Wednesday 25 February 2015

മദറിനെ വെറുതെ വിടു, അവര്‍ക്കൊപ്പം ഞാനും പ്രവര്‍ത്തിച്ചിട്ടുണ്ട്, വിവാദത്തിലേക്ക് മദറിനെ വലിച്ചിഴയ്ക്കരുത് ; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആര്‍എസ്സ്എസ്സിന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്ത്



മദറിനെ വെറുതെ വിടു, അവര്‍ക്കൊപ്പം ഞാനും പ്രവര്‍ത്തിച്ചിട്ടുണ്ട്, വിവാദത്തിലേക്ക് മദറിനെ വലിച്ചിഴയ്ക്കരുത് ; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആര്‍എസ്സ്എസ്സിന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്ത്
മദര്‍ തെരേസയ്‌ക്കെതിരായ ആര്‍എസ്എസ് മേധാവി മോഹന്‍ഭാഗവതിന്റെ പരാമര്‍ശങ്ങള്‍ രാജ്യമെങ്ങും പ്രതിഷേധത്തിന് കാരണമാകുന്നു. മദര്‍ തെരേസയുടെ സാമൂഹ്യ സേവനത്തിന്റെ പ്രധാന ലക്ഷ്യം മതപരിവര്‍ത്തനമായിരുന്നുവെന്നാണ് മോഹന്‍ ഭാഗവത് ആക്ഷേപിച്ചത്. ഇതിനെതിരെയാണ് രാജ്യമെങ്ങും പ്രതിഷേധം ഉയര്‍ന്നത്. യവുചെയ്ത് മദര്‍തെരേസയെപ്പോലുള്ള ഒരു പുണ്യവനിതയെ ഇത്തരം വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കരുതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ട്വിറ്ററില്‍ കുറിച്ചു. കൊല്‍ക്കൊത്തയിലെ നിര്‍മല്‍ ഹൃദയ് ആശ്രമത്തില്‍ മദര്‍ തെരേസക്കൊപ്പം കുറച്ചു കാലം സേവനത്തില്‍ ഏര്‍പ്പെടാനുള്ള ഭാഗ്യം തനിക്കുണ്ടായിട്ടുണ്ടെന്നും കെജരിവാള്‍ പറഞ്ഞു. അവര്‍ ഒരു വിശുദ്ധയാണ് , ദയവു ചെയ്ത് മദറിനെ ഒഴിവാക്കൂ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ഭഗവതിന്റെ പ്രസ്താവനയ്‌ക്കെതിരേ രംഗത്തെത്തി. മദര്‍ തെരേസയെക്കുറിച്ച് ഇങ്ങനെ സംസാരിക്കുന്നതിനെതിരേ ജാതിമതഭേദമെന്യേ നിരവധിപേര്‍ രംഗത്തെത്തി. സോഷ്യല്‍ മീഡിയയിലും ആളുകള്‍ ആര്‍എസ്എസ് തലവനെതിരേ പ്രതികരിച്ചു. മദര്‍ തെരേസായുടെ സേവനം മഹത്തരമായിരിക്കാം. എന്നാല്‍ അതിനു പിന്നില്‍ ഒറ്റലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. താന്‍ ശുശ്രൂഷിക്കുന്ന വ്യക്തിയെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിക്കുക. എന്‍ജിഒ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുമ്പോഴാണു മോഹന്‍ ഭഗവത് മദര്‍ തെരേസായുടെ മഹത്തരമായ സാധുജന ശുശ്രൂഷയെ മതപരിവര്‍ത്തനത്തിന്റെ പേരു പറഞ്ഞു വിവാദ പരാമര്‍ശം നടത്തിയത്.
 http://4malayalees.com/index.php?page=newsDetail&id=57440
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

 പാവം സ്തീകള്‍ എന്തിനാണ് ഇദേഹത്തി൯റെ കാലുകഴുകുന്നത്?
ഇദേഹം ഹിന്ദുക്കളുടെ ദേവനാണൊ?, അതോ ഇദേഹം രാഷ്ട്രിയം പറയുന്ന ആളാണൊ? ഇദേഹം എന്തുകൊണ്ട് പാവങ്ങളുടെ കാലുകള്‍കഴുകുവാ൯ സാധിക്കുന്നില്ല. ഇദേഹം എന്തുകൊണ്ട് പാവങ്ങളായ കുഷ്ഠരോഗികളെ ചികല്‍സിക്കാ൯ പറ്റുന്നില്ല. എന്നിട്ടാണൊ ഇദേഹം ഹിന്ദുസം പറയുന്നത്.



 http://www.deepika.com/feature/SpecialSection.aspx?topicid=36

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin