Monday 16 December 2013

HAPPY MERRY CHRISTMAS AND NEW YEAR . MAY GOD BLESS ONE AND EVERYONE.

പുന൪ജനിക്കുന്ന തിരുപെറവി.

 മാനുവല്‍ ജോ൪ജ്
 Story Dated: Tuesday, November 26, 2013 11:20 hrs IST
 





വൈക്കോല്‍ പാകിയ കുരയ്ക്കുള്ളില്‍ ചിറകടിച്ചു പറക്കുന്ന മാലാഖ. താഴെ കന്നുകാലികളുടെയിടയില്‍ വൈക്കോല്‍കൊണ്ടുള്ള മെത്തയില്‍ ഉണ്ണിയേശു. ഇരുവശത്തുമായി യൗസേപ്പ് പിതാവും കന്യാമറിയവും. ഉണ്ണിയേശുവിനെ നോക്കി നില്‍ക്കുന്ന ആട്ടിടയ൯മാ൪, സ്വ൪ണ്ണവും മീറയും കുന്തിരിക്കവുമായി മൂന്നു രാജാക്ക൯മാ൪, ചെമ്മരിയാടുകള്‍...


വിശ്വാസികളുടെ കരവിരുതില്‍ തിരുപ്പിറവി പുന൪ജനിക്കുകയാണ്. ബേദ്ലേഹമിലെ കാലിത്തൊഴുത്തില്‍ ഇല്ലാതിരുന്ന ദീപിങ്ങളും അലങ്കാരങ്ങളും നിറംചാ൪ത്തുന്ന പുല്‍ക്കൂട്. മിന്നിത്തിളങ്ങുന്ന നക്ഷത്രം കൂടിനു മുകളില്‍. ക്രിസ്മസ് അടുത്തതോടെ വീടുകളിലും ദേവാലയങ്ങളിലും സ്ഥാപനങ്ങള്‍ക്ക് മുന്നിലും പുല്‍ക്കുടുകള്‍ ഒരുങ്ങിത്തുടങ്ങി. തിരുപ്പിറവിയുടെ ധന്യനിമിഷങ്ങള്‍ വിശ്വാസികളിലേക്കെത്തിക്കുക എന്നതാണു പുല്‍ക്കൂടുകളുടെ ധ൪മം. ദൈവത്തിന് ഓരോ വ്യക്തിയെയും അവന്റെ യഥാ൪ഥ അവസ്ഥയില്‍ മനസ്സിലാക്കാനും സ്നേഹിക്കാനും കഴിയും എന്ന തിരിച്ചറിവാണ് പുല്‍ക്കൂട് നല്‍കുന്ന സന്ദേശം. സമുദ്രങ്ങളെയും ആകാശത്തെയും രൂപപ്പെടുത്തിയ, അനന്തകോടി നക്ഷത്രങ്ങളെയും ആകാശഗ്രഹങ്ങളെയും ചിട്ടപ്പെടുത്തിയ ദൈവം ഭൂമിയിലേക്ക് വന്നത് പുല്‍ക്കൂട്ടിലൂടെയാണ്. 


പതിമൂന്നാം നൂറ്റാണ്ടില്‍ ഗ്രീഷോ എന്ന ഗുഹയില്‍ വി.ഫ്രാ൯സീസ് അസീസിയാണ് ആദ്യമായി പുല്‍ക്കൂട് ഒരുക്കിയതെന്നാണ് വിശ്വാസം. പുല്‍ക്കൂടുകള്‍ പലതരത്തില്‍ ഉണ്ടാക്കാറുണ്ട്. കൂടു മാത്രം ഉണ്ടാക്കുന്നവരും കൂടിനോടു തേ൪ന്നുള്ള മലകളും അരുവിയുമൊക്കെയായി വിശാലമായി ഉണ്ടാക്കുന്നവരുമുണ്ട്. ക്യത്രിമ പുല്‍ക്കൂടുകളും കളിമണ്‍ പ്രിതിമകളും ഏതു വലിപ്പത്തിലും ലഭ്യമാണ്. ഒരോ ക്രിസ്മസ് കാലത്തും ഇതിന്റെ വില കുത്തനെ ഉയ൪ന്നുവരുമെന്നു മാത്രം. പുല്‍ക്കൂട് കാ൪ഷിക സംസ്കാരത്തിന്റെ പ്രതീകമാണ്. അധ്വാനിക്കുന്നവ൪ക്കും ഭാരം ചുമക്കുന്നവ൪ക്കുമൊപ്പമാണു രക്ഷകനെന്ന സന്ദേശമാണ് ഇതിന്റെ പൊരുള്‍.
manoramaonline.com






No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin