17 പുതിയ കർദിനാൾമാർ; സ്ഥാനാരോഹണം നവംബർ 19ന്
Monday 10 October 2016 12:55 AM IST
വത്തിക്കാൻ സിറ്റി ∙ റോമൻ കത്തോലിക്കാ സഭയിൽ പുതിയ 17 കർദിനാൾമാർകൂടി. ഇവരുടെ സ്ഥാനാരോഹണം നവംബർ 19നു നടക്കും. ഇന്നലെ കുർബാനമധ്യേ ആയിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ അപ്രതീക്ഷിത പ്രഖ്യാപനം. ബംഗ്ലദേശ്, ഇറ്റലി, മധ്യാഫ്രിക്കൻ റിപ്പബ്ലിക്, സ്പെയിൻ, യുഎസ്, ബ്രസീൽ, വെനസ്വേല, ബെൽജിയം, മൊറീഷ്യസ്, മെക്സിക്കോ, പാപുവ ന്യൂഗിനി എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് 80ൽ താഴെ പ്രായമുള്ള 13 പേർ.
ഇവർക്ക് അടുത്ത മാർപാപ്പയെ തിരഞ്ഞെടുക്കുന്ന കോൺക്ലേവിൽ അംഗങ്ങളാവാൻ കഴിയും. അൽബേനിയ, മലേഷ്യ, ഇറ്റലി, ലെസോത്തോ എന്നിവിടങ്ങളിൽനിന്നുള്ള നാലുപേർ മാത്രമാണ് 80നുമേൽ പ്രായമുള്ളവർ. ഫ്രാൻസിസ് മാർപാപ്പ സ്ഥാനമേറ്റശേഷം ഇതു മൂന്നാംവട്ടമാണു പുതിയ കർദിനാൾമാരെ അവരോധിക്കുന്നത്.
http://www.manoramaonline.com/news/world/in-new-roman-catholic-cardinals.html
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin