Tuesday 4 October 2016

അടുത്തവർഷം മാർപാപ്പ ഇന്ത്യ സന്ദർശിച്ചേക്കും

POPE-MOTHERTERESA/

വത്തിക്കാൻ സിറ്റി ∙ അടുത്തവർഷം ഫ്രാൻസിസ് മാർപാപ്പ ഇന്ത്യ സന്ദർശിക്കുമെന്നതു മിക്കവാറും തീർച്ചയായി. 2017ൽ പോർച്ചുഗൽ സന്ദർശനത്തെ തുടർന്നു മാർപാപ്പ ഇന്ത്യയിലും ബംഗ്ലദേശിലും എത്തുമെന്നാണു കരുതുന്നത്.

ഫ്രാൻസിസ് മാർപാപ്പയുടെ അടുത്ത വർഷത്തെ യാത്രാ പദ്ധതികൾ ഏറെക്കുറെ മുഴുവനും തീരുമാനമായി. 2016 കരുണയുടെ വർഷമായി പ്രഖ്യാപിച്ചിരുന്നതിനാൽ ആ തിരക്കുകൾ മൂലം ബിഷപ്പുമാരെ സന്ദർശിക്കുന്നതു നടന്നില്ല. നവംബറിൽ കരുണയുടെ വർഷം സമാപിക്കുന്നതിനാൽ മാറ്റിവച്ച ഈ സന്ദർശനങ്ങൾ 2017ൽ പൂർത്തിയാക്കാമെന്നാണു കരുതുന്നത്.

ഇതുമൂലം 2017 മാർപാപ്പയ്ക്കു വളരെ തിരക്കുള്ള വർഷമാണ്. ഇതിനിടയിൽ പോർച്ചുഗലിലെ ഫാത്തിമ ദേവാലയ സന്ദർശനം മേയ് 13ന് ആണ് വച്ചിരിക്കുന്നത്. തുടർന്നാണ് ഇന്ത്യ, ബംഗ്ലദേശ് സന്ദർശനത്തിന് അവസരം കണ്ടിരിക്കുന്നത്. ഇന്ത്യയിലും ബംഗ്ലദേശിലും തന്നെ ഏതെല്ലാം സ്ഥലങ്ങളാണു സന്ദർശിക്കേണ്ടതെന്നു കാലാവസ്ഥ, പ്രാദേശിക സാഹചര്യങ്ങൾ തുടങ്ങിയവ കണക്കിലെടുത്തു പിന്നീടു തീരുമാനിക്കും.


http://www.manoramaonline.com/news/india/Pope-visits-india.html

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin