Thursday 12 December 2013

ഫ്രാന്‍സിസ് മാര്‍പാപ്പ ടൈമിന്റെ പേഴ്സണ്‍ ഓഫ് ദ ഇയര്‍ [ 2013 ]


ഫ്രാന്‍സിസ് മാര്‍പാപ്പ ടൈമിന്റെ പേഴ്സണ്‍ ഓഫ് ദ ഇയര്‍ [ 2013 ]


ന്യൂയോര്‍ക്ക്: ടൈം വാരികയുടെ ഈ വര്‍ഷത്തെ പേഴ്സണ്‍ ഓഫ് ദ ഇയര്‍(വര്‍ഷത്തെ പ്രമുഖ വ്യക്തി) ആയി ഫ്രാന്‍സിസ് മാര്‍പാപ്പയെ തെരഞ്ഞെടുത്തു. അമേരിക്കയുടെ ഫോണ്‍ ചോര്‍ത്തലിനെക്കുറിച്ചു പുറംലോകത്തെ അറിയിച്ച മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്നോഡ നാണു രണ്ടാം സ്ഥാനത്ത്.

ഫ്രാന്‍സിസ് മാര്‍പാപ്പ അധികാരത്തിലേറിയിട്ടു കേവലം ഒമ്പതു മാസമേ ആയിട്ടുള്ളൂ. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ, ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി തുടങ്ങിയ ലോകനേതാക്കളെ മറികടന്നാണ് അദ്ദേഹം വര്‍ഷത്തെ പ്രമുഖ വ്യക്തിത്വമായത്.ഒമ്പതു മാസംകൊണ്ടുതന്നെ സഭയുടെ മുഖച്ഛായ മാര്‍പാപ്പ മാറ്റിയെന്നു ടൈമിന്റെ എഡിറ്റര്‍ നാന്‍സി ഗിബ്സ് പറഞ്ഞു. സഭയ്ക്കു നവഊര്‍ജം ആവശ്യമുള്ള സമയത്താണു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കടന്നുവരവ്. വിനീതനായ ഫ്രാന്‍സിസ് അസീസിയുടെ പേരു സ്വീകരിച്ച അദ്ദേഹം സഭയുടെ നവീകരണത്തിന് ആഹ്വാനം ചെയ്തുവെന്നു ടൈം വാരിക ചൂണ്ടിക്കാട്ടി.

അതേസമയം, പ്രശസ്തിയും ബഹുമതിയും ആഗ്രഹിക്കുന്നയാളല്ല ഫ്രാന്‍സിസ് മാര്‍പാപ്പയെന്നു വത്തിക്കാന്‍ വക്താവ് ഫാ. ഫ്രെഡറിക് ലൊംബാര്‍ഡി പ്രതികരിച്ചു. എന്നാല്‍, സുവിശേഷ പ്രചാരണത്തിനും ദൈവസ്നേഹം എല്ലാവരിലും എത്തിക്കുന്നതിനും ടൈം വാരികയുടെ ബഹുമതി സഹായകരമാണെങ്കില്‍ മാര്‍പാപ്പ ഏറെ സന്തുഷ്ടനാകുമെന്നു ഫാ. ലൊംബാര്‍ഡി കൂട്ടിച്ചേര്‍ത്തു. 
 deepikaglobal.com

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin