Thursday 14 November 2013

ഗാഡ്‌ഗില്‍, കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ട്‌: ക്രൈസ്‌തവ സഭകള്‍ ഇടത്തേക്ക്‌ ചായുന്നു

ഗാഡ്‌ഗില്‍, കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ട്‌: ക്രൈസ്‌തവ സഭകള്‍ ഇടത്തേക്ക്‌ ചായുന്നു

കോട്ടയം: ഗാഡ്‌ഗില്‍, കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടുകളുടെ പേരില്‍ ക്രൈസ്‌തവ സഭകള്‍ ഇടതുപക്ഷവുമായി അടുക്കുന്നു. പശ്‌ചിമഘട്ട സംരക്ഷണത്തിനായുള്ള വിദഗ്‌ധ സമിതികളുടെ റിപ്പോര്‍ട്ടുകളെ ക്രൈസ്‌തവ സഭകളും ഇടതുപക്ഷവും സമീപിക്കുന്നത്‌ ഒരേ മനോഭാവത്തോടെയാണ്‌. ഇത്‌ ഇരുകൂട്ടരും തമ്മിലുളള ബന്ധം ഊഷ്‌മളമാക്കുമെന്ന നിഗമനത്തിലാണു രാഷ്‌ട്രീയ നിരിക്ഷകര്‍.
റിപ്പോര്‍ട്ട്‌ നടപ്പാക്കുന്നതിനെതിരേ സമരത്തിനിറങ്ങാനാണു ക്രൈസ്‌തവ സഭകളുടെ തീരുമാനം. പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ അടുത്തുവരവെ വിദഗ്‌ധ സമിതിയുടെ റിപ്പോര്‍ട്ടിന്റെ പേരില്‍ കേന്ദ്ര, സംസ്‌ഥാന സര്‍ക്കാരുകളുമായി യുദ്ധപ്രഖ്യാപനം നടത്തിയ ക്രൈസ്‌തവ വിഭാഗങ്ങള്‍ക്കു പിന്തുണ നല്‍കി രാഷ്‌ട്രീയ നേട്ടം കൈവരിക്കാമെന്ന പ്രതീക്ഷയാണ്‌ ഇടതു പാര്‍ട്ടികള്‍ക്കുള്ളത്‌.
ഇതിനിടെ കേരളാ കോണ്‍ഗ്രസിനെ മുന്നില്‍നിര്‍ത്തി റിപ്പോര്‍ട്ടിനെതിരേ രംഗത്തിറങ്ങാനാണ്‌ ഒരു വിഭാഗം ക്രൈസ്‌തവ സഭകളുടെ തീരുമാനം. കര്‍ഷകര്‍ കൂടുതലുള്ള പാര്‍ട്ടിയായ കേരളാ കോണ്‍ഗ്രസ്‌ അധികാരം ഉപേക്ഷിച്ച്‌ പ്രക്ഷോഭത്തിനിറങ്ങണമെന്ന അഭിപ്രായമാണ്‌ ചില സഭാ മേലധ്യക്ഷന്മാര്‍ക്കുള്ളത്‌. റിപ്പോര്‍ട്ടുകള്‍ നടപ്പാക്കുന്നതിനെതിരേ ക്രൈസ്‌തവ വിഭാഗങ്ങളില്‍ സീറോ മലബാര്‍ സഭയാണ്‌ ആദ്യം രംഗത്തെത്തിയത്‌. പിന്നീട്‌ മറ്റ്‌ ക്രൈസ്‌തവ വിഭാഗങ്ങളും രംഗത്തെത്തി. കേരളത്തിലെ 63 താലൂക്കുകളില്‍ 40 താലൂക്കുകളെയും പ്രത്യക്ഷമായി ബാധിക്കുന്ന കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കുന്നതിനെ ശക്‌തമായി നേരിടാനാണ്‌ സഭയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ശനിയാഴ്‌ച കേരളത്തിലെ എല്ലാ കത്തോലിക്കാ സഭയുടെയും മേലധ്യക്ഷന്‍മാരുടെ യോഗം എറണാകുളത്ത്‌ ചേരും. ഇതിനുശേഷമായിരിക്കും സമരപരിപാടികള്‍ പ്രഖ്യാപിക്കുക. സഭയുടെ കീഴിലുള്ള എല്ലാ പള്ളികളിലും ഇടയലേഖനവും വായിക്കും.
ഗാഡ്‌ഗില്‍, കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടുകളുടെ പേരില്‍ മലയോര മേഖലകളില്‍ കുടിയേറി കൃഷി ചെയ്യുന്ന കര്‍ഷകരെ കുടിയൊഴിപ്പിക്കുന്നതിനുള്ള നീക്കമാണു നടക്കുന്നതെന്നാണു സഭയുടെ ആരോപണം. ഈ റിപ്പോര്‍ട്ട്‌ കേരളത്തിലെ 3.3 കോടി ജനങ്ങളില്‍ മൂന്നില്‍ രണ്ടു ഭാഗത്തെയും ബാധിക്കും. ഇടുക്കി ജില്ലയടക്കം മലയോര മേഖലയില്‍ പട്ടയത്തിനായി കാത്തിരിക്കുന്ന പതിനായിരങ്ങള്‍ക്ക്‌ ഇനി പട്ടയം കിട്ടില്ലെന്നും സഭാ നേതാക്കള്‍ ചൂണ്ടികാട്ടുന്നു.
ഗാഡ്‌ഗില്‍, കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടുകളുടെ പേരില്‍ ക്രൈസ്‌തവ വിഭാഗം സര്‍ക്കാരിനെതിരേ തിരിഞ്ഞത്‌ യു.ഡി.എഫ്‌. സര്‍ക്കാരിനെ ആശങ്കയിലാക്കിയിട്ടുണ്ട്‌. കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ട്‌ ഏറ്റവും കുടുതല്‍ ദോഷകരമായി ബാധിക്കുന്നത്‌ ഇടുക്കി ജില്ലയിലാണ്‌. ഈ റിപ്പോര്‍ട്ടുമായി മുന്നോട്ടുപോയാല്‍ യു.ഡി.എഫ്‌. ദുഃഖിക്കേണ്ടിവരുമെന്ന്‌ ഇടുക്കി രൂപതാ ബിഷപ്പ്‌ മാര്‍ മാത്യു ആനിക്കുഴികാട്ടില്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. ഈ വിഷയത്തില്‍ സര്‍ക്കാരില്‍നിന്നും നീതി ലഭിച്ചില്ലെങ്കില്‍ നിഷേധ വോട്ടിന്റെ സാധ്യത പരിശോധിക്കുമെന്നാണ്‌ ബിഷപ്പ്‌ മുന്നറിയിപ്പ്‌ നല്‍കിയിരിക്കുന്നത്‌.

ഷാലു മാത്യു

 mangalam.com

2 comments:

  1. യേശുക്രിസ്തു അല്ത്താരയില്‍ ഇല്ലാത്ത ഈ പളളി എങ്ങനേയാണ് ക്രിസ്ഥാനി പളളിയാകും?
    കറുത്ത മാണിക്ക൯ ക്രോസുളള ഈ അല്ത്താര പളളി എങ്ങനേയാണ് ക്രിസ്ഥാനി പളളിയാകും?
    ഈ പളളിയേ കണ്ടാല്‍ ഏതവനും പറയും ഇത് ചെകുത്താനേ ആരാധിക്കുന്ന സ്ഥാപനമാണ് എന്ന്!

    ReplyDelete
  2. ഈ പളളിയിലെ അള്‍ത്താരയില്‍ സ്ഥാപിച്ച കറുത്ത പൗവ്വത്തില്‍ കുരിശിന് എത്ര നാളത്തേ പഴക്കം കാണും?
    ഈ പളളിയിലെ അള്‍ത്താരയില്‍ സ്ഥാപിച്ചിരിക്കന്ന കറുത്ത പൗവ്വത്തില്‍ കുരിശിന് ഏഗദേശം 1987ല്‍ സാധ്യത.

    ഈ പളളിയിലെ അള്‍ത്താരക്ക് എത്ര നാളത്തേ പഴക്കം കാണും?
    ഈ പളളിയിലെ അള്‍ത്താരക്ക് നൂറ്റാണ്ടുകളോളം പഴക്കം ഉണ്ട്.

    ഈ പളളിയിലെ അള്‍ത്താരയില്‍ സ്ഥാപിച്ച കറുത്ത പൗവ്വത്തില്‍ കുരിശിന്മുബ് എന്തായിരുന്നു?
    യേശുക്രിസ്തുവിന്റെ രൂപമോ? അതോ മാതാവിന്റെ രൂപമോ?




    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin