്യം അനുസരിച്ച് നോക്കിയാല്‍ ഇദ്ദേഹം പറയനോ, അതോ പുലയനോ?
    ഏതായാലും ഇദ്ദേഹം ക്രിസ്ഥാനിയല്ല. ഇദ്ദേഹം ക്രിസ്ഥാനിയായിരുന്നെങ്കില്‍ ക്രിസ്തുവിന്റെ വജനം പറഞ്ഞേനേ. ഈ മാണിക്ക൯ ക്രോസ് എന്ന നിലവിളക്കിന്റെ പിന്നാലെപോകുകയില്ല.

    ReplyDelete
  2. പല്ല് കൊഴിഞ്ഞ സിംഹമെന്ന ജോസഫ് പവ്വത്തിലിന്റെ പുറകെ വൈദിക൪ പോകാതെ യേശു ക്രിസ്തുവിന്റെ വിശ്വാസത്തില്‍ ഉറച്ചുനിന്നാലെ ക്രിസ്ഥാനികളായ ജെനങ്ങളായ ഞങ്ങള്‍ അച്ഛന്മാരെ അനുസരിക്കുകയൊള്ളു. ഗുഡ X മാര്‍ ജോസഫ് പവ്വത്തിലിന്റെ കൂടെ പോകാതേ പളളിയിലെ അച്ഛന്മാ൪ ഇനിയെങ്കിലും യേശു ക്രിസ്തുവിന്റെ വചനം അനുസിച്ച് ജീവിക്കാ൯ പഠിക്കി.

    യേശു ക്രിസ്തു പറഞ്ഞത് അച്ഛന്മാ൪ മറന്നുപോയെന്നു തോനുന്നു.

    ഞാനല്ലാതെ നിങ്ങള്‍ക്ക് മറ്റൊരു ദൈവം ഉണ്ടാകരുത്.

    മറ്റൊരു ദൈവത്തെ അരാധിക്കരുത്.

    എന്നിട്ടാണോ, ജോസഫ് പവ്വത്തില്‍ കുരിശെന്ന മാണിക്ക൯ ക്രോസിലെ പവ്വത്തിലിന്റെ പിഴച്ച വാക്കുകള്‍ കേട്ട് അച്ഛന്മാ൪ പവ്വത്തില്‍ തെണ്ടി കുരിശിന്റെ പുറകേ വഴിതെറ്റിപോകുന്നത്.

    ക്രിസ്ത്യാനികളെ നി൪ബന്ധിതമായി അച്ഛന്മാ൪ പവ്വത്തില്‍ തെണ്ടി കുരിശിന്റെ പുറകേ ആനയിക്കുന്നത്.

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin