Thursday 7 July 2016



കണ്ടുമുട്ടി, രണ്ടു മാർപാപ്പമാർ


by സ്വന്തം ലേഖകൻ







വത്തിക്കാൻ സിറ്റി∙ ഫ്രാൻസിസ് മാർപാപ്പയും പോപ് ഇമെരിറ്റസ് ബന‍ഡിക്ട് പതിനാറാമനും ഒരേ വേദിയിൽ. ബനഡിക്ട് പതിനാറാമന്റെ പൗരോഹിത്യത്തിന്റെ അറുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ചുള്ള ചടങ്ങിലായിരുന്നു പൊതുവേദിയിലെ ഈ അപൂർവ സംഗമം.
2013 ലാണ് ആരോഗ്യകാരണങ്ങളാൽ ബനഡിക്ട് പതിനാറാമൻ സ്ഥാനമൊഴിഞ്ഞത്. കത്തോലിക്കാ സഭയിൽ 600 വർഷത്തിനിടെ വിരമിച്ച ആദ്യ മാർപാപ്പയാണ് ബനഡിക്ട് പതിനാറാമൻ.

വിരമിച്ചശേഷം വത്തിക്കാൻ ഗാർഡൻസിലെ കോൺവന്റിലാണ് അദ്ദേഹം താമസിക്കുന്നത്. അപൂർവമായി മാത്രമേ പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുള്ളൂ.
http://www.manoramaonline.com/news/world/popes-meet.html

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin