Monday, 7 March 2016

യെമനിൽ തട്ടിക്കൊണ്ടുപോയ മലയാളി വൈദികനായി അന്വേഷണം തുടരുന്നു

by സ്വന്തം ലേഖകൻ

elderly-care-home
തെക്കൻ യെമനിൽ ഭീകരർ ആക്രമണം നടത്തിയ വൃദ്ധസദനത്തിന് പുറത്ത് കാവൽ നിൽക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർ‌.
സനാ ∙ തെക്കൻ യെമനിൽ ഭീകരർ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ഫാ. ടോമിനെ കണ്ടെത്താൻ സുരക്ഷാസേന അന്വേഷണം തുടരുന്നു. സംഭവം നടന്ന ഏഡനിൽ പ്രാദേശിക ഭരണ സംവിധാനങ്ങളെല്ലാം താറുമാറായിരിക്കുകയാണ്. ഇതുമൂലം ഇന്ത്യയിൽ നിന്ന് അന്വേഷണം നടത്തുന്നതിനു കഴിയുന്നില്ല. എംബസിയും പ്രവർത്തനം നിർത്തി.
ജിബൂട്ടിയിലാണ് എംബസി ഉദ്യോഗസ്ഥർ ഇപ്പോഴുള്ളത്. ഇവരുമായി ഇന്ത്യൻ കോൺസുലേറ്റും വിദേശകാര്യ മന്ത്രാലയവും നിരന്തരം ബന്ധപ്പെടുന്നുണ്ട്. എന്നാൽ ഇവരും നിസ്സഹായാവസ്ഥയിലാണ്. ഏഡനിലെ സാധാരണ പൗരന്മാരെ ഉപയോഗിച്ചാണ് ഇപ്പോൾ തിരച്ചിൽ നടക്കുന്നത്. അക്രമം നടത്തിയ സംഘടനയെക്കുറിച്ചോ ലക്ഷ്യത്തെക്കുറിച്ചോ അറിയാൻ കഴിഞ്ഞിട്ടില്ല. ഏഡനിൽ വൃദ്ധസദനത്തിൽ ഭീകരർ നടത്തിയ ആക്രമണത്തെയും കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ വധത്തെയും പൈശാചികമെന്നു ഫ്രാൻസിസ് മാർപാപ്പ വിശേഷിപ്പിച്ചു.
സംഭവത്തിൽ വലിയ നടുക്കവും ദുഃഖവും മാർപാപ്പ രേഖപ്പെടുത്തിയതായി വത്തിക്കാൻ അറിയിച്ചു. മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹം നടത്തുന്ന വൃദ്ധസദനം ആക്രമിച്ചാണു വൈദികനെ തട്ടിക്കൊണ്ടുപോയത്. സലേഷ്യൻ സഭ ബെംഗളൂരു പ്രൊവിൻസ് അംഗമായ ഫാ. ടോം (56), കോട്ടയം രാമപുരം ഉഴുന്നാലിൽ കുടുംബാംഗമാണ്. ആക്രമണത്തിൽ നാലു കന്യാസ്ത്രീകൾ ഉൾപ്പെടെ 16 പേർ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ട കന്യാസ്ത്രീകളിൽ ഒരാൾ ഇന്ത്യക്കാരിയാണ്. ഇതു റാഞ്ചി സ്വദേശിനിയായ സിസ്റ്റർ അൻസലം ആണെന്നു തിരിച്ചറിഞ്ഞു. മറ്റു രണ്ടുപേർ റുവാണ്ടക്കാരും ഒരാൾ കെനിയ സ്വദേശിനിയുമാണ്.
ഇന്ത്യക്കാരിയായ മദർ സുപ്പീരിയർ സിസ്റ്റർ സാലി അക്രമികളിൽനിന്നു രക്ഷപ്പെട്ടു. എൺപതു പേർ താമസിക്കുന്ന സദനത്തിൽ വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണു നാലു തോക്കുധാരികൾ ആക്രമണം നടത്തിയത്. നാലു കന്യാസ്ത്രീകൾ, ആറ് ഇത്യോപ്യക്കാർ, യെമൻകാരനായ പാചകക്കാരൻ, യെമൻകാരായ അഞ്ചു കാവൽക്കാർ എന്നിവരെ തിരഞ്ഞുപിടിച്ചു കൈവിലങ്ങണിയിച്ചശേഷം തലയ്ക്കു നേരെ വെടിയുതിർത്തു വധിക്കുകയായിരുന്നു. ഒരു കന്യാസ്ത്രീ സ്റ്റോർ മുറിയിലെ കതകിനു മറവിലായതിനാൽ കൊലപാതകികളുടെ കയ്യിൽപ്പെട്ടില്ല. ഇവരെ പിന്നീടു രക്ഷപ്പെടുത്തി.
http://www.manoramaonline.com/news/world/yemen-unrest-priest-not-yet-found.html

Saturday, 5 March 2016

യൂറോപ്പിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹം അറബ് അധിനിവേശമാണെന്ന് പോപ്പ് ഫ്രാന്‍സിസ്; അഭയാര്‍ത്ഥികളുടെ കുത്തൊഴുക്ക് ഭാവിയില്‍ യൂറോപ്പിന് ഗുണം ചെയ്യുമെന്ന് മാര്‍പ്പാപ്പ; ഇതിലൂടെ സംസ്‌കാരങ്ങളുടെ വിനിമയം നടന്ന് ഭൂഖണ്ഡം കൂടുതല്‍ വൈവിധ്യപൂര്‍ണമാകുമെന്ന് പോപ്പ്

യൂറോപ്പിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹം അറബ് അധിനിവേശമാണെന്ന് പോപ്പ് ഫ്രാന്‍സിസ്; അഭയാര്‍ത്ഥികളുടെ കുത്തൊഴുക്ക് ഭാവിയില്‍ യൂറോപ്പിന് ഗുണം ചെയ്യുമെന്ന് മാര്‍പ്പാപ്പ; ഇതിലൂടെ സംസ്‌കാരങ്ങളുടെ വിനിമയം നടന്ന് ഭൂഖണ്ഡം കൂടുതല്‍ വൈവിധ്യപൂര്‍ണമാകുമെന്ന് പോപ്പ്
യൂറോപ്പിലേക്ക് ഇപ്പോള്‍ നടക്കുന്ന അഭയാര്‍ത്ഥി പ്രവാഹത്തെ അറബ് അധിനിവേശമെന്ന് പോപ്പ് ഫ്രാന്‍സിസ് പ്രഖ്യാപിച്ചു. എന്നാല്‍ പുതിയതായി യൂറോപ്പിലെത്തുന്ന ഇവര്‍ നാടിന് നല്ലതേ വരുത്തുകയുള്ളൂവെന്നും അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. ഫ്രഞ്ച് ക്രിസ്ത്യാനികളായ സദസ്യരോട് സംസാരിക്കവെയാണ് പോപ്പ് ഈ വിധത്തില്‍ പ്രതികരിച്ചിരിക്കുന്നത്. യൂറോപ്പിന്റെ ചരിത്രം കുടിയേറ്റങ്ങളുടെയാണെന്നും അതിന്റതെ ഗുണവശമാണ് ഇന്ന് യൂറോപ്പിന്റെ സംസ്‌കാരമെന്നും മാര്‍പ്പാപ്പ പറഞ്ഞു. അഭയാര്‍ത്ഥി പ്രശ്‌നം ഒരു സാമൂഹിക യാഥാര്‍ത്ഥ്യമാണെന്നും മഹാഇടയന്‍ തുറന്ന് സമ്മതിക്കുന്നുണ്ട്. എന്നാല്‍ ഈ അഭയാര്‍ത്ഥി പ്രവാഹം ഭാവിയില്‍ യൂറോപ്പിന് ഗുണം ചെയ്യും. കാരണം ഭാവിയില്‍ ഇതിലൂടെ ഭൂഖണ്ഡം കൂടുതല്‍ വൈവിധ്യം നിറഞ്ഞതാകുമെന്നും അദ്ദേഹം വിശേഷിപ്പിക്കുന്നു.

യൂറോപ്പിലേക്ക് ഇപ്പോള്‍ നടക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രവാഹത്തെ വിശദീകരിക്കവെയാണ് പോപ്പ് അതിനെ അറബ് അധിനിവേശം എന്ന് വിശേഷിപ്പിച്ചിരിപ്പിക്കുന്നതെന്നാണ് വത്തിക്കാന്‍ ന്യൂസ്‌പേപ്പറായ ലോ ഒസെര്‍വേറ്റര്‍ റൊമാനോ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത്തരം കുടിയേറ്റങ്ങളിലൂടെ വിവിധ സംസ്‌കാരങ്ങളുടെ വിനിമയങ്ങളിലൂടെ യൂറോപ്പ് പുരോഗതിക്കുകയാണെന്നും പോപ്പ് പറയുന്നു. യൂറോപ്യന്‍ ഭൂഖണ്ഡത്തിന് ഇത്തരത്തില്‍ ലോകത്തെ ഏകോപിപ്പിക്കാന്‍ സാധിക്കുമെന്ന് അഭിമാനത്തോടെ പറയാമെന്നും പോപ്പ് പ്രഖ്യാപിച്ചു.

കഴിഞ്ഞ വര്‍ഷം യൂറോപ്പിലെത്തിയ സിറിയന്‍ അഭയാര്‍ത്ഥികളുടെ എണ്ണം 362,800 ആണെന്നും ഇപ്പോഴും പ്രവഹിച്ച് കൊണ്ടിരിക്കുന്ന ഇറാഖുകാരുടെ എണ്ണം നിലവില്‍ 121,500 ആയിത്തീര്‍ന്നിരിക്കുകയാണെന്നുമാണ് യൂറോപ്യന്‍ കമ്മീഷന്‍ ഇന്നലെ വെളിപ്പെടുത്തിയിരിക്കുന്നത്.അതിര്‍ത്തി നിയന്ത്രണങ്ങള്‍ നീക്കി അഭയാര്‍ത്ഥികളെ യൂറോപ്പിലേക്ക് കയറ്റി വിടുന്നത് ഓസ്ട്രിയയും മറ്റ് ബാല്‍ക്കന്‍ രാജ്യങ്ങളുമാണെന്ന് ഗ്രീക്ക് പ്രധാനമന്ത്രി അലെക്‌സിസ് സിപ്രാസ ആരോപണമുന്നയിച്ചതിന് അല്‍പം കഴിഞ്ഞാണ് യൂറോപ്യന്‍ കമ്മീഷന്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഈ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ബാല്‍ക്കന്‍ രാജ്യങ്ങളുടെ നേതാക്കന്‍മാരെ വിയന്നയില്‍ ഒരു മീറ്റിംഗിന് ക്ഷണിക്കാത്ത ഗ്രീസിന്റെ നടപടിയെ ഓസ്ട്രിയ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

നിലവില്‍ യൂറോപ്പിലേക്ക് കടന്ന് കയറാന്‍ വേണ്ടി 30,000 അഭയാര്‍ത്ഥികളാണ് ഗ്രീസില്‍ തമ്പടിച്ചിരിക്കുന്നത്. മാസിഡോണിയയിലെ അതിര്‍ത്തി വീണ്ടും തുറക്കാനും അതിലൂടെ വടക്കന്‍ യൂറോപ്പിലേക്ക് പ്രത്യേകിച്ചും ജര്‍മനിയിലേക്ക് കടന്ന് കയറാനുമാണ് അവര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.എന്നാല്‍ തിങ്കളാഴ്ച ബ്രസല്‍സില്‍ വച്ച് ചേര്‍ന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ വച്ച് അഭയാര്‍ത്ഥി പ്രശ്‌നം ഉഭയകക്ഷി മാനദണ്ഡപ്രകാരം പരിഗണിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ പങ്കാളികള്‍ തയ്യാറായില്ലെന്നും സിപ്രാസ് ആരോപിച്ചിരുന്നു. യൂറോപ്യന്‍ യൂണിയന്റെ പുറം അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിലും തുര്‍ക്കിയില്‍ നിന്നും ഗ്രീസിലേക്ക് വന്‍ തോതില്‍ പ്രവഹിക്കുന്ന അഭയാര്‍ത്ഥികളെ നേരിടാന്‍ ഗ്രീസിനെ സഹായിക്കുകയും ചെയ്യുന്നതിന്റെ പുരോഗതി വിലയിരുത്താനായിരുന്നു പ്രസ്തുത യോഗം ചേര്‍ന്നിരുന്നത്. ഇപ്പോഴുള്ള അവസ്ഥ ബുദ്ധിമുട്ട് നിറഞ്ഞതാണെന്നും എന്നാല്‍ നിയന്ത്രണാതീതമൊന്നുമല്ലെന്നും സിപ്രാസ് പറയുന്നു. ഗ്രീസ് തങ്ങളുടെ 100 ശതമാനം വാഗ്ദാനങ്ങളും പാലിക്കുന്നുണ്ടെന്നും എന്നാല്‍ മറ്റുള്ളവര്‍ 10 ശതമാനം വാഗ്ദാനങ്ങള്‍ പോലും നടപ്പിലാക്കുന്നില്ലെന്നും അതിന് പകരം ഗ്രീസിനെ കുറ്റപ്പെടുത്താനാണ് മുന്‍ഗണന നല്‍കുന്നതെന്നും സിപ്രാസ് ആരോപിക്കുന്നു.കഴിഞ്ഞ വര്‍ഷം ജര്‍മനി ഒരു മില്യണ്‍ അഭയാര്‍ത്ഥികളെയാണ് സ്വീകരിച്ചിരുന്നത്. എന്നാല്‍ ഈ നടപടിയാണ് യൂറോപ്പിലെ സ്ഥിതിഗതികള്‍ വഷളാകാന്‍ കാരണമെന്ന് ചൂണ്ടിക്കാട്ടി മറ്റ് യൂറോപ്യന്‍ യൂണിയന്‍രാജ്യങ്ങള്‍ ജര്‍മനിയെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

http://4malayalees.com/index.php?page=newsDetail&id=81464

അന്യായമായ മാ൪ഗ്ഗത്തിലൂടെ സമ്പാദിക്കുന്ന പണം സഭയ്ക്ക് ആവശ്യമില്ല: ഫ്രാന്‍സിസ് മാ൪പാപ്പ


പക്ഷേ, അമേരിക്കയിലേയും യൂറോപ്പിലേയും  സീറോ മലബാ൪സഭയിലുളള പുരോഹിതന്മാ൪ക്ക്, പണത്തിനോടും  മറ്റും ആ൪ത്തികൂടുതലാണ്.....


അലന്‍ കുര്‍ദിയുടെ മരണം: രണ്ട് സിറിയക്കാര്‍ക്ക് തടവ്

അഭയാര്‍ത്ഥി ജീവിതത്തിന്റ ദുരന്ത ഭാഗം എത്രയേറെ ഭീകരമാണെന്ന് അലന്‍ കുര്‍ദിയുടെ ചിത്രം ഒരു നിമിഷം കൊണ്ട് ലോകത്തെ പഠിപ്പിച്ചു.
ഒരു കടലും മായ്ക്കില്ല കരളലിയിക്കും ഈ കാഴ്ച
ഇസ്താംബുള്‍: തുര്‍ക്കിയുടെ കടല്‍ത്തീരത്ത് നിതാന്തനിദ്രയിലാണ്ട അലന്‍ കുര്‍ദിയുടെ മരണത്തിനിടയാക്കിയ രണ്ടു പേര്‍ക്ക് തുര്‍ക്കി കോടതി നാലു വര്‍ഷത്തെ ശക്ഷ വിധിച്ചു. എല്ലാ മനുഷ്യരുടെയും കണ്ണു നനയിച്ച അലന്‍ കുര്‍ദിയുടെ ചിത്രത്തിനു പിന്നാലെയാണ് സിറിയന്‍ അഭയാര്‍ത്ഥികളുടെ ജീവിതവും മരണവും ലോകം വേദനയോടെ തൊട്ടറിഞ്ഞത്. 
സിറിയയില്‍നിന്ന് ഈജിയന്‍ കടല്‍ വഴി തുര്‍ക്കിയിലേക്കും ഗ്രീസിലേക്കും അഭയാര്‍ത്ഥികളെ കടത്തുന്ന സംഘത്തിലെ രണ്ടു പേരാണ് ശിക്ഷയ്ക്കു വിധേയരായത്. അലന്‍ കുര്‍ദിയോടൊപ്പം അമ്മ റിഹാനും സഹോദരന്‍ ഗാലിപും മറ്റു രണ്ടു പേരും സെപ്റ്റംബറില്‍ തുര്‍ക്കിയിലെ ബോദ്‌റം കടല്‍ത്തീരത്ത് ചേതനയറ്റ് അടിയുകയായിരുന്നു. ഇവരെ കയറ്റിയ ബോട്ട് തീരത്തെത്തും മുമ്പ് മുങ്ങുകയായിരുന്നു. 
യുദ്ധം തകര്‍ത്ത സിറിയയില്‍നിന്ന് പലായനം ചെയ്യുന്നവരെ യൂറോപ്പിലെത്തിക്കാമെന്ന വാഗ്ദാനം നല്‍കി ഇടനിലക്കാര്‍ തുര്‍ക്കി കടലിലൂടെ കടത്തുന്നത് നിത്യസംഭവമാണ്. ഇതിനായി വലിയ തോതില്‍ പണവും മനുഷ്യക്കടത്തുകാര്‍ വാങ്ങുന്നുണ്ട്.
http://www.mathrubhumi.com/news/world/aylan-kurdi-syrian-toddler-turkish-court-jails-2-syrians-malayalam-news-1.907641

യെമനില്‍ വെടിവെപ്പ്: നാല് ഇന്ത്യന്‍ കന്യാസ്ത്രികളടക്കം 16 പേര്‍ മരിച്ചു

നാല് പേരടങ്ങുന്ന ആയുധധാരികള്‍ കേന്ദ്രത്തിലെ സുരക്ഷാ ജീവനക്കാരനുനേരെ വെടിയുതിര്‍ത്തുകൊണ്ട് അതിക്രമിച്ചു കയറുകയായിരുന്നു.
Yemen
ദുബായ്/ഏദന്‍: യെമനില്‍ 'മിഷണറീസ് ഓഫ് ചാരിറ്റി' നടത്തുന്ന വൃദ്ധ സദനത്തിനുനേരെ ആറംഗ സംഘം നടത്തിയ വെടിവെപ്പില്‍ നാല് ഇന്ത്യന്‍ കന്യാസ്ത്രികള്‍ അടക്കം 16 പേര്‍ കൊല്ലപ്പെട്ടു. വൃദ്ധസദനത്തിലെ നഴ്‌സുമാര്‍ ആയിരുന്നു കൊല്ലപ്പെട്ട കന്യാസ്ത്രികള്‍. യെമനിലെ തെക്കന്‍ നഗരമായ ഏദനിലെ ശൈഖ് ഉത്മാന്‍ ഡിസ്ട്രിക്ടിലാണ് സംഭവം.
ഇന്ത്യയില്‍നിന്നുള്ള കന്യാസ്ത്രികള്‍ക്ക് പുറമെ എത്യോപ്യക്കാരും യെമന്‍ പൗരന്മാരായ കുക്കും ഗാര്‍ഡുമാണ് മരിച്ചത്.
വെടിവെപ്പ് നടന്നപ്പോള്‍ വൃദ്ധ സദനത്തിലെ ഫ്രിഡ്ജില്‍ കയറി ഒളിച്ച ഒരു കന്യാസ്ത്രിയെ പിന്നീട് രക്ഷപെടുത്തി. ആറംഗ സംഘത്തിലെ നാലുപേരാണ് വൃദ്ധസദനത്തില്‍ കടന്ന് വെടിവെപ്പ് നടത്തിയതെന്ന് രക്ഷപെട്ട കന്യാസ്ത്രി എ.എഫ്.പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ആയുധ ധാരികളായ രണ്ടുപേര്‍ കെട്ടിടത്തിന് പുറത്ത് കാവല്‍നിന്നു. വൃദ്ധസദനത്തിനുള്ളില്‍ കടന്ന അക്രമികള്‍ എല്ലാവരുടെയും കൈകള്‍ ബന്ധിച്ചശേഷം തലയ്ക്ക് വെടിവെച്ചാണ് കൊല്ലപ്പെടുത്തിയതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ട 16 പേരുടെയും മൃതദേഹങ്ങള്‍ പോലീസ് സ്‌റ്റേഷനിലേക്കും പിന്നീട് 'ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ്' എന്ന സന്നദ്ധ സംഘടന നടത്തുന്ന ആസ്പത്രിയിലേക്കും മാറ്റി. കൈകള്‍ ബന്ധിച്ച നിലയില്‍ ആയിരുന്നു മൃതദേഹങ്ങള്‍. 80 അന്തേവാസികള്‍ വൃദ്ധസദനത്തില്‍ ഉണ്ടായിരുന്നു. 
മദര്‍ സെരേസ സ്ഥാപിച്ച സന്യാസിനി വിഭാഗമാണ് 'മിഷണറീസ് ഓഫ് ചാരിറ്റി'. 1998 ല്‍ ഇതില്‍പ്പെട്ട മൂന്ന് കന്യാസ്ത്രികള്‍ യെമനില്‍ കൊല്ലപ്പെട്ടിരുന്നു.
http://www.mathrubhumi.com/news/world/deadly-attack-hits-old-people-s-home-in-yemen-s-aden-malayalam-news-1.907616

മാര്‍പാപ്പ പാകിസ്താന്‍ സന്ദര്‍ശിക്കും

ഒരു മുസ്ലീം രാജ്യത്തേക്കുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആദ്യ സന്ദര്‍ശനമായിരിക്കും ഇത്.
pope
ഇസ്‌ലാമാബാദ്: ഫ്രാന്‍സിസ് മാര്‍പാപ്പ ഈ വര്‍ഷം പാകിസ്താന്‍ സന്ദര്‍ശിക്കും. സന്ദര്‍ശന തിയതി തീരുമാനിച്ചിട്ടില്ല. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ക്ഷണം കഴിഞ്ഞമാസം വത്തിക്കാന്‍ സന്ദര്‍ശിച്ച പാക് ഷിപ്പിംഗ് മന്ത്രി കമ്‌റാന്‍ മൈക്കിളും മതകാര്യ മന്ത്രി സര്‍ദാര്‍ യൂസഫും മാര്‍പാപ്പയ്ക്ക് കൈമാറിയിരുന്നു. 
ക്ഷണം സ്വീകരിച്ചതായും സന്ദര്‍ശന തിയതി ഇരു രാജ്യങ്ങളും കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും വത്തിക്കാന്‍ അറിയിച്ചു.  ഒരു മുസ്ലീം രാജ്യത്തേക്കുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആദ്യ സന്ദര്‍ശനമായിരിക്കും ഇത്. 
http://www.mathrubhumi.com/news/world/pope-set-to-embark-on-1st-visit-to-pakistan-malayalam-news-1.905003

മതിലുകളെക്കുറിച്ച് മാത്രം സംസാരിക്കുന്ന ഡൊണാള്‍ഡ് ട്രംപ് ക്രിസ്ത്യാനിയല്ലെന്ന് മാര്‍പാപ്പ


 Asianet News  Friday 19 February 2016 01:13 pm IST  International
 മതിലുകളെക്കുറിച്ച് മാത്രം സംസാരിക്കുന്ന ഡൊണാള്‍ഡ് ട്രംപ് ക്രിസ്ത്യാനിയല്ലെന്ന് മാര്‍പാപ്പ
 COMMENTS
  
19Feb
അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പാപ്പ. കുടിയേറ്റക്കാര്‍ക്ക് എതിരെ സംസാരിക്കുന്ന ട്രംപ് ക്രിസ്ത്യാനിയല്ലെന്ന് മാര്‍പാപ്പ പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ശക്തമായ വെല്ലുവിളി നേരിടുന്നതിനിടെയാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പാപ്പ കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്. അമേരിക്കയിലെ മെക്‌സിക്കന്‍ കുടിയേറ്റക്കാര്‍ക്കെതിരെ ട്രംപ് നടത്തിയ പരാമര്‍ശമാണ് ഫ്രാന്‍സിസ് പാപ്പയെ ചൊടിപ്പിച്ചത്. എപ്പോഴും മതിലുകളെക്കുറിച്ച് മാത്രം സംസാരിക്കുന്ന പരസ്‌പരം ബന്ധിപ്പിക്കുന്ന പാലങ്ങളെക്കുറിച്ച് സംസാരിക്കാത്ത ഒരാള്‍ ക്രിസ്ത്യാനിയല്ലെന്ന് പാപ്പ പറഞ്ഞു.
താന്‍ പ്രസിഡന്‍റായാല്‍ അനധികൃത കുടിയേറ്റക്കാരെ തടയാന്‍ അമേരിക്കയ്‌ക്കും മെക്‌സിക്കോക്കും ഇടയില്‍ വലിയ മതില്‍ പണിയുമെന്ന് ട്രംപ് പറഞ്ഞിരുന്നു. അക്രമികളെയും ബലാത്സംഗക്കാരെയുമാണ് മെക്‌സിക്കോ അമേരിക്കയിലേക്ക് അയക്കുന്നതെന്നും ട്രംപ് ആരോപിച്ചിരുന്നു. ആറ് ദിവസത്തെ മെക്‌സിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി റോമിലേക്ക് മടങ്ങുന്നതിനിടെ ആയിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പ്രതികരണം. എന്നാല്‍ ട്രംപിന് അമേരിക്കക്കാര്‍ വോട്ട് ചെയ്യണോ എന്ന് ചോദ്യത്തോട് പാപ്പ പ്രതികരിച്ചില്ല. ഒരു മതനേതാവിന് ഒരാളുടെ വിശ്വാസത്തെ ചോദ്യം ചെയ്യാന്‍ അധികാരം ഇല്ലെന്നായിരുന്നു ഡൊണാള്‍ഡ് ട്രംപിന്‍റെ മറുപടി. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ വത്തിക്കാന്‍ ആക്രമിച്ചാല്‍ ട്രംപ് അമേരിക്കന്‍ പ്രസിഡന്‍റായിരുന്നെങ്കില്‍ എന്ന് ഫ്രാന്‍സിസ് പാപ്പ ചിന്തിക്കുമെന്നും ട്രംപ് പറഞ്ഞു. ക്രിസ്ത്യാനിയായിരിക്കുന്നതില്‍ അഭിമാനിക്കുന്നെന്നും ട്രംപ് വ്യക്തമാക്കി. എന്തായാലും ഫ്രാന്‍സിസ് പാപ്പയുടെ പ്രസ്താവന അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ട്രംപിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. നേരത്തെ ട്രെംപ് നടത്തിയ മുസ്ലീം വിരുദ്ധ പരാര്‍മശവും വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
http://www.asianetnews.tv/news/international/pope-francis-against-donald-trump-44727

മാർപാപ്പയുടെ പാക്ക് സന്ദർശനം ഈ വർഷം തന്നെ

by സ്വന്തം ലേഖകൻ

Pope-Francis
ഇസ്‌ലാമാബാദ് ∙ ഫ്രാൻസിസ് മാർപാപ്പയുടെ നിർദിഷ്ട പാക്കിസ്ഥാൻ സന്ദർശനം ഈ വർഷം തന്നെ. എന്നാൽ തീയതി തീരുമാനിച്ചിട്ടില്ല. പാക്കിസ്ഥാൻ സന്ദർശിക്കാനുള്ള പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ക്ഷണം മന്ത്രിസഭയിലെ ഏക ക്രിസ്ത്യാനിയും തുറമുഖ, ഷിപ്പിങ് മന്ത്രിയുമായ കംറാൻ മിഖായേലും മതകാര്യമന്ത്രി സർദാർ യൂസഫും കഴിഞ്ഞ മാസം വത്തിക്കാൻ സന്ദർശിച്ചപ്പോഴാണു മാർപാപ്പയെ അറിയിച്ചത്.
വിവാദമായ മതനിന്ദാ നിയമത്തിൽ പരിഷ്‌കാരം ആവശ്യപ്പെട്ടതിന്റെ പേരിൽ 2011ൽ പാക്കിസ്ഥാനിൽ‌ വധിക്കപ്പെട്ട ഷഹബാസ് ഭട്ടിയെ (42) വിശുദ്ധനായി പ്രഖ്യാപിക്കാനുള്ള നടപടികൾക്കു പാക്ക് സന്ദർശനവേളയിൽ മാർപാപ്പ തുടക്കം കുറിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. യൂസഫ് റാസാ ഗീലാനി പ്രധാനമന്ത്രിയായിരിക്കെ ന്യൂനപക്ഷകാര്യ മന്ത്രിയും മന്ത്രിസഭയിലെ അന്നത്തെ ഏക ക്രിസ്‌ത്യൻ വംശജനുമായിരുന്ന ഷഹബാസ് ഭട്ടിയെ തീവ്രവാദികൾ വെടിവച്ചു കൊല്ലുകയായിരുന്നു.
ഭട്ടിയുടെ വധത്തെ അപലപിക്കാൻ അന്ന് പാർലമെന്റ് തയാറായിരുന്നില്ലെങ്കിലും ഫാത്തിമ ചർച്ചിൽ നടത്തിയ ഭട്ടിയുടെ സ്‌മാരക ശുശ്രൂഷയിൽ പ്രധാനമന്ത്രിയും മന്ത്രിമാരും യുഎസ്, ബ്രിട്ടിഷ് നയതന്ത്രജ്‌ഞരും സംബന്ധിച്ചിരുന്നു. ഭട്ടിയെ സഭ വിശുദ്ധനായി പ്രഖ്യാപിക്കണമെന്നതു പാക്കിസ്ഥാനിലെ ക്രിസ്ത്യാനികളുടെ അന്നുമുതലുള്ള ആവശ്യമാണ്.
http://www.manoramaonline.com/news/world/pope-going-to-pakistan.html

Thursday, 3 March 2016

വിശുദ്ധ കുരിശു൯റെ അടയാളത്താൽ--

ആദ്യാമായി,                                  മാ൪.അങ്ങാടിയത്തി൯റെ കഴുത്തിലും..................



ഏഴാം കടലിനക്കരെ.......



മേജറിനു തിരക്കായിരിക്കും, എങ്കിലും ഒന്ന് നില്ല്; ഇയ്യാളും കൂടി കേൾക്കാനാ ഞാനീ പറയുന്നത്. അമേരിക്കയിലൊരു മാറുണ്ട് - മാർ അങ്ങാടിയത്ത്. 'മാർ' എന്നത് സുറിയാനി വാക്കാണെന്നും, അതിന്റെ അർത്ഥം വിശുദ്ധനെന്നാണെന്നും, അതിന്റെ സ്ത്രീലിംഗം മർത്താ (യേശുവിന്റെ അമ്മ - മർത്താ മറിയം) എന്നാണെന്നുമാണ് എന്റെ അറിവ്. ഞാനീപ്പറഞ്ഞ മാർ (ഇയ്യാളെങ്ങിനെ മാറാകും എന്നെനിക്കറിയില്ല), ഇടവകക്കാർ മാറ്റണമെന്നു പറഞ്ഞു സമരം ചെയ്യുന്ന ഒരച്ചന്റെ കൂടെ ഉറച്ചു നില്കുന്ന കാര്യം അറിഞ്ഞു കാണുമല്ലോ - അച്ചനെ മാറ്റണമെന്നു പറഞ്ഞു ന്യുയോർക്കിൽ സമരവുമാണല്ലൊ! ഈ അങ്ങാടിയത്ത് മാർ സത്യത്തിന്റെ കൂടെ നില്കാൻ തുടങ്ങിയിട്ട് ഒരു പാടു നാളായി; മേജർ ഇടപെട്ടത് നിർത്തണം. ഇന്നാളൊരാൾക്കു കുറി കൊടുക്കാതെ കല്യാണത്തിന്റെ തലേ ആഴ്ച്ച വരെ അമേരിക്കയിലാരോ ഒളിച്ചു കളിക്കുകയും (സത്യത്തിന്റെ കൂടെ); അവസാനം വക്കീലിന്റെ ഇണ്ടാസ് കിട്ടിയപ്പോൾ സാധനം കൊടുക്കുകയും ചെയ്യുകയുണ്ടായല്ലോ (ഈ കേസിൽ മാറിനെ എനിക്ക് സംശയമില്ല!). ഒരു ക്നാനായാക്കാരൻ ഒരു കത്തോലിക്കയെ വിവാഹം കഴിച്ചാൽ രണ്ടു പേരും രണ്ടു പള്ളിയിൽ പോകണം എന്ന നിയമം ആ അങ്ങാടിയത്ത് മാറിന്റെ ഒപ്പിട്ടു നടപ്പിലായല്ലൊ (ഈ നിയമം പലർക്കും  ഇഷ്ടപ്പെട്ടിട്ടില്ല - സത്യത്തിൽ, പല വീടുകളിലും നിയമം വരുന്നതിനു മുമ്പേ പ്രാബല്യത്തിൽ വന്നിരുന്ന ഒരാചാരമായിരുന്നിത്). കഴിഞ്ഞ വർഷം, അല്പം ഇളക്കമുണ്ടായിരുന്ന ഒരച്ചൻ വേണ്ടാതീനമൊന്നും കാണിച്ചിട്ടില്ലെന്നു പ്രഖ്യാപിച്ചതിന്റെ പേരിൽ, ഈ മാറിന്റേയും, നാട്ടുകാർ പിരിവെടുത്തുണ്ടാക്കിയ സ്ഥാവരജംഗമ സാധനങ്ങളിലും കൂടി കൊള്ളിച്ചു പെൺകുട്ടിയുടെ വീട്ടുകാർ 33 കോടി രൂപാക്ക് ഒരു കേസു കൊടുത്തതും മേജർ ഓർക്കണം. അർഹിക്കുന്നവരെ മാറ്റി നിർത്തി, അടുത്ത മെത്രാനാകാൻ സ്വന്തത്തിൽ പെട്ട ഒരാളേം കൊണ്ടു നടന്നതായും ഈ മാറിന്റെ പേരിൽ ഒരാരോപണം ഉണ്ടായത് മേജറും കേട്ടു കാണും. 

ഈ മാറിന്റെ പേരിൽ ഇനിയുമുണ്ട് ആരോപണങ്ങൾ - അച്ചനായിരുന്നപ്പോഴത്തെ മുതൽ. ഈ മാറിനെ വത്തിക്കാൻ ഒരിക്കൽ പറ്റിച്ചുവെന്നും പറയപ്പെടുന്നു - കാനഡായിലെ അര രൂപതയിൽ മെത്രാനുണ്ടായ കാര്യം അങ്ങേര് പത്രത്തിൽ നിന്നാണ് വായിച്ചറിഞ്ഞതെന്നു വ്യാപകമായി സംസാരമുണ്ടായിരുന്നു (ഈ ആരോപണവും ഞങ്ങൾ കാഞ്ഞിരപ്പള്ളിക്കാർ വിശ്വസിക്കുന്നില്ല (ഞങ്ങളുടെ മെത്രാൻ ലോകമാകെ ചിതറിനടന്ന കാലത്ത് അദ്ദേഹത്തെ ആദരവോടെ സ്വീകരിച്ചിട്ടുള്ളതാ അദ്ദേഹം). ആളു നല്ലവനാണ്, ഒരു കുഴപ്പമുള്ളത്, കുർബാനയുടെ ഇടവേളയിൽ (ലേഖനം വായിക്കുന്ന സമയത്ത്) അദ്ദേഹം ഇരിക്കുന്നത് ബലിപീഠത്തിനു മുമ്പിൽ ജനങ്ങൾക്കഭിമുഖമായി മാർപ്പാപ്പാ ഇരിക്കുന്നത് പോലെയാണെന്നതേയുള്ളൂ. സൈഡിൽ ഇരിക്കുന്ന അച്ചന്മാരുടെ അടുത്തിരിക്കാറില്ല. സക്രാരിക്കുള്ളിലിരിക്കുന്ന കർത്താവിന് അരത്തുണിയെയുള്ളൂവെന്നത് പരിഹരിക്കാൻ ഒരു ജൗളിക്കടക്ക് വേണ്ടത്ര തുണിയും ചുമന്നുകൊണ്ടു നടക്കുന്ന മെത്രാന്മാർ സത്യത്തിൽ തെറി കേൾക്കേണ്ടവരല്ല. എങ്കിലും, ഈ മാറിനെ ഇവിടെനിന്നൊന്ന് മാറ്റിത്തരുമോ ജേഷ്ടാ? പ്ലീസ്! അമരിക്കയിൽ മതസ്വാതന്ത്ര്യമില്ലെന്ന് മടയലേഖനം ഇറക്കിയ, ഏറ്റുനിന്നു പ്രസംഗിക്കാൻ കെല്പില്ലാത്ത ഈ മാർ തുടർന്നാൽ ഇനിയും പല കഥകളും ഉണ്ടായേക്കാം. ഈ മാറിന്റെ കാലത്താണ്, പള്ളി മുറ്റത്തിട്ടു മാർത്തോമ്മാക്കുരിശു കത്തിച്ചതും, ഒരു വിശ്വാസി അൾത്താരയിലിരുന്ന മാർത്തോമ്മാ കുരിശെടുത്തുലെ    ബലിപീഠത്തിലേയും ഭേമയിലേയും ഇരുന്ന CRUCIFIX  ഇടുത്ത് മാറ്റിച്ചതും, ബലിപീഠത്തിലേയും ഭേമയിലേയും ഇരുന്ന മാർത്തോമ്മാ ( താമര ) കുരിശെടുത്തു  മാറ്റിക്കാതേയും,  അച്ചൻ കുർബ്ബാനക്കിടെ പിണങ്ങിപ്പോയതും, കുടുംബവഴക്ക് തീർക്കാൻ പോയ അച്ചൻ വീട്ടമ്മയേയും കൊണ്ട് മുങ്ങിയതുമൊക്കെ. ഈ മാറിന്റെ പ്രാർത്ഥനയിലും മേൽനോട്ടത്തിലും പണിത കത്തീദ്രൽ പള്ളിയുടെ ബേസ്മെന്റിലാണ് മഴ പെയ്താൽ വെള്ളം കയറുന്നത്.

ഇവിടെ മദ്യ നിരോധനത്തിന്റെ പേരിൽ നടക്കുന്ന കോലാഹലങ്ങളൊന്നും അങ്ങാടിയത്തു മാർ അറിഞ്ഞിട്ടില്ലെന്നാണ് തോന്നുന്നത്. ഈ ആ കഥ വഴിപോലെ പറഞ്ഞാലേ ശരിയാവൂ. എന്റെ സുഹൃത്ത് കുര്യാച്ചൻ, ചിക്കാഗോ പള്ളിയിൽ ഒരു കല്യാണത്തിനു പോയി; അവിടെ ചെന്ന് സദ്യക്കിരുന്നയദ്ദേഹം അത്ഭുതപ്പെട്ടു പോയി - സദ്യക്ക് വന്ന 90 ശതമാനം പേരും പെണ്ണുങ്ങൾ. അതെന്താ അങ്ങിനെയെന്നു ചോദിക്കാതെ കുര്യാച്ചൻ മടങ്ങുകയും ചെയ്തു. ഈ അടുത്ത കാലത്ത് വീണ്ടും ഒരു കല്യാണത്തിന് അവിടെ പോകാനിടയായി കുര്യാച്ചൻ. അന്വേഷിച്ചു ചെന്നപ്പോഴാ കാര്യം മനസ്സിലായത്, സദ്യക്ക് മദ്യം വിളമ്പുന്നത് നിർത്താൻ പോകുന്നെന്ന്. മുമ്പ് സദ്യ തുടങ്ങുമ്പോഴേ ആണുങ്ങൾ ആണുങ്ങളുടെ മുറിയിലേക്ക് പോകുമായിരുന്നത് കൊണ്ടാണ് പെണ്ണുങ്ങൾ മാത്രം ഹോളിൽ അവശേഷിക്കുമായിരുന്നത്‌. ഇടവകക്കാർ യോഗം കൂടിയാണ് ഈ തീരുമാനം ഐക്യകണ്ഠേന പാസ്സാക്കിയത്. ഇങ്ങിനെയുള്ള സമ്മേളനങ്ങൾക്ക് പള്ളി ഹാൾ വാടകക്കു കൊടുക്കുമായിരുന്നത് വഴി ഒരു വർഷം ഏകദേശം 60 ലക്ഷത്തോളം രൂപാ സത്യത്തിന്റെ ഫണ്ടിലേക്ക് വന്നു കൊണ്ടിരുന്നത്രേ. മെത്രാനു വഴി കാട്ടാൻ ഇടവകക്കാർ ഇറങ്ങേണ്ട ഗതികേട് എല്ലാ സീറോ രൂപതകളിലും തന്നെയുണ്ട്. ദയവായി ആ സത്യത്തിനെ അമേരിക്കയിൽ നിന്ന് എങ്ങോട്ടെങ്കിലും പറഞ്ഞുവിട്ട് അവിടുത്തെ പ്രവാസികളുടെ സങ്കടങ്ങൾ ഒന്ന് പരിഹരിക്കാമോ സർ? ഈ മാറിന്റെ വിധിയും മുല്ലാ നസറുദ്ദിന്റെ വിധിയും തമ്മിൽ സാമ്യമുണ്ടോന്നെനിക്കു സംശയം. കൺഫ്യുഷൻ ഉണ്ടാകാതിരിക്കാൻ മുല്ലാ നസറുദ്ദിൻ (ജഡ്ജിയായപ്പോൾ) കക്ഷികളിൽ ഒരു പക്ഷത്തിന്റെ വാദം മാത്രമേ കേൾക്കുമായിരുന്നുള്ളൂ. കാണ്ഡമാലിൽ (അക്രമത്തിനു ശേഷം) കന്യാസ്ത്രികൾ ചുരിദാറുമിട്ടോണ്ട് നടന്ന ഒരു കാലമുണ്ട്. അതിനേപ്പറ്റി ഒരച്ചൻ പറഞ്ഞത്, ചുരിദാറിടാമെന്നും ബൈബിളിൽ പറഞ്ഞിട്ടുണ്ടെന്നാ! വിശ്വാസികൾക്ക് എന്തെല്ലാം ചെയ്യാമെന്നാണ് ബൈബിളിൽ പറഞ്ഞിട്ടുള്ളതെന്നു എല്ലാവരും നോക്കുക. 

കഴിഞ്ഞ ദിവസം (29-02-2016) പ്രസിദ്ധീകരിച്ച മനോരമ 'ഈ' പത്രത്തിന്റെ അഞ്ചാം പേജിൽ രണ്ടു ചിത്രങ്ങളുണ്ട് - ഒന്നിൽ ഫൊറോനാകളുടെ നേതൃത്വത്തിൽ മല കയറുന്നതും രണ്ടാമത്തേത് നാട്ടുകാരിറങ്ങി കുളം വൃത്തിയാക്കുന്നതും. ദൈവത്തിനിഷ്ടം ഏതാന്നു നമുക്ക് മാർപ്പാപ്പായോടു ചോദിക്കാം. കരുണയുടെ കവാടം തുറന്നു മടുത്തു; ഇപ്പോൾ കരുണയുടെ സന്ദേശവാഹയാത്രകളാണ്; കരുണയുടെ സി ഡി യുമുണ്ട് - അല്പം വില കൂടുതൽ കൊടുത്താൽ മതി. ബി എസ് എൻ എല്ലിന്റെ കാര്യം പറഞ്ഞതു പോലെയാ - ഇടവകകളുടെ പല മൂലകളിലും കരുണക്കു റേഞ്ചില്ല. അതുകൊണ്ടാ ഇങ്ങിനെ മൊബൈൽ അദാലത്തുകൾ നടത്തേണ്ടി വരുന്നത്! സഭയും മെത്രാന്മാരും കരുണ കാണിക്കുന്നില്ലേയെന്നു ചോദിച്ചാൽ ഉണ്ടു താനും. കേരളത്തിലെ നൂറ്റിനാൽപ്പത് അസംബ്ലി സീറ്റുകളിൽ തൃശ്ശൂർ രൂപത വെറും മൂന്നു സീറ്റല്ലേ ചോദിച്ചുള്ളൂ? ഇത് കനത്ത കാരുണ്യമല്ലെങ്കിൽ പിന്നെന്താണ്? ഈ കാരുണ്യം സീറോ മലബാറിന്റെ എല്ലാ രൂപതകളും കൂടി കാണിക്കുകയാണെങ്കിൽ മൊത്തം 90 സീറ്റുകൾ മേജറിന്റെ കണ്ട്രോളിൽ കോൺഗ്ഗ്രസ്സ് തന്നെ കൊടുക്കേണ്ടി വരും. കൊടുത്തില്ലെങ്കിൽ, മുൻ വർഷങ്ങളിലേതു പോലെ കാരുണ്യപൂർവ്വം കോൺഗ്രസ്സിനെ അടിയെ വാരുകയും, ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണായെന്നു പറയുകയും ചെയ്യും. ഇനി 140 സീറ്റും കത്തോലിക്കാ സഭക്ക് വിട്ടുകൊടുത്താലോ, വിശ്വാസികൾ സഭയെ അടിയെ വാരുന്നതും കാണാം (ഉദാഹരണം: എകെസിസി ക്കുണ്ടായ അനുഭവം). അടുത്ത വർഷം ഇടതുപക്ഷം ഭരണത്തിൽ എന്നുറപ്പിക്കാം! ഈ കരുണ എല്ലാ തിരഞ്ഞെടുപ്പുകൾക്കും സ്വർഗ്ഗത്തിലേതുപോലെ ഭൂമിയിലും വരേണമേ; ആമ്മേൻ! 

കുർബ്ബാനക്കിടയിലെ നാടകങ്ങൾ ഒഴിവാക്കണമെന്നൊരു ബിഷപ്പ് ! അടുത്ത കാലത്തിത്രയും വലിയ വളിപ്പു കേട്ടിട്ടില്ല. നാടകങ്ങൾ ഒഴിവാക്കിയാൽ പിന്നെ കുർബ്ബാനയിലൊന്നും കാണില്ല  ബിഷപ്പേ ... ഇനി അടുത്ത ബിഷപ്പ് വന്നു ഹീ കുർബ്ബാന പോലെ ഷീ കുർബ്ബാനയും വേണമെന്നു പറഞ്ഞേക്കാം. ആരും അതു കേട്ടു വിഷമിക്കേണ്ടാ. ഒരു മണിക്കൂറിൽ പതിനഞ്ചു മിനിറ്റ് പ്രസംഗം, പത്തു മിനിറ്റ് അറിയിപ്പുകൾ (ഇതിൽ  പഞ്ചായത്ത്- വില്ലേജ് ഓഫീസുകളിൽ നിന്നും ഹെൽത്ത് സെന്ററുകൾ, കൃഷി ഓഫീസ്, കോളേജ് എന്നിവകളിൽ നിന്നുമൊക്കെയുള്ള അറിയിപ്പുകളുമുണ്ട്), ബാക്കി വരുന്ന മുപ്പത്തഞ്ചു മിനിറ്റിൽ മേലദ്ധ്യക്ഷന്മാരുടെ പേരു പറയാനും, കുർബ്ബാന കൊടുക്കാനും ഗാനമേള നടത്താനും പിരിക്കാനും സമയം കണ്ടെത്തേണ്ടതുണ്ട്. മുക്കാൽ വെള്ളവും കാൽ പാലുമായി വരുന്ന ദ്രാവകത്തെ വെള്ളമെന്നാണു വിളിക്കേണ്ടത്; ഈ നാടകത്തെ കുർബ്ബാനയെന്നു വിളിക്കുന്നതു ന്യായമാണോന്നറിയില്ല. എന്തായാലും, പാതിക്കാലത്ത് ഓസ്തി ഉയർത്തുമ്പോൾ എല്ലാവരും ശ്രദ്ധിച്ചിരിക്കും - ഡാവിഞ്ചി വരച്ച അന്ത്യ അത്താഴത്തിലെ യേശുവിന്റെ അതേ മുഖം ഇനിയും കണ്ടുകൂടായ്കയില്ലല്ലൊ! 

അത്മായരുമായി മുട്ടിയാൽ എന്ത് സംഭവിക്കുമെന്നു ഡൽഹിയിൽ നിന്നു പഠിച്ചില്ലെങ്കിൽ ക്നാനായാക്കരുടെ കൈയ്യിൽ നിന്ന് പഠിച്ചോ! ഭരണങ്ങാനത്തു ശവക്കോട്ട പുതുക്കി പണിതപ്പോഴും ചൊറിഞ്ഞല്ലോ പള്ളിക്ക്. തെക്കിനിയത്ത് റാഫേലിനെ ആദരിക്കാൻ പാലാക്കാർ ക്ഷണിച്ചപ്പോൾ എത്ര പേരാ തൃശ്ശൂരുനിന്നൊപ്പം വന്നത്? എല്ലാവർക്കും ഒരാവേശമാ. നെറികേട് കാണിക്കുന്ന ഒരു മാറിനേയും വിടാൻ അത്മായർ തയ്യാറാവരുത്‌. കല്ലറ നിയമവും, പ്രീക്കാനാ കോഴ്സിൽ നടക്കുന്ന ജനിപ്പിക്കൽ പരിശീലനവുമെല്ലാം ചോദ്യം ചെയ്യാൻ ധീരരായ പോരാളികൾ മുന്നോട്ടു വരട്ടെ! 

ഇന്ത്യൻ പ്രസിഡന്റും പ്രസിഡന്റിനെപ്പോലെയുള്ള ഉന്നതരും വിമാനത്താവളത്തിലെത്തുമ്പോൾ സ്വീകരിക്കാൻ ആലഞ്ചേരിക്കു സൌകര്യം ഒരുക്കിക്കൊടുക്കുന്നത് ആരാണെങ്കിലും ആ ഏർപ്പാട് മുഖ്യമന്ത്രി ഇടപെട്ടു നിർത്തണം; അല്ലെങ്കിൽ സുകുമാരൻ നായരെയും പാണക്കാട് തങ്ങളേയും വെള്ളാപ്പള്ളീന്നാരെയെങ്കിലും കൂടിയെങ്കിലും വിളിക്കാൻ ശ്രദ്ധിക്കുക. വിമാനത്താവളം സീറോ മലബാറിന് ഷെയറുള്ളതല്ലല്ലോ.

(രാവിലെ അല്മായാ ശബ്ദം നോക്കിയപ്പോൾ റോഷന് അഭിനന്ദനങ്ങൾ കണ്ടു. നല്ല വാക്കുകൾക്കു നന്ദി. സഭയിലെ കൊള്ളത്തരങ്ങൾ ഒന്നൊന്നായി ചൂണ്ടിക്കാണിക്കുന്നതു കൊണ്ടാവണം എനിക്കീ  'എഴുത്തു വരം' കിട്ടിയത്, അല്ലാതെ ഞാനൊരഗ്നിക്കും പോയിട്ടില്ല. ഉള്ള സമയം ലോക വാർത്തകൾ വായിക്കാനും എഴുതാനും ചിലവിടുന്നു. ഈ സൽപ്രവർത്തി ചെയ്യുന്നത് കൊണ്ടാവാം എനിക്കു വീണ്ടും പ്രൊമോഷൻ കിട്ടി. ഞാനിപ്പോൾ കമ്പനിയിലെ സീനിയർ സൂപ്പർവൈസർമാരിൽ ഒരാളാണ്. അബുദാബിയിൽ കമ്പനി വക ക്വാർട്ടേഴ്സും കിട്ടി. സത്യം പറഞ്ഞാൽ രണ്ടു മാസമായി എട്ടു മണിക്കൂർ ജോലിയേയുള്ളൂ, അതുകൊണ്ടാ ഇതൊക്കെ സാധിക്കുന്നത്. കോട്ടൂർസാറിന്റെ സി സി വി കലക്കുന്നുണ്ട് - ഞാൻ സാറിന്റെ ഒരാരാധകനാണ്). 
http://almayasabdam.blogspot.com.au/search?updated-max=2016-03-01T07:58:00%2B05:30&max-results=50

Wednesday, 2 March 2016

ബിഷപ്പ് അങ്ങാടിയത്ത് മാനസാധരപെട്ടു!


 കഴുത്തിലുണ്ടായിരുന്ന താമര ക്രോസ് മാറ്റി,  ഏതോ ഒരു നല്ല വൈദിക൯റെ ധ്യാനം കൂടിയതോടെ ബിഷപ്പ് അങ്ങാടിയത്തി൯റെ കഴുത്തില് കുരിശ് രൂപഠ ചാ൪ത്തി.

............................................................................................

Laity cautious!! Manichaeism is main rival to Christianity.


രാജീവ് ഗാന്ധി വധം: പ്രതികളെ മോചിപ്പിക്കാൻ തമിഴ്നാട് സർക്കാർ തീരുമാനം

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ മോചിപ്പിക്കാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചു. പ്രതികളെ മോചിപ്പിക്കാൻ തയാറാണെന്ന് അറിയിച്ച് തമിഴ്നാട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതി. തമിഴ്നാടിനുവേണ്ടി ചീഫ് സെക്രട്ടറി ജ്ഞാനദേശികനാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്രിഷിക്ക് കത്തയച്ചത്.
ജയിലിൽ 24 വർഷം പിന്നിട്ട പേരറിവാളൻ, മുരുകൻ, ശാന്തൻ, നളിനി, റോബർട്ട് പയസ്, ജയകുമാർ, രവിചന്ദ്രൻ എന്നിവരെ മോചിപ്പിക്കാനാണ് തമിഴ്നാട് സന്നദ്ധത അറിയിച്ചിരിക്കുന്നത്. വെല്ലൂർ ജയിലിലാണ് ഇവർ ഇപ്പോൾ കഴിയുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പ്രതികളെ മോചിപ്പിക്കാനാണ് ജയലളിത സർക്കാറിൻെറ നീക്കം. നേരത്തെയും തമിഴ്നാട് രാജീവ് വധക്കേസ് പ്രതികളെ മോചിപ്പിക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചതിനെ തുടർന്ന് നടക്കാതെ പോവുകയായിരുന്നു.
രാജീവ് ഗാന്ധി വധക്കേസിൽ വിചാരണകോടതി എല്ലാ പ്രതികൾക്കും വധശിക്ഷയാണ് വിധിച്ചിരുന്നത്. പിന്നീട് സുപ്രീംകോടതി കേസ് പരിഗണിച്ചു. 19 പ്രതികളുടെ ശിക്ഷ പരമോന്നത കോടതി ഒഴിവാക്കി. മുരുകൻ, ഭാര്യ നളിനി, ശാന്തൻ, പേരളിവാളൻ എന്നിവർക്ക് വധശിക്ഷയും ജയകുമാർ, റോബർട്ട് പയസ്, രവിചന്ദ്രൻ എന്നിവർക്ക് ജീവപര്യന്തവും വിധിച്ചു. എന്നാൽ നളിനിയുടെ ഇളവിനുള്ള അപേക്ഷകൾക്കൊടുവിൽ ശിക്ഷ ജീവപര്യന്തമായി കുറക്കാൻ തമിഴ്നാട് ഗവർണർ തീരുമാനിക്കുകയായിരുന്നു.

1991 മെയ് 21നാണ് തമിഴ്നാട്ടിലെ ശ്രീപെരുംപുതൂരിൽ വെച്ച് തെരഞ്ഞെടുപ്പ് റാലിക്കിടെ രാജീവ് ഗാന്ധി വധിക്കപ്പെട്ടത്.

http://madhyamam.com/national/2016/mar/02/181678


ഗാന്ധിജിയുടെ പേരില്‍ ഇല്ലാവചനം; ഡൊണാള്‍ഡ്‌ ട്രംപ്‌ വെട്ടിലായി

വാഷിങ്‌ടണ്‍: ഗാന്ധിജിയുടെ വാക്കുകള്‍ ഉദ്ധരിച്ച്‌ തെരഞ്ഞെടുപ്പു പ്രചാരണത്തിനു കൊഴുപ്പുകൂട്ടാന്‍ ശ്രമിച്ച യു.എസ്‌. കോടീശ്വരന്‍ ഡൊണാള്‍ഡ്‌ ട്രംപ്‌ വെട്ടിലായി. ഗാന്ധിജിയുടേതെന്ന പേരില്‍ ട്രംപ്‌ ഇന്‍സ്‌റ്റാഗ്രാമില്‍ ഉദ്ധരിച്ച വാക്കുകള്‍ യഥാര്‍ഥത്തില്‍ ഗാന്ധിജിയുടേതല്ലെന്ന വെളിപ്പെടുത്തലുമായി യു.എസ്‌. മാധ്യമങ്ങള്‍ ട്രംപിനെ പൊളിച്ചടുക്കി. "അവര്‍ ആദ്യം നിങ്ങളെ അവഗണിക്കും. അതു കഴിഞ്ഞ്‌ പുച്‌ഛിക്കും. പിന്നെ നിങ്ങള്‍ക്കെതിരേ പോരാടും. തുടര്‍ന്നു നിങ്ങള്‍ വിജയിക്കും" എന്ന വാക്കുകളാണ്‌ ട്രംപ്‌ ഉപയോഗിച്ചത്‌. ഗാന്ധിജിയുടേതെന്നു പരക്കെ പ്രചരിപ്പിക്കപ്പെടുന്നുണ്ടെങ്കിലും ഈ വാക്കുകള്‍ യഥാര്‍ഥത്തില്‍ അദ്ദേഹത്തിന്റേതല്ലെന്നാണു വാദം.
ഗാന്ധിജിയുമായി ചേര്‍ത്തു പറയാറുണ്ടെങ്കിലും ഇത്‌ അദ്ദേഹത്തിന്റെ വാക്കുകളാണെന്നതിനു രേഖകളില്ലെന്ന്‌ പ്രമുഖ യു.എസ്‌. രാഷ്‌ട്രീയ വെബ്‌സൈറ്റായ ദ ഹില്‍ പറഞ്ഞു. 1918-ല്‍ സോഷ്യലിസ്‌റ്റ്‌ നേതാവ്‌ നിക്കോളാസ്‌ ക്ലെയിന്‍ നടത്തിയ പ്രസംഗത്തിനോടു ചേര്‍ന്നുനില്‍ക്കുന്നതാണ്‌ ഈ വാക്കുകളെന്നും ദ ഹില്‍ ചൂണ്ടിക്കാട്ടി.
ഗാന്ധിജിയുടെ പേരില്‍ തെറ്റായി പ്രചരിക്കപ്പെടുന്ന ഉദ്ധരണിയാണ്‌ ഇതെന്ന്‌ വിക്കിക്വോട്‌സ്‌ പറയുന്നു.
- See more at: http://www.mangalam.com/print-edition/international/411739#sthash.xjZX573A.dpuf