17 കർദിനാൾമാരെക്കൂടി മാർപാപ്പ വാഴിച്ചു
Saturday 19 November 2016 11:14 PM IST
വത്തിക്കാൻ സിറ്റി ∙ മതിലുകളും കടമ്പകളും സൃഷ്ടിക്കുകയും ജനതയെ വേർതിരിക്കുകയും ചെയ്യുന്നവർക്കെതിരെ ഫ്രാൻസിസ് മാർപാപ്പയുടെ മുന്നറിയിപ്പ്. ഏഴു രാജ്യങ്ങളിൽ നിന്നായി 17 പുതിയ കർദിനാൾമാരെ വാഴിക്കുന്ന ചടങ്ങിലായിരുന്നു മാർപാപ്പയുടെ ഓർമപ്പെടുത്തൽ. ധ്രുവീകരണവും ബഹിഷ്കരിക്കലും ഏറിവരികയാണ്. കലഹങ്ങൾ തീർക്കാനുള്ള ഏകവഴി ഇതാണെന്ന മനോഭാവം വളർന്നുവരുന്ന കാലമാണിത്. കുടിയേറ്റക്കാർ, അഭയാർഥികൾ, വിവിധ ജാതികളിലും മതങ്ങളിലുംപെട്ടവർ എന്നിങ്ങനെ ആളുകളെ വേർതിരിച്ചെടുത്ത് അവരെ ശത്രുക്കളായി കണക്കാക്കുകയാണ്– മാർപാപ്പ പറഞ്ഞു.
ബംഗ്ലദേശ്, ബെൽജിയം, ബ്രസീൽ, മധ്യ ആഫ്രിക്കൻ റിപ്പബ്ളിക്, ഇറ്റലി, സ്പെയിൻ, പാപുവ ന്യൂ ഗിനി, അൽബേനിയ, മൊറീഷ്യസ്, മലേഷ്യ, വെനസ്വേല, മെക്സിക്കോ, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള ബിഷപ്പുമാരാണു കർദിനാൾ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടത്. സെന്റ് പീറ്റേഴ്സ് ബസിലിക്കയിലായിരുന്നു ചടങ്ങ്.
http://www.manoramaonline.com/news/world/06-new-17-cardinals.html
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin