Thursday 21 May 2015


കോടികള്‍ കൊള്ളയടിക്കുന്നവര്‍ ഈശ്വരന്മാരെപോലെ വിലസുന്നു- വി.എസ്.





ചേര്‍ത്തല:
പതിനായിരങ്ങളും ലക്ഷങ്ങളും കടന്ന് കോഴയുടെയും കൊള്ളയുടെയും സംഖ്യകള്‍ കോടികളില്‍ എത്തിനില്കുകയാണെന്നും കോടികള്‍ കൊള്ളയടിക്കുന്നവര്‍ ഈശ്വരന്മാരെ പോലെ വിലസുകയാണെന്നും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍.

സി.പി.എം. വിട്ടവരടക്കം ചേര്‍ന്നു രൂപവത്കരിച്ച തുറവൂര്‍ സോഷ്യല്‍ ജസ്റ്റിസ് പാലിയേറ്റീവ് കെയര്‍ ആന്‍ഡ് ആന്റീ കറപ്ഷന്‍ മൂവ്‌മെന്റിന്റെ (സ്​പാം) പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം. പ്രവര്‍ത്തകരാരും യോഗത്തില്‍ സംബന്ധിച്ചില്ല.

അഴിമതി നടത്തുന്നതില്‍ കുഴപ്പമില്ല, മറിച്ച് അഴിമതിയെകുറിച്ച് പറയുന്നത് ചട്ടപ്രകാരമാണോ എന്ന വാദമുയര്‍ത്തുന്ന കാലമാണിതെന്നും അദ്ദേഹം പറഞ്ഞു. അധികാരവും പദവികളും ഉപയോഗിച്ച് എങ്ങനെ കോടികള്‍ കീശകളില്‍ കുത്തിനിറക്കാമെന്ന് ചിന്തിക്കുന്നവര്‍ മാനവികമായ മൂല്യങ്ങള്‍ക്ക് വിലകല്പിക്കാതെയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ നമ്മുടെ കാടും മലയും പുഴയും ജൈവ സമ്പത്തുമെല്ലാം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ഇതിനിടയിലും സമൂഹത്തോടു പ്രതിജ്ഞാബദ്ധമായ കാഴ്ചപാടുള്ളവര്‍ രംഗത്തുവരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.

അവശതയനുഭവിക്കുന്നവരെ സഹായിക്കുന്നതിനും അഴിമതിക്കെതിരായ പോരാട്ടത്തിനും കക്ഷിരാഷ്ട്രീയത്തിനതീതമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണമെന്ന് സാന്ത്വന പരിചരണ ഫണ്ട് സ്വീകരിക്കല്‍ ഉദ്ഘാടനം ചെയ്ത കെ.സി. വേണുഗോപാല്‍ എം.പി. പറഞ്ഞു.
സ്​പാം പ്രസിഡന്റ് സി. രാജപ്പന്‍ അധ്യക്ഷത വഹിച്ചു. മെമ്പര്‍ഷിപ്പ് വിതരണം പി. തിലോത്തമന്‍ എം.എല്‍.എ.യും ഔഷധ ചെടികളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്തംഗം അഡ്വ. കെ.ഉമേശനും നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എം.സി. സിദ്ധാര്‍ത്ഥന്‍, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കണ്ണാടന്‍, തുറവൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആര്‍. രാജേശ്വരി, ഡോ. ആര്‍.റൂബി, സ്​പാം സെക്രട്ടറി എല്‍. ഔസേഫ്, വൈസ് പ്രസിഡന്റ് എസ്. ഗോപാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.


 http://www.mathrubhumi.com/online/malayalam/news/story/3598341/2015-05-21/kerala

2 comments:

  1. അമ്മാവന്റെ അകബടിയോടെ ശിക്ഷ്യൻ സെബാസ്റ്റ്യൻ വെത്താനമെന്ന വേണ്ടാനം ഗാർലാണ്ടിലേക്ക്!!.

    എനിക്ക് ആരെയും ഭയപ്പെടേണ്ട കാര്യമില്ല. ഹ്യൂസ്റ്റൺ കാർക്ക് എന്നെ വേണ്ടാന്ന് പറഞ്ഞു.
    കാരണം ഞാൻ തിരക്കുന്നില്ല. തിളച്ച വെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കാണുംബോളും ഒന്ന്
    അറക്കും എന്നു എന്റെ പൂർവ്വികർ പറഞ്ഞുകേട്ടിട്ടുണ്ട്, അതാണ് ഹ്യൂസ്റ്റൺ കാർക്ക് പറ്റിയത്.
    അല്ലാതെ മറ്റൊന്നുമല്ല, എന്ന് സെബാസ്റ്റ്യൻ വേണ്ടാനം തന്റെ സോചനീയാവസ്ഥ മറ്റുള്ളവരുമായി
    പങ്കുവച്ചു. എന്നെ വളർത്തിയതും പഠിപ്പിച്ചതുമൊക്കെ എന്റെ അമ്മാവനായ ബിഷൊപ് ജേക്കബ്
    മാമ്മനാണ്. മാമ്മനാണ് എന്നെ ഇവിടെ ( അമേരിക്കയിൽ ) കൊണ്ടുവന്നത്. ഞാൻ മാമനെ മാത്രം
    അനുസരിക്കും, മാമൻ പറയുന്നതെന്തും ഞാൻ ചെയ്യും. പിതാവ് പറയുന്നതെന്തും അനുസരിക്കാൻ
    ഞങ്ങൽ അച്ചന്മാർ ബാധ്യസ്ഥരാണ്, അതുപോലെ അല്മായരും. അമ്മാവൻ വളരെ കഷ്ടപ്പെട്ടിട്ടാണ്
    ഇന്നു അമേരിക്കയിൽ ഇന്നുള്ള ഈ മലയാളം പള്ളികളൊക്കെ ഉണ്ടായത്. അതിന് വേണ്ടുന്ന പണം
    അല്മായർ നൽകിയായിരിക്കാം, പക്ഷെ പള്ളികൽ അമ്മാവന്റേതാണെന്ന് ജനം മറക്കുന്നതെന്താണ്.
    എന്നോട് കഴിഞ്ഞദിവസം അമ്മാവൻ പറഞ്ഞു നീ എനിക്ക് വേണ്ടപെട്ടവനും വിശ്വാസ യോഗ്യനും
    ആയതുകൊണ്ട് നിന്നെ ഞാൻ ഗാർലാണ്ടിൽ വികാരിയായി നിയമിക്കുന്നു. നീ ജോജിയുടെ പാത
    പിന്തുടരരുത്, മറിച്ച് നീ എന്റെ പാത പിന്തുടരണം. അനർത്ഥങ്ങൽ പലതും സംഭവിക്കാം എന്നാലും
    നീ ഭയപ്പെടരുത്, നീ എന്നെ ഓർത്താൽ മാത്രം മതി ജനം നിന്നെ കല്ലെറിഞ്ഞുകൊള്ളും.

    ബിഷൊപ് മാർ ജേക്കബ് അങ്ങാടിയത്ത് ഈ ആഴ്ചയിൽ ഗാർലാണ്ട് സന്ദർശിക്കുകയും തന്റെ
    അരുമ ശിക്ഷ്യൻ ഫാ. സെബാസ്റ്റ്യൻ വേണ്ടാനത്തെ ഗാർലാണ്ടുകാർക്ക് ഒന്നുകൂടി എടുത്ത് പരിചയ
    പെടുത്തുന്നതിനും വേണ്ടിയിട്ടാണ്. കുട്ടികളുടെ ആദ്യകുർബാന സ്വീകരണം എല്ലാ വർഷവും ഉണ്ട്.
    അത് ഒരു കാരണം മാത്രം, അതിലെന്തിരിക്കുന്നു. പണം അതാണ് നമുക്ക് വേണ്ടത്. അതിനുവേണ്ടി
    ഏതറ്റംവരെ പോകണമെങ്കിലും ഞാൻ പോയിരിക്കും. ചീഞ്ഞുനാറിയ ഗാർലാണ്ട് പള്ളി ഒന്നു പഥം
    വരുത്തിയെടുക്കാൻ സെബാസ്റ്റ്യൻ വേണ്ടാനത്തിന് ആകുമോ ആവോ?.

