Wednesday 25 February 2015

വൈദീകന്റെ പീഡനശ്രമത്തെ എതിര്‍ത്ത കന്യാസ്ത്രീയെ കോണ്‍വന്റില്‍ നിന്നും പുറത്താക്കി, ജീവന് ഭീഷണിയെന്ന് കാട്ടി കന്യാസത്രീ ആലുവ പൊലീസിന് പരാതി നല്‍കി

 mediaOne news

nun not allowed to enter convent after she complained of harassment by a priest 

February 24, 2015 at 10:24pm

http://youtu.be/HMGVI7xJ-G0



വൈദീകന്റെ പീഡനശ്രമത്തെ എതിര്‍ത്ത കന്യാസ്ത്രീയെ കോണ്‍വന്റില്‍ നിന്നും പുറത്താക്കി, ജീവന് ഭീഷണിയെന്ന് കാട്ടി കന്യാസത്രീ ആലുവ പൊലീസിന് പരാതി നല്‍കി
വൈദീകന്റെ ലൈംഗീക ഇംഗിതത്തിന് വഴങ്ങാതിരുന്ന കന്യാസ്ത്രീയെ കോണ്‍വന്റില്‍ നിന്നും പുറത്താക്കി. പീഡന ശ്രമത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് സഭാ കോണ്‍വെന്റില്‍ നിന്നും പുറത്താക്കപ്പെട്ട തനിക്ക് ജീവന് ഭീഷണിയുടണ്ടെന്ന് കാട്ടി കന്യാസ്ത്രീ പൊലീസിന് പരാതി നല്‍കിയിരിക്കുകയാണ്. സിസ്റ്റര്‍ അഭയയ്ക്ക് സംഭവിച്ചതു പോലെ തനിക്കും നേരിടേണ്ടിവരുമോ എന്ന ആശങ്കയുണ്ടെന്ന് അവര്‍ പറഞ്ഞു.13 വര്‍ഷമായി ഇറ്റലി ജനോവ ആസ്ഥാനമായുള്ള കോണ്‍വെന്റില്‍ കന്യാസ്ത്രീ ആയി ജോലി ചെയ്തുവരികയാണെന്ന് ആലുവയിലെ സഭാ കോണ്‍വെന്റില്‍ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് ആലുവ ജനസേവ ശിശുഭവനില്‍ അഭയം തേടിയ കന്യാസ്ത്രീ പറഞ്ഞു. ഇന്നത പോലീസ് മേധാവികള്‍ക്ക് പരാതി നല്‍കിശേഷം കണ്ണൂരിലേക്ക് മടങ്ങാനാണ് സിസ്റ്ററുടെ തീരുമാനം. തുടക്കത്തില്‍ 12 വര്‍ഷം മറ്റൊരു സഭയില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. എന്നാല്‍ ആ സഭയിലെ ഒരു വൈദികന്റെ അനാശാസ്യം താന്‍ കണ്ടതിനെ തുടര്‍ന്നുണ്ടായ ഭീഷണിയെത്തുടര്‍ന്ന് സഭ വിട്ട് സെന്റ് ആഗത്തയിലെത്തിയിലെത്തുകയായിരുന്നു. മദ്ധ്യപ്രദേശിലെ കോണ്‍വെന്റില്‍ സേവനം അനുഷ്ടിച്ചുവരവെ കാണ്‍വെന്റിനോട് ചേര്‍ന്നുള്ള പള്ളിയിലെ ധ്യാനഗുരുവും ഇടുക്കി സ്വദേശിയുമായ വൈദികന്‍ മുറിയില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചു. സംഭവം പുറത്തറിഞ്ഞതോടെ വികാരി മദര്‍ സൂപ്പീരിയറെ സ്വാധീനിച്ച് തന്നെ ഇറ്റലിയിലേക്ക് പറഞ്ഞുവിട്ടു. രണ്ട് വര്‍ഷത്തോളം അവിടെയും അദ്ധ്യാപികയായി ജോലി ചെയ്തു. അവിടെ നിന്നാണ് ജനുവരി ഇരുപതിന് നാട്ടിലെത്തിയത്.. ആലുവയിലുള്ള കോണ്‍വെന്റില്‍ ചെന്നെങ്കിലും അവിടെ കയറ്റാന്‍ തയ്യാറായിരുന്നില്ല. തന്റെ ബാഗ് അവര്‍ വലിച്ചെറിയുകയും ചെയ്തു. തുടര്‍ന്ന് ആലുവ പൊലീസ് സ്‌റ്റേഷനിലെത്തി പ്രിന്‍സിപ്പല്‍ എസ്.ഐ പി.എ. ഫൈസലിനെ നേരില്‍ കണ്ട് പരാതി അറിയിച്ചു.. പിന്നീട് രാത്രി നാട്ടുകാരുടെ സഹായത്തോടെയാണ് ആലുവ ജനസേവയില്‍ താത്കാലിക സംരക്ഷണമൊരുക്കിയത്. സഭയുടെ എത്ര വലിയ പീഡനം ഏല്‍ക്കേണ്ടി വന്നാലും തിരുവസ്ത്രം ഉപേക്ഷിക്കില്ലെന്നും കന്യാസ്ത്രീയായി തന്നെ ജീവിക്കുമെന്നും അവര്‍ പറഞ്ഞു.
 http://4malayalees.com/index.php?page=newsDetail&id=57374

2 comments:

  1. ചാട്ടത്തിൽ പിഴച്ചാൽ കൂട്ടത്തിൽ കൂട്ടുകയില്ല!.
    ..........................................

    ഇത് വാനരസംഗത്തിന്റെ കഥ. ചാട്ടത്തിൽ പിഴച്ചാൽ പിന്നെ കൂട്ടത്തിൽ കൂട്ടുകയില്ല മറ്റ് കുരങ്ങന്മാർ.
    അത് കുരങ്ങന്മാരുടെ നിയമം. മദ്ധ്യപ്രദേശിലെ പാഞ്ചോറിൽ പ്രൊവിഡൻസ് കോൺവെന്റിലെ ധ്യാന
    ഗുരു തന്റെ കാമവെറിക്ക് അറുതിവരുത്താൻ കോൺവെന്റിലെ തന്നെ അന്തേവസിയായ സിസ്റ്ററെ പല
    തവണ സമീപിച്ചെങ്കിലും സിസ്റ്റർ അതിന് വഴങ്ങിയില്ല. തന്നെയുമല്ല സിസ്റ്റർ ഈ വിവരം തന്റെതന്നെ
    അധികാരികളുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ പ്രശ്നങ്ങൽക്ക് ഒരു പരിഹാരവും
    തന്റെ മേലാളരിൽനിന്നുണ്ടായില്ല എന്നുമാത്രമല്ല അവരിൽനിന്നു പീഠനവും ഏൽക്കേണ്ടിവന്നു. തുടർന്നും
    ധ്യാന ഗുരുവിന്റെ ശല്ല്യം വർദ്ധിച്ചുവരികയാൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലും പരാതി നൽകിയിരുന്നു.
    എന്നാൽ അവരിൽനിന്നും യാതൊരുതരത്തിലുമുള്ള പ്രതികരണവും ഉണ്ടായില്ല. സംഗതി പുറത്തറിയുമെന്ന
    പതനത്തിലേക്ക് കാര്യങ്ങൽ നീങ്ങാൻ തുടങ്ങിയപ്പോൽ സിസ്റ്ററെ അവർ ഇറ്റലിയിലേക്ക് നാടുകടത്തുവാൻ
    തീരുമാനിച്ചു. 2012-ല് ഇറ്റലിയിൽ എത്തപ്പെട്ട സിസ്റ്റർക്ക് അവിടെയും പീഠനകഥ മാത്രമാണ് പറയുവാനുള്ളത്.
    ഒടുവിൽ അവിടെനിന്നും സിസ്റ്റർ പുറംതള്ളപ്പെട്ടു, വീണ്ടും തെരുവിലായി. തെരുവിലഞ്ഞുനടന്നസമയത്ത്
    നാട്ടുകാരുടെ ആരുടെയോ ശ്രദ്ധയിൽ പെട്ട സിസ്റ്ററെ അവരുടെ കാരുണ്ണ്യത്താൽ നാട്ടിലെത്തിക്കുകയായിരുന്നു.

    നാട്ടിലെ സഭാവീട്ടിലെത്തിയ ( മഠത്തിൽ ) സിസ്റ്ററെ അതിക്രൂരമാംവിധം മർദ്ദിക്കുകയും ശിരോവസ്ത്രവും
    മറ്റും വലിച്ചുപറച്ച് ദൂരെ എറിയുകയും കയ്യിലുണ്ടായിരുന്ന ലഗേജ്ബാഗ് പിടിച്ചുവാങ്ങി ഗേറ്റിന് വെളിയിൽ
    എറിഞ്ഞുകളഞ്ഞു. കത്തോലിക്കാ സഭയിൽ കഴിഞ്ഞ ദിവസം നടന്ന സംഭവമാണിത്.

    നമ്മുടെ ഈ സിസ്റ്റർക്ക് എവിടെയാണ് തെറ്റുപറ്റിയത്. നല്ലൊരു കുടുംബാന്തരീക്ഷത്തിൽ വളർന്ന് ദൈവവിളി
    പ്രകാരം തന്റെ ജീവിതാന്തസ്സ് തെരഞ്ഞെടുത്ത് കർത്താവിൽ സമർപ്പിച്ച് ഏശുവിന്റെ മണവാട്ടിയായി ശേഷ
    കാലം ജീവിക്കാൻ ഒരുങ്ങിതിരിച്ചതാണോ സിസ്റ്റർക്ക് പറ്റിയ തെറ്റ്. അതയോ പാഞ്ചോർ പ്രൊവിഡൻസ് കോൺ
    വെന്റിലെ ധ്യാന ഗുരുവിന്റെ ആജ്ഞപ്രകാരം അദ്ദേഹത്തിന്റെ മുൻപിൽ തിരുവസ്ത്രം ഉരിയാഞ്ഞതോ ഏതാണ്
    സിസ്റ്റർ ചെയ്യ്ത തെറ്റ്. നമ്മുടെയൊക്കെ സഹോദരിയെ, അല്ലങ്കിൽ മകളെയാണ് ഈ വിധം ഒരു കശ്മലൻ ഈവണ്ണം
    പ്രവർത്തിച്ചിരുന്നതെങ്കിൽ നമ്മൽ സഹിക്കുമോ. ഈ പീഠനത്തിനിരയായ സിസ്റ്ററും നമ്മുടെ സഹോദരിയും, മകളും
    ആണ്, അത് ആരും മറക്കരുത്. ഇതിൽനിന്ന് ഒരു കാര്യം വ്യക്തമായി പറയാൻ കഴിയും. ഈ സിസ്റ്ററോടൊപ്പം
    ആലുവായിലും, മദ്ധ്യപ്രദേശത്തും, ഇന്ത്യക്ക് വെളിയിൽ ഇറ്റലിയിലും ഉണ്ടായിരുന്ന സഹപാടികളിൽ ഭൂരിഭാഗവും
    ഈ ധ്യാന ഗുരുവിന്റെ കരവലയത്തിൽ അമർന്നൊതിങ്ങിയവരാണ്. ഇറ്റലിയിലും സഭക്ക് വേശ്യാമന്ദിരങ്ങൽ ഉണ്ട്.
    അവിടുത്തെ കഥകളൊക്കെ നേരത്തെ ലേഖനങ്ങളിൽ നമ്മൽ വായിച്ചിട്ടുള്ളതാണ്. ( തുടരും )

    ReplyDelete
  2. ഒരു അപകടത്തിൽനിന്ന് രക്ഷപെട്ട് സ്വന്തം ഭവനത്തിൽ കയറിചെല്ലുംബോൽ അവിടെനിന്നും ആട്ടും തുപ്പും ആണ്
    നമ്മളെ സ്വീകരിക്കുന്നതെങ്കിൽ അതിന്റെ അർത്ഥം എന്താണ്, നമ്മുടെ മരണം മറ്റുള്ളവർ ആഗ്രഹിക്കുന്നുവെന്നല്ലെ.
    അല്ലങ്കിൽ ഒരാൾമാത്രം അങ്ങനെ രക്ഷപെടണ്ട എന്നതുകൊണ്ടും ആയിക്കൂടെ. 10, 15 വയസ് വരെ നമ്മുടെ മക്കളെ
    ദാരിദ്ര്യം എന്തെന്നറിയിക്കാതെ കഷ്ടപ്പെട്ട് വളർത്തി അവസാനം സന്യാസിനി സമൂഹത്തിലേക്ക് അയക്കുംബോൽ ആരും
    ഓർത്തിട്ടുണ്ടാകില്ല മകളെ കൊല്ലാനാണോ വളക്കാനാണോ കൊണ്ടുപോകുന്നതെന്ന്. അവസാനം ഇതുപോലുള്ള വ്യാച
    ധ്യാന ഗുരുക്കളുടെ കാമവെറിക്ക് അറുതിവരുത്തി കരിബിൻ ചണ്ടിപോലെ വലിച്ചെറിയപ്പെടുന്നു. പലരും തനിക്ക്പറ്റിയ
    അമളി പുറത്ത് പറയാനാവാതെയും കുടുംബത്തിന്റെ സൽപ്പേരു നശിക്കാതിരിക്കാനും നാണക്കേടുകൊണ്ടും ഒക്കെയാണ്
    ഇതൊന്നും പുറം ലോകം അറിയാത്തത്. ഒരാളെങ്കിലും ഈ കാര്യം പുറത്ത് പറയാൻ തയ്യാറായതിൽ ദൈവത്തിന് നന്ദി
    പറയാം. ഇനിയെങ്കിലും മാതാപിതാക്കൾ ഒരു കാര്യം ശ്രദ്ധിക്കുക, മക്കൽക്ക് തിരിച്ചറിവില്ലാത്ത പ്രായത്തിൽ അവരെ
    മേല്പറഞ്ഞതുപോലുള്ള സന്യാസ സമൂഹത്തിലേക്ക് തള്ളിവിടരുത്. അങ്ങനെ തള്ളിവിട്ടാൽ മക്കൽ പരുന്തിൻ കാലിൽ
    പോകും. കഴുകന്മാരായ മെത്രാനും, വൈദികരും ധാരാളമുണ്ട് നമ്മുടെ തിരുസഭയിൽ. ദൈവം മാത്രം കത്തോലിക്കാ
    സഭയിലില്ല. അങ്ങേരു സഭ സ്ഥാപിച്ചിട്ട് അന്ന് മുങ്ങിയതാ, പിന്നെ പൊങ്ങിയിട്ടില്ല. പലപ്രാവശ്യം വന്നുകാണും, അകത്തോട്ട്
    പ്രവേശനം നിരോധിച്ചേക്കുകയാ. തംബുരാന്റെ ഇരിപ്പിടത്തിൽ സാത്താങ്കുരിശുമായി മാനിതംബുരാനാണിപ്പോൽ.
    വാതുക്കൽ ശിവലിംഗം വിളക്ക് രൂപത്തിലും. പണ്ട് ഈശ്വരനെ തേടി ആബേലച്ചൻ പാടിയത് ഇന്ന് തിരുത്തിപ്പാടേണ്ടിവരും.

    സിസ്റ്റർ സത്യത്തിൽ ദൈവത്തിന്റെ അനുഗ്രഹംകൊണ്ട് മാത്രമാണ് ഈ ചെകുത്താന്മാരുടെ കൈകളിൽനിന്നും രക്ഷപെട്ടത്.
    മറിച്ചായിരുന്നുവെങ്കിൽ മറ്റൊരു അഭയ സിസ്റ്ററെ പുറം ലോകം കണികണ്ടേനെ. കിണറ്റിലോ, സെഫ്റ്റി ടാങ്കിലോ കിടക്കുന്ന
    വാർത്ത പുറം ലോകം വരവേറ്റേനെ. ഈ വിവരങ്ങളൊക്കെ പോപ്പ് ഫ്രാൻസിസ് പാപ്പയെ അറിയിക്കേണ്ടതാണ്. പ്രത്യേകിച്ച്
    ഇറ്റലിയിലും ഈ സംഭവത്തിന് പ്രാധാന്യം ഉള്ളത്കൊണ്ട് തീർച്ചയായും പിതാവിനെ കൂടി ഈ വിവരം ധരിപ്പിക്കണം.
    ഈ വ്യാച കള്ളഗുരുവിനെ തിരുസഭ അനുശാസിക്കുന്ന ഒരു രംഗത്തും ഉണ്ടാകുവാൻ പാടില്ലാത്തവിധം വിലക്കണം.
    സഭയിലുള്ള സഭാധികാരികളുടെ ഈ ദുർനടപ്പ് അല്ലങ്കിൽ കാമവെറി ഓരോ ദിവസം ചെല്ലുംതോറും കൂടി കൂടി വരുന്നു. ഇതിന്
    ഒരവസാനം ഇല്ലേ എന്നുകൂടി സംശയിക്കേണ്ടിയിരിക്കുന്നു. അധികാരികൽ എല്ലാം ഒതുക്കി വച്ചിരിക്കുന്നു. കുറ്റം ചെയ്യുന്നവന്
    പശ്ചാത്താപിക്കാൻ അവസരം കൊടുക്കാതെ അവനെ സംരക്ഷിക്കുന്നു. അതുമൂലം കൂടുതൽ തെറ്റിലേക്ക് അവനെ വഴിതെളിക്കുന്നു.
    പീഠിപ്പിക്കപ്പെട്ടവരൊ മാനഹാനി ഭയന്ന് എല്ലാം ഉള്ളിലൊതുക്കി കഴിയുന്നു. കുടുംബത്തിനേൽക്കുന്ന ദുഷ്പേരു ഒഴിവാക്കുന്നു.
    ഈ ഇരട്ടത്താപ്പ് മുതലെടുത്ത് കുറ്റവാളികൽ പഴയതിലും പതിന്മടങ്ങായി ശക്തിപ്രാപിക്കുന്നു. തൊണ്ടയിൽ പുഴുത്താൽ ഇറക്കുക,
    വേറെ വഴിയില്ലല്ലോ. കുംബസാര കൂടുകളിൽവരെ പ്രേമനാടകം അരങ്ങേറുന്നു. കുടുംബനികളെ തട്ടികൊണ്ട് പോകുന്നു. ദൈവമെ
    അങ്ങയുടെ സഭയിൽ ഒരംഗമായതിൽ ഞങ്ങൽ നിരന്തരം പീഠിപ്പിക്കപ്പെടുന്നു. അങ്ങ് കല്പിച്ച ആ ലോകവസാന നാൾ എന്നാണ്,
    അത് നേരത്തെ ഒന്ന് വന്നിരുന്നെങ്കിൽ ദൈവമെ.

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin