Tuesday, 13 May 2014


ഞെട്ടിക്കുന്ന മാര്‍പാപ്പ
Posted on: 24 Oct 2013

കെ.കെ. ബാലരാമന്‍


ഇറ്റലിയിലെ ഏറ്റവും പ്രചാരമുള്ള ദിനപ്പത്രമായ 'ല റിപ്പബ്ലിക്ക'യുടെ സ്ഥാപക പത്രാധിപര്‍ യുജീനിയോ സ്‌കാലഫാരിയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ സുദീര്‍ഘമായ അഭിമുഖത്തില്‍ നിന്ന് കുറേ ചോദ്യോത്തരങ്ങള്‍ . ഒക്ടോബര്‍ 1-ന് 'ല റിപ്പബ്ലിക്ക' പ്രസിദ്ധീകരിച്ചത്.



സ്വന്തംപേരിന്റെ തിരഞ്ഞെടുപ്പുമുതല്‍ വേറിട്ട വഴിയില്‍ സഞ്ചരിക്കുകയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. മാര്‍പാപ്പമാരുടെ സാമ്പ്രദായിക രീതികളില്‍ നിന്ന് ഭിന്നമാണ് അദ്ദേഹത്തിന്റെ വാക്കുകളും പ്രവൃത്തികളും. പെസഹാദിനത്തിലെ കാലുകഴുകല്‍ ശുശ്രൂഷയില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തുകയും സഭയുടെ അനുശാസനങ്ങളോട് അമിതവിധേയത്വം കാട്ടേണ്ടെന്ന് പ്രസ്താവിക്കുകയും സ്വവര്‍ഗപ്രണയികളെ വിലയിരുത്താനില്ലെന്ന് പറയുകയും ചെയ്ത് യാഥാസ്ഥിതികവാദികളെ ഞെട്ടിച്ചുകൊണ്ടിരിക്കുന്നു പാപ്പ. സഭയോടും സഭാമക്കളോടും സംസാരിച്ചിരുന്ന മുന്‍ഗാമികളില്‍ നിന്ന് ഭിന്നമായി പൊതുസമൂഹത്തോട് സംസാരിക്കുന്ന പാപ്പയാണ് ഫ്രാന്‍സിസ്


ഫ്രാന്‍സിസ് മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ച കഴിഞ്ഞ ചൊവ്വാഴ്ചയാണ് (സപ്തംബര്‍ 24) നടന്നത്. സാന്ത മാര്‍ടയിലെ അദ്ദേഹത്തിന്റെ ഭവനത്തില്‍, ഒരു മേശയും നാലഞ്ച് കസേരകളും ചുവരിലൊരു പെയ്ന്റിങ്ങും ഒഴിച്ചാല്‍ അലങ്കാരങ്ങളൊന്നുമില്ലാത്ത മുറിയില്‍ വെച്ച്. അതിനും മുമ്പേ, ഞാന്‍ മരിക്കുവോളം മറക്കാത്ത ഒരു ഫോണ്‍ വിളിയും ഉണ്ടായിരുന്നു. ഉച്ചകഴിഞ്ഞ് രണ്ട് മണിയായിരുന്നു. റിങ് ചെയ്യുന്ന ഫോണ്‍ എടുത്തപ്പോള്‍ അപ്പുറത്ത് എന്റെ സെക്രട്ടറിയാണ്. വിറയ്ക്കുന്നശബ്ദത്തില്‍ പറഞ്ഞത് - ''മാര്‍പാപ്പയാണ് ഫോണില്‍, ഞാന്‍ നേരേ കണക്ട് ചെയ്യാം.''

''ഹലോ, ഇത് ഫ്രാന്‍സിസ് മാര്‍പാപ്പയാണ്.'' ലൈനിന്റെ മറുതലയ്ക്കല്‍ പരിശുദ്ധ പിതാവിന്റെ ശബ്ദം ഇങ്ങനെ പറയുമ്പോഴും എന്റെ ഞെട്ടല്‍ വിട്ടുമാറിയിരുന്നില്ല- ''അങ്ങ് എന്നെ വിളിക്കുമെന്ന് പ്രതീക്ഷിക്കാത്തതിനാലുള്ള ഞെട്ടലിലാണ് ഞാന്‍.''
''അതെന്താണ് അത്ഭുതപ്പെട്ടത്? എന്നെ നേരില്‍ കാണണമെന്നുണ്ടെന്ന് എഴുത്തയച്ചതല്ലേ? എനിക്കും അതേ ആഗ്രഹമുണ്ട്. സമയം നിശ്ചയിക്കാന്‍ വേണ്ടി വിളിച്ചതാണ്. ഞാന്‍ ഡയറി ഒന്ന് നോക്കിക്കോട്ടെ. ബുധനാഴ്ച പറ്റില്ല, തിങ്കളാഴ്ചയും. ചൊവ്വാഴ്ച താങ്കള്‍ക്ക് സൗകര്യമാവുമോ?''
''സൗകര്യമാണ് പിതാവേ''
ഈ സംഭാഷണം എങ്ങനെ അവസാനിപ്പിക്കണമെന്ന് എനിക്കറിയില്ല, ഞാന്‍ ചോദിക്കുന്നു- ''ഈ ഫോണിലൂടെ എനിക്ക് അങ്ങയെ ആലിംഗനം ചെയ്യാമോ?''
''തീര്‍ച്ചയായും. എന്റെ വകയും ഒരു ആശ്ലേഷം. അത് പിന്നീട് നേരിട്ടും തരാം.''

ഇറ്റലിയിലെ ഏറ്റവും പ്രചാരമുള്ള ദിനപ്പത്രമായ 'ല റിപ്പബ്ലിക്ക'യുടെ സ്ഥാപക പത്രാധിപര്‍ യുജീനിയോ സ്‌കാലഫാരിയാണ് ഇതെഴുതിയത്. പത്രം ഇടതുപക്ഷത്താണ്. പത്രാധിപര്‍ ദൈവവിശ്വാസിയല്ലാത്ത സോഷ്യലിസ്റ്റും. ലോകത്തില്‍ ഏറ്റവും അനുയായികളുള്ള മതത്തിന്റെ മേധാവിയുമായി അദ്ദേഹം നടത്തിയ അഭിമുഖം അതുകൊണ്ടുതന്നെ കൗതുകകരവുമാണ്.

മാര്‍പാപ്പ നേരിട്ട് ഫോണില്‍ വിളിച്ചതിന്റെ ഞെട്ടല്‍ മാറാതെ അദ്ദേഹത്തെ കാണാന്‍പോയ സ്‌കാലഫാരിയെ കൂടുതല്‍ ഞെട്ടലുകള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ക്ക് മാര്‍പാപ്പ നല്‍കിയ മറുപടികള്‍ റോമന്‍ കത്തോലിക്ക സഭയെപ്പറ്റി പതിവ് ധാരണകളുള്ള ആരെയും ഞെട്ടിക്കും.

ഉദാഹരണത്തിന് ഇന്റര്‍വ്യൂ തുടങ്ങും മുമ്പേ സ്‌കാലഫാരി പറഞ്ഞ തമാശയ്ക്ക് മാര്‍പാപ്പ നല്‍കിയ ഉത്തരം തന്നെ. മാര്‍പാപ്പ തന്നെ പരിവര്‍ത്തനപ്പെടുത്തിയേക്കും എന്ന് സുഹൃത്തുക്കള്‍ പറഞ്ഞെന്നറിയിച്ചയുടന്‍ സ്‌കാലഫാരിയോട് പരിശുദ്ധ പിതാവ് പറഞ്ഞു - ''മതപരിവര്‍ത്തനം എന്നത് ഭക്തിയോടെ ചെയ്യുന്ന അസംബന്ധമാണ്. നാം പരസ്​പരം അറിയുകയും കേള്‍ക്കുകയും ചുറ്റുമുള്ള ലോകത്തെ പ്പറ്റിയുള്ള അവബോധം വര്‍ധിപ്പിക്കുകയുമാണ് വേണ്ടത്. അടുക്കുകയും അകലുകയും ചെയ്യുന്ന പാതകള്‍ പരസ്​പരം വിച്ഛേദിക്കുന്നതാണ് ലോകം. പക്ഷേ, പ്രധാനകാര്യം അവയെല്ലാം നന്മയിലേക്കാണ് നയിക്കുന്നതെന്നതാണ്.''

സഭ ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളികളെന്താണെന്ന ചോദ്യത്തിന് പാപ്പ നല്‍കിയ ഉത്തരത്തിന്റെ കാര്യവും വിഭിന്നമല്ല.

''ഇന്ന് ലോകത്തിനുമുന്നിലെ ഏറ്റവും വലിയ തിന്മകള്‍ യുവാക്കളുടെ തൊഴിലില്ലായ്മയും വൃദ്ധരുടെ ഏകാന്തതയുമാണ്. വൃദ്ധര്‍ക്ക് പരിചരണവും കൂട്ടും വേണം; യുവാക്കള്‍ക്ക് ജോലിയും പ്രത്യാശയും. പക്ഷേ, അവര്‍ക്ക് ഇതൊന്നുമില്ല... വര്‍ത്തമാനകാലത്തിന്റെ ഭാരങ്ങള്‍ക്കടിയില്‍ ഞെരിഞ്ഞുകൊണ്ട് നിങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയുമോ? ഭൂതകാലത്തിന്റെ സ്മരണകളോ, എന്തെങ്കിലും സൃഷ്ടിച്ചുകൊണ്ട് ഭാവിയിലേക്ക് നോക്കാന്‍ മോഹമോ ഇല്ലാതെ, കുടുംബമില്ലാതെ?...ഇതാണ്, എന്റെ കണ്ണില്‍ സഭ നേരിടുന്ന ഏറ്റവും അടിയന്തരമായ പ്രശ്‌നം''- ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

മാര്‍പാപ്പയും അവിശ്വാസിയും - ചോദ്യോത്തരങ്ങളില്‍ നിന്ന്


ആത്മജ്ഞാനികളില്ലാത്ത മതം വെറും തത്ത്വശാസ്ത്രമാണ്


സഭയിലെ സ്ത്രീകളുടെ പങ്കിനെക്കുറിച്ചും നമ്മള്‍ ചര്‍ച്ച ചെയ്യും. സഭതന്നെ സ്ത്രീയാണെന്ന് ഓര്‍ക്കണം...

പരിശുദ്ധപിതാവേ, അത് രാജ്യങ്ങളും സര്‍ക്കാറുകളും രാഷ്ട്രീയകക്ഷികളും കൈകാര്യം ചെയ്യേണ്ട രാഷ്ട്രീയ, ധനകാര്യ പ്രശ്‌നമല്ലേ?

അതെ, താങ്കള്‍ പറഞ്ഞത് ശരിയാണ്, പക്ഷേ, അത് സഭയുടെയും പ്രശ്‌നമാണ്, പ്രത്യേകിച്ചും സഭയുടെ കാരണം, ഈ അവസ്ഥ ശരീരങ്ങളെ മാത്രമല്ല ആത്മാക്കളെയും ബാധിക്കും. ശരീരത്തിന്റെയും ആത്മാവിന്റെയും കാര്യത്തില്‍ സഭയ്ക്ക് ഉത്തരവാദിത്വം തോന്നണം.

സഭയ്ക്ക് ഉത്തരവാദിത്വം തോന്നണം എന്ന് പറയുമ്പോള്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ സഭയ്ക്ക് ഉത്തരവാദിത്വം തോന്നുന്നില്ല എന്നാണോ മനസ്സിലാക്കേണ്ടത്? അങ്ങ് അതിനെ ആ വഴിക്ക് നയിക്കുമെന്നും?

വലിയൊളരവുവരെ അവബോധമുണ്ട്, പക്ഷേ, അത് പോരാ. അത് കൂടുതല്‍ വേണമെന്നാണ് എനിക്ക് തോന്നുന്നത്. ഇത് മാത്രമല്ല നാം നേരിടുന്ന പ്രശ്‌നം, പക്ഷേ, അതാണ് ഏറ്റവും അടിയന്തരവും നാടകീയവുമായ പ്രശ്‌നം.

അങ്ങ് എനിക്കെഴുതിയ കത്തില്‍ അത് പറഞ്ഞിട്ടുണ്ട്. മനഃസാക്ഷിക്ക് സ്വയംഭരണമുണ്ടെന്നും നാമോരോരുത്തരും സ്വന്തം മനഃസാക്ഷിയെ അനുസരിക്കണമെന്നും. ഒരു മാര്‍പാപ്പ പറയുന്ന ഏറ്റവും ധീരമായ കാര്യമാണിതെന്നാണ് എനിക്ക് തോന്നിയത്.

ഞാനത് വീണ്ടും ആവര്‍ത്തിക്കാം. ഓരോരുത്തര്‍ക്കും എന്താണ് നന്മയും തിന്മയുമെന്ന് സ്വന്തമായ ആശയങ്ങളുണ്ട്. അയാള്‍ ധരിക്കുന്ന രീതിയില്‍ ആ നന്മയെ അനുഗമിക്കാനും തിന്മയോട് പൊരുതാനും സ്വയം തീരുമാനിക്കണം. അത്രയുംമതി ഈ ലോകം ഒരു നല്ല സ്ഥലമായി മാറാന്‍.

സഭ അത് ചെയ്യുന്നുണ്ടോ?

ഉണ്ട്. അതാണ് ഞങ്ങളുടെ ദൗത്യത്തിന്റെ ഉദ്ദേശ്യം, ജനങ്ങളുടെ പ്രസക്തവും അപ്രസക്തവുമായ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് ഞങ്ങള്‍ക്കാവും വിധം അത് നേടിക്കൊടുക്കുക. ക്രിസ്തീയസ്‌നേഹം എന്നാല്‍, എന്താണെന്ന് താങ്കള്‍ക്കറിയുമോ?

ഉവ്വ്, എനിക്കറിയാം.

നമ്മുടെ കര്‍ത്താവ് പ്രബോധിപ്പിച്ചതുപോലെ അത് അന്യനോടുള്ള സ്‌നേഹമാണ്. അത് മതപരിവര്‍ത്തനമല്ല, അത് സ്‌നേഹമാണ്. സ്വന്തം അയല്‍ക്കാരനോടുള്ള സ്‌നേഹം, പൊതുനന്മയ്ക്ക് രുചിപകരുന്ന കാര്യമാണത്.

നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക.

കൃത്യമായും അതുതന്നെ.


അന്യനോടുള്ള സ്‌നേഹം തന്നോടുള്ള സ്‌നേഹം പോലെയാണെന്ന് യേശു പറഞ്ഞു. പക്ഷേ, ആത്മസ്‌നേഹം (നാര്‍സിസിസം) പരസ്‌നേഹം പോലെ സാധുവാണെന്നും നല്ലതാണെന്നും സ്ഥാപിച്ചു ചിലര്‍.

ആത്മസ്‌നേഹം, ആ വാക്ക് എനിക്ക് ഇഷ്ടമല്ല. അത് തന്നോട് തന്നെയുള്ള അമിതമായ സ്‌നേഹമാണ്. അത് നല്ലതല്ല, അത് ബാധിച്ചവരുടെ ആത്മാവിനുമാത്രമല്ല, അവരുമായി ബന്ധമുള്ളവര്‍ക്കും അവര്‍ ജീവിക്കുന്ന സമൂഹത്തിനും ഗുരുതരമായ ഹാനികള്‍ വരുത്തും. ഈ മാനസികവൈകല്യം ബാധിച്ചവര്‍ മിക്കവരും ധാരാളം അധികാരമുള്ളവര്‍ ആണെന്നതാണ് യഥാര്‍ഥപ്രശ്‌നം. പലപ്പോഴും മേലാളന്മാരാണ് ആത്മസ്‌നേഹികള്‍.

പല സഭാമേലാളന്മാരും അങ്ങനെയായിരുന്നു.

ഞാനിതിനെപ്പറ്റി എന്താണ് കരുതുന്നതെന്നറിയുമോ? സ്വന്തം രാജസഭാംഗങ്ങളുടെ മുഖസ്തുതി കേട്ട് കോരിത്തരിക്കുന്ന നാര്‍സിസിസ്റ്റുകളായിരുന്നു പലപ്പോഴും സഭാധ്യക്ഷന്മാര്‍. ഈ രാജധാനി പാപ്പാ ഭരണ സംവിധാനത്തിന്റെ കുഷ്ഠരോഗമാണ്.

ചെറുപ്പത്തില്‍ത്തന്നെ അങ്ങേക്ക് സ്വന്തം നിയോഗം മനസ്സിലായിരുന്നുവോ?

ഇല്ല, വളരെ ചെറുപ്പത്തിലില്ല. എന്റെ കുടുംബത്തിന്റെ ആഗ്രഹം ഞാന്‍ മറ്റെന്തെങ്കിലും പ്രൊഫഷന്‍ തിരഞ്ഞെടുത്ത് ജോലിചെയ്ത് പണം സമ്പാദിക്കണമെന്നായിരുന്നു. ഞാന്‍ സര്‍വകലാശാലയില്‍ ചേര്‍ന്നു. അവിടെ എനിക്ക് ഏറെ ബഹുമാനവും ക്രമേണ സൗഹൃദവും തോന്നിയ ഒരു അധ്യാപികയുണ്ടായിരുന്നു. അവര്‍ ഒരു തീവ്ര കമ്യൂണിസ്റ്റുമായിരുന്നു. അവര്‍ എനിക്ക് പലപ്പോഴും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പുസ്തകങ്ങള്‍ വായിക്കാന്‍ തരുമായിരുന്നു. പില്‍ക്കാലത്ത് അര്‍ജന്റീനയിലെ സ്വേച്ഛാധിപത്യഭരണകൂടം അവരെ അറസ്റ്റ് ചെയ്ത് ഭേദ്യംചെയ്യുകയും വധിക്കുകയും ചെയ്തു.

കമ്യൂണിസം താങ്കളെ ആകര്‍ഷിച്ചോ?

അതിന്റെ ഭൗതികവാദത്തിന് എന്റെമേല്‍ യാതൊരു സ്വാധീനവും ഉണ്ടായിരുന്നില്ല. പക്ഷേ, സത്യസന്ധതയും ധീരതയുമുള്ള വ്യക്തിയില്‍ നിന്ന് അതേപ്പറ്റി പഠിച്ചു എന്നത് വളരെ ഗുണകരമായിരുന്നു. അതിലെ സാമൂഹികമായ ചില വശങ്ങള്‍ ഞാന്‍ തിരിച്ചറിഞ്ഞു. പില്‍ക്കാലത്ത് അത് സഭയുടെ സാമൂഹിക പ്രത്യയശാസ്ത്രത്തിലും ഞാന്‍ കണ്ടെത്തി.

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തള്ളിപ്പറഞ്ഞ വിമോചനദൈവശാസ്ത്രം ലാറ്റിന്‍ അമേരിക്കയില്‍ വ്യാപകമായിരുന്നു.

അതെ, അതിലെ പല അംഗങ്ങളും അര്‍ജന്റീനക്കാരായിരുന്നു.

മാര്‍പാപ്പ അവര്‍ക്കെതിരെ പൊരുതിയത് ശരിയാണെന്ന് അങ്ങേക്ക് തോന്നുന്നുണ്ടോ?

അവരുടെ പ്രത്യയശാസ്ത്രത്തിന് അത് രാഷ്ട്രീയനിറം നല്‍കി. എങ്കിലും അവരില്‍ പലരും മാനവികതയെപ്പറ്റി ഉയര്‍ന്ന ധാരണകളുള്ള വിശ്വാസികളായിരുന്നു.

ആത്മജ്ഞാനികള്‍ സഭയുടെ കാര്യത്തില്‍ പ്രധാനമാണെന്ന് അങ്ങ് കരുതുന്നുണ്ടോ?

അത് മുഖ്യമാണ് - ആത്മജ്ഞാനികളില്ലാത്ത മതം വെറും തത്ത്വശാസ്ത്രമാണ്

അങ്ങേക്ക് ആത്മജ്ഞാനത്തിന്റെ നിയോഗമുണ്ടോ?

എന്ത് തോന്നുന്നു?

ഇല്ല, എനിക്കങ്ങനെ തോന്നുന്നില്ല.

താങ്കള്‍ ശരിയായിരിക്കാം. എനിക്ക് ആത്മജ്ഞാനികളോട് സ്‌നേഹമാണ്. സ്വന്തം ജീവിതത്തില്‍ വി. ഫ്രാന്‍സിസും അതായിരുന്നു. പക്ഷേ, എനിക്ക് ആ നിയോഗമുണ്ടെന്ന് തോന്നുന്നില്ല. നാം ആ പദത്തിന്റെ ആഴത്തിലുള്ള അര്‍ഥം അറിയണം. ആത്മജ്ഞാനി കര്‍മങ്ങളും വസ്തുതകളും ലക്ഷ്യങ്ങളും ഇടവകയിലെ ദൗത്യംപോലും അഴിച്ചെറിയണം എന്നിട്ട് പരമപദവുമായി ഐക്യപ്പെടുന്നത് വരെ ഉയരണം. കുറച്ചുനിമിഷങ്ങളേ ഉണ്ടാവൂ അത്. എങ്കിലും ഒരായുഷ്‌കാലം നിറഞ്ഞുനില്‍ക്കും.

എന്നെങ്കിലും അങ്ങേക്ക് അത് അനുഭവപ്പെട്ടിട്ടുണ്ടോ?

അപൂര്‍വമായി. ഉദാഹരണത്തിന് കോണ്‍ക്ലേവ് എന്നെ മാര്‍പാപ്പയായി തിരഞ്ഞെടുത്തപ്പോള്‍. അത് സ്വീകരിക്കുന്നതിന് മുമ്പ് അല്‍പ്പനേരം ഒരു മുറിയില്‍ ഏകനായി ഇരിക്കാന്‍ ഞാന്‍ അനുവാദം ചോദിച്ചു. എന്റെ തല മുഴുവന്‍ ശൂന്യമായിരുന്നു. എനിക്കാണെങ്കില്‍ എന്തെന്നില്ലാത്ത ആശങ്കയും. ഞാന്‍ കണ്ണുകളടച്ച് ഉള്ളിലുള്ള എല്ലാ ചിന്തകളെയും ഇല്ലാതാക്കി, ആ സ്ഥാനം തിരസ്‌കരിക്കുന്നതിനെപ്പറ്റിയുള്ള ചിന്ത പോലും. എനിക്ക് ആശങ്കകളും വികാരങ്ങളും ഒന്നും ഇല്ലാതായി. ആ നിമിഷം വലിയൊരു പ്രകാശം എന്റെ ഉള്ളില്‍ നിറഞ്ഞു. അതൊരു നിമിഷമേ ഉണ്ടായുള്ളൂ. പക്ഷേ, എനിക്കത് വളരെ നേരം നീണ്ടതായി തോന്നി. അത് മങ്ങിയപ്പോള്‍ ഞാന്‍ എഴുന്നേറ്റ് കര്‍ദിനാള്‍മാര്‍ കാത്തിരിക്കുന്ന മുറിയിലേക്ക് പോയി. അവിടെ മേശപ്പുറത്ത് ഞാന്‍ സ്വീകരിക്കാനുള്ള ഉത്തരവുണ്ടായിരുന്നു. ഞാനതില്‍ ഒപ്പിട്ടു.

അങ്ങേക്ക് എപ്പോഴെങ്കിലും ദൈവാനുഗ്രഹത്തിന്റെ അനുഭവം ഉണ്ടായിട്ടുണ്ടോ?

അത് ആരും അറിയില്ല. അനുഗ്രഹം ബോധത്തിന്റെ ഭാഗമല്ല. അത് നമ്മുടെ ആത്മാവിലുള്ള വെളിച്ചത്തിന്റെ അളവാണ്. അത് അറിവും യുക്തിയും അല്ല. താങ്കള്‍ക്ക് പോലും അനുഗ്രഹത്തിന്റെ സ്​പര്‍ശമുണ്ടാകാം.

അവിശ്വാസിയായ എനിക്കോ?

അനുഗ്രഹം ആത്മാവിന്റെ കാര്യമാണ്.

ഞാന്‍ ആത്മാവ് ഉള്ളതായി വിശ്വസിക്കുന്നില്ല.

താങ്കള്‍ വിശ്വസിക്കേണ്ട, പക്ഷേ, താങ്കള്‍ക്കും അതുണ്ട്.

പരിശുദ്ധ പിതാവേ, എന്നെ പരിവര്‍ത്തനം ചെയ്യാന്‍ അങ്ങേക്ക് ഉദ്ദേശ്യമില്ലെന്ന് പറഞ്ഞു, ശ്രമിച്ചാലും അങ്ങ് വിജയിക്കും എന്നെനിക്ക് തോന്നുന്നില്ല.

അത് നമുക്ക് അറിയില്ല. എന്നാലും എനിക്ക് ആ ഉദ്ദേശ്യമില്ല.

നിങ്ങള്‍ ക്രിസ്ത്യാനികള്‍ ഇന്ന് ഒരു ന്യൂനപക്ഷമാണ്. മാര്‍പാപ്പയുടെ വീട്ടുമുറ്റമായി അറിയപ്പെടുന്ന ഇറ്റലിയില്‍ പോലും. ചില സര്‍വേകള്‍ അനുസരിച്ച്, പള്ളിയില്‍ പോകുന്ന കത്തോലിക്കരുടെ എണ്ണം 15 ശതമാനത്തിലും താഴെയാണ്.

ഞങ്ങള്‍ എന്നും ന്യൂനപക്ഷം ആയിരുന്നു. ഞങ്ങളുടെ ലക്ഷ്യം മതപരിവര്‍ത്തനമല്ല; ജനങ്ങളുടെ മോഹങ്ങള്‍, മോഹഭംഗങ്ങള്‍, നിരാശകള്‍, പ്രത്യാശ എന്തൊക്കെയെന്ന് ശ്രദ്ധിക്കുകയാണ്. യുവാക്കളില്‍ നാം പ്രത്യാശ പുനഃസ്ഥാപിക്കണം, വൃദ്ധരെ സഹായിക്കണം, ഭാവിക്കുവേണ്ടി വാതിലുകള്‍ തുറക്കണം, സ്‌നേഹം പ്രചരിപ്പിക്കണം. പാവപ്പെട്ടവരില്‍ പാവപ്പെട്ടരാകണം, പുറത്താക്കപ്പെട്ടവരെ ഉള്‍ക്കൊള്ളിക്കണം, ശാന്തിക്കു വേണ്ടി ഉദ്‌ബോധനം നടത്തണം.

യേശു ചൂണ്ടിക്കാട്ടിയത് പോലെ അയല്‍ക്കാരനെ നിന്നെപ്പോലെ സ്‌നേഹിക്കണം. അത് നടക്കുന്നുണ്ടെന്ന് അങ്ങേക്ക് തോന്നുന്നുണ്ടോ?

നിര്‍ഭാഗ്യവശാല്‍ ഇല്ല. സ്വാര്‍ഥത വളരുകയും അന്യരോടുള്ള സ്‌നേഹം കുറയുകയുമാണ് ചെയ്തത്.

വത്തിക്കാന്റെ ചുവരുകള്‍ക്കുള്ളിലും മൊത്തം സഭയുടെ സ്ഥാപനഘടനയിലും ലൗകികശക്തികളോടുള്ള സ്‌നേഹം ശക്തമാണെന്നാണ് എനിക്ക് തോന്നുന്നത്. അങ്ങ് ആഗ്രഹിക്കുന്ന തരം ദരിദ്രമായ, ദൗത്യബോധമുള്ള സഭയെ ആ സ്ഥാപനം കീഴ്‌പ്പെടുത്തി എന്നാണ് എനിക്ക് തോന്നുന്നത്.

സത്യത്തില്‍ അങ്ങനെയാണ് കാര്യങ്ങള്‍. ഈ മേഖലയില്‍ നിങ്ങള്‍ക്ക് മഹാത്ഭുതങ്ങള്‍ കാട്ടാന്‍ കഴിയില്ല. ജീവിച്ചിരുന്ന കാലത്ത് ഫ്രാന്‍സിസ് പോലും തന്റെ വ്യവസ്ഥയുടെ ചട്ടങ്ങള്‍ അംഗീകരിപ്പിക്കാന്‍ വേണ്ടി റോമന്‍ അധികാരശ്രേണിയും മാര്‍പാപ്പയുമായി ദീര്‍ഘമായ ചര്‍ച്ചകള്‍ നടത്തിയ കാര്യം ഞാന്‍ ഓര്‍മിപ്പിക്കട്ടെ. ഒടുവില്‍ അദ്ദേഹത്തിന് അനുവാദം കിട്ടി, വലിയ മാറ്റം വരുത്തലുകളോടെയും അനുരഞ്ജനങ്ങളോടെയും.

അങ്ങേക്കും അതേ പാത പിന്തുടരേണ്ടി വരുമോ?

ഞാന്‍ അസ്സീസിയിലെ ഫ്രാന്‍സിസല്ല. എനിക്ക് അദ്ദേഹത്തിന്റെ ശക്തിയും മഹത്വവും ഇല്ല. പക്ഷേ, ഞാന്‍ റോമിന്റെ ബിഷപ്പും കത്തോലിക്ക ലോകത്തിന്റെ മാര്‍പാപ്പയുമാണ്. ഞാന്‍ ആദ്യം തീരുമാനിച്ചത് എട്ട് കര്‍ദിനാള്‍മാരടങ്ങുന്ന ഒരു സംഘത്തെ എന്റെ ഉപദേഷ്ടാക്കളായി നിയമിക്കുകയാണ്. രാജസഭാംഗങ്ങളായല്ല, എന്റെ വികാരങ്ങള്‍ പങ്കിടുന്ന വിവേകശാലികളായി.

കുറച്ചുദിവസം മുമ്പ് അങ്ങ് കത്തോലിക്കര്‍ പൗരപ്രശ്‌നങ്ങളും രാഷ്ട്രീയവുമായി ബന്ധം പുലര്‍ത്തണമെന്ന് അഭ്യര്‍ഥിച്ചു.

ഞാന്‍ കത്തോലിക്കരോട് മാത്രമല്ല സന്മനോഭാവമുള്ള എല്ലാ മനുഷ്യരോടുമാണ് സംസാരിച്ചത്. പൗരപ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനമാണ് രാഷ്ട്രീയം. അതിന് മതത്തിന്റേതല്ലാത്ത കര്‍മമേഖലയുമുണ്ട്. രാഷ്ട്രീയസ്ഥാപനങ്ങള്‍ നിര്‍വചനമനുസരിച്ച് മതേതരമാണ്. അവ പ്രവര്‍ത്തിക്കുന്നത് സ്വതന്ത്രമണ്ഡലങ്ങളിലുമാണ്. എന്റെ മുന്‍ഗാമികളെല്ലാം അതുതന്നെയാണ് പറഞ്ഞത്, കുറഞ്ഞത് കുറേ കാലമായിട്ടെങ്കിലും. അതിന്റെ മൂല്യങ്ങളെ ആവിഷ്‌കരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ദൗത്യത്തിനപ്പുറത്തേക്ക് സഭ പോകില്ല. കുറഞ്ഞത് ഞാനുള്ള കാലത്തോളമെങ്കിലും.

ഇനി ഞാന്‍ ഒരു ചോദ്യം ചോദിച്ചോട്ടെ, ദൈവവിശ്വാസമില്ലാത്ത, മതേതരവാദിയായ താങ്കള്‍ എന്തിലാണ് വിശ്വസിക്കുന്നത്? എഴുത്തുകാരനും ചിന്തിക്കുന്ന മനുഷ്യനുമായ താങ്കള്‍ എന്തിലെങ്കിലും വിശ്വസിക്കുന്നുണ്ടാവണം, പ്രമുഖമായ ഒരു മൂല്യം ഉണ്ടാവണം. സത്യസന്ധത, അന്വേഷണം, പൊതുനന്മ തുടങ്ങിയ വാക്കുകള്‍കൊണ്ട് ഉത്തരം പറയരുത്. ഈ ലോകത്തിന്റെ, അല്ലെങ്കില്‍ പ്രപഞ്ചത്തിന്റെ തന്നെ സത്ത എന്താണെന്നാണ് താങ്കള്‍ കരുതുന്നത് എന്നാണ് ഞാന്‍ ചോദിക്കുന്നത്. നാം ആരാണ്, എവിടെ നിന്നാണ് വരുന്നത്, എങ്ങോട്ടാണ് പോകുന്നത് എന്നൊക്കെ എല്ലാവരും ചോദിക്കുന്ന ചോദ്യങ്ങള്‍ സ്വയം ചോദിക്കണം. കുട്ടികള്‍ പോലും അത് സ്വയം ചോദിക്കാറുണ്ട്.

എനിക്ക് ആ ചോദ്യത്തോട് നന്ദിയുണ്ട്. എന്റെ ഉത്തരം ഇതാണ് ഞാന്‍ അസ്തിത്വത്തിലാണ് വിശ്വസിക്കുന്നത്. ആ കോശകലയില്‍ നിന്നാണ് എല്ലാ രൂപങ്ങളും ദേഹങ്ങളും ഉണ്ടാകുന്നത്.

ഞാന്‍ വിശ്വസിക്കുന്നത് ദൈവത്തിലാണ്, കത്തോലിക്കാ ദൈവത്തിലല്ല. അങ്ങനെയൊരു കത്തോലിക്കാ ദൈവമില്ല. ഞാന്‍ യേശുവിലും അദ്ദേഹത്തിന്റെ അവതാരത്തിലും വിശ്വസിക്കുന്നുണ്ട്. യേശു എന്റെ ഗുരുവും ഇടയനുമാണ്. പക്ഷേ, ദൈവം, ആബ, പിതാവ് പ്രകാശവും സൃഷ്ടാവുമാണ്. ഇതാണ് എന്റെ അസ്തിത്വം. നമ്മള്‍ തമ്മില്‍ വളരെ അകലമുണ്ടെന്ന് തോന്നുന്നുണ്ടോ?
ഞങ്ങള്‍ ആലിംഗനം ചെയ്തു. വാതിലിലേക്കുള്ള ചെറുപടികള്‍ കയറി. എന്നെയാത്രയാക്കാന്‍ വരേണ്ടതില്ലെന്ന് ഞാന്‍ പാപ്പയോട് പറഞ്ഞു. പക്ഷേ, പുഞ്ചിരിയോടെ അദ്ദേഹം അത് നിഷേധിച്ചു.

''സഭയിലെ സ്ത്രീകളുടെ പങ്കിനെക്കുറിച്ചും നമ്മള്‍ ചര്‍ച്ച ചെയ്യും. സഭതന്നെ സ്ത്രീയാണെന്ന് ഓര്‍ക്കണം...''
ഞങ്ങള്‍ ഹസ്തദാനം ചെയ്തു. രണ്ടുവിരലുയര്‍ത്തി എന്നെ അനുഗ്രഹിച്ചുകൊണ്ട് അദ്ദേഹം നില്‍ക്കുന്നു. ഞാന്‍ കാര്‍ വിന്‍ഡോയിലൂടെ കൈവീശി.

ഇതാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. സഭ അദ്ദേഹത്തെപ്പോലെയാവുമെങ്കില്‍, അത് എന്താകണമെന്ന് അദ്ദേഹം ആഗ്രഹിക്കും പോലെയാവുമെങ്കില്‍, അത് ഒരു യുഗസംക്രമമായിരിക്കും.

ഒക്ടോബര്‍ 1-ന് 'ല റിപ്പ്ബ്ലിക്ക' പ്രസിദ്ധീകരിച്ച അഭിമുഖത്തിന്റെ പൂര്‍ണരൂപം ഇംഗ്ലീഷില്‍ വായിക്കാന്‍
ഇവിടെ ക്ലിക് ചെയ്യുക

മാര്‍പ്പാപ്പയുടെ ജീവചരിത്രം വാങ്ങാം

 http://www.mathrubhumi.com/online/malayalam/news/story/2576328/2013-10-24/kerala

Saturday, 10 May 2014

 ഫാ.ഗോവിന്ദച്ഛാമി

  "ഞാൻ നിന്നോട് ചെയ്തത് ആരോടും മിണ്ടിപ്പോകരുത്‌.  അങ്ങനെ ചെയ്യുന്നത് ഒരു വൈദികനെ അവഹേളിക്കുകയായിരിക്കും."



 വൈദികശ്രേഷ്ഠന്‍മാരുടെ ലൈംഗികവൈകൃതങ്ങളുടെ പേരില്‍ ചീത്തപ്പേരു കേട്ട കത്തോലിക്കാ സഭയ്ക്കു വേണ്ടി നാടുനീളെ നടന്നു മാപ്പു ചോദിക്കുന്ന മാര്‍പ്പാപ്പയോടു വെള്ളക്കുപ്പായമണിഞ്ഞ ഈ പരമനാറികള്‍ ചെയ്തുകൊണ്ടിരിക്കുന്നത് എന്താണെന്ന് ഇവര്‍ അറിയുന്നില്ല. കുട്ടികളെ പീഡിപ്പിക്കുന്ന കാമവെറിയന്‍മാരായ വൈദികര്‍ ദൈവത്തിന്റെ പ്രതിപുരുഷന്‍മാരാണെന്നു പഠിപ്പിക്കുന്നതിനെക്കാള്‍ വലിയൊരു ദൈവനിന്ദ വേറെയില്ല.

 വിദ്യാഭ്യാസമില്ലാത്ത, ലഹരിക്കടിമയായ, മൃഗതൂല്യമായ ജീവിതം നയിക്കുന്നവര്‍ക്ക് മാനഭംഗക്കേസില്‍ വധശിക്ഷ നല്‍കുന്ന രാജ്യമാണിത്. പത്തുപതിനഞ്ചു വര്‍ഷം ദൈവശാസ്ത്രവും തത്വശാസ്ത്രവുമൊക്കെ പഠിച്ച് ദൈവശുശ്രൂഷയില്‍ മുഴുകിയിരിക്കുന്ന പള്ളീലച്ഛന്‍മാര്‍ക്ക് അതിന്റെ ആയിരം ഇരട്ടി ശിക്ഷ നല്‍കിയാലും അധികമാവില്ല. എന്നിട്ടും കൊച്ചുപെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന വികാരിയച്ഛന്‍മാര്‍ക്ക് ഇവിടെ ഒന്നും സംഭവിക്കുന്നില്ല. ക്രിസ്തുവിന്റെ ശരീരവും രക്തവുമായി മാറി ദിവ്യരഹസ്യങ്ങള്‍ പരികര്‍മം ചെയ്യുന്ന വൈദികശ്രേഷ്ഠന്റെ മനസ്സില്‍ കൊച്ചുപെണ്‍പിള്ളേരുടെ നഗ്നശരീരമാണ് തെളിഞ്ഞു നില്‍ക്കുന്നതെങ്കില്‍ ഈ ഇനത്തില്‍പ്പെട്ട മൈരുകളെ പരസ്യമായി കല്ലെറിഞ്ഞു കൊല്ലാന്‍ തയ്യാറാവണമെന്ന് അരമനകളില്‍ വാഴുന്ന തിരുമേനിമാരോട് വളരെ വിനീതമായി അപേക്ഷിക്കുന്നു

 പറയുമ്പോള്‍ നമ്മള്‍ സിസ്റ്റര്‍ അഭയയുടെ കേസ് മുതല്‍ പറയണം. പുറത്തറിഞ്ഞതും അറിയാത്തതുമായ എത്രയോ നാറിയ കഥകള്‍ വേറെ. തൃശൂരിലെ തൈക്കാട്ടുശ്ശേരി സെന്റ് പോള്‍സ് പള്ളി വികാരി നിര്‍ധനയായ ഒന്‍പതു വയസ്സുകാരിയെ മാനഭംഗപ്പെടുത്തിയതാണ് ഇതില്‍ ഏറ്റവും പുതിയത്. സംഭവം

 കത്തോലിക്കാസഭയെ തകര്‍ക്കുന്നതിനു വേണ്ടിയുള്ള പൈശാചികശക്തികളുടെ ഗൂഢാലോചന ആയിക്കൂടെന്നില്ല. എങ്കിലും വികാരി ഫാ.രാജു കൊക്കനെതിരെ (നല്ല ബെസ്റ്റ് പേര്) പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയും കൊക്കന്‍ ഒളിവില്‍ പോവുകയും ചെയ്ത സാഹചര്യത്തില്‍ ഇത് വളരെ ഗൗരവമുള്ള വിഷയമാണ്.

നിര്‍ധനയായ പെണ്‍കുട്ടിയെ ആദ്യകുര്‍ബാനയ്ക്കുള്ള വസ്ത്രം നല്‍കാമെന്നു പറഞ്ഞ് വിളിച്ചു വരുത്തി നഗ്നയാക്കി സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുക്കുകയും ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നത്. വൈദികനെ ദൈവത്തിന്റെ പ്രതിപുരുഷനായി കണ്ട് ഭക്തിപൂര്‍വം മുന്നില്‍ വന്നു നിന്ന പാവം പെണ്‍കുട്ടിയോട് ഇതു ചെയ്തവന്‍ നികൃഷ്ടമായ മൃഗമാണെന്നതില്‍ സംശയമില്ല. എന്നാല്‍, ഈശ്വരനെ സംബന്ധിച്ചും മതത്തെ സംബന്ധിച്ചും ഒരു പെണ്‍കുട്ടിയുടെ മനസ്സിലുണ്ടായിരുന്ന പ്രകാശം തല്ലിക്കെടുത്തിയതിലൂടെ കൊക്കനും കൊക്കനെ ഒളിപ്പിച്ചുവച്ചിരിക്കുന്ന അഭ്യുദയകാംക്ഷികളും എന്തു നേടി എന്നു കൊക്കനെ ദൈവവേലയ്ക്കായി നിയോഗിച്ച തിരുമേനിമാര്‍ വിശ്വാസികളോട് വിശദീകരിക്കേണ്ടതുണ്ട്.

ഫാ.കൊക്കനെ കേരളാ പൊലീസ് അറസ്റ്റ് ചെയ്യുമെന്നോ മാനഭംഗക്കേസില്‍ കൊക്കന്‍ ശിക്ഷിക്കപ്പെടുമെന്നോ എനിക്കു പ്രതീക്ഷയില്ല. ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ റോമിലോ ഇറ്റലിയിലോ ബെല്‍ജിയത്തിലോ പ്രത്യേക ദൈവികദൗത്യം നിര്‍വഹിക്കാന്‍ കൊക്കന്‍ പുല്ലുപോലെ പറക്കും. കൊക്കന്റെ കുത്തിക്കഴപ്പിന് ഇരയായ കുടുംബത്തിന് സ്വാഭാവികമായും തെമ്മാടിക്കുഴി ലഭിക്കുകയും ചെയ്യും. 2010 ഒക്ടോബറില്‍ ആലപ്പുഴയില്‍ സണ്‍ഡേ സ്‌കൂള്‍ ക്യാപില്‍ പങ്കെടുത്ത ശ്രേയ എന്ന 12 വയസ്സുകാരിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിന്റെ ദിവ്യരഹസ്യം വര്‍ഷം നാലായിട്ടും പുറത്തു വന്നിട്ടില്ല. കേസന്വേഷിച്ച ക്രൈംബ്രാഞ്ച് ക്യാംപ് ഡയറക്ടര്‍ ഫാ.മാത്തുക്കൂട്ടിയേല്ക്ക് വിരല്‍ ചൂണ്ടി അന്വേണം അവസാനിപ്പിച്ചിട്ട് മാസങ്ങളായി. ഈ കേസില്‍ സര്‍ക്കാര്‍ എന്താണ് ചെയ്യാനുദ്ദേശിക്കുന്നത് എന്നു രണ്ടാഴ്ചയ്ക്കുള്ളില്‍ ബോധിപ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ട് രണ്ടു മാസം കഴിഞ്ഞു.

 ഫാ.മാത്തുക്കുട്ടിയെയും ഫാ.കൊക്കനെയുമൊന്നും ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന് ഇത്ര കാലത്തെ അനുഭവത്തില്‍ നിന്നും മനസ്സിലാക്കാവുന്നതേയുള്ളൂ. സിസ്റ്റര്‍ അഭയയുടെ കൊലപാതകികളെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവന്നു ശിക്ഷ വാങ്ങിക്കൊടുത്ത് രാജ്യത്തെ നിയമവ്യവസ്ഥിതിയോട് നീതിപുലര്‍ത്താന്‍ കഴിയാത്ത ഇടയശ്രേഷ്ഠന്‍മാര്‍ ക്രിസ്തുവിനെ പ്രതിപുരുഷന്‍മാരെന്ന് അവകാശപ്പെടുന്നതിലൂടെ ക്രിസ്തുവിനെ വീണ്ടും അവഹേളിക്കുകയാണ് ചെയ്യുന്നത്.

സത്യവും നീതിയും ധര്‍മവും എന്താണെന്നു നന്നായി മനസ്സിലാക്കിയിട്ടുള്ള, ഏറെ അറിവും പഠിപ്പുമുള്ള വൈദികന്‍മാര്‍ ഗോവിന്ദച്ചാമിയെപ്പോലെ പെരുമാറുമ്പോള്‍ എന്തുകൊണ്ട് വിശ്വാസികള്‍ പള്ളിയില്‍ നിന്നകലുന്നു എന്ന ചോദ്യം ചോദിക്കാതിരിക്കുന്നതാണ് നല്ലത്. പള്ളിയില്‍ നിന്നും പള്ളീലച്ഛന്‍മാരില്‍ നിന്നും പരമാവധി അകന്നു നില്‍ക്കുന്നതാണ് നല്ലത് എന്നു ശരാശരി ക്രിസ്ത്യാനി വിചാരിക്കുന്നുണ്ടെങ്കില്‍ അത് മേല്‍പ്പറഞ്ഞ ഗഡികളുടെ കുഴപ്പം കൊണ്ടു തന്നെയാണ്. ലൈംഗികവികാരം ഒരു പാപമല്ല. ഈ അച്ഛന്‍മാരെയെല്ലാം പെണ്ണുകെട്ടിച്ച് സാധാരണമനുഷ്യരെപ്പോലെ ജീവിക്കാന്‍ അവരെയും പ്രേരിപ്പിക്കണമെന്നു സഭാനേതൃത്വത്തോട് അപേക്ഷിക്കുന്നു. വിശ്വാസികള്‍ വൈദികരെ തല്ലിക്കൊല്ലുന്ന കാലം വരെ സ്വയംതിരുത്താന്‍ കാത്തിരിക്കരുത്.


Friday, 9 May 2014


കത്തോലിക്കാസഭയില്‍ നവീകരണം ആവശ്യമുണ്ടോ?

 സഭകളില്‍ ശുദ്ധീകരണം

ആംസ്ട്രോങ്ങ് ജോസഫ്


കത്തോലിക്കാസഭയെ സ്നേഹിക്കുന്ന ശുദ്ധഗതിക്കാര്‍ ആഗ്രഹിക്കുകയും നിരന്തരം പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന ഒരു വിഷയമാണ് സഭയുടെ നവീകരണം! ഇത്തരക്കാരുടെ ശുദ്ധമനസ്സാക്ഷിയെ അംഗീകരിച്ചുകൊണ്ടുതന്നെ ഈ നവീകരണത്തിലെ അപകടം വെളിപ്പെടുത്താനാണ് മനോവ ഇവിടെ ശ്രമിക്കുന്നത്.
കത്തോലിക്കാസഭയിലെ നവീകരണ മുന്നേറ്റമായിരുന്നു 'കരിസ്മാറ്റിക് മൂവ്മെന്‍റ്'! ആയിരുന്നുവെന്ന പ്രയോഗംതന്നെ ഇപ്പോള്‍ അങ്ങനെയല്ല എന്ന ധ്വനി ഉയര്‍ത്തുന്നുവെങ്കില്‍, ബോധപൂര്‍വ്വം തന്നെയാണു മനോവ പറഞ്ഞതും. നവീകരണമെന്ന ആശയംതന്നെയാണ് കരിസ്മാറ്റിക് പ്രസ്ഥാനത്തെ ഈ അവസ്ഥയില്‍ കൊണ്ടുചെന്നെത്തിച്ചത് എന്നകാര്യവും ഗ്രഹിക്കേണ്ടിയിരിക്കുന്നു! ഒരുപക്ഷെ, പുതിയ സൃഷ്ടിയാവുക എന്നതിനെ നവീകരണമായി തെറ്റിദ്ധരിച്ചതും ഈ അവസ്ഥയ്ക്കു കാരണമായിട്ടുണ്ടാകാം. കാരണങ്ങള്‍ എന്തുതന്നെയായിരുന്നാലും, കരിസ്മാറ്റിക് പ്രസ്ഥാനങ്ങളില്‍ മൂല്യച്യുതി സംഭവിച്ചുവെന്ന കാര്യത്തില്‍ തര്‍ക്കമില്ല! കത്തോലിക്കാസഭയിലെ മറ്റു ഭക്തസംഘടനകളില്‍നിന്നു വേറിട്ട മേന്മയൊന്നും ഇന്നത്തെ കരിസ്മാറ്റിക് പ്രസ്ഥാനങ്ങള്‍ക്ക് അവകാശപ്പെടാനില്ല. ഈ ആദ്ധ്യാത്മിക ഉണര്‍വു പ്രസ്ഥാനത്തിനു സംഭവിച്ച വീഴ്ചകളെ വിശകലനം ചെയ്തുകൊണ്ട് കത്തോലിക്കാസഭയുടെ നവീകരണത്തിലേക്കു കടക്കുന്നതാകും ഉചിതം. കാരണം, പുതിയ സൃഷ്ടികളായ വ്യക്തികളുടെ കൂട്ടമാണു സഭ!
പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ്, ആദിമസഭയുടെ ചൈതന്യത്തില്‍ വ്യാപരിക്കുന്ന ഒരു സമൂഹമായിരുന്നു ആദ്യകാല 'കരിസ്മാറ്റിക് മുന്നേറ്റം! ഇത്തരത്തില്‍ മാറ്റം സംഭവിച്ച വ്യക്തികള്‍ അറിയപ്പെട്ടിരുന്നത്, നവീകരണത്തിലേക്കു വന്നവര്‍ എന്നായിരുന്നു! എന്നാല്‍, കര്‍ത്താവ് നമ്മില്‍നിന്നും ആഗ്രഹിച്ചത് നവീകരണം ആയിരുന്നുവോ എന്നതാണ് ചിന്തിക്കേണ്ടത്! ഒരു വ്യക്തി നവീകരിക്കപ്പെടുക എന്നതായിരുന്നില്ല കര്‍ത്താവ് അഭിലഷിച്ചത്; മറിച്ച്, പുതിയ സൃഷ്ടിയാവുക എന്നതാണ്. കുറച്ചുകൂടി വിശകലനം ആവശ്യമുള്ള വിഷയമായതിനാല്‍, ആദ്യമായി ഒരു വചനം നോക്കാം: "പരിച്ഛേദനകര്‍മ്മം നടത്തുന്നതിലോ നടത്താതിരിക്കുന്നതിലോ കാര്യമില്ല. പുതിയ സൃഷ്ടിയാവുക എന്നതാണ് പരമപ്രധാനം"(ഗലാ:6;15). നവീകരിക്കപ്പെടലും പുതിയ സൃഷ്ടിയാകലും ഒന്നുതന്നെയല്ലേയെന്ന സംശയം ഇവിടെ സ്വാഭാവികമായി ഉയരം. എന്നാല്‍, ഇവ രണ്ടും ഒന്നല്ല എന്ന ഉത്തരമാണ് ദൈവവചനത്തെയും ഭാഷയെയും അടിസ്ഥാനപ്പെടുത്തി മനോവയ്ക്കു പറയാനുള്ളത്!
നവീകരണം എന്ന വാക്കിന്‍റെ അര്‍ത്ഥം പുതുക്കല്‍ എന്നാണെന്നു നമുക്കറിയാം. ഉണ്ടായിരുന്ന അവസ്ഥയില്‍നിന്നുള്ള ഒരു മാറ്റത്തിനും നവീകരണം എന്നു പറയാം. ഒരു വീടോ കെട്ടിടമോ വാഹനമോ ഒക്കെ നവീകരിക്കാന്‍ നമുക്കു കഴിയും. നിലവിലുണ്ടായിരുന്ന വസ്തുവില്‍ വരുത്തുന്ന മാറ്റത്തെ നവീകരണം എന്ന്‍ പറയാം. എന്നാല്‍, പുതുതായി സൃഷ്ടിക്കുന്നതിനെയാണ് പുതിയ സൃഷ്ടിയെന്നു വിളിക്കുന്നത്. ഒരു വീടോ വാഹനമോ പുതുക്കിപ്പണിതാല്‍, പഴയതിന്‍റെ എന്തെങ്കിലുമൊക്കെ അതില്‍ ഉണ്ടാകും. എന്നാല്‍, പുതുതായി നിര്‍മ്മിക്കുന്ന വീടിന്‍റെ എല്ലാ ഭാഗവും പുതിയതായിരിക്കുമെന്നു മാത്രമല്ല, വീട് പുതുക്കിപ്പണിതുവെന്ന് ആരും പറയാറുമില്ല. ഇത്തരത്തിലുള്ള പുതുക്കലാണ് ഓരോ വ്യക്തികളിലും കര്‍ത്താവ് അഭിലഷിക്കുന്നത്! ഭൗതീകമായി ചിന്തിച്ചാല്‍ അസാദ്ധ്യമെന്നു തോന്നുമെങ്കിലും, ക്രിസ്തുവില്‍ മാത്രം സാധ്യമാകുന്ന ഒരു പ്രതിഭാസമാണിത്! ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം പുതിയ സൃഷ്ടിയാകാന്‍ എങ്ങനെ സാധിക്കുമെന്ന വിഷയമാണ് ഇനി നാം പരിശോധിക്കാന്‍ പോകുന്നത്.
"സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, വീണ്ടും ജനിക്കുന്നില്ലെങ്കില്‍ ഒരുവനു ദൈവരാജ്യം കാണാന്‍ കഴിയുകയില്ല"(യോഹ:3;3). നിക്കൊദേമോസ് എന്ന യഹൂദപ്രമാണിയായ ഫരിസേയനോട് യേശു പറഞ്ഞ വാക്കുകളാണിത്. നമ്മില്‍ പലരുടെയും സ്വാഭാവികമായ സംശയമാണ് ഇയാളും യേശുവിനു മുന്നില്‍ ഉണര്‍ത്തിയത്: "നിക്കൊദേമോസ് ചോദിച്ചു: പ്രായമായ മനുഷ്യന് ഇത് എങ്ങനെ സാധിക്കും? അമ്മയുടെ ഉദരത്തില്‍ വീണ്ടും പ്രവേശിച്ച് അവനു ജനിക്കാന്‍ കഴിയുമോ?"(യോഹ:3;4). ന്യായമായ ഈ ചോദ്യത്തിനുള്ള മറുപടിയായി യേശു പറയുന്നത് ഇപ്രകാരമാണ്: "സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാധ്യമല്ല. മാംസത്തില്‍നിന്നു ജനിക്കുന്നതു മാംസമാണ്; ആത്മാവില്‍നിന്നു ജനിക്കുന്നത് ആത്മാവും"(യോഹ:3;5,6). ശാരീരികമായി പൂര്‍വ്വാവസ്ഥയില്‍ നിലനില്‍ക്കുമ്പോള്‍ത്തന്നെ ആത്മീയമായി പുതിയ ജനനം അനിവാര്യമാണെന്ന സന്ദേശമാണ് ഇവിടെ കര്‍ത്താവു നല്‍കുന്നത്. അവിടുന്ന് തുടര്‍ന്നു വ്യക്തമാക്കുന്നതു ശ്രദ്ധിക്കുക: "നിങ്ങള്‍ വീണ്ടും ജനിക്കണം എന്നു ഞാന്‍ പറഞ്ഞതുകൊണ്ടു നീ വിസ്മയിക്കേണ്ടാ. കാറ്റ് അതിനിഷ്ടമുള്ളിടത്തേക്കു വീശുന്നു; അതിന്‍റെ ശബ്ദം നീ കേള്‍ക്കുന്നു. എന്നാല്‍, അത് എവിടെനിന്നു വരുന്നെന്നോ എവിടേക്കുപോകുന്നെന്നോ നീ അറിയുന്നില്ല. ഇതുപോലെയാണ് ആത്മാവില്‍നിന്നു ജനിക്കുന്ന ഏവനും"(യോഹ:3;7,8).
കാറ്റിന്‍റെ ശബ്ദം നാം കേള്‍ക്കുകയും അതിനെ അനുഭവിക്കുകയും ചെയ്യുന്നുവെങ്കിലും, നാം അതിനെ കാണുന്നില്ല. എന്നാല്‍, ഈ കാറ്റ് ഒരു മരത്തില്‍ വീശിയാല്‍, ആ മരം ആടിയുലയുന്നത് കാണാന്‍ കഴിയും. ഇവിടെ നാം കാണുന്നത് കാറ്റിനെയല്ല; മറിച്ച്, കാറ്റിലൂടെ ആ മരത്തില്‍ സംഭവിക്കുന്ന മാറ്റത്തെയാണ്! ഇതുപോലെത്തന്നെ, ആത്മാവില്‍ ജനിച്ച ഒരു വ്യക്തിയില്‍ വരുന്ന മാറ്റത്തിലൂടെ, അവനില്‍ വസിക്കുന്ന ആത്മാവിനെ നാം തിരിച്ചറിയുന്നു! കാറ്റിനെ കാണാത്തതുപോലെതന്നെ ആത്മാവിനെയും നാം കാണുന്നില്ല. അതിനാല്‍, ആത്മാവിനെ നിഷേധിക്കുന്നവര്‍, കാറ്റിനെ നിഷേധിക്കുന്നവരെപ്പോലെതന്നെ ഭോഷന്മാരാകുന്നു!
"ക്രിസ്തുവില്‍ ആയിരിക്കുന്നവന്‍ പുതിയ സൃഷ്ടിയാണ്. പഴയതു കടന്നുപോയി. ഇതാ, പുതിയതു വന്നുകഴിഞ്ഞു"(2കോറി:5;17). പഴയതിനെ പൂര്‍ണ്ണമായി നീക്കംചെയ്തു കഴിഞ്ഞാല്‍ മാത്രമേ അതു പുതിയതാവുകയുള്ളു എന്നതുപോലെ, പഴയ മനുഷ്യന്‍ ഇല്ലാതായാല്‍ മാത്രമേ ആ സ്ഥാനത്തു പുതിയ മനുഷ്യന്‍ ജനിക്കുകയുള്ളു. ഈ വിഷയത്തെക്കുറിച്ച് ഏറ്റവും വ്യക്തമായ വിവരണം നല്‍കിയിരിക്കുന്നത് പൗലോസ് അപ്പസ്തോലനാണ്. ഈ വെളിപ്പെടുത്തല്‍ നോക്കുക; "നിങ്ങളുടെ പഴയ ജീവിതരീതിയില്‍നിന്നു രൂപംകൊണ്ട വഞ്ചനനിറഞ്ഞ ആസക്തികളാല്‍ കലുഷിതനായ പഴയ മനുഷ്യനെ ദൂരെയെറിയുവിന്‍. നിങ്ങള്‍ മനസ്സിന്‍റെ ചൈതന്യത്തില്‍ നവീകരിക്കപ്പെടട്ടെ. യഥാര്‍ത്ഥമായ വിശുദ്ധിയിലും നീതിയിലും ദൈവത്തിന്‍റെ സാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട പുതിയ മനുഷ്യനെ നിങ്ങള്‍ ധരിക്കുവിന്‍"(എഫേ:4;22-24). ഇവിടെയൊരു നവീകരണം കാണുന്നുണ്ടെങ്കിലും, അത് മനസ്സിന്‍റെ നവീകരണത്തെയാണു സൂചിപ്പിക്കുന്നത്. ക്രിസ്തുവിന്‍റെ സാദൃശ്യത്തിലുള്ള പുതിയ മനുഷ്യനായി ജനിക്കുമ്പോള്‍ മാത്രമാണ് നാം പുതിയ സൃഷ്ടിയാകുന്നതും ദൈവരാജ്യത്തിനു യോഗ്യരാകുന്നതും! ഇതൊരു നവീകരണ പ്രക്രിയയല്ല; പുതുതായി ജനിക്കലാണ്!
ജലത്താലും ആത്മാവിനാലുമാണ് നാം വീണ്ടും ജനിക്കേണ്ടത്. പഴയനിയമത്തിലെ പരിച്ഛേദനവുമായി ഇതിന് അഭേദ്യമായ ബന്ധമുണ്ട്. വചനം ഇങ്ങനെ വെളിപ്പെടുത്തിയിരിക്കുന്നു: "അവനില്‍ നിങ്ങളും പരിച്ഛേദനം സ്വീകരിച്ചിരിക്കുന്നു; കൈകളാല്‍ നിര്‍വ്വഹിക്കപ്പെടുന്ന പരിച്ഛേദനമല്ല, ശരീരത്തിന്‍റെ അധമവാസനകളെ നിര്‍മ്മാര്‍ജ്ജനംചെയ്യുന്ന ക്രിസ്തുവിന്‍റെ പരിച്ഛേദനം. ജ്ഞാനസ്നാനംവഴി നിങ്ങള്‍ അവനോടൊപ്പം സംസ്കരിക്കപ്പെട്ടു; മരിച്ചവരില്‍നിന്ന്‍ അവനെ ഉയിര്‍പ്പിച്ച ദൈവത്തിന്‍റെ പ്രവര്‍ത്തനത്തിലുള്ള വിശ്വാസം നിമിത്തം നിങ്ങള്‍ അവനോടുകൂടെ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു"(കൊളോ:2;11,12). ഇതാണ് വീണ്ടും ജനനത്തിന്‍റെ അന്തസത്ത! മരണാനന്തരം നിത്യജീവനായുള്ള ഉയിര്‍പ്പിനെയല്ല ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത് എന്നകാര്യം വ്യക്തതയോടെ ഇവിടെ കുറിച്ചിട്ടുണ്ട്. നിങ്ങള്‍ ഉയിര്‍പ്പിക്കപ്പെടും എന്നല്ല, ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു എന്നാണു വെളിപ്പെടുത്തിയിരിക്കുന്നത്! പരിച്ഛേദനത്തിനു സദൃശ്യമായ പ്രവര്‍ത്തിയാണു ജ്ഞാനസ്നാനമെങ്കില്‍ അതിനു പ്രായം നിശ്ചയിക്കുന്ന രീതി ദൈവവചനവിപരീതമായ ആശയമാണെന്നു സമ്മതിച്ചേ മതിയാകൂ! കാരണം, യേശുവിനെ പരിച്ഛേദനത്തിനായി ദൈവാലയത്തില്‍ സമര്‍പ്പിച്ചത് എട്ടാമത്തെ ദിവസമായിരുന്നു. ഇസ്രായേല്‍ജനം മുഴുവന്‍ പിന്തുടര്‍ന്ന ശൈലിയും ഇതുതന്നെയായിരുന്നുവെന്ന്‍ നമുക്കറിയാം. മാത്രവുമല്ല, ക്രിസ്തുവിന്‍റെ കുരിശുമരണത്തോടു നമ്മെ ഐക്യപ്പെടുത്തുന്നത് ജ്ഞാനസ്നാനമാണെന്നു വചനം വ്യക്തമാക്കിയിട്ടുണ്ട്!
"യേശുക്രിസ്തുവിനോട് ഐക്യപ്പെടാന്‍ ജ്ഞാനസ്നാനം സ്വീകരിച്ച നാമെല്ലാവരും അവന്‍റെ മരണത്തോട് ഐക്യപ്പെടാനാണ് ജ്ഞാനസ്നാനം സ്വീകരിച്ചതെന്നു നിങ്ങള്‍ക്കറിഞ്ഞുകൂടേ?"(റോമാ:6;3). ജ്ഞാനസ്നാനം എന്നത് യേശുവിന്‍റെ മരണത്തോട് ഐക്യപ്പെടുത്തുന്ന അനിവാര്യമായ സംവീധാനമായതുകൊണ്ടു തന്നെയാണ്, ഇതുകൂടാതെ ആരും ദൈവരാജ്യം കാണുകയില്ലെന്ന് കര്‍ത്താവു മുന്നറിയിപ്പു തന്നിരിക്കുന്നത്. എന്നാല്‍, ജ്ഞാനസ്നാനത്തിന്‍റെ പ്രാധാന്യം ഗ്രഹിക്കാത്ത ചില സഭകള്‍, തങ്ങളുടെ കുഞ്ഞുങ്ങളെ ക്രിസ്തുവിന്‍റെ മരണത്തില്‍നിന്ന് അകറ്റിയിരിക്കുന്നു. ഒരു വചനംകൂടി ശ്രദ്ധിക്കുമ്പോള്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമാകും. വചനമിങ്ങനെ: "അവന്‍റെ മരണത്തിനു സദൃശമായ ഒരു മരണത്തില്‍ നാം അവനോട് ഐക്യപ്പെട്ടവരായെങ്കില്‍ അവന്‍റെ പുനരുത്ഥാനത്തിനു സദൃശമായ ഒരു പുനരുത്ഥാനത്തിലും അവനോട് ഐക്യപ്പെട്ടവരായിരിക്കും"(റോമാ:6;5). കര്‍ത്താവായ യേശുവിന്‍റെ പുനരുത്ഥാനത്തിനു സദൃശമായ പുനരുത്ഥാനത്തില്‍ പങ്കുകാരാകണമെങ്കില്‍, മരണത്തിനു സദൃശമായ മരണത്തിലും പങ്കാളികളാകണമെന്ന യാഥാര്‍ത്ഥ്യം ഇവിടെ വ്യക്തമാക്കിയിരിക്കുന്നു! അങ്ങനെയെങ്കില്‍, ഇത്തരം 'ന്യൂജനറേഷന്‍' സഭകള്‍ പ്രചരിപ്പിക്കുന്ന ആശയം എത്രത്തോളം ഗുരുതരമായ ദുരന്താണെന്നു തിരിച്ചറിയണം. അപ്പസ്തോലനായ പൗലോസ് ഈ കാര്യം എത്ര ഭംഗിയായിട്ടാണു വിവരിച്ചിരിക്കുന്നതെന്നു നോക്കുക: "അങ്ങനെ, അവന്‍റെ മരണത്തോടു നമ്മെ ഐക്യപ്പെടുത്തിയ ജ്ഞാനസ്നാനത്താല്‍ നാം അവനോടൊത്തു സംസ്കരിക്കപ്പെട്ടു. ക്രിസ്തു മരിച്ചതിനുശേഷം പിതാവിന്‍റെ മഹത്വത്തില്‍ ഉയിര്‍ത്തെഴുന്നേറ്റതുപോലെ നാമും പുതിയ ജീവിതം നയിക്കേണ്ടതിനാണ്  അവനോടൊത്തു സംസ്കരിക്കപ്പെട്ടത്"(റോമാ:6;4).
ഇതുതന്നെയാണ് ജ്ഞാനസ്നാനംവഴി സഭയില്‍ അംഗമാക്കപ്പെടുന്ന പ്രക്രിയ! ആദിമസഭയുടെ ഈ ചൈതന്യം ഉള്‍ക്കൊണ്ട സമൂഹമായിരുന്നു 'കരിസ്മാറ്റിക്' പ്രസ്ഥാനങ്ങള്‍. ഇതൊരു നവീകരണമായിരുന്നില്ല; മറിച്ച്, ശുദ്ധീകരണവും പുതിയ സൃഷ്ടിയാകലും ആയിരുന്നു! "നമ്മളെല്ലാവരും ഒരേ ആത്മാവില്‍ ഏകശരീരമാകാന്‍ ജ്ഞാനസ്നാനമേറ്റു"(1കോറി:12;13). അതായത്, ജ്ഞാനസ്നാനം സ്വീകരിച്ചതുവഴി നാം ഓരോരുത്തരും ക്രിസ്തുവിന്‍റെ ശരീരത്തിലെ അവയവങ്ങളായി രൂപാന്തരപ്പെട്ടിരിക്കുന്നു. സഭയുടെ ശരീരം നാം ഓരോരുത്തരുമാണെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കുന്ന വചനമാണിത്. "എന്തെന്നാല്‍ , ക്രിസ്തു തന്‍റെ ശരീരമാകുന്ന സഭയുടെ ശിരസ്സാണ്"(എഫേ:5;23). അവിടുന്ന് സഭയുടെ ശിരസ്സായിരിക്കുന്നതുപോലെതന്നെ, സഭയുടെ മൂലക്കല്ലുമാണെന്നു വചനം വെളിപ്പെടുത്തിയിട്ടുണ്ട്. "അപ്പസ്തോലന്മാരും പ്രവാചകന്മാരുമാകുന്ന അടിത്തറമേല്‍ പണിതുയര്‍ത്തപ്പെട്ടവരാണ് നിങ്ങള്‍; ഈ അടിത്തറയുടെ മൂലക്കല്ല് ക്രിസ്തുവാണ്‌"(എഫേ:2;20). മൂലക്കല്ലും ശിരസ്സും ക്രിസ്തുവാണെങ്കില്‍, അടിത്തറ പണിതുയര്‍ത്തപ്പെട്ടിരിക്കുന്നത് അപ്പസ്തോലന്മാരിലും പ്രവാചകന്മാരിലുമാണ്. ശിരസ്സിനും അടിത്തറയ്ക്കും ഇടയിലുള്ള ശരീരമാണ് സഭയോടു ചേര്‍ക്കപ്പെട്ട നാമോരോരുത്തരും! അങ്ങനെയെങ്കില്‍, സഭയില്‍ പത്രോസിന്‍റെ സ്ഥാനം എന്താണെന്ന ചോദ്യം ഇവിടെ സ്വാഭാവികമായി ഉയര്‍ന്നുവരാം. പ്രവാചകന്മാരും അപ്പസ്തോലന്മാരും ആകുന്ന അടിത്തറയിലെ കല്ലുകളില്‍ ഒന്നുമാത്രമാണോ പത്രോസ്?
വചനം ശ്രദ്ധിക്കുക: "ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണ്‌: ഈ പാറമേല്‍ എന്‍റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല. സ്വര്‍ഗ്ഗരാജ്യത്തിന്‍റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും"(മത്താ:16;18,19). ഈ പാറയെ പാറക്കഷണമാക്കാന്‍ കാലാകാലങ്ങളായി കത്തോലിക്കാവിരുദ്ധര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത് നമുക്കറിയാം. പത്രോസിന്‍റെ പിന്തുടര്‍ച്ചക്കാരെ തള്ളിപ്പറയാത്തിടത്തോളം മറ്റു സഭകള്‍ക്കൊന്നും സാധുതയില്ലെന്ന തിരിച്ചറിവാണ് ഇത്തരം ദുര്‍വ്യാഖ്യാനങ്ങളുടെ പ്രേരകഘടകം! നീ ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തുവാണെന്നു പ്രഖ്യാപിച്ച പത്രോസിനോട് യേശു പറഞ്ഞ വാക്കുകളാണ് ഇവിടെ കുറിച്ചിരിക്കുന്നത്. നീ പത്രോസാണ്‌ എന്നു പറഞ്ഞിരിക്കുന്നത് അംഗീകരിക്കുകയും, പിന്നീടുള്ള വചനം യേശു, തന്നെക്കുറിച്ചുതന്നെ സ്വയം പറഞ്ഞാതാണെന്നും വരുത്തിത്തീര്‍ക്കാന്‍ ഈ സഭകളെല്ലാം പെടാപ്പാടു പെടുകയാണ്! യേശുവിന്‍റെ അധരങ്ങളില്‍നിന്നു പുറപ്പെട്ട വചനത്തെ സ്ഥിരബുദ്ധിയില്ലാത്ത ഒരുവന്‍റെ വാക്കുപോലെ ചിത്രീകരിക്കുന്നവര്‍ ആരുതന്നെയായിരുന്നാലും, അവര്‍ ശപിക്കപ്പെട്ടവരാണ്‌!
എന്താണു സത്യമെന്നു ഗ്രഹിക്കേണ്ടത് ഓരോ വിശ്വാസിയുടെയും ഉത്തരവാദിത്വമായതിനാല്‍, ഒരു വിശകലനത്തിനു മനോവ ശ്രമിക്കുന്നു. സഭയുടെ മൂലക്കല്ല് ക്രിസ്തുവാണെന്നും അടിത്തറയിലെ മറ്റു കല്ലുകള്‍ പ്രവാചകന്മാരും അപ്പസ്തോലന്മാരും ആകുന്നുവെന്നും വചനത്തിലൂടെ വ്യക്തമായി. പൗലോസ് അറിയിച്ച ഈ വാക്കുകള്‍ യേശുവിന്‍റെ വാക്കുകളെ അസാധുവാക്കുന്നവയാണോ? കര്‍ത്താവായ യേശുവിന്‍റെ വചനങ്ങളെ നിഷേധിക്കുന്ന ഒരു സന്ദേശവും പൗലോസ് അപ്പസ്തോലന്‍റെ വാക്കുകളില്‍ ഇല്ലെന്നു മാത്രമല്ല, പറഞ്ഞതൊക്കെയും സത്യവുമാണ്! മൂലക്കല്ലും അടിത്തറയും ശരീരവും ശിരസ്സും ഉണ്ടെങ്കില്‍ സഭയാകും. എന്നാല്‍, ഈ സഭ സ്ഥാപിക്കപ്പെട്ടിരിക്കുന്ന പ്രതലത്തെക്കുറിച്ചാണ് യേശു വ്യക്തമാക്കിയത്! കത്തോലിക്കാവിരുദ്ധരുടെ സഭകള്‍ വായുവില്‍ പറന്നുനടക്കുന്ന സഭയാണെങ്കില്‍, കത്തോലിക്കാസഭ സ്ഥിതിചെയ്യുന്നത് പത്രോസാകുന്ന പാറയുടെ മുകളിലാണ്! ഈ സഭയാണ്, ക്രിസ്തു ശിരസ്സും മൂലക്കല്ലുമായിരിക്കുന്നതും അവിടുന്നു സ്ഥാപിച്ചതുമായ സഭ! കാരണം, കര്‍ത്താവായ യേശു പറഞ്ഞിരിക്കുന്ന വാക്കുകളെ അസാധുവാക്കാന്‍, സ്വര്‍ഗ്ഗത്തിലോ ഭൂമിയിലോ പാതാളത്തിലോ ഉള്ള ആര്‍ക്കും സാധിക്കുകയില്ല! "ആകാശവും ഭൂമിയും കടന്നുപോകും; എന്നാല്‍, എന്‍റെ വചനങ്ങള്‍ കടന്നുപോവുകയില്ല"(മത്താ:24;35).
ഒറ്റയാള്‍ സഭകളടക്കം സകല കത്തോലിക്കാവിരുദ്ധ സഭകളും പത്രോസിന്‍റെമേല്‍ സ്ഥാപിക്കപ്പെട്ട യേശുവിന്‍റെ സഭയെ ദ്വേഷിക്കുമ്പോഴും, കാലത്തിന്‍റെ അടയാളങ്ങള്‍ തിരിച്ചറിയാനും കര്‍ത്താവിന്‍റെ വരവിനുള്ള സമയം കണക്കുകൂട്ടുവാനും കത്തോലിക്കാസഭയെ ഘടികാരമായി കാണുന്നതിലെ വൈരുദ്ധ്യമാണ് പ്രത്യകം ശ്രദ്ധിക്കേണ്ടത്! കത്തോലിക്കാസഭയുടെ ആസ്ഥാനമന്ദിരത്തെയും അവിടെ അധികാരം കൈയ്യാളുന്ന മാര്‍പ്പാപ്പയെയും നോക്കി ലോകാന്ത്യത്തെ പ്രവചിക്കുന്ന സഭകള്‍ സ്വയം ചിന്തിക്കേണ്ടതായ ഒരു കാര്യമുണ്ട്. എത്ര നിഷേധിച്ചാലും നിങ്ങളുടെ അന്തരംഗം നിങ്ങളോടു മന്ത്രിക്കുന്നത്, കത്തോലിക്കാസഭയാണ് യഥാര്‍ത്ഥ സഭയെന്ന സത്യമാണ്! അതുകൊണ്ടുതന്നെ, ഈ സഭയെ അപ്രധാനമായി തള്ളിക്കളയാന്‍ നിങ്ങള്‍ക്കാവില്ല!
കത്തോലിക്കാസഭയുടെ വൈരികള്‍ ഉയര്‍ത്തുന്ന വാദങ്ങളെല്ലാം തകര്‍ന്നടിയുമ്പോള്‍ അവസാനത്തെ അടവായി ഇവര്‍ സ്വയം സായൂജ്യമടയുന്നത് ഇങ്ങനെയാണ്: 'സഭ മാറ്റപ്പെടും'! സഭ മാറ്റപ്പെടുമെന്ന വാദത്തില്‍ത്തന്നെ, ഇതുവരെയും മാറ്റപ്പെട്ടില്ല എന്ന സത്യം തെളിഞ്ഞുനില്‍ക്കുന്നു! അതിനാല്‍ത്തന്നെ, മാറ്റപ്പെടാത്തതും നിലവിലുള്ളതും യേശുവിനാല്‍ സ്ഥാപിക്കപ്പെട്ടതുമായ സഭയില്‍ ഉറച്ചുനില്‍ക്കാനാണ് മനോവ ആഗ്രഹിക്കുന്നതും മറ്റുള്ളവരോട് ആഹ്വാനം ചെയ്യുന്നതും! കര്‍ത്താവിനു മാറ്റാന്‍ തോന്നുമ്പോള്‍ മാറ്റട്ടെ!
സഭ മാറ്റപ്പെടുമോ?
സഭ മാറ്റപ്പെടും എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. എന്നാല്‍, പെന്തക്കൊസ്തുകാര്‍ സ്വപ്നം കാണുന്ന വിധത്തിലുള്ള ഒരു മാറ്റമായിരിക്കില്ല അത്! ഇത്തരത്തിലുള്ള വാദങ്ങളുമായി ഊരുചുറ്റുന്നവരില്‍ത്തന്നെ ഭിന്നത നിലനില്‍ക്കുന്നു എന്നതാണ് രസകരമായ കാര്യം. സഭ പീഡനത്തിനുമുന്‍പ് എടുക്കപ്പെടുമെന്നു വാദിക്കുന്ന ചിലര്‍ തങ്ങളുടെ ആശയങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ചിലകൂട്ടര്‍ പറയുന്നത് പീഡനത്തിന്‍റെ മദ്ധ്യത്തില്‍ സഭ എടുക്കപ്പെടുമെന്നാണ്. മറ്റു ചിലരാകട്ടെ ഈ രണ്ടു വാദങ്ങളെയും നിഷേധിക്കുന്നു. പീഡനത്തിനുശേഷം സഭ എടുക്കപ്പെടും എന്ന ചിന്തയില്‍ താത്ക്കാലികമായി ആശ്വാസം കണ്ടെത്തുന്നവരാണ് ഇക്കൂട്ടര്‍! ഏതായാലും മൂന്നു വിഭാഗങ്ങളും മാനദണ്ഡമായി കണക്കാക്കുന്നത് പീഡനത്തെയാണ്! നാളെ മഴ പെയ്യാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ഇന്നുതന്നെ കുട നിവര്‍ത്തുന്നവരെപ്പോലെ, സഭയുടെ മാറ്റപ്പെടലിനെക്കുറിച്ച് ആകുലപ്പെടുന്നവരുടെ ലക്ഷ്യം കത്തോലിക്കാസഭയുടെ പ്രാധാന്യത്തെ ഇകഴ്ത്തുക എന്നതു മാത്രമാണെന്നു മനസ്സിലാക്കാന്‍ ദൈവശാസ്ത്രം പഠിക്കേണ്ട ആവശ്യമൊന്നുമില്ല!
"ആകാശം തീയില്‍ വെന്തു നശിക്കുകയും മൂലപദാര്‍ത്ഥങ്ങള്‍ വെന്തുരുകുകയും ചെയ്യുന്ന, ദൈവത്തിന്‍റെ ആഗമനദിനത്തെ പ്രതീക്ഷിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുവിന്‍"(2പത്രോ:3;12). അന്ത്യകാലത്തെക്കുറിച്ച് പ്രഥമ മാര്‍പ്പാപ്പ പറഞ്ഞിട്ടുള്ള വാക്കുകളാണിത്. മറ്റൊരു വചനത്തില്‍ അപ്പസ്തോലപ്രമുഖന്‍ ഇപ്രകാരം പറയുന്നു: "കര്‍ത്താവിന്‍റെ ദിനം കള്ളനെപ്പോലെ വരും. അപ്പോള്‍ ആകാശം വലിയ ശബ്ദത്തോടെ അപ്രത്യക്ഷമാകും. മൂലപദാര്‍ത്ഥങ്ങള്‍ എരിഞ്ഞു ചാമ്പലാകും. ഭൂമിയും അതിലുള്ള സമസ്തവും കത്തിനശിക്കും"(2പത്രോ:3;10). കര്‍ത്താവിന്‍റെ ദിനം കള്ളനെപ്പോലെ വരും എന്ന പ്രഖ്യാപനത്തിലൂടെ ഒരുകാര്യം വ്യക്തമാണ്; ആ ദിനം മുന്‍കൂട്ടി പ്രഖ്യാപിക്കുകയോ അവിടുന്നു വരുന്ന ദിക്ക് മുന്‍കൂട്ടി അറിയിക്കുകയോ ചെയ്യുകയില്ല! എന്നിട്ടും, കിഴക്കോട്ടു നോക്കിനില്‍ക്കുന്ന ചിലര്‍ സഭയ്ക്കുള്ളിലും പുറത്തും ഉണ്ടെന്നതാണ് ദയനീയമായ കാര്യം. യഥാര്‍ത്ഥ വിഷയത്തില്‍നിന്നു വ്യതിചലിക്കാന്‍ ആഗ്രഹിക്കാത്തതുകൊണ്ട് ഈ വിഷയം ഇവിടെ ചര്‍ച്ചയ്ക്കെടുക്കുന്നില്ല. ഭൂമിയും അതിലുള്ള സകലതും കത്തിനശിക്കുന്ന അന്ത്യദിനത്തിനുശേഷവും ഭൂമിയില്‍ സഭയുണ്ടായിരിക്കും എന്ന ധാരണ വച്ചുപുലര്‍ത്തുന്ന ആരും ലോകത്തുണ്ടെന്നു കരുതാന്‍ മനോവ തയ്യാറല്ല! അതുകൊണ്ടുതന്നെ, സഭ മാറ്റപ്പെടും എന്നകാര്യം യാതൊരു സങ്കോചവുംകൂടാതെ മനോവ സമ്മതിക്കുന്നു.
എന്നാല്‍, കര്‍ത്താവിന്‍റെ പുനരാഗമനത്തോടനുബന്ധമായി മറ്റൊരു മാറ്റം സഭയില്‍ സംഭവിക്കും എന്നതാണ് മനോവ ഉയര്‍ത്തുന്ന വാദം! വത്തിക്കാനില്‍നിന്നു സഭയുടെ സിംഹാസനം ജറുസലേമിലേക്കു മാറ്റപ്പെടുകയും, കര്‍ത്താവു ഭൂമി മുഴുവന്‍റെയും രാജാവായി ഇവിടെ വാഴുകയും ചെയ്യും! അതിനുശേഷം മാത്രമാണ് അന്ത്യം സംഭവിക്കുക! ഒരു പെന്തക്കോസ്തു സഭയിലെ ഉന്നതനായ വ്യക്തി ഉയര്‍ത്തിയ ന്യായീകരണം ശ്രദ്ധേയമാണ്. ദാനിയേല്‍ പ്രവചനത്തിലെ ഒരു ഭാഗമെടുത്താണു വ്യാഖ്യാനിച്ചിരിക്കുന്നത്. "അതുകൊണ്ട്, നീ ഗ്രഹിക്കുക. ജറുസലെമിന്‍റെ പുനനിര്‍മ്മാണത്തിന് കല്പന പുറപ്പെട്ടതുമുതല്‍ അഭിഷിക്തനായ ഒരു രാജാവു വരുന്നതുവരെ ഏഴ് ആഴ്ചകള്‍ ഉണ്ടായിരിക്കും. തുടര്‍ന്ന്‍ കഷ്ടതനിറഞ്ഞ അറുപത്തിരണ്ട് ആഴ്ചകള്‍. അക്കാലത്ത് വീഥികളും കിടങ്ങുകളും പണിയും. അറുപത്തിരണ്ട് ആഴ്ചകള്‍ക്കുശേഷം അഭിഷിക്തന്‍ അകാരണമായി വിച്ഛേദിക്കപ്പെടും. പിന്‍ഗാമിയായ രാജാവിന്‍റെ ആളുകള്‍ നഗരത്തെയും വിശുദ്ധമന്ദിരത്തെയും നശിപ്പിക്കും. അതിന്‍റെ അവസാനം പ്രളയമായിരിക്കും. അവസാനംവരെ യുദ്ധമുണ്ടായിരിക്കും. നാശം വിധിക്കപ്പെട്ടിരിക്കുന്നു. ഒരാഴ്ചത്തേക്ക് അവന്‍ പലരുമായി ശക്തമായ ഉടമ്പടി ഉണ്ടാക്കും. പകുതി ആഴ്ചത്തേക്ക് ബലിയും കാഴ്ചകളും അവന്‍ നിരോധിക്കും. ദൈവാലയത്തിന്‍റെ ചിറകിന്മേല്‍ വിനാശകരമായ മ്ലേച്ഛത വരും. ദൈവമൊരുക്കിയ വിധി വിനാശകന്‍റെ മേല്‍ പതിക്കുന്നതുവരെ അത് അവിടെ നില്‍ക്കും"(ദാനി:9;25-27). ഈ പ്രവചനത്തെ പെന്തക്കോസ്തുകാരന്‍ വ്യാഖ്യാനിക്കുന്നതു കാണുമ്പോള്‍, ഇവരുടെ ഉള്ളില്‍ വസിക്കുന്ന ആത്മാവിന്‍റെ യഥാര്‍ത്ഥ മുഖം തിരിച്ചറിയാന്‍ കഴിയും!
ഇദ്ദേഹം ഉയര്‍ത്തിയ പ്രധാന വാദം, ഇസ്രായേലുമായി സഭയ്ക്ക്(ക്രിസ്ത്യാനിക്ക്) യാതൊരു ബന്ധവും ഇല്ലെന്നതായിരുന്നു. ദാനിയേല്‍ പ്രവാചകന്‍ പറഞ്ഞിരിക്കുന്നത് പഴയനിയമത്തിലെ ഇസ്രായേലിനെ മാത്രം ബാധിക്കുന്ന വിഷയമാണെന്ന് ഈ പെന്തക്കോസ്തുകാരന്‍ പറഞ്ഞത്, അവിടെ ബലിയെക്കുറിച്ചുള്ള സൂചന കണ്ടിട്ടാണ്! ബലിയെ തള്ളിക്കളഞ്ഞ പെന്തക്കോസ്തുകാര്‍ക്ക് ബലിയെന്നു കേട്ടാല്‍ സ്വാഭാവികമായി ഉണ്ടാകുന്ന അസ്വസ്ഥതയാണ് ഇയാളും പ്രകടിപ്പിച്ചത്. നിരന്തരദഹനബലി നിര്‍ത്തലാക്കുന്നത് കര്‍ത്താവിന്‍റെ പുനരാഗമനവുമായി ബന്ധപ്പെട്ടാണെന്നും അതു നിര്‍ത്തലാക്കുന്നത് എതിര്‍ക്രിസ്തുവാണെന്നും കേള്‍ക്കുമ്പോള്‍, ബലിയില്ലാത്ത സഭക്കാര്‍ക്ക് അത് അരോചകമായി ഭവിക്കുക സ്വാഭാവികം. ഈ സാഹചര്യത്തില്‍ ദാനിയേല്‍പ്രവചനം ഇസ്രായേലിനെ മാത്രം പരിഗണിച്ചുകൊണ്ടാണെന്നു പറയുകയല്ലാതെ മറ്റു വഴികളൊന്നും ഇവരുടെ മുന്നിലില്ല! ആധുനിക ഇസ്രായേലുമായി യാതൊരു ബന്ധവും പഴയ ഇസ്രായേലിനില്ലെങ്കില്‍, പഴയനിയമത്തിലെ ദൈവവുമായി യേശുവിന് ഒരു ബന്ധവുമില്ലെന്നു കരുതേണ്ടിവരും.
അവസാനത്തെ പീഡനകാലംവരെയും കത്തോലിക്കാസഭയില്‍ നിരന്തരദഹനബലിയും കാഴ്ചകളും ഉണ്ടായിരിക്കും എന്നതാണ് ഈ പ്രവചനത്തിലെ വെളിപ്പെടുത്തലെന്നു സമ്മതിച്ചാല്‍, ഇക്കാലമത്രയും പെന്തക്കൊസ്തുകള്‍ ഉയര്‍ത്തിയ വാദങ്ങള്‍ ചീട്ടുകൊട്ടാരംപോലെ തകര്‍ന്നടിയും. ഒരുകാര്യം മനസ്സിലാക്കിയിരിക്കുക: ദാനിയേല്‍പ്രവാചകന്‍ പ്രവചിച്ചിരിക്കുന്നത് ആധുനിക ഇസ്രായേലായ കത്തോലിക്കാസഭയെക്കുറിച്ചാണ്! ദൈവാലയത്തിന്‍റെ ചിറകില്‍ പ്രതിഷ്ഠിക്കാന്‍പോകുന്നത് വചനവിരുദ്ധമായ നിയമങ്ങളും ആചാരങ്ങളുമാണ്. അതിന്‍റെ സൂചനകളാണ് ഇന്നു സഭയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്! കത്തോലിക്കാസഭ ക്രിസ്തുവിനാല്‍ സ്ഥാപിക്കപ്പെട്ട സഭയുടെ യഥാര്‍ത്ഥ പിന്തുടര്‍ച്ചയാണെങ്കിലും, ഇവിടെ ആവിഷ്കരിക്കപ്പെട്ടിട്ടുള്ള പുതിയ നിയമങ്ങളൊന്നും കര്‍ത്താവില്‍നിന്നു വന്നതല്ല. ഇത്തരം പരിഷ്കാരങ്ങളെല്ലാം ശത്രുവായ പിശാചു സ്ഥാപിച്ചതാണ്. അതുതന്നെയാണ്, സഭയുടെ ചിറകിന്‍മേല്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന മ്ലേച്ഛതയും! ലോകത്തിലെ ഒരു ഭരണാധികാരി വിചാരിച്ചാല്‍, കത്തോലിക്കാസഭയില്‍നിന്നു ബലിയര്‍പ്പണം എടുത്തുമാറ്റാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യം ഇതോടൊപ്പം ചേര്‍ത്തു കാണേണ്ടതാണ്! കത്തോലിക്കാസഭയുടെ ഉന്നത സ്ഥാനത്തിരിക്കുന്ന വ്യക്തികള്‍തന്നെ ബലി നിര്‍ത്തലാക്കുമ്പോള്‍ മാത്രമേ അതു സാധ്യമാകുകയുള്ളു. അങ്ങനെയെങ്കില്‍, ഇപ്പോള്‍ നടക്കുന്ന പരിഷ്കാരങ്ങളെല്ലാം ജാഗ്രതയോടെ നോക്കിക്കാണണം.
നിയമംമൂലം നിരോധിച്ചിരിക്കുന്ന പാപങ്ങളെ മഹത്വപ്പെടുത്തുന്ന വാക്കുകള്‍ അധികാരികളില്‍നിന്നു പുറപ്പെടുമ്പോള്‍ വായിക്കുന്നവന്‍ ഗ്രഹിക്കട്ടെ! സഭയില്‍ സ്ഥാപിക്കപ്പെടാനിരിക്കുന്ന മ്ലേച്ഛതകളെ അന്വേഷിച്ചു മറ്റെവിടെയും പോകേണ്ടതില്ല.
പെന്തക്കോസ്തുകാര്‍ പറയുന്നതില്‍ കാര്യമില്ലെന്നു മനോവ പറയുന്നില്ല. എന്നാല്‍, സഭ മാറ്റപ്പെടുമെന്ന്‍ അവര്‍ പറയുന്നത്, അവരുടെ തട്ടിക്കൂട്ടു സഭകളുടെ കാര്യമാണെന്നു മാത്രം! ഇവരുടെ സഭകള്‍ ഇല്ലാതാകും എന്നതുകൊണ്ട്, ക്രിസ്ത്യാനികളെ മുഴുവന്‍ കര്‍ത്താവ് ഉപേക്ഷിക്കുമെന്ന വ്യാമോഹം വച്ചുപുലര്‍ത്തേണ്ടതില്ല! ദാനിയേല്‍പ്രവചനവും യോഹന്നാനു ലഭിച്ച വെളിപാടും ചേര്‍ത്തുവച്ചു വായിച്ചാല്‍, പെന്തക്കോസ്തുകാരില്‍ രക്ഷിക്കപ്പെട്ടവരുണ്ടെങ്കില്‍ അവര്‍ക്കു കാര്യങ്ങള്‍ ഗ്രഹിക്കാന്‍ കഴിയും! ഒരുകാര്യം മറക്കാതിരിക്കുക: ദാനിയേല്‍പ്രവചനം ഇനിയും പൂര്‍ത്തീകരിക്കപ്പെടേണ്ടതാണ്; അതുകൊണ്ടുതന്നെ, അതില്‍ സൂചിപ്പിച്ചിരിക്കുന്ന ബലി പ്രാധാന്യമുള്ളതുമാണ്! ബലികളെല്ലാം അവസാനിച്ചു കഴിഞ്ഞുവെങ്കില്‍, ബലി നിരോധിക്കുന്നതിനെ ഇത്ര ഗൗരവമായി എടുക്കേണ്ടതുണ്ടോ? മാത്രവുമല്ല, എതിര്‍ക്രിസ്തു വന്ന്‍ ബലി നിര്‍ത്തലാക്കണമെങ്കില്‍, ഈ ബലിയെ കര്‍ത്താവിനു പ്രീതികരമായ പ്രവര്‍ത്തിയായി അവന്‍ കണ്ടിട്ടുണ്ട്! എന്തെന്നാല്‍, കര്‍ത്താവിനോടും അവിടുത്തെ അനുഗമിക്കുന്ന വിശുദ്ധരോടും എതിരിടാനാണ് എതിര്‍ക്രിസ്തു വരുന്നത്! ഇല്ലാത്ത ബലി നിരോധിക്കാന്‍മാത്രം വിഢിയാണോ എതിര്‍ക്രിസ്തു?
കര്‍ത്താവിന്‍റെ പുനരാഗമനത്തിനുമുന്‍പ് സഭ മാറ്റപ്പെടുമെന്ന ചില കുബുദ്ധികളുടെ പ്രചരണം തങ്ങള്‍ ആയിരിക്കുന്ന സഭയെ മാത്രം ഉദ്ദേശിച്ചാണെങ്കില്‍ അതിനെക്കുറിച്ചു മനോവ അഭിപ്രായം പറയുന്നില്ല! എല്ലാ ക്രൈസ്തവസഭകളെയും ഉദ്ദേശിച്ചാണ് ഇത്തരത്തിലുള്ള അസംബന്ധങ്ങള്‍ വിളിച്ചുപറയുന്നതെങ്കില്‍, മനോവയ്ക്കും ചിലതു പറയാനുണ്ട്! യഹൂദരെയും പഴയനിയമത്തിലെ ഇസ്രായേലിനെയും മാത്രം ലക്ഷ്യമിട്ടാണ് യേശു വരാനിരിക്കുന്നതെന്ന പെന്തക്കോസ്തു വാദം തികച്ചും മൗഢ്യമാണ്! സഭയോടു ചേര്‍ന്നുനിന്നു കര്‍ത്താവിന്‍റെ പുനരാഗമനം പ്രത്യാശയോടെ കാത്തിരിക്കുന്ന കത്തോലിക്കാസഭയിലെ ദൈവജനത്തെ ചിതറിക്കുകയെന്ന പൈശാചിക അജണ്ടയാണ് ഇവര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. കര്‍ത്താവിന്‍റെ വരവിനെ പ്രതീക്ഷയോടെ കാത്തിരുന്ന വിശുദ്ധജനമായിരുന്നു ആദിമ ക്രൈസ്തവസഭ. ഇവരില്‍ ഈ പ്രതീക്ഷ പകര്‍ന്നുകൊടുത്തത്, ക്രിസ്തുവില്‍നിന്നു നേരിട്ടു പഠിച്ച അപ്പസ്തോലന്മാരായിരുന്നു എന്ന കാര്യവും വിസ്മരിക്കരുത്! പത്രോസ് ആകുന്ന പാറമേല്‍ സഭ സ്ഥാപിച്ച യേശു, അവിടുത്തെ സ്വര്‍ഗ്ഗാരോഹണത്തിനു മുന്‍പ് ശിഷ്യന്മാരോടു പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു: "സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും"(മത്താ:28;18-20).
യുഗാന്തംവരെ എന്നും കൂടെയുണ്ടായിരിക്കും എന്നു പറഞ്ഞിരിക്കുന്നത് ഏതെങ്കിലും പെന്തക്കോസ്തു പാസ്റ്റര്‍മാരോ, യോഗാധ്യാനങ്ങള്‍ നടത്തുകയും ആള്‍ദൈവങ്ങളുടെ അന്തപ്പുരവാസികളായി അധഃപതിക്കുകയും ചെയ്ത പുരോഹിതന്മാരോ അല്ല! ജീവിക്കുന്ന ദൈവത്തിന്‍റെ പുത്രനായ യേശുക്രിസ്തുവാണ്! അവിടുന്നു നല്‍കിയിരിക്കുന്ന വാഗ്ദാനങ്ങളില്‍നിന്ന് അവിടുത്തെ വ്യതിചലിപ്പിക്കാന്‍ ഈ സ്വര്‍ഗ്ഗത്തിലോ ഭൂമിയിലോ പാതാളത്തിലോ ഉള്ള ആര്‍ക്കും സാധിക്കില്ല! ഒരു കാര്യവുംകൂടി ഓര്‍മ്മിക്കുക: ആദിമ ക്രൈസ്തവ സമൂഹം ഉടലെടുത്തത് യഹൂദരില്‍നിന്നാണ്! യഹൂദരില്‍നിന്നു ശുദ്ധീകരിച്ചു മാറ്റിനിര്‍ത്തിയ സമൂഹത്തെ വീണ്ടും യഹൂദരാക്കാനല്ല യേശു വരുന്നത്; അവരില്‍ അവശേഷിക്കുന്നവരെ ശുദ്ധീകരിച്ച്, താന്‍ അടിസ്ഥാനമിട്ട സഭയില്‍ ചേര്‍ക്കാനാണ്! അന്ന്‍ ഒരിക്കല്‍ക്കൂടി തങ്ങള്‍ കുത്തിമുറിവേല്പിച്ചവനെ യഹൂദര്‍ നോക്കും! ആ പ്രവചനം ഗോല്‍ഗോഥായില്‍ പൂര്‍ത്തിയാകുകയായിരുന്നില്ല; അവിടെ ആരംഭിക്കുകയായിരുന്നു! യേശുവിന്‍റെ പാര്‍ശ്വത്തില്‍ കുന്തത്താല്‍ കുത്തിയപ്പോള്‍, യോഹന്നാന്‍ ഇങ്ങനെ എഴുതി: "മറ്റൊരു തിരുവെഴുത്തു പറയുന്നു: തങ്ങള്‍ കുത്തിമുറിവേല്പിച്ചവനെ അവര്‍ നോക്കിനില്‍ക്കും"(യോഹ:19;37). ഇത് പ്രവചനത്തിന്‍റെ പൂര്‍ത്തീകരണമായിരുന്നുവെന്ന് വചനം പറയുന്നില്ല! എന്നാല്‍, യോഹന്നാന്‍ എഴുതിയ സുവിശേഷത്തില്‍, ഓരോ പ്രവചനങ്ങളുടെയും പൂര്‍ത്തീകരണത്തെ സൂക്ഷ്മതയോടെ വ്യക്തമാക്കുന്നുണ്ട്. ഓരോന്നും സംഭവിക്കുമ്പോള്‍, പ്രവചനം പൂര്‍ത്തീകരിച്ചുവെന്ന് ഉറപ്പിച്ചു പറയുന്ന യോഹന്നാന്‍, ഇവിടെ മാത്രം വ്യത്യസ്ഥമായ ശൈലി സ്വീകരിച്ചു!
ചില ഉദാഹരണങ്ങള്‍ ശ്രദ്ധിക്കുക: കര്‍ത്താവിന്‍റെ വസ്ത്രങ്ങള്‍ ഭാഗിച്ചെടുക്കുകയും മേലങ്കിയ്ക്കായി ചിട്ടിയിടുകയും ചെയ്തപ്പോള്‍ യോഹന്നാന്‍ കുറിച്ചത് ഇങ്ങനെ: "എന്‍റെ വസ്ത്രങ്ങള്‍ അവര്‍ ഭാഗിച്ചെടുത്തു, എന്‍റെ അങ്കിക്കുവേണ്ടി അവര്‍ കുറിയിട്ടു എന്ന തിരുവെഴുത്തു പൂര്‍ത്തിയാകാന്‍ വേണ്ടിയാണ് ഇപ്രകാരം ചെയ്തത്"(യോഹ:19;24). കര്‍ത്താവിന്‍റെ കണങ്കാല്‍ തകര്‍ക്കുന്നതില്‍നിന്നു പടയാളികള്‍ പിന്മാറിയപ്പോള്‍, യോഹന്നാന്‍ ഇങ്ങനെ എഴുതി: "അവന്‍റെ അസ്ഥികളില്‍ ഒന്നുപോലും തകര്‍ക്കപ്പെടുകയില്ല എന്ന തിരുവെഴുത്തു പൂര്‍ത്തിയാകാന്‍ വേണ്ടിയാണ് ഇതു സംഭവിച്ചത്"(യോഹ:19;36). ഇത്തരത്തില്‍ ഓരോ സംഭവങ്ങളെയും പ്രവചങ്ങളുമായി കൂട്ടിവായിക്കാന്‍ പ്രേരിപ്പിക്കുന്നത് യോഹന്നാന്‍റെ സുവിശേഷ രചനയുടെ പ്രത്യേകതയായി കാണാന്‍ കഴിയും. എന്നാല്‍, കുരിശിലേക്കു നോക്കിനിന്നവരുടെ അവസാനത്തെ തലമുറയും അവനിലേക്ക്‌ നോക്കുമ്പോള്‍ മാത്രമേ രാജ്യം പുനഃസ്ഥാപിക്കപ്പെടുകയുള്ളു!
സഭ എന്തിനു നവീകരിക്കപ്പെടണം?
വ്യക്തികളുടെ വിശുദ്ധീകരണത്തെ നവീകരണമായി തെറ്റിദ്ധരിച്ചതുപോലെ, സഭയുടെ വിശുദ്ധീകരണത്തിനു പകരമായി നവീകരണം നടപ്പാക്കിയതാണ്‌, കത്തോലിക്കാസഭയില്‍ കടന്നുകൂടിയ മുഴുവന്‍ ജീര്‍ണ്ണതയുടെയും മൂലകാരണം! വ്യക്തിപരമായ ജീവിതത്തില്‍ നവീകരണമല്ല, പുതിയ സൃഷ്ടിയാകുകയാണു വേണ്ടതെന്ന വിഷയത്തെ സൂക്ഷ്മമായി വിശകലനം ചെയ്യുകയായിരുന്നു നാം ഇതുവരെ. എന്നാല്‍, സഭയില്‍ നവീകരണമോ പുതിയ സൃഷ്ടിയാകലോ അല്ല, ശുദ്ധീകരണമാണ് അനിവാര്യമായിട്ടുള്ളത്! ജറുസലെ ദൈവാലയത്തെ ശുദ്ധീകരിച്ചുകൊണ്ടു കര്‍ത്താവ് ഇതിനു ദൃഷ്ടാന്തം നല്‍കി! നവീകരണം എന്ന വാക്കിന്‍റെ അര്‍ത്ഥം ആഴത്തില്‍ ഗ്രഹിക്കാത്ത ചിലര്‍ സഭയെ നവീകരിക്കാന്‍ ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു! ഈ ആഗ്രഹവും പ്രാര്‍ത്ഥനയും ദൈവഹിതത്തിനു വിരുദ്ധമാണെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയാനുള്ള ശ്രമമാണ് ഇനി നാം നടത്തുന്നത്!
സഭ എന്താണെന്നു മനസ്സിലാക്കാതെ, നവീകരണത്തെക്കുറിച്ചും ശുദ്ധീകരണത്തെക്കുറിച്ചും ചിന്തിക്കുന്നതില്‍ അര്‍ത്ഥമില്ല. അതിനാല്‍, സഭ എന്താണെന്നുള്ള വ്യക്തതയാണ് നാം ആദ്യം വരുത്തേണ്ടത്. സഭ സ്ഥാപിതമാകുന്നതിനു മുന്‍പുതന്നെ അതിനെക്കുറിച്ചുള്ള വാഗ്ദാനം യേശു നല്‍കിയിരുന്നു. ആരംഭത്തില്‍ നാം കണ്ട ആ വചനം ഒരിക്കല്‍ക്കൂടി കുറിക്കുന്നു: "ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണ്‌: ഈ പാറമേല്‍ എന്‍റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല. സ്വര്‍ഗ്ഗരാജ്യത്തിന്‍റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും"(മത്താ:16;18,19). സഭയെക്കുറിച്ചുള്ള കര്‍ത്താവിന്‍റെ പ്രഥമ വെളിപ്പെടുത്തലായിരുന്നു ഇത്. സഭയെക്കുറിച്ചു മാത്രമല്ല, സഭയില്‍ പത്രോസിന്‍റെ സ്ഥാനം എന്തായിരിക്കുമെന്നുള്ള വെളിപ്പെടുത്തലും ഈ വചനത്തിലുണ്ട്. അതുകൊണ്ടുതന്നെ, പത്രോസിന്‍റെ പരമ്പരയില്‍ തുടരുന്ന സഭയാണ് യേശുവിനാല്‍ സ്ഥാപിതമായ സഭ! പത്രോസിന്‍റെ സിംഹാസനം സൂക്ഷിക്കുന്നതു കത്തോലിക്കാസഭയാണെങ്കിലും, അവന്‍റെ പാരമ്പര്യം പിന്തുടരാന്‍ ഈ സഭയ്ക്കു കഴിഞ്ഞിട്ടില്ല! ഒരിക്കലും കഴിഞ്ഞിട്ടില്ല എന്നല്ല മനോവ ഇവിടെ ഉദ്ദേശിച്ചത്. കാലാകാലങ്ങളായി വരുത്തിയ നവീകരണത്തിലൂടെ യഥാര്‍ത്ഥ പാരമ്പര്യം പൂര്‍ണ്ണമായും ഇല്ലാതായി എന്നതാണു യാഥാര്‍ത്ഥ്യം! ഇതാണ് നവീകരണം സഭയില്‍ വന്നാലുണ്ടാകുന്ന വിപത്ത്!
കര്‍ത്താവായ യേശു സഭ സ്ഥാപിച്ചത് രക്ഷിക്കപ്പെട്ടവര്‍ക്ക് ഒരു ശരീരമായിത്തീരാനും രക്ഷയുടെ സന്ദേശം ലോകം മുഴുവനെയും അറിയിക്കുവാനുമായിരുന്നു! കര്‍ത്താവിന്‍റെ ശിഷ്യന്മാരായിരുന്ന പന്ത്രണ്ട് അപ്പസ്തോലന്മാരായിരുന്നു സഭയിലെ ആദ്യത്തെ അംഗങ്ങളെങ്കിലും, മുന്‍കാല പ്രവാചകന്മാരുടെ ആത്മീയ സാന്നിദ്ധ്യവും സഭയുടെ അസ്ഥിവാരത്തില്‍ ഉണ്ടായിരുന്നുവെന്നു വചനത്തില്‍ കാണാം. ഈ വചനം നോക്കുക: "അപ്പസ്തോലന്മാരും പ്രവാചകന്മാരുമാകുന്ന അടിത്തറമേല്‍ പണിതുയര്‍ത്തപ്പെട്ടവരാണ് നിങ്ങള്‍; ഈ അടിത്തറയുടെ മൂലക്കല്ല് ക്രിസ്തുവാണ്‌"(എഫേ:2;20). ഇതിനോടാണ് വിശ്വാസികളായ നാം ചേര്‍ക്കപ്പെട്ടത്. പന്തകുസ്താദിനത്തില്‍ പരിശുദ്ധാത്മാവ് ഈ സഭ ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു! യേശു സ്ഥാപിച്ച സഭയുടെ ഔദ്യോഗിക പ്രബോധനം അന്നു പ്രഖ്യാപിച്ചത് പ്രഥമ മാര്‍പ്പാപ്പയായ പത്രോസ് ആയിരുന്നു. ആ പ്രഖ്യാപനത്തിന്‍റെ അന്തസത്ത ഇങ്ങനെ: "മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല"(അപ്പ.പ്രവര്‍:4;12). പത്രോസിന്‍റെ പിന്‍ഗാമികള്‍ക്കും ഇതില്‍നിന്നു വ്യത്യസ്ഥമായ ഒരു നയം ഉണ്ടാകാന്‍ പാടില്ല! എന്നാല്‍, ഈ അടുത്തകാലത്ത് കേരളത്തിലെ ശക്തനായ ഒരു വചനശുശ്രൂഷകന്‍ ഈ സത്യം പ്രഘോഷിച്ചപ്പോള്‍, വേദിയിലിരുന്ന ഒരു കപ്യൂച്ച്യന്‍ പുരോഹിതന്‍ അസഹിഷ്ണുതയോടെ എഴുന്നേറ്റുപോയി!
കത്തോലിക്കാസഭയിലെ നവീകരണത്തിലൂടെ വന്നുഭവിച്ച മഹാദുരന്തത്തിന്‍റെ ഉത്പന്നങ്ങളില്‍ ഒന്നായിരുന്നു ഈ പുരോഹിതന്‍! യേശു ഏകരക്ഷകന്‍ എന്ന കത്തോലിക്കാസഭയുടെ ഔദ്യോഗിക നയത്തില്‍നിന്നു വ്യതിചലിച്ചവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന അവരുടെ സുവിശേഷമാണു രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്‍റെ പ്രമാണരേഖ! അങ്ങനെയെങ്കില്‍ ഈ സൂനഹദോസിനുപിന്നില്‍ സാത്താനും അവന്‍റെ ദൂതന്മാരുമായിരുന്നു പ്രവര്‍ത്തിച്ചതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇന്നു കത്തോലിക്കാസഭയിലെ ബുദ്ധിജീവി 'നാട്യക്കാര്‍' പുതിയ രക്ഷകന്മാരെ തേടിയുള്ള യാത്രയിലും പരീക്ഷനങ്ങളിലുമാണ്! ഇത്തരത്തിലുള്ള ഒരു പൈശാചിക കേന്ദ്രമാണ്, കാലടിയില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള 'സമീക്ഷ' എന്ന വേശ്യാലയം! ഇതു നവീകരണത്തിന്‍റെ മറ്റൊരു ഭീകരമുഖം! വിഗ്രഹങ്ങളുമായി വ്യഭിചരിക്കാന്‍ ആര്‍ത്തിപൂണ്ടിരിക്കുന്ന കാമാന്ധന്മാരുടെ സങ്കേതമാണ് ഈ ഗുഹ! ഇവിടെനിന്നു പുറത്തുവരുന്ന ആശയങ്ങളുടെ മൊത്തക്കച്ചവടക്കാരായി കേരളത്തിലെ മെത്രാന്‍സംഘം അധഃപതിച്ചു! നവീകരണത്തിന്‍റെ നാള്‍വഴികള്‍ ഇവിടെയാണ്‌ എത്തിനില്‍ക്കുന്നതെങ്കില്‍, കത്തോലിക്കാസഭയില്‍ അനിവാര്യമായിരിക്കുന്നതു നവീകരണമാണോ ശുദ്ധീകരണമാണോ?
പത്രോസിന്‍റെ ആദ്യത്തെ പ്രസംഗത്തില്‍, തങ്ങള്‍ ഉയര്‍ത്തിയ ആശയങ്ങളോടു ചേര്‍ന്ന മൂവായിരം യഹൂദരായിരുന്നു ആദ്യത്തെ സഭാമക്കള്‍! ഇവരെ സഭയില്‍ ചേര്‍ക്കാനായി, കര്‍ത്താവില്‍നിന്നു പഠിച്ച സത്യങ്ങളില്‍ മായംചേര്‍ക്കാന്‍ അപ്പസ്തോലന്മാര്‍ തയ്യാറായില്ല എന്നകാര്യം ഇന്നത്തെ നവീകരണക്കാര്‍ മറക്കരുത്! ഗുരുവും കര്‍ത്താവുമായ യേശു, അവിടുത്തെ ശിഷ്യന്മാരെ ഭരമേല്പിച്ച മഹത്തായ ദൗത്യത്തില്‍നിന്നു വിരമിക്കാന്‍ തയ്യാറാകാതെ രക്തസാക്ഷിത്വം വരിച്ചവരുടെ പൈതൃകം അവകാശപ്പെടാന്‍ ലജ്ജയില്ലാത്തവരാണ് ഇന്നു സഭയെ നയിക്കുന്നത്! അപ്പസ്തോലനായ പൗലോസ് ഇങ്ങനെ എഴുതിവച്ചു: "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്"(1കോറി:10;20). ഇന്ന് ഈ സത്യം ആരെങ്കിലും വിളിച്ചുപറഞ്ഞാല്‍, അവരെ സഭയില്‍നിന്നു പുറത്താക്കാന്‍ തയ്യാറാകുന്നവര്‍ ആരുടെ സേവകരാണെന്ന്‍ ഈ വചനംതന്നെ വ്യക്തമാക്കിയിട്ടുണ്ട്! കത്തോലിക്കാസഭ നടത്തുന്ന നവീകരണത്തിന്‍റെ പൈശാചികത വ്യക്തമാക്കുന്ന ഈ വീഡിയോ കണ്ടതിനുശേഷം ഇതു വ്യഭിചാരമാണോ എന്ന്‍ ദൈവജനം തീരുമാനിക്കുക! 'ആദ്ധ്യാത്മിക വ്യഭിചാരങ്ങള്‍'
ഇതാണോ യേശു സ്ഥാപിച്ച സഭയുടെ പൈതൃകം? രക്ഷപ്രാപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ഏകമാര്‍ഗ്ഗമായി യേശുക്രിസ്തുവിനെ ഉയര്‍ത്തിക്കാണിച്ച അപ്പസ്തോലന്മാരെ അപമാനിച്ചുകൊണ്ട് അവരുടെ സ്ഥാനത്താണു തങ്ങളെന്നു വിളിച്ചുകൂകിയാല്‍ അത് അംഗീകരിക്കുന്ന കാലം അച്ചടിയന്ത്രം കണ്ടുപിടിക്കുന്നതിനു മുന്‍പായിരുന്നു! ക്രിസ്തുവിനോടും അവിടുത്തെ അപ്പസ്തോലന്മാരോടും അവരിലൂടെ പരിശുദ്ധാത്മാവു നല്‍കിയ ബൈബിളിനോടും ഭാരത കത്തോലിക്കാസഭയുടെ വെറുപ്പും അസഹിഷ്ണുതയും മനസ്സിലാക്കണമെങ്കില്‍ ഈ വീഡിയോ കൂടി കാണുക: 'കത്തോലിക്കാ വക്താവിന്‍റെ ജല്പനങ്ങള്‍!' യേശുവിന്‍റെ പ്രസക്തി ഇല്ലാതാക്കണമെന്ന പൈശാചിക അജണ്ട നടപ്പാക്കാന്‍ വിജാതിയരിലൂടെ സാത്താന്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്ന ആരെയും പരിശുദ്ധാത്മാവ് അഭിഷേകം ചെയ്തിട്ടില്ല! അന്യദേവന്മാരിലേക്കും അന്യമതങ്ങളിലേക്കും ദൈവജനത്തെ നയിക്കുവാന്‍ സാത്താനും കത്തോലിക്കാസഭയിലെ അവന്‍റെ പ്രതിനിധികളും ചേര്‍ന്നു തയ്യാറാക്കിയ കമ്മ്യൂണിറ്റി ബൈബിള്‍ എന്ന പൈശാചിക ഗ്രന്ഥത്തെക്കുറിച്ചാണ് വീഡിയോയില്‍ ദര്‍ശിച്ചത്. ഇതാണോ അപ്പസ്തോലന്മാരെയും വിശ്വാസികളെയും കര്‍ത്താവു ചുമതലപ്പെടുത്തിയത്? സ്വര്‍ഗ്ഗാരോഹണത്തിനു തൊട്ടുമുന്‍പ് അവിടുന്നു ശിഷ്യന്മാരോടു പറഞ്ഞു: "സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്‍കപ്പെട്ടിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്പ്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും"(മത്താ:28;18-20).
ഇതാണ് യുഗാന്തംവരെ തുടരാന്‍ ഉത്തരവാദിത്വമുള്ള മൂന്നു ദൗത്യങ്ങള്‍! യേശു ഭരമേല്പിച്ച ഈ ദൗത്യങ്ങള്‍ ഇടംവലം തിരിയാതെ തുടരുന്നവര്‍ മാത്രമാണ് ക്രിസ്തുവിന്‍റെ ശിഷ്യന്മാരുടെ പിന്‍മുറക്കാര്‍! സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരങ്ങളുമുള്ള യേശുവിനോടു തുല്യരാക്കാന്‍ വിജാതിയരുടെ ദുഃര്‍മൂര്‍ത്തികളെ തേടിനടക്കുകയും, അവരും രക്ഷകരാണെന്നു പ്രഖ്യാപിക്കുകയും ചെയ്യുന്നവരെ കര്‍ത്താവിന്‍റെ അഭിഷിക്തരായി പരിഗണിക്കുന്നതുതന്നെ പാപമാണ്! കാരണം, ഇക്കൂട്ടരെ അഭിഷേകം ചെയ്തതു കര്‍ത്താവല്ല. ഇതു വ്യക്തമാക്കുന്ന വചനം ബൈബിളിലുണ്ട്. ഈ വചനം നോക്കുക: "നിങ്ങളുടെ ഇടയില്‍നിന്ന് ഒരു പ്രവാചകനോ സ്വപ്ന വിശകലനക്കാരനോ വന്ന്‍ ഒരു അടയാളമോ അദ്ഭുതമോ നിങ്ങള്‍ക്കു വാഗ്ദാനം ചെയ്യുകയും അവന്‍ പറഞ്ഞവിധം സംഭവിക്കുകയും ചെയ്താലും, നിങ്ങള്‍ക്ക് അജ്ഞാതരായ അന്യദേവന്മാരെ നമുക്കു പിഞ്ചെല്ലാം, അവരെ സേവിക്കാം എന്ന്‍ അവന്‍ പറയുകയാണെങ്കില്‍ നിങ്ങള്‍ ആ പ്രവാചകന്‍റെയോ വിശകലനക്കാരന്‍റെയോ വാക്കുകള്‍ കേള്‍ക്കരുത്. എന്തുകൊണ്ടെന്നാല്‍, നിങ്ങള്‍ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണാത്മാവോടുംകൂടെ തന്നെ സ്നേഹിക്കുന്നുണ്ടോ എന്ന്‍ അറിയാന്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളെ പരീക്ഷിക്കുകയാണ്"(നിയമം:13;1-3). ഇത്തരത്തില്‍ വിജാതിയ ദേവന്മാരെ പ്രകീര്‍ത്തിച്ചുകൊണ്ടും അവരെ യേശുവിനു സമരാക്കിക്കൊണ്ടും വരുന്നവര്‍ ആരുതന്നെയായിരുന്നാലും അവര്‍ വ്യാജന്മാരാണ്. ഇവരോട് എപ്രകാരമാണു പ്രവര്‍ത്തിക്കേണ്ടതെന്നു വചനം പറഞ്ഞിരിക്കുന്നതു നോക്കുക: "അവന്‍ പ്രവാചകനോ സ്വപ്നവിശകലനക്കാരനോ, ആരായാലും വധിക്കപ്പെടണം. എന്തെന്നാല്‍, നിങ്ങളെ ഈജിപ്തില്‍നിന്ന്‍ ആനയിച്ചവനും അടിമത്തത്തിന്‍റെ ഭവനത്തില്‍നിന്നു മോചിപ്പിച്ചവനും നിങ്ങളുടെ ദൈവവുമായ കര്‍ത്താവിനെ എതിര്‍ക്കാനും അവിടുന്നു കല്പിച്ചിട്ടുള്ള മാര്‍ഗ്ഗത്തില്‍നിന്നു നിങ്ങളെ വ്യതിചലിപ്പിക്കാനും ആണ് അവന്‍ ശ്രമിച്ചത്. അങ്ങനെ നിങ്ങള്‍ ആ തിന്മ നിങ്ങളുടെ ഇടയില്‍നിന്നു നീക്കിക്കളയണം"(നിയമം:13;5).
ദൈവജനത്തിന്‍റെ നേതാക്കന്മാരായി ചുമതലയുള്ളവര്‍ ആയിരുന്നാല്‍പ്പോലും, വ്യാജദൈവങ്ങളിലേക്കാണ് അവര്‍ നയിക്കുന്നതെങ്കില്‍, അവരെ പുറത്താക്കാന്‍ ദൈവജനത്തിന് അവകാശമുണ്ടെന്നു വചനം വ്യക്തമാക്കുന്നു! സ്ഥിരബുദ്ധിയില്ലാത്ത ഏതെങ്കിലും ദൈവശാസ്ത്രജ്ഞന്മാര്‍ നിര്‍മ്മിച്ച നിയമമല്ല ഇത്. സൈന്യങ്ങളുടെ കര്‍ത്താവായ ദൈവം, അവിടുത്തെ മഹാപ്രവാചകനായ മോശയിലൂടെ നല്‍കിയ അവകാശമാണിത്! ഈജിപ്തിലെ അടിമത്തത്തില്‍നിന്നു മോചിപ്പിച്ചവനോട് ഇത്രമാത്രം നന്ദി പ്രകാശിപ്പിക്കണമെങ്കില്‍, പാപത്തിന്‍റെയും ശാപത്തിന്‍റെയും തടവറയില്‍നിന്നു നമ്മെ എന്നേക്കുമായി മോചിപ്പിക്കാന്‍ കുരിശില്‍ മരിച്ച യേശുവിനെപ്രതി ദൈവത്തോടു നാം എത്രമാത്രം കടപ്പെട്ടിരിക്കുന്നു! വ്യര്‍ത്ഥതയിലേക്കു നയിക്കുന്ന ദൈവശാസ്ത്രങ്ങളുമായി നമ്മെ സമീപിക്കുന്നവരോടു നാം അനുവര്‍ത്തിക്കണമെന്നു കര്‍ത്താവ് ആവശ്യപ്പെടുന്നതും ഇതുതന്നെയാണ്. അവരെ കൊല്ലുകയെന്നാല്‍, നമ്മുടെ ജീവിതത്തില്‍ അവര്‍ മരിച്ചവരെപ്പോലെ ആയിരിക്കണം എന്നു വിവക്ഷ!
സഭയില്‍ കടന്നുകൂടിയ (വലിച്ചുകയറ്റിയ) ഈ മാലിന്യങ്ങളെ നീക്കിക്കളഞ്ഞു ശുദ്ധീകരണം നടത്തുകയാണു വേണ്ടത്; മറിച്ച്, ഇനിയും നവീകരിക്കുകയല്ല ആവശ്യം! കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, സഭയെ ആധുനീകവത്ക്കരിക്കുകയല്ല വേണ്ടത്; ആദിമസഭയിലെ ചൈതന്യത്തിലേക്കു മടങ്ങുകയാണ് അനിവാര്യമായ കാര്യം! ആദ്യനൂറ്റാണ്ടിലെ അനുഭവംപോല്‍ അതിശയം ലോകത്തില്‍ നടന്നിടുവാന്‍, ആദിയിലെന്നപോല്‍ ആത്മാവേ, അധികബലം തരണേ.....എന്നു പാടുന്നത് ആത്മാര്‍ത്ഥതയോടെ ആണെങ്കില്‍ തിരിഞ്ഞുനടക്കാന്‍ തയ്യാറാകുക! ആദ്യനൂറ്റാണ്ടിലെ അഭിഷേകം നഷ്ടപ്പെട്ടത്, അവിഹിത മാര്‍ഗ്ഗത്തില്‍ ചരിച്ചതുകൊണ്ടാണ്. ദൈവത്തിന്‍റെ ആത്മാവിനു വസിക്കാന്‍ കഴിയാത്തവിധം മലിനമായ പലതിനെയും സഭയില്‍ പ്രതിഷ്ഠിച്ചിരിക്കെ, സത്യാത്മാവിനു കടന്നുവരാന്‍ കഴിയുകയില്ല! അശുദ്ധിയില്‍ വസിക്കുന്ന ദൈവമല്ല പരിശുദ്ധാത്മാവായ ദൈവം! അതായത്, വിഗ്രഹാലയങ്ങളില്‍ ദൈവം വസിക്കുകയില്ല എന്നകാര്യം നാം വിസ്മരിക്കരുത്. സഭയിലെ പുരോഹിതര്‍ വിഗ്രഹങ്ങളുടെ പ്രചാരകരായപ്പോള്‍, സഭയില്‍നിന്നു പരിശുദ്ധാത്മാവ് അകന്നുപോയി! യേശു കൂടെയുണ്ടെന്ന ധാരണയില്‍ ജറുസലേമില്‍നിന്നു യാത്രതുടര്‍ന്ന ജോസഫിനെയും മറിയത്തെയുംപോലെ, പരിശുദ്ധാത്മാവാണ് നയിക്കുന്നതെന്ന ധാരണയില്‍ സഭ യാത്ര തുടരുകയാണ്! യുഗാന്തംവരെ കൂടെയുണ്ടാകുമെന്ന് അരുളിച്ചെയ്ത കര്‍ത്താവു വാഗ്ദാനലംഘനം നടത്തിയിട്ടില്ല. കാരണം, അവിടുത്തെ വാഗ്ദാനത്തോടൊപ്പം നല്‍കിയ കല്പനയില്‍നിന്നു സഭ വ്യതിചലിച്ചതിലൂടെ, വാഗ്ദാനത്തെ നിഷേധിച്ചതു സഭയാണ്!
യേശു ഏകരക്ഷകനാണെന്നു സാക്ഷ്യപ്പെടുത്തുന്ന ആത്മാവാണ് പരിശുദ്ധാത്മാവ്. ഇവന്‍ എന്‍റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നുവെന്ന് പിതാവായ ദൈവം അരുളിചെയ്തപ്പോള്‍ അതു സാക്ഷ്യപ്പെടുത്താന്‍ പരിശുദ്ധാത്മാവ് പ്രാവിന്‍റെ രൂപത്തില്‍ ഇറങ്ങിവന്നു(മത്താ:3;17). ദൈവവചനം പറയുന്നു: "യേശുക്രിസ്തു ശരീരം ധരിച്ചുവന്നു എന്ന്‍ ഏറ്റുപറയുന്ന ആത്മാവു ദൈവത്തില്‍നിന്നാണ്. യേശുവിനെ ഏറ്റുപറയാത്ത ആത്മാവ് ദൈവത്തില്‍നിന്നല്ല. വരാനിരിക്കുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുള്ള എതിര്‍ക്രിസ്തുവിന്‍റെ ആത്മാവാണ് അത്"(1യോഹ:3;2,3). പരിശുദ്ധാത്മാവിന്‍റെ ദൗത്യം എന്താണെന്നും ആരിലാണ് ഈ ആത്മാവു വസിക്കുന്നതെന്നും ഇവിടെ വ്യക്തമാക്കിയിരിക്കുന്നു. ഇതാ, മറ്റൊരു വചനം: "ദൈവാത്മാവുമുഖേന സംസാരിക്കുന്നവരാരും യേശു ശപിക്കപ്പെട്ടവനാണ് എന്ന്‍ ഒരിക്കലും പറയുകയില്ലെന്നും യേശു കര്‍ത്താവാണ് എന്നു പറയാന്‍ പരിശുദ്ധാത്മാവുമുഖേനയല്ലാതെ ആര്‍ക്കും സാധിക്കുകയില്ലെന്നും നിങ്ങള്‍ ഗ്രഹിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു"(1കോറി:12;3). യേശു ശപിക്കപ്പെട്ടവനാണെന്നു പറയുന്നതിനു തുല്യമാണ്, ശപിക്കപ്പെട്ട വിഗ്രഹങ്ങളോട് അവിടുത്തെ സമനാക്കുന്നത്. അതിനാല്‍ത്തന്നെ, ഇവരില്‍ വസിക്കുന്നത് പരിശുദ്ധാത്മാവല്ല എന്നു വ്യക്തം! യേശു ഏകരക്ഷകനാണെന്നു പ്രസംഗിച്ചപ്പോള്‍ അസഹിഷ്ണുതയോടെ ഇറങ്ങിപ്പോയ പുരോഹിതനെ നയിച്ചത് എതിര്‍ക്രിസ്തുവിന്‍റെ ആത്മാവാണെന്നു പറയാന്‍ മനോവയ്ക്കു യാതൊരു സങ്കോചവുമില്ല!
"ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു. ഇത് യേശുവിന്‍റെ നാമത്തിനുമുന്‍പില്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും, യേശുക്രിസ്തു കര്‍ത്താവാണെന്ന്‍ പിതാവായ ദൈവത്തിന്‍റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനുംവേണ്ടിയാണ്"(ഫിലി:2;9-11). സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കേണ്ടത് യേശുവിന്‍റെ നാമത്തിനു മുന്‍പിലാണ്! ഈ യേശുവിനോടൊപ്പം നരകപിശാചുക്കളെ ചേര്‍ത്തുവയ്ക്കാന്‍ ശ്രമിക്കുന്നവരെ അനുസരിക്കുകയോ ബഹുമാനിക്കുകയോ ചെയ്യുന്നവര്‍, ദൈവത്തെ നിന്ദിക്കുകയാണു ചെയ്യുന്നത്! ദൈവം അഭിഷേകം ചെയ്തവരെ തിരിച്ചറിയാന്‍ ഇവിടെ കുറിക്കപ്പെട്ട വചനങ്ങള്‍ ധാരാളമാണ്. വിജാതിയര്‍ പിശാചിനെയാണ് ആരാധിക്കുന്നതെന്ന വചനം നിലനില്‍ക്കുമ്പോള്‍, ഈ പിശാചുക്കളെ അംഗീകരിക്കുന്നവര്‍ ദൈവത്തിന്‍റെ അഭിഷിക്തരല്ല! അതിനാല്‍, ഇവരെ ആരും ഭയപ്പെടുകയോ അനുസരിക്കുകയോ വേണ്ട. നാം ജ്ഞാനസ്നാനം സ്വീകരിച്ചിരിക്കുന്നത് ഇടവകവികാരിയുടെ നാമത്തിലോ മെത്രാന്മാരുടെ നാമത്തിലോ മാര്‍പ്പാപ്പയുടെ നാമത്തിലോ അല്ല; പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തിലാണ്. നമുക്കുവേണ്ടി കുരിശില്‍ രക്തം ചിന്തിയത് ഇവരാരുമല്ല; കര്‍ത്താവായ യേശുവാണ്! ജ്ഞാനസ്നാനത്തില്‍ നാം ഏറ്റുപറഞ്ഞത്: പാപത്തെയും പാപസാഹചര്യങ്ങളെയും, സാത്താനെയും അവന്‍റെ ആഘോഷങ്ങളെയും വെറുത്തുപേക്ഷിക്കുന്നു എന്നായിരുന്നു. യേശുവിനെ കര്‍ത്താവും രക്ഷകനും നാഥനുമായി ഏറ്റുപറഞ്ഞുകൊണ്ടാണ് നാം സഭയില്‍ അംഗമായത്! ഇനിയും അന്യദേവന്മാരുടെ ആഘോഷങ്ങളും ആചാരങ്ങളും അനുകരിക്കുന്നുവെങ്കില്‍, സഭയിലെ അംഗത്വം റദ്ദാക്കപ്പെട്ടുവെന്നു തിരിച്ചറിയണം!
അപ്പസ്തോലന്മാരില്‍ പരിശുദ്ധാത്മാവു നിറഞ്ഞപ്പോള്‍, മറ്റൊരുവനിലും രക്ഷയില്ല എന്ന്‍ അവര്‍ വിളിച്ചു പറയുകയും അതു കേട്ടവര്‍ ജ്ഞാനസ്നാനം സ്വീകരിക്കുകയും ചെയ്തു. ഈ ദൈവാത്മാവുതന്നെയാണ് ഇന്നും സഭയെ നയിക്കുന്നതെങ്കില്‍, ഇതില്‍നിന്നു വ്യത്യസ്ഥമായ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ സാധിക്കില്ല! രണ്ടാംവത്തിക്കാന്‍ സൂനഹദോസില്‍ സഭയ്ക്കുപുറത്തും ക്രിസ്തുവിനെക്കൂടാതെയും രക്ഷയുണ്ടെന്ന അബദ്ധം അര്‍ദ്ധോക്തിയില്‍ പറഞ്ഞുവച്ചു! അപ്പസ്തോലനായ പത്രോസിന്‍റെ പ്രഖ്യാപനം കേട്ടവര്‍ ജ്ഞാനസ്നാനം സ്വീകരിച്ചെങ്കില്‍, ജോണ്‍ ഇരുപതിമൂന്നാമന്‍റെ പ്രഖ്യാപനം കേട്ടവര്‍ ജ്ഞാനസ്നാനത്തെ നിഷേധിച്ച് അന്യമതങ്ങളില്‍ ചേക്കേറി! ഇവിടെയാണ്‌ ആത്മാക്കളെ വിവേചിക്കാനുള്ള വിവേചനത്തിന്‍റെ വരം ആവശ്യമായിരിക്കുന്നത്! രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്‍റെ സന്തതികളില്‍ ഒരുവനായ 'ശ്രീമാന്‍' സെബാസ്റ്റ്യന്‍ പൈനേടത്താണ് 'സമീക്ഷ' എന്ന വേശ്യാലയത്തിന്‍റെ ഇപ്പോഴത്തെ നടത്തിപ്പുകാരന്‍!
ഇനി പറയാന്‍ പോകുന്ന കാര്യങ്ങള്‍ നിസാരമായി ഗണിക്കരുത്. ഭാരതത്തിലെ എഴുപതു പുരോഹിതന്മാര്‍ അടങ്ങുന്ന സംഘം ബാഗ്ലൂരില്‍വച്ച് 'ശ്രീ ശ്രീ രവിശങ്കറിന്‍റെ ആര്‍ട്ട് ഓഫ് ലിവിംഗ് ധ്യാനത്തില്‍ പങ്കെടുക്കുകയും അവന്‍റെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തത് ഈ അടുത്ത നാളുകളിലായിരുന്നു! ആര്‍ട്ട് ഓഫ് ലിവിംഗ് കോഴ്സിലൂടെ സുദര്‍ശനക്രിയയാണ് നടത്തുന്നതെന്ന കാര്യം വിശ്വാസികള്‍ അറിഞ്ഞിരിക്കണം! എല്ലാ ജനതകളെയും ശിഷ്യപ്പെടുത്താന്‍ ചുമതലയേറ്റവര്‍ ആണുംപെണ്ണുംകേട്ട ആള്‍ദൈവങ്ങള്‍ക്കു ശിഷ്യപ്പെടുന്ന ദുരവസ്ഥയെ ചോദ്യംചെയ്‌താല്‍, രണ്ടാംവത്തിക്കാന്‍ സൂനഹദോസ് ഇവറ്റകള്‍ ഉയര്‍ത്തിക്കാട്ടും. എത്രമാത്രം പൈശാചികതയാണ് ഈ സൂനഹദോസിലൂടെ സഭയില്‍ കടന്നുകൂടിയതെന്ന് ഈ ചെയ്തികളിലൂടെ തിരിച്ചറിയാന്‍ കഴിയും. ഇത്തരത്തിലുള്ള ആള്‍ദൈവങ്ങളുടെ ശിഷ്യന്മാരാണ് സത്യദൈവത്തിന്‍റെ മക്കളെ ഭരിക്കാനും ശിഷ്യപ്പെടുത്താനും ശ്രമിക്കുന്നത്! ഈ ദുരന്തങ്ങളുടെയെല്ലാം തലതൊട്ടപ്പനായ ജോണ്‍ ഇരുപത്തിമൂന്നാമനും, അവയുടെ പ്രചാരകനായിരുന്ന ജോണ്‍പോള്‍ രണ്ടാമനുമാണ് അടുത്തനാളികളില്‍ വിശുദ്ധരാക്കപ്പെടാന്‍ പോകുന്നതെന്നും തിരിച്ചറിയണം. മരിച്ചാലും വിട്ടുപോകാത്ത ദുരന്തങ്ങളായി സഭയില്‍ നിലനില്‍ക്കുമെന്ന് ചുരുക്കം!
അനിവാര്യമായ തിരിച്ചുപോക്ക്!
കത്തോലിക്കാസഭയുടെ ഇന്നത്തെ നേത്രത്വം ഒന്നടങ്കം ആദിമസഭയുടെ ചൈതന്യത്തിലേക്കു മടങ്ങിപ്പോകുമെന്ന അബദ്ധധാരണയൊന്നും മനോവയ്ക്കില്ല! എന്നാല്‍, നിത്യരക്ഷ ആഗ്രഹിക്കുന്ന ദൈവജനം ഒരു തിരിച്ചുപോക്കിനു തയ്യാറായില്ലെങ്കില്‍ നിത്യശിക്ഷയ്ക്കു പാത്രമാകുമെന്ന യാഥാര്‍ത്ഥ്യം വേദനയോടെ കുറിക്കുന്നു. എന്തായിരുന്നു ആദിമസഭയെന്നു നോക്കുക: "രക്ഷപ്രാപിക്കുന്നവരെ കര്‍ത്താവ് അവരുടെ ഗണത്തില്‍ പ്രതിദിനം ചേര്‍ത്തുകൊണ്ടിരുന്നു"(അപ്പ.പ്രവര്‍:2;47). യേശുക്രിസ്തുവിലൂടെയുള്ള രക്ഷപ്രാപിച്ചവരാണു സഭയില്‍ അംഗങ്ങളാകുന്നത് എന്നുമാത്രമല്ല, ഇവരെ സഭയിലേക്കു ചേര്‍ക്കുന്നത് കര്‍ത്താവാണ് എന്നതും പ്രസക്തമാകുന്നു! അങ്ങനെയെങ്കില്‍, കര്‍ത്താവു സഭയില്‍ ചേര്‍ത്ത ഒരുവനെ മനുഷ്യര്‍ക്കു പുറത്താക്കാന്‍ സാധിക്കുമോ? വിവാഹത്തെക്കുറിച്ച് യേശു പറഞ്ഞതും ഈ വചനവും ചേര്‍ത്തുവായിക്കണം. "ആകയാല്‍, ദൈവം യോജിപ്പിച്ചതു മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ"(മത്താ:19;6). സഭയില്‍ അംഗമാവുകയെന്നാല്‍, കര്‍ത്താവുമായുള്ള വിവാഹ ഉടമ്പടിയാണ്! കാരണം, സഭ കര്‍ത്താവിന്‍റെ മണവാട്ടിയാകുന്നു! ഈ വചനം ശ്രദ്ധിക്കുക: "സഭ ക്രിസ്തുവിനു വിധേയ ആയിരിക്കുന്നതുപോലെ ഭാര്യമാര്‍ എല്ലാക്കാര്യങ്ങളിലും ഭര്‍ത്താക്കന്മാര്‍ക്കു വിധേയരായിരിക്കണം"(എഫേ:5;24).
ക്രിസ്തുവിന്‍റെ ശരീരമാകുന്ന സഭയെന്നാല്‍, വിശ്വാസികളായ നാം ഓരോരുത്തരുമാണ്. ശിരസ്സ് ക്രിസ്തുവായിരിക്കുന്നിടത്തോളം അവയവങ്ങളിലോന്നു വിച്ഛേദിക്കണമെങ്കില്‍, ശിരസ്സായ ക്രിസ്തു തീരുമാനിക്കണം. യേശുക്രിസ്തുവിനെ ഏകരക്ഷകനായി അംഗീകരിച്ച് ആരാധിക്കുന്ന ഒരുവനെ പുറത്താക്കാന്‍ അന്യദേവന്മാരെ സേവിക്കുന്നവര്‍ തുനിഞ്ഞാല്‍, അതു സാധിക്കുകയില്ല! കാരണം, യേശുവിനെ ഏകരക്ഷകനായി അംഗീകരിക്കുകയും ഏറ്റുപറയുകയും ചെയ്യാത്തവര്‍ സ്വമേധയ പുറത്താക്കപ്പെട്ടവരാണ്. ഇത്തരത്തില്‍ പുറത്താക്കപ്പെട്ടവര്‍ സഭാമാക്കളെ പുറത്താക്കിയാലും അത് സാധുവല്ല! ഔദ്യോഗിക രേഖകളില്‍ പുറത്താക്കപ്പെട്ടാലും ദൈവത്തിന്‍റെ പുസ്തകത്തിലെ പേരുകള്‍ മായ്ക്കാന്‍ ആര്‍ക്കും കഴിയില്ല! സഭയുടെ ഉന്നതപദവികള്‍ അലങ്കരിക്കുന്ന പലരും സഭയിലെ അംഗംപോലുമല്ല എന്നതാണു സത്യം! ദൈവത്തിന്‍റെ വിളി ഒരിക്കലും പിന്‍വലിക്കപ്പെടാത്തതുകൊണ്ടുതന്നെ, ഒരുവന്‍ സ്വയം വിശ്വാസം ഉപേക്ഷിക്കുമ്പോള്‍ അല്ലാതെ പുറത്താക്കാപ്പെടുകയില്ല! മാമോദീസായില്‍ ഏറ്റുപറഞ്ഞ പ്രതിജ്ഞയില്‍നിന്നു വിരമിക്കുമ്പോള്‍, സ്വാഭാവികമായും നാം സഭയുടെ കൂട്ടായ്മയില്‍നിന്നു പുറത്താകും. അനുരഞ്ജനത്തിന്‍റെ കൂദാശയായ കുമ്പസാരത്തിലൂടെ വീണ്ടും നാം സഭയുടെ ഭാഗമായിത്തീരുന്നു! ഇതാണ് സഭയില്‍നിന്നുള്ള പുറത്താകലും സഭയുമായി പുനരൈക്യപ്പെടലും!
വിശ്വാസത്തില്‍നിന്നു വ്യതിചലിക്കപ്പെടാതെ ആരും സഭയില്‍നിന്നു പുറത്താക്കപ്പെടുന്നില്ല എന്നതുകൊണ്ടുതന്നെ, ആരെങ്കിലും പുറത്താക്കിയാല്‍ അതു ഗൌനിക്കേണ്ടതില്ല എന്നതാണ് മനോവ ഇവിടെ വ്യക്തമാക്കിയത്. സഭയിലെ മുഴുവന്‍ ആളുകളും വിശ്വാസം ഉപേക്ഷിച്ചാലും ഏകനായി സഭയില്‍ തുടരും എന്ന തീരുമാനത്തില്‍ നാം ഉറച്ചുനില്‍ക്കണം! കാരണം, സഭയില്‍ നാം അംഗമായത് ഈ ഭൂമിയിലെ ഏതെങ്കിലും മനുഷ്യന്‍റെ ഔദാര്യത്തിലല്ല; ക്രിസ്തുവിന്‍റെ രക്തത്താല്‍ നമ്മെ മുദ്രയിട്ടു സ്വീകരിച്ചത് പിതാവായ ദൈവമാണ്!
അതിനാല്‍, കത്തോലിക്കാസഭയില്‍ അടിയുറച്ചു നിന്നുകൊണ്ട് ആദിമസഭയിലെ ചൈതന്യത്തിലേക്ക് നമുക്കു തിരിച്ചുപോകാം. കൂട്ടത്തില്‍ ആരെല്ലാം ഉണ്ടെന്നു തിരയേണ്ട; കാരണം, രക്ഷ വ്യക്തിപരമായ ഉത്തരവാദിത്വമാണ്! നമ്മുടെ ആത്മാവിനു പകരമായി ഒന്നും നല്‍കാന്‍ നമുക്കു കഴിയില്ല! പുരോഹിത വിഭാഗത്തെക്കുറിച്ചു കര്‍ത്താവു പറഞ്ഞതുതന്നെയാണ് മനോവയ്ക്കും പറയാനുള്ളത്: "അവരെ വിട്ടേക്കൂ; അവര്‍ അന്ധരെ നയിക്കുന്ന അന്ധരാണ്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും"(മത്താ:15;14).
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

 http://www.manovaonline.com/newscontent.php?id=176

സീറോമലബാ൪ എന്നമകത്തോലിക്കാസഭയില്‍ നവീകരണം ആവശ്യമുണ്ട്!

Tuesday, 6 May 2014

തലയില്‍ മുണ്ടിട്ട് ഫാ രാജു കൊക്കന്‍ ; നാണംകെട്ട് സഭ അധികൃതര്‍





തൃശൂര്‍: ബാലികയെ മാനഭംഗപ്പെടുത്തിയ കേസില്‍ ഒല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്ത തൈക്കാട്ടുശ്ശേരി സെന്റ് പോള്‍സ് പള്ളി മുന്‍ വികാരി ഫാ. രാജു കൊക്കനെ(44) ഇരിങ്ങാലക്കുട കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

പള്ളിമേടയില്‍ വെച്ച് ഒമ്പത് വയസ്സുള്ള കുട്ടിയെ മാനഭംഗപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന പുരോഹിതനെ ഞായറാഴ്ച്ച വൈകീട്ട് നാല് മണിക്കാണ് നാഗര്‍കോവിലില്‍ വെച്ച് തൃശൂരില്‍ നിന്നുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്യുന്നത്.
നാഗര്‍കോവിലുള്ള പള്ളിവക വൃദ്ധസദനത്തില്‍ കഴിയുകയായിരുന്നു ഇയാള്‍. ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിക്കാണ് ഇയാളെ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തിച്ചത്. മണിക്കൂറുകള്‍ക്ക് മുമ്പേ സ്റ്റേഷനിലെത്തിയിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ തലയില്‍ വെള്ളതുണിയിട്ടാണ് ഇയാള്‍ എത്തിയത്. താടി വളര്‍ത്തിയിട്ടുണ്ട്. പ്രാഥമിക ചോദ്യം ചെയ്യലില്‍തന്നെ കുറ്റം സമ്മതിച്ചു. ഒല്ലൂര്‍ സി.ഐ എന്‍.കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് വൈദികനെ സ്റ്റേഷനിലെത്തിച്ചത്. മൊബൈല്‍ ടവര്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ നാഗര്‍കോവിലില്‍ ഉണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചത്. തൃശൂരിലെത്തിച്ചയുടന്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയക്ക് വിധേയനാക്കി. തുടര്‍ന്ന് ഇരിങ്ങാലക്കുട ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എ.എസ് ബിജുമോന്‍ മുമ്പാകെ ഹാജരാക്കുകയായിരുന്നു. റിമാന്‍ഡ് ചെയ്ത പ്രതിയെ വിയ്യൂര്‍ പ്രത്യേക സബ് ജയിലിലേയ്ക്ക് മാറ്റി.വികാരിയെ അതിരൂപത സസ്‌പെന്റ് ചെയ്തിരുന്നു
.
 http://4malayalees.com/index.php?page=newsDetail&id=47597
 
!!സീറോമലബാ൪ കോപ്രേഷ൯!!

Monday, 5 May 2014

ഒല്ലൂരില്‍ ബാലികയെ പീഡിപ്പിച്ച വൈദികന്‍ പോലീസ്‌ പിടിയില്‍!

  1. Child Molestation
  2. Father Raju Kokken
നാഗര്‍കോവില്‍: തൃശൂര്‍ ഒല്ലൂരില്‍ ഒന്‍പതുവയസ്സുകാരിയെ പീഡിപ്പിച്ച വൈദികന്‍ രാജു കോക്കന്‍ പോലീസ്‌ പിടിയിലായി. നാഗര്‍കോവിലിനടുത്ത്‌ പൂതപ്പാടിയിലെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. ഇന്നു വൈകിട്ട്‌ ഷാഡോ പോലീസാണ്‌ രാജു കോക്കനെ അറസ്‌റ്റുചെയ്‌തത്‌. പീഡിപ്പിച്ച പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന്‌ ഇയാള്‍ ഒളിവില്‍ പോയിരിക്കുകയായിരുന്നു.
ആദ്യ കുര്‍ബാനയ്‌ക്കുള്ള വസ്‌ത്രങ്ങള്‍ നല്‍കാമെന്നു പറഞ്ഞ്‌ പ്രലോഭിപ്പിച്ചാണ്‌ വൈദികന്‍ ദരിദ്രയായ ബാലികയെ പള്ളിയ്‌ക്കകത്തു വച്ച്‌ പീഡിപ്പിച്ചത്‌. പെണ്‍കുട്ടിയെ നഗ്നയാക്കി സ്വകാര്യ ഭാഗങ്ങളില്‍ സ്‌പര്‍ശിച്ച ഇയാള്‍ തന്റെ മൊബൈലില്‍ കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്‌തു. ഏപ്രില്‍ 9, 11, 24 തീയതികളിലായിരുന്നു പീഡനം നടന്നത്‌. പീഡന വിവരം കുട്ടി വീട്ടില്‍ പറഞ്ഞതിനെ തുടര്‍ന്ന്‌ എപ്രില്‍ 24-ന്‌ ബന്ധുക്കള്‍ വനിതാ സെല്ലിലും പോലീസിലും പരാതി നല്‍കുകയായിരുന്നു.
നാഗര്‍കോവിലില്‍ പിടിയിലായ കോക്കന്റെ അറസ്‌റ്റ് സമീപത്തെ ഏതെങ്കിലും പോലീസ്‌ സ്‌റ്റേഷനില്‍ രേഖപ്പെടുത്തും. നാളെ രാവിലെയോടെ ഇയാളെ തൃശൂര്‍ എത്തിക്കും. കുട്ടികള്‍ക്ക്‌ എതിരെയുള്ള അതിക്രമം, ബലാത്സംഗം എന്നീ കുറ്റങ്ങള്‍ക്ക്‌ പുറമേ ഐടി ആക്‌ട് പ്രകാരവും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്‌.

 http://www.mangalam.com/latest-news/178605#sthash.70ltVFrs.dpuf

Friday, 2 May 2014


കാലിഫോ൪ണ്ണിയാ U.S.A. Breaking News!!

              Breaking News!!
       
             Breaking News!!
                        ഫാ.ജോജി



കാലിഫോ൪ണ്ണിയാ: സാ൯ഹുസയിലുളള സീറോമലബാ൪ പളളിയില്‍ ഫാ.ജോജിക്ക് മുബ് ഇരുന്ന അച്ഛ൯ ജെനങ്ങളുടെ സൗകര്യം നോക്കി ഞായറാഴ്ച കാലത്ത് 9:00 മണിക്ക് നടത്തികൊണ്ടിരുന്ന കു൪ബാന, ഫാ.ജോജിക്ക് സമയം മാറ്റണം. Facebookലും മറ്റും വെളുപ്പിന് 3, 4 മണിവരെ കാമുകികളെ നോക്കാലാണ് ഫാ.ജോജിയെടെ മറ്റൊരുപണി. അതുകൊണ്ട് ഫാ.ജോജിക്ക് ഉറക്കം കിട്ടുന്നില്ല. കാരണം, പാ൪ട്ടയം പെണ്ണ് പിടിയനായ ഫാ.ജോജിക്ക് രാത്രികലങ്ങളില്‍ പെണ്ണങ്ങളുമായുളള ചുറ്റി കറങ്ങിയതിനുശേഷം ഉറങ്ങി എന്നിക്കാ൯ അല്‍പ്പം വൈകുന്നതുകൊണ്ടാണ് 9:00 മണിക്ക് നടത്തികൊണ്ടിരുന്ന കു൪ബാന  9:30 ആക്കുവാ൯ ഫാ.ജോജി പെടാപാട് പണ്ണിയുന്നത്. 

            സാ൯ഹുസയിലുളള സീറോമലബാ൪ പളളിയില്‍ പൊളിച്ച് 7-മില്ല്യ൯റെ പുതിയ താമരപളളിപണ്ണിയാ൯ ഫാ.ജോജിക്ക് പുതിയ പുതിയ മോഹങ്ങള്‍. ഇതുഅറിഞ്ഞ ജെനം ഇടഞ്ഞു. എന്തിനാണ് ഈ പള്ളിയുള്ളപ്പോള്‍ പുതിയ പള്ളി.  പുതിയ പള്ളിപണി നടന്നാലല്ലെ  7-മില്ല്യ൯റെ 30% മാ൪അങ്ങാടിയത്തിനും ഫാ.ജോജി കമ്പനിക്കും അടിച്ചുമാറ്റാ൯ സാധിക്കു.

             7-മില്ല്യ൯റെ പുതിയ പള്ളിപണി പൊതുയോഗത്തില്‍ പാസാകാതെവന്നപ്പോള്‍  രണ്ട്മൂന്ന് ആഴ്ച കഴിഞ്ഞപ്പോള്‍ ഫാ.ജോജിയുടെ പുതിയ സ്വന്തം കമ്മറ്റിയില്‍ 4-മില്ല്യ൯റെ പുതിയ ശവപെട്ടിപള്ളിപ്രസ്ഥാപനുമായി എത്തി ഇദേഹം. അതും പൊളിഞ്ഞു. 

           ഫാ.ജോജി, പൊളിഞ്ഞ പ്രസ്ഥാപന തിരിച്ചുകൊണ്ടുവരാ൯വേണ്ടി സമാധാനത്തില്‍ പോകുന്ന ജെനങ്ങളെ തമ്മിലടിപ്പിച്ച് ഈ ലാഭപള്ളിപ്രസ്ഥാപന 30% തിരികെ സ്വന്തം പോക്കറ്റിലേക്ക് കൊണ്ടുവരാനുളള നെട്ടൊട്ടത്തിലാണ് കുറുക്ക൯ ഫാ.ജോജി. ഈ കളിയുടെ പിന്നില്‍ ആരായിരിക്കും? നല്ലപിള്ള ചെമയുന്ന മാ൪ അങ്ങാടിയത്ത്!