Friday, 10 October 2014

ഭാരത സഭയും അൽമായരും

ഭാരതസഭ ജനങ്ങളെ തടങ്കില്‍ വച്ചുകൊണ്ടിരിക്കുകയാണ്. എത്ര സിനഡുകള്‍ നടന്നാലും അതൊന്നും ഇവിടത്തെ ക്രിസ്ത്യാനികളെ ബാധിക്കുകയില്ല. കാരണം അതെല്ലാം വി. പത്രോസ് സിനഡിന്റെ തീരുമാനങ്ങളാണ്‌, വി.തോമസിന്‍റെ സഭയെ ബാധിക്കുകയില്ലായെന്നതാണ് സ്വയംഭരണ അധികാരമോഹികളായ ഭാരത കത്തോലിക്കാ
മെത്രാന്‍മാരുടെ പൊതുതത്ത്വം.


അന്‍പതു വര്‍ഷങ്ങള്‍ക്കു മുമ്പ് രണ്ടാംവത്തിക്കാന്‍ കൗണ്‍സില്‍ നടന്നു. അതനുസരിച്ചു ഭാരതസഭയില്‍ എന്തെങ്കിലും മാറ്റങ്ങള്‍ സംഭവിച്ചോ? അന്നുമിന്നും സഭയില്‍ അല്‍മായര്‍ രണ്ടാംതരം പൗരമാര്‍ തന്നെ.

പോപ്പ്ഫ്രാന്‍സീസ് ആഗോള കുടുംബസര്‍വ്വേ നടത്തി. എന്നാല്‍ ഭാരത കത്തോലിക്കാസഭ സഹകരിച്ചോ? സഹകരിക്കുവാന്‍ തയ്യാറല്ലായെന്നു തീര്‍ത്തുപറഞ്ഞു.
അടുത്ത വര്‍ഷം മൂന്നാം വത്തിക്കാന്‍ കൗണ്‍സില്‍ നടക്കുവാന്‍ പോകുന്നു. പോപ്പിനെപോലെ സ്വയംഭരണാധികാരം കിട്ടിയില്ലെങ്കില്‍ വരാനിരിക്കുന്ന കൗണ്‍സിലിന്റെ തീരുമാനങ്ങളും കാറ്റില്‍ പറത്തുമെന്നതില്‍ യാതൊരു സംശയമില്ല. 
തോമാസ്  ക്രിസ്ത്യന്‍, ദിശാബോധമില്ലാത്ത ലിറ്റര്‍ജി, വിരിയിട്ടു അന്ധകാരം സൃഷ്ടിച്ച് സാത്താന്‍ കുരിശിനെ സൂക്ഷിക്കുന്ന സമ്പ്രദായം, 


കല്‍ദായവാദം എന്ന തുറുപ്പുചീട്ടുവെച്ചായിരുന്നു ഇതുവരെയുള്ള കളികള്‍. 

ഇതിനിടയില്‍ ബന്ധനത്തില്‍നിന്നും കയറുപൊട്ടിച്ചു ജനം മോചിതരാകുമോയെന്നൊരു സംശയം മാത്രമെ ബാക്കിയുള്ളു 
- സോള്‍ ആന്‍ഡ് വിഷന്‍
...................
സഭയുടെ ഏതെല്ലാം വാതിലുകളാണ് ഫ്രാന്‍സിസ് പാപ്പ തുറക്കുന്നത്?

Source: Madhyamam, Published on Tue, 10/07/2014

By Fr.Vincent Kundukulam
 കുടുംബ ജീവിതം, ഗര്‍ഭച്ഛിദ്രം, വിവാഹമോചനം, ലൈംഗികത തുടങ്ങിയ വിഷയങ്ങളില്‍ സഭയുടെ നിലപാടുകളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ ചര്‍ച്ചചെയ്യാന്‍ അസാധാരണ സൂനഹദോസ് വത്തിക്കാനില്‍ ആരംഭിച്ച പശ്ചാത്തലത്തില്‍ മാര്‍പാപ്പ പുലര്‍ത്തുന്ന സമീപനങ്ങളെക്കുറിച്ചൊരു വിശകലനം. മാര്‍പാപ്പയും 200ല്‍പരം മെത്രാന്മാരും സംബന്ധിക്കുന്ന സൂനഹദോസ് ഈ മാസം 19 വരെ നീണ്ടുനില്‍ക്കും.
ഏകദേശം രണ്ടു ദശകങ്ങളായി ലോകമെമ്പാടുമുള്ള സഭാസ്നേഹികള്‍ ഒരു മാറ്റത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു. സമകാലിക ലോകത്ത് അര്‍ഥവത്തായ രീതിയില്‍ വിശ്വാസം ജീവിക്കാന്‍ സഹായകമായ ഒട്ടേറെ കാഴ്ചപ്പാടുകള്‍ സംഭാവനചെയ്ത രണ്ടാം വത്തിക്കാന്‍ കൗന്‍സില്‍ (1962-65) ഉണര്‍ത്തിവിട്ട ഉന്മേഷം ഏതാണ്ട് കെട്ടടങ്ങിയിരുന്നു എന്നതാണ് അതിനു കാരണം. ക്രൈസ്തവ ദൈവശാസ്ത്രജ്ഞരും അജപാലകരും ഇതരമതങ്ങളും സംസ്കാരങ്ങളും ദര്‍ശനങ്ങളുമായി നടത്തിയ ക്രിയാത്മകമായ സംഭാഷണങ്ങളിലൂടെ രൂപപ്പെട്ട സാംസ്കാരികാനുരൂപണം, മതാന്തരസംഭാഷണം, വിമോചന ദൈവശാസ്ത്രം, ഗോത്രദലിത്-സ്ത്രീസ്വത്വ മുന്നേറ്റങ്ങള്‍ എന്നീ സംരംഭങ്ങളെല്ലാം ചില അച്ചടക്കനടപടികള്‍ മൂലം മുരടിച്ച അവസ്ഥയിലത്തെിയിരിക്കുന്നു. അതിനുപുറമെയാണ് സാമ്പത്തിക ക്രമക്കേടുകളെയും ലൈംഗിക വീഴ്ചകളെയും കുറിച്ചുള്ള വാര്‍ത്തകള്‍ സൃഷ്ടിച്ച പ്രകമ്പനങ്ങള്‍. ഇങ്ങനെ, കത്തോലിക്കാ വിശ്വാസികള്‍ മനസ്സിടിഞ്ഞിരിക്കുമ്പോഴാണ് ഒരു ചരിത്രനിയോഗം പോലെ ക്രിസ്ത്യാനിറ്റിയുടെ അതിര്‍വരമ്പുകളില്‍നിന്ന് കര്‍ദിനാള്‍ ബെര്‍ഗോളിയോ മാര്‍പാപ്പയായി സ്ഥാനമേറ്റത്.

ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകളും പ്രവൃത്തികളും എല്ലാവരിലും ആവേശം സൃഷ്ടിക്കുന്നുണ്ടെങ്കിലും സഭ ഇതുവരെ പഠിപ്പിച്ചുപോന്ന പ്രബോധനങ്ങളില്‍നിന്ന് തികച്ചും വ്യത്യസ്തമായ എന്തെങ്കിലും അദ്ദേഹം പഠിപ്പിച്ചതായി തോന്നുന്നില്ല. ഒരു ഉദാഹരണമെടുക്കാം, അദ്ദേഹം നടത്തിയ വിശ്വാസസംബന്ധമായ പ്രസ്താവനകളില്‍ ഏറെ ആശ്ചര്യം ജനിപ്പിച്ച ഒന്നായിരുന്നല്ലോ ‘എന്‍െറ ദൈവം കത്തോലിക്കനല്ല’ എന്നത്. അര്‍ജന്‍റീനയിലെ ഒരു കത്തോലിക്കാ കുടുംബത്തിലായിരുന്നു മാര്‍പാപ്പയുടെ ബാല്യം. ഹോര്‍ഹെ എന്ന ആ ബാലന്‍ ഇന്ന് സഭയുടെ അമരത്താണ്. എന്നുവെച്ച്, മനുഷ്യവംശത്തിന്‍റ മുഴുവന്‍ പിതാവായ ദൈവത്തെ തന്‍െറ ഈശ്വരാനുഭവത്തിന്‍െറ അച്ചുകല്ലിലേക്ക് ഒതുക്കാനാവില്ല എന്നാണ് മാര്‍പാപ്പ പറഞ്ഞതിനര്‍ഥം. ‘ദൈവം ഒന്നേയുള്ളൂ; ലോകത്തിലെ എല്ലാ ജനതകളും അവനില്‍നിന്ന് വരുന്നു, അവനിലേക്ക് യാത്രചെയ്യുന്നു; ക്രിസ്തു മരിച്ചത് എല്ലാവരുടെയും രക്ഷക്കാണ്’ തുടങ്ങിയ സഭയുടെ പരമ്പരാഗത പ്രബോധനങ്ങളില്‍നിന്ന് ഒട്ടും വ്യതിചലിക്കുന്നതല്ല ‘എന്‍െറ ദൈവം കത്തോലിക്കനല്ല’ എന്ന പോപ്പിന്‍െറ പ്രസ്താവന.

ഫ്രാന്‍സിസ് പാപ്പയുടെ പ്രഖ്യാപനങ്ങള്‍ സഭാപാരമ്പര്യത്തോട് ചേര്‍ന്നുപോകുന്നെങ്കില്‍ പിന്നെ എന്തുകൊണ്ട് ഇന്നിന്‍െറ തലമുറ അദ്ദേഹത്തിലേക്ക് ഹഠാദാകര്‍ഷിക്കപ്പെടുന്നു എന്ന ചോദ്യം ബാക്കിനില്‍ക്കുന്നു. അതിനൊരു കാരണം വിവാദവിഷയങ്ങളില്‍ അദ്ദേഹം പുലര്‍ത്തുന്ന തുറന്ന സമീപനമാണ്. പരസ്യമായി ചര്‍ച്ചചെയ്യുന്നത് അപകടകരമെന്നു കരുതി അടച്ചുവെച്ചിരുന്ന പൗരോഹിത്യബ്രഹ്മചര്യം പോലുള്ള പ്രമേയങ്ങള്‍ പലതും അദ്ദേഹം പൊതുജനമധ്യത്തിലേക്ക് എടുത്തിടുന്നു. ‘ബ്രഹ്മചര്യം ഒരു കൂദാശയല്ല’ എന്ന് പ്രസ്താവിച്ചതിലൂടെ പൗരോഹിത്യത്തോട് നിര്‍ബന്ധമായും ചേര്‍ന്നുകിടക്കുന്ന ഒന്നല്ല ബ്രഹ്മചര്യം എന്നാണ് അദ്ദേഹം അര്‍ഥമാക്കിയത്. ഇതില്‍ വിപ്ളവകരമായി ഒന്നുമില്ല. കത്തോലിക്കാ സഭയില്‍പ്പെട്ട ഏതാനും പൗരസ്ത്യസഭകളില്‍ വിവാഹിതരായ വൈദികരുണ്ട്.

അതേസമയം, റോമിന്‍െറ കീഴിലുള്ള ഭൂരിഭാഗം സഭകളിലും പുരോഹിതര്‍ ബ്രഹ്മചാരികളായതിനാലും അവിവാഹിതാവസ്ഥ വൈദിക ശുശ്രൂഷക്ക് ഏറെ ഗുണപ്രദമായതിനാലും ബ്രഹ്മചര്യത്തെ വിശ്വാസികള്‍ വളരെ വിലമതിക്കുന്നതിനാലും അതിനെ പൗരോഹിത്യത്തില്‍നിന്ന് വേര്‍പെടുത്തുന്നതിനെപ്പറ്റിയുള്ള ഒരു പരസ്യസംവാദത്തിന് ആരും തയാറാകാറില്ല. ഈ സാഹചര്യത്തിലാണ് ഫ്രാന്‍സിസ് പാപ്പ വ്യത്യസ്തനാകുന്നത്. ലൈംഗികതക്ക് വ്യക്തിസാക്ഷാത്കാരത്തിലുള്ള പങ്ക്, ലൈംഗികതയെപ്പറ്റി മാറിവന്ന ഭാവാത്മക കാഴ്ചപ്പാടുകള്‍, പാശ്ചാത്യനാടുകളില്‍ വൈദികാര്‍ഥികളുടെ കുറവ്, ബ്രഹ്മചാരികള്‍ക്കുണ്ടാവുന്ന അപചയങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ കണക്കിലെടുത്ത് ഈ വിഷയത്തെപ്പറ്റി ക്രിയാത്മകമായ ഒരു സംവാദത്തിന് വാതില്‍ തുറന്നിടുകയാണ് അദ്ദേഹം ചെയ്തത്. സഭയെ നയിക്കുന്നത് ആത്യന്തികമായി ദൈവാത്മാവാണെന്നും പ്രതിസന്ധികളെ തുറന്ന മനോഭാവത്തോടെ നേരിട്ടാല്‍ ആ ആത്മാവ് തന്നെ സഭയെ സഹായിക്കുമെന്നുമുള്ള പ്രത്യാശയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കൈമുതല്‍.
വ്യതിരിക്തമായതിനെ മാത്രമല്ല, ശത്രുപക്ഷത്ത് നില്‍ക്കുന്നതിനെക്കൂടി ഉള്‍കൊള്ളാനുള്ള ആര്‍ജവമാണ് ഇറ്റലിയിലെ ‘ദ റിപ്പബ്ളിക്’ എന്ന പത്രത്തിന്‍െറ നിരീശ്വരത്വ സഹയാത്രികനായി അറിയപ്പെടുന്ന സ്കള്‍ഫാരിയുമായി സംഭാഷണം നടത്താന്‍ ഫ്രാന്‍സിസ് പാപ്പയെ ധൈര്യപ്പെടുത്തിയത്. ആ അഭിമുഖത്തില്‍, കമ്യൂണിസത്തില്‍ വിശ്വസിച്ചിരുന്ന സുഹൃത്തായ ഒരു അധ്യാപകനെപ്പറ്റി മാര്‍പാപ്പ ആദരവോടെ പറയുന്നുണ്ട്. സാമൂഹിക വ്യവസ്ഥിതിയെപ്പറ്റി ആ ഗുരുവില്‍നിന്ന് പല നല്ല കാര്യങ്ങളും പഠിച്ചെന്നും പിന്നീടവ സഭയുടെ സാമൂഹിക പ്രബോധനങ്ങളില്‍ ഉള്ളതായി കണ്ടുവെന്നും അദ്ദേഹം ചേര്‍ത്തുപറയുന്നു. നിരീശ്വരവാദിയോട് സംസാരിക്കുക, കമ്യൂണിസ്റ്റുകാരില്‍നിന്ന് പലതും പഠിക്കാനുണ്ടെന്ന് സമ്മതിക്കുക.. ഇത്രയൊക്കെ ഒരു മാര്‍പാപ്പയില്‍നിന്ന് ലോകം പ്രതീക്ഷിച്ചിരുന്നില്ലപോലും!
അതേസമയം, രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വായിച്ച ക്രിസ്ത്യാനിക്ക് ഫ്രാന്‍സിസിന്‍െറ സ്കള്‍ഫാരിയുമായുള്ള സംഭാഷണത്തില്‍ വിപ്ളവകരമായി ഒന്നും കാണാനുണ്ടാവുകയില്ല. ‘സഭ ആധുനിക ലോകത്തില്‍’ എന്ന ഡിക്രിയില്‍ ശത്രുപക്ഷത്തുള്ളവരോട് പെരുമാറേണ്ടത് എങ്ങനെയെന്ന് വിവരിക്കുന്നുണ്ട്. ‘എല്ലാവരും ദൈവച്ഛായയില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. സാമൂഹികമോ രാഷ്ട്രീയമോ മാത്രമല്ല, മതപരമായ മണ്ഡലത്തില്‍പോലും നാം ചിന്തിക്കുന്നതില്‍നിന്ന് വ്യത്യസ്തമായി ചിന്തിക്കുകയോ പ്രവൃത്തിക്കുകയോ ചെയ്യുന്നവരുടെ നേരെ സ്നേഹവും ബഹുമാനവും പ്രകടിപ്പിക്കണം (നമ്പര്‍ 28).’ പലതരം സമ്മര്‍ദങ്ങള്‍ മൂലം കൗണ്‍സിലിലെ വിശാലവും നവീനവുമായ നിലപാടുകളെ പലപ്പോഴും പരവതാനിക്കുകീഴെ പൂഴ്ത്തിവെക്കുകയാണ് പതിവ്. അവയെ വെളിച്ചത്തുകൊണ്ടുവരുകമാത്രമാണ് പാപ്പ ചെയ്യുന്നത്. സഭയെ നവീകരിക്കാനും കാലോചിതമാക്കാനും ഇനിയുമൊരു സാര്‍വത്രിക കൗണ്‍സിലിന്‍െറ ആവശ്യം ഇപ്പോഴില്ല. ഫ്രാന്‍സിസ് പാപ്പ എന്ന കണ്ണാടിയിലൂടെ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍െറ ദര്‍ശനങ്ങളും കാഴ്ചപ്പാടുകളും പ്രാവര്‍ത്തികമാക്കിയാല്‍ മതിയാകും.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മാസ്മരികതക്ക് പിന്നിലെ ചൈതന്യം അന്വേഷിച്ചുചെല്ലുമ്പോള്‍ നമ്മളത്തെുന്നത് ക്രിസ്തുവില്‍ തന്നെയാണ്; അവിടുത്തെ വാക്കുകളിലും ചെയ്തികളിലും. രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഫലസ്തീനിലെ നിവാസികള്‍ തൊട്ടറിഞ്ഞ കാരുണ്യത്തിന്‍െറയും സമാധാനത്തിന്‍െറയും തൂവല്‍സ്പര്‍ശമാണ് ആ സാന്നിധ്യം. സ്വവര്‍ഗഭോഗികളോടുള്ള അദ്ദേഹത്തിന്‍െറ സമീപനം ചിലര്‍ക്ക് സ്വീകാര്യവും മറ്റുചിലര്‍ക്ക് അസ്വീകാര്യവും ആയത് അതുകൊണ്ടുതന്നെയാണ്. ‘അവരെ വിധിക്കാന്‍ ഞാനൊരു’ എന്ന നിലപാടില്‍ ‘സ്ത്രീയേ ഞാനും നിന്നെ വിധിക്കുന്നില്ല’ (യോഹ എട്ട്, 11) എന്ന യേശു വചനമാണ് ലോകം കേട്ടത്. ഇതിനെതിരെയുണ്ടായ യാഥാസ്ഥിതികവാദികളുടെ വിമര്‍ശം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ അദ്ദേഹം പ്രതികരിച്ചത് ഒരു മറുചോദ്യം ഉന്നയിച്ചാണ്; കര്‍ത്താവ് സ്വവര്‍ഗഭോഗിയായ ഒരുവനെ കണ്ടുമുട്ടിയിരുന്നെങ്കില്‍ അയാളെ വിധിക്കുമായിരുന്നോ? കാനോനിക നിയമത്തിന്‍െറ കാര്‍ക്കശ്യത്തില്‍നിന്നും അധികാരപ്രയോഗത്തിന്‍െറ മര്‍ക്കടമുഷ്ടിയില്‍ നിന്നും വിടുവിച്ച് യേശു വിഭാവനംചെയ്ത ദൈവരാജ്യത്തോട് സഭയെ അടുപ്പിക്കാനാണ് കര്‍ദിനാള്‍ ബെര്‍ഗോളിയോ ബുവെനോസ് ഐരേസില്‍നിന്നും വത്തിക്കാനിലത്തെിയിട്ടുള്ളത്.
അരുതുകളെപ്പറ്റി നിരന്തരം ഓര്‍മിപ്പിക്കുന്ന പൊലീസായിരിക്കാനുള്ളതല്ല സഭ; മറിച്ച് വിട്ടുവീഴ്ചയുടെയും ക്ഷമയുടെയും മാതൃകയിലൂടെ ലോകത്തിന്‍െറ മുറിവുണക്കുന്ന സത്രമാകേണ്ടവളാണ്. ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്നത് വിപ്ളവമാണോ? ആകാം ആകാതിരിക്കാം. എന്തായാലും, മനുഷ്യന്‍ എത്തിച്ചേരേണ്ട പ്രവാചക-മിസ്റ്റിക് ഭാവങ്ങളുടെ ആള്‍രൂപമാണ് ഫ്രാന്‍സിസ് പാപ്പ.
 http://almayasabdam.blogspot.co.uk/

Thursday, 9 October 2014

പാവങ്ങള്‍ക്കും വീട് സ്വപ്നം കാണാം; സിസ്റ്റര്‍ ലിസ്സി കൂടെയുണ്ട്‌
Posted on: 06 Oct 2014
വി.പി ശ്രീലന്‍




തോപ്പുംപടി: പാവങ്ങള്‍ക്ക് കൊടുക്കുമ്പോള്‍ പകുത്തു കൊടുക്കണമെന്നാണ് സിസ്റ്റര്‍ ലിസ്സിയുടെ സിദ്ധാന്തം. ആര്‍ക്കും പഴയത് കൊടുക്കരുതെന്ന് സാരം. നാലര വര്‍ഷം കൊണ്ട് പാവങ്ങള്‍ക്കായി 10 വീടുകളാണ് സിസ്റ്റര്‍ ലിസ്സി നിര്‍മിച്ച് നല്‍കിയത്. എല്ലാം ഒന്നാന്തരം വീടുകള്‍. സിസ്റ്ററുടെ ൈകയില്‍ പണമൊന്നും ഉണ്ടായിരുന്നില്ല. എല്ലാം ദൈവം തന്നതാണെന്ന് അവര്‍ പറയും. കൊടുക്കാന്‍ മനസ്സുള്ളവരോട് ചോദിച്ചു വാങ്ങിയ സഹായങ്ങള്‍ കൂട്ടിവച്ച്, സിസ്റ്റര്‍ ലിസ്സി പടുത്തുയര്‍ത്തിയ മനോഹരമായ ഈ വീടുകള്‍, ഒരു നാട് കാണിച്ച കാരുണ്യത്തിന്റെ നേര്‍ച്ചിത്രങ്ങള്‍ കൂടിയാണ്.

തോപ്പുംപടി ഔവ്വര്‍ ലേഡീസ് കോണ്‍വെന്റ് ഹൈസ്‌കൂളിലെ അധ്യാപികയായ സിസ്റ്റര്‍ ലിസ്സി ചക്കാലക്കല്‍, ഈ സ്‌കൂളിലെ പാവപ്പെട്ടൊരു വിദ്യാര്‍ഥിനിക്ക് വേണ്ടിയാണ് ആദ്യം വീട് നിര്‍മിച്ചത്. തീരദേശ ഗ്രാമമായ ചെല്ലാനത്ത്, കാറ്റിനോടും കടലിനോടും പോരാടി ചെറ്റക്കുടിലില്‍ കഴിഞ്ഞിരുന്ന ഒമ്പതാം ക്ലാസ്സുകാരിക്ക് വേണ്ടി ഒരു വീട്... അതായിരുന്നു സിസ്റ്ററുടെ സ്വപ്നം. 50,000 രൂപ ഒരു സുഹൃത്തിനോട് കടംവാങ്ങി, ജോലികള്‍ തുടങ്ങി.

നല്ല മനസ്സുള്ള കച്ചവടക്കാരുടെയും പൊതു പ്രവര്‍ത്തകരുടെയുമൊക്കെ സഹായങ്ങള്‍ തേടി. പലരും നിര്‍മാണ സാമഗ്രികള്‍ നല്‍കി. ചിലര്‍ സൗജന്യമായി ജോലി ചെയ്യാന്‍ തയ്യാറായി. ഏതാണ്ട് അഞ്ചു ലക്ഷം രൂപ െചലവു വരുന്ന വീട് പൂര്‍ത്തിയായപ്പോള്‍, കടം വീട്ടിക്കഴിഞ്ഞ് 50,000 രൂപ ബാക്കി. ഈ തുകകൊണ്ട് മറ്റൊരു വീടിന്റെ അടിത്തറയ്ക്ക് വേണ്ട കരിങ്കല്ല് സ്വരൂപിക്കുകയായിരുന്നു സിസ്റ്റര്‍... ചെറിയകടവില്‍ ഏകയായി കഴിയുന്ന പാവം സ്ത്രീക്ക് വേണ്ടി ഒരു വീടിന്റെ തുടക്കം.

എട്ട് ലക്ഷത്തോളം രൂപ മതിപ്പുവില വരുന്ന ആ വീട് പൂര്‍ത്തിയാക്കി. അപ്പോള്‍ ശേഷിച്ചത് 25,000 രൂപ. സിസ്റ്റര്‍ വെറുതെ ഇരുന്നില്ല... മൂന്നാമത്തെ വീടിനായി ഒരുക്കം തുടങ്ങി. സ്‌കൂളിലെ അഞ്ച് വിദ്യാര്‍ഥിനികള്‍ക്ക് സിസ്റ്റര്‍ സ്വപ്നതുല്യമായ വീടൊരുക്കിക്കൊടുത്തു. മറ്റ് അഞ്ചു വീടുകള്‍ ചെല്ലാനം ഗ്രാമത്തിലെ ദരിദ്രരായ വിധവകള്‍ക്ക് വേണ്ടിയായിരുന്നു. 'ലക്ഷംവീട്' പോലുള്ള കൂടുകളല്ല ഈ വീടുകള്‍. വീട്ടില്‍ താമസിക്കുന്ന ആളുടെ ഇഷ്ടമനുസരിച്ച് തയ്യാറാക്കിയ പ്ലാനുകളാണ് സിസ്റ്റര്‍ കെട്ടി ഉയര്‍ത്തുന്നത്.

''വീട് ഒരു സ്വപ്നമാണ്. ആ സ്വപ്നം അവിടെ താമസിക്കുന്നവരുടേതാകണം. എന്റെ സ്വപ്നമനുസരിച്ച് പണിയുന്ന വീട്ടില്‍ മറ്റൊരാളെ നിര്‍ബന്ധപൂര്‍വം താമസിപ്പിക്കുന്നത് അര്‍ഥശൂന്യമാണ്'' ഇതാണ് സിസ്റ്റര്‍ ലിസ്സിയുടെ പക്ഷം. നല്ല മരം, ഉറപ്പുള്ള സാമഗ്രികള്‍, മനോഹരമായ ടൈലുകള്‍... പാവങ്ങള്‍ക്കാണെന്ന് കരുതി ഒന്നിനും വിട്ടുവീഴ്ച ചെയ്യാന്‍ സിസ്റ്റര്‍ ഒരുക്കമല്ല. ഒടുവില്‍ പതിനൊന്നാമത്തെ വീടിന് തറക്കല്ലിട്ടിരിക്കുകയാണ് സിസ്റ്റര്‍. ഇക്കുറി, ഔവ്വര്‍ ലേഡീസ് സ്‌കൂളിലെ ഒരു പൂര്‍വ വിദ്യാര്‍ഥിക്ക് വേണ്ടിയാണിത്. 50 വര്‍ഷം മുമ്പ് സ്‌കൂളില്‍ പഠിച്ചിരുന്ന 65 കഴിഞ്ഞ പഴയകാല വിദ്യാര്‍ഥിനിക്ക് വേണ്ടി അന്ന് അവരുടെ ഒപ്പം പഠിച്ചിരുന്നവരില്‍ നിന്ന് ഇതിനായി ഒരുലക്ഷം രൂപ സിസ്റ്റര്‍ ശേഖരിച്ചു.
 http://www.mathrubhumi.com/static/others/special/story.php?id=489632

Wednesday, 8 October 2014

ഇറാക്കി സര്‍ക്കാര്‍ ക്രൈസ്തവരെ സഹായിച്ചില്ലെന്നു കല്‍ദായ ആര്‍ച്ച്ബിഷപ് 

ചിക്കാഗോ

സീറോ കല്‍ദായ

ബിഷപ്പ് അങ്ങാടിയത്തും

സഹായിച്ചില്ല!


 
 
റോം: ഇസ്ലാമിക് സ്റേറ്റ് ആക്രമണത്തിന് ഇരയായ ക്രൈസ്തവരെ ഇറാക്കിലെ മുസ്ലിം ഭരണകൂടം സഹായിച്ചില്ലെന്ന് ഇര്‍ബിലിലെ കല്‍ദായ ആര്‍ച്ച്ബിഷപ് ബാഷാര്‍ വാര്‍ദ. ഐഎസ് ഭീകരരുടെ ആക്രമണം മൂലം ഏകദേശം 1,20,000 ക്രൈസ്തവര്‍ മൊസൂളില്‍നിന്നും നിനവേ പ്രവിശ്യയില്‍നിന്നും പലായനം ചെയ്തിട്ടുണ്ട്. ഐഎസ് ആക്രമണത്തെ ചെറുക്കാനോ വേണ്ടത്ര സഹായം നല്‍കാനോ ബാഗ്ദാദിലെ ഇറാക്കി ഭരണകൂടം തയാറായിട്ടില്ലെന്ന് അന്താരാഷ്ട്ര ക്രൈസ്തവ ജീവകാരുണ്യസഹായ സംഘത്തോട് ആര്‍ച്ച്ബിഷപ് പറഞ്ഞു.

ഇര്‍ബില്‍ രൂപതയില്‍നിന്നും ഡുഹുക് മേഖലയില്‍നിന്നും പലായനം ചെയ്ത ക്രൈസ്തവരുടെ ഭാവി അനിശ്ചിതത്വത്തിലാണ്. മൊസൂള്‍, നിനവേ എന്നിവിടങ്ങളില്‍നിന്നു പലായനം ചെയ്തവരെ സഹായിക്കാന്‍ ഇറാക്കി സര്‍ക്കാരിനു വിവിധ കേന്ദ്രങ്ങളില്‍നിന്ന് നിരവധി സഹായം ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഇതൊന്നും തങ്ങള്‍ക്കു നല്‍കിയില്ല. ഐഎസ് ആക്രമണത്തെക്കുറിച്ചും ഇതു മുസ്്ലിം സമൂഹത്തെ എങ്ങനെ പ്രതികൂലമായി ബാധിക്കുമെന്നിതിനെക്കുറിച്ചും മാത്രമായിരുന്നു നേതാക്കളുടെ ചിന്തയെന്നു ആര്‍ച്ച്ബിഷപ് പറഞ്ഞു.

ക്രൈസ്തവരെ വംശഹത്യനടത്തുന്നതിന്റെ ഭാഗമായാണ് അക്രമം അരങ്ങേറിയതെന്നും മാനവരാശിക്കെതിരേയുള്ള കുറ്റമാണിതെന്നും ആര്‍ച്ച്ബിഷപ് ബാഷാര്‍ വാര്‍ദ പറഞ്ഞു. ക്രൈസ്തവരെ പുനരധിവസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആര്‍ച്ച്ബിഷപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്. 
 http://www.deepika.com/ucod/

ആദ്യം മോഷണം, പിന്നെ ധ്യാനം, വീണ്ടും മോഷണം; ഇത് അഭിലാഷ് സ്റൈല്‍!!




 
 
 

കോട്ടയം: മോഷണത്തിനു ശേഷം ധ്യാനം. പിന്നെയും മോഷണം. വേളൂരില്‍ വീട്ടുമുറ്റത്തു കിടന്ന ഓട്ടോറിക്ഷ മോഷ്ടിച്ച കേസില്‍ പിടിയിലായ തിരുവാര്‍പ്പ് തൊണ്ടിച്ചിറമുട്ടുഭാഗം അഭിലാഷ് ഭവനില്‍ അഭിലാഷിന്റെ (33) തൊഴില്‍ ഇങ്ങനെയാണ്. പട്ടുവസ്ത്രം ധരിച്ച് തല മുണ്ഡനം ചെയ്ത് സന്യാസിയെ പോലെയാണ് ഇയാള്‍ കഴിഞ്ഞിരുന്നത്. വലിയ ഭക്തനാണെന്ന ധാരണ പരത്തി മോഷണം തൊഴിലാക്കി കഴിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഉയര്‍ന്ന വിദ്യാഭ്യാസമുള്ള ഇയാള്‍ മയക്കുമരുന്നിന് അടിമയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. വേളൂര്‍ മാണിക്കുന്നം കവലയ്ക്കു സമീപമുള്ള വീട്ടുമുറ്റത്തു പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ മോഷ്ടിച്ച കേസിലാണു അഭിലാഷിനെ അറസ്റ്റു ചെയ്തത്. സംഭവദിവസം രാത്രി ഓട്ടോറിക്ഷ മോഷ്ടിച്ച അഭിലാഷ് ഓട്ടോയുമായി നഗരത്തില്‍ ചുറ്റാനിറങ്ങി. തുടര്‍ന്നു പുലര്‍ച്ചെ മൂന്നോടെ, തിരുവാര്‍പ്പ് വഴി തിരികെ വന്ന അഭിലാഷ് പിന്നീട് തൃശൂരിനു പോകുകയായിരുന്നു. കഞ്ചാവിന് അടിമയായ അഭിലാഷ് വല്ലപ്പോഴുമാണ് വീട്ടിലെത്തിയിരുന്നത്. ചില സമയങ്ങളില്‍ ചങ്ങനാശേരിയില്‍ വാടകയ്ക്കു മുറിയെടുത്തു താമ സിക്കുമായിരുന്നു. തൃശൂര്‍ ജില്ലയിലെ വിവിധ ധ്യാനകേന്ദ്രങ്ങളിലെ സ്ഥിരം സന്ദര്‍ശകനാണ് അഭിലാഷ്. അന്വേഷണം ആരംഭിച്ച പോലീസ് അഭിലാഷ് സ്ഥി രം പോകാനിടയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. അന്വേഷണത്തിനൊടുവില്‍ തൃശൂരില്‍ നിന്നു അഭിലാഷിനെ അറസ്റ്റു ചെയ്യുകയായിരുന്നു. നേരത്തെ ഒന്നിലേറെ കേസുകളില്‍ പ്രതിയാണ് അഭിലാഷെന്നു പോലീസ് പറഞ്ഞു. ഏതാനും മാസം മുമ്പ് തിരുവാര്‍പ്പ് സ്വദേശിയായ റേഷന്‍ കടക്കാരന്റെ ഓട്ടോറിക്ഷ മോഷ്ടിച്ചത് ഇയാളാണെന്നു പോലീസ് പറഞ്ഞു. അന്ന് ഓട്ടോറിക്ഷയുമായി ചങ്ങനാശേരിയില്‍ പോയി മടങ്ങുന്നതിനിടെ ചിങ്ങവനത്തിനു സമീപം അപകടത്തില്‍പ്പെടുകയും ചെയ്തു. ഇവിടെ അഭിലാഷ് ഓട്ടോ ഉപേക്ഷിച്ചു മുങ്ങുകയായിരുന്നു. തിരുവാര്‍പ്പ് ക്ഷേത്രത്തിനു സമീപം ബൈക്ക് കത്തിച്ച കേസില്‍ ഇയാള്‍ തടവ് അനുഭവിച്ചിട്ടുണ്ട്. വിറകുപുര കത്തിച്ച കേസിലും പ്രതിയാണ് അഭിലാഷ്. ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗ് ഡിപ്ളോമാ ബിരുദധാരിയായ അഭിലാഷ് അലൂമിനിയം ഫാബ്രിക്കേഷന്‍ ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്തിരുന്നു. കോട്ടയം ഡിവൈ.എസ്.പി. വി. അജിതിന്റെ മേല്‍നോട്ടത്തില്‍ വെസ്റ്റ് സി.ഐ. സഖറിയ മാത്യു, എസ്.ഐ. ടി.ആര്‍.ജിജു, ഷാഡോ പോലീസ് അംഗങ്ങളായ എ.എസ്.ഐ. ഡി.സി.വര്‍ഗീസ്, ഐ. സജികുമാര്‍, പി.എന്‍. മനോജ് എന്നിവര്‍ ചേര്‍ന്നാണു പ്രതിയെ പിടികൂടിയത്. 
 http://www.deepika.com/ucod/

Tuesday, 7 October 2014

കത്തോലിക്ക സഭയുടെ നിര്‍ണ്ണായക സിനഡ്‌ വത്തിക്കാനില്‍ തുടങ്ങി

mangalam malayalam online newspaper
വത്തിക്കാന്‍ സിറ്റി: കത്തോലിക്ക സഭയിലെ കുടുംബ ബന്ധങ്ങളെ സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള അസാധാരണ സിനഡ്‌ വത്തിക്കാനില്‍ തുടങ്ങി. ഗര്‍ഭഛിദ്രം, വിവാഹമോചനം, ഗര്‍ഭനിരോധനം, സ്വവര്‍ഗ ലൈംഗികത തുടങ്ങിയ വിഷയങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക്‌ തുടക്കമിടുന്ന സിനഡാണ്‌ വത്തിക്കാനില്‍ തുടങ്ങിയത്‌.
61 കര്‍ദിനാള്‍മാരും 200-ലധികം ബിഷപ്പുമാരും പന്ത്രണ്ടോളം ദമ്പതിമാരും സിനഡില്‍ പങ്കെടുക്കുന്നുണ്ട്‌. ഒരു വര്‍ഷം മുന്‍പ്‌ എല്ലാ കത്തോലിക്കര്‍ക്കുമായി നല്‍കിയ 39 വിഷയങ്ങളില്‍ ഉരുത്തിരിഞ്ഞ ആശയങ്ങളാണ്‌ സിനഡ്‌ ചര്‍ച്ച ചെയ്യുന്നത്‌. ഈ മാസം 19 വരെയാണ്‌ സിനഡ്‌.
സഭയില്‍ കാലോചിതമായ മാറ്റങ്ങള്‍ അനിവാര്യമാണെന്ന്‌ മാര്‍പാപ്പ പറഞ്ഞു. എല്ലാവരെയും ഒരു പോലെ കാണണമെന്നും അദ്ദേഹം പറഞ്ഞു. ഈ സിനഡില്‍ ഉരുത്തിരിയുന്ന ആശയങ്ങള്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതു സിനഡില്‍ ചര്‍ച്ചയാകും. പൊതു സിനഡിന്‌ ശേഷമെ സിനിഡിലെ ചര്‍ച്ചയില്‍ ഉരുത്തിരിയുന്ന മാറ്റങ്ങള്‍ക്ക്‌ അന്തിമ അംഗീകാരം ലഭിക്കൂ.
 http://www.mangalam.com/latest-news/235894

Sunday, 5 October 2014

ചരിത്രത്തില്‍ ഇത് ആദ്യമാണ്!!  നാല് വ൪ഷംകൊണ്ട് മൂന്ന് തവണ ഈ ദേവാലയം കൂദാശ ചെയ്തു. അച്ഛന്മാ൪, ബിഷപ്പ് അങ്ങാടിയത്ത് & ആ൪ച്ച് ബിഷപ്പ് ജോ൪ജ്ജ് ആലംഞ്ചേരി! ഇനി ആരാണവോ നാലാമ൯!!
സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയം കൂദാശ ചെയ്തു
Share
കൊപ്പേല്‍ (ടെക്സസ്):

കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയം കൂദാശ ചെയ്തു. അല്‍ബുദ്ദം: ബിഷപ്പ് അങ്ങാടിയത്ത് നിന്ന് പ്രസംഗിക്കുന്ന ഫോട്ടോ മുകളില്‍ കാണാ൯ സാധിക്കും.
കൊപ്പേല്‍ സീറോ മലബാര്‍ ദേവാലയത്തില്‍ അല്‍ഫോന്‍സാമ്മ അല്‍ബുദ്ദം പ്രവ൪ത്തിച്ചതിന്റെ ഫലമാണോ ബിഷപ്പ് അങ്ങാടിയത്ത് നിന്ന് പ്രസംഗിക്കുവാ൯ കാരണം നാട്ടുകാ൪ സംശയിക്കുന്നു.




പുനരുദ്ധാരണം പൂര്‍ത്തിയാക്കിയ കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയം കൂദാശ ചെയ്തു.

സെപ്റ്റംബര്‍ 28 ന് (ഞായര്‍) ഉച്ചകഴിഞ്ഞ് നടന്ന കൂദാശ കൂദാശ കര്‍മ്മങ്ങള്‍ക്ക് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കാര്‍മികത്വം വഹിച്ചു. ഷിക്കാഗോ സീറോ മലബാര്‍ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത് സഹകാര്‍മികത്വം വഹിച്ചു.

സീറോ മലബാര്‍ സഭാ കൂരിയ ചാന്‍സലര്‍ റവ. ഡോ.ആന്റണി കൊള്ളന്നൂര്‍, ഫാ. റിജു വെളിയില്‍ (സെക്രട്ടറി), രൂപത യൂത്ത് അപ്പോസ്റലേറ്റ് ഫാ. വിനോദ് മഠത്തിപറമ്പില്‍, ഇടവക വികാരി ഫാ. ജോണ്‍സ്റി തച്ചാറ സമീപ ഇടവകളിലെ വികാരിമാരായ ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍ (ഗാര്‍ലന്‍ഡ് ഫൊറോന), ഫാ. സഖറിയാസ് തോട്ടുവേലില്‍ (ഹൂസ്റന്‍ ഫൊറോന), ഫാ. ജോസഫ് ശൌര്യമാക്കല്‍, ഫാ. അഗസ്റിന്‍ കളപുരം, ഫാ. ജോസഫ് അമ്പാട്ട്, ഫാ. ഏബ്രഹാം വാവേലിമേപ്പുറത്ത്, ഫാ. മാത്യു കാവിപുരയിടം, ഫാ സാജു നെടുമാങ്കുഴിയില്‍ തുടങ്ങിയവര്‍ സഹകാര്‍മികരായിരുന്നു.

പ്രധാന അള്‍ത്താരയും വചന പീഠങ്ങളും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിശുദ്ധ തൈലം ലേപനം ചെയ്ത് കൂദാശ ചെയ്തു. തുടര്‍ന്ന് ദേവാലയ കവാടങ്ങളും ഭിത്തികളും ലേപനം ചെയ്തു റൂശ്മാ ചെയ്തു. സ്വര്‍ഗത്തിന്റെ ഭൂമിയിലെ പ്രതിരൂപമായ ദേവാലയത്തില്‍ നടന്ന വിശുദ്ധ കര്‍മ്മങ്ങളില്‍ പങ്കെടുക്കുവാന്‍ സമീപസ്ഥ ഇടവകളില്‍നിന്നും മറ്റു സ്ഥലങ്ങളില്‍നിന്നും നിരവധി വിശ്വാസികളും എത്തിയിരുന്നു.

350 പേര്‍ക്കിരിക്കാവുന്ന ആരാധനാലയമാണ് 750 പേര്‍ക്കിരിക്കാവുന്ന വിസ്തൃതിയില്‍ പുതിയ അള്‍ത്താരയോടുകൂടി മനോരഹരമായി നവീകരിച്ചത്.പുതിയൊരു പാര്‍ക്കിംഗ് ലോട്ടും ഇതോടൊപ്പം പൂര്‍ത്തിയായി.

സെന്റ് അല്‍ഫോന്‍സാ ഇടവക, കൊപ്പേല്‍ സിറ്റിയില്‍ സ്വന്തമായി വാങ്ങിയ സെന്റ് അല്‍ഫോന്‍സാ ഗാര്‍ഡന്‍സ് സെമിത്തേരിയുടെ അടിസ്ഥാനശിലാ വെഞ്ചരിപ്പും ഇതോടൊപ്പം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിച്ചു.

ദേവാലയത്തില്‍ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം ഫാ. ജോണ്‍സ്റി തച്ചാറയുടെ അധ്യക്ഷതയില്‍ അഭിവന്ദ്യ പിതാക്കന്മാരുടെയും മറ്റു വിശിഷ്ട വൈദികരുടെയും

സാന്നിധ്യത്തില്‍ പൊതു സമ്മേളനം നടന്നു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിശ്വാസികളെ അഭിസംബോധന ചെയ്തു. ചുരുങ്ങിയ നൂറുദിനം കൊണ്ട് ദേവാലയ പുനരുദ്ധാരണ നിര്‍മാണത്തിന്റെ ചുമതല ഏറ്റെടുത്തു മുന്നില്‍ നയിച്ച ഫാ. ജോണ്‍സ്റി തച്ചാറ, ട്രസ്റിമാരായ സെബാസ്റ്യന്‍ വലിയപറമ്പില്‍, ജൂഡിഷ് മാത്യു, തോമസ് കാഞ്ഞാണി, ജോയ്. സി. വര്‍ക്കി, പാരീഷ് കൌണ്‍സിലിനും ഇടവക ജനങ്ങളെയും കര്‍ദിനാള്‍ പ്രത്യേകം അനുമോദിച്ചു.

ഇടവക സമൂഹത്തിന്റെ കൂട്ടായ പ്രയ്തനതിനും ആത്മീയ വളര്‍ച്ചക്കും മാര്‍ ജേക്കബ് അങ്ങാടിയത്ത് ഇടവക ജനത്തെ അഭിനന്ദിച്ചു.

ദേവാലയത്തില്‍ എത്തിയ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കും ഷിക്കാഗോ രൂപത ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്തിനും സീറോ മലബാര്‍ സഭാ കൂരിയ ചാന്‍സലര്‍ റവ.ഡോ.ആന്റണി കൊള്ളന്നൂര്‍, ഫാ. റിജു വെളിയില്‍ (സെക്രട്ടറി) എന്നിവര്‍ക്ക് ഇടവകസമൂഹം ഹൃദ്യമായ സ്വീകരണമാണ് നല്‍കിയത്. ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെ വികാരി ഫാ. ജോണ്‍സ്റിയും ട്രസ്റിമാരും ഇടവകജനങ്ങളും അഭിവന്ദ്യ പിതാക്കന്മാര്‍ക്ക് ദേവാലായങ്കണത്തില്‍ പൂച്ചെണ്ട് നല്‍കി ഊഷ്മള വരവേല്‍പ്പ് നല്‍കി.
http://www.deepika.com/ucod/nri/UTFPravasi_News.aspx?newscode=57615
റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍

Friday, 3 October 2014

`ഇമാം മഹ്ദി` വരുന്നു....ഇസ്ലാം അവനായി കാത്തിരിക്കുന്നു!

ആംസ്ട്രോങ്ങ് ജോസഫ്

മുഖവുര: ലോകാന്ത്യസംഭവങ്ങളുമായി ബന്ധപ്പെട്ട് 'അത്തിമരത്തില്‍നിന്ന് പഠിക്കുക' എന്ന ലേഖനപരമ്പരയുടെ ഏഴാമത്തെ ഭാഗമാണിത്. മുന്‍ലേഖനങ്ങള്‍ വായിച്ചിട്ടില്ലാത്തവര്‍ക്ക് 'കാലത്തിന്റെ അടയാളങ്ങള്‍' എന്ന ലിങ്കില്‍നിന്ന് മറ്റുള്ള ഭാഗങ്ങള്‍ വായിക്കാന്‍ സാധിക്കും.

'ഇമാം മഹ്ദി' വരുന്നു....ഇസ്ലാം അവനായി കാത്തിരിക്കുന്നു!

"ആ നാളുകളില്‍, ഞാന്‍ യൂദായുടെയും ജറുസലെമിന്റെയും ഭാഗധേയം നിര്‍ണയിക്കുന്ന  നാളുകളില്‍, ഞാന്‍ എല്ലാ ജനതകളെയും ഒരുമിച്ചു കൂട്ടുകയും യഹോഷാഫാത്തിന്റെ  താഴ്‌വരയിലേക്കു കൊണ്ടുവരുകയും ചെയ്യും. എന്റെ ജനവും അവകാശവുമായ ഇസ്രായേലിനെപ്രതി ഞാന്‍ അവരെ അവിടെവച്ച് വധിക്കും. എന്തെന്നാല്‍, അവര്‍ എന്റെ ജനത്തെ ജനതകളുടെയിടയില്‍ ചിതറിക്കുകയും എന്റെ ദേശം വിഭജിച്ചെടുക്കുകയും ചെയ്തു. എന്റെ  ജനത്തിനുവേണ്ടി അവര്‍ നറുക്കിട്ടു. ഒരു വേശ്യയ്ക്കുവേണ്ടി ഒരു ബാലനെയും കുടിക്കാന്‍ വീഞ്ഞിനുവേണ്ടി ബാലികയെയും അവര്‍ വിറ്റു. ടയിര്‍, സീദോന്‍, സകല ഫിലിസ്ത്യപ്രദേശങ്ങളേ, നിങ്ങള്‍ക്ക് എന്നോടു എന്തുചെയ്യാന്‍ കഴിയും? എന്നോട് പ്രതികാരം ചെയ്യാനാണോ നിങ്ങളുടെ ഭാവം? എങ്കില്‍, നിങ്ങളുടെ പ്രതികാരം നിങ്ങളുടെതന്നെ തലയില്‍ വേഗം, ഞൊടിയിടയില്‍ ഞാന്‍ പതിപ്പിക്കും"(ജോയേല്‍:3;1-4).
ഇസ്രായേലിന്റെ  പരിശുദ്ധനും സൈന്യങ്ങളുടെ ദൈവവുമായ യാഹ്‌വെ അരുളിച്ചെയ്ത മാറ്റമില്ലാത്ത  വചനമാണിത്. കാലത്തിന്റെ അടയാളങ്ങളെ സൂക്ഷ്മതയോടെ വീക്ഷിച്ചാല്‍ ഈ വചനം എത്രത്തോളം  സമീപിച്ചിരിക്കുന്നു എന്നു മനസ്സിലാകും. പ്രവചനങ്ങളെല്ലാം  പൂര്‍ത്തീകരിക്കപ്പെടേണ്ടതാണ്. അതിനുവേണ്ടി സാഹചര്യങ്ങളെല്ലാം ക്രമീകരിക്കുന്ന  തിരക്കിലാണ് ലോകജനതകളും പ്രപഞ്ചത്തിന്റെ മൂലഭൂതങ്ങളും! എന്നാല്‍, പ്രവചനങ്ങളുടെ  നിറവേറലിനുള്ള ഒരുക്കങ്ങളാണ് തങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത് എന്നകാര്യം ജനതകള്‍  അറിയുന്നില്ല! മറ്റെന്തെല്ലാമോ കണക്കുകൂട്ടലുകളില്‍ വ്യാപരിച്ചുക്കൊണ്ട് വ്യക്തികളും ഭരണകൂടങ്ങളും ചെയ്യുന്ന കാര്യങ്ങളെല്ലാം ദൈവം മുന്‍കൂട്ടി നിശ്ചയിച്ചതുപ്രകാരം തന്നെയാണ്. ഇവയെല്ലാം മനസ്സിലാകണമെങ്കില്‍ ആനുകാലിക സംഭവങ്ങളെ പ്രവചനങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കാന്‍ സമയം കണ്ടെത്തണം.
ഇസ്രായേല്‍ എന്ന അത്തിമരത്തിനെതിരെ ലോകജനതയുടെ സമീപനവും സംഘംചേരലും പ്രവചനങ്ങളുടെ പൂര്‍ത്തീകരണത്തെ ത്വരിതപ്പെടുത്തുന്ന രീതിയിലാണെന്ന് തിരിച്ചറിയണം. അതിനുവേണ്ടി ലോകത്തിലെ ആനുകാലിക സംഭവങ്ങളെയും പ്രവചനങ്ങളെയും ചേര്‍ത്തുവച്ചുകൊണ്ടുള്ള ഒരു വിചിന്തനമാണ് ഈ ലേഖനത്തിലൂടെ ലക്ഷ്യമിടുന്നത്. ഇങ്ങനെയൊരു പഠനം നടത്തുമ്പോള്‍ തീര്‍ച്ചയായും നമ്മള്‍ 'ഇമാം മഹ്ദി' ആരാണെന്നും അവന്റെ പ്രത്യേകതകള്‍ എന്താണെന്നും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്! ഒരുപക്ഷെ ചിലരെങ്കിലും 'ഇമാം മഹ്ദി'യെക്കുറിച്ച് കേട്ടിട്ടുണ്ടാകും; എന്നാല്‍, കൂടുതല്‍ ആളുകള്‍ക്കും ഇവനെ അറിയില്ല. അതുകൊണ്ട് 'ഇമാം മഹ്ദി' യില്‍ നിന്നുതന്നെ തുടങ്ങുന്നതാകും ഉചിതം!

ആരാണ് ഇമാം  മഹ്ദി?

ഇസ്ലാംമതത്തിലെ രണ്ടു പ്രബലവിഭാഗങ്ങളാണ് ഷിയാകളും, സുന്നികളും. ഇവരില്‍ 'ഷിയാ' വിഭാഗക്കാരുടെ വിശ്വാസപ്രകാരം തങ്ങളുടെ പന്ത്രണ്ടാമത്തെ ഇമാം പ്രത്യക്ഷപ്പെടണമെങ്കില്‍ ലോകത്ത് സമാധാനം പൂര്‍ണ്ണമായും തകര്‍ക്കപ്പെടണം. അപ്രകാരം നഷ്ടപ്പെട്ട സമാധാനം പുനഃസ്ഥാപിക്കാന്‍ 'ഇമാം മഹ്ദി' പ്രത്യക്ഷനാകുകയും ഇസ്ലാമികലോകമാക്കി ഈ ഭൂമുഖത്തെ ഒന്നാകെ മാറ്റുകയും ചെയ്യുമെന്ന് ഷിയാകള്‍ സ്വപ്നം കാണുന്നു.
ഇസ്ലാംമതക്കാരുടെ പ്രവാചകനാണെന്ന് അവര്‍ പ്രചരിപ്പിക്കുന്ന മുഹമ്മദിന്റെ മരുമകനായ(മകളുടെ ഭര്‍ത്താവ്) അലിയുടെ തലമുറയില്‍ ജനിക്കുകയും കുഞ്ഞായിരിക്കെ അപ്രത്യക്ഷനാകുകയും ചെയ്ത വ്യക്തിയാണ് ഇമാം മഹ്ദിയെന്ന് ഇവര്‍ വാദിക്കുന്നു. A. D. 941-ല്‍ ഒരു ശിശുവായിരിക്കെ മഹ്ദി അപ്രത്യക്ഷനായി എന്നാണ് പറയുന്നത്. അന്ത്യകാലത്ത് ഇവന്‍ വരുമെന്നും ലോകത്തെ മുഴുവന്‍ ഇസ്ലാം എന്ന ഒറ്റമതമാക്കി മാറ്റുമെന്നും ഇവര്‍ 'കിനാവ്' കാണുകയും അതിനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ നടത്തുകയും ചെയ്യുന്നു. ഈ തയ്യാറെടുപ്പിന്റെ അമരക്കാരനായി നിലകൊണ്ടത് ഇറാന്റെ ഭരണാധികാരിയായിരുന്ന 'നെജാദ്' ആയിരുന്നു! ഇമാം മഹ്ദിയുടെ വരവിനുള്ള ഒരുക്കങ്ങള്‍ നടത്താനുള്ള ചുമതല അല്ലാഹു തന്നെയാണ് എല്പിച്ചിരിക്കുന്നതെന്ന് ഇയാള്‍ സ്വയം വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ഈ ചുമതല രഹസ്യമായി ഏറ്റെടുത്തിരിക്കുന്നത് 'ഒബാമ' എന്ന സാത്താനാണ്‌!
'ഇമാംമഹ്ദി' വരുന്ന സാഹചര്യം ഹദീസുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ലോകത്താകമാനം അക്രമം, കൊലപാതകം, അനീതി, അഴിമതി, സാമ്പത്തീക പ്രതിസന്ധി എന്നിവ നിറഞ്ഞുനില്‍ക്കുമ്പോഴാണ് മഹ്ദി കടന്നുവരുന്നതെന്ന് ഇവര്‍ വ്യാഖ്യാനിക്കുന്നു. ഇസ്ലാമിനു രക്ഷകനായി കരുതുന്ന ഇയാളുടെ വരവിനെ ത്വരിതപ്പെടുത്തണമെങ്കില്‍ ഈ വിധത്തിലുള്ള അരാജകത്വം ഭൂമി മുഴുവനും നിറയണം! അതുകൊണ്ടുതന്നെ ജനതകളും രാഷ്ട്രങ്ങളും അരക്ഷിതാവസ്ഥയില്‍ എത്തേണ്ടത് ഇസ്ലാമിന് അനിവാര്യമാണ്. സമാധാനത്തില്‍ കഴിയുന്ന രാജ്യങ്ങളില്‍ കടന്നുകയറി അവിടങ്ങളില്‍ നിലനില്‍ക്കുന്ന ശാന്തമായ അവസ്ഥയെ തകിടം മറിക്കുന്ന ഇസ്ലാമിന്റെ ശൈലിയുടെ ആധാരം, മഹ്ദിയുടെ വരവിനായുള്ള ഇവരുടെ വഴിയൊരുക്കലായി കരുതാം!
അക്രമവും അനീതിയും  സ്വയം സൃഷ്ടിച്ചുകൊണ്ട് മഹ്ദിയുടെ വരവിനു കളമൊരുക്കുന്ന കാഴ്ചയാണ് നാം ഇന്നു  കണ്ടുകൊണ്ടിരിക്കുന്നത്. ആക്രമിക്കാന്‍ മറ്റുമതക്കാരെ കിട്ടിയില്ലെങ്കില്‍ പരസ്പരം  കൊന്നുകൊണ്ട് ജനങ്ങളുടെ ഇടയില്‍ ഭീതിപരത്തുന്ന ഈ പ്രവണതയെ സൂക്ഷ്മമായി  വീക്ഷിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകും. സമാധാനം ആഗ്രഹിക്കുന്ന ജനങ്ങളും  രാജ്യങ്ങളും ഇസ്ലാമിന്റെ കടന്നുവരവിനെ ചെറുക്കുക എന്നതല്ലാതെ മറ്റുവഴികള്‍  ഒന്നുമില്ല. കാരണം, ഇവരുടെ കടന്നുവരവിന്റെ ലക്‌ഷ്യം നാശം വിതയ്ക്കുക  എന്നതുമാത്രമാണ്! വ്യാജ ഏറ്റുമുട്ടലുകള്‍ നടത്തി മനുഷ്യരെ കൊന്നൊടുക്കുന്ന  ഇസ്ലാമിക നയത്തിന്റെ വ്യക്തമായ രൂപമാണിത്. അക്രമം ഉണ്ടാക്കിയശേഷം അതിനെ  അമര്‍ച്ചചെയ്യാന്‍ ശ്രമിക്കുന്ന വൈരുദ്ധ്യം സാധാരണക്കാര്‍ക്ക് അത്രപെട്ടന്ന്  ഗ്രഹിക്കാന്‍ സാധിക്കില്ല. എന്നാല്‍, മഹ്ദിയുടെ വരവോടെ ഈ ഭൂമുഖത്ത് ഉണ്ടാകുമെന്ന്  ഇസ്ലാമികസമൂഹം കരുതുന്ന വ്യതിയാനം എന്താണെന്ന് തിരിച്ചറിയുമ്പോള്‍ ഇവരുടെ ഈ  പ്രവര്‍ത്തികളുടെ ഗൌരവം മനസ്സിലാകും. ഇമാംമഹ്ദി വരുന്നത് ലോകം മുഴുവനിലും ശരിയത്ത് നിയമം നടപ്പിലാക്കാനാണെന്ന് ഇവര്‍ അവകാശപ്പെടുന്നു!
ഇമാംമഹ്ദിയെക്കുറിച്ച് ഇസ്ലാമിലെ എല്ലാ വിഭാഗങ്ങള്‍ക്കും ഒരേ വ്യാഖ്യാനവും കാഴ്ചപ്പാടുമല്ല ഉള്ളത്. പ്രാരംഭത്തില്‍ വിവരിച്ചതുപോലെ 'ഷിയാകള്‍' വിശ്വസിക്കുമ്പോള്‍, ഇസ്ലാമിലെ മറ്റു വിഭാഗങ്ങളായ സുന്നികള്‍, അലവികള്‍, സൂഫികള്‍, ഇബാദികള്‍, സലഫികള്‍ തുടങ്ങിയവര്‍ വ്യത്യസ്ഥങ്ങളായ വ്യാഖ്യാനങ്ങളെയാണ് മുറുകെപ്പിടിക്കുന്നത്. എന്നാല്‍, പരസ്പരം പോരടിക്കുന്ന ഇസ്ലാമിക ഗ്രൂപ്പുകളെ ഒരുമിപ്പിച്ച് ഒരു കൊടിക്കീഴില്‍ അണിനിരത്തുന്ന നേതാവായി മിക്കവാറും എല്ലാ വിഭാഗങ്ങളും മഹ്ദിയെ അംഗീകരിക്കുന്നുണ്ട്.
അതായത്, ഇമാം മഹ്ദി വരുന്നതുവരെ മാത്രമേ ഇസ്ലാമില്‍ ഗ്രൂപ്പുകള്‍ ഉണ്ടാകുകയുള്ളു. ഇപ്പോഴുള്ള ഗ്രൂപ്പുകള്‍ മഹ്ദിയുടെ വരവിനായി സാത്താന്‍ ഒരുക്കിയിരിക്കുന്നതാണ് എന്നകാര്യം  വിസ്മരിക്കരുത്. ഇസ്ലാമിനോട് എതിരിടാന്‍ എതിരാളികളില്ലാത്ത പ്രദേശങ്ങളിലും അക്രമം ഉണ്ടാകേണ്ടത് മഹ്ദിയുടെ വരവിന് അനിവാര്യമാകുന്നു. അവിടെ ഇവര്‍ പരസ്പരം  ചേരിതിരിഞ്ഞ് ചോരപ്പുഴ ഒഴുക്കുന്നത് ശ്രദ്ധിക്കുമ്പോള്‍ ഇതു വ്യക്തമാകും. നൂറു  ശതമാനവും ഇസ്ലാംമതക്കാര്‍ മാത്രം വസിക്കുന്ന പ്രദേശങ്ങളിലെ കലാപങ്ങള്‍ ഇതുമായി  ചേര്‍ത്തു വായിക്കേണ്ടതാണ്!
നൂറുശതമാനം ഇസ്ലാം മാത്രമുള്ള രണ്ട് ആഫ്രിക്കന്‍ രാജ്യങ്ങളാണു സൊമാലിയയും മൌറിറ്റാനിയായും. സുന്നികളല്ലാതെ മറ്റൊരു ഇസ്ലാമിക വിഭാഗവുമില്ലാത്ത രാജ്യമാണ് സൊമാലിയ എന്നകാര്യം മറക്കരുത്. ഒറ്റ മതവും ഒറ്റ ഗ്രൂപ്പും മാത്രമുള്ള സൊമാലിയ സത്യാന്വേഷികള്‍ക്കൊരു ദൃഷ്ടാന്തമാണ്! 99.7 ശതമാനവും മുസ്ലിംമതക്കാര്‍ ജീവിക്കുന്ന അല്‍ജീരിയയും ആഫ്രിക്കയില്‍ തന്നെയാണ്. ഇതുകൂടാതെ 95 ശതമാനത്തിനു മുകളില്‍ മുസ്ലിം ആധിപത്യമുള്ള എട്ട് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കൂടിയുണ്ട്. കൊമോറോസ് 98%, ജിബൌട്ടി 96%, ഈജിപ്ത് 95%, ലിബിയ 99%, മയോട്ടെ 97.85%, മൊറോക്കോ 98.7%, നിഗെര്‍ 95%, ടുണീഷ്യ 99% ഇവയാണ് ഈ രാജ്യങ്ങള്‍. തൊണ്ണൂറു ശതമാനത്തില്‍ കൂടുതല്‍ മുസ്ലിം ഭൂരിപക്ഷമുള്ള മൂന്നു രാജ്യങ്ങള്‍ വേറെയുമുണ്ട്. ആഭ്യന്തിര യുദ്ധങ്ങളും സമരങ്ങളും നടക്കുന്ന രാജ്യങ്ങളെ  എടുത്തുനോക്കുമ്പോള്‍ അതില്‍ തൊണ്ണൂറു ശതമാനവും ഇസ്ലാമികഭരണം നടക്കുന്ന  രാജ്യങ്ങളാണെന്നു കാണാം. ഇസ്ലാമിക രാജ്യങ്ങളില്‍ അവരെ നേരിടാന്‍ മറ്റുമതങ്ങള്‍ കടന്നുചെല്ലാറില്ല.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മാത്രമല്ല, ലോകത്തിന്റെ ഏതു കോണിലും തൊണ്ണൂറു ശതമാനത്തിലധികം ഇസ്ലാംമതക്കാര്‍ വസിക്കുന്ന നാടുകളിലൊക്കെ കൊള്ള, കൊല, ഭീകരവാദം, പട്ടിണി, എന്നിവ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നു. അത്തരത്തില്‍, തൊണ്ണൂറു ശതമാനത്തിലേറെ ഇസ്ലാംമതക്കാര്‍ വസിക്കുന്ന രാജ്യമാണ് ബംഗ്ലാദേശ്. 99.8 ശതമാനം ഇസ്ലാം വസിക്കുന്ന അഫ്ഗാനിസ്ഥാന്റെയും, 96.4 ശതമാനമുള്ള പാക്കിസ്ഥാന്റെയും സ്ഥിതി പറയേണ്ടതില്ലല്ലോ! ലോകത്താകമാനം വീക്ഷിച്ചാല്‍, പ്രതിപക്ഷമില്ലാതെ ഭരണം നടത്തുന്ന ഇസ്ലാമികരാജ്യങ്ങളില്‍ മഹ്ദിയുടെ വരവിന് അവശ്യമായ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് കാണാന്‍ കഴിയും.
പട്ടിണിയും സാമ്പത്തീക തകര്‍ച്ചയും മഹ്ദിയുടെ  പ്രത്യക്ഷീകരണത്തിന് അനിവാര്യമായതുകൊണ്ടാണ് കൃത്രിമമായി പട്ടിണിയും  തകര്‍ച്ചയുമുണ്ടാക്കുന്നത്. സോമാലിയയിലെ ദാരിദ്രത്തില്‍ സഹായവുമായെത്തുന്നവരെ  ഇസ്ലാമിക തീവ്രവാദികള്‍ വിരട്ടിയോടിക്കുന്നത് ഇക്കാരണത്താലാണ്! ഇസ്ലാമിക  രാജ്യങ്ങള്‍ തങ്ങളുടെ സമ്പത്ത് മുഴുവന്‍ തീവ്രവാദത്തിനുവേണ്ടി മാത്രമാണ് ചിലവിടുന്നത്! സ്വന്തം സഹോദരങ്ങളായ മുസ്ലിങ്ങള്‍ പട്ടിണികൊണ്ട് മരിക്കുമ്പോഴും അവരെ തിരിഞ്ഞുനോക്കാതെ താലിബാനെയും മറ്റ് ഭീകരവാദികളെയും സഹായിക്കുവാനും  യുദ്ധസന്നാഹം ഒരുക്കുവാനും ഇവര്‍ ജാഗ്രത കാണിക്കുന്നു. മഹ്ദിക്കുവേണ്ടി സൈന്യത്തെ ഒരുക്കുന്ന തീവ്രയജ്ഞത്തിലായിരുന്നു അഹമ്മദി നെജാദും ഇറാനും!
ശാന്തരായി ഇരുന്നുകൊണ്ട് രഹസ്യമായി തീവ്രവാദം നടത്തുന്ന രാജ്യമാണ് സൗദി അറേബ്യാ! കള്ളനോട്ട്, മയക്കുമരുന്ന് എന്നിവ ലോകത്തേക്ക് വ്യാപകമാക്കാന്‍ ഇടനിലക്കാരായി നിലകൊള്ളുന്നത് ഈ രാജ്യമാണ്. കള്ളനോട്ടും മയക്കുമരുന്നും എവിടെ പിടിക്കപ്പെട്ടാലും അവരുടെ 'സൗദി' ബന്ധം പുറത്തുവരാറുണ്ട്! അമേരിക്കയോട് ചേര്‍ന്നുനിന്ന് തീവ്രവാദത്തിനെതിരെ പോരാടുന്നുവെന്ന്‍ ലോകത്തിനുമുമ്പില്‍ നടിക്കുന്ന സൗദി അറേബ്യയാണ് എല്ലാഭീകരരുടെയും ആസ്ഥാനം എന്നത് വിസ്മരിക്കരുത്! ഇന്ന്‍ ഒബാമയുടെ നേതൃത്വത്തില്‍ അമേരിക്ക പിന്തുടരുന്ന നയം മഹ്ദിയുടെ ആജ്ഞപ്രകാരമുള്ളതാണ്!

ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍!

മഹ്ദിയുടെ വരവിനായുള്ള ഒരുക്കങ്ങളുടെ അവസാനഘട്ടത്തിലാണ് ഇസ്ലാമിക ലോകം. അറിഞ്ഞും അറിയാതെയും എല്ലാ മുസ്ലിങ്ങളും ഇതിന്റെ ഭാഗമായി മാറിയിട്ടുണ്ട്. കാരണം, ഈ ഒരുക്കങ്ങളെല്ലാം നിയന്ത്രിക്കുന്നത് സാത്താനാണ് എന്നതുതന്നെ! അല്ലാഹുവാണ് ക്രമീകരണങ്ങള്‍ നടത്തുന്നതെന്ന് ഇസ്ലാമികലോകം പറയുന്നതുകൊണ്ടുതന്നെ മനോവ തറപ്പിച്ചു പറയുന്നു: ഈ അല്ലാഹു സാത്താനാണ്! അതിനുള്ള വ്യക്തമായ തെളിവുകള്‍ ബൈബിളിലുണ്ട്. അന്ത്യകാല സംഭവങ്ങളെക്കുറിച്ച് ബൈബിള്‍ വ്യക്തമാക്കുന്ന കാര്യങ്ങളില്‍ സാത്താന്റെ 'റോള്‍' കൈകാര്യം ചെയ്യുന്നത് അല്ലാഹുവാണെന്ന് ഖുറാന്‍ സമ്മതിക്കുന്നു!
മഹ്ദിയുടെ വരവുമായി ബന്ധപ്പെട്ട് ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങളൊന്നും ദൈവം ഒരുക്കുന്നതല്ല. എന്തെന്നാല്‍, ദൈവമൊരിക്കലും തിന്മ പ്രവര്‍ത്തിക്കില്ലെന്ന് അവിടുത്തെ ശരിയായി അറിഞ്ഞിട്ടുള്ള എല്ലാവര്‍ക്കും സ്പഷ്ടമാണ്! ദൈവം അരുതെന്നു കല്പിച്ചിട്ടുള്ളവ അവിടുന്നു പ്രവര്‍ത്തിക്കുമോ? അല്ലാഹു ദൈവമാണെന്നു പറയുന്നതിലൂടെ തിന്മയുടെ ഉറവിടം ദൈവമാണെന്ന മിഥ്യാധാരണ ലോകത്തു പ്രചരിപ്പിക്കാനാണ് അല്ലാഹുവെന്ന സാത്താന്‍ 'ദൈവവേഷം' കെട്ടിയത്. അതുവഴി ദൈവത്തിന്റെ പരിശുദ്ധ നാമത്തെ കളങ്കപ്പെടുത്താന്‍ ഇസ്ലാമിലൂടെ സാത്താന്‍ കളമൊരുക്കി!
അന്തിമഘട്ട ഒരുക്കങ്ങളുടെ ഭാഗമായി മഹ്ദിക്കുവേണ്ടി സൈന്യത്തെ സജ്ജീകരിക്കുന്ന യജ്ഞത്തിലാണ് ഇസ്ലാകരാജ്യങ്ങള്‍! ഇതിന്റെ നേതൃത്വം വഹിക്കുന്നത് 'ഇറാന്‍' എന്ന രാഷ്ട്രവും അതിന്റെ ഭരണാധികാരിയുമാണ്. മുന്‍പ് ഇറാക്ക് തങ്ങളുടെ സൈന്യത്തിന് 'മഹ്ദിയുടെ സൈന്യം' (The Army of Imam Mahdi) എന്ന പേരുനല്‍കിയിരുന്നു. അതിന്റെ തകര്‍ച്ചയ്ക്കുശേഷം ഇറാന്‍ ഈ ദൌത്യം ഏറ്റെടുത്തു. മിക്കവാറും എല്ലാ ഇസ്ലാമിക രാജ്യങ്ങളുടെയും സൈന്യത്തിന് മഹ്ദിയുടെ സൈന്യമെന്ന് ഒളിഞ്ഞും തെളിഞ്ഞും പേരു നല്‍കിയിരിക്കുന്നതിലൂടെ ഇസ്ലാമിന്റെ പൊതുലക്ഷ്യം വ്യക്തമാക്കുന്നുണ്ട്!
മഹ്ദി വരുമ്പോള്‍ ഈ സൈന്യങ്ങളെ ഏകീകരിച്ച് നയിക്കുമെന്നാണ് ഇസ്ലാമിന്റെ സങ്കല്പം! മഹ്ദിക്കുവേണ്ടി ഒരുക്കിയിരിക്കുന്ന സൈനീക സംവീധാനങ്ങളുടെ ഏകദേശരൂപം കാണണമെങ്കില്‍ യൂടൂബിലെ ഈ 'ലിങ്ക്' നോക്കുക: http://www.youtube.com/watch?v=1oUt8b1JKqI
1979 വരെ അമേരിക്കയുടെ പക്ഷത്തുനിന്ന ഒരു രാജ്യമായിരുന്നു ഇറാന്‍. അന്ന് ഈ രാജ്യം ഭരിച്ചിരുന്നത് 'ഷാ' ആയിരുന്നു. എന്നാല്‍, ഷായുടെ ഭരണത്തെ 'ഇസ്ലാമിക്-മാര്‍ക്സിസ്റ്റ്' തീവ്രവാദികള്‍ അട്ടിമറിക്കുകയും തീവ്രവാദികളായ മതമൌലീകവാദികള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഇസ്ലാമിക സമൂഹത്തിലെ രണ്ടു പ്രബല വിഭാഗങ്ങളിലൊന്നായ ഷിയകളാണ് ഇന്ന് ഇറാനെ ഭരിക്കുന്നത്. ലോകത്ത് തീവ്രവാദം വളര്‍ത്തുന്നതിന് ഏറ്റവുമധികം പണം ചിലവിടുന്നതും ഇവര്‍തന്നെ! ഇമാം മഹ്ദിയ്ക്ക് കൈമാറാനായി സൈന്യത്തെ ഒരുക്കി കാത്തിരിക്കുന്ന ഇറാനില്‍നിന്ന് ഇതില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കേണ്ടതില്ല.
ഹമാസ്, ഹെസ്ബുള്ള, 'പലസ്തീന്‍ ഇന്‍ ഇസ്ലാമിക് ജിഹാദ്, 'പോപ്പുലര്‍ ഫ്രണ്ട് ഓഫ് ലിബറേഷന്‍' എന്നീ സംഘടനകള്‍ക്ക് പണവും ആയുധവും നല്‍കുകയും ഇവരെ പരിശീലിപ്പിക്കുകയും ചെയ്യുന്നത് ഇറാനാണെന്നത് ലോകരാഷ്ട്രങ്ങള്‍ക്ക് അറിയാം! എന്നിട്ടും 'ആംനെസ്റ്റി ഇന്റെര്‍നാഷ്ണലും' യു,എന്‍ ഉം ഇതിനെതിരെ മൌനം പാലിക്കുന്നത് ഇവരും സാത്താന്റെ ആജ്ഞാനുവര്‍ത്തികളായി മാറി എന്നതുകൊണ്ടാണ്!
ടെഹറാനിലെ ചേരിയില്‍ ഒരു കൊല്ലപ്പണിക്കാരന്റെ ഭവനത്തില്‍ ജനിച്ച അഹമ്മദി നെജാദ് ഇറാന്റെ ഭരണം കൈയ്യാളുമ്പോള്‍, മഹ്ദിയ്ക്ക് വഴിയൊരുക്കാന്‍ അല്ലാഹു നിയോഗിച്ചത് തന്നെയാണെന്ന് ഇയാള്‍ അവകാശപ്പെത്തിരുന്നു. മഹ്ദിയുടെ വരവിനെ വിശ്വസിക്കാത്തവരും തീവ്രസ്വഭാവമില്ലാത്തവരുമായ സകലരെയും തന്റെ ക്യാബിനറ്റില്‍നിന്ന് നെജാദ് പുറത്താക്കുകയും ചെയ്തു. മഹ്ദിക്കുവേണ്ടി കാത്തിരുന്നവരും നെജാദിന്റെ ആജ്ഞാനുവര്‍ത്തികളുമാണ് ഇറാനിലെ എല്ലാ ഉന്നതരും!
ഏറ്റവും  ദുരന്തകരമായത് മറ്റൊന്നാണ്; 'ഇമാം മഹ്ദി' എന്ന ഇസ്ലാമിക രക്ഷകന്‍ തന്റെ ഭരണകാലത്ത്  അവതരിക്കുമെന്ന തീവ്രമായ വിശ്വാസത്തിലായിരുന്നു നെജാദ്! മഹ്ദിക്കു  വരാനുള്ള അവസ്ഥയിലേക്ക് ലോകത്തെ അതിവേഗം എത്തിക്കാനുള്ള കഠിനയജ്ഞം  ഇയാള്‍ നടത്തിയത് ഇക്കാരണത്താലായിരുന്നു. ഇസ്രായേലിനെതിരെയുള്ള കൊലവിളിയുടെ കാരണവും ഇതുതന്നെ! അംഗബലത്തിലും സാങ്കേതികത്വത്തിലും ലോകത്തിലെ നാലാമത്തെ കരസേനയായി ഇറാന്റെ സേനയെ ഉയര്‍ത്തിയതും മഹ്ദിക്കുവേണ്ടിയാണ്! ഒരു യുദ്ധമുണ്ടായാല്‍ ഇവരോടുചേരുമെന്ന ഉറപ്പു നേടിക്കൊണ്ടാണ് ലോകത്തെ മുഴുവന്‍ ഇസ്ലാമിക തീവ്രവാദികളെയും ഇവര്‍ സഹായിച്ചുകൊണ്ടിരിക്കുന്നത്.
എണ്ണ ഉത്പാദിപ്പിക്കുന്ന രാഷ്ട്രങ്ങളില്‍ (ഒപ്പെക് രാഷ്ട്രങ്ങള്‍) രണ്ടാംസ്ഥാനത്തുള്ള ഇറാന്‍, തങ്ങളുടെ വരുമാനത്തിന്റെ മുക്കാല്‍പങ്കും യുദ്ധസന്നാഹത്തിനും തീവ്രവാദികളെ പരിചരിക്കുന്നതിനുമാണ് ചിലവഴിക്കുന്നത്.

അമേരിക്കയ്ക്ക് 'നെജാദിന്റെ  തുറന്ന കത്ത്!

2006-ല്‍ അഹമ്മദി നെജാദ് അമേരിക്കന്‍ ജനതയ്ക്കായി അഞ്ചുപേജുള്ള ഒരു തുറന്ന കത്തയച്ചു. അതിലെ ഇതിവൃത്തം നിസ്സാരമായി തള്ളിക്കളയാവുന്ന ഒന്നല്ല. അമേരിക്കന്‍ജനത മുഴുവന്‍ ഇസ്ലാംമതം സ്വീകരിക്കണമെന്ന ആഹ്വാനമായിരുന്നു ആ കത്തിലെ ഉള്ളടക്കം. ഇസ്ലാമിന്റെ പൈശാചിക വിശ്വാസമനുസരിച്ച് ഒരുവനോട് ഇസ്ലാംമതം സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടും അതു സ്വീകരിക്കാത്തപക്ഷം അവരോട് യുദ്ധംചെയ്താല്‍ അല്ലാഹുവിനു പ്രീതികരണ്! ഇത്തരമൊരു കത്തയക്കാന്‍ തുനിയുന്നതിനുമുമ്പ് 'ഷാഹബ്-3' മിസൈല്‍ വിജയകമായി പരീക്ഷിച്ചിരുന്നു എന്നത് ഇതുമായി കൂട്ടിവായിക്കണം. 1250 മൈല്‍ ദൂരത്തേയ്ക്ക് അയക്കാവുന്ന ഈ 'മിസൈല്‍ ' ഇസ്രായേലിന്റെ ഏതു ഭാഗത്തും എത്തും എന്നതും ശ്രദ്ധേയമാണ്! മാത്രവുമല്ല, ഇതോടൊപ്പം കൊറിയയില്‍നിന്ന് 18ബി.എം 25 മിസൈല്‍ ഇറാന്‍ വാങ്ങിയിരുന്നു. യൂറോപ്പില്‍ എവിടെയും കടന്നു ചെല്ലാന്‍ ശേഷിയുള്ളവയാണിത്. ഇവകൂടാതെ 'ഇന്റെര്‍ കോണ്ടിനെന്റെല്‍ ബാലിസ്റ്റിക് മിസൈല്‍' നിര്‍മ്മാണത്തിലിരിക്കുമ്പോഴാണ് ഈ ഭീഷണിക്കത്ത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം! ഷാഹബ്-4, ഷാഹബ്-5 തുടങ്ങിയ ഈ മിസൈലുകള്‍ അമേരിക്കയിലെ ഏതു കോണിലും കടന്നുചെല്ലും!
ഇറാന്റെ യുദ്ധകാഹളമായി ഈ കത്തിനെ നാം കാണേണ്ടിയിരിക്കുന്നു. വിജയവും പരാജയവും ഇവര്‍ക്കു പ്രശ്നമല്ല. മഹ്ദിയെ വരുത്തുകയെന്നതില്‍ കുറഞ്ഞ ഒരു ലക്ഷ്യവും ഈ പൈശാചിക സന്തതികള്‍ക്കില്ല! ഇന്ന്‍ നെജാദ് അധികാരത്തിലില്ലെങ്കിലും ഇറാന്റെ നയത്തില്‍ മാറ്റമൊന്നുമില്ല. നെജാദ് പടുത്തുയര്‍ത്തിയ സൈന്യമാണ്‌ ഇരാനിലുള്ളത്!

ഇമാം മഹ്ദിയുടെ  അടയാളങ്ങള്‍!

മഹ്ദി ഇല്ലെന്നു പറയുന്നവരും ഇസ്ലാമികസമൂഹത്തിലുണ്ട്. മഹ്ദി ഇന്ത്യയില്‍വന്ന് മരണപ്പെട്ടുവെന്ന് വിശ്വസിക്കുന്നവരും ഇസ്ലാമിക വിഭാഗത്തില്‍ ഉണ്ടെന്നതാണ് മറ്റൊരു വിഷയം. ഇപ്പോള്‍ തന്നെ ഇമാം മഹ്ദി ഭൂമിയിലുണ്ടെന്ന് വാദിക്കുന്നവരും കുറവല്ല. എന്നാല്‍, മറ്റുചിലരുടെ അഭിപ്രായത്തില്‍ മഹ്ദി വരും എന്ന കാര്യത്തില്‍ ഉറപ്പുണ്ടെങ്കിലും അത് ഉടനെ സംഭവിക്കുന്ന കാര്യമല്ല; ഇനിയും നൂറ്റാണ്ടുകള്‍ കഴിഞ്ഞായിരിക്കും അവന്റെ വരവ്!
ഒന്നിലേറെ മഹ്ദിമാര്‍  ഇപ്പോള്‍തന്നെ സ്വയം മഹ്ദിയാണെന്നു വാദിച്ച് വിവിധ രാജ്യങ്ങളില്‍  ജീവിച്ചിരിപ്പുണ്ട് എന്നതാണ് രസകരമായ മറ്റൊരുകാര്യം! ഇത്തരത്തിലുള്ള ഒരു  വ്യക്തിയാണ് പാക്കിസ്ഥാനിലെ 'ഹബീബ് ഘോഹാര്‍'! ഇങ്ങനെയുള്ള അനേകം മഹ്ദിമാര്‍ ജീവിക്കുകയും പിന്നീടു മരിക്കുകയും ചെയ്തിട്ടുണ്ട്.
ഇസ്ലാമിലെ 'ഷിയാ' വിഭാഗം തങ്ങളുടെ അപ്രത്യക്ഷനായ പന്ത്രണ്ടാമത്തെ ഇമാമായ മഹ്ദി ഉടനെത്തുമെന്ന്  പ്രഖ്യാപിച്ച് കണ്ണില്‍ എണ്ണയൊഴിച്ചു കാത്തിരിക്കുന്നു. ഇവരാണ് ഭൂമിയില്‍ ഏറ്റവുമധികം അരാജകത്വം സൃഷ്ടിക്കുന്നത്. ഇനി മറൊരു വിഭാഗംകൂടിയുണ്ട്; ഇമാം മഹ്ദി  ഒരു വ്യക്തിയല്ലെന്നും ഇസ്ലാമിക സമൂഹത്തെ ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ഏതൊരുവനും  ഇയാളുടെ അവതാരമാണെന്നും ഇവര്‍ പ്രചരിപ്പിക്കുന്നു. അന്ത്യവിധിയും  എതിര്‍ക്രിസ്തുവും യേശുവിന്റെ രണ്ടാംവരവുമൊക്കെ പ്രതീകാത്മകമായി കരുതുന്ന  ക്രൈസ്തവ'കു'ബുദ്ധിജീവികളെപ്പോലെ ചിലര്‍ ഇസ്ലാമിലും ഉണ്ടെന്നു വിവക്ഷ!
ഇതൊക്കെയാണെങ്കിലും ഇമാം മഹ്ദിയെക്കുറിച്ച് ഇസ്ലാം സമൂഹത്തിലെ ഭൂരിപക്ഷം ആളുകളും വിശ്വാസപൂര്‍വ്വം പ്രചരിപ്പിക്കുന്ന ചില അടയാളങ്ങളുണ്ട്. ഇസ്ലാമിലെ പൊതുവിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് മഹ്ദിയുടെ അടയാളങ്ങള്‍ മനോവ ഇവിടെ കുറിക്കുന്നത്. ഇതില്‍നിന്ന് വ്യത്യസ്ഥമായ വാദങ്ങള്‍ മുസ്ലിങ്ങളുടെ ഇടയില്‍ ചുരുക്കമായിട്ടെങ്കിലും ഉണ്ടെന്നു മനോവ സമ്മതിക്കുന്നു. എന്നാല്‍, മഹ്ദിയെക്കുറിച്ച് മനോവയുടെ കാഴ്ചപ്പാട് വചനത്തെ അടിസ്ഥാനമാക്കി അടുത്ത ലേഖനത്തില്‍ പ്രഖ്യാപിക്കുന്നതായിരിക്കും. ‍ഇസ്ലാമിന്റെ കാഴ്ചപ്പാടും പ്രചരണങ്ങളും ഇപ്പോള് ശ്രദ്ധിക്കാം.
ലോകം  അവസാനിക്കുന്നതിനു തൊട്ടുമുമ്പ് ഇസ്ലാംമതത്തെ ലോകമതമാക്കുന്നതിനുവേണ്ടി  അവതരിക്കുന്ന വ്യക്തിയാണു മഹ്ദി! മുഹമ്മദിന്റെ പേരിനോടു സാമ്യമുള്ള പേരായിരിക്കും ഇയാളുടേത്. മുഹമ്മദിന്റെ വംശപരമ്പരയില്‍ ഹസന്റെ ശാഖയിലായിരിക്കും ഇയാളുടെ ജനനം. ഇസ്ലാമില്‍ ഇപ്പോഴുള്ള വിഭാഗിയത പൂര്‍ണ്ണമായും  അവസാനിപ്പിച്ച് സമുദായത്തെ ഒരുമിപ്പിക്കുന്നത് ഇയാളായിരിക്കും!
ലോകത്ത് ഇയാള്‍ സമാധാനം സ്ഥാപിക്കുകയും സകലരാലും അംഗീകരിക്കപ്പെടുകയും ചെയ്യും! പശ്ചിമേഷ്യന്‍ പ്രശ്നത്തിനുപോലും ഇയാള്‍ പരിഹാരം കാണും. കുറേക്കാലം തുര്‍ക്കിയിലും പിന്നീട് കുറച്ചുകാലം ജറുസലെമിലും ശേഷിക്കുന്നകാലം മദീനയിലുമായി അരനൂറ്റാണ്ട്(50 വര്‍ഷം) ഭൂമിയിലുണ്ടാകും എന്നാണ് ഇസ്ലാമിക നിഗമനം. ഇന്നുവരെ ഒരുവനും കാഴ്ചവയ്ക്കാന്‍ സാധിക്കാത്ത വിധത്തില്‍ ലോകത്താകമാനം ഇസ്ലാമിക പ്രബോധനം നടത്തും എന്നതാണ് മഹ്ദിയെ തിരിച്ചറിയാനുള്ള ഏറ്റവും വലിയ അടയാളമായി ഇവര്‍ പറയുന്നത്. ലോകത്തുള്ള എല്ലാ മതക്കാരും ഇയാള്‍ ക്കുമുന്നില്‍ മുട്ടുമടക്കുമെന്നും ഇവര്‍ പറയുന്നു. (മുട്ടുമടക്കിയില്ലെങ്കില്‍ മടക്കിക്കൂട്ടാനാണല്ലോ ഇസ്ലാം അവതരിച്ചതുതന്നെ!)
കോണ്‍സ്റ്റാന്റിനോപ്പിളും റോമും (വത്തിക്കാന്‍) മഹ്ദിയുടെ കാലത്ത് മുസ്ലിങ്ങള്‍ പിടിച്ചടക്കും എന്നാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്! ഇതിനേക്കാളെല്ലാം ഭയാനകമായ കാര്യം, ഇവന്‍ വരുന്നത് ഈസാനബിയുടെ വരവിനു കളമൊരുക്കാനാണ് എന്നുള്ളതാകുന്നു! എന്നാല്‍, ഈസാനബി മഹ്ദിയുടെ വെറുമൊരു സഹായി മാത്രമാണെന്ന് മുഹമ്മദ് പഠിപ്പിച്ചുവച്ചിട്ടുണ്ട്. ഈ ഈസാനബി യേശുവാണെന്ന് ധരിച്ച് ആരും അസ്വസ്ഥപ്പെടേണ്ട. കാരണം, എല്ലാ നാമങ്ങള്‍ക്കുമേലെ ഉയര്‍ത്തപ്പെട്ട നാമമായ യേശുവെന്ന നാമം ഇനി മറ്റൊരുവനുമുമ്പിലും താഴ്ത്തപ്പെടുകയില്ല. ഇതില്‍നിന്നുതന്നെ ഖുറാനില്‍ പ്രഖ്യാപിക്കപ്പെട്ട ഈസാനബി വ്യാജക്രിസ്തു(എതിര്‍ ക്രിസ്തു) ആണെന്നു വ്യക്തമാകും. മാത്രവുമല്ല, മഹ്ദിയെ സഹായിക്കാന്‍ ഈസായോടോപ്പമുള്ള മറ്റൊരാള്‍ 'ജിന്നുകള്‍' (പിശാചുക്കള്‍) ആണെന്നാണ്‌ മുഹമ്മദ്‌ പറഞ്ഞിരിക്കുന്നത്! യേശുവല്ല ഈസാനബി എന്ന് മനസ്സിലാക്കാന്‍ ഇതുതന്നെ ധാരാളം മതി!
യേശുവിനെ താഴ്ത്തിക്കാണിക്കാന്‍ എവിടെയെല്ലാം അവസരം കിട്ടിയാലും അതുപയോഗിക്കുന്ന രീതി മുഹമ്മദിനുണ്ടായിരുന്നു. കാരണം, മുഹമ്മദിനെ അയച്ചത് അല്ലാഹുവെന്ന സാത്താനായിരുന്നു എന്നതുതന്നെ! അവന്‍ എന്നും സ്വര്‍ഗ്ഗത്തിന്റെയും ദൈവത്തിന്റെയും ദൈവപുത്രന്റെയും ശത്രുവാണ്! ബൈബിളില്‍ പ്രഖ്യാപിച്ചിരിക്കുന്ന എതിര്‍ക്രിസ്തുവിനെയും വീണ്ടും വരാനിരിക്കുന്ന യേശുവിനെയും ദൈവമക്കള്‍ തിരിച്ചറിയാതിരിക്കാന്‍ മുഹമ്മദ് തയ്യാറാക്കിയ വ്യാജകഥാപാത്രങ്ങളാണ് ഇമാംമഹ്ദി, ഈസാനബി, ജഹ്ജാഹ്, മസീഹ് ദജ്ജാല്‍ എന്നിവര്‍! എന്നാല്‍, ഇവരെല്ലാം യഥാര്‍ത്ഥത്തില്‍ വരാനുള്ളവര്‍തന്നെയാണ്. മുഹമ്മദും അനുയായികളും പ്രചരിപ്പിക്കുന്ന ദൌത്യമല്ല ഇവരുടേത് എന്നതാണ് നാം അറിഞ്ഞിരിക്കേണ്ടത്. എതിര്‍ക്രിസ്തുവിന്റെ സഹായികളാണ് ഇവരെന്നത് അടുത്ത ലേഖനത്തില്‍ വായനക്കാര്‍ക്ക് വ്യക്തമാകും!
വളരെ പ്രാധാന്യത്തോടെ ഒരുകാര്യം മനോവ വ്യക്തമാക്കുന്നു: സ്വര്‍ഗ്ഗത്തെക്കുറിച്ചും ദൈവത്തെക്കുറിച്ചും മാത്രമല്ല, മാനവരക്ഷയെക്കുറിച്ചും ലോകത്തെ തെറ്റിദ്ധരിപ്പിച്ച നരകസന്തതിയായ മുഹമ്മമ്മദിന്റെ അവസാനത്തെ വഞ്ചനയായിരുന്നു അന്ത്യകാലത്തെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍! എതിര്‍ക്രിസ്തുവിനെ ദൈവമക്കള്‍ തിരിച്ചറിയാതിരിക്കാന്‍ 'വ്യാജക്രിസ്തു'വിനെപ്പോലും വ്യാജമായി അവതരിപ്പിക്കാന്‍ മുഹമ്മദ് ശ്രമിച്ചു. യേശു രണ്ടാമതും വരുമെന്നത് സാത്താനുപോലും അറിയാവുന്ന കാര്യമാണ്. യേശു വരുമ്പോള്‍, അവിടുത്തെയും മനുഷ്യര്‍ തിരിച്ചറിയാതിരിക്കേണ്ടതിന്, യേശുവിനെയും വ്യാജമായി ചിത്രീകരിക്കാനും മുഹമ്മദെന്ന സാത്താന്‍ മറന്നില്ല. എതിര്‍ക്രിസ്തുവിനെ യേശുവാണെന്നും യേശുവിനെ എതിര്‍ക്രിസ്തുവാണെന്നും ചിന്തിപ്പിക്കുന്നവിധം മുഹമ്മദൊരുക്കിയ കെണികളെയും ഈ ലേഖനപരമ്പരയില്‍ നാം മനസ്സിലാക്കും.
എതിര്‍ക്രിസ്തുവിന്റെ വ്യക്തമായ അടയാളവും ദൌത്യവും മനസ്സിലാക്കിത്തരുമ്പോള്‍, ഇമാം മഹ്ദി, ഈസാനബി, ജഹ്ജാഹ്, മസീഹ്ദജ്ജാല്‍ എന്നിവരുടെ യഥാര്‍ത്ഥമുഖം വെളിപ്പെടും. എന്തെന്നാല്‍, ബൈബിളില്‍ എതിര്‍ക്രിസ്തുവിനെക്കുറിച്ചു വെളിപ്പെടുത്തിയിരിക്കുന്ന എല്ലാ അടയാളങ്ങളും ഇവരില്‍ രണ്ടു വ്യക്തികളിലുണ്ട്!

Thursday, 2 October 2014

യു.കെ.ജി വിദ്യാര്‍ഥിയെ പട്ടിക്കൂട്ടില്‍ പൂട്ടിയ സംഭവം; സ്കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്


യു.കെ.ജി വിദ്യാര്‍ഥിയെ പട്ടിക്കൂട്ടില്‍ പൂട്ടിയ സംഭവം; സ്കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്
സ്കൂള്‍ പ്രിന്‍സിപ്പലിന് ജാമ്യം അനുവദിച്ചു

തിരുവനന്തപുരം: ക്ളാസില്‍ സംസാരിച്ചുവെന്ന കുറ്റത്തിന് അഞ്ചു വയസ്സുകാരനെ പട്ടിക്കൂട്ടില്‍ പൂട്ടിയ സ്കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്. ജവഹര്‍ ഇംഗ്ളീഷ് മീഡിയം സ്കൂളാണ് അടച്ചുപൂട്ടാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടത്. സംഭവത്തില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കടുത്ത നിയമലംഘനമാണ് നടന്നതെന്നും കുട്ടിയുടെ പ്രായത്തിന് യാതൊരു പരിഗണനയും നല്‍കാതെയാണ് പ്രിന്‍സിപ്പല്‍ ശശികല കുട്ടിയെ നാല് മണിക്കൂര്‍ കൂട്ടില്‍ പൂട്ടിയിട്ടതെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
അതിനിടെ, സംഭവത്തില്‍ അറസ്റ്റില്‍ ആയ സ്കൂള്‍ പ്രിന്‍സിപ്പല്‍ ശശികലക്ക് കോടതി ജാമ്യം അനുവദിച്ചു. ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ഇവരെ കോടതിയില്‍ ഹാജരാക്കിയതെന്നും പൊലീസ് സ്റ്റേഷനില്‍ നിന്ന് തന്നെ ജാമ്യം കൊടുക്കാവുന്ന വകുപ്പുകളാണ് ഉള്ളതെന്നും ഇവര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ അറിയിച്ചു.
http://www.madhyamam.com/news/311444/140930

Wednesday, 1 October 2014

ബൈബിൾ രഹസ്യങ്ങൾ !!!

   ബൈബിൾ രഹസ്യങ്ങൾ !!!

1) എ ഡി 300 - മരിച്ചവര്‍ക്കായുള്ള പ്രാര്‍ത്ഥന ആരംഭിച്ചു .!
2) എ ഡി 300 - സഭയില്‍ കുരിശു രൂപം സ്ഥാപിച്ചു തുടങ്ങി .!
3) എ ഡി 320 - മെഴുകുതിരി കത്തിക്കുന്ന രീതി ആരംഭിച്ചു. !
4) ഏ.ഡി.325 - ല് ദൈവത്തെ സംബധിച്ച് " ത്രീത്വം" എന്ന് തിരുവചനത്തില് (തെര്ത്തുല്ല്യൻ ഉണ്ടാക്കിയ വികലതിയോളജി) എഴുതപ്പെടാത്ത വാക്ക് ഔദ്യോഗികമായി കോണ്‍സ്റ്റാന്റയിന് ചക്രവര്ത്തിയുടെ അദ്ധ്യക്ഷതയിൽ നടത്തിയ നിഖ്യ കൌണ്‍സിലില് റോമെന് കത്തോലിക്കാ സഭ അംഗികരിച്ചു!! (The American Peoples Encyclopedia 1975).
5) എ ഡി 350 - ജൂലിയന്‍ മാര്‍പാപ്പ "റോമന്‍ സൂര്യദേവന്റെ" ജന്മദിനമായ ഡിസംബര്‍ 25 , "യേശുക്രിസ്തുവിന്റെ" ജന്മദിനം എന്ന് പ്രഖ്യാപിച്ച് ക്രിസ്തുമസ് ദിനാചരണം തുടങ്ങി !!
6) എ ഡി 375 - മാലാഖമാര്‍ ,മരിച്ച വിശുദ്ധന്മാര്‍ തിരുസ്വരുപങ്ങള്‍ എന്നിവയെ വണങ്ങാന്‍ ആരംഭിച്ചു !.
7) ഏ.ഡി.381 ലെ കുസ്തന്തിനോസിലെ സൂനഹദോസില്‍ "ദൈവത്തില് മൂന്നാളത്വം" എന്ന "ത്രിത്വ തിയോളജി" സംബന്ധിച്ച് വ്യക്തമായി റോമൻ കത്തോലിക്കാ സഭ ഔദ്യോഗികമായി പ്രഖ്യാപിച്ചു! (The American Peoples Encyclopedia 1975). അങ്ങനെ "യേശുവില് യഹോവയായ ദൈവം" എന്നത് മാറ്റി പകരം "യേശു ദൈവം" എന്ന് പഠിപ്പിച്ചു തുടങ്ങി!!
8) എ ഡി 294 - ബലിയര്‍പ്പണം ഒരു നിത്യ ആചാരമാക്കി!.
9) എ ഡി 431ല് വി. മറിയത്തെ ദൈവമാതാവ് എന്ന് വിളിച്ചു! കോണ്‍സ്റ്റാന്റെയിന് ചക്രവര്ത്തി കൊണ്ടുവന്ന തെര്ത്തുല്ല്യന്റെ ത്രിത്വ തിയോളജിയായിരുന്നു ഇതിനായി ഉപയോഗിച്ചത്!
10) എ ഡി 500 - പുരോഹിതന്മാര്‍ പ്രത്യേക വസ്ത്രം ധരിക്കുവാന്‍ ആരംഭിച്ചു !.
11) എ ഡി 526 - അന്ത്യകുദാശ ആരംഭിച്ചു .!
12) എ ഡി 593 - ശുദ്ധീകരണ സ്ഥലത്തെ കുറിച്ച് പഠിക്കുവാന്‍ ആരംഭിച്ചു.! (മരിക്കുന്ന ക്രിസ്തിയാനികളെല്ലാം നേരെ ചെറിയ നരകത്തില് ചെല്ലുന്നു എന്ന വിശ്വാസം).
13) എ ഡി 600 - ആരാധനയില്‍ ലത്തീന്‍ ഭാഷ ഉപയോഗിച്ചു തുടങ്ങി.
14) എ ഡി 600 - മറിയം, മാലാഖമാര്‍, മരിച്ച വിശുദ്ധന്മാര്‍ എന്നിവരോട് പ്രാര്‍ഥിക്കുവാന്‍ ആരംഭിച്ചു .!
15) എ ഡി 610 - ബോണിഫസ്  3-മന്‍ ആദ്യമായി "പോപ്പ്" എന്ന് വിളിക്കപ്പെട്ടു !.
16) എ ഡി 709 - മാര്‍പാപ്പയുടെ പാദം മുത്തുന്ന പതിവ് ആരംഭിച്ചു.!
17) എ ഡി 786 - കുരിശു ,തിരുസ്വരുപങ്ങള്‍ തിരുശേഷിപ്പുകള്‍ എന്നിവയെ ആരാധിക്കുന്നത് ഔദ്യോഗികംമായി അംഗീകരിച്ചു !.
18) എ ഡി 850 - ഹന്നന്‍ ജലം, വിശുദ്ധതൈലം എന്നിവ പുരോഹിതന്മാര്‍ വാഴ്ത്തികൊടുക്കുന്ന പതിവ് ആരംഭിച്ചു ! .
19) എ ഡി 890 - യൗസേപ്പ് പിതാവിനെ ആരാധിക്കുവാന്‍ ആരംഭിച്ചു .!
20) എ ഡി 927 - കര്‍ദിനാള്‍ സംഘം ആരംഭിച്ചു.!
21) എ ഡി 998 - നോമ്പും വെള്ളിയാഴ്ച ഉപവാസവും ആരംഭിച്ചു !.
22) എ ഡി 1079 - പുരോഹിതന്മാര്‍ വിവാഹം കഴിക്കുന്നത്‌ ഗ്രിഗറി 6 -മന്‍ വിലക്കി .!
23) എ ഡി 1090 - വി. മറിയത്തിന്റെ നാമത്തില് അപേക്ഷിക്കാന് ജപമാല ആരംഭിച്ചു!
24) എ ഡി 11 -ആം നൂറ്റാണ്ട് - കുര്‍ബാന ബലിയര്‍പ്പണമായി രൂപാന്തരപ്പെടുകയും അതില്‍ പങ്കുകൊള്ളുന്നത്‌ നിര്‍ബന്ധമാക്കുകയും ചെയ്തു .!
25) എ ഡി 1190 - പാപമോചന ചീട്ടിന്റെ വില്പന ആരംഭിച്ചു. !അപ്പനെയും അമ്മയെയും വെട്ടികൊല്ലുന്നവരുടേയും, പരിശുദ്ധ ആത്മാവിന് എതിരായദൂഷണം നടത്തുന്നവരുടെയുമുള്പ്പടെ ഏത് മാരക പാപങ്ങളും പണം കൊടുത്താല് പള്ളിയില് നിന്ന് മോചിപ്പിച്ചു കൊടുക്കുന്ന പരിപാടി തുടങ്ങി!!
26) എ ഡി 12 -ആം നുറ്റാണ്ട് - ഏഴുകൂദാശകള്‍ നിര്‍വചിക്കപ്പെട്ടു.!
27) എ ഡി 1215 - അപ്പവീഞ്ഞുകളുടെ പദാര്‍ത്ഥ മാറ്റസിദ്ധാന്തം ഇന്നസെന്റു മൂന്നാമന്‍ പ്രഖ്യാപിച്ചു!. പസ്ക്കസിയാസ് രാട്ബര്‍ത്ടുസ് കണ്ടുപിടിച്ച, അപ്പവും വീഞ്ഞും യേശുവിന്റെ ശരീരവും രക്തവുമായിതീരും എന്ന "ട്രാന്‍സ് സബ്സ്റ്റാന്‌സിയെഷന്‌" സിദ്ധാന്തമായിരുന്നു അത് !! "De Corpore et Sanguine Domini "(written between 831 and 833), എന്ന പുസ്തകത്തിലാണ് ഇദേഹം ഈ കണ്ടുപിടുത്തം അവതരിപ്പിച്ചത്. അത് റോമന് കത്തോലിക്കാ സഭ ഏറ്റെടുത്ത് അംഗീകരിച്ചു !!
28) എ ഡി 1215 - കുംബസാരം ആരംഭിച്ചു .!
29) എ ഡി 1220 - ഓസ്തി (കുര്ബാന അപ്പം ) വണങ്ങണം എന്ന് ഹൊനോറിയസ് മൂന്നാമന്‍ കല്പന പുറപ്പെടുവിച്ചു!. പിന്നീട് അത്, അരുളിക്കയില് വച്ച് കുര്ബാന അപ്പത്തിനെ ആരാധിക്കണം എന്നാക്കിതീര്ത്ത് സഭയില് ബലമായി നടപ്പാക്കി .!
30) എ ഡി 1229 - വാലന്ഷ്യ സൂനഹദോസില്‍ വെച്ച് റോമെന് കത്തോലിക്കാ സഭ സാധാരണ ജനങ്ങള്‍ ബൈബിള്‍ വായിക്കുന്നത് നിരോധിക്കുകയും ബൈബിള്‍ നിരോധിത പുസ്തകങ്ങളുടെ പട്ടികയില്‍ പെടുത്തുകയും ചെയ്തു !.
31) എ ഡി 1251 - സന്യാസി മഠങ്ങളിലെ പ്രത്യേക വസ്ത്രങ്ങള്‍ ഇംഗ്ലണ്ടിലെ സൈമണ്‍ സ്റ്റോക്ക് എന്ന സന്യാസി കണ്ടുപിടിച്ചു .!
32)എ ഡി 1311 - റാവന്ന സൂനഹദോസില്‍ വെച്ച് ശിശുസ്നാനം അംഗീകരിച്ചു !.
33) എ ഡി 1414 - കുര്‍ബാനസമയത്ത് സാധാരണകാര്‍ക്ക്‌ വീഞ്ഞ് നിരോധിച്ചു .!
34) എ ഡി 1439 - ഫ്ലോറന്‍സിലെ സൂനഹദോസില്‍ വെച്ച് ശുദ്ധീകരണ സ്ഥലത്തെ കുറിച്ചുള്ള പഠിപ്പിക്കല്‍ വിശ്വാസസത്യമായി പ്രഖ്യാപിച്ചു .!
35) എ ഡി 1545 - ട്രെന്ടു സൂനഹദോസില്‍ വെച്ച് പാരമ്പര്യം ബൈബിളിനു തുല്യമായി പ്രഖ്യാപിക്കപെട്ടു ! .അപ്പോക്രിഫാ പുസ്തകങ്ങളെ ബൈബിളിന്റെ ഭാഗമായി പ്രഖ്യാപിച്ചു !.
36) എ ഡി 1854 - മാതാവിന്റെ അമലോത്ഭവം വിശ്വാസസത്യമായി പീയുസ് 9 -മന്‍ പ്രഖ്യാപിച്ചു .!
37) എ ഡി 1870 - ധാര്‍മ്മികവും വിശ്വാസപരവുമായ കാര്യങ്ങളില്‍ മാര്‍പാപ്പ എന്ത് പഠിപ്പിച്ചാലും അദേഹത്തിന് തെറ്റ് പറ്റില്ല (തെറ്റാവരം) എന്ന് വത്തിക്കാന്‍ സൂനഹദോസില്‍ പ്രഖ്യാപിച്ചു!!
38) എ ഡി 1950 - മാതാവിന്റെ സ്വര്‍ഗാരോഹണം വിശ്വാസസത്യം ആയി പീയുസ് 12 -മന്‍ പ്രഖ്യാപിച്ചു .!
39) എ ഡി 1965 - മറിയത്തെ സഭാമാതാവ് ആയി പോള്‍ 6 -മന്‍                 പ്രഖ്യാപിച്ചു! .സഹരക്ഷകയായി പ്രഖ്യാപിക്കുവാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട് .!
40) എ ഡി 1996 - പരിണാമ സിദ്ധാന്തം തെറ്റല്ല എന്ന് ജോണ്‍ പോള്‍ 2 -മന്‍ മാര്‍പാപ്പ പ്രഖ്യാപിച്ചു .!
41) എ ഡി 2000 - കത്തോലിക്കാ സഭ കഴിഞ്ഞ കാലങ്ങളില്‍ മാര്പ്പാപ്പമാരുടെ നേതൃത്തത്തില് ചെയ്തുകൂട്ടിയ മഹാപാതകങ്ങള്‍ക്ക് മാര്‍പാപ്പ ലോകത്തോട്‌ ക്ഷമ ചോദിച്ചു.!  (പോയന്റു 37 വായിച്ചു കാണുമെല്ലോ!)
42) എ ഡി 2002 - ഒക്ടോബര്‍ കൊന്തക്ക് പുതിയ പതിപ്പ് ഇറക്കി !.
43) എ ഡി 2013 മുതല് കാസയില് അപ്പത്തില്, യേശുക്രിസ്തുവിനെ വരച്ചു അവതരിപ്പിച്ചു !.... "ഇതാ യേശുക്രിസ്തു ഇവിടെ പ്രത്യക്ഷപ്പെട്ടു" എന്ന് കാണിച്ചു ഫോട്ടോ സോഷ്യല് നെറ്റ് വര്ക്കിലും മറ്റും ഇട്ടുകൊടുത്ത് .....ഒടുക്കം, ശാസ്ത്രീയപരീക്ഷണo നടത്തി സത്യം പുറത്തുവരും എന്ന് വന്നപ്പോള് ചിത്രം ഒളിച്ചുവച്ചു സ്വയം ഇളിഭ്യരാകുന്ന കലാപരിപാടി തുടങ്ങി!!                                    

പുരോഹിതമതം മാനവരാശിയെ ദൈവനാമത്തിൽ കൈകാര്യം ചെയ്ത കലികാലവികൃതികളിൽ വെറും 43 വകമാത്രം ഇവിടെകുറിച്ചു! ഇത് "ഷെയർ" ചെയ്തനുഗ്രഹിക്കൂ മാളോരേ.... ബാക്കി കണ്ടെത്തൂ .."അന്വേഷിപ്പീൻ കണ്ടെത്തും"....മനസിന്റെ വാതിലിൽ മുട്ടുവീൻ ,അത് തുറക്കപ്പെടും ! അവിടെയുള്ള ഹൃദയസ്തനായ (സ്വര്ഗസ്തനായ ) പിതാവിനെ ഒരോമനസിനും കണ്ടെത്താം ...ശുഭം !!! 
 http://almayasabdam.blogspot.com.br/