Wednesday 25 December 2013

ശബരി മലക്ക് പോകാ൯ ഒരുങ്ങുന്ന ഇടയന്‍, ഫ്രാന്‍സിസ് മാര്‍പാപ്പയേ അനുസരിക്കാ൯ തുടങ്ങുന്നു.

ശബരി മലക്ക് പോകാ൯ ഒരുങ്ങുന്ന ഇടയന്‍, ഫ്രാന്‍സിസ് മാര്‍പാപ്പയേ അനുസരിക്കാ൯ തുടങ്ങുന്നു.                                     









തെരുവുകളില്‍ കാരുണ്യത്തിന്റെ ക്രിസ്മസ് വെട്ടമായി വലിയ ഇടയന്‍



Inform Friends Click here for detailed news of all items Print this Page
 
സിജോ പൈനാടത്ത്

കൊച്ചി: സമയം ഉച്ചയ്ക്ക് 12.15 മണി. എറണാകുളം ബ്രോഡ്വേയില്‍ ക്രിസ്മസ് തലേന്നത്തെ തിരക്കിനിടയില്‍ പുഞ്ചിരി തൂകിയെത്തിയ വലിയ ഇടയനെ കണ്ട് ആളുകള്‍ ആദ്യമൊന്നമ്പരന്നു. പൊള്ളുന്ന വെയിലില്‍, കാല്‍നടയായി, വഴിയോരത്തെ ഭിക്ഷക്കാരോടും വഴിയോരക്കച്ചവടക്കാരോടും വിശേഷങ്ങള്‍ ചോദിച്ച്, അവര്‍ക്കു ക്രിസ്മസിന്റെ മധുരം പങ്കുവച്ച്, ആശംസകള്‍ നേര്‍ന്നു നടന്നുനീങ്ങുന്നു വലിയ ഇടയന്‍. ഇടയസാന്നിധ്യത്തിന്റെ നന്മ നുകരാന്‍ ആളുകള്‍ തടിച്ചുകൂടി. പിന്നെ കണ്ടതു തെരുവില്‍ കാരുണ്യത്തിന്റെ വേറിട്ട ക്രിസ്മസ് കാഴ്ചകള്‍.

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഇക്കുറി ക്രിസ്മസിന്റെ പ്രധാന ആഘോഷം തെരുവോരങ്ങളിലായിരുന്നു. ഭിക്ഷക്കാര്‍ക്കൊപ്പം, അനാഥര്‍ക്കൊപ്പം, രോഗികള്‍ക്കൊപ്പം, ഒരു നേരത്തെ ആഹാരത്തിനായി വിഷമിക്കുന്നവര്‍ക്കൊപ്പം... സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കൊപ്പം ക്രിസ്മസ് അനുഭവമാക്കിയതിന്റെ ആത്മസന്തോഷത്തിലാണു വലിയ ഇടയന്‍. മേജര്‍ ആര്‍ച്ച്ബിഷപ്സ് ഹൌസില്‍നിന്നു സെക്രട്ടറി ഫാ. റിജു വെളിയിലിനൊപ്പം ബ്രോഡ്വേ മുതല്‍ ഹൈക്കോടതി പരിസരം വരെ നടന്നെത്തിയതിനിടയില്‍ കര്‍ദിനാള്‍ കണ്ടുമുട്ടിയതു നൂറുകണക്കിന് അനാഥരെയും അഗതികളെയുമായിരുന്നു. ഹൈക്കോടതി പരിസരത്തു തടിച്ചുകൂടിയ നൂറോളം അനാഥരോട് ജീവിതവിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. ക്രിസ്മസ് കേക്കിനൊപ്പം എല്ലാവര്‍ക്കും പുതുവസ്ത്രങ്ങള്‍ കര്‍ദിനാള്‍ കൈമാറി. കൊച്ചിയിലെ ജീവകാരുണ്യപ്രസ്ഥാനമായ ലവ് ആന്‍ഡ് കെയര്‍ പ്രവര്‍ത്തകര്‍ കൊണ്ടുവന്ന ഉച്ചഭക്ഷണപ്പൊതികളും കര്‍ദിനാള്‍ വിതരണം ചെയ്തു. ലവ് ആന്‍ഡ് കെയര്‍ കുടുംബാംഗങ്ങള്‍ ഒരുക്കിയ കരോള്‍ഗീതങ്ങളും സാന്താക്ളോസുമെല്ലാം കാരുണ്യത്തിന്റെ ക്രിസ്മസ് ആഘോഷങ്ങള്‍ക്കു നിറം പകര്‍ന്നു.

ലവ് ആന്‍ഡ് കെയര്‍ പ്രവര്‍ത്തകര്‍ നിത്യവും ഹൈക്കോടതി പരിസരത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും അഗതികള്‍ക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തുവരുന്നുണ്ട്. ഇന്നലെ മുന്നൂറോളം പേര്‍ക്കു പൊതിച്ചോര്‍ നല്‍കി. കോ-ഓര്‍ഡിനേറ്റര്‍മാരായ സാബു ജോസ്, എല്‍സി സാബു, മിനി ഡേവിസ് എന്നിവര്‍ നേതൃത്വം നല്‍കി.

ക്രിസ്മസ് എല്ലാവരുടെയും ആഘോഷമാണെന്നും പല തരത്തിലുള്ള അവശതകളാല്‍ പൊതുസമൂഹത്തില്‍ മാറ്റിനിര്‍ത്തപ്പെടുന്നവരോടൊപ്പം ആയിരിക്കാന്‍ നമുക്ക് ഉത്തരവാദിത്വമുണ്െടന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു. സഭ എക്കാലത്തും പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍ക്കൊപ്പമാണ്. ഇവരുടെ അവശതകള്‍ അവരുടെ മാത്രം കുറവുകൊണ്ടല്ല. അവരും നമ്മെപ്പോലെ സന്തോഷവും നീതിയും അര്‍ഹിക്കുന്നുണ്ട്. ക്രിസ്മസിന്റെ സന്തോഷം അവര്‍ക്കൊപ്പം പങ്കുവയ്ക്കാനും ലവ് ആന്‍ഡ് കെയര്‍ പ്രസ്ഥാനത്തിന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളോടു സഹകരിക്കാനുമായത് സന്തോഷകരമാണെന്നു കര്‍ദിനാള്‍ പറഞ്ഞു.

എറണാകുളം ലിസി ആശുപത്രിയില്‍ ഇന്നലെ ഡയാലിസിനും അവയവമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കും വിധേയരായവരെ സന്ദര്‍ശിച്ചു കര്‍ദിനാള്‍ ക്രിസ്മസ് ആശംസ നേര്‍ന്നു. പശ്ചിമകൊച്ചിയിലെയും നഗരത്തിലെയും വിവിധ അനാഥമന്ദിരങ്ങളും കോളനികളും സന്ദര്‍ശിച്ച് അവിടത്തെ ആളുകള്‍ക്കൊപ്പമാണു കര്‍ദിനാളിന്റെ ക്രിസ്മസ് ദിനവും. 
............................................................................................

 

ഫ്രാന്‍സിസ് മാര്‍പാപ്പ ബനഡിക്ട് പതിനാറാമനെ സന്ദര്‍ശിച്ചു


Click here for detailed news of all items
 
 
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ എമിരറ്റസ് പാപ്പാ ബനഡിക്ട് പതിനാറാമനെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ചു ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു. ലോകത്തിന്റെ ദൃഷ്ടിയില്‍നിന്നു മാറി വത്തിക്കാന്‍ വളപ്പിലെ ആശ്രമത്തില്‍ പ്രാര്‍ഥനയും പഠനവുമായി കഴിയുകയാണു ബനഡിക്ട് പതിനാറാമന്‍. താമസസ്ഥലത്തിന്റെ വാതില്‍ക്കലെത്തി ബനഡിക്ട് പതിനാറാമന്‍ തന്റെ പിന്‍ഗാമിയെ മുറിയിലേക്കു സ്വാഗതം ചെയ്തു. തടിയില്‍ തീര്‍ത്ത ഊന്നുവടിയും പിടിച്ചാണ് അദ്ദേഹം ഫ്രാന്‍സിസ് മാര്‍പാപ്പയെ സ്വീകരിക്കാനെത്തിയത്.

കൂടുതല്‍ ആരോഗ്യത്തോടെ അങ്ങയെ കാണാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട് എന്നു പറഞ്ഞു ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ മുന്‍ഗാമിയുടെ കരം ഗ്രഹിച്ചു. പിന്നീട് ഇരുവരും ചാപ്പലിലെത്തി പ്രാര്‍ഥിച്ചു. അതിനുശേഷം സ്വകാര്യസംഭാഷണത്തിനായി അടച്ചിട്ട മുറിയിലേക്കു പോയി. അരമണിക്കൂറോളം സമയം സംഭാഷണം ദീര്‍ഘിച്ചു. ആദ്യം പുറത്തിറങ്ങിയ ഫ്രാന്‍സിസ് മാര്‍പാപ്പ, അല്പം ഉറക്കെ ബനഡിക്ട് പതിനാറാമനു ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു. 'എനിക്കുവേണ്ടി പ്രാര്‍ഥിക്കണം'എന്നു പറഞ്ഞ ഫ്രാന്‍സിസ് മാര്‍പാപ്പയോട്, 'തീര്‍ച്ചയായും, തീര്‍ച്ചയായും, തീര്‍ച്ചയായും' എന്നു ബനഡിക്ട് പതിനാറാമന്‍ മറുപടിയും നല്‍കി. ഫെബ്രുവരി 28നു മാര്‍പാപ്പസ്ഥാനത്തുനിന്നു വിരമിച്ച ബനഡിക്ട് പതിനാറാമനെ ഇതു നാലാം തവണയാണു ലോകം ചിത്രത്തിലൂടെ കാണുന്നത്.
 deepikaglobal.com

1 comment:

  1. ഫ്രാന്‍സിസ് മാര്‍പാപ്പ , രഹസ്യമായി തെരുവില്‍ ജീവിക്കുന്ന പാവപെട്ടവരെ സന്ദ൪ശിച്ചു. പാവപെട്ടവ൪ അവസാനമായപ്പോഴാണ് നമ്മുടെ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് വേഷം മാറിവന്നതാണ് എന്ന് അവ൪ മനസിലായതും, പിന്നീട് ലോഹം മുഴുവനും അറിഞ്ഞതും.

    ഫ്രാന്‍സിസ് മാര്‍പാപ്പ വരുന്നതിനു ഒരു വ൪ഷം മുബാണ് മേജര്‍ ആര്‍ച്ച്ബിഷപ്, മാര്‍ ജോര്‍ജ് ആലഞ്ചേരി കര്‍ദിനാള്‍ ആയത്. ഇത് രണ്ടാമത്തേ ക്രിസ്തുമസാണ് മേജര്‍ ആര്‍ച്ച്ബിഷപ് എന്ന മാര്‍ ജോര്‍ജ് ആലഞ്ചേരി. ഫോട്ടോയില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നല്ലവ൯ എന്ന പരസ്യത്തിനല്ല രണ്ടാമത്തേ ക്രിസ്തുമസാണ് പാവപെട്ടവന് കേക്ക് കൊടുത്തത്. മാര്‍ ജോര്‍ജ് ആലഞ്ചേരി നല്ലയിടയനായിരുന്നെങ്കില്‍, പാവപെട്ടവ൪ക്ക് പാ൪പ്പിടം പണിത് കൊടുക്കുമായിരുന്നു. അത് കണ്ടില്ല.

    പാട്ടു പാടുന്ന ക്രിസ്ഥാനി ദാസേട്ട൯ ശബരിമലയില്‍ ധ്രുദരാക്ഷമാലയിട്ട് തൊഴാ൯ പോയതു കണ്ടതുകൊണ്ടാണോ, മാര്‍ ജോര്‍ജ് ആലഞ്ചേരി കര്‍ദിനാള്‍ കഴുത്തില്‍ ധ്രുദരാക്ഷമാല ധരിച്ചിരിക്കുന്നത്.

    സത്യത്തില്‍, മാര്‍ ജോര്‍ജ് ആലഞ്ചേരി, ശബരിമലയിലെ അയ്യപ്പന്റെ ഇടയനോ?
    യേശുക്രിസ്തുവിന്റെ വഴികാട്ടിയായ നല്ല ഇടയനോ?
    സത്യത്തില്‍ ആരാണ്, മാര്‍ ജോര്‍ജ് ആലഞ്ചേരി?

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin