ചങ്ങനാശേരി: വിശ്വാസവും പാരമ്പര്യങ്ങളും
സംരക്ഷിക്കുന്നതില്‍ അല്മായര്‍ മുഖ്യപങ്കാണു വഹിക്കുന്നതെന്നു സീറോ മലബാര്‍
സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
കുന്നന്താനം സെഹിയോന്‍ ധ്യാന കേന്ദ്രത്തില്‍ നടന്നു വരുന്ന ചങ്ങനാശേരി
അതിരൂപതയുടെ നാലാമത് മഹായോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു
അദ്ദേഹം.
സംഘര്‍ഷപൂര്‍ണമായ എല്ലാ അവസരങ്ങളിലും സഭ വെല്ലുവിളികളെ
നേരിട്ടപ്പോഴും അല്മായര്‍ സഭയ്ക്കുവേണ്ടി നിലകൊണ്ടിട്ടുണ്െടന്നും മേജര്‍
ആര്‍ച്ച്ബിഷപ് ഉദ്ബോധിപ്പിച്ചു.
പ്രബോധനങ്ങള്‍ക്കു
തെറ്റുപറ്റാറില്ല. പ്രായോഗികതയ്ക്കാണു പലപ്പോഴും തെറ്റ് സംഭവിക്കുന്നത്.
തത്വങ്ങളും പ്രായോഗികതയും തമ്മിലുള്ള സംഘര്‍ഷം സമൂഹത്തിലും
വിശ്വാസജീവിതത്തിലും കാണാന്‍ കഴിയും.
പ്രബോധനങ്ങളും പ്രായോഗികതയും
സമന്വയിക്കുന്ന ശൈലിയാണ് ഇന്നത്തെ ലോകം അഭിലഷിക്കുന്നത്. ഇതുരണ്ടും ഒന്നു
ചേരുന്ന സഭയ്ക്കുവേണ്ടി ആധുനിക ലോകം കാതോര്‍ക്കുകയും ദാഹിക്കുകയും
ചെയ്യുന്നു. സമന്വയത്തിലേക്കു നയിക്കുന്ന ചിന്തകളും ചര്‍ച്ചകളും
മഹായോഗങ്ങളെ അന്വര്‍ഥമാക്കുമെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി
അഭിപ്രായപ്പെട്ടു.
ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്റെ
പൌരോഹിത്യ സുവര്‍ണ ജൂബിലിയുടെയും മെത്രാഭിഷേക റൂബി ജൂബിലിയുടെയും
സ്മാരകമായി ഫാ.തോമസ് പാടിയത്ത് തയാറാക്കിയ സ്റാര്‍ ഫ്രം ദ ഈസ്റ് എന്ന
പുസ്തകത്തിന്റെ പ്രകാശനവും മേജര്‍ ആര്‍ച്ച്ബിഷപ് കോപ്പി ആര്‍ച്ച്ബിഷപ്
മാര്‍ ജോസഫ് പെരുന്തോട്ടത്തിനു നല്‍കി പ്രകാശനം ചെയ്തു. രാവിലെ മൂവാറ്റുപുഴ
ബിഷപ് ഏബ്രഹാം മാര്‍ യൂലിയോസ് വിഷയാവതരണം നടത്തി.
അതിരൂപതയില്‍നിന്നുള്ള 210 പ്രതിനിധികളാണു മഹായോഗത്തില്‍ പങ്കെടുക്കുന്നത്.
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''\
1) മാര്ത്തോമ സ്ലീവ എന്നറിയപെടുന്ന കുരിശും ആയി മാര്ത്തോമ സ്ലീഹക്ക് പ്രത്യക്ഷമായി ഒരു ബന്ധവും ഇല്ല..... തോമ ശ്ലീഹ കല്ലിൽ കൊത്തിയ കുരിശു ,തോമസ്ലീഹ രക്ത സാക്ഷിത്വം വരിച്ചപ്പോൾ കെട്ടിപിടിച്ച കുരിശു എന്നൊക്കെയുള്ളത് കേരള സഭ ചരിത്രകാരന്മാരുടെ നല്ല ഭാവന മാത്രം ....
ReplyDelete2) ഈ കുരിശുകളുടെ ഏറ്റവും പഴക്കം ഉള്ളത് മൈലാപ്പൂരിലെ സ്ലീവ ആയതിനാൽ , ആറാം ഏഴാം നൂറ്റാണ്ടുകളിൽ കേരളത്തിൽ പ്രാണ ഭയത്താൽ എത്തിയ ഏതോ ക്രിസ്ത്യാനി മൈലാപ്പൂരിലെ കബറിൽ സമര്പിച്ചതാവാം ആദ്യ സ്ലീവ.....
3) കാളിയെ ആരാധിക്കുന്നവരെ എതിര്തതിനാൽ തോമ സ്ലീഹ കൊല്ലപെട്ടു എന്നതും വേറൊരു നുണക്കഥ ....കല്പകെശ്വര എന്നപേരിൽ ശിവനെ ആരാധിക്കുന്ന ഒരു അമ്പലം മ്യ്ലാപൂരിൽ ഉണ്ടെന്നു ഒഴിച്ചാൽ ഈ കഥയ്ക്കും ഒരു അടിസ്ഥാനവും ഇല്ല ....
4)തോമ സ്ലീഹയുടെ മരണത്തെ ക്കുറിച്ച് പരിശോദിക്കാൻ സാധിക്കുന്ന ഏറ്റവും പഴയ പാരമ്പര്യം വച്ച് ( Tradition among St Thomas christian by Duarte Barbosa 1510 AD )ശ്ലീഹ മയിലാപൂരിൽ എത്തിയ ശേഷം ഒരു വേടൻ ചിന്നമലയിൽ വേട്ടയാടാൻ പോയി .....മയിലുകൾ ധാരാളം ഉണ്ടായിരുന്ന ദേശമായിരുന്നു മൈലാപൂർ ...വേട്ടയാടി വേട്ടയാടി ചിന്നമലയിൽ എത്തിയ വേടൻ അവിടെ കണ്ട ഒരു മയിലിനെ അമ്പു എയ്തു വീഴ്ത്തി ....എന്നാൽ ഈ മയിൽ പറന്ന ശേഷം നിലത്തു വീണു മരിച്ചു ...അതിന്റെ രൂപം മാറി ഒരു മനുഷനായി ഇതു കണ്ട വേടൻ ഈ മനുഷ്യൻ ഒരു വിശുധനാനെന്നു മനസിലാക്കി താഴ്വാരത്ത് ചെന്ന് രാജാവിനെ വിവരം അറിയിക്കുകയും ഈ രാജാവ് അവിടെ ഈ വിശുദ്ധന്റെ കബറിന് മേൽ ഒരു പള്ളി പണിയുകയും ചെയ്തു ....
കേട്ടാൽ തമാശ എന്ന് തോന്നുന്ന ഈ പാരമ്പര്യം ആണ് മാര്ത്തോമ ക്രിസ്ത്യാനികൾക്ക് ഉണ്ടായിരുന്നത് ....
കൊടുങ്ങല്ലൂരിന്റെ പഴയ പേര് ശിങ്ങിളി എന്നതും മയിലുകലുമായി വളരെ അടുത്ത ബന്ധം ഉള്ള ഒരു പേരാണ്.
5)തോമ ശ്ലീഹ മരിച്ചത് വലിയമലയിൽ ആയിരുന്നു എന്നാണു പറങ്കികൾ ആദ്യം പ്രച്ചരിപിച്ചത് പിന്നീട് വലിയമലയിൽ വച്ച് കുന്തതാൽ കുത്ത് ഏറ്റ ശ്ലീഹ ഇഴഞ്ഞു ചിന്ന മലയിൽ എത്തി എന്നായി കഥ രണ്ടായാലും .... Acts of Thomas അടിസ്ഥാന പ്പെടുത്തി പറങ്കികൾ ഉണ്ടാക്കിയ ഒരു കഥ മാത്രം .....
6)എടെസയിലേക്ക് തോമ ശ്ലീഹായുടെ തിരുശേഷിപ്പ് കൊണ്ടുപോയതായി നമ്മുക്ക് യാതൊരു പാരമ്പര്യവും ഇല്ല എന്നാൽ Duarte Barbosa തന്റെ ബുക്കിൽ വിവരിക്കുന്ന കേരള പാരമ്പര്യം അനുസരിച്ച് ശ്ലീഹായുടെ മരണശേഷം ചീന കപ്പലുകളിൽ എത്തിയവർ ശ്ലീഹായുടെ തിരുശേഷിപ്പ് മോഷ്ട്ടിക്കാൻ ശ്രമിച്ചതായി പരാമര്ശം ഉണ്ട്
7) തോമ ശ്ലീഹായുടെ കബര് കുഴിച്ചപ്പോൾ തോമ സ്ലീഹയെ കുത്തിയ കുന്തത്തിന്റെ ഒരു കഷണവും , ശ്ലീഹായുടെ മരണശേഷം വർഷം കഴിയുമ്പോൾ പാശ്ചാത്യ ദേശത്തുനിന്നും സത്യവിശ്വാസികൾ ആയ അതെ വിശ്വാസത്തിൽ വിശ്വാസത്തിൽ ഉള്ള ആളുകള് ഭാരതത്തിലെ ക്രിസ്ത്യാനികളെ രക്ഷിക്കാൻ ഇതും എന്നുള്ള ഒരു പ്രവചന ചെമ്പ് തകിടും പറങ്കികൾ ഈ കബറിൽ നിന്നും കുഴിചെടുതതായി പറയപ്പെടുന്നു എന്നാൽ ഈ ചെമ്പ് തകിട് പിന്നീട് അത്ഭുദം എന്നവണ്ണം അപ്രത്യക്ഷം ആയി എന്ന് പറയപെടുന്നു ......(Ref Micheal Geddis 1695 AD)