    അമ്മാവന്റെ ആജ്ഞപ്രകാരമാണ് ഞാൻ ഗാർലാണ്ട് സെന്റ് തോമസ് ഫൊറോന പള്ളിയുടെ
    വികാരി സ്ഥാനം ഏറ്റെടുക്കുന്നത്. അമ്മാവന്റ് ഉറ്റ സുഹൃത്തും വിളക്കുകാട്ടിയുമായ കാവാലം
    ചുണ്ടൻ ചേട്ടനും എനിക്ക് തുണയായിട്ടുണ്ടാകുമെന്ന് അമ്മാവൻ പ്രത്യേഹം സൂചിപ്പിച്ചിരുന്നു.
    ഫാ. കുര്യൻ അച്ചനെ കൂട്ടുപിടിച്ച് പള്ളി ഓഡിറ്റോറിയത്തിലുണ്ടായിരുന്ന കർത്താവിന്റെ ക്രൂശിത
    രൂപം എടുത്തുമാറ്റിയതിന് ജനങ്ങൽ എന്നെ കല്ലെറിയുമോ എന്നാണ് എന്റെ ഭയം. കുര്യനച്ചനെ
    കാവാലം ചുണ്ടൻ ചേട്ടൻ ശരിക്കും മുതലെടുത്തു. നിഷ്ക്കളങ്കനായ ഫാ. കുര്യനെ കാവാലം തന്റെ
    മാസ്മരിക വിദ്യയിൽ തളച്ചു നിഷ്ക്രിയനാക്കി സ്ഥലം മാറ്റിയ വിവരം അദ്ദേഹം അറിഞ്ഞപ്പോൽ
    വളരെ വൈകിപ്പോയി. അതുപോലെ കാവാലം ചുണ്ടൻ ചേട്ടൻ എന്നോട് പെരുമാറിയാൽ കളി
    ഞാൻ പടിപ്പിച്ചുകൊടുക്കും. തുഴയറിയാത്ത കാവാലം ചുണ്ടൻ ചേട്ടനെ ഞാൻ തുഴ പടിപ്പിച്ചു
    കൊടുക്കേണ്ടിവരുമോ അമ്മാവാ!.

    ReplyDelete
  2. സീറോ മലബാർ സഭയും പോപ്പുലർഫ്രണ്ട്സും കൈകോർക്കുന്നു !.

    സീറോ മലബാർ സഭയിലെ ഏതാനും ചില മെത്രാന്മാരും വൈദികരും മുസ്ലീം തീവ്രവാദികളുമായി
    ഒത്തുചേർന്ന് സംസ്ഥാനത്തും രാജ്യത്ത് ആകമാനവും ഭീകരാന്തരീക്ഷം സ്രഷ്ടിക്കുന്നു. സഭയുടേയും
    മതത്തിന്റേയും പേരിൽ ഇരു കൂട്ടരും അഴിച്ചുവിടുന്ന ഭീകരാന്തരീക്ഷം ജനങ്ങളെ ആകമാനം വീർപ്പ്
    മുട്ടിക്കുന്നു. കത്തോലിക്കാസഭയിലെ ന്യൂനപക്ഷം വരുന്ന ചില മെത്രാന്മാരും വൈദികരുമാണ് ഇന്ന്
    സഭക്ക് ഭീക്ഷണിയായി നിലകൊള്ളുന്നത്. അതിന് ഒരു ഉത്തമ ഉദാഹരണമാണ് തൊടുപുഴ ന്യൂമാൻ
    കോളേജിലെ പ്രൊഫസർ ടി. ജെ. ജോസഫ് സാറിന്റെ കൈവെട്ടിമാറ്റിയ സംഭവം. അതിന് മുൻ കൈ
    എടുത്തതോ സഭയിലെ ഒരു വൈദികനും അതേ കോളേജിലെ തന്നെ അദ്യാപകനുമായ ഫാ. മാനുവേൽ
    പിച്ചളക്കാടൻ ആണ്. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് പോപ്പുലർ ഫ്രണ്ട്സ് എന്ന മുസ്ലീംതീവ്ര
    വാദികൽ ജോസഫ് സാറിന്റെ കൈവെട്ടിമാറ്റിയത്. താൻ പിടിക്കപ്പെടുമെന്ന സ്ഥിതിയിലായപ്പോൽ
    സഭയുടെ ഒത്താശയോടെ അമേരിക്കയിൽ അഭയം തേടി. ചിക്കാഗോ ബിഷൊപ് അതിനുവേണ്ടുന്ന
    എല്ലാ സഹായവും ചെയ്തുകൊടുത്തു. പോരാഞ്ഞിട്ട് വെക്കേഷനുപോയ ഒരു വൈദികന്റെ ഒഴിവ്
    നികത്തിയതും മേല്പറഞ്ഞ ഈ മാനുവേൽ പിച്ചളക്കാടനാണ്. സാത്താന്റെ വാസസ്ഥലമായിട്ടാണ്
    ഗാർലാണ്ടും അവിടെ സ്ഥിതിചെയ്യുന്ന സെന്റ് തോമസ് ചർച്ചും അറിയപ്പെടുന്നത്. ഇന്ന് അമേരിക്കൻ
    മലയാളികൽക്ക് ഈ സ്ഥലവും പള്ളിയും പേടീസ്വപ്നമാണ്. അതിനിടയിലാണ് ഈ പള്ളിയുടെ
    അടുത്തവികാരിയായി നികൃഷ്ടകർമ്മം നിർവഹിച്ച ഫാ. മാനുവേൽ പിച്ചളക്കാടനെ നിയമിക്കാൻ
    പോകുന്നുവെന്ന വാർത്ത വന്നിരിക്കുന്നത്. അമേരിക്കയിലുള്ള സീറോ മലബാർ സഭയുടെ കീഴിൽ
    പ്രവർത്തിക്കുന്ന ഏതാണ്ട് 90% ത്തോളം വൈദികർ വികാരജീവികളായ കാമവെറിയന്മാരാണ്.

    റോമിലുള്ള പ്രോക്കുറ ഹൗസ് വാങ്ങാൻ സാധിക്കാത്തതിലുള്ള നീരസമാണ് ഈ സഭാദ്രോഗികൽ
    ഇന്ന് സഭയോട് ചെയ്തുകൊണ്ടിരിക്കുന്നത്. വത്തിക്കാന്റെ തിരുമുറ്റത്തുതന്നെവേണം ഈ കപട
    വേഷധാരികൽക്ക് തങ്ങളുടേതായ കോട്ട കെട്ടുവാൻ, അതിന് പരിശുദ്ധപിതാവു അനുവദിച്ചില്ല.
    അതിന്റെ വീറും വാശിയും മൂലം സഭയെ തകർക്കാനായിട്ട് മുസ്ലീം തീവ്രവാദികളുമായി ഒത്തു
    ചേർന്ന് കൊള്ളയും, കരിചന്തയും, സ്ത്രീപീഡനവും, കൊലയും, പള്ളിതകർക്കലും ഒക്കെ
    നടത്തിച്ച് സഭയിൽ ഭീകരാന്തരീക്ഷം സ്രഷ്ടിക്കുന്നു. അതിനൊക്കെപുറമെ ചെയ്തുകൂട്ടുന്നതിനെ
    ന്യായീകർച്ചുകൊണ്ടുള്ള ഒരു പ്രസ്ഥാവനയും ഇറക്കി ജനങ്ങളുടെകണ്ണിൽ പൊടിയിടാനുള്ള ഒരു
    ശ്രമയും നടത്തും. ഇതൊക്കെ കാണാനും കേൽക്കാനും വിവരദോഷികളായ കുറെ സഭാവാസികളും.
    ഇതാണോ ഈശോ സ്ഥാപിച്ച കത്തോലിക്കാസഭ.

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin