Saturday 21 February 2015

 

സഹോദരനോടപ്പം മോദിയും രുദ്രരാക്ഷമാലയിട്ടിരുന്നുവെങ്കില്‍......

സഭ കല്‍പിച്ചതും മോദി ഇച്ഛിച്ചതും ഒന്ന്

സഭ കല്‍പിച്ചതും മോദി ഇച്ഛിച്ചതും ഒന്ന്
ന്യൂഡല്‍ഹി: ലോകം തന്നില്‍നിന്ന് തേടുന്ന ഒരു പ്രസ്താവന ഇംഗ്ളീഷില്‍തന്നെ നടത്താന്‍ വേദിയൊരുക്കിയതിന് ക്രിസ്തീയ സഭയോടുള്ള കടപ്പാട് വാക്കുകളില്‍കൂടി പ്രകടമാക്കാന്‍ നരേന്ദ്ര മോദി മറന്നില്ല. തങ്ങളുടെ പരിപാടി എല്ലാപിന്തുണയും നല്‍കി വിജയിപ്പിച്ചതിന് ‘മോദിജീ ഹംഭീ ആപ്കെ സാഥ്ഹെ’’ എന്ന് ഹിന്ദിയില്‍തന്നെ പ്രഖ്യാപിച്ച് കൃതജ്ഞത രേഖപ്പെടുത്താന്‍ സഭയുടെ പരമോന്നത നേതാവും മടിച്ചില്ല. അങ്ങനെ ന്യൂഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ സഭ കല്‍പിച്ചതും മോദി ഇച്ഛിച്ചതും ഒന്നായി.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തും പ്രധാനമന്ത്രിയായ ശേഷവും ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങളെ ഒരിക്കല്‍പോലും അപലപിക്കാതിരുന്ന മോദി അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ പരസ്യപ്രസ്താവന നടത്തിയതോടെ മൗനം ഭഞ്ജിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടിരുന്നു. ഇതിനിടയിലാണ് ചാവറ കുര്യാക്കോസ് ഏലിയാസച്ചനും ഏവുപ്രാസ്യാമ്മയും വിശുദ്ധരായത് ദേശീയതലത്തില്‍ ആഘോഷിക്കാന്‍ സിറോ മലബാര്‍ സഭയും ഫരീദാബാദ് രൂപതയും തീരുമാനിച്ചത്. രണ്ട് കൂട്ടരുടെയും ആഗ്രഹങ്ങള്‍ യോജിപ്പിക്കുന്നതില്‍ കേരളത്തില്‍നിന്നുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാവ് നിര്‍ണായക പങ്ക് വഹിച്ചു. ഫെബ്രുവരി ആദ്യവാരത്തില്‍ ഉദ്ദേശിച്ച പരിപാടിക്ക് വിശിഷ്ടാതിഥയായി മോദിയെയും ശ്രമിച്ചെങ്കിലും നടന്നില്ല. എന്നാല്‍, ഫെബ്രുവരി 17ന് വിജ്ഞാന്‍ ഭവനില്‍ പരിപാടി സംഘടിപ്പിച്ചാല്‍ താന്‍ വരാമെന്ന് കോണ്‍ഗ്രസ് നേതാവ് വഴി മോദി സഭയെ അറിയിച്ചു.
മോദിയുടെകൂടി താല്‍പര്യപ്രകാരമാണ് ഇത്തരമൊരു പരിപാടി നടത്തുന്നതെന്ന് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. സഭയോട് അടുപ്പമുള്ള കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയേയോ മറ്റു കോണ്‍ഗ്രസ് നേതാക്കളെയോ ഡല്‍ഹി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെ അരവിന്ദ് കെജ്രിവാള്‍ അടക്കമുള്ള നേതാക്കളെയോ പരിപാടിക്ക് അതിഥികളായി ക്ഷണിച്ചിരുന്നില്ല. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, ന്യൂനപക്ഷ മന്ത്രി നജ്മ ഹിബത്തുല്ല, ബി.ജെ.പിയോട് അടുപ്പമുള്ള കോണ്‍ഗ്രസ് നേതാവും രാജ്യസഭാ ഉപാധ്യക്ഷനുമായ പി.ജെ കുര്യന്‍ എന്നിവരെ അതിഥികളാക്കിയപ്പോള്‍ ശ്രോതാവായി മുന്‍ കേന്ദ്രമന്ത്രി കെ.വി തോമസ് സദസ്സിലിരുന്നു.
ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്കുനേരെ നടക്കുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ വിദേശ മാധ്യമപ്രവര്‍ത്തകരും പ്രസംഗം കേള്‍ക്കാനത്തെിയിരുന്നു. ഇംഗ്ളീഷില്‍ എഴുതിത്തയാറാക്കിയ പ്രസംഗം പ്രോംപ്റ്ററില്‍ നോക്കി വളരെ പാടുപെട്ട് വായിച്ച മോദി അന്തര്‍ദേശീയ തലത്തില്‍ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ പരിപാടി പരമാവധി പ്രയോജനപ്പെടുത്തി. ക്രിസ്ത്യന്‍ സഭക്ക് പറയാനുള്ള കാര്യങ്ങള്‍ ഇംഗ്ളീഷില്‍ പറഞ്ഞ സിറോ മലബാര്‍ സഭയുടെ പരമോന്നത നേതാവ് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി മോദിക്കുള്ള സഭയുടെ പിന്തുണ ‘മോദിജീ ഹംഭീ ആപ്കെ സാഥ്ഹെ’ എന്ന് ഹിന്ദിയില്‍ പ്രഖ്യാപിച്ചു.
സംഘാടകന്‍െറ റോളിലായിരുന്ന രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ വിശുദ്ധരാക്കല്‍ ചടങ്ങിന് തനിക്ക് കീഴില്‍ ഒൗദ്യോഗിക പ്രതിനിധിസംഘത്തെ അയച്ച് വത്തിക്കാനില്‍ ഇന്ത്യന്‍ പതാക പാറിപ്പിച്ചതിന് മോദിയെ പ്രശംസിച്ചു. അതേസമയം ആശംസാ പ്രസംഗം നടത്തിയ ഡോ. അനില്‍ കൂട്ടോ മോദിയുടെ പരിപാടി സംഘടിപ്പിച്ചതില്‍ സി.ബി.സി.ഐക്ക് പങ്കില്ളെന്നാണ് വേദിയില്‍നിന്നിറങ്ങി മാധ്യമങ്ങളോട് പ്രതികരിച്ചത്.
 http://www.madhyamam.com/news/341334/150217

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin