Friday 18 November 2016

 ഓസ്ട്രേലിയ പുതുക്കിയ വീസ നിയമം പ്രഖ്യാപിച്ചതു ഫലത്തിൽ ഇന്ത്യൻ തൊഴിലാളികൾക്കു തിരിച്ചടി.

ഓസ്ട്രേലിയ വീസ നിയമം പരിഷ്കരിച്ചു; ഇന്ത്യക്കാർക്കു തിരിച്ചടി


Click here for detailed news of all items
 
 
മെൽബൺ: ഓസ്ട്രേലിയ പുതുക്കിയ വീസ നിയമം പ്രഖ്യാപിച്ചതു ഫലത്തിൽ ഇന്ത്യൻ തൊഴിലാളികൾക്കു തിരിച്ചടിയായി. വിദേശ സ്കിൽഡ് വർക്കർമാർക്കുള്ള (വിദഗ്ധ തൊഴിലാളികൾ) വീസയിലെ 457 ചട്ടത്തിനാണ് മാറ്റംവരുത്തിയിരിക്കുന്നത്.

പുതിയ 457 വീസ നിയമപ്രകാരം ഒരു വിദഗ്ധ തൊഴിലാളിക്ക് അയാളുടെ ജോലി നഷ്‌ടപ്പെട്ടാൽ മറ്റൊരു ജോലിക്കുശ്രമിക്കാനായി ഓസ്ട്രേലിയയിൽ തങ്ങാവുന്ന ദിനങ്ങൾ വെട്ടിക്കുറച്ചു. പുതിയ നിയമപ്രകാരം 60 ദിവസം മാത്രമേ ഇനി തങ്ങാൻ സാധിക്കൂ. നേരത്തേ ഇത് 90 ദിവസം ആയിരുന്നു. ഓസീസ് എമിഗ്രേഷൻ മന്ത്രി പീറ്റർ ഡുട്ടൺ ആണ് ഇക്കാര്യം അറിയിച്ചത്.ഇന്ത്യയിൽനിന്നുള്ള വിദഗ്ധ ജോലിക്കാരാണ് (ഏകദേശം 26.8 ശതമാനം) ഓസ്ട്രേലിയയിൽ അധികവും. യുകെ (15 ശതമാനം), ചൈന (6.6 ശതമാനം) എന്നിവിടങ്ങളിൽനിന്നുള്ളവരാണ് തൊട്ടുപിന്നിൽ
http://www.deepika.com/ucod/

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin