Monday 16 December 2013

ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഇന്ന് 77-ാം ജന്മദിനം


 ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഇന്ന് 77-)ഠ ജന്മദിനം

വത്തിക്കാന്‍ സിറ്റി:പാവങ്ങളോടു ള്ള പക്ഷംചേരലും വിനായാന്വി തമായ പെരുമാറ്റവും വഴി ചുരുങ്ങിയ നാളുകള്‍ക്കൊണ്ടു ജനഹൃദയങ്ങളില്‍ സ്ഥാനംപിടിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഇന്ന് 77-ാം ജന്മദിനം. അര്‍ജന്റീനയിലെ ബുവേനോസ് ആരീസില്‍ ജനിച്ച ഹോര്‍ഗെ മാരിയോ ബര്‍ഗോളിയോ ആണ് ഫ്രാന്‍സിസ് മാര്‍പാപ്പയായിത്തീര്‍ന്നത്. ഈശോ സഭയില്‍ ചേര്‍ന്ന് 1969 ല്‍ വൈദികനായ അദ്ദേഹം 1998 ല്‍ ബുവേനോസ് ആരീസ് ആര്‍ച്ച്ബിഷപ്പും 2001 ല്‍ കര്‍ദിനാളുമായി. ബനഡിക്ട് പതിനാറാമന്‍ സ്ഥാനത്യാഗം ചെയ്തതിനെത്തുടര്‍ന്നു 2013 മാര്‍ച്ച് 13 നു മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടു.

ഫ്രാന്‍സിസ് മാര്‍പാപ്പ ലാറ്റിനമേരിക്കയില്‍ നിന്നുള്ള പ്രഥമ മാര്‍പാപ്പയും ഈശോ സഭക്കാരനായ ആദ്യ മാര്‍പാപ്പയുമാണ്. 1272 വര്‍ഷത്തിനുശേഷമുള്ള,യൂറോപ്യനല്ലാത്ത ആദ്യ മാര്‍പാപ്പയുമാണ് അദ്ദേഹം.
 deepikaglobal.com

1 comment:

  1. കള്ളം പറഞ്ഞാല്‍: ഒരു വര്‍ഷം വരെ തടവുശിക്ഷയ്‌ക്ക്‌ തെരഞ്ഞെടുപ്പു കമ്മിഷന്റെ ശിപാര്‍ശ
    Story Dated: Tuesday, December 17, 2013 01:06
    mangalam malayalam online newspaper

    ന്യൂഡല്‍ഹി: വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നവര്‍ തെറ്റായ വിവരം നല്‍കിയാല്‍ അഴിയെണ്ണേണ്ടി വരും. തെറ്റായ വിവരം നല്‍കുന്നവര്‍ക്ക്‌ ഒരു വര്‍ഷം വരെ തടവുശിക്ഷയ്‌ക്കു തെരഞ്ഞെടുപ്പു കമ്മിഷന്‍ ശിപാര്‍ശ ചെയ്‌തു. ജനുവരി ഒന്നിനു പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരും. വോട്ടര്‍പട്ടികയിലെ ക്രമക്കേടു തടയാനുള്ള നടപടിയായാണു കമ്മിഷന്റെ ഈ നിര്‍ദേശം.

    മേല്‍വിലാസത്തിലും മറ്റും ചില മാറ്റങ്ങള്‍ വരുത്തി ഒരേ വോട്ടറുടെ പേരു പലയിടത്തായി വോട്ടര്‍പട്ടികയില്‍ ചേര്‍ക്കുന്ന പതിവ്‌ ഇപ്പോഴുണ്ട്‌. കള്ളവോട്ടിന്‌ അവസരമൊരുക്കാന്‍ രാഷ്‌ട്രീയകക്ഷികളാണ്‌ ഇതിനു പിന്നില്‍. വോട്ടര്‍ അറിയാതെ വോട്ടര്‍പട്ടികയില്‍നിന്നു പേരു നീക്കം ചെയ്യുന്നതിനെക്കുറിച്ചും വ്യാപകപരാതിയുണ്ട്‌.

    എതിരാളിയുടെ വോട്ട്‌ കുറയ്‌ക്കാന്‍ രാഷ്‌ട്രീയകക്ഷികളാണ്‌ ഇങ്ങനെ ചെയ്യുന്നത്‌. തെരഞ്ഞെടുപ്പു പ്രക്രിയ അട്ടിമറിക്കുന്ന ഇത്തരം നീക്കങ്ങള്‍ തടയുകയാണു പുതിയ നിര്‍ദേശങ്ങളുടെ ലക്ഷ്യം. വോട്ടറുടെ അറിവില്ലാതെ പട്ടികയില്‍നിന്നു പേര്‌ ഒഴിവാക്കരുതെന്നാണു പ്രധാനനിര്‍ദേശം. ഒഴിവാക്കപ്പെടുന്നവരുടെ വിവരവും കാരണവും തെരഞ്ഞെടുപ്പ്‌ കമ്മിഷന്റെ വെബ്‌സൈറ്റില്‍ ഉള്‍ക്കൊള്ളിക്കും.

    ഒരു സ്‌ഥലത്തെ വോട്ടര്‍പട്ടികയില്‍ പേരുള്ളവര്‍ മറ്റൊരിടത്തെ വോട്ടര്‍പട്ടികയിലേക്കു പേരു മാറ്റുന്നതിനു നിലവില്‍ ഏതൊക്കെ തെരഞ്ഞെടുപ്പുകളില്‍ വോട്ട്‌ ചെയ്‌തിട്ടുണ്ടെന്നു വ്യക്‌തമാക്കണം. ഈ വിവരം കമ്പ്യൂട്ടര്‍ സോഫ്‌റ്റ്‌വേറിന്റെ സഹായത്തോടെ പരിശോധിക്കും. അപേക്ഷകന്റെ ഫോട്ടോ അടക്കമുള്ള വിവരങ്ങളും പരിശോധിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. അപേക്ഷകന്‍ നല്‍കിയ വിവരങ്ങള്‍ വാസ്‌തവവിരുദ്ധമെന്നു കണ്ടെത്തിയാല്‍ ഒരു വര്‍ഷം വരെ തടവുശിക്ഷ നല്‍കണമെന്നാണു ശിപാര്‍ശ. ഒന്നിലേറെ സംസ്‌ഥാനങ്ങളില്‍ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതു തടയണമെന്നും മുഖ്യതെരഞ്ഞെടുപ്പ്‌ കമ്മിഷണര്‍ വി.എസ്‌. സമ്പത്ത്‌ സംസ്‌ഥാന തെരഞ്ഞെടുപ്പ്‌ ഓഫീസര്‍മാര്‍ക്കു നിര്‍ദേശം നല്‍കി.

    വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള വിജ്‌ഞാപനം മാര്‍ച്ച്‌ മധ്യത്തോടെ ഉണ്ടാകുമെന്നാണു സൂചന. ഇതിനു മുന്നോടിയായി പരാതിക്ക്‌ ഇടനല്‍കാത്തവിധം വോട്ടര്‍പട്ടിക പുറത്തിറക്കാനാണു ശ്രമം. വോട്ടര്‍മാരുടെ പേര്‌, പ്രായം, വിലാസം എന്നിവ സംബന്ധിച്ചും കൃത്യത ഉണ്ടാകണം. ആകെ 78 കോടി വോട്ടര്‍മാരുടെ വിവരങ്ങളാണു ശേഖരിക്കേണ്ടത്‌. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എട്ടു ലക്ഷം പോളിംഗ്‌ ബൂത്തുകള്‍ ക്രമീകരിക്കേണ്ടതുണ്ടെന്നു കമ്മിഷന്‍ വിലയിരുത്തി. 11.8 ലക്ഷം വോട്ടിംഗ്‌ യന്ത്രങ്ങളും വേണ്ടിവരും. അടുത്ത ജൂണ്‍ ഒന്നിനാണു പുതിയ ലോക്‌സഭ നിലവില്‍ വരേണ്ടത്‌.
    .....................................................................................................

    കള്ളം പറയുന്ന നമ്മുടെ അങ്ങാടിയത്ത് ബിഷപ്പ്, ഇന്ത്യയിലായിരുന്നെങ്കില്‍, എത്ര വര്‍ഷം വരെ തടവുശിക്ഷ കിട്ടുമായിരുന്നു?

    അങ്ങാടിയത്ത് ബിഷപ്പിന്റെ ബന്തുവായ Fr Sebastian Vethanath [ Chancellor ] നെ സഹായി മെത്രാനാക്കാ൯ വേണ്ടി അങ്ങാടിയത്ത് പിതാവ് എവിടെയൊക്കെ കള്ളം പറയുവാ൯ പറ്റുമോ, അതൊക്കെ എത്ര തവണയും ആവ൪ത്തിക്കും!

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin