Monday, 8 September 2014

അള്‍ത്താരയില്‍ നിലവിളക്കും പൂക്കളും; ഓണത്തോട്‌ താതാത്മ്യം പ്രാപിച്ച്‌ പള്ളികളും

 

 

കൊച്ചി: ജാതിമതഭേദമെന്യേ എല്ലാ മലയാളികളുടേയും ആഘോഷമായ ഓണ ദിവസം വന്നെത്തിയ ഞായറാഴ്‌ച സീറോ മലബാര്‍ സഭ ആഘോഷിച്ചത്‌ ഓണത്തെ അനുസ്‌മരിച്ച്‌ കൊണ്ട്‌. വാഴക്കാല സെന്റ്‌ജോണ്‍സ്‌ പള്ളിയില്‍ വിശ്വാസികളെ ചന്ദനം തൊട്ടു പള്ളിയില്‍ സ്വീകരിക്കുകയും അള്‍ത്താരയില്‍ നിലവിളക്കും നിറപറയും വെച്ചായിരുന്നു വിശുദ്ധ കുര്‍ബ്ബാന. ഇതിന്‌ പുറമേ പള്ളിയില്‍ പൂക്കളവും സദ്യയും ഉണ്ടായിരുന്നു.

അള്‍ത്താരയില്‍ നിലവിളക്കും പൂക്കളും നിറഞ്ഞ താലം നിരത്തിയിരുന്നു. ഓണത്തെ അനുസ്‌മരിപ്പിക്കുന്ന രീതിയിലുള്ളതായിരുന്നു പാട്ടുകള്‍. നിറപറയും നിലവിളക്കും പൂക്കളവും പള്ളിയുമായി ബന്ധപ്പെട്ട്‌ ഉണ്ടായിരുന്നു. പുരോഹിതര്‍ തിരുവസ്‌ത്രത്തിന്‌ പുറത്ത്‌ കോടി ധരിച്ച്‌ കുര്‍ബാന നടത്തിയതും കൗതുകമായി. എല്ലാറ്റിനും ഒടുവില്‍ ഓണസദ്യയും പള്ളിയില്‍ നടത്തി.
http://www.mangalam.com/latest-news/226165

Saturday, 6 September 2014


മാവേലിയ്ക്കും ഒരു ദിവ്യബലി!!

ആംസ്ട്രോങ്ങ് ജോസഫ്

നാലു വര്‍ഷങ്ങള്‍ക്കുമുമ്പ് ഇങ്ങനെയൊരു ലേഖനം പ്രസിദ്ധീകരിക്കാന്‍ മനോവയെ പ്രേരിപ്പിച്ചത്, മനോവ കണ്ട ഒരു ഓണാഘോഷമാണ്. പാതാളത്തില്‍നിന്നു കയറിവരുന്നവനുള്ള സ്വീകരണവും അതിനോടനുബന്ധിച്ച് ദിവ്യബലിയും ഒരുക്കിയത് ജര്‍മ്മനിയിലെ ഒരു ദൈവാലയത്തിലായിരുന്നു. പഴയ വിദ്ധ്വാന്മാരെല്ലാം വീണ്ടും ഒത്തുകൂടി ഈ പൈശാചികത ആവര്‍ത്തിക്കാന്‍ പദ്ധതിയൊരുക്കിയിരിക്കുന്നതായി മനോവ അറിഞ്ഞു. ആയതിനാല്‍, മനോവയ്ക്ക് പ്രതികരിക്കാതിരിക്കാന്‍ കഴിയുന്നില്ല! ദൈവമക്കളാണ് നിങ്ങളെങ്കില്‍, നിങ്ങളും പ്രതികരിക്കുക!
മറ്റൊന്നിനോടും തുലനം ചെയ്യാന്‍ സാധ്യമല്ലാത്തവിധം പരമപരിശുദ്ധവും ശ്രേഷ്ഠവുമായ ഒരു ബലിയുടെ ചരിത്രമുണ്ട്. ചരിത്രത്തെ രണ്ടായി പകുത്തുകൊണ്ട് കാല്‍വരിയില്‍ മരക്കുരിശില്‍ സ്വയമര്‍പ്പിച്ച ഒരു പരിപാവന ബലി! ലോകത്തിന്റെ മുഴുവന്‍ പാപങ്ങളും ചുമന്ന ദൈവത്തിന്റെ കുഞ്ഞാട് പിടഞ്ഞുമരിച്ച എന്നേയ്ക്കുമുള്ള ഏകബലി!

ഈ ദിവ്യബലിയുടെ അനുസ്മരണമാണ് ഓരൊ അള്‍ത്താരയിലും അര്‍പ്പിക്കപ്പെടുന്ന പരിശുദ്ധ കുര്‍ബ്ബാന. ഉള്ളില്‍ ദൈവത്തിന്റെ ആത്മാവ് നിറഞ്ഞ് നിന്നാല്‍ മാത്രമെ ഈ ബലിയുടെ അനന്തയോഗ്യതയും അര്‍ത്ഥവും ഗ്രഹിക്കാന്‍ കഴിയുകയുള്ളൂ. ബൈബിളില്‍ നിരവധിയാളുകളുടെ ബലിയര്‍പ്പണത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. ദൈവവചനത്തില്‍ ആദ്യമായിക്കാണുന്ന ബലി ആബേലിന്റെയും കായേനിന്റെയും ബലികളാണ്. തുടര്‍ന്ന് തലമുറകളായി അനേകം ബലികള്‍ കാണുന്നുണ്ട്.
കായേന്‍ അര്‍പ്പിച്ച ബലി യാഹ്‌വെയ്ക്കു സ്വീകാര്യമായിരുന്നില്ല. ദൈവത്തിനു പ്രീതികരമായ ബലി, എപ്രകാരമാണ് അര്‍പ്പിക്കേണ്ടതെന്ന് മോശയുടെ നിയമത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍, എക്കാലത്തേയ്ക്കുമുള്ള ഏകബലിയായ യേശുക്രിസ്തുവിന്റെ ബലിവഴി അന്നുവരെ അര്‍പ്പിക്കപ്പെട്ട സകല ബലികളുടെയും അപൂര്‍ണ്ണതകള്‍ പരിഹരിക്കപ്പെട്ടു.
പഴയനിയമ കാലത്ത്, ദൈവം മോശവഴി നല്‍കിയ ചട്ടങ്ങളും ഉപദേശങ്ങളും അനിസരിച്ചാണ് ബലിപീഠങ്ങള്‍ നിര്‍മ്മിക്കുകയും ബലിയര്‍പ്പണം നടത്തുകയും ചെയ്തിട്ടുള്ളത്. പുറപ്പാട്, ലേവ്യര്‍, സംഖ്യ, നിയമാവര്‍ത്തനം എന്നീ പുസ്തകങ്ങളില്‍ ബലിയര്‍പ്പിക്കുന്ന പുരോഹിതനും ജനങ്ങളും പാലിക്കേണ്ട ബഹുമാനങ്ങളെക്കുറിച്ച് പറയുന്നുണ്ട്. മോശയിലൂടെ ദൈവം നല്‍കിയ  കല്പനകളില്‍ ഒന്നുപോലും യേശു ലഘൂകരിച്ചതായി വചനത്തിലെവിടെയും കാണുന്നില്ല. യേശു പറയുന്നു: "നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണു ഞാന്‍ വന്നത്. ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു"(മത്താ:5;17,18).
ധാന്യബലി, സമാധാനബലി, പാപപരിഹാരബലി, പ്രായശ്ചിത്തബലി, നിരന്തര ദഹനബലി തുടങ്ങിയ അഞ്ചു ബലികളുടെ പൂര്‍ത്തീകരണമായിരുന്നു ക്രിസ്തുവിന്റെ സഹനബലി! ആട്ടിന്‍കുട്ടിയെ ബലിയര്‍പ്പിച്ചുകൊണ്ടിരുന്ന നാളുകളില്‍ ബലിയ്ക്കുമുമ്പ് ബലിമൃഗത്തെ പീഢിപ്പിക്കുന്നതായി കാണുന്നില്ല. നാളന്നുവരെ ദൈവത്തിനുമുന്‍പില്‍ അര്‍പ്പിച്ചിരുന്നത് ആട്ടിന്‍കുട്ടിയെ ആയിരുന്നെങ്കില്‍, ദൈവം മനുഷ്യനുവേണ്ടി അര്‍പ്പിക്കുന്നത് തന്റെ ഏകജാതനെയാണ്. അതിനു മുകളില്‍ ഇനിയൊരു ബലിയര്‍പ്പിക്കുവാനില്ല; കാരണം, പാപമില്ലാത്തവനെ പാപപരിഹാര ബലിയാക്കി ദൈവം മാറ്റി. അഹറോന്റെ ക്രമപ്രകാരമുള്ള ബലിവസ്തുവായി തന്നെത്തന്നെ സമര്‍പ്പിക്കുകയും, മെല്‍ക്കിസെദേക്കിന്റെ ക്രമപ്രകാരം പുരോഹിതനായി ബലിയര്‍പ്പിക്കുകയും ചെയ്തുകൊണ്ട്, രണ്ടു ബലികളുടെ സമന്വയം യേശുവിലൂടെ സംഭവിച്ചു!
ഈ ബലിയുടെ ഓര്‍മ്മ പുതുക്കലും, പുനരവതരണവുമാണ് ഇന്ന് ദൈവാലയങ്ങളില്‍  അര്‍പ്പിക്കപ്പെടുന്ന ബലികള്‍! ആട്ടിന്‍കുട്ടിയെയും ചങ്ങാലിയെയും അര്‍പ്പിക്കുന്ന ബലിപീഠത്തിനും, ബലിക്കും ശ്രേഷ്ഠമായ പരിഗണന ദൈവം നല്‍കിയെങ്കില്‍, ആ ബലിപീഠത്തെ സമീപിക്കുന്ന പുരോഹിതന്റെ യോഗ്യതകള്‍ ദൈവം അളന്നു ചിട്ടപ്പെടുത്തിയെങ്കില്‍, ദൈവപുത്രന്റെ പരമയാഗത്തിന്റെ പുനരവതരണം ഏതെങ്കിലും പിശാചുക്കളുടെ ആഘോഷത്തിന് അര്‍പ്പിക്കപ്പെടാനുള്ളതല്ല.
യേശുക്രിസ്തുവിലൂടെയാണ് ദൈവം ലോകത്തെയും അവയിലുള്ള ദൃശ്യവും അദൃശ്യവുമായ സകലത്തെയും സൃഷ്ടിച്ചത്.(കൊളോ:1;16)  അങ്ങനെയെങ്കില്‍ മോശയ്ക്കു നിയമം നല്‍കിയതു അതേ യേശുവിലൂടെ തന്നെയാണ്.  (യോഹ:1;3),(1കോറി:8;6), (കൊളോ:1;16), (ഹെബ്രാ:1;2)  എന്നീ വചനങ്ങളിലെല്ലാം ഇതു വളരെ വ്യക്തമായി വായിക്കാന്‍ സാധിക്കും. യാഹ്‌വെ നല്‍കിയ കല്പനകളും ചട്ടങ്ങളും, അവിടുന്നുതന്നെ തിരുത്തുകയെന്നാല്‍ എന്താണര്‍ത്ഥം? ദൈവത്തിനു തെറ്റുപറ്റിയെന്നോ? അവിടുത്തേക്ക്‌ ഒരിക്കലും തെറ്റുപറ്റുകയില്ല. അങ്ങനെയെങ്കില്‍ തെറ്റുപറ്റിയിരിക്കുന്നത് ദൈവശാസ്ത്രജ്ഞന്മാരെന്നു ചിന്തിക്കുന്നവര്‍ക്കാണെന്നു സമ്മതിക്കേണ്ടിവരും.
ദൈവവചനം കാലഹരണപ്പെട്ടിട്ടില്ല; കാലാകാലങ്ങളില്‍ നിറവേറ്റപ്പെട്ടു കൊണ്ടിരിക്കുന്നതാണ്. ചില `ദൈവ`ശാസ്ത്രപണ്ഡിതന്മാര്‍, തങ്ങളുടെ തലച്ചോറില്‍ ഒതുങ്ങാത്ത സംഗതികള്‍ തള്ളിക്കളയുന്നു. എന്നാല്‍, അവര്‍ക്കു ജനങ്ങളില്‍നിന്നും കിട്ടേണ്ട ബഹുമാനങ്ങളുടെ കാര്യംവരുമ്പോള്‍ മോശയുടേതിനേക്കാള്‍ ശ്രേഷ്ഠമായ നിയമം മറ്റൊന്നില്ല! അതായത്, ഓരൊരുത്തരും തങ്ങളുടെ നിലനില്പിനായി വചനത്തെ സ്വീകരിക്കുകയും നിരാകരിക്കുകയും ചെയ്യുന്നു.

ദൈവമല്ലാത്ത ഒന്നിനെ ദൈവമാക്കി ഉയര്‍ത്തിക്കൊണ്ട്, ദൈവത്തെ നിന്ദിക്കുന്ന അവസ്ഥയുണ്ടാക്കുന്നത് എതിര്‍ക്രിസ്തുവിന്റെ ആത്മാവാണെന്നു മാത്രമല്ല; ഒന്നാംപ്രമാണത്തിന്റെ പരസ്യമായ ലംഘനവുമാണ്. പരസ്യപാപം ചെയ്യുന്നവര്‍ കത്തോലിക്കാസഭയുടെ കാനോന്‍ നിയമമനുസരിച്ച് സഭയുടെ പുറത്താണ്. ഇത്തരക്കാരുമായി സഭാമക്കള്‍ക്ക് യാതൊരു ബന്ധവും സഭ അനുവദിച്ചിട്ടില്ല. മനുഷ്യന്‍ വികാസം പ്രാപിക്കുമ്പോള്‍ തിരുത്തിയെഴുതേണ്ട ഒന്നല്ല ദൈവവചനം. കാരണം, ദൈവം അന്നും ഇന്നും എന്നും ഒരുവന്‍ തന്നെയാണ്; ദൈവവചനവും അങ്ങനെ തന്നെ! അവിടുത്തെ നിയമങ്ങള്‍ കാലഹരണപ്പെട്ടുപോയെന്നു കരുതുന്നവര്‍ക്ക് സഭയില്‍ തുടരാനുള്ള അവകാശമില്ല എന്നതാണു യാഥാര്‍ത്ഥ്യം!
ക്രിസ്തുവിന്റെ  പുരോഹിതര്‍ എന്ന് അവകാശപ്പെടുന്ന ചിലര്‍, ഈകാലങ്ങളില്‍ ചെയ്യുന്ന  ദൈവനിന്ദയെ അനുവദിച്ചുകൊടുക്കുന്നതും അപകടമാണ്. 'മാലാഖമാര്‍ നില്‍ക്കാന്‍ ഭയപ്പെടുന്നിടത്ത് ഭോഷന്മാര്‍ വിളയാടും' എന്ന പഴമൊഴി അക്ഷരംപ്രതി സംഭവിച്ചത് ഈ നാളുകളില്‍ കണ്ടു.
ഈ ഭൂമിയില്‍ എവിടെയും ജീവിച്ചിരുന്നതായി ചരിത്രമോ രേഖകളോ ഇല്ലാത്ത, ഏതൊ മുത്തശ്ശിക്കഥയിലെ നായകനെ പ്രതീകാത്മകമായി എതിരേല്‍ക്കാന്‍ ഒരു കത്തോലിക്കാ വൈദീകന്റെ കാര്‍മ്മികത്വത്തില്‍  ദിവ്യബലിയര്‍പ്പിച്ചു. ബലിയുടെ പവിത്രതയെക്കുറിച്ച്, പത്തു വര്‍ഷത്തിലധികം ആദ്ധ്യാത്മിക പഠനം നടത്തിയിറങ്ങിയ ഈ വൈദികനെ ബോധവത്കരിക്കേണ്ട ആവശ്യമുണ്ടെന്നു മനോവ കരുതുന്നില്ല. കരുതിക്കൂട്ടി ക്രിസ്തുവിനെ അപമാനിക്കാന്‍ ഇറങ്ങിയിരിക്കുന്നവര്‍ ഉറങ്ങിക്കിടക്കുന്നവരല്ല, അവര്‍ ഉറക്കം നടിക്കുന്നവരാണ് എന്നതുതന്നെ കാരണം! അല്ലെങ്കില്‍, ഈ കാലഘട്ടത്തില്‍ `സാത്താന്‍`നടത്തുന്ന സര്‍വ്വകലാശാലകളില്‍ പഠിച്ചിറങ്ങിയ ഉത്പന്നങ്ങളായിരിക്കാം. 
ക്രിസ്തുവിന്റെ പുരോഹിതന്മാര്‍ക്ക്, അവര്‍  അര്‍ഹിക്കുന്ന ബഹുമാനം കൊടുക്കാന്‍ സഭാമക്കള്‍ക്കറിയാം. എന്നാല്‍, അര്‍ഹിക്കുന്നതിനപ്പുറം പ്രതീക്ഷിക്കരുത്! സാത്താന്റെ രഹസ്യ അജണ്ട നടപ്പാക്കാന്‍  ഇറങ്ങിയിരിക്കുന്നവര്‍ ആരുതന്നെയായിരുന്നാലും ദൈവത്തിന്റെ ശത്രുക്കളാണ്. ഇത്തരക്കാരെ ബഹുമാനിക്കുന്നതിലൂടെ ദൈവത്തെ അപമാനിക്കുകയാണ് ചെയ്യുന്നത്. സഭാജനത്തിന്റെ അജ്ഞതയും അതില്‍നിന്നുണ്ടായ വിധേയത്വവും മുതലാക്കുകയാണ്  ഇത്തരക്കാര്‍. നന്മയെ തിന്മയെന്നോ,തിന്മയെ നന്മയെന്നോ വിളിക്കരുതെന്നു ദൈവത്തിന്റെ വചനം നമുക്കു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
"പിശാചുപോലും പ്രഭാപൂര്‍ണ്ണനായ ദൈവദൂതനായി വേഷംകെട്ടാറുണ്ടല്ലോ. അതിനാല്‍, അവന്റെ ശുശ്രൂഷകരും നീതിയുടെ ശുശ്രൂഷകരായി വേഷംകെട്ടുന്നെങ്കില്‍ അതിലെന്തദ്ഭുതം?"(2കോറി:11;14,15). ഇത്തരത്തിലുള്ള ഒരു ദൂതനായിരുന്നു മുഹമ്മദ്‌!

'എതിര്‍ക്രിസ്തു'വിന്റെ അടയാളം!


"വ്യാജമായതിനെ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു മിഥ്യാബോധം ദൈവം അവരില്‍ ഉണര്‍ത്തും. തത്ഫലമായി സത്യത്തില്‍ വിശ്വസിക്കാതെ അനീതിയില്‍ ആഹ്ലാദിച്ചവരെല്ലാം ശിക്ഷയ്ക്കു വിധിക്കപ്പെടും"(2തെസലോ:2;11,12). മുന്‍പ് എഴുതിയതിനെ സാധൂകരിക്കുന്നതാണ് ഈ വചനം. സത്യദൈവമായ യേശുവിനെ മറ്റു വിഗ്രഹങ്ങള്‍ക്കും,  മനുഷ്യസങ്കല്‍പ്പങ്ങളില്‍ ജന്മംകൊണ്ട ആള്‍ദൈവങ്ങള്‍ക്കുമൊപ്പം താഴ്ത്തി പ്രതിഷ്ഠിക്കുന്ന ഒരു പ്രവണത ഇന്നു കാണുവാന്‍ കഴിയും.
വിശുദ്ധ പത്രോസ് തന്റെ ആദ്യ പ്രസംഗത്തില്‍ പറയുന്നു;"നിങ്ങള്‍ കുരിശില്‍ തറച്ച യേശുവിനെ ദൈവം കര്‍ത്താവും ക്രിസ്തുവുമാക്കി ഉയര്‍ത്തി എന്ന് ഇസ്രായേല്‍ ജനം മുഴുവനും വ്യക്തമായി അറിയട്ടെ"(അപ്പ.പ്രവര്‍ത്തനങ്ങള്‍:2;36). ദൈവം, സകലത്തിനുംമേല്‍ ഉയര്‍ത്തി പ്രതിഷ്ഠിച്ച യേശുവിനെ  തരം താഴ്ത്തുകയെന്നത് 'എതിര്‍ക്രിസ്തു'വിന്റെ അജണ്ടയാണ്. ഇതിന്റെ പ്രത്യക്ഷമായ തെളിവുകളാണ് ഈ നാളുകളില്‍ ലോകത്ത് പലയിടത്തും എന്നതുപോലെ ജര്‍മ്മനിയിലും കാണാന്‍ കഴിഞ്ഞത്(കാണേണ്ട ഗതികേട്).
'ഈസ്റ്ററും വിഷുവും' ഒരുമിച്ച് ആഘോഷിച്ചപ്പോഴും മവേലിയെ വരവേല്‍ക്കാന്‍ പാട്ടുകുര്‍ബ്ബാന നടത്തിയപ്പോഴും 'എതിര്‍ക്രിസ്തു'വും അവന്റെ പിണയാളുകളും വാനോളം പുകഴ്ത്തിയിട്ടുണ്ടാകാം. ലോകത്തിനു മാതൃകയെന്നു മാധ്യമങ്ങള്‍ എഴുതിയിട്ടുണ്ടാകാം! അതെ, ലോകമനുഷ്യന് ഇതു മാതൃകയാണ്; എന്നാല്‍, ദൈവത്തിനോ ദൈവത്തിനുള്ളവര്‍ക്കോ ഇതു സ്വീകാര്യമല്ല എന്നത് മറക്കരുത്.

"വിനാശത്തിന്റെ അശുദ്ധലക്ഷണം വിശുദ്ധസ്ഥലത്തു നില്ക്കുന്നതു കാണുമ്പോള്‍-വായിക്കുന്നവന്‍ ഗ്രഹിക്കട്ടെ"(മത്താ:24;15). ഇതു ദാനിയേല്‍പ്രവാചകന്‍ വഴി ദൈവം അരുളിച്ചെയ്തതിന്റെ പൂര്‍ത്തീകരണവും 'എതിര്‍ക്രിസ്തു'വിന്റെ മറ്റൊരു അടയാളവുമാണിത്. "നിരവധി വ്യാജപ്രവാചകന്മാര്‍ പ്രത്യക്ഷപ്പെട്ട് അനേകരെ വഴിതെറ്റിക്കും"(മത്താ:24;11). സത്യവചനത്തിനു വിരുദ്ധമായ പ്രബോധനങ്ങളുമായി സ്വന്തം ജഡത്തിന്റെ സുഖത്തിനുവേണ്ടി യൂറോപ്പില്‍ വന്ന് തമ്പടിച്ചിരിക്കുന്ന ഒരു വ്യാജപ്രവാചകനെ ഈ കാലയളവില്‍ കാണാനിടയായി. യൂറോപ്പിലെ തന്നെ ഒരുരാജ്യത്തു വൈദീകനായി കഴിയുകയാണ് കക്ഷി. ഇവന്‍ ഒരു വീട്ടമ്മയ്ക്ക് അയച്ച  `ഇന്റെര്‍ നെറ്റ്` ചാറ്റിങ്ങിന്റെ കോപ്പി മനോവ ശേഖരിച്ചിട്ടുണ്ട്. ഈ 'വൈദീകവിടന്റെ' 'കാമകേളികള്‍' വിവരിക്കുന്നത് കള്ളുഷാപ്പില്‍പോലും വയിക്കാന്‍ സാധിക്കില്ല. എന്നാല്‍, സഭാധികാരികള്‍ ആവശ്യപ്പെട്ടാല്‍ അതു നല്‍കാന്‍ മനോവ ഒരുക്കമാണ്. 

"അവര്‍ ഭക്തിയുടെ ബാഹ്യരൂപം നിലനിര്‍ത്തിക്കൊണ്ട് അതിന്റെ ചൈതന്യത്തെ നിഷേധിക്കും. അവരില്‍നിന്ന് അകന്നു നില്‍ക്കുക. അവരില്‍ ചിലര്‍ വീടുകളില്‍ നുഴഞ്ഞുകയറി ദുര്‍ബലകളും പാപങ്ങള്‍ ചെയ്തുകൂട്ടിയവരും വിഷയാസക്തിയാല്‍ നയിക്കപ്പെടുന്നവരുമായ സ്ത്രീകളെ വശപ്പെടുത്തുന്നു. ഈ സ്ത്രീകള്‍ ആരു പഠിപ്പിക്കുന്നതും കേള്‍ക്കാന്‍ തയ്യാറാണ്"(2തിമോത്തി:3;5-7).
 
ഇവര്‍ക്കെതിരെ മനോവ പ്രതികരിക്കുമ്പോള്‍ സഭാവിരുദ്ധനെന്നു കരുതരുത്. സഭയെ കുറേക്കൂടി ആഴത്തില്‍ സ്നേഹിക്കുന്നതുകൊണ്ടാണ് ഇവറ്റകള്‍ക്കെതിരേ മനോവ ശക്തമായി പ്രതികരിക്കുന്നത്. പൗലോസ് അപ്പസ്തോലന്‍ പറയുന്നു; "നിങ്ങളെ പടുത്തുയര്‍ത്താനാണ്, നശിപ്പിക്കാനല്ല, കര്‍ത്താവ് ഞങ്ങള്‍ക്ക് അധികാരം നല്കിയിരിക്കുന്നത്"(2കോറി:10;8). വിശുദ്ധ പൗലോസിനു മാത്രമല്ല, 'അധികാരികള്‍' എന്നു വിളിക്കപ്പെടുന്ന എല്ലാവര്‍ക്കും ഇതു ബാധകമാണ്.

ദൈവാലയത്തില്‍ മ്ലേച്ഛവിഗ്രഹം!

'എതിര്‍ക്രിസ്തു'വിന്റെ ആഗമനത്തോടെ ദൈവാലയത്തില്‍, ദൈവം വെറുക്കുന്ന പലതും സ്ഥാപിക്കുമെന്നും അനുദിനബലി നിര്‍ത്തലാക്കുമെന്നും പ്രവാചകന്മാര്‍വഴി ദൈവം മുന്നറിയിപ്പു തന്നിട്ടുണ്ട്. "അവന്റെ സൈന്യം വന്ന്  ദൈവാലയവും കോട്ടയും അശുദ്ധമാക്കുകയും നിരന്തരദഹനബലി നിരോധിക്കുകയും ചെയ്യും. അവര്‍ വിനാശത്തിന്റെ മ്ലേച്ഛവിഗ്രഹം അവിടെ സ്ഥാപിക്കും"(ദാനിയേല്‍:11;31). മറ്റൊരു ഭാഗത്ത് പറയുന്നു; "പകുതി ആഴ്ചത്തേക്ക് ബലിയും കാഴ്ചകളും അവന്‍ നിരോധിക്കും. ദൈവാലയത്തിന്റെ ചിറകിന്മേല്‍ വിനാശകരമായ മ്ലേച്ഛത വരും. ദൈവമൊരുക്കിയ വിധി വിനാശകന്റെമേല്‍ പതിക്കുന്നതുവരെ അത് അവിടെ നില്ക്കും"(ദാനി:9;27). ഇതേ കാര്യംതന്നെ, യേശുവും മത്തായിയുടെ സുവിശേഷം ഇരുപത്തിനാലാം അദ്ധ്യായത്തില്‍ പറയുന്നുണ്ട്.

ഈ കാലഘട്ടത്തില്‍ സഭയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ വചനത്തോടൊപ്പം ചേര്‍ത്തു കാണുമ്പോള്‍, പ്രവചനങ്ങളുടെ പൂര്‍ത്തീകരണം മനസ്സിലാക്കാം. ഇപ്പോള്‍ പുതിയ പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. എങ്ങനെ ലോകം മുഴുവന്‍ സുവിശേഷം എത്തിക്കാമെന്നല്ല; മറിച്ച്, ആരാധനാക്രമത്തിലും ആചാരങ്ങളിലും വിജാതിയ രീതികള്‍ എങ്ങനെ തിരുകികയറ്റാമെന്നും എല്ലാ ദൈവവും ഒന്നാണെന്ന മിഥ്യാധാരണ എങ്ങനെ പ്രചരിപ്പിക്കാം എന്നുമുള്ള പരീക്ഷണങ്ങളിലാണ് 'കു'ബുദ്ധിജീവികള്‍!
"വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല"(1കോറി:10;20). ഈ വചനത്തില്‍ വിശ്വസിക്കുന്ന ഒരു വൈദീകനും മാവേലിക്കുവേണ്ടി ബലിയര്‍പ്പിക്കുകയില്ല. ആരാധനാക്രമങ്ങളില്‍ വിജാതിയ രീതികള്‍ അനുകരിക്കുന്നവര്‍ ഓര്‍ത്തിരിക്കുക! മോശവഴി ദൈവം പത്തു പ്രമാണങ്ങള്‍ മാത്രമല്ല നല്‍കിയിരിക്കുന്നത്. "നിങ്ങളുടെ ദൈവമായ യാഹ്‌വെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്. യാഹ്‌വെ വെറുക്കുന്ന സകല മ്ലേച്ഛതകളും അവര്‍ തങ്ങളുടെ ദേവന്മാര്‍ക്കുവേണ്ടിചെയ്തു" (നിയമം:12;31). ദേശത്തു നിലനില്ക്കുന്ന ദുരാചാരങ്ങള്‍ അനുകര്‍ക്കരുതെന്ന് മോശയിലൂടെ പല ഭാഗങ്ങളിലും വായിക്കാം. വിജാതിയരുടെ ദേവന്മാരെ സ്വന്തം ഭവനത്തില്‍ സ്വീകരിക്കാനും ദൈവജനത്തിന്റെ തലയില്‍ കെട്ടിവയ്ക്കാനുമായി, വിജാതിയതയ്ക്ക് പുതിയ നിര്‍വ്വചനവുമായി ചില ശുംഭന്മാര്‍ ഇറങ്ങിയിട്ടുണ്ട്. ക്രൈസ്തവസഭകളുടെ അധികാരസ്ഥാനങ്ങളില്‍ കയറിപ്പറ്റിയിരിക്കുന്ന ഈ വിരുതന്മാര്‍ പറയുന്നത്, നിരീശ്വരവാദികളെയാണ് വിജാതിയരുടെ ഗണത്തില്‍പ്പെടുത്തിയിരിക്കുന്നത് എന്നാണ്. ഈ ലോകത്തുള്ള എത്ര നിരീശ്വരവാദികളാണ് ബലിയര്‍പ്പിച്ചു നടക്കുന്നതെന്നുകൂടി നിങ്ങള്‍ വെളിപ്പെടുത്തണം! മാത്രവുമല്ല, ഇവരൊക്കെ സേവിക്കുന്ന ദേവന്മാരുടെ പേരുകളും വെളിപ്പെടുത്താന്‍ തയ്യാറാകണം! പിശാചിനോടുള്ള പ്രണയത്താല്‍ സമനില തെറ്റിപ്പോയവരുടെ ജല്പനങ്ങളായി മാത്രമേ ഇത്തരം അട്ടഹാസങ്ങളെ മനോവ പരിഗണിക്കുന്നുള്ളൂ!

പൗളൈന്‍ പ്രിവിലെജ്!

സഭയില്‍ നിലവിലുള്ള ഒരു ആനുകൂല്യമാണ് പൗളൈന്‍ പ്രിവിലെജ്. സഭയില്‍വച്ച് ഒരു വിവാഹം വൈദീകന്‍ ആശിര്‍വദിച്ചതിനുശേഷം അതിനെ അസാധുവാക്കുന്നതിനെയാണ് ഈ `ആക്ടി`ലൂടെ അറിയപ്പെടുന്നത്. വിവാഹം ദൈവം യോജിപ്പിച്ചിട്ടില്ലായിരുന്നുവെന്ന് ഈ നിയമമുപയോഗിച്ചു സഭ ആധികാരികമായി പ്രഖ്യാപിക്കുന്നു. കോറിന്തോസുകാര്‍ക്കുള്ള ഒന്നാംലേഖനം ഏഴാം അദ്ധ്യായം പതിനൊന്നാം വാക്യമാണ് ഈ നിയമത്തിന് ആധാരമായിട്ടുള്ളത്. രജിസ്റ്റര്‍ വിവാഹങ്ങള്‍ കത്തോലിക്കാ സഭ അംഗീകരിച്ചിട്ടില്ല എന്നതുപോലെ, സഭാ നിയമങ്ങള്‍ക്ക് വിരുദ്ധമായി ഒരുമിച്ചു ജീവിക്കുന്ന പങ്കാളികളെയും സഭയുടെ കൂദാശകളില്‍നിന്നും വിലക്കിയിട്ടുള്ളതാണ്. തിരുസഭയുടെ കല്പനകളില്‍ നാലാമത്തേത് പരിശോധിച്ചാല്‍ ഇതു മനസ്സിലാകും. ഇതാണ് ആ കല്പന: 'വിലക്കപ്പെട്ട കാലത്ത് വിവാഹം ആഘോഷിക്കുകയോ,തിരുസഭ വിലക്കിയിരിക്കുന്ന ആളുകളുമായി വിവാഹം നടത്തുകയോ ചെയ്യരുത്.' ആരെയൊക്കെയാണ് വിലക്കിയിരിക്കുന്നതെന്ന് നിശ്ചയമില്ലാത്ത അവസ്ഥയിലാണ് സഭയിപ്പോള്‍! ഒരു ചെകുത്താനെയും ഇന്നു സഭ വിലക്കാറില്ല; എന്നാല്‍, വചനം അനുസരിച്ചു ജീവിക്കുന്ന ആരെയെങ്കിലും കണ്ടാല്‍, അവരെ പിടികൂടി വിലക്കാന്‍ ഒരു മടിയുമില്ല!
സഭ തന്റെ അധികാരം ഉപയോഗിച്ച് അസാധുവാക്കാതെ സ്വയം പിരിഞ്ഞുപോവുകയും, മറ്റു ബന്ധങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിട്ടുള്ളവര്‍  കത്തോലിക്ക സഭയുടെ ഒരു കൂദാശകള്‍ക്കും അവകാശികളല്ല. ഇത് ആഗോള കത്തോലിക്കാ സഭയുടെ നിയമമാണ്. ഇത്തരക്കാരുമായുള്ള വിവാഹവും മറ്റിതര ആത്മീയബന്ധങ്ങളും സഭ വിലക്കിയിരിക്കുന്നു. ഇവരെ അംഗീകരിക്കുന്നതിലൂടെ ഇവരുടെ  തിന്മയെയാണ് അംഗീകരിക്കുന്നത്. ഇത്തരം വ്യക്തികള്‍ നടത്തുന്ന ആഘോഷങ്ങളില്‍ മുഖ്യാതിഥി ഒരു കത്തോലിക്ക വൈദീകനാണെങ്കില്‍ അതു സഭാവിരുദ്ധമാണ്. സഭയുടെ നിയമങ്ങളെ ധിക്കരിക്കുന്നത് ഏത് ഉന്നതനാണെങ്കിലും അവരെ ആദരിക്കാന്‍ സഭാമക്കള്‍ക്കു കടമയില്ല.
പ്രവാസിയുടെ കൈയ്യിലുള്ള സമ്പത്തുകണ്ട്, സഭാ  നിയമങ്ങള്‍ കാറ്റില്‍ പറത്തുമ്പോള്‍ 'തോമസ് മൂര്‍' എന്ന വിശുദ്ധനെ ഓര്‍ക്കുന്നത് നല്ലതാണ്. പണമുള്ളവന്‍ എങ്ങനെ ജീവിച്ചാലും അവനൊരുക്കുന്ന വിരുന്നുണ്ണാന്‍ ഓടിനടക്കുമ്പോള്‍ വചനത്തെ നിലത്തിട്ടു ചവിട്ടുകയാണു നിങ്ങള്‍! സഭയുടെ നിയമങ്ങള്‍ക്കും ദൈവവചനത്തിനും വില കൊടുക്കാതെ, തെറ്റില്‍ ജീവിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അമരക്കാരായിരുന്ന രാജകുടുംബത്തിനുവേണ്ടി വിശ്വാസ സത്യങ്ങളെ പൊളിച്ചെഴുതാത്ത പരിശുദ്ധ സഭയാണ് കത്തോലിക്കാസഭ. ഇന്ന് അബ്കാരികള്‍ക്കും, കൊള്ളപ്പലിശക്കാരനും, അസ്സന്മാര്‍ഗ്ഗികള്‍ക്കും വേണ്ടി തരംതാഴുമ്പോള്‍ ഒരു `വിശ്വാസിക്കും` സഹിക്കില്ല. തോമസ് മൂര്‍ വിശുദ്ധനായി! എന്നാല്‍, അന്നു രാജകുടുംബത്തിന് ഓശാനപാടിയവരെ കാലം വിസ്മരിച്ചു കളഞ്ഞു. വി.തോമസ് മൂറിനെപ്പോലെ വിശ്വാസത്തിനുവേണ്ടി ജീവത്യാഗം ചെയ്ത അനേകം രക്തസാക്ഷികളാണ് കത്തോലിക്കാ സഭയുടെ ഊര്‍ജ്ജം. മറിച്ച്, രവിശങ്കറിനെപ്പോലെയുള്ള ആള്‍ദൈവങ്ങളില്‍നിന്നും അതീന്ദ്രിയധ്യാനം അഭ്യസിച്ച്, അതു സഭയില്‍ അടിച്ചേല്‍പ്പിക്കാന്‍ നോക്കുന്ന (കു)ബുദ്ധിജീവികളല്ല. പ്രവാസികളുടെ അപ്പസ്തോലന്മാരായി വിഹരിക്കുന്ന നിങ്ങള്‍ ശ്രമിക്കുന്നത് അവരെ നശിപ്പിക്കാനോ, ഉദ്ധരിക്കാനോ? അതോ ഇന്ത്യയിലെ 'മെട്രോപ്പോളിറ്റിന്‍' 'സിറ്റി'കളില്‍  നിങ്ങളുടെ സന്യാസസഭകള്‍ കെട്ടിപ്പൊക്കിയിട്ടുള്ള സമ്പന്നതയ്ക്ക് മികവു കൂട്ടാനോ?
പറയുന്ന വ്യക്തിയാരാണ് എന്നു നോക്കി അനുസരിക്കുന്ന കാലം അച്ചടിയന്ത്രം കണ്ടുപിടിക്കുന്നതിന് മുന്‍പുവരെയായിരുന്നു. ഇപ്പോള്‍, പറയുന്നതെന്തെന്നു വിവേചിക്കാന്‍ സഭാമക്കള്‍ പഠിച്ചു. പഠിക്കാത്തവര്‍ പഠിക്കണം! അല്ലെങ്കില്‍ അപകടത്തില്‍ ചാടും.

ആരാണ് മാവേലി?

മാവേലിക്കുവേണ്ടി വിശുദ്ധബലി അര്‍പ്പിച്ച വൈദീകന്‍ ചിന്തിക്കുക; ആരാണ് ഈ മാവേലി!?
ഈ കഥ ചമച്ചവര്‍തന്നെ 'അസുരചക്രവര്‍ത്തി' എന്നാണ് അയാളെക്കുറിച്ചു പറയുന്നത്. ഒരു പ്രത്യേക മതവിഭാഗത്തിന്റെ സങ്കല്‍പ്പം അനുസരിച്ച് ദേവന്മാരും അസുരന്മാരും എന്നു രണ്ടു ഗണങ്ങളുണ്ട്.  അസുരന്മാര്‍ എന്നാല്‍ തിന്മയുടെ അവതാരങ്ങളാണെന്ന്‍ ഇവര്‍ പറയുന്നു. ഈ ഗണത്തില്‍നിന്നുള്ളവനായിരുന്നെങ്കിലും നല്ല ഭരണം നടത്തിയ വ്യക്തിയായിരുന്നു മാവേലി എന്നു കഥ!
"അദ്ഭുതപ്പെടേണ്ട, പിശാചുപോലും പ്രഭാപൂര്‍ണ്ണനായ ദൈവദൂതനായി വേഷംകെട്ടാറുണ്ടല്ലോ"(2കോറി:11;14). വിശ്വാസത്തില്‍ കാതലായ അടിത്തറ ലഭിക്കാത്ത പ്രവാസികളായ കുഞ്ഞുങ്ങളില്‍ തെറ്റിദ്ധാരണയുടെ വിത്തുപാകാന്‍ ശ്രമിക്കുന്നവര്‍ മഹാ അപരാധമാണ് ചെയ്യുന്നത്.

കെട്ടുകഥകളുടെ ആകെത്തുകയായ ഹിന്ദുമതത്തിലെ അനേകം അന്ധവിശ്വാസങ്ങളില്‍ പ്രധാനപ്പെട്ടതാണ് അവതാരകഥ! മത്സ്യത്തില്‍ ആരംഭിക്കുന്ന പത്ത് അവതാരങ്ങളെയാണ് ഹൈന്ദവര്‍ സങ്കല്പിച്ചുവച്ചിരിക്കുന്നത്. ഇവയില്‍ രണ്ട് അവതാരങ്ങളാണ് വാമനനും പരശുരാമനും. മാവേലിയെ പാതാളത്തിലേക്കു ചവിട്ടിതാഴ്ത്താന്‍ അവതരിച്ചത് വാമാനനാണെന്ന് ഇവര്‍ പ്രചരിപ്പിക്കുന്നു. പരശുരാമന്‍ മഴുവെറിഞ്ഞപ്പോള്‍ കേരളമുണ്ടായെന്ന വിവരക്കേടിനെ ശാസ്ത്രീയസത്യമായി പ്രചരിപ്പിക്കാന്‍ ഹിന്ദുക്കള്‍ പെടാപ്പാടു പെടുന്നതും നാം കാണുന്നുണ്ട്! അവതാരക്രമത്തില്‍ വാമനനുശേഷമാണ് പരശുരാമന്‍ അവതരിച്ചതെന്നു ഹിന്ദുക്കള്‍ പറയുന്നു. അപ്പോള്‍, രസകരമായ ഒരു ചോദ്യം മനോവയുടെ ചിന്തയില്‍ ഉദിച്ചു: കേരളം ഭരിച്ചിരുന്ന മാവേലിയെ ചവിട്ടിത്താഴ്ത്താന്‍ ദേവലോകത്തുനിന്നു വന്ന വാമനന്‍ വന്നുപോയതിനുശേഷമാണ് കേരളം നിര്‍മ്മിക്കാന്‍ പരശുരാമന്‍ എത്തിയത്! അപ്പോള്‍ മാവേലി ഭരിച്ചത് ഏതു കേരളമായിരിക്കും? മനുഷ്യന്‍റെ ബൗദ്ധീകനിലവാരത്തെ പരിഹസിക്കുന്ന ഇത്തരം കെട്ടുകഥകളുടെ മൊത്തവില്പനക്കാരായി ക്രൈസ്തവ 'പുരോഹിതന്മാര്‍' അധഃപതിക്കരുതെന്ന അപേക്ഷയാണ് മനോവയ്ക്കുള്ളത്!

കോടീശ്വരന്മാര്‍ നാടുകാണാന്‍ വന്നതല്ല  ഇവിടങ്ങളിലെ പ്രവാസികള്‍. ജീവിതത്തിലെ  നിവര്‍ത്തികേടുകള്‍മൂലം നാടും  വീടും വിട്ട്, യൗവനത്തില്‍ യൂറോപ്പില്‍ എത്തിയവരാണ്. സഭാവിശ്വാസങ്ങളുടെ പഠനങ്ങള്‍ കൂടുതല്‍ ലഭിക്കാത്തവരാണ് പലരും. അതുകൊണ്ടുതന്നെ പലപാളിച്ചകളും ചിലര്‍ക്കെങ്കിലും സംഭവിച്ചിട്ടുണ്ട്. ഇതില്‍നിന്നും യഥാര്‍ത്ഥ  വഴികളിലേക്കു നയിക്കാന്‍ ഒരിടയന്‍ ആവശ്യമാണ്! എന്നാല്‍, അവരുടെ തെറ്റുകളെ  കൂടുതല്‍ അപകടങ്ങള്‍ ഉള്ളതാക്കാന്‍ ഒരാളുടെ ആവശ്യമുണ്ടോ?
പ്രവാസികളുടെ വിശ്വാസം സംരക്ഷിക്കുകയാണ് വേണ്ടത്. അനാചാരങ്ങളില്‍നിന്നും ഒരിക്കല്‍ തോമാശ്ലീഹായും പിന്നീട് പോര്‍ച്ചുഗീസ് മിഷ്ണറിമാരും ഞങ്ങളുടെ പൂര്‍വ്വീകരെ മോചിപ്പിച്ചതാണ്; ഇനി അങ്ങോട്ട് തിരിച്ചു നടത്താന്‍ ശ്രമിക്കരുത്!
"അതെ, ഞാന്‍ വേഗം വരുന്നു, ആമ്മേന്‍; കര്‍ത്താവായ യേശുവേ, വരണമേ!"(വെളി:22;20)
 http://www.manovaonline.com/newscontent.php?id=21

Friday, 5 September 2014

കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് തുറന്ന

 കത്ത്. കുര്‍ബാനയ്ക്ക് 

 വീഞ്ഞുപയോഗിക്കണമെന്ന്

 ക്രിസ്തുവിന്റെ കല്പനയില്ല. -



http://almayasabdam.blogspot.com.au/


കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് തുറന്ന കത്ത്. 
കുര്‍ബാനയ്ക്ക് വീഞ്ഞുപയോഗിക്കണമെന്ന് 
ക്രിസ്തുവിന്റെ കല്പനയില്ല. -

അഡ്വ.വിന്‍സ് മാത്യു

ഉള്ളതുപറഞ്ഞാല്‍

കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് തുറന്ന കത്ത്. കുര്‍ബാനയ്ക്ക് വീഞ്ഞുപയോഗിക്കണമെന്ന് ക്രിസ്തുവിന്റെ കല്പനയില്ല.
പള്ളികളില്‍ വീഞ്ഞ് ഉപയോഗിക്കുന്നത് പിന്‍ വലിക്കില്ലെന്ന് മാതൃഭൂമി ന്യൂസിനോടുള്ള അഭിമുഖത്തില്‍ പറഞ്ഞതാണീ കത്തിനു കാരണം. ക്രിസ്ത്യന്‍ മതത്തില്‍ കര്‍ദ്ദിനാളോ മാര്‍പ്പാപ്പയോ അണേലും വിമര്‍ശിച്ചാല്‍ ഭീകരന്മാരെ വിട്ട് കൊന്നുകളയില്ലെന്ന് കരുതുന്നു. ക്രിസ്ത്യന്‍ മതമായതിനാല്‍ പരമോന്നത പുരോഹിത ശ്രേഷ്ഠനേയും തീവൃവാദ, ഭീകരവാദ ഭീകണികള്‍ ഇല്ലാതെ ധൈര്യമായി വിലയിരുത്താം. അതിനു നന്ദി. സഭയുടെ അത്യന്നതശ്രംഗത്തില്‍ ഭരണം നടത്തുന്ന മാര്‍ ആലഞ്ചേരി കര്‍ദ്ദിനാളിനു ഏറ്റവും താഴേക്കിടയിലുള്ള പദവികളും സ്ഥാനങ്ങളുമില്ലാത്ത സാധാരണക്കാരന്‍ എഴുതുന്നതാണീ കത്ത്. ഇതു കര്‍ദ്ദിനാള്‍ വായിക്കുമെന്നും മാത്രമല്ല, അനേകം വൈദീകരും ബിഷപ്പുമാരും വായിക്കുമെന്നും വിശ്വസിക്കുന്നു. ഓരോ നയങ്ങളും രൂപപ്പെടുന്നത് ഓരോ നിമിത്തങ്ങളില്‍ നിന്നുമാണ്‌. അതുപോലെ സഭാ പിതാക്കന്മാര്‍ക്ക് ചിന്തിക്കാന്‍ ഒരു നിമിത്തം ആകാം ഈ കത്ത്.

മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങിനെ ---വിശുദ്ധ കുര്‍ബാനയുടെ ഭാഗമായാണ് ലോകമെമ്പാടും വീഞ്ഞ് ഉപയോഗിക്കുന്നത്. അതിന് പകരം മറ്റെന്തെങ്കിലും ഉപയോഗിക്കുന്നത് യേശുദേവന്റെ കല്‍പനയ്ക്ക് വിരുദ്ധമാകും എന്നതാണ് ലോകമെങ്ങുമുള്ള സഭയുടെ നിലപാട്. ഇതേ നിലപാട് തന്നെയാണ് കേരളത്തിലെ സഭാ നേതൃത്വവും കൈക്കൊള്ളുന്നത്-കര്‍ദിനാള്‍ പറഞ്ഞു.---
കര്‍ദ്ദിനാളിനോട് ആദരവോടെ ഒരു കാര്യം പറയട്ടെ. ലോകത്തെ കത്തോലിക്ക വൈദീകര്‍ വീഞ്ഞില്ലാതെയും ഗോതമ്പ് മാവില്‍ ഉണ്ടാക്കിയ ഓസ്തിയില്ലാതെയും വിശുദ്ധകുര്‍ബാന അര്‍പ്പിക്കുന്നുണ്ട്, അര്‍പ്പിച്ചിട്ടുമുണ്ട്. കേരളത്തില്‍ തന്നെ ഫാദര്‍ വടക്കന്‍ അദ്ദേഹത്തിന്റെ സമര മുഖത്തും, പള്ളികളും, അള്‍ത്താരയും ലഭ്യമല്ലാത്ത ഇടത്തും ഇത്തരം വിശുദ്ധ ബലികള്‍ അര്‍പ്പിച്ചകാര്യം മറക്കരുത്. അത് എവിടെ എപ്പോള്‍ എന്തുകൊണ്ട് എന്ന് ഇപ്പോള്‍ ഇവിടെ പറയുന്നില്ല. അതുപോലെ കത്തോലിക്കാ വൈദീകര്‍ ജയിലുകളില്‍ കഴിയുന്ന സമയത്ത്, വിദൂര ദേശങ്ങളിലും മറ്റും യാത്രകള്‍ നടത്തുമ്പോഴും വീഞ്ഞും, ഓസ്തിയും ഇല്ലാതെ വിശുദ്ധ കുര്‍ബാന നടത്താറുണ്ട്. പള്ളികളും മറ്റ് സൗകര്യങ്ങളും ലഭിക്കാതെ വരുമ്പോഴും ഇത്തരത്തില്‍ ചെയ്യാറുണ്ട്. ചിലപ്പോള്‍ ഈസ്റ്റിട്ട് പുളിപ്പിച്ച റൊട്ടിയും മറ്റും മുറിച്ച് പങ്കിട്ട് ഓസ്തിക്കുപകരം ഉപയോഗിക്കാറുണ്ട്. മേല്പറഞ്ഞ സന്ദര്‍ഭത്തിലെല്ലാം നടത്തുന്നത് പൂര്‍ണ്ണ അര്‍ഥത്തിലും, രൂപത്തിലുമുള്ള വിശുദ്ധ കുര്‍ബാനകള്‍ തന്നെയാണ്‌. അല്ലെന്ന് വത്തിക്കാനും തിരുസഭയും അതാതിടത്തെ കര്‍ദ്ദിനാളുമാരും പറഞ്ഞിട്ടില്ല, വിലക്കിയിട്ടുമില്ല.

ഇത്തരത്തില്‍ വീഞ്ഞില്ലാതെ മറ്റെന്തെങ്കിലും പകരം ഉപയോഗിക്കുന്നത് യേശുദേവന്റെ കല്പ്പനയ്ക്ക് വിരുദ്ധമാകുമെന്ന് ആദരണീയനായ മാര്‍ ആലഞ്ചേരി കര്‍ദിനാള്‍ പര്‍ഞ്ഞു. അല്ല പിതാവേ മറ്റൊരു വസ്തുവും പകരം ഉപയോഗിക്കാതെ വീഞ്ഞുമാത്രം ഉപയോഗിച്ച് കുര്‍ബാന നടത്തണമെന്ന് യേശുദേവന്‍ എവിടെയാണ്‌ പറഞ്ഞിട്ടുള്ളതെന്നും കൂടി അങ്ങ് വെളിപ്പെടുത്തണം. ക്രിസ്തുവിന്റെ ചിത്രം മുമ്പ് സി.പി.എമ്മിന്റെ സമ്മേളന ഫ്ളക്സുകളില്‍ അച്ചടിച്ചപ്പോള്‍ കത്തോലിക്കാ സഭ വിമര്‍ശിക്കുകയും ക്രിസ്തു സഭയുടെതാണെന്നും കത്തോലിക്കരുടെ ദൈവമാണെന്നും പറഞ്ഞിരുന്നു. എന്നാല്‍ കര്‍ദിനാളുമാരായാല്‍ ക്രിസ്തുവിനെ പറ്റി എന്തും പറയാം എന്ന് സഭയോ, വത്തിക്കാനോ പറഞ്ഞിട്ടില്ല.

വീഞ്ഞിനു പകരം മറ്റെന്തെങ്കിലും ഉപയോഗിച്ചാല്‍ യേശുദേവന്റെ കല്പ്പനക്കെതിരാകും എന്ന് കര്‍ദിനാള്‍ പറഞ്ഞത് നിലവിലെ ബൈബിളും അതിന്റെ വ്യാഖ്യാനങ്ങളും നോക്കിയാല്‍ മനസിലാകില്ല. വീഞ്ഞുപയോഗിച്ച് കുര്‍ബാന നടത്തണെമെന്ന് യേശുദേവന്‍ പറഞ്ഞതായും കല്പനയുള്ളതായും കര്‍ദിനാള്‍ നുണപറയുകയാണ്‌. ക്രിസ്തുവിന്റെ നാമത്തില്‍ അദ്ദേഹം വെളിപ്പെടുത്താത്തതും പറയാത്തതുമായ കാര്യങ്ങള്‍ ആണ്‌ ആലഞ്ചേരി കര്‍ദിനാള്‍ പറയുന്നത്.
വിഞ്ഞുപയോഗിക്കാനും, അതിന്റെ പാരമ്പര്യത്തില്‍ തുടരാനും ആഗ്രഹിക്കുന്നതില്‍ തെറ്റില്ല പിതാവേ. എന്നാല്‍ വീഞ്ഞു നിലനിര്‍ത്താന്‍ അങ്ങയേപോലുള്ള സഭാപഢിതന്മാര്‍ കര്‍ദ്ദിനാള്‍ സ്ഥാനത്തിരുന്ന് ക്രിസ്തുവിന്റെ നാമം അനാവശ്യമായി ഉപയോഗിക്കുകയാണ്‌. വീഞ്ഞുമായി ബന്ധപ്പെട്ട് ഒരിടത്തും യേശുദേവന്‍ നല്കാത്ത കല്പന ഉണ്ടെന്നു കള്ളം പറയുകയാണ്‌ ആലഞ്ചേരി പിതാവ്. അതായത് വിശാലമായ അര്‍ഥത്തില്‍ പിതാവേ അങ്ങ് നുണ പറഞ്ഞിട്ടില്ലായിരിക്കാം. വീഞ്ഞുപയോഗിക്കുന്നതിന്റെ കാര്യകാരണം മാത്രമായിരിക്കാം പറഞ്ഞത്. എന്നാല്‍ കേള്‍ക്കുന്ന ആള്‍ക്ക് ചിന്തിക്കുമ്പോള്‍ കര്‍ദ്ദിനാള്‍ പറഞ്ഞതിലെ പൊരുത്തക്കേടുകള്‍ നുണയെന്ന രീതിയില്‍ തികട്ടിവന്നാല്‍ കുറ്റം പറയാന്‍ പറ്റില്ല.

ലോകമെങ്ങും പള്ളികളില്‍ വീഞ്ഞാണ്‌ ഉപയോഗിക്കുന്നതെന്നും കേരളത്തിലും അതാണ്‌ പിന്തുടരുന്നതെന്നും മാര്‍ ആലഞ്ചേരി പറയുന്നു. ഇതും വീഞ്ഞിനായി നിരത്തുന്ന ചില ന്യായീകരണങ്ങള്‍ മാത്രമാണ്‌. ലോകമെങ്ങുമുള്ള പള്ളികളില്‍ നടക്കുന്ന ആചാരങ്ങളും രീതികളും ഭാരതത്തിലെ ക്രൈസ്തവ സഭയ്ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റില്ല. ഞാന്‍ മുമ്പ് ഏറെ കാലം അയര്‍ലന്റില്‍ ഉണ്ടായിരുന്നു. അവിടെ പോയിരുന്ന ഇടവക പള്ളിയില്‍ ക്രിസ്തുമസ് സമ്മാനവും, ഫണ്ട് ശേഖരണത്തിനു കൂപ്പണ വിറ്റ് നറുക്കിട്ട നല്കുന്ന സമ്മാനവും വിസ്കിയായിരുന്നു. ഓസ്ട്രേലിയയിലെ പള്ളികളിലും പോയിട്ടുണ്ട്. ഇവിടെ പള്ളിയിലെ ചായപാര്‍ട്ടിക്കും, മറ്റ് പരിപാടികള്‍ക്കും വൈനും ബിയറും കുടിക്കാന്‍ നല്കാറുണ്ട്. മാത്രമല്ല, മദ്യത്തിനെതിരായ ജാഗ്രതയും സന്ദേശവും ഒന്നും യൂറോപ്പിലേയും പാശ്ചാത്യ നാടുകളിലേ ദേവാലയത്തിലും ഇല്ല. മദ്യവും, ബിയറും അവിടുത്തെ പള്ളിയുമായി ബന്ധപ്പെട്ടുള്ള എല്ലാവരും ഉപയോഗിക്കുന്ന ഒരു പതിവ് പാനിയമാണ്‌. മദ്യവുമായി ബന്ധപ്പെട്ട പാശ്ചാത്യ നാടുകളിലെ പള്ളി വിശേഷം മാത്രമാണിവിടെ പറഞ്ഞത്. മറ്റ് കാര്യത്തിലേക്ക് മനപൂര്‍വ്വം കടക്കുന്നില്ലെന്ന് ഓര്‍മ്മിപ്പിക്കട്ടെ. അതായത് ലോകമെങ്ങുമുള്ള കത്തോലിക്കാ സഭയിലും, പള്ളികളിലും പല ശീലങ്ങളും, രീതികളും ഉണ്ട്. അതൊന്നും ഉള്‍ക്കൊള്ളാന്‍ ഭാരത സഭയ്ക്കോ കേരളത്തിലെ പള്ളികള്‍ക്കോ കഴിയില്ല. പിന്നെന്തിനു വീഞ്ഞിന്റെ കാര്യത്തില്‍ മാത്രം നമ്മള്‍ പാശ്ചാത്യ രീതി ഉദാഹരണമായി പറയുന്നു. വീഞ്ഞുമാത്രമല്ല പാശ്ചാത്യര്‍ക്ക് പള്ളിയുമായി ബന്ധപ്പെട്ട് പലശീലങ്ങളും ഉണ്ടെന്നകാര്യവും അതെല്ലാം നമ്മള്‍ തള്ളിക്കളഞ്ഞതും കരുതലോടെ കര്‍ദ്ദിനാളിനെ ഓര്‍മ്മപ്പെടുത്തട്ടെ.

ഇനി ലോകമെങ്ങുമുള്ള ക്രിസ്ത്യാനികളോടും മാര്‍പ്പാപയോടും ചോദിച്ചിട്ടാണോ ഭാരതത്തിലേ പള്ളികളില്‍ ഭാരതീയ ശീലങ്ങള്‍ നടപ്പാക്കിയത്. ഭാരതീയ ശൈലിയും ഭാരതീയ ക്രൈസ്തവരും എന്നത് നമ്മുടെ നാട്ടിലെ ശീലമാണ്‌, സസ്കാരമാണ്‌. വിശുദ്ധകുര്‍ബാനയ്ക്ക് ഭാരതീയ ശൈലിയില്‍ ആരതിയുഴിയാറുണ്ട്. ചില പള്ളികളില്‍ ഇതു കന്യാസ്ത്രീകള്‍ തന്നെയാണ്‌ നടത്തുന്നത്. കുങ്കുമം കാഴ്ച്ചവസ്തുവായി കന്യാസ്ത്രീകള്‍ തന്നെ നല്കാറുള്ള കുര്‍ബാനയില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്.
കുങ്കുമവും, നിലവിളക്കും കണ്ടാല്‍ മുട്ടുകൂട്ടിയിടിച്ച് വിറച്ചുനില്ക്കുന്ന മുസ്ലീം മന്ത്രിമാരുള്ള ഈ നാട്ടില്‍ കത്തോലിക്കാ സഭക്ക് ഭാരതസസ്‌കാരം വിശുദ്ധകുര്‍ബാനയില്‍ നിലനിര്‍ത്താമെങ്കില്‍ എന്തിനു ഒരു ലഹരിപാനിയത്തിന്റെ കാര്യത്തില്‍ തര്‍ക്കിക്കുന്നു. വിദേശ നാടുകള്‍ സന്ദര്‍ശിക്കുന്ന ഭാരതീയ കന്യാസ്ത്രീകള്‍ സാരിയുടുത്ത ഭാരതീയ സസ്കാരത്തില്‍ നടത്തിയ കുര്‍ബാനയുടെ ചിത്രവും,വീഡിയോ ദൃശ്യങ്ങളും താല്പര്യമെങ്കില്‍ ഞാന്‍ കര്‍ദ്ദിനാളിനു അയച്ചുതരാം. [ എന്നിട്ടുവേണം വിത്തുകാളകളായ ഫാ.ജോജിയും ഫാ.സാശേരിയും പാ൪വ്വതികളുടെ യോനിയുമായുളള ഉരസികളിക
ള്‍പോലെ കര്‍ദ്ദിനാളിനും ഉരസാനായിട്ട്.  ] നമ്മുടെ പള്ളികളില്‍ നിലവിളക്കും, ക്രിസ്ത്യന്‍ സ്തീകള്‍ വിവാഹ വേളയില്‍ കുങ്കുമവും അണിയാറുണ്ട്. പാശ്ചാത്യ കൃസ്ത്യാനികള്‍ നടത്തുന്ന വസ്ത്രധാരണം പോലുമല്ല കേരളത്തിലെ ക്രിസ്ത്യാനികള്‍ക്ക്. പള്ളികളില്‍ അത് ശക്തമായി നിരോധിച്ചിരിക്കുന്ന അശ്ലീല വസ്ത്രധാരണമാണ്‌.
കര്‍ദ്ദിനാള്‍..അങ്ങ് മനസിലാക്കണം, ലോകമെങ്ങുമുള്ള പള്ളികളിലെ പല ആചാരങ്ങളും നമ്മള്‍ തള്ളിക്കളയുകയും ഭാരതീയമായ പല ആചാരങ്ങളും ശീലങ്ങളും നടപ്പാക്കിയിട്ടുമുണ്ട്. ഇങ്ങിനെ തള്ളിക്കളയലും, ഉള്‍പ്പെടുത്തലും നടത്തിയപ്പോള്‍ അന്നൊന്നും ഒരു കര്‍ദിനാളും യേശുദേവന്റെ ഇല്ലാത്ത കല്പനയും പറഞ്ഞ് ഇടങ്കോലിട്ടില്ലായിരുന്നു. ഇന്നത്തെ ഭാരതീയമായ പല ശീലങ്ങളും പള്ളികളില്‍ ഉള്‍പ്പെടുത്തിയത് പതിറ്റാണ്ടുകളും നൂറ്റാണ്ടുകളും കൊണ്ടാണ്‌. നിരവധി ചര്‍ച്ചകളിലൂടെയാണ്‌. വീഞ്ഞിന്റെ ഉപയോഗം വേണമെങ്കില്‍ ആയിക്കോളൂ ..മാര്‍ ആലഞ്ചേരി പിതാവേ. എന്നാല്‍ അതു തുടരാന്‍ യേശുദേവന്റെ ഇല്ലാത്ത കല്പനയെ അങ്ങ് കൂട്ടുപിടിക്കരുത്. യേശു ദേവന്റെ പേര്‌ ഈ വിവാദ ചര്‍ച്ചയില്‍ ഒരു പരിചയായി ഉള്‍പ്പെടുത്തി തലയൂരാന്‍ ശ്രമിക്കരുത്. സഭയുടെ പാരമ്പര്യത്തിന്റെ ഭാഗമാണെന്നും, വീഞ്ഞുപയോഗം നിര്‍ത്തലാക്കില്ലെന്നും പറഞ്ഞാല്‍ അതായിരുന്നു മാന്യമായിരുന്നത്. അതിനു പകരം കര്‍ത്താവിനേയും ലോകമെങ്ങുമുള്ള പള്ളികളേയും ഒക്കെ പിന്‍ബലത്തിനു കൂട്ടുപിടിച്ചത് ബാ‍ലിശമായിപോയി. അങ്ങ് കര്‍ദ്ദിനാളാണേലും മനുഷ്യനാണല്ലോ, എല്ലാവര്‍ക്കും സംഭവിക്കുന്ന തെറ്റുകള്‍ അങ്ങേക്കും പറ്റുമെന്നേ കരുതുന്നുള്ളു. വീഞ്ഞുപയോഗിക്കാന്‍ കണ്ടുപിടിച്ച വാദങ്ങള്‍ അബ്കാരികേസില്‍നിന്നും രക്ഷ്പെടാന്‍ കോടതിയില്‍ ഒരു വക്കീല്‍ നടത്തുന്ന വാദത്തിന്റെ നിലവാരത്തിലേക്കായെന്ന് തോന്നിപ്പൊവുകയാണ്‌.

                                    വിലകൂടിയ നീലപൊ൯മാ൯

ലോകമെങ്ങുമുള്ള സഭയല്ല കേരളത്തിലെ കത്തോലിക്കാ സഭ. പാശ്ചാത്യര്‍ക്ക് ഒരു കൈയ്യില്‍ ബൈബിളും മറുകയ്യില്‍ ബ്രാണ്ടിയുമാണ്‌. എന്നാല്‍ നമ്മുടെ നാട്ടിലെ സഭ മദ്യത്തെ സാമൂഹ്യ തിന്മയായി കാണുന്നു. ഭാരതീയ സസ്കാരത്തിന്റേയും, ഗുരുദേവ ദര്‍ശനം ഉള്‍പ്പെടെ പലതിന്റേയും ഒപ്പം നില്ക്കുന്ന വീക്ഷണമാണ്‌ മദ്യത്തിന്റെ കാര്യത്തില്‍ ഭാരതീയ സഭക്ക്. അതൊകൊണ്ട് വൈനില്‍ മാത്രം തൊട്ടുകളിക്കരുതെന്നും മറ്റെല്ലാ മദ്യത്തിനും തങ്ങള്‍ എതിരാണെന്നും ഉള്ള നയം ഇരട്ടതാപ്പു തന്നെയാണ്‌. മദ്യാംശമുള്ള വീഞ്ഞ് പള്ളികളില്‍ ഉപയോഗിക്കുന്ന കാലമത്രയും സഭയുടെ മദ്യവിരുദ്ധ നിലപാടുകള്‍ സത്യസന്ധമെന്ന് സഭയ്ക്ക് പുറത്തുള്ളവര്‍ പറയില്ല ?... വീഞ്ഞ് ഇല്ലെങ്കില്‍ ഇവിടെ ക്രിസ്തുവും കത്തോലിക്കരും ഉണ്ടാവില്ലെന്ന നിലപാട് ചുമ്മാ വിഢിത്തരമാണ്‌. കത്തോലിക്കര്‍ക്കോ, ആല്മായര്‍ക്കോ വിശ്വാസത്തിനോ ഒരു ചെറു പോറലിന്റെ നിഴല്‍ പോലും ഉണ്ടാകില്ല, വീഞ്ഞു നിരോധിച്ചാല്‍. പള്ളിമേടകളിലും, അരമനകളിലും, മഠങ്ങളിലും അകത്തളങ്ങളില്‍ പതിവായും, ആഘോഷവേളകളിലും നടക്കുന്ന വീഞ്ഞ് ഉപയോഗം ഇല്ലാതാകുമെന്നേയുള്ളൂ. വൈന്‍ പിന്‍ വലിച്ച് സഭയുടെ യഥാര്‍ഥ മദ്യവിരുദ്ധ പ്രവര്‍ത്തനത്തിലേ സത്യസന്ധത തെളിയിക്കുകയാണ്‌ കര്‍ദ്ദിനാള്‍ ചെയ്യേണ്ടത്. ഇത്തരമൊരു നിലപാട് കര്‍ദ്ദിനാള്‍ സൂര്യനില്‍ നിന്നും ഒരുപാടകലെ കിടക്കുന്ന ഒരു പൊടി മനുഷ്യനായ എനിക്ക് മാത്രമല്ല, കേരളത്തിലെ നൂറുകണക്കിന്‍ വൈദീകര്‍ക്കും, കന്യാസ്ത്രീകള്‍ക്കും ഉണ്ട്. വീഞ്ഞ് നിരോധിക്കണമോ എന്ന ഒരു അഭിപ്രായ വോട്ടെടുപ്പ് സഭയിലെ വൈദീകര്‍ക്കും, സന്യാസിനികള്‍ക്കുമിടയില്‍ നടത്തിയാല്‍ അറിയാം കര്‍ദ്ദിനാളിനു ലഭിക്കുന്ന എതിര്‍ വോട്ടുകളുടെ കണക്ക്. സഭയിലെ ആല്മായരുടെ അഭിപ്രായം കേട്ടാല്‍ നിശ്ചയമായും കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി ദയനീയമായി തോറ്റുപൊകും. എല്ലായിടത്തും മദ്യ നിരോധനം പറയുന്ന സഭ ഒരു ശതമാനം പോലും വീര്യമുള്ള ഒരു മദ്യവും വീഞ്ഞുള്‍പ്പെടെ ഉപയോഗിക്കരുത്. അതാണ്‌ പറയുന്ന വാക്കിലെ സത്യസന്ധതയും പഠിപ്പിക്കുന്നതിലെ ദൈവീകതയുമെന്ന് കര്‍ദ്ദിനാള്‍ മനസിലാക്കണം.
സഭ വീഞ്ഞ് വില്ക്കുന്നില്ലെന്ന് കര്‍ദ്ദിനാള്‍ പറഞ്ഞത് സത്യമായി കരുതട്ടെ. വീഞ്ഞ് വിറ്റ് പണമുണ്ടാക്കാനും അതിനായി ഡിസ്റ്റലറി ലൈസന്‍സുകള്‍ നിലനിര്‍ത്തേണ്ട സാഹചര്യവും കത്തോലിക്കാ സഭയ്ക്കില്ല. എന്നാല്‍ വീഞ്ഞ് പുറത്ത് പണത്തിനല്ലാതെ നല്കുന്ന കാര്യം കര്‍ദ്ദിനാള്‍ നിഷേധിക്കരുത്. കാരണം നിഷേധിച്ചാല്‍ കര്‍ത്താവ് പൊറുക്കില്ല ആ നുണ. ക്രിസ്തുവിന്റെ ചിന്തപ്പെട്ട രക്തമായി കണക്കാക്കപ്പെടുന്ന കുര്‍ബാന വീഞ്ഞ് എസ്.പിമാരും, പല എം.എല്‍.എമാരും, ഡി.വൈ.സ്.പിമാരും കുപ്പിക്കണക്കിനു ഊറ്റി കുടിക്കാറുള്ള കാര്യം ആര്‍ക്കാണ്‌ അറിയാന്‍ പാടില്ലാത്തത്. അരമനയുമായും, പള്ളികളുമായും ചങ്ങാത്തമുള്ള വി.ഐ.പികള്‍ക്ക് കുര്‍ബാന വീഞ്ഞ് കിട്ടാന്‍ ഒരു ബുദ്ധിമുട്ടും ഇല്ല. വിശിഷ്ട വ്യക്തികളെ സൗഹൃദത്തിലാക്കാനും അരമനയില്‍നിന്നും, പള്ളികളില്‍ നിന്നും വീഞ്ഞു കുപ്പികള്‍ പുറത്തേക്ക് പോകാറുണ്ട്. ഇത്തരത്തില്‍ എന്റെ അറിവില്‍ തലശേരി രൂപതയില്‍ നിന്നും ഹിന്ദുക്കളായ പോലീസ് ഉദ്യേഗസ്ഥര്‍ക്ക് ഉള്‍പ്പെടെ വീഞ്ഞു ലഭിച്ചതിന്റെ വിശദാശങ്ങള്‍ നല്കാന്‍ കര്‍ദിനാളിനു താല്പര്യമുണ്ടേല്‍ ഞാന്‍ കൈമാറാം. ദൈവത്തിന്റെ മുമ്പില്‍ സത്യമുള്ള വരികലാണ്‌ ഈ കുറിക്കുന്നതെന്ന് കര്‍ദ്ദിനാള്‍ ദയവായി മനസിലാക്കണം. സത്യമാണിതൊക്കെ, അങ്ങിനെയാണ്‌ കാര്യങ്ങള്‍.

വിശ്വാസത്തിന്റെ പേരിലും ക്രിസ്തുവില്‍ ആണയിട്ടും ഉണ്ടാക്കുന്ന വീഞ്ഞിന്റെ എത്ര തുള്ളി ആല്മായര്‍ക്ക് ലഭിക്കുന്നുണ്ട്?. വീഞ്ഞ് വിശ്വാസവുമായി ഇത്ര ബന്ധപ്പെട്ടതാണേല്‍ അതിന്റെ ഒരു തുള്ളിയുടെ ചെറിയ മണത്തിന്റെ അംശം എങ്കിലും വിശ്വാസികള്‍ക്ക് നല്കണം. കര്‍ത്താവിന്റെ ശരീരവും രക്തവുമായ തിരുവോസ്തിയും, വീഞ്ഞുമാണ്‌ കുര്‍ബാനയില്‍ പങ്കുവയ്ക്കുന്നത്. ഇതില്‍ ആശീവദിക്കുന്ന വീഞ്ഞ് പുരോഹിതന്‍ തനിയേ കുടിക്കുകയും, ഓസ്തിമാത്രമായി വിശ്വാസികള്‍ക്ക് നല്കുകയുമാണ്‌ ചെയ്യുന്നത്. ഒരു തുള്ളി വീഞ്ഞുമതി അനവദി പേര്‍ക്ക് അതില്‍ തൊട്ട് തിരുവോസ്തി നല്കാന്‍. അതുപോലും എന്തുകൊണ്ട് ചെയ്യാറില്ല. പിന്നെന്തിനാണ്‌ ഈ വീഞ്ഞില്‍ കര്‍ദ്ദിനാളും സഭയും കടിച്ചുതൂങ്ങുന്നതെന്ന് മനസിലാക്കാന്‍ എല്ലാവര്‍ക്കും കഴിയും. വിശ്വാസവും അചാരവും അതിലുപരി അരമന, പള്ളി അകത്തളങ്ങളിലെ വീഞ്ഞുപാനവും എല്ലാം വീഞ്ഞിനായുള്ള വാദത്തിന്റെ സത്യസ്ഥിതിയാണെന്ന് കര്‍ദ്ദിനാള്‍ക്ക് അറിവുള്ളതാണല്ലോ?. വിദേശത്ത് വീഞ്ഞുപയോഗം ഉണ്ടെന്ന് പറയുന്ന കര്‍ദ്ദിനാള്‍ അവിടുത്തെ പള്ളികളില്‍ കുര്‍ബാന കൈക്കൊണ്ട ശേഷം കാസയില്‍ നിന്നും വീഞ്ഞ് നേരിട്ട് രുചിക്കാന്‍ വിശ്വാസികള്‍ക്കുള്ള സ്വാതന്ത്ര്യവും അറിഞ്ഞിരിക്കണം. സ്ത്രീകള്‍ക്കുകൂടി കുര്‍ബാന അര്‍പ്പിക്കാനും, വൈദീകര്‍ക്ക് വിവാഹം കഴിക്കാനും പോലും ചര്‍ച്ചകള്‍ നടന്നുവരികയാണ്‌ ആഗോള കത്തോലിക്കാ സഭയില്‍. കാലത്തിനും മാറ്റത്തിനും ഒപ്പം സഞ്ചരിക്കുകയും പല അന്ധവിശ്വാസങ്ങള്‍ക്കും വേരറുക്കുകയും ചെയ്തിട്ടുള്ള സഭയുടെ ഭാരത, കേരള ശാഖ വീഞ്ഞു വേണ്ടെന്നു പറഞ്ഞാല്‍ അതില്‍ ഒരു നഷ്ടവും ഇല്ല. മാത്രമല്ല കേരളത്തില്‍ സഭ ഉയര്‍ത്തുന്ന മദ്യത്തിനെതിരായ പോരാട്ടാത്തിന്റെ ഭാഗമായുള്ള സാമൂഹിക വിപ്ലവമായി ആഗോള കത്തോലിക്ക സഭ അതിനെ കാണും. ലക്ഷോപ ലക്ഷം വിശ്വാസികളും മാര്‍പ്പാപ്പയും ആ സാമൂഹിക വിപളവത്തിനു കൈയ്യടിയും പിന്തുണയും നല്കും. പുരോഹിതര്‍ വീഞ്ഞു ഉപേഷിക്കുന്നതോടെ സഭയിലെ ആല്മായര്‍ക്കും തല ഉയര്‍ത്തി മറ്റ് മതക്കാര്‍ക്കിടയില്‍ നില്കാന്‍ സാധിക്കും. അല്ലെങ്കില്‍ രണ്ട് വള്ളത്തിലും കാല്‍ വയ്ച്ചുള്ള യാത്രയാകും സഭയുടെ മദ്യവിരുദ്ധ പ്രചരണണങ്ങള്‍. ആല്‍ ക്കഹോളടങ്ങിയ വീഞ്ഞ് മദ്യം തന്നെയാണ്. പരിശുദ്ധ കുര്‍ബാനയ്ക്ക് ഉപയോഗിക്കുന്നതാണെന്നു വയ്ച്ച് അതിലേ വീര്യവും മദ്യഗുണവും ഇല്ലാതാവില്ല. വീഞ്ഞ് നിര്‍ബന്ധമാണേല്‍ നിലനിര്‍ത്തിക്കോ. എന്നാലും കര്‍ദ്ദിനാള്‍...മദ്യം കുര്‍ബാനയിലും, പള്ളികളിലും, അരമനകളിലും, പള്ളിമേടകളിലും പൂര്‍ണ്ണമായി നിര്‍ത്തലാക്കണം. യഥാര്‍ഥ മദ്യ വര്‍ജ്ജനം നടത്തി കേരളത്തിന്റെ ഭാവിക്കായുള്ള ആരോഗ്യത്തിനായുള്ള സാമൂഹിക പരിവര്‍ത്തനത്തില്‍ കത്തോലിക്കാ സഭ പങ്കാളിയാകണം.

Thursday, 4 September 2014

ചില നിരോധന ചരിത്രങ്ങള്‍


 മാ൪ അങ്ങാടിയത്തി൯റെ Johnnie Walker Blue Labelന് കേരളത്തില്‍ നിരോധനം.

സിസ്സി ജേക്കബ്‌

ആദ്യം വാറ്റിയതാര് എന്നതിന് കൃത്യമായ ഉത്തരമില്ലെങ്കിലും ആദ്യം മദ്യം നിരോധിച്ചത് ചൈനയിലെ ഷിയ രാജവംശമാണെന്നാണ് പറയുന്നത്. ക്രിസ്തുവിന് മുമ്പ് 2070-1600 കാലത്ത് ചൈന ഭരിച്ചിരുന്ന രാജവംശമാണിത്. ഇതിലെ മഹാനായ യു രാജാവ് രാജ്യത്ത് മദ്യം നിരോധിച്ചു. അദ്ദേഹത്തിന്റെ മരണംവരെ അതങ്ങനെ നിലനിന്നു. രാജാവ് നാടുനീങ്ങിയതോടെ അധികാരമേറിയ മകന്‍ ക്വി നിരോധനം പിന്‍വലിച്ചു. അങ്ങനെ ചരിത്രത്തിലെ ആദ്യ മദ്യനിരോധനം തന്നെ പാളിപ്പോയി.
മദ്യം വിപത്താണെന്ന തിരിച്ചറിവും മതങ്ങളുടെ ഇടപെടലും മൂലം പിന്നെയും പലരാജ്യങ്ങളും അത് നിരോധിച്ചു. 1920 ജനവരി 16-ന് യു.എസ്. നിയമം മൂലം മദ്യം നിരോധിച്ചു. മദ്യത്തിന്റെ ഉത്പാദനവും വിതരണവും കയറ്റുമതിയും ഇറക്കുമതിയും വില്‍പ്പനയുമെല്ലാം നിയമവിരുദ്ധമാക്കി. ഭരണഘടനയുടെ പതിനെട്ടാം ഭേദഗതിയിലൂടെയാണ് ഇത് സാധ്യമാക്കിയത്.
വിമന്‍സ് ക്രിസ്റ്റ്യന്‍ ടെംപറന്‍സ് യൂണിയന്‍ എന്ന സംഘടനയാണ് ഇതിന് ചുക്കാന്‍ പിടിച്ചത്. നിരോധനം സ്ത്രീകളെ ശാരീരിക, മാനസിക ദ്രോഹങ്ങളില്‍ നിന്നും കുടുംബങ്ങളെ നാശത്തില്‍ നിന്നും കുട്ടികളെ ദുശീലങ്ങളില്‍ നിന്നും രക്ഷിക്കുമെന്ന് അവര്‍ പ്രതീക്ഷിച്ചു. കുറ്റകൃത്യങ്ങള്‍ കുറയുമെന്നും സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് അറുതിവരുമെന്നും ജയിലുകളുടെ നടത്തിപ്പിന് കുറഞ്ഞ തുക നീക്കിവെച്ചാല്‍ മതിയെന്നും അമേരിക്കന്‍ ജനതയുടെ ആരോഗ്യവും ശുചിത്വവും മെച്ചപ്പെടുമെന്നും ഭരണകൂടവും പ്രതീക്ഷിച്ചു.
സംഭവിച്ചത് നേരെ തിരിച്ചാണ്. മദ്യത്തിന്റെ വീര്യം വിഷത്തോളം കടുത്തു. സംഘടിത കുറ്റകൃത്യങ്ങള്‍ കൂടി. കോടതികളില്‍ കേസുകളും ജയിലുകളില്‍ കുറ്റവാളികളും നിറഞ്ഞു. പോലീസും ഉദ്യോഗസ്ഥമേലാളന്‍മാരും അഴിമതിയില്‍ മുങ്ങിക്കുളിച്ചു.
നിരോധനം വന്നതോടെ വ്യാജലഹരി പാനീയങ്ങള്‍ ഒഴുകി. ഇവ വില്‍ക്കുന്ന 'സ്പീക്കീസി'കള്‍ വ്യാപകമായി. 1920 മുതലുള്ള ഓരോ വര്‍ഷവും പുതിയപുതിയ 'സ്പീക്കീസി'കളുണ്ടായി. പൊലീസ് ഒന്നടച്ചുപൂട്ടുമ്പോള്‍ അതേസ്ഥലത്ത് ഒമ്പതെണ്ണമുണ്ടായി. അതിഥികള്‍ക്കായി ആളുകള്‍ വീടുകളില്‍ ബാറുകള്‍ തന്നെ തീര്‍ത്തു.
കാനഡയില്‍ നിന്ന് അധോലോകം മദ്യം കടത്തി. നദികള്‍ കടത്തുപാതകളായി. കരയിലെ നിയമമല്ലായിരുന്നു കടലില്‍. കരയില്‍ നിന്ന് മൂന്ന് മൈല്‍ അകലെ കടലില്‍ നങ്കൂരമിട്ട കപ്പലുകള്‍ ബാറുകളായി. മൂന്ന് മൈലിനകത്തേ നിയമം ബാധകമായിരുന്നുള്ളൂ. വീടുകളില്‍ വൈനുണ്ടാക്കാമെന്ന അനുമതിയുടെ മറവില്‍ അധികൃതവും അനധികൃതവുമായ വാറ്റ് നടന്നു.
ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കില്‍ വിസ്‌കി വാങ്ങാമെന്നായിരുന്നു ചട്ടം. 'കൈമടക്ക്' കിട്ടുന്നതിനനുസരിച്ച് കുറിപ്പടികളുടെ എണ്ണം പെരുകി. 'രോഗികളുടെ' എണ്ണം കൂടി. മരുന്നുകടകളില്‍ വിസ്‌കി കുപ്പികളും.
വീര്യം കൂടിയ വിഷമദ്യം സുലഭമായി. മദ്യം കടത്തി പലരും ലക്ഷപ്രഭുക്കളായി.
മദ്യക്കടത്തിനുള്ള കുറ്റവാളി സംഘങ്ങളുണ്ടായി. അല്‍ കാപോണ്‍ എന്ന 'മദ്യരാജാവ്' ഉദയം ചെയ്തു. മദ്യ നിരോധനം നിലനിന്ന കാലത്ത് വര്‍ഷം ഏതാണ്ട് ആറു കോടി ഡോളര്‍ എന്ന കണക്കിനാണ് അല്‍ കാപോണും സംഘവും സമ്പാദിച്ചത്.
മദ്യമുണ്ടായിരുന്ന കാലത്തേക്കാള്‍ അരാജകത്വം നാട്ടിലുണ്ടായതോടെ നിരോധനം പിന്‍വലിക്കണമെന്ന ആവശ്യമുയര്‍ന്നു. 1932-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നല്‍കിയ വാഗ്ദാനങ്ങളിലൊന്ന് നിരോധനം നീക്കുമെന്നതായിരുന്നു. ഫ്രാങ്ക്ലൂന്‍ റൂസ്‌വെല്‍റ്റ് ആയിരുന്നു പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി. അക്കാലമായപ്പോള്‍ വോട്ടര്‍മാരില്‍ നാലില്‍ മൂന്ന് ശതമാനവും ഏതാണ്ട് 46 സംസ്ഥാനങ്ങളും നിരോധനം നീക്കിയാല്‍ മതിയെന്ന മനോഭാവത്തിലെത്തിയിരുന്നു. 1933-ല്‍ ഭരണഘടനയുടെ ഇരുപത്തിയൊന്നാം ഭേദഗതിയിലൂടെ ഇത് സാധ്യമാക്കി. ഇന്ന് രാജ്യമാകമാനമുള്ള മദ്യനിരോധനമില്ല. ചില സംസ്ഥാനങ്ങള്‍ സ്വന്തം നിലയ്ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനമേയുള്ളൂ.


'വരണ്ട ലോക'മെന്ന സ്വപ്നം


പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളില്‍ ലോകം മുഴുവന്‍ മദ്യരഹിതമാക്കാനുള്ള ധാര്‍മിക ഉത്തരവാദിത്വം നിറവേറ്റാന്‍ നടപടികളുണ്ടായി. ഇതിന് ലോകമെങ്ങും നല്ല പ്രചാരം കിട്ടി. മദ്യത്തിനെതിരെ 1916-ല്‍ യു.എസില്‍ പ്രചരിച്ച അവബോധത്തിന്റെ ചുവടുപിടിച്ചായിരുന്നു ഇത്. 1919-ല്‍ കാനഡയിലെ ടൊറന്റോയില്‍ വേള്‍ഡ് ലീഗ് എഗെന്‍സ്റ്റ് ആല്‍ക്കഹോളിസത്തിന്റെ ആദ്യ അന്താരാഷ്ട്ര സമ്മേളനം നടന്നു. 66 രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്തു.
മൂന്ന് ഘട്ടമായി ലോകത്തെ മദ്യവിമുക്തമാക്കാനായിരുന്നു പദ്ധതി. മദ്യത്തിനെതിരായ മനോഭാവം സൃഷ്ടിക്കുക എന്നതായിരുന്നു ആദ്യപടി. മദ്യത്തിനെതിരെ പൊതുജനാഭിപ്രായം രൂപവത്ക്കരിക്കുക എന്നതായിരുന്നു രണ്ടാമത്തേത്. ഈ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തില്‍ നിയമം നിര്‍മിക്കുക എന്നതായിരുന്നു അവസാന ഘട്ടം. യു.എസ്. ഇത് സമ്പൂര്‍ണ മദ്യനിരോധനത്തിലെത്തിച്ചു. മറ്റുചില രാജ്യങ്ങള്‍ നിയമലംഘകര്‍ക്ക് കടുത്ത ശിക്ഷകളാണ് ഏര്‍പ്പെടുത്തിയത്. മെക്‌സിക്കന്‍ സംസ്ഥാനമായ സെനൊറ മദ്യവില്‍പ്പനക്കാര്‍ക്ക് വധശിക്ഷയാണ് വിധിച്ചത്. ഐസ്‌ലന്‍ഡും നോര്‍വേയും ഓസ്‌ട്രേലിയയുമെല്ലാം ഓരോ തരത്തില്‍ മദ്യവര്‍ജനത്തിനായി ശ്രമിച്ചു. എന്നാല്‍, 1933-ല്‍ അമേരിക്ക നിരോധനം നീക്കയതോടെ മറ്റുരാജ്യങ്ങളും പിന്‍മാറിത്തുടങ്ങി. അങ്ങനെ ലോകത്തെ മദ്യവിമുക്തമാക്കാനുള്ള ശ്രമം പരാജയമായി.
ഈയടുത്തിടെ മദ്യനിരോധനം നടപ്പാക്കി പിന്‍വാങ്ങിയ രാജ്യമാണ് ചെക്ക് റിപ്പബ്ലിക്. 2012-ലാണ് അവിടെ മദ്യം നിരോധിച്ചത്. കൃത്യമായിപ്പറഞ്ഞാല്‍ സപ്തംബര്‍ 14-ന്. 20 ശതമാനത്തിലേറെ ആല്‍ക്കഹോള്‍ അടങ്ങിയ എല്ലാത്തരം ദ്രാവകങ്ങളുടെയും വില്‍പ്പന നിരോധിച്ചു. ഇത്തരം ദ്രവങ്ങള്‍ കടകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ബാറുകളിലും ഇ-ഷോപ്പുകളിലും വില്‍ക്കുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. പക്ഷേ, അത് അധികകാലം മുന്നോട്ട് പോയില്ല. സപ്തംബര്‍ അവസാനമായപ്പോള്‍ വ്യാജമദ്യം കുടിച്ച് മരിച്ചവരുടെ എണ്ണം 25 ആയി. ആ വര്‍ഷം ഒക്ടോബര്‍ പത്തോടെ മദ്യനിരോധനം അവസാനിച്ചു. അയല്‍ രാജ്യങ്ങളായ പോളണ്ടില്‍ നിന്നും സ്ലൊവാക്യയില്‍ നിന്നും മദ്യമെത്തിത്തുടങ്ങി.
പശ്ചിമേഷ്യന്‍ രാജ്യങ്ങളായ യെമന്‍, ഇറാന്‍, സൗദി അറേബ്യ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലേ മദ്യനിരോധനം ഉള്ളൂ. മതമാണ് കാരണം. അവിടെയും ചെറിയ അളവില്‍ കരിഞ്ചന്തയില്‍ അതുകിട്ടാനുമുണ്ട്.
ഇന്ത്യയെ കുടിപ്പിച്ച ഇംഗ്ലീഷുകാര്‍


പൗരസ്ത്യമതങ്ങളുടെ സ്വാധീനമോ, പാരമ്പര്യമോ, ആചാരമോ ഒക്കെകാരണം ഏറെക്കുറെ മദ്യമുക്തമായിരുന്നു ഇന്ത്യ. ബ്രിട്ടീഷ് അധിനിവേശകാലത്താണ് വിദേശമദ്യം ഇന്ത്യയില്‍ അവതരിച്ചത്. 1837-ലാണ്് ഇംഗ്ലീഷുകാര്‍ ഇന്ത്യയില്‍ അതെത്തിച്ചത്. ഇതില്‍ നിന്ന് ഇന്ത്യക്കാരെ മുക്തരാക്കാന്‍ 1882-ല്‍ കേശവ് ചന്ദ്ര സെന്നിന്റെ നേതൃത്വത്തില്‍ ശ്രമമുണ്ടായി. എന്നാല്‍, ഇന്ത്യയില്‍ വിപുലമായ വിപണി കണ്ടെത്തിയ ബ്രിട്ടീഷുകാരുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ ഫലമണിഞ്ഞില്ല. പിന്നീട് മഹാത്മ ഗാന്ധി നടത്തിയ ശ്രമവും വിജയിച്ചില്ല. നാടന്‍ മദ്യത്തിന്റെയും വിദേശമദ്യത്തിന്റെയും ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെയും മികച്ച വിപണിയായി മാറി ഇന്ത്യ.
ഇന്ത്യക്കാര്‍ മുഴുവന്‍ കുടിയരായി എന്ന് ഇതിനര്‍ഥമില്ല. വളരെ ചെറിയവിഭാഗമേ മദ്യപാനികളായുള്ളൂ. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ.) കണക്കനുസരിച്ച് 15 വയസ്സിനുമേല്‍ പ്രായമുള്ള 15 ശതമാനം പേരെ മദ്യപിക്കുന്നവരായി രാജ്യത്തുള്ളൂ. പക്ഷേ, ഇവരില്‍ ഒരാള്‍ വര്‍ഷം 8.74 ലിറ്റര്‍ മദ്യം അകത്താക്കുന്നുവെന്നാണ് 2011-2012ലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നാഷണല്‍ സാമ്പിള്‍ സര്‍വെ ഓഫീസ് നല്‍കുന്ന കണക്ക്.

മദ്യത്തിന്റെ കെടുതികളില്‍ നിന്ന് ജനത്തെയും നാടിനെയും മുക്തമാക്കാന്‍ കേരളത്തിന് മുമ്പേ ഇന്ത്യയിലെ ചില സംസ്ഥാനങ്ങള്‍ ശ്രമിച്ചു. എന്‍.ടി. രാമാറാവു 1958-ല്‍ ആന്ധ്ര പ്രദേശില്‍ മദ്യം നിരോധിച്ചു. പത്തുകൊല്ലമായിരുന്നു നിരോധനത്തിന്റെ ആയുസ്. 1969-ല്‍ നിരോധനം ഇല്ലാതായി. 1994 മുതല്‍ '97 വരെയും ആന്ധ്ര മദ്യനിരോധനം പരീക്ഷിച്ചു. ബന്‍സി ലാലിന്റെ ഹരിയാണ 1996 മുതല്‍ രണ്ട് വര്‍ഷം കുടിക്കാതിരുന്നു. പിന്നെ തുടങ്ങി. തമിഴ്‌നാട് 1952 മുതല്‍ 20 കൊല്ലം നിരോധനം നിലനിര്‍ത്തി. പിന്നെ പിന്‍വാങ്ങി.
17 കൊല്ലത്തെ മദ്യനിരോധനം മിസോറാം അവസാനിപ്പിച്ചത് കഴിഞ്ഞ മാസമാണ്.
മദ്യനിരോധനം നിലനില്‍ക്കുന്ന അയല്‍ സംസ്ഥാനമായ നാഗാലാന്‍ഡും ആ വഴിക്കു ചിന്തിക്കുന്നുണ്ട്. വ്യാജമദ്യവും മദ്യ കരിഞ്ചന്തയും തഴച്ചുവളരുകയും യുവാക്കള്‍ അതൊരു തൊഴിലായി സ്വീകരിക്കുകയും ചെയ്തതോടെയാണ് ഉദ്ദേശിച്ച ഫലമല്ല മദ്യനിരോധനം കൊണ്ടുണ്ടാകുന്നതെന്ന തിരിച്ചറിവില്‍ മിസോറാം അതവസാനിപ്പിച്ചത്. വിലക്ക് നീക്കാന്‍ നാഗാലാന്‍ഡിനെ ചിന്തിപ്പിക്കുന്ന കാര്യവും അതുതന്നെ. 1960 മുതല്‍ മദ്യനിരോധനം നിലനില്‍ക്കുന്ന ഗുജറാത്തില്‍ വര്‍ഷാവര്‍ഷം അനുഷ്ഠാനം പോലെയാണ് വ്യാജമദ്യദുരന്തങ്ങളുണ്ടാകുന്നത്.
ഡബ്ല്യു.എച്ച്.ഒ. അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ടും ഇതിനോട് ചേര്‍ത്തുവായിക്കാം. കണ്ണുംപൂട്ടിയുള്ള മദ്യനിരോധനം നടക്കുന്ന കാര്യമല്ല എന്നാണ് ഡബ്ല്യു.എച്ച്.ഒ. പറയുന്നത്. കരിഞ്ചന്തയും വ്യാജമദ്യവും വ്യാപകമാകുമെന്ന വാദം തന്നെയാണ് അവരും ഉയര്‍ത്തുന്നത്.

http://www.mathrubhumi.com/story.php?id=481800 

Monday, 1 September 2014

`കൂനന്‍കുരിശും` ചില സത്യങ്ങളും!

ആംസ്ട്രോങ്ങ് ജോസഫ്

ചരിത്രത്തില്‍ കുറിക്കപ്പെട്ടിട്ടുള്ള ഒരു  പ്രധാന സംഭവമാണ് കൂനന്‍കുരിശുസത്യം! ഈ സംഭവത്തെ പഠനവിഷയമാക്കുമ്പോള്‍ ഉള്ളില്‍ മറഞ്ഞിരിക്കുന്ന ചില സത്യങ്ങള്‍ക്കൂടി അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. എന്തായിരുന്നു കൂനന്‍കുരിശുസത്യം എന്ന് പരിശോധിക്കുന്നതിനുമുമ്പ് ഇതിനു കാരണമായ വിഷയങ്ങളെയും ചര്‍ച്ചചെയ്യേണ്ടിയിരിക്കുന്നു. ഭാരതത്തിലെ ക്രിസ്തീയതയുടെ ആരംഭംമുതല്‍ കൂനന്‍കുരിശുസത്യം വരെയുള്ള ആയിരത്തിയറുന്നൂറു വര്‍ഷത്തെ ചരിത്രം ഒരു ലേഖനത്തില്‍ ഒതുക്കുകയെന്നത് സാഹസമായ ഒരു കാര്യമാണെന്ന് പറയേണ്ടതില്ലല്ലോ! എങ്കിലും, കാതലായ സംഭവങ്ങളെ വിട്ടുകളയാതെതന്നെ ചരിത്രത്തിന്‍റെ ഒരു രത്നച്ചുരുക്കമാണ്‌ ഇവിടെ കുറിക്കുന്നത്!
1653-ല്‍ ആഞ്ഞിലിമൂട്ടില്‍ ഇട്ടിത്തൊമ്മന്‍ കത്തനാരുടെയും 'മാര്‍ത്തോമാ' ഒന്നാമന്‍റെയും നേതൃത്വത്തില്‍ മട്ടാഞ്ചേരിയിലെ കുരിശുതൊട്ടു നടത്തിയ സത്യമാണ് കൂനന്‍കുരിശുസത്യം എന്നപേരില്‍ അറിയപ്പെടുന്നത്. ഇതിനു കാരണമായ സാഹചര്യം ഭാരത ക്രൈസ്തവസഭയോളം പഴക്കമുള്ളതും ദൈര്‍ഘ്യമുള്ളതുമാണ്! എന്നാല്‍, റോമന്‍ കത്തോലിക്കാ വിരുദ്ധരും പൗരസ്ത്യവാദത്തിന്‍റെ വിഷം മുറ്റിനില്‍ക്കുന്നവരും ഈ ചരിത്രത്തിനു വെറും 54 വര്‍ഷത്തെ പഴക്കം മാത്രമേ കാണുന്നുള്ളു. സ്വന്തം അസ്ഥിത്വത്തെ നിഷേധിക്കുകയും സത്യത്തെ വികലമാക്കുകയും ചെയ്യുന്ന സ്ഥാപിത താത്പര്യക്കാരുടെ നുണക്കഥകള്‍ സത്യാന്വേഷികള്‍ക്ക് പര്യാപ്തമല്ല. അതിനാല്‍, സത്യത്തിന്‍റെ നേര്‍ക്കാഴ്ച്ചകള്‍ക്കായി, A.D 52 കാലങ്ങളില്‍നിന്നുതന്നെ നമുക്ക് ആരംഭിക്കാം.
മണ്‍സൂണ്‍ കാറ്റിനെ ആശ്രയിച്ച് ഈജിപ്തില്‍നിന്നു പുറപ്പെട്ട പായക്കപ്പല്‍ നാല്പതു ദിവസത്തെ യാത്രയ്ക്കുശേഷം A.D.52-ല്‍ കൊടുങ്ങല്ലൂരിലെ മുസ്സിരീസ് തീരത്തു നങ്കുരമിട്ടു! കര്‍ത്താവായ യേശുവിന്‍റെ അപ്പസ്തോലനായ തോമാശ്ലീഹായെ വഹിച്ചുകൊണ്ടുള്ള കപ്പലായിരുന്നു അത്. മണ്‍സൂണ്‍ കാറ്റിന് ഈജിപ്തില്‍നിന്ന്‍ ഇന്ത്യന്‍ തീരത്ത് എത്താനുള്ള സമയമാണ് നാല്പതു ദിവസം! അങ്ങനെ ഇന്ത്യയുടെ മണ്ണില്‍ ആദ്യമായി ഒരു ക്രൈസ്തവന്‍ കാലുകുത്തി!
കേരളത്തിലെ ആദ്യകാല ക്രൈസ്തവര്‍!
കൊടുങ്ങല്ലൂരിലെ 'മുസ്സിരീസ്' എന്ന പ്രാചീന തുറമുഖനഗരം ഒരു വാണീജ്യകേന്ദ്രമായിരുന്നു. പഴയ റോമന്‍ സാമ്രാജ്യവുമായും ഇസ്രായേല്‍, ഈജിപ്ത്, സിറിയ തുടങ്ങിയ രാജ്യങ്ങളെല്ലാമായും കേരളത്തിലെ നാട്ടുരാജാക്കന്മാര്‍ വ്യാപാരത്തിലേര്‍പ്പെട്ടിരുന്നതു പ്രധാനമായും ഈ തുറമുഖം വഴിയായിരുന്നു. അതുകൊണ്ടാണ് ചിതറിക്കപ്പെട്ട യഹൂദരുടെ സാന്നിദ്ധ്യം കൊടുങ്ങല്ലൂരും സമീപപ്രദേശങ്ങളിലും ഉണ്ടായത്. ഈ യഹൂദസാന്നിദ്ധ്യം തോമാശ്ലീഹായുടെ ഭാരതയാത്രയ്ക്ക് ഹേതുവായി എന്നതാണു യാഥാര്‍ത്ഥ്യം. അല്ലാതെ, വഴിതെറ്റി ഇന്ത്യയിലെത്തിയ അപ്പസ്തോലന്‍ ആയിരുന്നില്ല തോമാശ്ലീഹ! ഈ ക്രിസ്തുശിഷ്യന്‍ സുവിശേഷം അറിയിച്ചത് ചിലരെങ്കിലും ചിന്തിക്കുന്നതുപോലെ കേരളത്തിലെ ഹിന്ദുക്കളോടായിരുന്നില്ല; മറിച്ച്, ഇസ്രായേല്‍ ഭവനത്തിലെ നഷ്ടപ്പെട്ടുപോയ ആടുകളോടായിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ആദ്യത്തെ ക്രൈസ്തവര്‍ യഹൂദരായിരുന്നു. തോമാശീഹാ മാമോദീസാ നല്‍കിയെന്നു പറയപ്പെടുന്ന അഞ്ചു കുടുംബങ്ങള്‍ നമ്പൂരിമാരോ ഹിന്ദുക്കളോ ആയിരുന്നുവെന്ന പ്രചരണം അടിസ്ഥാനരഹിതവും, ഹൈന്ദവകുബുദ്ധികളുടെയും ഇവരുടെ സ്വാധീനത്തില്‍ കഴിഞ്ഞ 'കാവിക്രിസ്ത്യാനി'കളുടെയും കുപ്രചരണവുമാണ്.
തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിനുശേഷം വ്യക്തമായ നേതൃത്വം കേരളത്തിലെ ക്രൈസ്തവര്‍ക്ക് ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഹൈന്ദവ ആചാരങ്ങളോടു സമരസപ്പെട്ട്‌ അന്ധവിശ്വാസങ്ങളുടെ തടവറയിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. ജാതകവും രാഹുകാലവുമടക്കം എല്ലാ ഹൈന്ദവ പൈശാചികതകളും ആചാരങ്ങളുടെ ഭാഗമായി കേരളത്തിലെ ക്രൈസ്തവര്‍ കൊണ്ടുനടന്നു! ഇതിന്‍റെ സ്വാധീനമാണ് ആധുനികസഭയിലും  പൈശാചികശേഷിപ്പുകളായി കണ്ടുവരുന്ന വിജാതിയ അനുകരണം. നയിക്കാന്‍ നാഥനോ പഠിപ്പിക്കാന്‍ ആത്മീയ ആചാര്യന്മാരോ ഇല്ലാതെ അനാഥമായി മാര്‍ത്തോമാ സഭാസമൂഹം നീങ്ങിയപ്പോള്‍, പ്രവാസികളായി കടന്നുവന്ന അന്ത്യോക്യന്‍ ക്രിസ്ത്യാനികള്‍ ഭരണമേറ്റെടുത്തു. സിറിയയില്‍നിന്നു പ്രാണരക്ഷാര്‍ത്ഥം പലായനം ചെയ്തുവന്നവരെ കേരളത്തിലെ ക്രൈസ്തവര്‍ സ്വീകരിക്കുകയായിരുന്നു. ഇങ്ങനെയാണ് കേരളത്തിലെ ക്രിസ്ത്യാനികള്‍ സുറിയാനി ക്രിസ്ത്യാനികളായി മാറിയത്! പരിഷ്കാരത്തിന്‍റെ നാള്‍വഴികളില്‍ 'സീറോ മലബാര്‍', 'സീറോ മലങ്കര' എന്നിങ്ങനെ ലോപിച്ചുവെന്നതുകൂടാതെ പരസ്പരം ഭിന്നിച്ചുനില്‍ക്കുന്ന അനേകം സഭകളുമുണ്ടായി!
ആദ്യകാലങ്ങളിലോന്നും കത്തോലിക്കാസഭയുമായി കേരളത്തിലെ ക്രിസ്ത്യാനികള്‍ക്കു യാതൊരു ബന്ധവുമില്ലായിരുന്നു. തോമാശ്ലീഹായുടെ കാലത്ത് ജറുസലേമിലെ സഭയുമായി ബന്ധം നിലനിന്നിരുന്നതായി ചരിത്രത്തില്‍ രേഖകളുണ്ട്. എല്ലാ പ്രാദേശികസഭകളും ഒരു നേതൃത്വത്തിന്‍ കീഴിലായിരുന്നു. ജറുസലേമില്‍ നടക്കുന്ന സൂനഹദോസുകളിലേക്ക് ഓരോ സഭകളും പ്രതിനിധികളെ അയച്ചിരുന്നതുപോലെ അപ്പസ്തോലനായ തോമസും ജറുസലേമിലെ സമ്മേളനങ്ങളില്‍ പങ്കെടുത്തിരുന്നു. എന്നാല്‍, തോമാശ്ലീഹായുടെ മരണത്തിനുശേഷം ഈ പതിവുകള്‍ ഇല്ലാതായി. പിന്നീട് നേതൃത്വം ഏറ്റെടുത്ത അന്ത്യോക്യന്‍ പാതിരിമാര്‍ കത്തോലിക്കാസഭയോടും റോമിലെ സിംഹാസനത്തോടും കടുത്ത വിദ്വേഷം പുലര്‍ത്തിയിരുന്നവരായതിനാല്‍ ഈ വിദ്വേഷം കേരളസഭയിലേക്കും പടര്‍ന്നു!
സഭകളുടെ ഭിന്നതയും പിളര്‍പ്പും കര്‍ത്താവിനെ വേദനിപ്പിക്കും എന്നതിന്‍റെ തെളിവാണ് അന്ത്യോക്യന്‍സഭയുടെ തകര്‍ച്ച. ഇതിന്‍റെ വസ്തുതകള്‍ വ്യക്തമാകണമെങ്കില്‍ ആഗോള ക്രൈസ്തവസഭയുടെ ആദ്യകാലത്തെ വളര്‍ച്ചയും തളര്‍ച്ചയും പഠനവിഷയം ആക്കേണ്ടിയിരിക്കുന്നു. ചരിത്രത്തിന്‍റെ വലിയൊരു വിവരണം സാധ്യമല്ലെങ്കിലും ചെറുതായെങ്കിലും മനസ്സിലാക്കേണ്ടത് ഇവിടെ ആവശ്യമാണ്‌! ആദിമസഭകളും ആധുനീകസഭകളും എന്ന ശീര്‍ഷകത്തോടെ മനോവ പ്രസിദ്ധീകരിച്ചിട്ടുള്ള ലേഖനത്തില്‍ ഈ ചരിത്രം വിവരിച്ചിട്ടുണ്ട്. എങ്കിലും, ഈ ലേഖനത്തിന് ആവശ്യമായതും അവിടെ വിവരണത്തില്‍ മിതത്വം പാലിച്ചതുമായ ചില വസ്തുതകളെ ഇവിടെ അനാവരണം ചെയ്യുന്നു!
ജറുസലേംമുതല്‍ വത്തിക്കാന്‍വരെ!
സെഹിയോന്‍ മാളികയില്‍ അപ്പസ്തോലന്മാരാകുന്ന അടിത്തറയില്‍ സ്ഥാപിതമാണ് സഭ! കര്‍ത്താവായ യേശു തന്‍റെ ശിഷ്യനായ ശിമയോനോടു പറഞ്ഞു:"നീ യോഹന്നാന്‍റെ പുത്രനായ ശിമയോനാണ്. കേപ്പ - പാറ എന്നു നീ വിളിക്കപ്പെടും"(യോഹ:1;42). കര്‍ത്താവ് ശിമയോനോടു പറയുന്ന മറ്റൊരു വാക്ക് ശ്രദ്ധിക്കുക:"ഞാന്‍ നിന്നോടു പറയുന്നു:നീ പത്രോസാണ്‌: ഈ പാറമേല്‍ എന്‍റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരെ പ്രബലപ്പെടുകയില്ല. സ്വര്‍ഗ്ഗത്തിന്‍റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും;നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും"(മത്താ:16;18,19). പത്രോസിനെ സഭയുടെ തലവനാക്കുന്നതുമായി ബന്ധപ്പെട്ട ഒരു വചനംകൂടി കുറിക്കുന്നത് നല്ലതായിരിക്കും:"യേശു ശിമയോന്‍പത്രോസിനോടു ചോദിച്ചു: യോഹന്നാന്‍റെ പുത്രനായ ശിമയോനേ, നീ ഇവരെക്കാള്‍ അധികമായി എന്നെ സ്നേഹിക്കുന്നുവോ? അവന്‍ പറഞ്ഞു: ഉവ്വ് കര്‍ത്താവേ, ഞാന്‍ നിന്നെ സ്നേഹിക്കുന്നുവെന്നു നീ അറിയുന്നുവല്ലോ. യേശു അവനോടു പറഞ്ഞു: എന്‍റെ ആടുകളെ മേയിക്കുക"(യോഹ:21;15). മൂന്നുവട്ടം ഇത് പത്രോസിനെക്കൊണ്ട് ഏറ്റുപറയിക്കുന്നതായി പിന്നീടുള്ള ഭാഗത്ത് കാണാം.
ഈ പത്രോസിന്‍റെ പിന്‍ഗാമികളാണ് യഥാര്‍ത്ഥ സഭയുടെ വക്താക്കള്‍! മറിച്ച്, തന്നിഷ്ടപ്രകാരം ആരെങ്കിലും ഉണ്ടാക്കുന്ന സഭകളെയൊന്നും യേശുക്രിസ്തു അംഗീകരിച്ചിട്ടില്ല. സഭയിലെ അംഗസംഖ്യയോ അംഗങ്ങളുടെ സമൂഹത്തിലെ സ്ഥാനമോ ഒന്നുംതന്നെ അവയ്ക്കുള്ള ദൈവത്തിന്‍റെ അംഗീകാരമായി കണക്കാക്കാന്‍ സാധിക്കില്ല.   പത്രോസോ, പത്രോസ് ചുമതലപ്പെടുത്തുന്ന വ്യക്തിയോ കൈവയ്പ്പു നടത്താതെ ഈ അഭിഷേകം പകരപ്പെടുകയില്ല! ഈ അവകാശങ്ങളുടെമേല്‍ കര്‍ത്താവായ യേശുപോലും കൈകടത്തിയിട്ടില്ല എന്ന യാഥാര്‍ത്ഥ്യം നാം മനസ്സിലാക്കണം. സഭയിലെ ഏറ്റവും വലിയ സുവിശേഷകന്‍ പൌലോസ് അപ്പസ്തോലന്‍ ആയിരുന്നുവെന്ന് നമുക്കറിയാം. എന്നാല്‍, ഈ അപ്പസ്തോലനെ യേശു നേരിട്ട് അഭിഷേകം ചെയ്യുകയായിരുന്നില്ല. അവിടുന്ന് ഈ ദൗത്യം അനനിയാസിനെയാണ്‌ ഏല്പിച്ചത്. ഇതുമായി ബന്ധപ്പെട്ട വചനം നോക്കുക:"അനനിയാസ് എന്ന് പേരായ ഒരു ശിഷ്യന്‍ ദമാസ്ക്കസിലുണ്ടായിരുന്നു. ദര്‍ശനത്തില്‍ കര്‍ത്താവ്‌ അവനെ വിളിച്ചു: അനനിയാസ്; അവന്‍ വിളികേട്ടു: കര്‍ത്താവേ, ഇതാ ഞാന്‍! കര്‍ത്താവ് അവനോടു പറഞ്ഞു: നീ എഴുന്നേറ്റ് ഋജുവീഥി എന്നു വിളിക്കപ്പെടുന്ന തെരുവില്‍ച്ചെന്ന്‍ യൂദാസിന്‍റെ ഭവനത്തില്‍ താര്‍സോസുകാരനായ സാവൂളിനെ അന്വേഷിക്കുക. അവന്‍ ഇതാ, പ്രാര്‍ഥിച്ചുകൊണ്ടിരിക്കുകയാണ്. അനനിയാസ് എന്നൊരുവന്‍ വന്ന് തനിക്കു വീണ്ടും കാഴ്ച ലഭിക്കാന്‍ തന്‍റെമേല്‍ കൈകള്‍ വയ്ക്കുന്നതായി അവന് ഒരു ദര്‍ശനം ഉണ്ടായിരിക്കുന്നു"(അപ്പ. പ്രവര്‍:9;10-12).
പൌലോസിനെ സമീപിച്ച് അനനിയാസ് പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു:"അനനിയാസ് ചെന്ന് ആ ഭവനത്തില്‍ പ്രവേശിച്ച് അവന്‍റെമേല്‍ കൈകള്‍വച്ചുകൊണ്ടു പറഞ്ഞു:സഹോദരനായ സാവൂള്‍, മാര്‍ഗ്ഗമധ്യേ നിനക്കു പ്രത്യക്ഷപ്പെട്ട കര്‍ത്താവായ യേശു, നിനക്കു വീണ്ടും കാഴ്ച ലഭിക്കുന്നതിനും നീ പരിശുദ്ധാത്മാവിനാല്‍ നിറയുന്നതിനും വേണ്ടി എന്നെ അയച്ചിരിക്കുന്നു"(അപ്പ.പ്രവര്‍:9;17). കര്‍ത്താവിന്‍റെ അഭിഷികതരുടെ കൈവയ്പ്പില്ലാത്ത, സ്വയംപ്രഖ്യാപിത അഭിഷിക്തരുടെ കൈവയ്പ്പാണ് ഇന്നത്തെ പല ശുശ്രൂഷകര്‍ക്കും ഉള്ളതെന്ന് അന്വേഷിച്ചാല്‍ മനസ്സിലാകും. അനനിയാസിന്‍റെ കൈവയ്പ്പ് ലഭിച്ചതിനുശേഷമാണ് പൌലോസ് ശുശ്രൂഷകള്‍ ആരംഭിച്ചത്; മാത്രവുമല്ല, ശിഷ്യന്മാരുടെ സംഘത്തില്‍ ചേരാനാണ് അവന്‍ ശ്രമിച്ചതെന്നു ബൈബിളില്‍ വായിക്കാന്‍ കഴിയും. പുതിയ സഭയുണ്ടാക്കി പുറത്തുചാടാന്‍ അവസരം നോക്കിയിരിക്കുന്നവരുടെ ഗണത്തിലായിരുന്നില്ല പൌലോസ്! "ജറുസലേമിലെത്തിയപ്പോള്‍ ശിഷ്യന്മാരുടെ സംഘത്തില്‍ ചേരാന്‍ അവന്‍ പരിശ്രമിച്ചു"(അപ്പ. പ്രവര്‍:9;26). അപ്പസ്തോല പ്രവര്‍ത്തനങ്ങളില്‍ പതിനഞ്ചാം അദ്ധ്യായം വായിക്കുന്നവര്‍ക്ക് പത്രോസും പൌലോസും മറ്റു ശിഷ്യന്മാരും എത്രത്തോളം സാഹോദര്യത്തോടെയാണ് സഹകരിച്ചതെന്നും ജറുസലേമിലെ സഭയോട് എത്രത്തോളം അനുസരണയുള്ളവര്‍ ആയിരുന്നുവെന്നും മനസ്സിലാക്കാന്‍ കഴിയും.
ക്രൈസ്തവര്‍ ആദ്യമായി ക്രിസ്ത്യാനികളെന്നു വിളിക്കപ്പെട്ടത് അന്ത്യോക്യായില്‍ വച്ചായിരുന്നു(അപ്പ.പ്രവര്‍:11;26). ആസ്ഥാനം ജറുസലേമില്‍ ആയിരുന്നപ്പോള്‍തന്നെ അന്ത്യോക്യയിലാണ് ക്രിസ്തീയത ഏറ്റവും ശക്തമായത്. ഈ കാലങ്ങളിലൊക്കെയും റോമന്‍ ഭരണകൂടം ക്രിസ്ത്യാനികളെ പീഡിപ്പിച്ചുകൊണ്ടിരുന്നു. നീറോ ചക്രവര്‍ത്തിയുടെ ഭരണകാലത്ത് ക്രിസ്ത്യാനികള്‍ കിരാതമായ പീഡനത്തിനിരയായത് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. റോമന്‍ സാമ്രാജ്യത്തിന്‍റെ വേരുകള്‍ ലോകത്തില്‍ ജനവാസമുണ്ടായിരുന്ന മിക്ക പ്രദേശങ്ങളിലും ഉണ്ടായിരുന്നുവെന്നത് ക്രിസ്തീയതയുടെമേലുള്ള പീഡനത്തിന്‍റെ ആഴം മനസ്സിലാക്കാന്‍ പര്യാപ്തമാണ്! നാലാം നൂറ്റാണ്ടിന്‍റെ ആരംഭംവരെ റോമന്‍സാമ്രാജ്യത്തിന്‍റെ മതപീഡനം ക്രിസ്ത്യാനികള്‍ അനുഭവിക്കേണ്ടിവന്നുവെങ്കിലും പിന്നീട് സ്ഥിതി മാറി. A.D 311-ല്‍ ഗലേറിയുസ് മാക്സിമിയാനുസ് എന്ന റോമന്‍ ചക്രവര്‍ത്തി ക്രിസ്തുമതത്തെ നിയമാനുസൃതമാക്കി. കോണ്‍സ്റ്റാന്‍റിന്‍ ഒന്നാമന്‍ A.D 313-ല്‍ 'മിലാന്‍'വിളംബരത്തിലൂടെ മതപരമായ സമദൂരനയം പ്രഖ്യാപിച്ചു. പിന്നീട് A.D 380 ഫെബ്രുവരി 27-ല്‍ തിയോഡോസിയുസ് ഒന്നാമന്‍ ചക്രവര്‍ത്തി, നിയമംമൂലം ക്രിസ്തുമതത്തെ റോമിന്‍റെ ഔദ്യോഗിക മതമായി പ്രഖ്യാപിക്കുകയും മറ്റു മതങ്ങളെയെല്ലാം പാഷാണ്ഡമാക്കുകയും(heretics) ചെയ്തു.
ജറുസലേമില്‍ ക്രിസ്തീയ വിശ്വാസികള്‍ക്ക് ജീവിക്കാന്‍ കഴിയാത്തവിധം പീഡിപ്പിക്കപ്പെടുകയും റോമില്‍ ക്രിസ്തീയതയ്ക്ക് ചുവപ്പു പരവതാനി വിരിക്കപ്പെടുകയും ചെയ്തപ്പോള്‍ സഭയുടെ ആസ്ഥാനം റോമിലേക്കു മാറ്റപ്പെട്ടുവെന്നതാണ് ചരിത്രം! റോമാസാമ്രാജ്യത്തിന്‍റെ തകര്‍ച്ചവരെ ക്രൈസ്തവസഭ ഏകമായിരുന്നു! നാലാം നൂറ്റാണ്ടായപ്പോഴേക്കും റോമാ സാമ്രാജ്യം പിളര്‍ന്ന് പൗരസ്ത്യ റോമാസാമ്രാജ്യം(ബൈസാന്ത്യം), പാശ്ചാത്യ റോമാസാമ്രാജ്യം എന്നിങ്ങനെ രണ്ടായിത്തീര്‍ന്നു. കോണ്‍സ്റ്റാന്‍റിനോപ്പിള്‍ ആദ്യത്തേതിന്‍റെയും റോം രണ്ടാമത്തേതിന്‍റെയും തലസ്ഥാനമായി. റോമാസാമ്രാജ്യത്തില്‍ നാലു പാത്രിയാര്‍ക്കീസുമാരാണ് ഉണ്ടായിരുന്നത്. ക്രി.വ 451-ലെ പിളര്‍പ്പിനുശേഷം റോമാസാമ്രാജ്യത്തിന്‍റെ പ്രഥമ തലസ്ഥാനമെന്ന നിലയില്‍ റോമന്‍ പാത്രിയാര്‍ക്കീസ് മറ്റെല്ലാ പാത്രിയാര്‍ക്കീസുമാരേക്കാളും വിശിഷ്ഠനായി കണക്കാക്കി. കോണ്‍സ്റ്റാന്‍റിനോപ്പിള്‍ പാത്രിയാര്‍ക്കീസ് അതിനു തൊട്ടടുത്ത സ്ഥാനവും അലങ്കരിച്ചു പോന്നു. എന്നാല്‍, ജര്‍മ്മാനിക് വര്‍ഗ്ഗത്തിന്‍റെ ആക്രമണത്തെത്തുടര്‍ന്ന് പാശ്ചാത്യ റോമാസാമ്രാജ്യം ശക്തി ക്ഷയിക്കാന്‍ തുടങ്ങിയത് സഭയെയും ക്ഷീണിപ്പിച്ചു. എന്നാല്‍, പൗരസ്ത്യ റോമാസാമ്രാജ്യം പതിനഞ്ചാം നൂറ്റാണ്ടുവരെ നിലനിന്നു. റോമാസാമ്രാജ്യം തകര്‍ന്നെങ്കിലും ക്രിസ്തുമതത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തിന് കുറവുണ്ടായില്ല. എന്നാല്‍ റോമാസാമ്രാജ്യം പുനരുദ്ധരിക്കുക അസാദ്ധ്യമായപ്പോള്‍ അന്നത്തെ മാര്‍പാപ്പ 751-ല് ഫ്രഞ്ച് രാജാവായ 'പെപ്പി'നെ റോമന്‍ സാമ്രാട്ടായി അവരോധിച്ചു. രാജഭരണത്തിന്‍റെ സഹായം ലഭിക്കാനായിരുന്നു ഇത്. പകരമായി ഇറ്റലിയിലെ ‘റാവെന്ന’ രാജ്യത്തിന്‍റെ രാജപദവി പാപ്പയ്ക്ക് നല്‍കി. അങ്ങനെ പാപ്പയ്ക്ക് രാജകീയ പദവി ലഭിച്ചു.
ക്രി.വ.1150 കളില്ല്‍ കിഴക്കു(ബൈസാന്ത്യം)-പടിഞ്ഞാറന്‍ പിളര്‍പ്പു സഭയില്‍ ഉടലെടുത്തു. കുറേ നാളായി നിലനിന്ന സം‌വേദനത്തിന്‍റെ അഭാവമാണിതിനെല്ലാം കാരണമായത് എന്നു കരുതപ്പെടുന്നു. ഈ പിളര്‍പ്പ് പാശ്ചാത്യ റോമന്‍ കത്തോലിക്ക സഭയുടെയും പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭ(ബൈസാന്ത്യന്‍ സഭ)യുടെയും രൂപീകരണത്തിടയാക്കി. പിന്നീട് 1274 ലും 1439 ലും ഈ സഭകള്‍ തമ്മില്‍ യോജിക്കുവാനുള്ള ശ്രമങ്ങള്‍ നടന്നെങ്കിലും വിജയപ്രാപ്തി നേടിയില്ല.
പിന്നീട് പാശ്ചാത്യ റോമാസാമ്രാജ്യം സാവധാനം ശക്തിപ്രാപിച്ചു. ജര്‍മ്മനി ശക്തമായതോടെ സഭയും ശക്തമായി. എന്നാല്‍, ഇസ്ലാംമതത്തിന്‍റെ വളര്‍ച്ച പൗരസ്ത്യ റോമാ സാമ്രാജ്യത്തെ ക്ഷീണിപ്പിച്ചു. ഈ സമയത്തെല്ലാം പാശ്ചാത്യസഭ പോര്‍ച്ചുഗല്‍, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളുമായി ചേര്‍ന്ന് ശക്തിപ്രാപിച്ചു. എന്നാല്‍ പതിനാറാം നൂറ്റാണ്ടായപ്പോള്‍ ആരംഭിച്ച പ്രൊട്ടസ്റ്റന്‍റ് നവീകരണം പാശ്ചാത്യ സഭയുടെ (റോമന്‍ കത്തോലിക്ക സഭയുടെ) അനിഷേധ്യ സ്ഥാനം എടുത്തു കളഞ്ഞു.
പന്ത്രണ്ടാം നൂറ്റാണ്ടിലാണ് സഭയുടെ പിളര്‍പ്പിനു തുടക്കമായതെങ്കിലും യഥാര്‍ത്ഥത്തില്‍ റോമാസാമ്രാജ്യത്തിന്‍റെ പിളര്‍പ്പ് സഭയുടെ പിളര്‍പ്പായി എന്നുവേണം കരുതാന്‍. കാരണം, രണ്ടു പാത്രിയാര്‍ക്കീസുമാരുടെ നേതൃത്വം സഭയില്‍ വരികയും പാശ്ചാത്യ-പൌരസ്ത്യവാദം ഉടലെടുക്കുകയും ചെയ്തതുവഴി ആചാരത്തിലും അനുഷ്ടാനത്തിലും മാത്രമല്ല, അടിമുടി ഭിന്നത ആരംഭിച്ചിരുന്നു! പാശ്ചാത്യ-പൗരസ്ത്യ സഭകള്‍ തമ്മില്‍ ആശയവിനിമയം ഇല്ലാതായത് ഈ ഭിന്നതയ്ക്കു വളമായി. A.D.1150 കളില്‍ ഭിന്നത പൂര്‍ണ്ണമാകുകയും ക്രിസ്തു ശിരസ്സായ സഭ വേര്‍പിരിയുകയും ചെയ്തു! രണ്ടോ അതിലധികമോ ശിരസ്സ് ക്രിസ്തുവിനുണ്ടോ എന്ന ചോദ്യം സ്വാഭാവികമായും ഇവിടെ ഉയരാം! നിലവിലുള്ള സഭകളാണ് ഇതിനുള്ള ഉത്തരം നല്‍കേണ്ടത്. എന്നാല്‍, ദൈവത്തിന്‍റെ മാറ്റമില്ലാത്ത വചനം ഇപ്രകാരമാണ് വ്യക്തമാക്കിയിരിക്കുന്നത്:"ക്രിസ്തു തന്‍റെ ശരീരമായ സഭയുടെ ശിരസ്സായിരിക്കുന്നതുപോലെ, ഭര്‍ത്താവ് ഭാര്യയുടെ ശിരസ്സാണ്"(എഫേ:5;23). ഈ വചനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത് സഭയുടെ ശിരസ്സ് ക്രിസ്തുവാണ്‌ എന്നതാകുന്നു. അങ്ങനെയെങ്കില്‍, ക്രിസ്തുവിന്‍റെ ശിരസ്സു വിഭജിക്കപ്പെട്ടുവോ?
ഇല്ലാ, എന്ന്‍ മനോവ അസന്ദിഗ്ദ്ധമായി പറയും! ഇത് മനസ്സിലാക്കിത്തരുന്ന വചനം ബൈബിളിലുണ്ട്;അപ്പസ്തോലനായ പൌലോസിന്‍റെ കാലത്ത് വിഭാഗിയത ഉടലെടുത്തപ്പോള്‍, പൌലോസ് എഴുതിചോദിച്ച വാക്കുകള്‍ ഇങ്ങനെ:"ക്രിസ്തു വിഭജിക്കപ്പെട്ടിരിക്കുന്നുവോ?"(1കോറി:1;12). അക്കാലത്ത് വ്യക്തികളുടെ പേരില്‍ അറിയപ്പെടാന്‍ ചിലര്‍ ശ്രമിച്ചു. തങ്ങളെ സുവിശേഷം അറിയിച്ചവരുടെ ആളുകളാണ് തങ്ങളെന്ന് അവര്‍ ചിന്തിക്കുകയും പറയുകയും ചെയ്തു. ഇന്നത്തെ വ്യക്തിസഭകളുടെ ചെറിയൊരു പതിപ്പായിരുന്നു അത്. എന്നാല്‍, ഇത്തരം വിഭാഗിയതകള്‍ ഗുരുതരമായ വീഴ്ചയാണെന്ന് ആത്മാവില്‍ തിരിച്ചറിവുണ്ടായിരുന്ന പൌലോസ് ഇതിനെ ചോദ്യംചെയ്തുകൊണ്ട് എഴുതിയ കത്തിലെ ഒരു വാക്യമാണ് മുകളില്‍ ചേര്‍ത്തിരിക്കുന്നത്. അവരോടു ചോദിച്ച ചോദ്യത്തില്‍തന്നെ സഭകളെക്കുറിച്ചുള്ള ദൈവഹിതം ആലേഖനം ചെയ്തിട്ടുണ്ട്! ക്രിസ്തുവിന്‍റെ ശിരസ്സ് വിഭാജിക്കപ്പെട്ടിട്ടില്ലെന്നതിന്‍റെ ജീവിക്കുന്ന തെളിവാണ് അന്ത്യോക്യന്‍സഭ!
മുകളില്‍ വിവരിച്ച വിഭജന ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകുന്ന യാഥാര്‍ത്ഥ്യത്തെ വ്യാഖ്യാനിക്കാനുള്ള ശ്രമമാണ് മനോവ നടത്തുന്നത്. റോമാസാമ്രാജ്യത്തിന്‍റെ വിഭജനത്തിന്‍റെ പരിണിതഫലമാണ് സഭയുടെ വിഭജനമെന്നത് ഈ ചരിത്രത്തില്‍ മറഞ്ഞിരിക്കുമ്പോഴും,കുറ്റം മുഴുവന്‍ റോമാസാമ്രാജ്യത്തിനുമേല്‍ ചുമത്താനുള്ള കുത്സിതശ്രമം ഏതോ കേന്ദ്രങ്ങളില്‍നിന്ന് ഉണ്ടായിട്ടുണ്ട്. സഭയെക്കുറിച്ച് പഠിക്കാന്‍ തുടങ്ങിയ കാലംമുതല്‍ കേട്ടു പഴകിയതും പാടി പതിഞ്ഞതുമായ നുണക്കഥകള്‍ മനഃസാക്ഷിയില്‍ തെറ്റായ ബോധ്യമായി സ്ഥാനംപിടിച്ചപ്പോള്‍, ഈ കഥകള്‍ നാം ഏറ്റുപാടി എന്നതാണ് യാഥാര്‍ത്ഥ്യം!(സുറിയാനിസഭ എഴുതിവച്ചിരിക്കുന്ന ചരിത്രത്തില്‍നിന്ന്‍ അടര്‍ത്തിയെടുത്ത ഭാഗങ്ങളാണ് മുകളില്‍ കുറിക്കപ്പെട്ടത്)
റോമാസാമ്രാജ്യത്തിന്‍റെ തകര്‍ച്ചയിലൂടെ സഭ തകര്‍ക്കപ്പെടുമെങ്കില്‍ ആദ്യം തകരേണ്ടത് പാശ്ചാത്യസഭയായിരുന്നു! എന്നാല്‍, സാമ്രാജ്യത്തിന്‍റെ തകര്‍ച്ചയിലൂടെ പാശ്ചാത്യസഭയ്ക്ക് ഒരു പോറല്‍പോലും ഏറ്റില്ല എന്നതാണ് ചരിത്രം! പതിനഞ്ചാം നൂറ്റാണ്ടുവരെ നിലനിന്നുവെന്ന് അവകാശപ്പെടുന്ന പൌരസ്ത്യസഭ എവിടെയാണ് നിലനിന്നത് എന്നകാര്യം എന്തുകൊണ്ടിവര്‍ മറച്ചുവയ്ക്കുന്നു? പാശ്ചാത്യറോമന്‍സാമ്രാജ്യം വിഭജനശേഷം അധികനാള്‍ നിലനിന്നില്ല എന്നകാര്യം ചരിത്രത്തില്‍നിന്നു മനസ്സിലാക്കി. എന്നാല്‍, പൗരസ്ത്യറോമന്‍സാമ്രാജ്യം പതിനഞ്ചാം നൂറ്റാണ്ടുവരെ ശക്തമായിരുന്നു. റോമാസാമ്രാജ്യത്തിന്‍റെ ശക്തിയെ ആശ്രയിച്ചായിരുന്നു ക്രിസ്തീയസഭയുടെ നിലനില്പെങ്കില്‍ പാശ്ചാത്യസഭ തകരുകയും പൌരസ്ത്യസഭ ശക്തിപ്രാപിക്കുകയും ചെയ്യണമായിരുന്നു. എന്നാല്‍, സംഭവിച്ചത് നേരെ വിപരീതമാണ്! പതിനഞ്ചാംനൂറ്റാണ്ടുവരെ പൗരസ്ത്യറോമാസാമ്രാജ്യം പ്രതാപത്തോടെ നിലനിന്നുവെങ്കിലും ക്രിസ്തീയത തകര്‍ക്കപ്പെടുകയും ഇസ്ലാംമതം ശക്തിപ്രാപിക്കുകയും ചെയ്തു! ക്രൈസ്തവരില്‍ ബഹുഭൂരിപക്ഷവും ഇസ്ലാംമതം സ്വീകരിച്ചു. ശേഷിച്ചവരില്‍ അധികവും കൂട്ടത്തോടെ പലായനം ചെയ്തു! വിശ്വാസത്തില്‍ പിടിച്ചുനിന്നവരില്‍ ഭൂരിപക്ഷത്തെയും മുഹമ്മദീയര്‍ വാളിനിരയാക്കി!
എന്നാല്‍, പാശ്ചാത്യസഭയെ സംരക്ഷിക്കാന്‍ ജര്‍മ്മനി, ഫ്രാന്‍സ്, സ്പെയിന്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളെ ശക്തിപ്പെടുത്തിക്കൊണ്ട് കര്‍ത്താവു തയ്യാറായി! വിഭാഗിയത വളര്‍ത്തിയ പൌരസ്ത്യസഭയുടെ അവസ്ഥ ദാരുണമായ തകര്‍ച്ചയായിരുന്നു! കരുത്തരായ പൗരസ്ത്യ റോമാസാമ്രാജ്യത്തിനുപോലും ഇവരെ സംരക്ഷിക്കാന്‍ കഴിഞ്ഞില്ല! റോമിലെ സിംഹാസനത്തെയാണ് കര്‍ത്താവ് സ്ഥാപിച്ചതും അംഗീകരിച്ചതും എന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് ഈ അടയാളങ്ങള്‍ വിരല്‍ ചൂണ്ടുന്നത്!
പേര്‍ഷ്യന്‍ ആധിപത്യം കേരളസഭയില്‍!
ഇസ്ലാമിക പീഡനത്തില്‍ ചിതറിക്കപ്പെട്ട പൌരസ്ത്യസഭ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറി. ഇവിടെനിന്നു പലായനം ചെയ്യപ്പെട്ടവരാണ് ഗ്രീസിലും റഷ്യയിലും ഓര്‍ത്തഡോക്സ് വിഭാഗമായി ഇന്നുള്ളത്. ഇത്തരത്തില്‍ പ്രാണരക്ഷാര്‍ത്ഥം അഭയംതേടിയ അഭയാര്‍ഥികള്‍ കേരളത്തിലെ മാര്‍ത്തോമാക്രിസ്ത്യാനികളെ 'സുറിയാനി'ക്രിസ്ത്യാനികളാക്കി! A.D.342, A.D.700, A.D. 848 വര്‍ഷങ്ങളില്‍ അന്ത്യോക്ക്യ, അര്‍മേനിയ, ബാബിലോണ്‍, കോണ്‍സ്റ്റാന്‍റിനോപ്പിള്‍ എന്നിവടങ്ങളില്‍നിന്ന്‍ പുരോഹിതന്മാരടക്കം ക്രിസ്ത്യാനികള്‍ കേരളത്തില്‍ വന്നിരുന്നതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ അധികവും അവിടങ്ങളിലെ മതപീഡനം ഭയന്ന്‍ പലായനം ചെയ്തവരായിരുന്നു! കേരളത്തിലെ മാര്‍ത്തോമാ ക്രിസ്ത്യാനികളുടെ നേതൃത്വം ഇവര്‍ ഏറ്റെടുക്കുകയായിരുന്നു പിന്നീടുണ്ടായത്. കേരളത്തിലെ ക്രൈസ്തവര്‍ തുടര്‍ന്നിരുന്ന ആചാരങ്ങളായ രാഹുകാലം നോക്കല്‍, മന്ത്രവാദം, ജാതകം എഴുത്ത്, അയിത്തം, തീണ്ടലും തൊടീലും തുടങ്ങിയ മുഴുവന്‍ പൈശാചികതകളും തുടരുന്നതില്‍ ഈ നേതൃത്വം എതിര്‍ത്തില്ലെന്നു മാത്രമല്ല, അവയെല്ലാം സ്വീകരിക്കാനും തയ്യാറായി. അതിനുപകരമായി തങ്ങളുടെ ആരാധനാരീതികള്‍ മാര്‍ത്തോമാ ക്രിസ്ത്യാനികളുടെമേല്‍ അടിച്ചേല്പിക്കുകയും ചെയ്തു. അതായത്, ഇന്നത്തെ സുറിയാനിസഭ, പേര്‍ഷ്യന്‍ സംസ്കാരത്തിന്‍റെയും ഭാരതിയസംസ്കാരത്തിന്‍റെയും സങ്കരസംസ്കാരമാണ്! വ്യക്തമായി പഠിച്ചാല്‍, രണ്ടു വിജാതിയ സംസ്കാരങ്ങള്‍ ഒന്നായിച്ചേര്‍ന്ന്‍ രൂപപ്പെട്ട വിജാതിയ സംസ്കാരമാണ് സുറിയാനിസഭയെന്നു മനസ്സിലാക്കാന്‍ കഴിയും!
റോമന്‍ കത്തോലിക്കാസഭയുടെ സാന്നിദ്ധ്യം ഇന്തിയില്‍ എത്തുന്ന പതിനാറാം നൂറ്റാണ്ടില്‍ ഇവിടെയുണ്ടായിരുന്ന സുറിയാനി ക്രിസ്ത്യാനികളുടെ വസ്ത്രധാരണ രീതിയെക്കുറിച്ച് ചരിത്രത്തില്‍(ഉദയംപേരൂര്‍ സൂനഹദോസ് രേഖകള്‍)കുറിച്ചുവച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. സൂനഹദോസില്‍ പങ്കെടുക്കാന്‍ എത്തിയ പ്രമാണിമാരായ ക്രിസ്ത്യാനികളുടെ വസ്ത്രധാരണത്തെക്കുറിച്ച് ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: 'സൂനഹദോസില്‍ പങ്കെടുത്ത ഇടവക പ്രമാണിമാര്‍ ഒരു മുണ്ട് മാത്രം ഉടുത്തിരുന്നു, എല്ലാവര്‍ക്കും കുടുമയുണ്ടായിരുന്നു. മറ്റു ജാതിക്കാരില്‍നിന്ന് അവരെ തിരിച്ചറിയണമെങ്കില്‍ അവരുടെ കുടുമയുടെ അറ്റത്തെ കുരിശ് ദര്‍ശിക്കണം. എല്ലാവരും കാതില്‍ കടുക്കനും സ്വര്‍ണ്ണ കങ്കണങ്ങളും ധരിച്ചിരുന്നു. ചിലര്‍ക്ക് അംഗരക്ഷകര്‍ ഉണ്ടായിരുന്നു. മറ്റു ചിലര്‍ വാള്‍ ധരിച്ചിരുന്നു. മഴക്കാലമായതിനാല്‍ ഓലക്കുടയും തൊപ്പിക്കുടയും ധരിച്ചിരുന്നു. ഉടുത്തിരുന്ന മുണ്ട് അഴിഞ്ഞു പോവാതിരിക്കാന്‍ അരയില്‍ ചുവന്ന കച്ച കെട്ടിയിരുന്നതിലാണ് പണവും മറ്റും വച്ചിരുന്നത്. അരയില്‍ തിരുകിയിരുന്ന കത്തിയുടെ അറ്റത്ത് വെള്ളിച്ചങ്ങലയില്‍ വെറ്റില ചെല്ലം കാണപ്പെട്ടിരുന്നു. വിരലുകളില്‍ പഞ്ചലോഹ മോതിരങ്ങളും സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങളും കനമുള്ള കര്‍ണ്ണാഭരണങ്ങളും കാണപ്പെട്ടു'.(ഉദയംപേരൂര്‍ സൂനഹദോസ് വിക്കിപീഡിയ).
ഭാരതത്തില്‍ ക്രിസ്തീയത വളരുന്നതില്‍ തടസ്സമായി നിന്ന ഘടകം എന്താണെന്നും ഉദയംപേരൂര്‍ സൂനഹദോസിലെ തീരുമാനങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുന്നവര്‍ക്ക് തിരിച്ചറിയാന്‍ സാധിക്കും! സൂനഹദോസ് വിളിച്ചുചേര്‍ത്ത റോമന്‍കത്തോലിക്കാസഭയുടെ നേതാക്കന്മാര്‍ക്കുമുന്നില്‍ സുറിയാനിസഭ ഉയര്‍ത്തിയ വാദം ഇവിടുത്തെ ക്രിസ്ത്യാനികളുടെ ക്രൈസ്തവവിരുദ്ധ നിലപാടിന്‍റെ വ്യക്തമായ തെളിവായി കണക്കാക്കാം. ഏഴു ദിവസം നീണ്ടുനിന്ന സൂനഹദോസിലെ ഏഴാംദിവസത്തെ തീരുമാനം ഇങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്: 'താഴ്ന്ന ജാതിയില്‍നിന്ന് മതം മാറി വരുന്നവര്‍ക്കായി പ്രത്യേകം പള്ളി വേണമെന്ന് സുറിയാനി കത്തനാര്‍മാര്‍ വാദിച്ചതിന്‍റെ ഫലമായി അതനുവദിച്ചെങ്കിലും അതുണ്ടാകുന്നതുവരെ അവര്‍ക്ക് ഏത് പള്ളിയില്‍നിന്നും കൂദാശ സ്വികരിക്കാമെന്ന് വിധിച്ചു.'
താഴ്ന്ന ജാതിക്കാരെ അന്നുവരെ വിശ്വാസത്തിലേക്ക് സ്വീകരിക്കാന്‍ കേരളത്തിലെ സുറിയാനി തലവന്മാര്‍ അനുവദിച്ചിരുന്നില്ല എന്നതിന്‍റെ സൂചനയായി ഇതിനെ കരുതാം. അന്നത്തെ ക്രൈസ്തവരിലെ ഈ മാടമ്പിത്തരമായിരുന്നു അനേകരുടെ രക്ഷയെ തടഞ്ഞുനിര്‍ത്തിയത്! പോര്‍ച്ചുഗീസുകാരുടെ കടന്നുവരവോടെയാണ് താഴ്ന്ന ജാതിക്കാര്‍ക്കും രക്ഷപ്രാപിക്കാനുള്ള അവസരമൊരുങ്ങിയത് എന്നകാര്യം ആരും വിസ്മരിക്കരുത്. താഴ്ന്ന ജാതികളില്‍നിന്ന്‍ ക്രിസ്തീയതയിലേക്കു കടന്നുവന്നവരെ 'പുതുക്രിസ്ത്യാനികള്‍' എന്ന്‍ വിളിച്ചത് ഈ വസ്തുതയ്ക്ക് കൂടുതല്‍ ഉറപ്പു നല്‍കുന്നു. മുന്‍കാലങ്ങളില്‍ ഇവര്‍ക്ക് വിശ്വാസം സ്വീകരിക്കാനുള്ള അവസരമുണ്ടായിരുന്നുവെങ്കില്‍ ഈ പേരിനു പ്രസക്തിയുണ്ടാകുമായിരുന്നില്ല! ക്രിസ്തുമതം സ്വീകരിച്ച താഴ്ന്ന വിഭാഗക്കാരെ പുലയരെന്നു വിളിച്ചാക്ഷേപിക്കുന്ന രീതി സുറിയാനികള്‍ പിന്നീടും തുടര്‍ന്നുപോന്നു. ഇന്നും ഈ പ്രവണത മദ്ധ്യതിരുവിതാംകൂറിലെ സുറിയാനി'മാടമ്പിമാര്‍' തുടരുന്നുണ്ട്! റോമന്‍ കത്തോലിക്കാസഭ കേരളത്തില്‍ എത്തുന്നതിനുമുമ്പ് ഇവിടെയുണ്ടായിരുന്ന ക്രിസ്ത്യാനികള്‍ ക്രിസ്തീയതയുടെ വൈരികളായിരുന്നു എന്നുവേണം മനസ്സിലാക്കാന്‍!
കുടുമയില്‍ 'കുരിശ്' ചൂടിയ വിജാതിയര്‍!
വിജാതിയരില്‍നിന്നു വിഭിന്നമല്ലാത്ത ആചാരങ്ങളുമായി കഴിഞ്ഞവരും നമ്പൂരിമാരുടെ പിന്മുറക്കാരെന്ന്‍ തെറ്റിദ്ധരിച്ച്‌ ജീവിച്ചിരുന്നവരുമായ പ്രാകൃത സമൂഹമായിരുന്നു പോര്‍ച്ചുഗീസുകാര്‍ കടന്നുവരുമ്പോള്‍ കേരളത്തിലുണ്ടായിരുന്ന ക്രൈസ്തവനാമധാരികള്‍! പതിനാറാം നൂറ്റാണ്ടിന്‍റെ അന്ത്യത്തിലാണ് ഈ അവസ്ഥയെന്നത് സുറിയാനി(പേര്‍ഷ്യന്‍)വത്കരണത്തിലൂടെ കേരളത്തിലുണ്ടായ ദുരന്തത്തിന്‍റെ ആക്കം കൂട്ടുന്നു.
ഉദയംപേരൂര്‍ സൂനഹദോസിലെ അവസാന സമ്മേളന ദിനത്തില്‍ ചില തീരുമാനങ്ങളെടുത്തത് ശ്രദ്ധിച്ചാല്‍ പതിനാറാം നൂറ്റാണ്ടുവരെ കേരളത്തില്‍ ക്രൈസ്തവര്‍ ഇല്ലായിരുന്നുവെന്ന് ചിന്തിക്കേണ്ടിവരും. അവ ഇങ്ങനെയാണ് എഴുതപ്പെട്ടിരിക്കുന്നത്: 'അവസാനദിവസം അസന്മാര്‍ഗ്ഗിക ആചാരങ്ങളെക്കുറിച്ചും ചര്‍ച്ച നടത്തി. പാരമ്പര്യ സ്വത്തു തര്‍ക്കം, ദത്തെടുക്കല്‍ വസ്ത്രധാരണരീതി എന്നിവയും ചര്‍ച്ച ചെയ്യപ്പെട്ടു. മന്ത്രവാദം, ജ്യോതിഷം, അയിത്താചരണം, തുടങ്ങിയവ ക്രിസ്ത്യാനികള്‍ക്ക് നിഷിദ്ധമാക്കി'.
സൂനഹദോസിലെ മറ്റു ചില തീരുമാനങ്ങള്‍ ശ്രദ്ധിക്കുക: 'ക്രിസ്തീയമല്ലാത്ത ആചാരങ്ങളോടും വിശ്വാസങ്ങളോടും ജാഗ്രത പുലര്‍ത്തണം എന്ന് ഉപദേശിച്ചു. വിധി, ദേഹാന്തരപ്രാപ്തി എന്നീ കാര്യങ്ങളില്‍ ഉള്ള വിശ്വാസം നിഷിദ്ധമാക്കി. നെസ്തോറിയന്മാരായ നെസ്തോറിയസ്, മെസപ്പൊട്ടേമിയയിലെ തിയഡോര്‍, താര്‍സിസിലെ ദിയോദാരസ് മുതലായവരെ പ്രകീര്‍ത്തിക്കുന്ന ഭാഗങ്ങള്‍ പ്രാര്‍ത്ഥനകളില്‍നിന്നു നീക്കം ചെയ്തു. ഇത്തരം പുസ്തകങ്ങള്‍ നശിപ്പിക്കാനും തീരുമാനമായി'. ഇത്തരം പാഷാണ്ഡതകളെല്ലാം സിറിയയില്‍നിന്ന് കേരളത്തിലെത്തിയതായിരുന്നു. പേര്‍ഷ്യയില്‍നിന്ന്‍ കുടിയേറിയ സുറിയാനികള്‍ കേരളത്തില്‍ പ്രചരിപ്പിച്ച പാഷാണ്ഡതകള്‍ നിറഞ്ഞ ഗ്രന്ഥങ്ങളെല്ലാം നശിപ്പിക്കാന്‍ ഉദയംപേരൂര്‍ സൂനഹദോസ് കാരണമായി. പാഷാണ്ഡതകളായി പ്രഖ്യാപിച്ചു നശിപ്പിച്ചതും നിഷിദ്ധമാക്കിയതുമായ ഗ്രന്ഥങ്ങള്‍ ഇവയായിരുന്നു:പാര്‍സിമാന്‍, മാര്‍ഗസീശ, പിതാക്കന്മാരുടെ പുസ്തകം, പവിഴത്തിന്‍റെ പുസ്തകം, മാക്കമൊത്ത്‌(പറുദീസ), മിശിഹായുടേ തിരുബാല പുസ്തകം, സുന്നഹദോസുകളുടെ പുസ്തകം, സ്വര്‍ഗത്തില്‍നിന്നും വന്ന കത്ത്‌, കമീസിന്‍റെ പാട്ടുകള്‍, നര്‍സായുടേ പുസ്തകം, പ്രഹന്‍ പുസ്തകം(യൗസേപ്പിന്‌ മറിയത്തെ കല്യാണം കഴിക്കുന്നതിനു മുന്‍പ്‌ വേറേ ഭാര്യയും മക്കളും ഉണ്ടായിരുന്നെന്നു ഈ പുസ്തകത്തില്‍ പറയുന്നു), യോഹന്നാന്‍ വരകല്‍ദോസ- (ഈശോ കര്‍ത്താവും ദൈവത്തിന്‍റെ പുത്രനും വെവ്വേറെയാണെന്നു പറയുന്ന പുസ്തകം), വാവാകട്ടെ പുസ്തകം, നുഹറ, എംങ്കര്‍ത്താപുസ്തകം, കമ്മീസിന്‍റെ പാട്ടുകള്‍, ഇദാറ, സുബാടേ നമസ്കാരം, അന്‍പത്‌ നൊയമ്പിന്റെ ഉദര്‍ പ്രാര്‍ത്ഥന.
ഈ പുസ്തകങ്ങളില്‍ ഇസ്ലാമികതയുമായുള്ള സാമ്യം സൂചിപ്പിക്കുന്നത് സിറിയയില്‍ നിന്ന്‍ ഇറക്കുമതി ചെയ്ത പൈശാചിക സിദ്ധാന്തങ്ങള്‍ ഇവയില്‍ ഉള്‍ക്കൊണ്ടിരുന്നുവെന്നാണ്. സ്വര്‍ഗ്ഗത്തില്‍നിന്നു ലഭിച്ചുവെന്ന് പ്രഖ്യാപിക്കുന്ന ഖുറാന്‍റെയും ഉത്പത്തി സിറിയയില്‍നിന്ന്‍ ആയിരുന്നുവല്ലോ!?
മാനിക്കേയിന്‍, നെസ്തോറിയന്‍ പാഷാണ്ഡതകളില്‍ മാത്രമല്ല, ക്രിസ്തീയ വിരുദ്ധമായ ദുരാചാരങ്ങളില്‍ പൂര്‍ണ്ണമായും തളയ്ക്കപ്പെട്ടിരുന്ന ഒരു ജനതയെ യഥാര്‍ത്ഥ ക്രിസ്തീയ ചൈതന്യത്തിലേക്ക് നയിക്കാന്‍ പോര്‍ച്ചുഗീസ് മിഷ്ണറിമാര്‍ വഹിച്ച പങ്ക് നിസ്തുലമായിരുന്നു. എന്നാല്‍, വിഭാഗിയതയുണ്ടാക്കി സഭയെ തകര്‍ക്കാന്‍ നാലാം നൂറ്റാണ്ടുമുതല്‍ ശ്രമിക്കുന്ന പൗരസ്ത്യ വാദക്കാര്‍ പ്രചരിപ്പിക്കുന്നത്; വൈദേശിക ആധിപത്യമാണ്‌ കേരളത്തിലെ ക്രൈസ്തവരെ നശിപ്പിച്ചതെന്നാണ്. ഇത് ചരിത്രത്തെയും സത്യത്തെയും വളച്ചൊടിക്കുന്ന കപട പ്രചാരണമാണെന്നു തിരിച്ചറിയണം. മന്ത്രവാദം, കോഴിവെട്ട്, തുടങ്ങിയ എല്ലാ പൈശാചികതയും സാംസ്കാരികതയുടെയും പാരമ്പര്യത്തിന്‍റെയും പേരില്‍ ആചാരിച്ചുപോരുന്ന നാമമാത്ര ക്രിസ്ത്യാനികളാണ് ഈ പ്രചാരണത്തിനുപിന്നില്‍!
അന്നത്തെകാലത്തെ വസ്ത്രധാരണരീതിയെ പറ്റി സുന്നഹദോസിന്‍റെ രേഖകളില്‍നിന്ന് വിലപ്പെട്ട വിവരങ്ങള്‍ ലഭിക്കുന്നു. സൂനഹദോസില്‍ പങ്കെടുത്ത ഇടവക പ്രമാണിമാര്‍ ഒരു മുണ്ട് മാത്രം ഉടുത്തിരുന്നു, എല്ലാവര്‍ക്കും കുടുമയുണ്ടായിരുന്നു. മറ്റു ജാതിക്കാരില്‍നിന്ന് അവരെ തിരിച്ചറിയണമെങ്കില്‍ അവരുടെ കുടുമയുടെ അറ്റത്തെ കുരിശ് ദര്‍ശിക്കണം. എല്ലാവരും കാതില്‍ കടുക്കനും സ്വര്‍ണ്ണ കങ്കണങ്ങളും ധരിച്ചിരുന്നു. ചിലര്‍ക്ക് അംഗരക്ഷകര്‍ ഉണ്ടായിരുന്നു. മറ്റു ചിലര്‍ വാള്‍ ധരിച്ചിരുന്നു. മഴക്കാലമായതിനാല്‍ ഓലക്കുടയും തൊപ്പിക്കുടയും ധരിച്ചിരുന്നു. ഉടുത്തിരുന്ന മുണ്ട് അഴിഞ്ഞു പോവാതിരിക്കാന്‍ അരയില്‍ ചുവന്ന കച്ച കെട്ടിയിരുന്നതിലാണ് പണവും മറ്റും വച്ചിരുന്നത്. അരയില്‍ തിരുകിയിരുന്ന കത്തിയുടെ അറ്റത്ത് വെള്ളിച്ചങ്ങലയില്‍ വെറ്റില ചെല്ലം കാണപ്പെട്ടിരുന്നു. വിരലുകളില്‍ പഞ്ചലോഹ മോതിരങ്ങളും സ്വര്‍ണ്ണ, വെള്ളി ആഭരണങ്ങളും കനമുള്ള കര്‍ണ്ണാഭരണങ്ങളും കാണപ്പെട്ടു.(ഉദയംപേരൂര്‍ സൂനഹദോസ്-വിക്കിപീഡിയ)
'കൂനന്‍' കുരിശ് സത്യം!
ഈ ലേഖനത്തിന്‍റെ ആരംഭത്തില്‍ കുറിച്ചതുപോലെ, റോമന്‍ കത്തോലിക്കാസഭയുടെ അധികാരികളില്‍നിന്ന്, വിശിഷ്യാ പോര്‍ച്ചുഗീസ്-ഇറ്റാലിയന്‍ മേധാവിത്വത്തില്‍നിന്ന്‍ കേരളസുറിയാനിസഭയെ മോചിപ്പിക്കാന്‍ നടത്തിയ സമരമായിരുന്നു 'കൂനന്‍കുരിശു'സത്യം! സുറിയാനികള്‍ ഇതിനെ സ്വാതന്ത്ര്യസമരമായി കണക്കാക്കുന്നു എന്ന്‍ മാത്രമല്ല, 54 വര്‍ഷത്തെ പോര്‍ച്ചുഗീസ് സംരക്ഷണത്തെ ഒരു ദുരന്തമായി ഇന്നും വിലപിക്കുകയും ചെയ്യുന്നു!
പോര്‍ച്ചുഗീസ് മിഷ്ണറിമാര്‍ കേരളത്തിലെ സഭയിലേക്ക് ഇടിച്ചുകയറി വന്നവരല്ല എന്ന വസ്തുത സൌകര്യപൂര്‍വ്വം ഇക്കൂട്ടര്‍ മറച്ചുവയ്ക്കുകയാണ്. ഏതു സാഹചര്യത്തിലായിരുന്നു പാശ്ചാത്യ മിഷ്ണറിമാര്‍ നമ്മുടെ നാട്ടില്‍ എത്തിയതെന്ന ചരിത്രം ലഘുവായെങ്കിലും മനസ്സിലാക്കിയാല്‍ മാത്രമേ നമ്മുടെ നന്ദികേടിന്‍റെ ഗൗരവം മനസ്സിലാകുകയുള്ളൂ. സുറിയാനികള്‍ കേരളത്തില്‍ എത്തിയതിനു പിന്നാലെ അവരുടെ പ്രതിയോഗികളായ മുസ്ലീങ്ങളും ഇവിടെയ്ക്ക് കടന്നുവന്നു. അക്കാലത്ത് ഇസ്ലാംമതക്കാരും ഈ നാട്ടിലെ വിജാതിയരും ക്രിസ്ത്യാനികളെ പീഡിപ്പിക്കാന്‍ ആരംഭിച്ചു. ഈ പീഡനത്തില്‍നിന്നുള്ള സംരക്ഷണം തേടി ക്രിസ്ത്യാനികള്‍ വാസ്കോ ഡി ഗാമയെ സമീപിക്കുകയായിരുന്നു. ഇവരുടെ ദുരവസ്ഥ കണ്ട് ഗാമ സഹായിക്കാന്‍ തയ്യാറായി. ഇതിനെക്കുറിച്ച്‌ 'വിക്കിപീഡിയ' പറയുന്നത് നോക്കുക:
'പീഡനങ്ങളില്‍ ദുഃഖിതരായ മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ 1502-ല്‍ വന്നെത്തിയ വാസ്കോ ഡ ഗാമയുടെ അടുത്ത് തങ്ങളെ പോര്‍ച്ചുഗല്‍ രാജാവിന് കീഴിലാക്കണമെന്നും മറ്റും അഭ്യർത്ഥിച്ചു. അങ്ങനെ പോര്‍ട്ടുഗീസുകാര്‍ അവരുടെകൂടെ മിഷ്ണറിമാരെ കൊണ്ടുവന്നു തുടങ്ങി. ആദ്യം ഇവരോട് വളരെ സൗഹാര്‍ദ്ദപരമായാണ് കഴിഞ്ഞു വന്നത്. ആദ്യകാലങ്ങളില്‍ വിശുദ്ധനായ ഫ്രാന്‍സിസ് സേവ്യറിന്‍റെ നേതൃത്വത്തില്‍ മത പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നതൊന്നും ആരും എതിര്‍ത്തിരുന്നില്ല.'(കൂനന്‍ കുരിശു സത്യം-വിക്കിപീഡിയ). പോര്‍ച്ചുഗീസുകാര്‍ സഭയുടെ നേതൃത്വം ഏറ്റെടുക്കുവാന്‍ ഉണ്ടായ സാഹചര്യത്തെക്കുറിച്ച് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്ന കുറിപ്പുകള്‍ ഇതാണ്.
1541-ല്‍ ഫ്രാന്‍സിസ്കന്‍ വൈദികര്‍ കൊടുങ്ങല്ലൂരില്‍ ദൈവാലയം നിര്‍മ്മിച്ചു. 1542-ല്‍ ഈശോസഭക്കാരും(ജെസ്യൂട്ട്) 1548-ല്‍ ഡൊമിനിക്കന്‍ സഭക്കാരും 1572-ല്‍ അഗസ്തീനിയന്‍ സഭക്കാരും ഇന്ത്യയില്‍ എത്തി. ഇതില്‍ ഇശോ സഭക്കാരുടെ പ്രവര്‍ത്തനങ്ങളാണ് ക്രിസ്തുമതത്തിന് ഇവിടെ കൂടുതല്‍ വേരോട്ടം നല്‍കിയത്. പോര്‍ട്ടുഗീസുകാര്‍ക്ക് അഭിമതരായിരുന്നു ഈശോ സഭക്കാര്‍.(കൂനന്‍കുരിശു സത്യം-വിക്കിപീഡിയ).
പോര്‍ച്ചുഗീസുകാരുടെ ആധിപത്യത്തോട് കേരളത്തിലെ മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ക്ക് (നസ്രാണി)ആയിരുന്നില്ല അസ്വസ്ഥത; മറിച്ച്, ഇവരെ നൂറ്റാണ്ടുകളായി പാഷാണ്ഡതകളിലൂടെ നയിക്കുകയും അടക്കി വാഴുകയും ചെയ്തിരുന്ന സിറിയക്കാര്‍ക്കായിരുന്നു. അവര്‍ പ്രചരിപ്പിച്ച ക്രിസ്തീയവിരുദ്ധ പാഷാണ്ഡതകളെ ഉന്മൂലനം ചെയ്യുകയും അവരുടെ സ്വാധീനം അസ്തമിക്കുകയും ചെയ്തതാണ് അവരെ രോഷാകുലരാക്കിയത്. 'കൂനന്‍കുരിശു സത്യത്തിലൂടെ തങ്ങളുടെ സ്വാധീനം മാര്‍ത്തോമാ ക്രിസ്ത്യാനികളുടെമേല്‍ ഉറപ്പിക്കാന്‍ അവര്‍ സിറിയയില്‍നിന്ന്‍ ഇറക്കുമതി ചെയ്ത വിമോചനപ്പോരാളികളുടെ പേരില്‍ത്തന്നെ ചില നിഗൂഡതകള്‍ ഒളിഞ്ഞിരിപ്പുണ്ട്! 1650-ല്‍ തോമ്മാ ആര്‍ച്ച് ഡീക്കന്‍ അന്ത്യോക്ക്യയിലെ സുറിയാനി പാത്രിയാര്‍ക്കീസിനോടും അലക്സാണ്ട്രിയയിലെ കോപ്റ്റിക് പാത്രിയാര്‍ക്കീസിനോടും തങ്ങളെ ഭരിക്കുന്നതിന് ഒരു മെത്രാനെ അയച്ച് തരണമെന്ന് അഭ്യര്‍ത്ഥിച്ചു. ഇതനുസരിച്ച് രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ ഇഗ്നാത്തിയൂസ് അഹത്തുള്ള എന്ന സുറിയാനി ഓര്‍ത്തഡോക്സ് മെത്രാന്‍ മൈലാപ്പൂരില്‍ എത്തി. ഇദ്ദേഹമായിരുന്നു കൂനന്‍കുരിശു സത്യത്തിന്‍റെ സൂത്രധാരകന്‍!
പൌരസ്ത്യവാദം നടത്തി ക്രൈസ്തവസഭയെ ആദ്യമായി പിളര്‍ത്തുകയും സ്വയം ഉന്മൂലനം ചെയ്യപ്പെടുകയും ചെയ്തവര്‍ തന്നെയാണ് കേരളത്തിലെ സഭയെ ഭിന്നിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചതും. ഇതേ പൌരസ്ത്യസഭയിലെ ഒരു പാതിരിയും മുഹമ്മദുനബിയുടെ ആദ്യഭാര്യ ഖദീജയുടെ അമ്മാവനുമായ വ്യക്തിയായിരുന്നു ഇസ്ലാംമതം സ്ഥാപിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചതെന്ന് മനോവ മുന്‍പ് വെളിപ്പെടുത്തിയിരുന്നു! സുറിയാനിസഭയുടെ നേതൃത്വം ഏറ്റെടുക്കാന്‍ എത്തിയ അഹത്തുള്ളയുടെ മരണത്തിനുപിന്നില്‍ പോര്‍ട്ടുഗീസുകാരാണെന്ന് ആരോപിച്ചായിരുന്നു കൂനന്‍കുരിശു സത്യത്തിലേക്ക് നയിച്ച ലഹളയുടെ ആരംഭം!
1653-ല്‍ ആഞ്ഞിലിമൂട്ടില്‍ ഇട്ടിത്തൊമ്മന്‍ കത്തനാരുടെയും മാര്‍ത്തോമാ ഒന്നാമന്‍റെയും നേതൃത്വത്തില്‍  മട്ടാഞ്ചേരിയിലെ പഴയ കുരിശിന്‍റെ മുന്‍പില്‍ കൂട്ടംചേര്‍ന്ന് കുരിശില്‍ തൊട്ട്‌ പ്രതിജ്ഞയെടുക്കുവാന്‍ തീരുമാനിച്ചു. എന്നാല്‍ എല്ലവര്‍ക്കും ഒരേ സമയം കുരിശില്‍ തൊടാന്‍ കഴിയാത്തതിനാല്‍ കുരിശില്‍ ആലാത്തുകെട്ടി അതില്‍ പിടിച്ചു സത്യം ചെയ്തു. ‘മേലാല്‍ ഈ വർഗ്ഗമുള്ള കാലത്തോളം സാമ്പാളൂര്‍ പാതിരിമാരുടെ കീഴില്‍ ഇരിക്കുകയില്ലയില്ല’ എന്നായിരുന്നു ആ ചരിത്ര വാചകം. വലിക്കുന്ന ശക്തിയാല്‍ കുരിശു വളഞ്ഞു പോയി. ഈ സംഭവം കൂനന്‍കുരിശു പ്രതിജ്ഞ എന്ന പേരില്‍ പിന്നീട് അറിയപ്പെട്ടു.(കൂനന്‍കുരിശു സത്യം-വിക്കിപീഡിയ).
കൂനന്‍കുരിശു സത്യത്തിനുശേഷം 'തോമാ ആര്‍ച്ചു ഡീക്കനെ' കൈവയ്പ്പ് ഇല്ലാതെതന്നെ മെത്രാനായി വാഴിച്ചു. തനിക്കു കൈവയ്പ്പ് ലഭിക്കാനായി അന്ത്യോക്യയിലെ മെത്രാന്മാരുമായി അനേകം കത്തിടപാടുകള്‍ നടത്തിയെങ്കിലും അതു സാധിച്ചില്ല. ഒടുവില്‍ 1665-ല്‍ പലസ്തീനില്‍നിന്നു ജറുസലേമിന്‍റെ മെത്രാപ്പോലീത്തയാണെന്ന പ്രഖ്യാപനവുമായി കേരളത്തിലെത്തിയ ഗ്രിഗോറിയോസ് അബ്ദുള്‍ജലീല്‍ മാര്‍ത്തോമായ്ക്കു കൈവയ്പ്പു നല്‍കി! കേരളത്തിലെ സഭയുടെ പിളര്‍പ്പിന് അവിടെ ആരംഭം കുറിക്കുകയും ചെയ്തു! കേരളസഭയിലെ പിളര്‍പ്പിലൂടെ സൃഷ്ടിക്കപ്പെട്ട രണ്ടു വിഭാഗങ്ങളില്‍ ഒന്ന്‍ 'പുത്തന്‍കൂറ്' എന്നും കത്തോലിക്കാസഭയില്‍ തുടര്‍ന്ന രണ്ടാമത്തെ വിഭാഗം 'പഴയകൂറ്' എന്നും അറിയപ്പെട്ടു. പുത്തന്‍കൂറുകാര്‍ വീണ്ടും പിരിഞ്ഞ് ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ ഉണ്ടായി!
യാക്കോബിന്‍റെ സന്തതികളുടെമേല്‍ ഇസ്മായേല്‍ സന്തതികള്‍!
കേരളത്തിലെ ക്രൈസ്തവര്‍ ഹിന്ദുക്കളില്‍നിന്നോ മറ്റു വിജാതിയരില്‍നിന്നോ പരിവര്‍ത്തനം ചെയ്യപ്പെട്ടവരല്ല എന്ന യാഥാര്‍ത്ഥ്യം ഇവിടെയുള്ള ക്രിസ്ത്യാനികളില്‍ പലരും തിരിച്ചറിഞ്ഞിട്ടില്ല. ഇസ്രായേലിലെ നഷ്ടപ്പെട്ടുപോയ ആടുകളെ അന്വേഷിച്ച് കേരളത്തിലെത്തിയ തോമാശ്ലീഹാ അവരെ തന്നെയാണ് കണ്ടെത്തിയതും സ്നാനപ്പെടുത്തിയതും. ചരിത്രത്തെക്കുറിച്ചുള്ള അജ്ഞതയോ നൂറ്റാണ്ടുകള്‍ വഴിപിഴച്ചു ജീവിച്ച പൂര്‍വ്വീകരുടെ സ്വാധീനമോ ആയിരിക്കാം ഈ ദുരവസ്ഥയ്ക്ക് ആധാരമായത്. ഈ വിഷയത്തെക്കുറിച്ച് കൂടുതലായി വിവരിച്ചിരിക്കുന്ന 'ഭാരതത്തിലെ ക്രൈസ്തവര്‍; യഹൂദരില്‍നിന്നോ ബ്രാഹ്മണരില്‍നിന്നോ?' എന്ന ലേഖനം വായിച്ചാല്‍ വ്യക്തത കൈവരും എന്നതിനാല്‍ ഇനിയൊരു വിവരണത്തിനു മുതിരുന്നില്ല. എന്നാല്‍, സാന്ദര്‍ഭികമായി ചിലതു സൂചിപ്പിക്കേണ്ടിയിരിക്കുന്നു.
അബ്രാഹത്തിന്‍റെ വാഗ്ദത്ത പുത്രനായ ഇസഹാക്കും, ഇസഹാക്കിന്‍റെ പുത്രനായ യാക്കോബും പിന്നീട് യാക്കോബിന്‍റെ സന്തതികളുമാണ് കര്‍ത്താവിനാല്‍ തിരഞ്ഞെടുക്കപ്പെട്ടത് എന്ന വസ്തുത തിരുവചനത്തെ അടിസ്ഥാനപ്പെടുത്തി നമുക്ക് അറിയാം. യാക്കോബും അവന്‍റെ സന്തതികളുമാണ് ഇസ്രായേല്‍ജനം! അബ്രാഹം മുതല്‍ യാക്കോബു വരെയുള്ള തലമുറകളില്‍ പുറന്തള്ളപ്പെട്ടവരില്‍ രണ്ടു പ്രധാനികളായിരുന്നു ഇസ്മായേലും ഏസാവും! ഇവര്‍ പുറന്തള്ളപ്പെടാനുണ്ടായ സാഹചര്യങ്ങളെയും അവരിലൂടെ പുറപ്പെട്ട ജനതകളെയും കുറിച്ച് 'അനുഗൃഹത്തില്‍നിന്നു തിരസ്ക്കരിക്കപ്പെട്ട ഇസ്മായേലും ഏസാവും!' എന്ന ലേഖനത്തില്‍ വ്യക്തമായി വിവരിച്ചിട്ടുണ്ട്. അതിനാല്‍, ആ വിഷയത്തെ സ്പര്‍ശിക്കാതെ ചിലത് വെളിപ്പെടുത്തുകയാണ്!
ഇസ്രായേലിലെ നഷ്ടപ്പെട്ടുപോയവരെ തിരികെ കൊണ്ടുവരാനും ആ ഭവനത്തില്‍പ്പെടാത്തവരായി മുന്‍പേതന്നെ പുറന്തള്ളപ്പെട്ടവരെ ഭവനത്തില്‍ ചേര്‍ക്കുവാനുമായിരുന്നു യേശുക്രിസ്തു ഭൂമിയിലേക്കു മനുഷ്യരൂപംധരിച്ചു വന്നത്! ഈ രക്ഷകനെ പൂര്‍ണ്ണഹൃദയത്തോടെ സ്വീകരിക്കുന്നവര്‍ മാത്രമാണ് ഇസ്രായേല്‍ഭവനത്തോടു വീണ്ടും ചേര്‍ക്കപ്പെടുന്ന ഭാഗ്യപ്പെട്ടവര്‍! ഇവരില്‍ എല്ലാ ജനതകളിലുംപെട്ടവര്‍ ഉണ്ടെന്നു വചനം നമുക്ക് മുന്നറിയിപ്പു തന്നിട്ടുണ്ട്. യേശു ഇങ്ങനെ പറഞ്ഞു: "ഈ തൊഴുത്തില്‍പ്പെടാത്ത മറ്റാടുകളും എനിക്കുണ്ട്. അവയെയും ഞാന്‍ കൊണ്ടുവരേണ്ടിയിരിക്കുന്നു. അവ എന്‍റെ സ്വരം ശ്രവിക്കും. അങ്ങനെ ഒരാട്ടിന്‍പറ്റവും ഒരിടയനുമാകും"(യോഹ:10;16). ഇസ്രായേല്‍ഭവനത്തില്‍ അംഗമല്ലാതിരുന്ന വിജാതിയര്‍ക്ക് പ്രത്യാശ നല്‍കുന്ന വാക്കുകളാണ് ദൈവപുത്രനായ യേശുവിന്‍റെ അധരങ്ങളില്‍നിന്നു പുറപ്പെട്ടത്! യേശുവിന്‍റെ ആഹ്വാനം ഉള്‍ക്കൊണ്ട് സുവിശേഷവുമായി അപ്പസ്തോലന്മാര്‍ കടന്നുചെന്നപ്പോള്‍ യഹൂദരേക്കാള്‍ അധികമായി വിജാതിയര്‍ വിശ്വാസം സ്വീകരിക്കാന്‍ തയ്യാറായി എന്ന് തറപ്പിച്ചു പറയാന്‍ കഴിയില്ല! കാരണം, യഹൂദര്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പേ ലോകവ്യാപകമായി ചിതറിക്കപ്പെട്ടിരുന്നു. പല ജനതകളോടും ഇടകലര്‍ന്ന്‍ മലിനമാക്കപ്പെട്ടവരും ഉണ്ടായിരുന്നു. ഫലത്തില്‍ ഇവരും വിജാതിയരായി പരിഗണിക്കപ്പെട്ടിരുന്നുവെങ്കിലും വേര് ഇസ്രായേല്‍ ഭവനത്തില്‍നിന്നുതന്നെ ആണെന്നു കരുതേണ്ടിവരും.
എന്നാല്‍, ഈജിപ്ത്, സിറിയ തുടങ്ങിയ പ്രദേശങ്ങളില്‍ ഇസ്മായേല്യരും ഏസാവിന്‍റെ വംശാവലിയില്‍പ്പെട്ടവരും ആയിരുന്നു വസിച്ചിരുന്നത്! അതുപോലെതന്നെ, അറബികള്‍ ഇസ്മായേല്‍ വംശജരായിരുന്നു എന്നതിനും ബൈബിളില്‍ തെളിവുകളുണ്ട്. ആദ്യകാല ക്രൈസ്തവസമൂഹങ്ങളില്‍ ഏറ്റവും പ്രബലമായത് ഇസ്മായേല്‍ സന്തതികളില്‍നിന്നു വിശ്വാസത്തിലേക്ക് കടന്നുവന്ന്‍ ക്രിസ്ത്യാനികളായ വിഭാഗമായിരുന്നു. ദാമാസ്കസിലെ പ്രബലമായ സഭയെ പീഡിപ്പിക്കാനായിരുന്നു സാവൂള്‍ യഹൂദരില്‍നിന്ന്‍ സമ്മതിപത്രവുമായി പുറപ്പെട്ടതെന്ന് നമുക്കറിയാം.
ക്രിസ്തീയത കടന്നുവന്നപ്പോള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതുപോലെ എന്തിനെയും സ്വീകരിക്കാന്‍ മടിയില്ലാത്തവരായിരുന്നു ഈ ഇസ്മായേല്യര്‍ എന്നതിനുള്ള തെളിവാണ് ആറാംനൂറ്റാണ്ടില്‍ ഇസ്ലാമികതയെ പുല്‍കാന്‍ ഇവര്‍ കൂട്ടത്തോടെ തയ്യാറായത്! ക്രൈസ്തവരുടെ കേന്ദ്രമായിരുന്ന സിറിയയില്‍ ക്രിസ്ത്യാനികള്‍ ഇല്ലെന്നുതന്നെ പറയേണ്ടിവരും. ഇസ്ലാമികതയെ ഭയന്ന്‍ ചിലരൊക്കെ പലായനം ചെയ്തപ്പോള്‍, അവരില്‍ ചിലര്‍ വന്നെത്തിയത് ഇന്ത്യയിലാണെന്ന് നാം കണ്ടു. അതുപോലെതന്നെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കുള്ള കുടിയേറ്റങ്ങളില്‍ സിംഹഭാഗവും പഴയ 'സോവ്യറ്റ് യൂണിയന്‍റെ' പ്രദേശങ്ങളിലേക്കായിരുന്നു! ഇന്ന്‍ റഷ്യന്‍ ഓര്‍ത്തഡോക്സ് വിഭാഗമായി അറിയപ്പെടുന്നത് ഇവരാണ്! ഇസ്ലാമിനെ സ്വീകരിക്കാന്‍ തയ്യാറാകാത്തവര്‍ ആയിരുന്നുവെങ്കില്‍പ്പോലും ഉറപ്പില്ലാത്ത വിശ്വാസത്തിന്‍റെ തെളിവായി അവരെയും കാണാം! യൂറോപ്പില്‍ ഉടലെടുത്ത കമ്യൂണിസമെന്ന വൈരുദ്ധ്യാത്മിക ഭൌതീകവാദം അവിടത്തുകാര്‍ അവജ്ഞയോടെ പുറന്തള്ളിയപ്പോള്‍ അതിനെ തോളിലേറ്റിയത് ഈ അന്ത്യോക്യന്‍ പരമ്പരയുടെ വക്താക്കളായിരുന്നു! എന്തിനേയും ഏതിനേയും ചുമക്കാനുള്ള ആത്മീയമായ അപക്വതയാണ് ഇന്ത്യയില്‍ വേരുറപ്പിച്ച സിറിയന്‍ ക്രിസ്ത്യാനികളും തെളിയിച്ചത്. ജാതകവും മന്ത്രവാദവും മറ്റെല്ലാ ദുരാചാരങ്ങളും തങ്ങളുടെ ജീവിതത്തിന്‍റെ ഭാഗമാക്കിയതും സാംസ്കാരികതയുടെ പേരില്‍ പൈശാചികത പാരമ്പര്യമായി സ്വീകരിച്ചതും ഇസ്മായേലിന്‍റെ 'ജാരസ്വാധീനം' ഇവരില്‍ ഉള്ളതുകൊണ്ടാണ് എന്നകാര്യത്തില്‍ സംശയിക്കേണ്ടാ!
യാക്കോബിന്‍റെ വംശാവലിയുടെമേല്‍ അധീശത്വം പുലര്‍ത്താനുള്ള ഇസ്മായേല്‍ സന്തതികളുടെ സ്വപ്നസാഫല്യമാണ് കേരളത്തിലെ നസ്രാണികളുടെമേലുള്ള സിറിയന്‍(ഇസ്മായേല്യര്‍)ആധിപത്യത്തിലൂടെ നടപ്പായത്! യഹൂദരില്‍നിന്നു വിശ്വാസം സ്വീകരിച്ചവരായിരുന്നിട്ടും കേരളത്തിലെ നസ്രാണികള്‍ ഹിന്ദുക്കളായിരുന്നുവെന്ന് പ്രചരിപ്പിക്കുകയും പുത്തന്‍ തലമുറയെ മിഥ്യാബോധത്തിലേക്ക് നയിക്കുകയും ചെയ്യുന്ന കാപട്യത്തിനുപിന്നില്‍ സുറിയാനി വാദികള്‍ക്കു വ്യക്തമായ അജണ്ടയുണ്ട്!
ബൈബിളില്‍ ഉടനീളം പരിശോധിച്ചാലും അഹത്തുള്ളയെന്നോ അബ്ദുള്‍ജലീലെന്നോ പേരുകളുള്ള ആരെയും യാക്കോബിന്‍റെ തലമുറയില്‍ കാണാന്‍ കഴിയില്ല. ഇത്തരം പേരുകള്‍ ഇസ്മായേലിന്‍റെയും ഏസാവിന്‍റെയും തലമുറയിലാണുള്ളത്. ഇസ്ലാമിന്‍റെ പ്രവാചകനായ മുഹമ്മദിന്‍റെ പിതാവായിരുന്നു അബ്ദുള്ള! അബ്ദുള്ളയെന്ന പേരിന്‍റെ അര്‍ത്ഥം 'അള്ളാഹുവിന്‍റെ അടിമ' എന്നാണ്. അല്ലാഹു ദൈവമല്ലെന്നും ഖുറൈഷികളുടെ ഗോത്രദേവന്മാരില്‍ ഒരുവനായ ചന്ദ്രദേവനാണെന്നും അറിയാവുന്ന ക്രിസ്ത്യാനിക്ക് ഈ പേര് എങ്ങനെ സ്വീകാര്യമാകും? മെത്രാപ്പോലീത്താ ചമഞ്ഞ് വന്നവര്‍ കൂനന്‍കുരിശു സത്യം നടത്തി സഭയെ ഭിന്നിപ്പിച്ചപ്പോള്‍ തിരിച്ചറിയേണ്ടതായ മറ്റൊരു കാര്യമുണ്ട്. സഭയെ ആദ്യമായി ഭിന്നിപ്പിക്കുകയും പിളര്‍ന്നുമാറി സ്വയം ശിഥിലമാകുകയും ചെയ്തത് ഇവരുടെ പിതാക്കന്മാരായിരുന്നു! ഭാരതക്രൈസ്തവരില്‍ അന്യംനിന്നുപോകുമായിരുന്ന ദുരാചാരങ്ങളെ പൊടിതട്ടിയെടുത്ത് സജ്ജീവമാക്കാനല്ലാതെ കൂനന്‍കുരിശു സത്യംകൊണ്ട് ഒരു നന്മയും ഉണ്ടായിട്ടില്ല! വിദേശമിഷ്ണറിമാര്‍ നീക്കംചെയ്ത ക്രൈസ്തവവിരുദ്ധമായ ദുരാചാരങ്ങളെ വീണ്ടും പ്രതിഷ്ടിക്കാനുള്ള സാത്താന്‍റെ നിഗൂഢ പദ്ധതിയായിരുന്നു കൂനന്‍കുരിശുസത്യം!
കേരളത്തിലെ സുറിയാനി വിഭാഗക്കാരായ കത്തോലിക്കാരോ ഓര്‍ത്തഡോക്സ്-യാക്കോബയാ സഭകളോ ഇസ്മായേല്‍ വംശജരാണെന്ന് ആരും ചിന്തിക്കേണ്ട; മറിച്ച്, ഇസ്മായേല്യരായ അന്ത്യോക്യന്‍ കുബുദ്ധികളാല്‍ വഞ്ചിക്കപ്പെട്ട യാക്കോബിന്‍റെ സന്തതികളാണിവര്‍! സുറിയാനി സഭകളിലെ അനേകം വിശ്വാസികള്‍ ദുരാചാരങ്ങളെ വെറുത്തുപേക്ഷിച്ചുവെങ്കിലും ഇന്നും ഇത്തരം പൈശാചികതകളെ അലങ്കാരമായി ചുമക്കുന്ന പുരോഹിതന്മാര്‍പോലും ഉണ്ടെന്നത് ഇതിന്‍റെ സ്വാധീനം വ്യക്തമാക്കുന്നു.
ഒരുകാര്യം വ്യക്തമായി അറിഞ്ഞിരിക്കുക: കേരളസഭയുടെമേലുള്ള വൈദേശിക ആധിപത്യത്തെ നീക്കംചെയ്യാനുള്ള സമരമായിരുന്നില്ല കൂനന്‍കുരിശുസത്യം; മറിച്ച്, പ്രാദേശിക ദുരാചാരങ്ങളെ തോളിലേറ്റാനും ഉപേക്ഷിച്ച പൈശാചികതയെ തിരികെ പ്രതിഷ്ഠിക്കാനും സാത്താന്‍ ഒരുക്കിയ കൌശലമായിരുന്നു. പിന്നീട് സഭയില്‍ ഉടലെടുത്ത വിഭാഗിയതയും ജീര്‍ണ്ണതയും ഈ സത്യത്തെ തിരിച്ചറിയാന്‍ സഹായകമാണ്. ഭാരതസഭയുടെ രക്ഷകര്‍തൃത്വം പോര്‍ച്ചുഗീസുകാര്‍ സ്വയം ഏറ്റെടുക്കുകയായിരുന്നില്ല എന്ന യാഥാര്‍ത്ഥ്യം ചില സുറിയാനിവാദികള്‍ സൗകര്യപൂര്‍വ്വം മറച്ചുവയ്ക്കുന്നത് ചരിത്രത്തെക്കുറിച്ചുള്ള അജ്ഞതയാണെന്നു കരുതരുത്. ചരിത്രത്തെ വളച്ചൊടിക്കുന്നവര്‍ തങ്ങളുടെ അജണ്ട പുതുതലമുറയില്‍നിന്നു മറച്ചു പിടിക്കാനുള്ള വിഫലശ്രമത്തിലാണ്! ആധുനികലോകത്തില്‍ സത്യം അറിയണമെന്നുള്ളവര്‍ക്ക് അതിനുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ടായിരിക്കേ, പൂച്ചയെപ്പോലെ കണ്ണടച്ചു പാല് കുടിക്കുകയാണ് ഇക്കൂട്ടര്‍!
കേരളത്തിലെ ക്രൈസ്തവ സമൂഹത്തിനു മാത്രമല്ല, കേരളജനതയുടെ മുഴുവന്‍ നവോത്ഥാനത്തിന് പോര്‍ച്ചുഗീസുകാരോളം സംഭാവന നല്‍കിയ മറ്റൊരു വിഭാഗവുമില്ല! വിദ്യാഭ്യാസത്തിലും സംസ്കാരത്തിലും ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളെക്കാളും മുന്നില്‍ കേരളവും ഗോവയും എത്തിപ്പെടാനുള്ള കാരണം അന്വേഷിച്ചാല്‍ അത് പോര്‍ച്ചുഗീസുകാരുടെ സംഭാവനയാണെന്ന് തിരിച്ചറിയാന്‍ കഴിയും! കേരളത്തില്‍ ക്രൈസ്തവര്‍ ഇത്രയുമെങ്കിലും അവശേഷിക്കാനുള്ള കാരണവും, 'പറങ്കികള്‍' എന്ന്‍ വിജാതിയവാദികള്‍ ആക്ഷേപിക്കുന്ന പോര്‍ച്ചുഗീസുകാരാണെന്ന് മറക്കരുത്! ഈ വാക്കുകളില്‍ ആരും അസ്വസ്ഥരാകേണ്ടാ; കാരണം, യാഥാര്‍ത്ഥ്യം ഇതുതന്നെയാണ്!
പാലായിലേതുപോലെ ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്ന പ്രദേശമായ മലപ്പുറം ജില്ല ഇസ്ലാമിന്‍റെ കോട്ടയായത് എങ്ങനെയാണെന്ന ചരിത്രം സത്യസന്ധമായി പഠിക്കാന്‍ തയ്യാറായാല്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും. മലബാറിലെ മലപ്പുറം, വയനാട്, കണ്ണൂര്‍ പ്രദേശങ്ങളില്‍ ഭൂരിപക്ഷവും ക്രിസ്ത്യാനികള്‍ ആയിരുന്നുവെന്നും ടിപ്പുവിന്‍റെ പടയോട്ടത്തില്‍ ഇവിടെയുണ്ടായിരുന്ന ക്രിസ്ത്യാനികളെ വാളിനിരയാക്കുകയോ മതപരിവര്‍ത്തനം നടത്തുകയോ ആയിരുന്നുവെന്നും പലര്‍ക്കും അറിയില്ല! ആധുനിക ചരിത്രകാരന്മാര്‍ സത്യം മറച്ചുവയ്ക്കുമ്പോഴും തെളിഞ്ഞുവരുന്ന ചരിത്രരേഖകള്‍ ഇതാണ് സൂചിപ്പിക്കുന്നത്. തെക്കന്‍ കേരളത്തിലേക്കുള്ള ടിപ്പുവിന്‍റെ കടന്നുവരവിനെ തടഞ്ഞുനിര്‍ത്തിയത് കൊച്ചിയിലെ പോര്‍ച്ചുഗീസ് സാന്നിദ്ധ്യമായിരുന്നു! അവരില്ലായിരുന്നുവെങ്കില്‍ കേരളം പൂര്‍ണ്ണമായും മലപ്പുറംപേലെ ആകുമായിരുന്നു!
ഇന്ന്‍ മലബാറിലുള്ള ക്രൈസ്തവരെല്ലാം ഇരുപതാംനൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ മദ്ധ്യകേരളത്തില്‍നിന്നു കുടിയേറിയവരാണ്! പിന്നീട്, രണ്ടാംലോക മഹായുദ്ധത്തിനു ശേഷമുണ്ടായ വറുതിയില്‍ കുടിയേറിയവരും ഇന്ന്‍ മലബാറിലുണ്ട്. ഇവരെ കുടിയേറ്റത്തിനു സഹായിച്ചതും സംരക്ഷിച്ചതും കോഴിക്കോട് രൂപത(ലത്തീന്‍)ആയിരുന്നുവെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകാന്‍ സാധ്യതയില്ല! കാരണം, സത്യങ്ങള്‍ അറിയാവുന്ന കുടിയേറ്റക്കാരില്‍ ചിലരെല്ലാം ഇന്നും ജീവിച്ചിരിപ്പുണ്ട്! ലത്തീന്‍സഭ(റീത്ത്) ആരെയും അടിമകളാക്കിയില്ല എന്നതിന്‍റെ തെളിവാണ്, അവരുണ്ടാക്കിയ പള്ളികളും പള്ളിക്കൂടങ്ങളും ആതുരാലയങ്ങളും സീറോമലബാര്‍സഭ(സുറിയാനി) ഇന്നു കൈയ്യാളുന്നത്! സാഹസീകമായ കുടിയേറ്റത്തിന്‍റെ ആരംഭദശയില്‍ മലമ്പനിയോടും കാട്ടുമൃഗങ്ങളോടും പോരാടി വിശ്വാസികളോടൊപ്പം വനത്തില്‍ അന്തിയുറങ്ങി സഭയെ കെട്ടിപ്പടുത്ത് ഇറ്റലിയില്‍നിന്നും പോര്‍ച്ചുഗലില്‍നിന്നും വന്ന വൈദീകരായിരുന്നുവെന്ന സത്യം വിസ്മരിക്കുന്നത് നന്ദികേടാകും. സൗകര്യങ്ങള്‍ കടന്നുവന്നപ്പോള്‍ അധികാരം കൈയ്യാളുകയെന്ന ഉത്തരവാദിത്വമല്ലാതെ, വിശ്വാസികളുടെ സംരക്ഷണത്തിനു സുറിയാനിസഭ ഒന്നും ചെയ്തിട്ടില്ല. അതായത്, സമ്പന്നതയില്‍ വിശ്വാസികളോടുള്ള ഈ പങ്കുചേരല്‍ അവരുടെ ദാരിദ്ര്യത്തില്‍ ഉണ്ടായിരുന്നില്ല എന്നുതന്നെ!
എന്നിട്ടും സുറിയാനിവാദികള്‍ ഇന്നു പാടിനടക്കുന്നത് 'ലത്തീന്‍സഭക്കാര്‍ സുറിയാനികളെ ഭരിച്ചുമുടിച്ചു' എന്നാണ്! മാര്‍ത്തോമാക്രിസ്ത്യാനികളെ 'ഹൈജാക്ക്' ചെയ്ത് അവരെക്കൊണ്ട് റോമന്‍ കത്തോലിക്കാസഭയെ പുലഭ്യം പറയിപ്പിക്കുന്ന 'സിറിയന്‍' വാദികളുടെ പാരമ്പര്യം തിരിച്ചറിഞ്ഞില്ലെങ്കില്‍ ഇനിയുമൊരു പിളര്‍പ്പിലേക്കായിരിക്കും സഭ എത്തിച്ചേരുന്നത്. അതിനുള്ള നിഗൂഢനീക്കമാണ് ചിലരുടെ ഭാഗത്തുനിന്ന് ഇപ്പോള്‍ കാണുന്നത്! യൂറോപ്പില്‍ തമ്പടിച്ച് ലത്തീന്‍കത്തോലിക്കാസഭയുടെ ഔദാര്യം ചൂഷണം ചെയ്തുകൊണ്ടാണ് വിഭാഗിയ പ്രവര്‍ത്തനങ്ങള്‍ക്കു ചരടുവലിക്കുന്നതെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം!
പൗരസ്ത്യവാദവുമായി ഊരുച്ചുറ്റുന്ന വിഘടനവാദികള്‍ക്കെതിരെ ജാഗ്രതപുലര്‍ത്തേണ്ടതിന്‍റെ ആവശ്യകത ഓര്‍മ്മപ്പെടുത്താന്‍ ഈ ലേഖനം ഇവിടെ കുറിക്കുന്നത് സീറോമലബാര്‍ സഭാംഗമായ ഒരു നസ്രാണി തന്നെയാണ്! കത്തോലിക്കാസഭയെ സ്നേഹിക്കുന്നവര്‍ ജാഗ്രത പാലിക്കുക തന്നെവേണം. ആഗോള കത്തോലിക്കാസഭയിലേക്ക് ഭാരതസംസ്കാരവും അതിന്‍റെ പൈശാചിക പ്രതീകങ്ങളായ 'യോഗയും നിലവിളക്കും' സ്ഥാപിച്ച് അതിനെ വിജാതിയവത്കരിക്കാന്‍ രണ്ടു 'സീറോ' റീത്തുകള്‍ മത്സരിക്കുന്നതും മനോവ കാണുന്നു!
കൂനന്‍കുരിശു സത്യം കേരളത്തിലെ ക്രൈസ്തവരില്‍ വിഭാഗിയത ഉടലെടുക്കാനല്ലാതെ യാതൊരുവിധ നന്മയും ഉണ്ടായിട്ടില്ലെന്ന് ഈ ചരിത്രവും പിന്നീടുണ്ടായ സംഭവങ്ങളും സൂക്ഷ്മമായി പരിശോധിക്കുന്നവര്‍ക്ക് മനസ്സിലാകും!
ചില സഭാധികാരികള്‍ക്ക് ബൈബിളിന്‍റെയോ, ക്രിസ്തുവിന്‍റെയോ, അപ്പസ്തോലന്മാരുടെയോ പാരമ്പര്യം ഒരു പ്രശ്നമല്ലെങ്കിലും പൗരസ്ത്യ പാരമ്പര്യം ഒഴിച്ചുകൂടാനാകില്ല. ഈ കാരണത്താലാണ് ഏഷ്യയില്‍ സഭ വളരാത്തതും നിരന്തരം പീഡിപ്പിക്കപ്പെടുന്നതും. സുവിശേഷം പ്രസംഗിക്കുന്നതില്‍ താത്പര്യം കാണിക്കാതെ പ്രാദേശിക പാരമ്പര്യം വിളിച്ചുകൂകുന്നവര്‍ ക്രിസ്തുവിന്‍റെ വൈരികളാണെന്ന യാഥാര്‍ത്ഥ്യം മറക്കാതിരിക്കുക! അപ്പസ്തോലികസഭയെന്ന്‍ മേനിപറയുന്നവര്‍ക്കായി പൌലോസിലൂടെ അറിയിച്ച ഒരു വചനം ഇവിടെ അനിവാര്യമായിരിക്കുന്നു: "ക്രിസ്തുവിനു യോജിക്കാത്തതും പ്രപഞ്ചത്തിന്‍റെ മൂലഭൂതങ്ങള്‍ക്കും മാനുഷീകപാരമ്പര്യത്തിനുംമാത്രം ചേര്‍ന്നതുമായ വ്യര്‍ത്ഥപ്രലോഭനത്തിനും തത്വചിന്തയ്ക്കും ആരും നിങ്ങളെ ഇരയാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം"(കൊളോ:2;8). ഇതുതന്നെയാണ് യേശു പറഞ്ഞിരിക്കുന്നതും: "നിങ്ങളുടെ പാരമ്പര്യത്തിനുവേണ്ടി ദൈവവചനത്തെ നിങ്ങള്‍ വ്യര്‍ത്ഥമാക്കിയിരിക്കുന്നു. കപടനാട്യക്കാരേ, ഏശയ്യാ നിങ്ങളെപ്പറ്റി ശരിയായിത്തന്നെ പ്രവചിച്ചു: ഈ ജനം അധരംകൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാല്‍, അവരുടെ ഹൃദയം എന്നില്‍നിന്നു വളരെ അകലെയാണ്. അവര്‍ മാനുഷീകനിയമങ്ങള്‍ പ്രമാണങ്ങളായി പഠിപ്പിച്ചുകൊണ്ട് വ്യര്‍ത്ഥമായി എന്നെ ആരാധിക്കുന്നു"(മത്താ:15;6-9).
ഈ ലേഖനത്തിന് ആധാരമായ തെളിവുകള്‍: സുറിയാനിസഭ വിക്കിപീഡിയ, ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ വിക്കിപീഡിയ, കൂനന്‍ കുരിശുസത്യം വിക്കിപീഡിയ, ഉദയംപേരൂര്‍ സൂനഹദോസ് വിക്കിപീഡിയ, കത്തോലിക്കാസഭ വിക്കിപീഡിയ, കേരള നസ്രാണികള്‍.
 http://www.manovaonline.com/newscontent.php?id=150