Thursday 28 May 2015

ചികിത്സിക്കാന്‍ മാതാപിതാക്കള്‍ക്കു പണമില്ല; കുരുന്നിന്‌ ഇനി കരുണാഭവന്റെ 'കരുണ'

mangalam malayalam online newspaperതൊടുപുഴ: ചികിത്സിക്കാന്‍ പണമില്ലാതെ മാതാപിതാക്കള്‍ അനാഥാലയത്തിനു കൈമാറിയ കുരുന്നിന്‌ ഇനി രാജാക്കാട്‌ കരുണാഭവന്‍ തണലേകും. പൂമാല സ്വദേശികളായ ദമ്പതികളുടെ മൂന്നു വയസുള്ള മകള്‍ നന്ദനയുടെ ചികിത്സയും സംരക്ഷണവുമാണ്‌ കരുണാഭവന്‍ ഏറ്റെടുത്തത്‌.
ഒരു വയസുവരെ പൂര്‍ണ ആരോഗ്യവതിയായിരുന്ന മൂന്നുവയസുകാരി പെട്ടന്നു ശരീരം തളര്‍ന്ന്‌ എണ്‍പതു ശതമാനത്തിലധികം വൈകല്യബാധിതയായതോടെ മാതാപിതാക്കള്‍ കുട്ടിയെ അനാഥാലയത്തില്‍ ഏല്‍പിക്കുകയായിരുന്നു. പെട്ടെന്നു ശരീരം തളര്‍ന്ന്‌ കിടപ്പിലായ നന്ദനയെ തുടക്കത്തില്‍ മാതാപിതാക്കള്‍ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും കോലഞ്ചേരി മെഡിക്കല്‍ മിഷനിലുമെല്ലാം ചികിത്സ നടത്തിയെങ്കിലും ഭാരിച്ച തുക ആവശ്യം വന്നതോടെ ഇവര്‍ പ്രതിസന്ധിയിലായി.
ചികിത്സിക്കാന്‍ പണമില്ലാതായതോടെ ഒന്നരവര്‍ഷം മുമ്പ്‌ മാതാപിതാക്കള്‍ നന്ദനയെ ഏഴുമുട്ടത്തുള്ള പ്ര?വിഡന്‍സ്‌ ഹോമില്‍ ഏല്‍പ്പിച്ചു. ജില്ലാ ചെല്‍ഡ്‌ പ്ര?ട്ടക്ഷന്‍ യൂണിറ്റിന്റെ അന്വേഷണത്തില്‍ കുട്ടിയുടെ ദുരിതസ്‌ഥിതി ബോധ്യപ്പെട്ട ശിശുക്ഷേമ സമിതി കുട്ടിയെ നേരില്‍ കണ്ട്‌ തുടര്‍സംരക്ഷണത്തിന്‌ തയാറായിവന്ന രാജാക്കാട്‌ കരുണാഭവന്‍ അധികൃതര്‍ക്കു കൈമാറുകയായിരുന്നു.
ശിശുക്ഷേമ സമിതിയുടെ ഇടപെടലിനെത്തുടര്‍ന്ന്‌ കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിനായാണ്‌ കുട്ടിയെ കരുണാഭവന്‍ ഏറ്റെടുത്തത്‌.
കുട്ടിക്ക്‌ ഭേദപ്പെട്ട ചികിത്സയും തുടര്‍സംരക്ഷണവും ലഭ്യമാക്കണമെന്ന വ്യവസ്‌ഥയിലാണു ശിശുക്ഷേമ സമിതി ജില്ലാ ചെയര്‍മാന്‍ പി.ജി ഗോപാലകൃഷ്‌ണന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘം കുട്ടിയെ കൈമാറിയത്‌. അഞ്ചു വയസില്‍ താഴെയുള്ള കുട്ടികളെ പാര്‍പ്പിക്കുന്നതിന്‌ അംഗീകാരമുള്ള ജില്ലയിലെ മൂന്നു കേന്ദ്രങ്ങളിലൊന്നാണ്‌ രാജാക്കാട്ടെ കരുണാഭവന്‍.
നന്ദനയുടെ തുടര്‍ചികിത്സയ്‌ക്കായി വെല്ലൂര്‍ മെഡിക്കല്‍ കോളജിലേക്ക്‌ കൊണ്ടുപോകാനാണ്‌ കരുണാ അധികൃതരുടെ തീരുമാനം.
സംരക്ഷണം ഏറ്റെടുത്തെങ്കിലും വന്‍ തുക ആവശ്യമായി വരുന്ന ചികിത്സയ്‌ക്ക്‌ എങ്ങിനെ പണം കണ്ടെത്തുമെന്ന പ്രതിസന്ധി ഇനിയും നിലനില്‍ക്കുന്നു.
ഇതിനായി സര്‍ക്കാരോ മറ്റു സ്‌പോണ്‍സര്‍മാരോ മുന്നോട്ടുവരുമെന്ന പ്രതീക്ഷയിലാണ്‌ ജില്ലാ ശിശുക്ഷേമ സമിതി അംഗങ്ങളും കരുണാഭവന്‍ അധികൃതരും.

 http://www.mangalam.com/print-edition/keralam/320503

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin