Thursday 7 July 2016

ഐക്യത്തിന്റെയും സമാധാനത്തിന്റെയും പ്രേഷിതരാകാന്‍ വിളിക്കപ്പെട്ടവരാണു സഭാമക്കള്‍: മാര്‍ ആലഞ്ചേരി

സ്വന്തം ലേഖകന്‍ 04-07-2016 - Monday


ധ്രൂദരാക്ഷമാല ധരിച്ചിരിക്കുന്നതിന്റെ അ൪ത്ഥം മലക്ക് പോകാനുളള നൊയബ് ആയിരിക്കും അല്ലേ.

കാക്കനാട്: ഭാരതത്തിനു ക്രിസ്തുവിനെ പകര്‍ന്നുനല്‍കിയ മാര്‍ത്തോമാശ്ലീഹായുടെ വിശ്വാസ തീക്ഷ്ണതയോടെ സഭയോടു കൂടുതല്‍ ചേര്‍ന്നു ചിന്തിക്കാനും പ്രവര്‍ത്തിക്കാനും പരിശ്രമിക്കേണ്ടതുണ്ടെന്നു ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കത്തോലിക്കാസഭയിലും സമൂഹത്തിലും ഐക്യത്തിന്റെയും സമാധാനത്തിന്റെയും പ്രേഷിതരാകാന്‍ വിളിക്കപ്പെട്ടവരാണു സഭാമക്കളെന്നു അദ്ദേഹം കൂട്ടിചേര്‍ത്തു. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന സീറോ മലബാര്‍ സഭാദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു കര്‍ദിനാള്‍ ആലഞ്ചേരി. 

ഇന്‍ഡോറിലെ സിസ്റ്റര്‍ റാണി മരിയയെപ്പോലെ സാക്ഷ്യത്തിനായി ജീവന്‍ നല്‍കിയവരിലൂടെ വളര്‍ന്ന സഭയാണിത്. സഭയുടെ എല്ലാ ശുശ്രൂഷകളിലും കാരുണ്യത്തിന്റെയും ഹൃദയൈക്യത്തിന്റെയും നന്മ പ്രതിഫലിപ്പിക്കപ്പെടണമെന്നും മാര്‍ ആലഞ്ചേരി ഓര്‍മിപ്പിച്ചു. രാവിലെ 9.45നു സഭയുടെ പതാക ഉയര്‍ത്തിയതോടെയാണു സഭാദിനാഘോഷങ്ങള്‍ക്കു തുടക്കമായി. ആഘോഷമായ റാസ കുര്‍ബാനയില്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് മുഖ്യകാര്‍മികത്വം വഹിച്ചു. ആര്‍ച്ച് ബിഷപ് മാര്‍ ജേക്കബ് തൂങ്കുഴി വചനസന്ദേശം നല്‍കി. കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പുളിക്കലായിരുന്നു ആര്‍ച്ച്ഡീക്കന്‍. 

ഉച്ചകഴിഞ്ഞു നടന്ന പൊതുസമ്മേളനത്തില്‍ സാമൂഹ്യപ്രവര്‍ത്തക ദയാബായി, കോട്ടയം നവജീവന്‍ ട്രസ്റ്റിലെ പി.യു. തോമസ്, എന്നിവര്‍ കാരുണ്യ വര്‍ഷ സന്ദേശം നല്‍കി. മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ മുതിര്‍ന്ന വൈദികരായ ഫാ.ജോസ് തച്ചില്‍, ഫാ.സെബാസ്റ്റ്യന്‍ തുരുത്തേല്‍ എന്നിവരെ സീറോ മലബാര്‍ സഭയുടെ വൈദികരത്‌നം ബഹുമതി നല്‍കി ആദരിച്ചു. പി.ടി.തോമസ് എംഎല്‍എ, പ്രൊക്യുറേറ്റര്‍ ഫാ.മാത്യു പുളിമൂട്ടില്‍, കൂരിയ ചാന്‍സലര്‍ റവ.ഡോ.ആന്റണി കൊള്ളന്നൂര്‍, ആഘോഷങ്ങളുടെ ജനറല്‍ കണ്‍വീനര്‍ റവ.ഡോ.പീറ്റര്‍ കണ്ണമ്പുഴ, റവ.ഡോ. ജോസ് ചിറമേല്‍, ഫാ. കുര്യന്‍ അമ്മനത്തുകുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.
http://pravachakasabdam.com/index.php/site/news/1865

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin